Aksharathalukal

നിന്നിലേക്ക്💞 - 19

Part 19
 
 
 
ഒരു ഇളിയോടെ അടുക്കളയിൽ നിൽക്കുന്ന ആരുവിനെ തനുവും കനിയും നോക്കി....
 
"എന്താ ഡീ... വെറുതെ ചിരിക്കുന്നെ "
 
കനി ആരുവിനെ ചുഴിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു.
 
"ഏയ് ഒന്നുല്ല...പാവം എന്റെ ഏട്ടൻ "
 
ആരു പതിയെ പറഞ്ഞതും തനു അവളെ മൊത്തത്തിൽ ഒന്ന് നോക്കി.
 
"എന്തെടീ..."
 
തനു ചോദിച്ചതും ആരു അതെ ഇളിയോടെ തന്നെ നിന്നു.
 
''മോളെ ഇവിടെ നിൽക്കാതെ വന്നേ...അവർ വിളിക്കുന്നുണ്ട് "
 
ഭദ്ര അടുക്കളയിൽ വന്ന് പറഞ്ഞതും ആരു അവരുടെ കൂടെ ഹാളിലേക്ക് പോയി...
 
സെറ്റിയിൽ ഇരിക്കുന്ന ആദിയെ ആരുവൊന്ന് ഇടം കണ്ണിട്ട് നോക്കി.... വെല്ല്യ കുഴപ്പമൊന്നും കാണാഞ്ഞതും അവൾ ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു.
 
"മക്കൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആയിക്കോട്ടെ അല്ലെ "
 
മാലിനി ചിരിയോടെ ചോദിച്ചതും ആരവും ആരുവും മുഖത്തോട് മുഖം നോക്കി...ഒരു ഒരു പുച്ഛചിരിയോടെ സെറ്റിയിൽ നിന്നെണീറ്റു... ആരുവിന്റെ അടുത്തേക്ക് നടന്നു...ആരു അവനെ മൈൻഡ് ചെയ്യാതെ അവളുടെ റൂമിലേക്ക് നടന്നു...
 
______________❤️❤️❤️
 
ആദി ദാസ്സും റാമും സംസാരിക്കുന്നത് നോക്കി സെറ്റിയിൽ ഇരിക്കുമ്പോൾ ആണ് അവനെ തന്നെ നോക്കി നിക്കുന്ന തനുവിനെ... അവനും ഒരു കുസൃതി ചിരിയോടെ അവളെ നോക്കിയിരുന്നു...
 
"പയ്യെ നോക്കെടി... ആന്റിയൊക്കെ കാണും "
 
മിയ തനുവിന്റെ ചെവിയിൽ പറഞ്ഞതും അവളൊന്ന് ചിരിച്ചു കാണിച്ചു...
 
അവളെ നോക്കിയിരിക്കുമ്പോയാണ് ആദിക്ക് വയറ്റിൽ എന്തോ ഒരു കൊളുത്തി വലിക്കും പോലെ തോന്നിയത്... ആദി വയർ പിടിച്ചുകൊണ്ട് നെറ്റി ചുളിച്ചു... പിന്നെ വേഗം എണീറ്റ് റൂമിലേക്ക് ഓടി🤭
 
അവൻ പോയതും തനുവും എല്ലാവരുടെയും കണ്ണ് വെട്ടിച്ചു കൊണ്ട് മുകളിലേക്ക് നടന്നു...
 
_________❤️❤️
 
"നാണമുണ്ടോ തനിക്ക് എന്നെ പെണ്ണ് ചോദിക്കാൻ😤"
 
റൂമിൽ എത്തിയതും ആരു ആരവിനു നേരെ ചീറി...
 
"ഞാൻ ആണോടി പുല്ലേ...ഇവിടുന്നല്ലേ അങ്ങോട്ട് പ്രൊപോസൽ വന്നേ "
 
ആരവും ദേഷ്യത്തോടെ ചോദിച്ചു.
 
"അയ്യടാ... തന്നെ പോലൊരാളെ കെട്ടാൻ എനിക്ക് വട്ടല്ലേ ഹും "
 
"നിന്നെ പോലെ മുന്നും പിന്നും നോക്കാതെ പെരുമാറുന്നവളെ കെട്ടാൻ എനിക്കും പ്രാന്തില്ല..."
 
