Part 18
ആരവിന്റെ ക്ലാസ്സിൽ പതിവിലും വിപരീതമായി ആരു നല്ല കുട്ടിയായി ഇരുന്നു... ആരവിന്റെ കണ്ണുകൾ അവളിലേക്ക് ഇടയ്ക്ക് ഇടയ്ക്ക് വീണുവെങ്കിലും ആരു ബുക്കിൽ തന്നെ നോക്കി ഇരിക്കുവായിരുന്നു...
ഉടയ്ക്ക് ഒന്നും ഉണ്ടാകാഞ്ഞത് കൊണ്ട് ആരുവിന് ചെറിയൊരു അസ്വസ്ഥത തോന്നിയെങ്കിലും അവൾ ക്ലാസ്സ് മുഴുവൻ കേട്ടു... ആരവ് അവളെ ഒന്ന് നോക്കി പുറത്തേക്ക് പോയി...
ആരവ് പോയതും ആരു ചുണ്ട് ചുളുക്കി കൊണ്ട് ഡെസ്കിൽ തല വെച്ചു കിടന്നു...
"നീ കണ്ടില്ലേ അലീന ആരവ് സർ ഇടയ്ക്കവളെ നോക്കുന്നെ "
അലീന ആരവ് പോയ വഴി നോക്കിയിരിക്കുമ്പോൾ ആണ് അവളുടെ ഫ്രണ്ട് പറഞ്ഞത്... അലീന അതിനൊന്നു മൂളി...
"വെറുതെ വിടില്ല ഞാൻ ആർദ്ര.... എനിക്ക് എതിരെ പ്രവർത്തിക്കുന്ന ഒറ്റ ഒരെണ്ണത്തിനെയും..."
അലീന സ്വയം പറഞ്ഞു കൊണ്ട് ആരുവിന്റെ ബെഞ്ചിലേക്ക് നോക്കി.
✨️✨️✨️✨️✨️
"എന്താടാ ഇന്ന് മുഴുവൻ ആലോചനയായിരുന്നല്ലോ"
ജീവ ആരവിനെ നോക്കി ചോദിച്ചു...ആരവ് ജീവയോട് കല്യാണകാര്യമെല്ലാം പറഞ്ഞു... എല്ലാം കേട്ടതും ജീവ ഒരൊറ്റ പൊട്ടിച്ചിരിയായിരുന്നു....
"നീയും ആർദ്രയും കല്ല്യാണം... എന്റെ ദൈവമേ"
ജീവ കളിയോടെ പറഞ്ഞതും ആരവ് അവന്റെ വയറ്റിന്നിട്ട് ഒന്ന് കൊടുത്തു...
"ആഹ്... അല്ലേടാ ഇവിടെയോ നിങ്ങലിങ്ങനെ... ഇനി നിങ്ങൾ രണ്ടും ഒരേ വീട്ടിലും കൂടെ ആണെലുള്ള അവസ്ഥ"
"അതിന് ഞാൻ സമ്മതിച്ചാലല്ലേ...അവളെ കാണുന്നതേ എനിക്ക് കലിയാന്ന് നിനക്കറിയില്ലേ..."
ആരവ് പറഞ്ഞതും ജീവയൊന്ന് അമർത്തി മൂളി...
___________❤️❤️❤️❤️
വീട്ടിൽ എത്തിയതും ആരു ബെഡിലേക്ക് ഒറ്റ വീഴ്ചയായിരുന്നു...
അവൾക്ക് എത്ര ഓർത്തിട്ടും ഒരു അറ്റം കിട്ടുന്നില്ലായിരുന്നു...
'അങ്ങേരെ കെട്ടുന്നതിനേക്കാളും നല്ലത് വല്ല ട്രൈന്നിനും തല വെക്കുന്നതാണ്....എന്നാലും അങ്ങേര് എന്താ ഇന്ന് വഴക്കിനൊന്നും വരാഞ്ഞേ...ഇനി അങ്ങേര് അറിഞ്ഞുകാണുവോ കല്യാണം ആലോചിച്ചത്.... ഏയ് അങ്ങനെ ആണേൽ എന്നോട് ചോദിക്കില്ലേ...
