Aksharathalukal

ദേവഗായത്രി

ദേവന്റെ റൂമിൽ നിന്നും പാട്ടുയർന്നു
കേൾക്കാം...
 
അടുക്കളക്കാരി മാധവി ചോറ് വാറ്റുമ്പോ..
ദേവകിയമ്മയോടായി ചോദിച്ചു.
 
"ഇന്നും ഉണ്ടല്ലോ ദേവകിയമ്മേ അതെ
പാട്ട്."
 
"മ്മ്..." ദേവകിയമ്മ ഒന്ന് ഇരുത്തി മൂളി.
എന്നിട്ട് പറഞ്ഞു.
 
"പുലരുന്ന നേരത്ത കയറി വന്നത്. ഒരു
അമ്മയെന്ന നിലക്ക് സഹിക്കാവുന്നതിലും
അപ്പുറം സഹിച്ചു മാധവിയെ.കൊന്നു
കളയാൻ പറ്റോ മോനായി പോയില്ലേ.."
 
"ഇട്ട് മൂടാൻ സ്വത്തുകൾ ഉണ്ട്.. അതെല്ലാം
കണ്ണ്മുൻപിൽ കിടന്നു നശിക്കുവല്ലേ
ദേവകിയട്ടെത്തിയെ. ഇങ്ങനെ കള്ളും
കുടിച്ചു വഴക്ക് ഉണ്ടാക്കി നടക്കരുതെന്നു
പറഞ്ഞൂടെ ഒന്ന് "
 
"അവൻ അനുസരിക്കില്ല.. അങ്ങനല്ലേ
അവനോടു അവന്റെ അച്ഛനും ഏട്ടന്മാരും
ചെയ്തത്." പെട്ടന്ന് വായിൽ നിന്നും
വീണുപോയി..
 
"എന്ത് ചെയ്തന്നാണ് ദേവകിയേട്ടത്തി
പറയുന്നേ "
 
"ഏയ് ഒന്നുല്ല..."
 
ദേവൻ എണീറ്റു കുളിച്ചു ഉമ്മറത്തേക്ക്
വന്നു..
 
"ഹ വന്ന നിങ്ങൾ. എന്താടാ കാലത്ത്
തന്നെ. പിരിവു നടത്താൻ പോയിട്ട്
എന്തായി."
 
"ഓഹ് എന്താകാനാണ് ദേവ.. ഒരുത്തി
ഉണ്ടല്ലോ കമ്മ്യൂണിസം പറഞ്ഞു നടക്കുന്ന
ആ അലവലാതി പെണ്ണ്. അവൾ തടഞ്ഞു
ദേവന്റെ ഗുണ്ടായിസം
അവസാനിപ്പിക്കണമെന്ന്."
 
"ആരു ഹിമയോ.. പട്ടണത്തിൽ പോയി
പഠിച്ചെന്നു വച്ചു.. അവളുടെ കാര്യം.. വണ്ടി
എടുക്കട ചന്തു.. കയറട " വണ്ടി നീങ്ങാൻ
നേരം ദേവകിയമ്മ വെളിയിൽ വന്നു..
 
"മോനെ ദേവ എങ്ങോട്ടാ.. കഴിഴിച്ചിട്ട്
പോടാ.."
 
"ഓഹ് നിങ്ങൾ ഞാൻ കഴിക്കാത്ത ഒന്നും
നോക്കണ്ട.എന്ന് മുതല ദേവന്റെ കാര്യം
നോക്കാൻ തുടങ്ങിയത്.. അമ്മടെ മോൻ
തെമ്മാടിയാണ്. കൂലി തല്ലുകാരൻ.." വണ്ടി
അതിവേഗം പടിപ്പുര കടന്നു പോയി.
ദേവകിയമ്മയുടെ കണ്ണീർ പൊടിഞ്ഞു
വീണു.. തിരിഞ്ഞു നോക്കിയപ്പോ അമ്പാട്ടെ
ദേവന്റെ അച്ഛൻ ശ്രീധരന്റെ ഫോട്ടോ..
 
"എല്ലാത്തിനും കാരണം നിങ്ങൾ ഒരാളാണ്.
അവൻ ഇങ്ങനെ ആയതിനും.
നടന്നതൊന്നും ഞാൻ മറന്നിട്ടില്ല." ദേവകി
ഫോട്ടോ നോക്കി പറഞ്ഞു.അകത്തേക്ക്
പോയി.
 
കവല മൊത്തം ആളുകളെകൊണ്ട്
നിറഞ്ഞു. ദേവന്റെ വണ്ടി വരുന്ന
കണ്ടപ്പോൾ കടക്കുള്ളിലേക്ക് എല്ലാവരും
കയറി പോയി പാഞ്ഞു വന്ന വണ്ടി നിന്നത്
സമര പന്തലിനു മുൻപിൽ. ദേവൻ
വണ്ടിയിൽ ഇരുന്നു ഹിമയെ നോക്കി.
അവളും കത്തുന്ന തീഷ്ണമായ
കണ്ണുകളാൽ നോക്കി. ദേവനും കൂട്ടരും
ഇറങ്ങി സമര പന്തൽ അടിച്ചു
പൊളിക്കാൻ തുടങ്ങി. ദേവൻ ഹിമയുടെ
മുഖത്തേക്ക് കയ്യൊങ്ങി.
 
"തൊട്ട് പോകരുത് എന്നെ.." ദേവൻ
അവളുടെ ഭീഷണി കേൾക്കാതെ മുടി
കുത്തിനു പിടിച്ചു. അപ്പോഴേക്കും
ഹിമയുടെ അച്ഛൻ വന്നു..
 
"പൊന്നു മോനെ.. അവളെ വിടു..
നിങ്ങളോട് എതിർക്കാൻ ഈ നാട്ടിൽ
ആരുമില്ല.. ഈ വൃദ്ധന് തീരെ വയ്യ.."ദേവൻ
മുടികുതിന്നു വിട്ടു."
 
"അച്ഛ... ഇങ്ങോരോടൊക്കെ എന്തിനു
കേഴണം.ഇവനെ പോലെ ഉള്ളവന്റെ കാലു
പിടിക്കേണ്ട കാര്യമില്ല."അവൾ
അട്ടഹാസിച്ചു.
 
"ഡി... ഇവിടത്തെ സകല കടക്കാരും
ദേവന്റെ ഈ പേരിൽ തന്നെയാ ജീവിച്ചു
പോകുന്നത്.. ഒരിക്കെ..നാക്സ്ലേറ്റ്
ഉണ്ടെന്നു പറഞ്ഞു ഈ മല കയറി വന്ന
പോലീസ്കാർ അമ്മ പെങ്ങമ്മാരെ കയറി
പിടിച്ചപ്പോൾ.. ഈ ദേവനെ
ഉണ്ടായിരുന്നുള്ളു രക്ഷിക്കാൻ. ദേവന്റെ
ഈ കൂലി പട്ടാളമേ ഉണ്ടായുള്ളു.. ഗുണ്ട
പിരിവു ഇനിം നടത്തും.. നിനക്ക് ചെയ്യാൻ
പറ്റുന്നത് ചെയ്യടി."
 