ആരവ് പുച്ഛത്തോടെ പറഞ്ഞു.
 
"അത് അന്ന് എനിക്ക് ആൾ മാറിയതാണെന്ന് ഞാൻ പറഞ്ഞില്ലെടോ...എല്ലാം പറഞ്ഞിട്ടും എന്നെ ഉപദ്രവിക്കുന്ന തന്നെ എനിക്ക് വെറുപ്പാ "
 
ആരു മുഖം തിരിച്ചു... അത് കേട്ടതും ആരവ് അവളെയൊന്ന് നോക്കി...
 
''ശെരിക്കും നിനക്കെന്നോട് വെറുപ്പാണോ "
 
അവൻ അവളിലേക്ക് ഒന്ന് കൂടെ അടുത്തു കൊണ്ട് ചോദിച്ചു... ആരു മുഖം ഉയർത്തി അവനെ നോക്കി... അവന്റെ കണ്ണുകളിൽ കണ്ണുടക്കിയതും അവളൊരു പിടച്ചിലോടെ മുഖം തിരിച്ചു...
 
"പറ ആർദ്ര..."
 
അവളുടെ മുഖം അവനുനേരെ തിരിച്ചു കൊണ്ട് അവൻ ചോദിച്ചു... ആരു ഒന്നും പറയാതെ അവനെ നോക്കികൊണ്ടിരുന്നു....
 
വെറുപ്പാണോ തനിക്ക് 'അവൾ അവളോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു...
ആരു ഒന്നും പറയുന്നില്ല എന്ന് കണ്ടതും അവൻ അവളിൽ നിന്ന് കൈ എടുത്തുകൊണ്ടു പുറത്തേക്ക് പോയി...
 
___________❤️❤️❤️❤️
 
ബാത്‌റൂമിൽ നിന്ന് വയറും പിടിച്ചു ഇറങ്ങിയ ആദി കാണുന്നത് ബെഡിൽ ഇരിക്കുന്ന തനുവിനെയാണ്... അവൻ അവളുടെ അടുത്തേക്ക് പോവാൻ നിന്നതും വയറ്റിൽ നിന്ന് വീണ്ടുമൊരു ശബ്ദം കേട്ട് ബാത്‌റൂമിലേക്ക് തന്നെ ഓടി... അത് കണ്ട് തനു നെറ്റി ചുളിച്ചു....
 
 
"എന്റമ്മോ... അഹ് "
 
വയറും പിടിച്ചു പുറത്തേക്ക് ഇറങ്ങി ആദി ബെഡിലേക്ക് ഒരൊറ്റ വീഴ്ച്ചയായിരുന്നു...
 
"എന്തുപറ്റി ഏട്ടാ"
 
തനു ആവലാതിയോടെ ചോദിച്ചു.
 
"അറിയില്ല... വയറ്റിൽ എന്തോ പിടിച്ചിട്ടില്ല..."
 
അവൻ വയർ ഉഴിഞ്ഞു കൊണ്ട് പറഞ്ഞതും തനു അവന്റെ വയറ്റിൽ തലോടാൻ തുടങ്ങി...
 
"നേരത്തെയൊന്നും പ്രശ്നം ഇല്ലായിരുന്നല്ലോ "
 
തനു സങ്കടത്തോടെ ചോദിച്ചു.
 
"ആ ചായ കുടിച്ചതിനു ശേഷം ആണ് പെണ്ണെ "
 
തനുവൊന്ന് മൂളി..
 
"അല്ലേട്ടാ... ഇനി ആരുവെങ്ങാനും വല്ലതും കലക്കിയാവോ അതിൽ "
 
തനു എന്തോ കണ്ടുപിടിച്ചപ്പോലെ പറഞ്ഞു.
 
"എന്ത്?"
 
ആദി നെറ്റി ചുളിച്ചു.
 
"അല്ല ഞങ്ങൾ അടുക്കളയിൽ ചെന്നപ്പോൾ ആരു ഒരു ഗ്ലാസിൽ സ്പൂൺ ഇട്ട് ഇളക്കികൊണ്ടിരിക്കുവായിരുന്നു... ഇനി വല്ല വിം..."
 