അവൾ ഓർത്തു....
ആരവും മറിച്ചല്ലായിരുന്നു... ആരുവിന്റെ ഇന്നത്തെ അവസ്ഥ ഓർത്തു അവനും കുറെ നേരം കിടന്നു പിന്നെ എണീറ്റ് ബാൽക്കണിയിലേക്ക് പോയി.
___________✨️✨️✨️
"ആരവ് സറാണോ പ്രൊപോസൽ ആദ്യം വെച്ചേ "
തനു ആദിയോട് ഫോണിലൂടെ ചോദിച്ചു.
"രണ്ടമ്മമാർക്കും താല്പര്യം ഉണ്ട്... അത് പറഞ്ഞെന്ന് ഉള്ളു പെണ്ണെ...ആരു എന്തെങ്കിലും പറഞ്ഞോ..."
"ഉവ്വ്... ഇന്ന് മുഴുവനും ദേഷ്യം ആയിരുന്നു..."
തനു ചിരിയോടെ പറഞ്ഞതും ആദിയും ചിരിച്ചു...
_______________❤️❤️❤️❤️
എന്തൊക്കെയോ ഓർത്തു ആരവ് കുറെ നേരം ബാൽക്കണിയിൽ ഇരുന്നു.... പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ചു കൊണ്ട് താഴേക്ക് പോയി...
ഭക്ഷണം ഉണ്ടാക്കികൊണ്ടിരുന്ന മാലിനി ആരവിനെ കണ്ടതും മുഖം വീർപ്പിച്ചു...
"എന്താ അമ്മകുട്ടീ..."
ആരവ് സ്ലാബിൽ കയറിയിരുന്നു കൊണ്ട് ചോദിച്ചു...
"പോടാ നീയെന്നോട് മിണ്ടണ്ട.."
അവർ അവനെ നോക്കി പരിഭവത്തോടെ പറഞ്ഞു.
"അതെന്തേ... ഏഹ്??"
"ആരു മോൾ നല്ലതാ കുഞ്ഞാ.... എന്ത് രസ ആ കുഞ്ഞിന്റെ സംസാരമൊക്കെ "
"ഹ്മ്മ് രസാ..എനിക്കല്ലേ അമ്മ അവളെ ശെരിക്കും അറിയൂ... അമ്മ ആകെ മൂന്നാല് പ്രാവശ്യമല്ലേ കണ്ടിട്ടുള്ളു അവളെ?? "
ആരവ് പുച്ഛത്തോടെ പറഞ്ഞു.
"പോടാ... ഒരാളെ മനസ്സിലാക്കാൻ കുറെ സമയമൊന്നും വേണ്ട... എനിക്കവളെ മതി"
മാലിനി പറഞ്ഞു....
"അമ്മേടെ ഫ്രണ്ടിന്റെ മോളായത് കൊണ്ട് പറയുവല്ല... അവളൊരു സാധന... കാന്താരി"
ആരവ് ഒരു ചിരിയോടെ പറഞ്ഞു...
_____________❤️❤️❤️❤️
"ഹായ് ഇന്നെന്റെ ഫേവറേറ് മെഴുക്കു പുരട്ടി ആണല്ലോ..."
പാത്രം തുറന്നു നോക്കികൊണ്ട് ആരു പറഞ്ഞു... ഭദ്രയും അച്ഛമ്മയും അവളെ സ്നേഹത്തോടെ നോക്കി.
ആരു ചോറിൽ കറി ഒഴിച്ച് കഴിക്കാൻ തുടങ്ങി... അവളുടെ രണ്ടു സൈഡിലായി ആദിയും ദാസും ഇരുന്നു...
"മോളെ രണ്ടൂസം കഴിഞ്ഞാൽ അവർ വരും കേട്ടോ "
ഭദ്ര അവളുടെ തലയിൽ തലോടികൊണ്ട് പറഞ്ഞതും ആരു കഴിപ്പ് നിർത്തി ചുണ്ട് ചുളുക്കി കൊണ്ട് ഭദ്രയെ നോക്കി...