"ആഹ്.. ചെയ്യും... ഈ ഹിമക്ക്
ജീവനുണ്ടേൽ ചെയ്യും.. തന്നെ അതെ
പോലീസ്കാരെ കൊണ്ടു തല്ലിക്കും. തന്റെ
ഈ ഗുണ്ടായിസം നിർത്തിക്കും ഈ ഹിമ "
 
"പറ്റുന്നത് ചെയ്യടി." ദേവൻ വണ്ടിയിൽ
കയറി പോയി.
 
"മോൾ എന്താ ഈ പറഞ്ഞത് അമ്പാട്ടെ
ദേവാനോട് ഏതു പോലീസ്കാരൻ വരും.
വന്നവനും ചോദിച്ചവനും. പാതി
ജീവനോടെ ഈ നാട്ടിൽ നിന്നും
പോയിട്ടുള്ളു."
 
അടുത്ത് നിന്ന ജാനകി ചേച്ചി പറഞ്ഞു.
 
"മോളെ.. ദേവന്റെ സ്കൂളിലാണ് മോൻ
പഠിക്കുന്നത്.. ഒരു രൂപ ദേവൻ
വാങ്ങിയിട്ടില്ല. ദേവാനല്ലാതെ ആരും
ഇവിടെ കയറി ഗുണ്ടായിസം കാണിച്ചിട്ടില്ല."
 
"ചേച്ചി... ആ പെണ്ണ് പിടിയനും ആഭാസന്റെ 
നന്മകൾ എനിക്ക് കേൾക്കണ്ട. അവനെ
ഞാൻ ഒരു പാടം പഠിപ്പിക്കും." കത്തുന്ന
ഒരു പക അവളുടെ ഉള്ളിൽ
കിടപ്പുണ്ടായിരുന്നു.
 
"ദേവ... നീ എന്താടാ ആലോചിക്കുന്നത്.."
 
"അ പെണ്ണ്.. എന്തൊരു ധൈര്യമാണ്..
പെണ്ണുങ്ങളെ തള്ളി ശീലമില്ല..
തലോടിയല്ലേ ശീലമൊള്ളൂ." ദേവൻ ചിരിച്ചു
കൊണ്ടു പറഞ്ഞു.സിഗരറ്റ് വലിച്ചു
പുകവിട്ടു കൈയിൽ ഇരുന്ന മദ്യം വലിച്ചു
കയറ്റി.
 
"ദേവനോടാ അവളുടെ കളി.. എന്നെ
പോലീസ്കാരെ കൊണ്ടു തല്ലിക്കുമെന്ന്."
അവന്റെ കണ്ണുകൾ ചുവന്നു.
 
"അവൾ അങ്ങനെ മെരുങ്ങുന്നയിനമല്ല
ദേവ.. വിഷം അല്പം കൂടുതലാ.." ചന്തു
പറഞ്ഞു കൊണ്ടു മദ്യഗ്ലാസ് ടേബിളിൽ
വച്ചു. "
 
"എത്ര.. വലിയ വിഷമുള്ള പാമ്പിനേം
നമ്മൾ വിഷമിറകിച്ചിട്ടില്ലേ." അവൻ
എഴുനേറ്റു.
 
"അല്ല ഇനി എങ്ങോട്ടാ ദേവ....ചന്ദ്രികയുടെ
അടുത്തേക്കാണോ.." ചിരിച്ചോണ്ട്
ചോദിച്ചു.. എല്ലാവരും ചിരിച്ചു..
 
"ആഹ്ഹ്... അതെ... പോരുന്നോ കൂടെ.." 
 
"ഓഹ് വേണ്ടയെ... നാട്ടിൽ ആകെ ദേവനു
മാത്രല്ലേ അവൾ പായവിരിയ്ക്ക്."
ദേവൻ ഒന്ന് തിരിച്ചു പറയാതെ തിരിഞ്ഞു
നടന്നു.. ഇരുട്ടിലേക്ക് മെല്ലെ മറഞ്ഞു.
 
   ചന്ദ്രികയുടെ വീടിന്റെ മുന്പിലെ ലൈറ്റ്
ദേവനെ കാത്ത് എരിയുന്നുണ്ടായിരുന്നു.
ദേവൻ കതകിൽ മുട്ടി. വാതിൽ മെല്ലെ
തുറന്ന്.
 
"ഹാ... എന്താടി നേരത്തെ കിടന്നോ.?"
 
"അണ്ണൻ വരാതെ എങ്ങനെ ഉറങ്ങും
ഞാൻ."
 
"ആഹാ.. എന്നെ കാത്തിരിക്കാനും ഈ
നാട്ടിൽ ആളോ..എന്റെ അമ്മ പോലും
കഴിച്ചു കിടന്നു കാണും."ചന്ദ്രികയുടെ മുഖം
വാടി..
 
"എന്താടി മുഖത്തിന്.."അവൻ ഷർട്ട് ഊരി
അവളുടെ കൈയിൽ കൊടുത്തു.
 
"ഈ നാട്ടിൽ കാത്തിരിക്കാൻ
ഞാനെങ്കിലും അണ്ണന് ഇല്ലേ.." അവളുടെ
കണ്ണ് നിറഞ്ഞു.
 
അവൻ കട്ടിലിൽ കിടന്നു.. അവന്റെ
നെഞ്ചിൽ തലചായിച്ചു കിടന്നു..
 
"എന്തിനാണ് അണ്ണ.. ഇന്നും കവലയിൽ
അടി..എന്നെങ്കിലും എന്തെങ്കിലും
പറ്റിയാൽ."
 
"ഹ.. എന്തിനടി പുല്ലേ കരയുന്നെ."
 
"ഹോ... എന്നെ പോലുള്ളവളുമാർക്ക്
കരയാൻ പാടില്ലലോ..അണ്ണൻ
വന്നേപ്പിന്നെ ഈ വീടിന്റെ ചെറ്റ പൊക്കാൻ
ആരും വന്നിട്ടില്ല."
 
"മ്മ്മ് " അവൻ ഒന്ന് മൂളി.. ചിമ്മിനി വിളക്
അണച്ചു..
 
പിറ്റേന്ന് നേരം ഉച്ചയകാറായി. വീണ്ടും
ദേവന്റെ റൂമിൽ നിന്നും അതെ പാട്ടു.
 
കടലിന്നഗാധമാം നീലിമയിൽ
കതിർ ചിന്നും മുത്തു പോലെ പവിഴം
പോലെ
കടലിന്നഗാധമാം നീലിമയിൽ
കമനി നിൻ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തു വെച്ചതേതു രാഗം
അരുമയാം അനുരാഗ പത്മരാഗം
കതിർ ചിന്നും മുത്തു പോലെ പവിഴം
പോലെ (കടലിന്ന...)
 