തനു ഇളിയോടെ ചോദിച്ചതും ആദി വീണ്ടും ബാത്‌റൂമിലേക്ക് ഓടി...😌
 
__________❤️❤️
 
താഴെ ദാസ്സും ജയനും കല്യാണകാര്യം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ആരവ് വന്നത്..പുറകെ ആരുവും...
 
"അപ്പൊ അടുത്ത ആഴ്ച നല്ലൊരു സമയം നോക്കി ഞങ്ങൾ ബന്ധുക്കളെയൊക്കെ കൂട്ടി ഞങ്ങൾ വരാം... അപ്പോയെക്കും നിങ്ങൾ ഒന്ന് അന്വേഷിക്ക് എല്ലാ കാര്യങ്ങളും "
 
റാം പറഞ്ഞു...
 
"അന്വേഷിക്കാൻ ഒന്നുമില്ല... ആരവ് മോനെ ഞങ്ങൾക്ക് അറിയാലോ "
 
ദാസ് ആരവിന്റെ പുറത്തൊന്നു തട്ടി കൊണ്ട് പറഞ്ഞു... ആരവ് ഒന്ന് ചിരിച്ചെന്ന് വെച്ചു... മാലിനിയുടെ അടുത്ത് നിൽക്കുന്ന ആരുവിനെ നോക്കി... എന്തോ ചിന്തിച്ചു കൊണ്ടിരിക്കുന്ന അവളെ കണ്ടതും അവനൊന്നു നെടുവീർപ്പ് ഇട്ടു...
 
"എന്നാ ഞങ്ങൾ ഇറങ്ങുവാ ദാസ്സ്... അല്ല ആദി എവിടെ "
 
ജയ് ചോദിച്ചു...
 
"അവൻ മുകളിലേക്ക് പോവുന്നത് കണ്ടല്ലോ "
 
മാലിനി പറഞ്ഞപ്പോഴാണ് ആരുവിന് ചായയുടെ കാര്യം ഓർമ വന്നത്😬
ആരു വേഗം മുകളിലേക്ക് ഓടി....
 
ആദിയുടെ റൂമിന്റെ വാതിൽ തുറന്നതും ആദിയുടെ നെഞ്ചിൽ കിടക്കുന്നുകൊണ്ട് അവന്റെ വയറിൽ തലോടുന്ന തനുവിനെയാണ്😬
 
"ഏട്ടാ..."
 
അവൾ വിളിച്ചുകൊണ്ട് അകത്തേക്ക് കയറി...തനു വേഗം അവനിൽ നിന്നകന്നു....ഇളിച്ചു കൊണ്ടിരിക്കുന്ന ആരുവിനെ കണ്ടതും തനു പല്ല് കടിച്ചു...
 
"എടി പുല്ലേ... എന്താടീ എന്റെ ഏട്ടൻ കലക്കി കൊടുത്തേ "
 
തനു ചോദിച്ചതും ചിരിച്ചു കൊണ്ട് ആരു ബെഡിൽ കിടക്കുന്ന ആദിയുടെ അടുത്തിരുന്നു...
 
"സോറി ഏട്ടാ😌"
 
നിഷ്കു ഭാവത്തിൽ ആരു പറഞ്ഞതും ആദി ബെഡിൽ നിന്നെണീറ്റു...
 
"എന്ത് തേങ്ങയാടീ നീ കലക്കി തന്നെ എനിക്ക്"
 
ആദി ആരുവിനെ നോക്കി ചോദിച്ചു.
 
"ഏട്ടനോട് ആര ആ കാലനുള്ളത് എടുത്തു കുടിക്കാൻ പറഞ്ഞത്"
 
ആരു സങ്കടത്തോടെ അവന്റെ വയറ്റിൽ തലോടി...
 
"അയ്യോ എന്റെ അളിയന്റെ ഒരു അവസ്ഥ"
 
ആദി പല്ല് കടിച്ചുകൊണ്ട് പിറുപിറുത്തു...
 
"എന്നാലും എന്റെ ആദിയേട്ടന്റെ ബോഡിക്ക് വല്ലതും പറ്റിയിരുന്നുവെങ്കിലോ... ഞങ്ങളുടെ ഭാവി "
 
തനു ആരുവിനെ പതിയെ തള്ളി കൊണ്ട് പറഞ്ഞു...
 
"അത് ഞാൻ കളയുവോ ഏട്ടത്തി"
 
ആരു ചിരിയോടെ പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി...
 