"എന്താമ്മ... എനിക്ക് ഇഷ്ട്ടല്ലെന്ന് ഞാൻ പറഞ്ഞില്ലേ😒"
ആരു സങ്കടത്തോടെ പറഞ്ഞതും.
"ആരവ് മോനെ നമുക്ക് അറിയാത്തതൊന്നുമ്മല്ലല്ലോ അതുപോലെ മാലിനിയും ജയേട്ടനും (ജയ് റാം)അവരുടെ കയ്യിൽ എന്റെ കുഞ്ഞ് സുരക്ഷിതമായിരിക്കും എന്നും..."
ഭദ്ര സ്നേഹത്തോടെ പറഞ്ഞു.
"ആന്റിയും അങ്കിളും ഓക്കേ എന്നെ നന്നായി നോക്കും... പക്ഷെ ആ കോരവ്... അയാളെന്നെ ഉപദ്രവിക്കും"
ആരു ദയനീയമായി ദാസ്സിനെയും ആദിയെയും നോക്കി.
"പോടീ... ആരവ് നല്ലവന"
ആദി പറഞ്ഞതും ആരു അവനെ പല്ല് കടിച്ചു കൊണ്ട് നോക്കി....
"തനു..."
ആരു നീട്ടി വിളിച്ചതും ആദി ഒരു വളിഞ്ഞ ചിരിയോടെ അവളെ ചേർത്തു പിടിച്ചു.
"അല്ലേലും എന്റെ മോൾക്ക് ഇഷ്ടമില്ലാത്ത കല്യാണതിനൊന്നും ഞാൻ സമ്മതിക്കില്ല "
ആദി പറഞ്ഞതും ഭദ്ര അവനെ കണ്ണുരുട്ടി നോക്കി..
അവൻ ഒന്ന് കൂടെ ഇളിച്ചു കാണിച്ചു കൊണ്ട് അവന്റെ റൂമിലേക്ക് ഓടി...
"നീ എന്താ തനുന്ന് വിളിച്ചേ "
ഭദ്ര ആരുവിനോട് ചോദിച്ചു.
"അതൊന്നുമില്ല... എനിക്ക് ഈ കല്യാണത്തിന് ഇഷ്ട്ടല്ല... ആരും ഇതും പറഞ്ഞു വരും വേണ്ട "
ആരു അത്രയും പറഞ്ഞു കൊണ്ട് അവളുടെ റൂമിലേക്ക് പോയി...
"എന്താ ഏട്ടാ അവൾ "
ആരു പോയ വഴി നോക്കി ഭദ്ര പറഞ്ഞതും ദാസ് അവരെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു...
"വിഷമിക്കല്ലേ ഡോ... അവൾ സമ്മതിക്കും..."
____________✨️✨️✨️✨️
"വിട്ടേ... ഞാൻ പോകുവാ "
ലൈബ്രറിയുടെ മൂലയ്ക്കൽ നിന്നുകൊണ്ട് ആഷിയുടെ കൈകളിൽ പിടിച്ചു
മിയ പറഞ്ഞു...
"ഏയ്... നിക്ക് പെണ്ണെ പോവല്ലേ "
അവൻ അവളെ ഒന്ന് കൂടെ ചേർത്തു പിടിച്ചു...
"ആരേലും കാണുമ്മിക്ക"
അവൾ വെപ്രാളത്തോടെ പറഞ്ഞു.
"ആരും കാണില്ല..."
അവൻ കണ്ണ് ചിമ്പിക്കൊണ്ട് പറഞ്ഞു.
"അതെ... എന്റെ പെണ്ണിനോരു സർപ്രൈസ് ഉണ്ട് കേട്ടോ..."
"എന്ത് സർപ്രൈസ്??"
അവൾ ആവേശത്തോടെ പറഞ്ഞു.
"അതല്ലേ പെണ്ണെ സർപ്രൈസ് എന്ന് പറഞ്ഞെ "
അവൻ അവളുടെ തലയ്ക്കൊന്ന് കൊട്ടി പറഞ്ഞു.