ദിവസവും ഈ പാട്ടു കേട്ടു ഉണരുന്ന
ദേവൻ അമ്പാട്ടെ പൂക്കൾക്കും
കിളികൾക്കും വരെ ഈ പാട്ടറിയാം.
 
പെട്ടന്ന് ആരോ വന്നു പുറത്ത് വിളിച്ചു.
ദേവൻ പുറത്ത് വന്നു..
 
"എന്താ രവി.."
 
"നമ്മടെ കള്ള് കുടിച്ചു കുറെ എണ്ണം മരിച്ചു.
പോലീസ് ഇപ്പൊ വരും. പെട്ട്ന്നു ഇവിടുന്ന്
മാറണം.."
 
"ഹ... ദേവനും ആരേം പേടിയില്ല.. വരുന്ന
പോലീസ്കാർ വരട്ടെ.."ദേവൻ പോയി
കുളിച്ചു വസ്ത്രം മാറി ഉമ്മറത്തു ഇരുന്നു.
പോലീസ് വന്നു..
 
"ദേവനല്ലെ.."
 
"അതെ.. എന്നാൽ നമ്മക്ക് പോയാലോ
സാറേ.."
 
"ദേവന്റെ അമ്മയെയാണ് ഞങ്ങള്ക്
വേണ്ടത്.. അമ്മയെ വിളിക്കു."
 
"അമ്മ എന്ത് ചെയ്തു.."
 
"അമ്മയുടെ പേരിലാണ്.. ഷാപ്പ്
ലൈസൻസ്.."
 
അപ്പോഴേക്കും ഹിമായും കുറെ
സമരക്കാരും അങ്ങോട്ട് വന്നു.
 
"ഡോ... തന്റെ തോൽവി കാണാനാണെടോ
ഇങ്ങോട്ട് വന്നത്. തന്റെ മടമ്പിത്തരം
ഇന്നത്തുടെ അവസാനിക്കും." ദേവനെ
അറസ്റ് ചെയ്യുമെന്ന് കരുതിയ ഹിമയെ
ഞെട്ടിച്ചു കൊണ്ടു പോലീസ് അറസ്റ്റ്
ചെയ്തത് ദേവകിയമ്മയെ ആയിരുന്നു.
ദേവൻ അവളെ ഒന്ന് നോക്കി.
 
"നിന്നെ ഞാൻ എടുത്തോളമടി.ദേവൻ
ഇപ്പൊ തകർന്ന് നിൽകുവാ. എല്ലാം
കഴിഞ്ഞിട്ട് നിന്നെ ഒന്ന് കാണുന്നുണ്ട്
ഞാൻ." അവൻ അവളോട് പറഞ്ഞു..
 
ദേവൻ വണ്ടിയെടുത്ത പോലീസ് വണ്ടിടെ
പുറകെ പോയി.. ഒരിക്കലും
നിനച്ചിരിക്കാതെ ആ പാവം അമ്മ ഇതിൽ
പെടുമെന്ന് അവൾ വിചാരിച്ചിരുന്നില്ല.
 
കുറച്ചു ദിവസങ്ങൾക്കു ശേഷം..
 
എല്ലാവരുടേം കൂടെ കേസിൽ നിന്നും
ഊരിയ സന്തോഷത്തിൽ മദ്യ സൽക്കാരം
നടക്കുന്നു.മദ്യം തലക്ക് പിടിച്ചിരിക്കുന്നു
എല്ലാവരുടേം തലയിൽ.ദേവൻ എണീറ്റു
മുണ്ട് ഒന്ന് ഊരികുത്തി.
 
"എങ്ങോട്ടാ. ദേവ..."
 
"ഒരു കാര്യം ഉണ്ട്.. ഇന്ന് ദേവന്റെ
ദിവസമാണ്.. ഇന്ന് വിജയത്തിന്റെ ദിവസം.
ഞാൻ പോണു "
 
       സന്ധ്യ നേരം ഹിമ നടന്നു
വരുകയായിരുന്നു. കൈയിൽ
പുഷ്പഞ്ചലി കഴിച്ച പ്രസാദം ഉണ്ട്. ചുവന്ന
കുപ്പി വളകൾ.. കാലിലെ കോലോസിന്റെ
ശബ്‍ദം കേൾക്കാം.. നേരം വല്ലാതെ
ഇരുട്ടിയിരിക്കുന്നു.. കുറെ നേരമായി
ആരോ പുറകെ ഉള്ള പോലെ അവൾക്
തോന്നുന്നു. അവൾ നടത്തതിന്റെ വേഗത
കൂട്ടി. വേഗത കൂട്ടുന്നത് അനുസരിച്ചു
പുറകിലെ അനക്കം കൂടി കൂടി വന്നു..
അവളുടെ മുൻപിലേക്ക് ദേവൻ ചാടി
വീണു.
 
"എന്താടി... ഇന്ന് ഞാൻ ജയിച്ച
ദിവസമാണ്.. ഒന്നുടെ എനിക്ക് ജയിക്കാൻ
ഉണ്ട്.. നിന്നെ " അവൻ ചിരിച്ചു.. വല്ലാത്ത
രാക്ഷസ ചിരി...
 
"താൻ മാറുന്നുണ്ടോ.."അവനെ അവൾ
തള്ളിമാറ്റി. അപ്പോൾ അവളുടെ വലുത്
കൈയിൽ കയറി പിടിച്ചു.. പ്രസാദം
നിലത്തു വീണു. ഇടം കൈയാൽ അവൾ
അടിക്കാൻ ഓങ്ങി..
 
"ഇനി ഈ കൈ ദേവനെ തല്ലാൻ
പൊങ്ങരുത്."അവളെ തള്ളിയിട്ടു.
അവളുടെ മുഖലിലൂടെ അവൻ വീണു..
അവളുടെ ഒച്ച കേൾക്കാൻ ആരും തന്നെ
അവിടെ ഉണ്ടായില്ല.. അവളുടെ ശബ്‍ദം
വെറും ഞെരരക്കങ്ങളായി ഒതുങ്ങി.
ദേവൻ മെല്ലെ എണീറ്റു. അവൾ മുഖം
പൊത്തി കരഞ്ഞു.അവൻ ഒന്ന് തിരിഞ്ഞു
നോക്കാതെ നടന്നു....
 
പിറ്റേന്ന് രാവിലെ ദേവനെ ഷർട്ടിനു വലിച്ചു.
ദേവകിയമ്മ മുഖമടച്ചു ഒന്ന് കൊടുത്തു.
 