         ✨️✨️✨️✨️✨️✨️
 
 
ആരവിന്റെ ഫോട്ടോയിലൂടെ വിരലോടിച്ചു കൊണ്ട് അലീന വശ്യമായി ചിരിച്ചു...
അവന്റെ കണ്ണുകളിലും ചുണ്ടുകളിലുമെല്ലാം അവളുടെ ചുണ്ടുകൾ പതിഞ്ഞു...
 
"മോളെ..."
 
മേരി പേടിയോടെ അവളുടെ റൂമിന്റെ വാതിൽക്കെ നിന്നു വിളിച്ചു...
 
അവളേതൊ ലോകത്തെന്നപ്പോലെ മൂളി...
 
"എന്തിനാ മോളെ പപ്പ പറയുന്നതനുസരിച്ചു നീയും ഇങ്ങനെ... ഒന്നും വേണ്ട മോളെ''
 
മേരി പറഞ്ഞതും അലീന അവരെ ദേഷ്യത്തോടെ നോക്കി...
 
"എന്റെയും എന്റെ പപ്പേയുടെയും കാര്യത്തിൽ നിങ്ങൾ ഇടപെടേണ്ട....ഒന്നും ഇങ്ങോട്ട് പറയാനും വരണ്ട"
 
അലീന പുച്ഛത്തോടെ പറഞ്ഞു കൊണ്ട് വാതിൽ കൊട്ടിയടച്ചു.
 
____________❤️❤️❤️❤️
 
ആദി കൂടെ താഴേക്ക് വന്നതും ആരവും വീട്ടുകാരും ഇറങ്ങി... പോവാൻ നേരം ആരവ് ആരുവിനെ ഒന്ന് തിരിഞ്ഞു നോക്കി...ആരുവും അവനെ നോക്കി നിൽക്കുവായിരുന്നു... അവൻ നോക്കുന്നത് കണ്ടതും അവൾ വേഗം മുഖം തിരിച്ചു...
 
   
രാത്രി തന്നെ ദാസ് അടുത്ത ബന്ധുക്കൾക്കൊക്കെ വിളിച്ചു കാര്യം പറഞ്ഞു...എല്ലാവരെയും നിശ്ചയത്തിന് ക്ഷണിക്കുകയും ചെയ്തു...
 
"നമ്മൾ എല്ലാം ചെയ്യുന്നുണ്ട്... മോളിത് വരെ സമ്മതം മൂളിയിട്ടില്ല '"
 
ഭദ്ര പറഞ്ഞതും ദാസൊന്ന് ചിരിച്ചു.
 
"അവൾ സമ്മതിക്കും എടൊ... താൻ നോക്കിക്കോ"
 
അയാൾ പറഞ്ഞതും അവരൊന്നു ചിരിച്ചു...
 
____________❤️❤️❤️❤️
 
 
"പറയ് ഇക്ക... എന്താ കയ്യിൽ"
 
ആഷിയുടെ കയ്യിലുള്ള പേപ്പറിൽ മിയ ചോദിച്ചു.
 
"ഇതാണ് നിനക്കുള്ള സർപ്രൈസ് "
 
അവൻ ഒരു ചിരിയോടെ അവൾക്ക് നേരെ അത് നീട്ടി...
അവൾ അത് തുറന്നു നോക്കിയതും സന്തോഷം കൊണ്ടവനെ നോക്കി.
 
"അപ്പൊ... അപ്പൊ ഇക്ക പിജി ഇവിടെ തന്നെ ചെയ്യും അല്ലെ "
 
അവൾ സന്തോഷത്തോടെ ചോദിച്ചു... അവനൊരു ചിരിയോടെ തലയാട്ടി...
 
ആഷിക് തേർഡ് ഇയർ ആയതുകൊണ്ട് തന്നെ അടുത്ത ആഴ്ച്ച കൂടെ അവൻ ക്ലാസ്സ്‌ ഒള്ളു...ആ സങ്കടത്തിൽ നിൽക്കുവായിരുന്നു മിയ... അവൻ പിജിക്ക് അവിടെ തന്നെ അഡ്മിഷൻ എടുക്കുകയാണെന്ന് അറിഞ്ഞതും അവൾ സന്തോഷത്തോടെ അവനെ നോക്കി ചിരിച്ചു..
 