✨️✨️✨️✨️✨️
"ആ ജയ് നാളെ തിരിച്ചു വരും... അപ്പോയെക്കും എങ്ങനെയെങ്കിലും അയാളുടെ കമ്പനി ഫയൽ കയ്ക്കൽ ആക്കണം"
അലക്സി അലീനയോട് പറഞ്ഞു.... അലീന പക്ഷെ എന്തോ ഓർത്തു ഇരിക്കുവായിരുന്നു...
"മോളെ നീ ഞാൻ പറഞ്ഞത് കേട്ടില്ലേ.."
അയാൾ ചോദിച്ചു.
"എനിക്ക് ആരവിനെ വേണം പപ്പാ..."
അവൾ ഗൗരവത്തോടെ പറഞ്ഞു.
"നിനക്കുള്ളത് തന്നെയല്ലേ മോളെ അവൻ "
അയാൾ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു... അലീന ചിരിയോടെ അയാളുടെ നെഞ്ചിലേക്ക് ചേർന്നു...
_____________❤️❤️❤️
"ആഹ് അങ്ങനെ ഇവളുടെ മാവും പൂത്തു "
തടിക്ക് കൈ കൊടുത്തു കൊണ്ട് കനി പറഞ്ഞതും ആരു ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി...
"ഏയ് അവർ വരുമ്പോയേക്കും ഒരുങ്ങാൻ നോക്ക് പെണ്ണെ...."
മിയ കൂടെ പറഞ്ഞതും ആരു തലയ്ക്കു കൈ കൊടുത്തു കൊണ്ട് ബെഡിൽ ഇരുന്നു.
ഇന്നാണ് ആരവിന്റെ വീട്ടിൽ നിന്ന് അവളെ കാണാൻ വരുന്നത്... മാലിനിയുടെ നിർബന്ധം കൊണ്ട് മാത്രമാണ് ആരവ് വരുന്നത്...മാലിനിയോട് ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു നോക്കിയെങ്കിലും പിടച്ച പിടിയാലേ ആണ് മാലിനി...റാമിന് പിന്നെ ആരുവിനെ വെല്ല്യ ഇഷ്ട്ടമായതുകൊണ്ട് ആയാളും ഭാര്യയുടെ സൈഡ് ആണ്....
ആരുവിന്റെ കാര്യം പിന്നെ പറയണ്ട... ഭദ്രയോട് തെറ്റി നടക്കുവാണ് പെണ്ണിപ്പോൾ... ദാസ് അവരുടെ മുന്നിൽ വെറുതെ നിന്ന് കൊടുത്താൽ മതി എന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് അവൾ ഇതിന് സമ്മതിച്ചത്...അതും അല്ല വേറെ ആരെയും അറിയിക്കേണ്ട എന്ന് ആരു നിർബന്ധം പിടിച്ചത് കൊണ്ട് വേറെ ബന്ധുക്കൾ ഒന്നുമില്ല... പിന്നെ തനുവും കനിയുമെല്ലാം രാവിലെ തന്നെ സംഭവം അറിഞ്ഞപ്പോൽ എത്തിയിട്ടുണ്ട്...
"ശോ ഈ മുല്ലപ്പൂ അങ്ങ് വെക്ക് പെണ്ണെ "
സ്ലൈഡ് എടുത്തു കൊണ്ട് തനു പറഞ്ഞു.
"നിങ്ങളൊക്കെ എന്തിനാ ഇങ്ങോട്ട് വന്നേ"
ആരു ദേഷ്യത്തോടെ ചോദിച്ചു.
"അതെന്ത് ചോദ്യമാ ആരു...നീ ഞങളുടെ ബെസ്റ്റിയല്ലേ അപ്പൊ നിന്റെ പെണ്ണ് കാണലിൽ ഞങൾ ഇവിടെ വേണ്ടേ "
മിയ പറഞ്ഞു...
"ഓഹ്... പെണ്ണ് കാണൽ "
ആരുവൊന്ന് പുച്ഛിച്ചു.
"ആരു കഴിഞ്ഞില്ലേ വാ"
ഭദ്ര ആരുവിന്റെ റൂമിലേക്ക് വന്ന് കൊണ്ട് പറഞ്ഞു... ആരു മുഖം വീർപ്പിച്ചു കൊണ്ട് തിരിഞ്ഞു നിന്നു.