"നീ എന്റെ വയറ്റിൽ എങ്ങനാ പിറന്നട.
ഇങ്ങനെ ആകുമെന്നറിഞ്ഞിരുന്നേൽ
വയറ്റിൽ വച്ചു തന്നെ കൊല്ലുമായിരുന്നു."
ദേവകിയമ്മ നെഞ്ചിൽ കൈവച്ചു
പറഞ്ഞു.അമ്മയുടെ പിടിവിടിച്ചു.അവന്റെ
കണ്ണുകൾ നിറഞ്ഞു.
 
"എന്നെ വയറ്റിൽ വച്ചു കൊല്ലണത്രെ..
ചെയ്യാമായിരുന്നില്ലേ. അമ്മ
ഓർക്കന്നുണ്ടോ ഒരു പെൺകുട്ടി
ഇവിടത്തെ മാവിന്റെ കൊമ്പിൽ
തൂങ്ങിയാടിയത്.അവൾ എൻറെ
ആരായിരുന്നെന്നു അമ്മക്ക് മാത്രേ
അറിയുള്ളു.അടുക്കളപണികാരീടെ മോൾ
മാത്രായിരുന്നില്ല അവൾ എനിക്ക്..
ദേവന്റെ കളികൂട്ടുകാരിയായിരുന്നു,
ദേവന്റെ പെണ്ണായിരുന്നു.എല്ലാവരും കൂടി
അതിനെ കൊന്നു കെട്ടിതൂക്കി.അന്നത്തെ
ഇരുപതിനാല് വയസുകാരൻ ദേവന്റെ
വായ്പൊത്തിപിടിച്ചത് അമ്മയാണ്."
 
"മോനെ.. നീ ഇപ്പോഴും...അവളെ...
മറന്നില്ലേ നീ.."
 
"ഇപ്പോഴും അല്ല അമ്മെ... എപ്പോഴും
അവളാണ്.. മറക്കാൻ എനിക്ക് എളുപ്പല്ല
അമ്മെ.. അവൾ സ്വയം തൂങ്ങിയതല്ലലോ
കെട്ടിത്തൂകിയതല്ലേ. ഈ അമ്പാട്ട്
തറവാടിന്റെ ഈ പേര് ഞാൻ നശിപ്പിക്കും..
ദേവാനോട് കൂടി ഇതിന്റെ തലയെടുപ്പും
അടിത്തറയും ഞാൻ ഇളക്കും." അവൻ
പോയി വീണ്ടും ആ പാട്ടു വച്ചു.
 
കടലിന്നഗാധമാം നീലിമയിൽ
കതിർ ചിന്നും മുത്തു പോലെ പവിഴം
പോലെ
കടലിന്നഗാധമാം നീലിമയിൽ
കമനി നിൻ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തു വെച്ചതേതു രാഗം
അരുമയാം അനുരാഗ പത്മരാഗം
കതിർ ചിന്നും മുത്തു പോലെ പവിഴം
പോലെ (കടലിന്ന...)
 
അവൻ മെല്ലെ ഓർമകളിലേക്ക് ആഴ്ന്നു
ഇറങ്ങി..
 
നല്ല മഴയുള്ള രാത്രി മഴയും കൊണ്ടു
ദേവൻ കയറി വന്നു.. നല്ല ഇടി മിന്നലും.
അവൻ ആ മാലികയുടെ മുൻപിൽ നിന്നു.
വാതിലൊക്കെ അടച്ചു ഇട്ടേക്കുന്നു.. അവ
ചുറ്റും നോക്കി. അവൻ ചുറ്റും നടന്നു. ഒരു
ജനൽ പാളിയിലൂടെ വെളിച്ചം പുറത്ത്
വരുന്നത് കണ്ടു. അവൻ മെല്ലെ ജനൽ
തുറന്നു.അവൻ ആ കാഴ്ച കണ്ടു ഞെട്ടി.
തന്റെ ഗായത്രിയുടെ മേൽ ഒരുതരി നൂല്
പോലുമില്ല.അച്ഛൻ ഇരുന്നു മദ്യപിക്കുന്നു..
അച്ഛന്റെ നാലഞ്ച് കൂട്ടുകാരും. അവളുടെ
കണ്ണുകളിലേക്ക് അവൻ നോക്കി.. കണ്ണ്
ചിമ്മുന്നു പോലുമില്ല.
 
"ടാ.... അവൾ ചത്തെന്നു തോന്നുന്നു..."
 
"ചത്താൽ എന്താടാ കുഴിച്ചിടും."
 
"അല്ല ശ്രീധര... കുട്ടി മരിച്ചു.."
ഞെട്ടിക്കൊണ്ട് ഒരാൾ പറഞ്ഞു തലക്ക്
കൈ വച്ചു.എന്തേലും ഒച്ച ഉണ്ടാക്കും
മുൻപ് അമ്മയുടെ കൈ അവനെ വട്ടം
പിടിച്ചു..
 
"മോനെ ഒച്ച ഉണ്ടാക്കല്ലേ... അമ്മയെം
മോനേം അങ്ങേര് വെറുതെ വച്ചേക്കില്ല..
"അവൻ കിടന്നു പിടിഞ്ഞു ദേവകിയുടെ
കൈയിൽ കിടന്നു.
 
"ട... അവളെ തൂക്കിയെടുക്ക്.. തെക്കേ
തൊടിയിലെ മാവിൽ കെട്ടിതൂക്കാം.. കേസ്
എല്ലാം ഞാൻ നോക്കിക്കോളാം."
അവർ അവളെ തൂക്കിയെടുത്തു
കഴുത്തിൽ കയറു മുറുക്കി.മരക്കോമ്പിൽ
വലിച്ചു കെട്ടിതൂക്കി. അമ്മയുടെ
പിടിത്തത്തിൽ ദേവന്റെ ബോധം പോയി.
 
"ദേ.... ദേവേട്ടാ... എന്തിനാ വിഷമിക്കുന്നെ
പോയെങ്കിലും ഞാൻ എന്നും കൂടെ
ഉണ്ടല്ലോ."
 
"ആഹ്ഹ് നീ ഇവിടെല്ലാം ഉണ്ടെന്നു
എനിക്കറിയാം."
 
"എനിക്ക് ഏറെ ഇഷ്ടമുള്ള ഈ പാട്ടു
വച്ചാൽ ഞാൻ വരുമെന്ന് ഏട്ടന് നന്നായി
അറിയാം.. കള്ളൻചെക്കൻ..തെമ്മാടി
ദുഷ്ടൻ.."
 
"ഞാൻ ദുഷ്ടൻ ആണോടി.."
 
"അല്ലാതെ പിന്നെ... എനിക്ക് വേണ്ടി
അങ്ങനെ ചെയ്തത്.."
 
"എങ്ങനെ.."
 
"അവിടെന്നു ഒരു കൊല്ലം കഴിഞ്ഞപ്പോ
അച്ഛന്റെ ശരീരം ഇവിടത്തെ കുളത്തിൽ
പൊങ്ങി.. എനിക്ക് വേണ്ടിയല്ലേ എന്റെ
ദേവേട്ടൻ.. ഇങ്ങനൊക്കെ..."അവൾ മിഴി
വാർത്തു..
 