_______❤️❤️
 
''കഴിഞ്ഞ വർഷമായിരുന്നു നല്ല പൊളിപ്പൻ ചെക്കന്മാരൊക്കെ ഉണ്ടായിരുന്നത് "
 
കുറച്ചു നേരമായി കനി കാന്റീനിൽ ഇരുന്ന് വായിനോക്കാൻ തുടങ്ങിയിട്ട്...
 
'"നാണമുണ്ടോ ഡീ "
 
തനു അവളെ പുച്ഛിച്ചു.
 
"നീ ആദിഏട്ടനെ മാത്രം സ്നേഹിക്കുന്നു... ഞാൻ എല്ലാവരെയും സ്നേഹിക്കുന്നു... രാജ്യ സ്നേഹം വേണെടി"
 
കനി പറഞ്ഞതും തനുവൊന്ന് അവളെ മൊത്തത്തിൽ നോക്കി...
 
"ഇവൾ എന്താ ഇങ്ങനെ ഇരിക്കുന്നെ "
 
കനി ആരുവിനെ നോക്കി ചോദിച്ചു.
 
"ആരവ് സാറിനെ ഓർത്തിരിക്കുവായിരിക്കും "
 
തനു കളിയോടെ പറഞ്ഞതും ആരു അവളെ നോക്കി.
 
"ആണോടി... ഫസ്റ്റ് നൈറ്റ്‌ ആണോ ആലോചിക്കുന്നേ... അതിനൊക്കെ ഇനിയും സമയമുണ്ട് മോളെ "
 
കനി നാണത്തോടെ പറഞ്ഞതും ആരു അവളുടെ തലയ്ക്കൊന്ന് കൊട്ടി ബാഗും എടുത്ത് എണീറ്റു പോയി....
 
_________✨️✨️✨️
 
എന്തിനാ ശെരിക്കും ഞാൻ ആരവ് ആയിട്ട് വഴക്ക് ഉണ്ടാക്കുന്നെ....അതിന് ഞാൻ അല്ലല്ലോ അവനല്ലേ ഓരോന്ന് പറഞ്ഞു എന്റെ പിറകെ വന്നേ... എന്നാലും എന്റെ ഭാഗത്ത്‌ തന്നെയാണ് തെറ്റ്... ഒന്നും അറിയാതെ അടിക്കാൻ പാടില്ലായിരുന്നു...
 
ആരു ബെഡിൽ കിടന്നു കൊണ്ട് ഓരോന്ന് ഓർത്തു... അവൾ മനസ്സിലേക്ക് കോളേജിലെ ആദ്യ ദിവസം ഓടി വന്നു...
 
 
തുടരും....
 
ആഷി 2nd ഇയർ ആണെന്ന് പറഞ്ഞിരുന്നു ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ട് കേട്ടോ...
അഭിപ്രായം പറയണേ🥰
 

നിന്നിലേക്ക്💞 - 20

നിന്നിലേക്ക്💞 - 20

4.7
7276

Part 20   ഫസ്റ്റ് ഡേ കോളേജൊക്കെ ചുറ്റി കറങ്ങി നടക്കുമ്പോഴാണ് ക്യാന്റീനിൽ വെച്ചു കനിയുടെ ദേഹത്തു ചായ ആയത്...അത് കഴുകി വരാം എന്ന് പറഞ്ഞു പോയ കനിയേ കുറെ കഴിഞ്ഞു കാണാഞ്ഞതും ആരുവും തനുവും അവളെ തിരഞ്ഞു വരുമ്പോയാണ് കരഞ്ഞു കൊണ്ടിരിക്കുന്ന കനിയെ കണ്ടത്...മൂന്നു പേരും വെപ്രാളത്തോടെ അവളുടെ അടുത്തേക്ക് നടന്നു... കനി ചുണ്ട് പിളർത്തി കരഞ്ഞു കൊണ്ട്  ആരുവിനെ ചുറ്റി പിടിച്ചു...   "കനി... എന്താടി ന്താ നീ കരയുന്നെ "   "എന്താ കാര്യം പറ കനി "   ആരു അവളിൽ നിന്ന് കനിയെ അടർത്തികൊണ്ട് ചോദിച്ചു.   "എടി... ഒരാൾ ഒരാളെന്റെ ഫോട്ടോ എടുത്തു "   "ഫോട്ടോയോ? ആര് എവിടുന്