"അമ്മേടെ പൊന്നല്ലേ... വാടാ "
ഭദ്ര സ്നേഹത്തോടെ വിളിച്ചു.
"പോ... എന്നോട് മിണ്ടണ്ട... അല്ലെങ്കിലും എനിക്കറിയാം ഞാൻ നിങ്ങളുടെ ആരുമല്ലല്ലോ "
ആരു ചുണ്ട് ചുളുക്കി പറഞ്ഞു.
"മോളെ... അമ്മേടെ പൊന്നല്ലേ... ആരവ് മോൻ നല്ല പയ്യൻ ആണെന്നെ "
"വേണ്ട എനിക്ക് ഹും "
"ദേ പെണ്ണെ കളിക്കാതെ വേഗം വന്നേ"
ഭദ്ര ചൂടോടെ പറഞ്ഞതും ആരു അവരെ നോക്കി കൊഞ്ചനം കുത്തി താഴേക്ക് പോയി...
പുറകെ ഒരു ചിരിയോടെ ബാക്കിയുള്ളവരും...
താഴേക്ക് ഇറങ്ങുമ്പോയെ കണ്ടു ആദിയോട് എന്തൊക്കെയോ സംസാരിക്കുന്ന ആരവിനെ... അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് ആരു അടുക്കളയിലേക്ക് പോയി... അവിടെ ചായ ഓരോ ഗ്ലാസ്സിലേക്ക് പകരുന്ന അച്ഛമ്മയെ നോക്കി... പിന്നെ എന്തോ ഓർത്തു കൊണ്ട് ആരുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു...
"അച്ഛമ്മ... ഇത് ഞാൻ ചെയ്തോളാം...😌അച്ഛമ്മ അവരോടൊക്കെ സംസാരിക്ക് "
ആരു പുഞ്ചിരിയോടെ പറഞ്ഞു... അച്ഛമ്മ അവളെ നോക്കിയൊന്ന് ചിരിച്ചു കൊണ്ട് ഹാളിലേക്ക് പോയി...
'ഡാ മോനെ ആരവേ... നിനക്കുള്ള പണി ഞാൻ തരാം മോനെ ഹും'
ആരു സ്റ്റോക്ക് റൂമിൽ പോയി സോപ്പ് പൊടി എടുത്തു കൊണ്ട് ചിരിച്ചു... അതിൽ നിന്ന് ഒരു സ്പൂൺ എടുത്ത് ഒരു ഗ്ലാസ്സിലെ ചായയിലേക്ക് ഇട്ട് ഇളക്കി...ആരു ചുണ്ടിൽ വിരിഞ്ഞ ചിരി കടിച്ചു പിടിച്ചു....
"ചായ കൊണ്ടുകൊടുക്ക് മോളെ എല്ലാവർക്കും "
ഭദ്ര പറഞ്ഞതും ട്രെയും കൊണ്ട് ആരു മുന്നിൽ നടന്നു... അവർക്കുള്ള പലഹാരങ്ങളുമായി തനുവും കനിയും അവളുടെ പിറകെയും....
എല്ലാവരെയും നോക്കി ഒരു ചിരിയോടെ ആരു ചായ കൊടുത്തു... അവസാനം സെറ്റിയിൽ ഇരിക്കുന്ന ആരവിനെ നോക്കിയും ഒന്ന് ചിരിച്ചു😁ആരവ് അവളെ നെറ്റി ചുളിച്ചു കൊണ്ട് നോക്കി... അപ്പോയെക്കും ആദി ആരവിന് വേണ്ടി ഉണ്ടാക്കിയ സ്പെഷ്യൽ ചായ എടുത്തു...
"അയ്യോ... അതല്ല ഏട്ടൻ ഇതാ "
ആരു ഞെട്ടികൊണ്ട് പറഞ്ഞു...
"അതെന്താ ഞാൻ എടുത്താൽ..."
ആദി അവളെ നോക്കി.
"അത്... അത് പിന്നെ... അതിൽ പഞ്ചസാര കൂടുതലാ "
ആരു തപ്പി തടഞ്ഞു കൊണ്ട് പറഞ്ഞു.