"പിന്നെ എന്തിനാ ആ ചന്ദ്രികയുടെ
അവിടെ പോകുന്നെ.. ന്റെ ദേവേട്ടാ..
അവളുടെ ഭർത്താവിനെ അതോ ഒരു കൈ
കൈ അപദ്ധമല്ലേ.."
 
"അങ്ങനെ ആയോണ്ടാണ്.. അവൾക്
കൂട്ടു കിടക്കാൻ ഏട്ടൻ പോകുന്നത്.."
 
"അവളുടെ അടുത്ത് ഇനി പോകണ്ട..ഏട്ടാ
ഇപ്പൊ ഒരുത്തിയെ
ദേഷ്യത്തിനാണെങ്കിലും നശിപ്പിച്ചു..
ഏട്ടന്റെ പെണ്ണാക്കണം അവളെ.
അതൊരു പാവമാണ്.. ദേവേട്ടൻ
എവിടെയും ജയിക്കുന്നതാണ് ഈ
പെണ്ണിന് ഇഷ്ടം..ഏട്ടൻ അവളെ കൂടെ
കൂട്ടണം.." അത് പറയുമ്പോഴേക്കും
ദേവകിയമ്മ മുറിതുറന്നു കയറി വന്നു..
മെല്ലെ ഗായത്രി അവന്റെ അടുത്ത് നിന്നും
മാഞ്ഞുപോയി...
 
"മോനെ... നീ ആ കുട്ട്യേ വിളിച്ചോണ്ട് വാ...
അമ്മ സ്വീകരിച്ചോളാം.. അമ്മടെ മോനു
ഇനി ആ ശാപം കൂടി തലയിൽവക്കണ്ട.
മോൻ വിളിക്കു.." അവൻ അമ്മയെ
നോക്കി.
 
"വിളിക്കാം അമ്മെ... പക്ഷെ ആ കുട്ടി
വരില്ല.അതിനും കാണില്ലേ ആത്മാഭിമാനം.
അതും ആ കുട്ടിക്ക് എന്നെ കണ്ണെടുത്ത
കണ്ടൂടാ.ഒരു പെണ്ണിന്റെ ഏറ്റവും
വിലപ്പെട്ടതല്ലേ ഞാൻ എടുത്തത്."അവൻ
ജാലക വാതിലൂടെ പുറത്തേക്ക് നോക്കി
നിന്നു.
 
"അമ്മ കൂടി വരാം.. നമ്മൾക്കു ഇപ്പൊ
തന്നെ കൂടെ വരാം..വാ മോനെ ഇറങ്ങു."
 
ദേവന്റെ കാർ ഇടിഞ്ഞു വീഴാറായ വീടിനു
മുൻപിൽ നിന്നു.അകത്തു ചുമറും ചാരി
ഹിമ ഇരിക്കുന്നുണ്ടായിരുന്നു.. ആകെ
കൂടി ശരീരത്തിന് മരവിപ്പ്.. ദേഹം
അനക്കാൻ വയ്യ.. അവളുടെ മിഴി നിറഞ്ഞു
ഒഴുകുന്നു.അവളുടെ മുടിയൊക്കെ
അഴിഞ്ഞു കിടക്കുന്നു.. ഒരു ഭ്രാന്തിയെ
പോലെ അവൾ അ ഇരുട്ട് മുറിയിൽ
ഇരുന്നു. കാർ വന്നു നിൽക്കുന്ന
കണ്ടപ്പോൾ അവളുടെ അച്ഛൻ
പുറത്തേക്ക് വന്നു.തൊലിൽ ഒരു
തോർത്തു ഉണ്ട് വയറൊട്ടി ഒരു പട്ടിണി
കോലം.
 
"എന്താ ദേവകിയമ്മേ.. ഞങ്ങളുടെ ഈ
ചെറിയ വീട്ടിലേക്ക്..... കയറി ഇരിക്കാം.."
അദ്ദേഹം ക്ഷെണിച്ചു ഇരുത്തി.
 
"എന്റെ മോനു പെണ്ണ് ചോദിക്കാൻ
വന്നതാണ്.. ഇവിടത്തെ കുട്ട്യേ.."പെട്ടന്ന്
ഒരു ഞെട്ടലോടെ ആ വൃദ്ധൻ എണീറ്റു..
 
"ദേവകിയമ്മേ.. ഞങ്ങൾ പാവങ്ങളാണ്..
അമ്പാട്ടെക്ക് മോൾക്ക് ഒരു സംബ്ധം അത്
ഭാഗ്യമാണ്.. പക്ഷെ..."
 
"എന്താ ഒരു പക്ഷെ.." ദേവൻ ആണ് അത്
ചോദിച്ചത്..
 
"എനിക്കറിയാം... എന്നെ അറിയുന്നവർ
ആരും എനിക്ക് ഈ നാട്ടിൽ നിന്നും പെണ്ണ്
തരില്ല.. പെണ്ണുപിടിയൻ അഭസൻ.. കുറെ
പേരുണ്ടല്ലോ എനിക്ക്..വാ അമ്മെ
ഇറങ്ങാം." ഇതെല്ലാം കേട്ട് ഹിമ മുടി
വാരിയൊതുക്കി പുറത്തേക്ക് വന്നു."
 
"അച്ഛ.... ഞാൻ അമ്പാട്ടെ ഇയ്യാളെ
കല്യാണം കഴിക്കാൻ തയ്യാറാണ്.. അച്ഛൻ
സമ്മതിക്കുവാവാണെങ്കിൽ ഇപ്പോൾ
തന്നെ.."
 
"മോളെ...."
 
"അച്ഛാ... തടയരുത്... അച്ഛൻ എനിക്ക് മാപ്
തരണം.. അച്ഛൻ ഇത്രയും മനസിലാക്കിയ
മതി... അമ്പാട്ടെ ദേവ ദേവാനല്ലാതെ ഇനി
ഒരു പുരുഷന് ഇനി ഹിമയുടെ
ജീവിതത്തിൽ ഇല്ലാ."ദേവകിയമ്മ
കൈയിൽ ഇരുന്ന ഒരു വളയൂരി അവളുടെ
കൈയിൽ ഇട്ടു കൊടുത്തു.. ദേവന്റെ
കഴുത്തിൽ കിടന്ന സ്വർണമാല ഊരി
അവളുടെ കഴുത്തിൽ അവൻ കെട്ടി..
കേട്ടുന്ന നേരത്ത് ചുവന്ന കണ്ണുകളാൽ
അവൾ അവനെ നോക്കി.. അതിനു
ദേവനു ദാഹിപ്പിക്കാൻ മാത്രം
ശക്തിയുണ്ടായിരുന്നു.അവരുടെ പിറകെ
അവൾ തലകുമ്പിട്ട് ഇറങ്ങി അച്ഛനെ ഒന്ന്
തിരിഞ്ഞു പോലും നോക്കാതെ..
അച്ഛനോട് എങ്ങനെ പറയും എല്ലാം.
 