"എല്ലാം ഒരുപ്പോലെയാ മോളെ... നീ ആരവ് മോൻ എടുത്തു കൊടുക്ക് "
ഭദ്ര പറഞ്ഞതും ആരു ചുണ്ട് ചുളുക്കി...
ആരവ് അപ്പോയെക്കും ട്രെയിൽ ഉണ്ടായിരുന്ന ഗ്ലാസ് എടുത്ത് കുടിച്ചിരുന്നു... ആദിയും🤭🤭
ആരു ദയനീയമായി ആദിയെ നോക്കി... പിന്നൊരു ഇളിയോടെ തിരിഞ്ഞു നടന്നു.
തുടരും...
കുറച്ചു പേർസണൽ പ്രോബ്ലംസ് ഉണ്ട് അതിന്റെ ഇടയിൽ ക്ലാസ്സും..ഒട്ടും ടൈം കിട്ടുന്നില്ല.ഓടിച്ചു വിട്ടപ്പോലെ തോന്നും ചിലപ്പോ😁അവരുടെ കല്യാണം കഴിഞ്ഞിട്ട് ആവാം ഇനി വഴക്ക് എന്ന് കരുതി അതാട്ടോ😁
അഭിപ്രായം പറയണേ🥰
(പ്രണയാർദ്രം വായിക്കുന്നവരോട്.... ഇനി സ്റ്റോറി ഇടാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല...ഷെയർ ചാറ്റിൽ സ്റ്റോറി കംപ്ലീറ്റ് ആണ്... അതിൽ 24 പാർട്ടും ഇതിൽ 17പാർട്ടും ആയപ്പോഴാണ് എന്റെ ഫോൺ ഒന്ന് മാറ്റിയത്... അതോടെ എഴുതിയത് മുഴുവൻ പോയി... പിന്നെ ഷെയർ ചാറ്റിൽ 25th പാർട്ട് മുതൽ തുടങ്ങി... അത് കംപ്ലീറ്റ് ആക്കി...ബട്ട് ഇതിൽ എനിക്ക് പറ്റുന്നില്ല ഇടാൻ...😒കഴിഞ്ഞ പാർട്ട് ഞാൻ sc യിൽ നിന്നും wp യിലേക്ക് ഷെയർ ചെയ്ത് കോപ്പി ചെയ്തതായിരുന്നു...അതിൽ പിക്കും ഉണ്ടായിരുന്നു... പക്ഷെ 19 മുതൽ 24th പാർട്ട് വരെ ഞാൻ പിക് ഇല്ലാതെ ആണ് sc യിൽ പോസ്റ്റിയിട്ടുള്ളത്... അതുകൊണ്ട് തന്നെ അത് ഇങ്ങനെ കോപ്പി ചെയ്യാൻ പറ്റുന്നില്ല... ആകെ രണ്ടു വരിയാണ് കിട്ടുന്നത്... ബാക്കി കിട്ടാൻ ഷെയർ ചാറ്റിൽ തന്നെ കയറണം... അപ്പൊ പറഞ്ഞു വന്നത്... കംപ്ലീറ്റ് ആക്കിയ സ്റ്റോറി വീണ്ടും എഴുതാൻ എനിക്ക് താല്പര്യം ഇല്ല...ക്ലാസ്സ് കാര്യങ്ങളായി അല്ലെങ്കിൽ തന്നെ ബിസി ആണ്....സ്റ്റോറി വേണം എന്നുള്ളവർ sc യിൽ mishrayyan എന്ന് സെർച്ച് ചെയ്‌താൽ മതി... എന്റെ അകൗണ്ടിൽ സ്റ്റോറി മുഴുവനും ഉണ്ട്...ഇല്ലെങ്കിൽ 25th മുതൽ എന്റെ കയ്യിലുണ്ട് അത് ഞാൻ പോസ്റ്റാം 19 മുതൽ 24 വരെ എന്താന്ന് ചുരുക്കി പറഞ്ഞിട്ട്... ആ ഫ്ലോ കിട്ടില്ല എങ്കിലും പറഞ്ഞു എന്നൊള്ളു...ബുദ്ധിമുട്ടിച്ചതിന് സോറി...🙏))