വൈകുന്നേരം... അടുക്കള ഭാഗത്തു..
 
"ദേവകിയമ്മേ... നല്ല കുട്ടിയാണ് ഹിമ..
ദേവൻ കുഞ്ഞു മാറും.. അവൾ
മാറ്റിയെടുക്കും."മാധവി പറഞ്ഞു.
 
"മ്മ് " ദേവകിയമ്മ മൂളി...പെട്ടന്ന് ഹിമ
അങ്ങോട്ട് വന്നു.കറുത്ത കര സെറ്റ്
മുണ്ടാണ് വേഷം..
 
"മോൾ എന്താ അടുക്കളയിൽ.. മോൾ
അപ്പുറത്തേക്ക് പോയിക്കോ.."ദേവകി
പറഞ്ഞു.
 
"എനിക്ക് ഇത് ശീലാണ് അമ്മെ.. വീട്ടിലെ
പണികൾ ഒറ്റക്ക് അല്ലെ ഞാൻ
ചെയ്തിരുന്നത്."
 
"രാത്രി ഒരുപാട് ആയി.. മോളെ ചെല്ല്.."
 
"മ്മ്മ്... അച്ഛൻ വല്ലതും കഴിച്ചു കാണുമോ
ആവോ.. അമ്മയില്ലാതെ ഇവിടെ വരെ
എത്തിച്ചത് അച്ഛനാണ്."
 
"മോള് പേടിക്കണ്ട.. അച്ഛനുള്ള ഭക്ഷണം
അമ്മ കൊടുത്തയച്ചു. ഇനി ദിവസം
കൊടുത്തയക്കാം.മോള് കിടന്നോളു..നാളെ
അമ്പലത്തിൽ വച്ചു ഒരു മഞ്ഞ നൂലിൽ
ഒരു താലി കെട്ടാം നേരത്തെ എണീക്കണം..
"അവളുടെ.. കൈയിൽ പാല് വച്ചു
കൊടുത്തു.. മെല്ലെ വാതിൽ തുറന്നു
അവളുടെ ദേവന്റെ മുറിയിലേക്ക്
പ്രവേശിച്ചു.
 
"ഓഹ്...നീ.... എനിക്ക് പാലൊന്നു ശീലമില്ല..
എനിക്ക് ഇവനാണ് ശീലം.."മദ്യ കുപ്പി
തുറന്നു ഗ്ലാസിൽ ഒഴിച്ച്.
 
"അല്ലെങ്കിലും തന്റെ.. ഭാര്യ ആയിട്ട് കാല്
എടുത്തു വച്ചത്...തന്റെ കൂടെ
ജീവിക്കാനല്ല.. തന്റെ പതനം കാണാൻ
വേണ്ടിയാണു.. ഇനി താലികെട്ടിയ
ധൈര്യത്തിൽ എൻറെ ദേഹത്തു
തൊടാന്നു താൻ കരുതണ്ട.. താൻ
ആദ്യമായി തൊട്ടില്ലേ അതാണ് തന്റെ
അവസാന തൊടലും."അവൾ ആ പാല്
വലിച്ചു കുടിച്ചു.ബെഡ്ഷീറ്റും ഒരു
തലയിണയും നിലത്തേക്ക് വലിച്ചെറിഞ്ഞു
ഇട്ട് കൊടുത്തു..
 
"ഇനി മുതൽ താൻ നിലത്തു.ബെഡിൽ
ഞാൻ കിടന്നോളാം.അമ്പാട്ടെ ദേവന്റെ
ഭാര്യക്ക് ഒരു കുറവുണ്ടാകാൻ പാടില്ലലോ.
താൻ എന്നെകൊണ്ട് അനുഭവിക്കാൻ
കിടക്കുന്നുള്ളു." അവൾ കട്ടിലിൽ കയറി
കിടന്നു.. അവൻ വീണ്ടും വീണ്ടും കുപ്പി
കാലിയാക്കാനുള്ള പ്രിശ്രമത്തിൽ ആണ്..
അവൻ വിരി വിരിച്ചു. അതിൽ ഇരുന്നു
ചുമര് ചാരി ഇരുന്നു.മെല്ലെ ആ പാട്ടു
പിന്നേം വച്ചു..
 
"ദേ മനുഷ്യ എനിക്ക് ഉറങ്ങണം.. പാട്ടിന്റെ
ഒച്ച കുറച്ചേക്ക്.."ദേഷ്യം വന്നു സൗണ്ട്
കൂട്ടാൻ പോയ ദേവന്റെ കൈയിൽ
ഗായത്രി പിടിച്ചു.. മുട്ടുകുത്തിയിരുന്നു
ദേവാനോട് വേണ്ടാന്ന് തലയാട്ടി.
 
"ദേ ദേവേട്ടാ... ആ കുട്ടി ഏട്ടനെ
സ്നേഹിക്കും.. അതൊരു പാവാണ്.
ദേവേട്ടനെ അവൾ ഞാൻ വിളിക്കുന്ന
പോലെ ദേവേട്ടാ... എന്ന് വിളിക്കും.. ന്റെ
ഏട്ടൻ ഇനി ഈ ദേഷ്യം ഉള്ളിൽ
ഒതുക്കണം."മെല്ലെ അവൾ
മാഞ്ഞുപോയി.. മദ്യത്തിന്റ ലഹരിയിൽ
തോന്നുന്ന മിഥ്യയാകും ഗായത്രി പക്ഷെ
അവൾ ഉള്ളതുകൊണ്ടാണ് ദേവൻ
ഇപ്പോഴും ഇങ്ങനെ ജീവിക്കുന്നതും.
 
       നേരം പുലർച്ചെ അവൾ എഴുനേറ്റു..
അടുക്കളയിലേക്ക് കയറി.. കുളിച്ചു
തോർത്തു മുടിവാരി കെട്ടിയിട്ടുണ്ട്..
ദേവകി അവളെ മുറിയിലേക്ക് വിളിച്ചു.
 
"ഇത് എന്റെ അമ്മായി അമ്മ എനിക്ക്
തന്നത്.. ഇനി ഇത് മോൾക് ഉള്ളതാ
ഇതെല്ലാം അണിഞ്ഞു.. മക്കൾ രണ്ടാളും
അമ്പലത്തിൽ പോയി വാ... അവനെ
വിളിക്കു.."
 
"ശെരി അമ്മെ..." കുറെ നേരം കഴിഞ്ഞു
അവർ വെളിയിൽ വന്നു..
 
"വാ... ഇങ്ങു... അവന്റെ കൈയിൽ പിടിച്ചു
പുറത്തേക്ക് വന്നു.."അവൻ അവളുടെ
പെരുമാറ്റം കണ്ടു ഞെട്ടി.. അമ്മക്ക്
അവരുടെ വരവ് കണ്ടു.. സന്തോഷായി.
 
"ഈ താലി ചരട് മോൻ ഇവൾക്ക്
കെട്ടികൊടുക്കണം." അമ്മ അവനു നേരെ
നീട്ടി.. അവൻ അതുവാങ്ങി പോക്കറ്റിൽ
ഇട്ടു.. ദേവകിയമ്മയും ഹിമയും കാറിൽ
കയറി.അമ്പല വളപ്പിലേക്ക് കാർ കയറി
നിന്നു.. അമ്മ മുൻപിൽ നടന്നു. ദേവന്റെ
കൂടെ നടന്നു അവൾ മെല്ലെ പറഞ്ഞു.
 
"എന്റെ കഴുത്തിൽ ഈ കുരുക്ക്
കെട്ടുന്നത് കൊള്ളാം...മൂന്നു കെട്ട്
കെട്ടാന്നു കരുതണ്ട.. അങ്ങനെ
കെട്ടിയാൽ ഞാൻ തൂങ്ങും.."അത്
കേട്ടപ്പോ ദേവനു ഒരു രാത്രിയാണ് ഓർമ
വന്നത്..പൂജിച്ചു വാങ്ങിയ ചരട് അവൻ
ഹിമയുടെ കഴുത്തിൽ കെട്ടി തുടങ്ങി
രണ്ടാമത്തെ കെട്ട് ആയപ്പോൾ തന്നെ ഹിമ
അവനെ ദേഷ്യത്തിൽ നോക്കി. താലി ചരട്
കണ്ടപ്പോൾ അവനു ഗായത്രിയുടെ
കഴുത്തിലൂടെ മുറുകുന്ന കയറാണ് ഓർമ
വന്നത്.. അവൻ മൂന്നാമത്തെ കെട്ട്
കെട്ടിയില്ല. അവൾ ഒന്ന് ചിരിച്ചു..
 
രാത്രി ഏറെ വൈകി.. ദേവൻ
കൂട്ടുകാരുമൊത്തു കുടിക്കാൻ തുടങ്ങി
മദ്യം തലക്ക് പിടിച്ചപ്പോൾ. അവൻ എണീറ്റു
മുണ്ട് മടക്കി ഉടുത്തു.. നടക്കാൻ തുടങ്ങി.
 
"അനന്തനെ കണ്ടില്ലലോട.. ചന്തു..."
 
"എന്തോ ആവശ്യം ഉണ്ടെന്നു പറഞ്ഞു
നേരത്തെ പോയി "
 
"എങ്ങോട്ടാ.. ദേവ..."ചന്തു ചോദിച്ചു.
 
"ഓഹ്.. ചന്ദ്രികയുടെ അടുത്തേക്ക് ആകും.
. ഒരുത്തിയെ കെട്ടി കൊണ്ടുവന്നില്ലെ..
എന്തിനാടാ... ഇനി.."
 
"ഡാ.... നീ അമ്പാട്ടെ ദേവനെ
ഉപദേശിക്കാനായോ.."അവൻ അതും
പറഞ്ഞു നടന്നു..
 
ചന്ദ്രികയുടെ വീടിന്റെ മുന്പിലെ ലൈറ്റ്
എരിയുന്നില്ല.അവൻ കതക് കയറി മുട്ടി.
അവൾ വാതിൽ തുറന്നു മുടി വാരി കെട്ടി..
കത്തുന്ന കണ്ണുകളാൽ ചന്ദ്രിക ദേവനെ
നോക്കി.അവൻ അവളുടെ പുറകിൽ
നിലത്തു കിടക്കുന്നത് അനന്തൻ ആണ്.
 
"ഡി.." ദേവൻ അവളുടെ മുടികുത്തിനു
പിടിച്ചു..
 
"എന്നെ വിടാൻ... എന്റെ ഭർത്താവിനെ
കൊന്നിട്ട് എന്റെ കൂടെ തന്നെ.. ചെ...
ചന്ദ്രിക വേശിയാണ്.. പക്ഷെ എന്നെ
നോക്കിയിരുന്ന ദേവനെ
എനിക്കിഷ്ടമാണ്. പക്ഷെ എന്റെ
ഭർത്താവിനെ കൊന്നത് നീ ആണെന്ന്
അറിഞ്ഞപ്പോ എനിക്ക് എന്നോട് തന്നെ
അറപ്പാണ്."
 
"ഡാ..അനന്ത.. നിന്നെ ഞാൻ വെറുതെ
വിടില്ല... കൂടെ നിന്നു ഒറ്റുന്നോടാ..
"അകത്തു കയറി അനന്തനെ തല്ലി പുറത്ത്
ഇട്ടു..ആഞ്ഞു ചവിട്ടി.. ദേവന്റെ മുണ്ട്
ഉരിഞ്ഞു പോയി. ചന്ദ്രിക ദേവന്റെ മുഖത്ത്
ആഞ്ഞടിച്ചു.തന്നോട് എനിക്ക് പകയുണ്ട്.
ഇനി നിന്നാൽ ഞാൻ കൊല്ലും. അനന്തനെ
പൊക്കിയെടുത്തു കൊണ്ടു ചന്ദ്രിക
പറഞ്ഞു. ഇതെല്ലാം കണ്ടു ചന്ദ്രികയുടെ
പന്ത്രണ്ടു വയസുകാരൻ മകൻ നോക്കി
നില്കുന്നുണ്ടായിരുന്നു. അവൻ മുണ്ട്
വാരി ഉടുത്തു. നടന്നു.
 
  മുറിയിൽ ചെന്ന് നോക്കിയപ്പോൾ ഹിമ
തിരിഞ്ഞു കിടക്കുന്നുണ്ട്. അവൻ ലൈറ്റ്
ഇട്ടപ്പോൾ അവൾ എണീറ്റു നോക്കി.
 
"ആഹ്ഹ്... എന്താടോ തന്റെ മുഖത്ത്.
എവിടെന്നോ നന്നായി കിട്ടിയല്ലോ. ഇനിം
കിട്ടും തനിക്കു. എന്റെ ഭഗവാനെ കാലത്ത്
ഞാൻ നേർന്ന ശത്രു സംഹാര പൂജ ഇത്ര
പെട്ടന്ന് ഏറ്റോ.. അവൾ നെഞ്ചിൽ
കൈവച്ചു പറഞ്ഞു. അവളുടെ മുഖത്ത്
വല്ലാത്ത സന്തോഷം കണ്ടു.ദേവൻ
ചിരിച്ചു.മനസിൽ പറഞ്ഞു എന്റെ
ആഗ്രഹം അതാണെടി എന്റെ
ഗായത്രിയുടെ അടുത്തേക്ക് വേഗം
പോകാമല്ലോ. അവൻ നിലത്തു പാ..
വിരിച്ചു കിടന്നു ആ പാട്ട് വീണ്ടും വച്ചു..
അവൾ എഴുനേറ്റു..
 
"തന്റെ ഒടുക്കത്ത പാട്ട്.. "അവൾ ആ ടാപ്പർ
റെക്കോർഡ് എറിഞ്ഞു പൊട്ടിച്ചു. ദേവൻ
ഒരു ദേഷ്യത്തിൽ അവളുടെ മുഖത്ത്
അടിച്ചു.
 
"ഇത് എന്താണെന്നു നിനക്കറിയില്ല.. ഇത്
എന്റെ ജീവനാണ്.. "ഒന്നുടെ അടിക്കാൻ
കൈയ്യൊങ്ങിയപ്പോ ഗായത്രി കൈ
തടഞ്ഞു.
 
"എന്തെ എന്നെ തല്ലുന്നില്ലേ.. തല്ലു..
ഒന്നിലേൽ ഞാൻ അല്ലേൽ താൻ.
എനിക്കിഷ്ടം ദേവന്റെ വിധവയകനാണ്..
ഭാര്യ എന്ന് പറയുന്നതിലും ഇഷ്ടം "അവൾ
ചിരിച്ചു.. ഗായത്രി അവന്റെ കണ്ണുകളിൽ
നോക്കി വേണ്ടാന്ന് തലയാട്ടി.."
 
കുറച്ചു നാളുകൾക്കു ശേഷം..
 
"അല്ല ദേവകിയേടത്തി... ഇപ്പോ ആ പാട്ടു
കേൾക്കാറില്ലലോ."മാധവി ചോദിച്ചു.
അടുത്ത് നിന്നിരുന്ന ഹിമ ഒന്ന് നോക്കി.
 
"ഏതു പാട്ടാണ് അമ്മെ.."
 
"അവന്റെ കൈയിൽ ഒരേ ഒരു പാട്ടൊള്ളു.
അത് "
 
"അതിനു എന്താ ഇത്ര പ്രതേകത."
 
"ഇത്രേം ദിവസായിട്ട് മോളോട് അവൻ
പറഞ്ഞില്ലേ."അമ്മയെല്ലാം അവളോട്
പറഞ്ഞു. അവളുടെ മിഴി നിറയാൻ
തുടങ്ങി. അവൾ ചിന്തിച്ചു.. തന്നോട്
എന്താണ് ആ മനുഷ്യൻ ചെയ്തത്.. ഒരു
പെണ്ണിനേം അത് പൊറുക്കാൻ പറ്റില്ല..
പക്ഷെ ആളു ആ തെറ്റ് തിരുത്താൻ
നിന്നില്ലേ.. ഇത്രേം ഞാൻ പകരം വീട്ടിയില്ലേ.
പെട്ടന്ന് അവൾ തലകറങ്ങി വീണു.
 
ദേവൻ മദ്യ ലഹരി വരുമ്പോ.. അമ്മ
പുറത്ത് ചിരിച്ചോണ്ട് നിൽക്കുന്നു..
 
"എന്താ അമ്മെ "
 
"അമ്പാട്ടേക്ക് ഒരു കൊച്ചു തമ്പുരാനോ
തമ്പുരാട്ടിയോ വരുന്നു "
 
"അമ്മ എന്താ ഈ പറയുന്നേ "
 
"അതേടാ മോനെ നീ ഒരു അച്ഛനായി.
"അവൻ ഓടി കയറി റൂമിൽ അവൾ
അവിടെ കിടപ്പുണ്ടായിരുന്നു. അവൻ
മുറിയുടെ വാതിൽ അടച്ചു.
 
"ഡി ആരാണോ ഇതിനു ഉത്തരവാദി
അവന്റെ ഒപ്പം പോകോളണം.."അവൻ
ആക്രോഷിച്ചു.
 
"ഇതിനു ഉത്തരവാദി അമ്പാട്ടെ ദേവനാണ്.
എന്നെ ഒരാളെ തൊട്ടിട്ടൊള്ളു അത്
അമ്പാട്ടെ ദേവനാണ്. മദ്യലഹരിയിൽ
ചെയ്തതൊക്കെ മറന്നോ." അവളെ
കട്ടിലിൽ നിന്നും വലിക്കാൻ പോയപ്പോൾ
അവൾ ആ പാട്ടു വച്ചു..തകർന്ന പാട്ടുപ്പെട്ടി
ശെരിയായിരിക്കുന്നു.അവളെ പിടിച്ചു
വലിക്കാൻ ആഞ്ഞപ്പോൾ.. അവന്റെ
കൈയിൽ ഗായത്രി പിടിച്ചു.. ഗായത്രി
തന്റെ വയറിൽ വാപ്പിച്ചു.. എന്നിട്ട് ഗായത്രി
പറഞ്ഞു..
 
"ഏട്ടന്റെ തന്നെയാണ്.." അവൻ
ഗായത്രിയേം അവളേം മാറി മാറി നോക്കി.
 
ഓരോ ദിവസവും കൊച്ചു ദേവൻ വളരാൻ
തുടങ്ങി.. ഒരിക്കൽ പോലും ദേവൻ
ഹിമയെ ചേർത്ത പിടിക്കാൻ മുതിർന്നില്ല..
തന്റെ കുഞ്ഞിന്റെ അച്ഛനോട് സ്നേഹം
വയറിനൊപ്പം വലുതായി.. ഇടക്ക് അവൻ
ഒന്ന് തലോടിയിരുന്നെങ്കിൽ എന്ന് അവൾ
ആശിച്ചു..
 
ഹിമ നിറ വയറുമായി ഉമ്മറത്തു ഇരുന്നു
മുടി വെയിലത്തു കായുമ്പോൾ..ഒരു കുട്ടി
കയറി വന്നു.. ഉമ്മറ കസേരയിൽ
ഇരിക്കുന്ന ദേവന് കുട്ടി ഏതാണെന്നു
മനസിലായി..ചന്ദ്രികയുടെ മകൻ
കൈയിൽ ഒളിപ്പിച്ച കത്തി അവൻ പുറത്ത്
എടുത്തു.ഹിമയുടെ നേരേക്ക് ആ കൊച്ചു
പയ്യൻ പാഞ്ഞടുത്തു.. അവളുടെ വയറിനു
നേരെ വന്നു ദേവൻ അവളെ മറഞ്ഞു
നിന്നു..ആഞ്ഞു കുത്തിയ കത്തി ദേവന്റെ
വയറു തുരന്നു അകത്തു കയറി.പകച്ചു
നിന്ന കുട്ടിയുടെ കൈയിൽ നിന്നും കത്തി
വാങ്ങിയിട്ട് അവനൊടു ഓടിക്കോളാൻ
ദേവൻ പറഞ്ഞു.. ഇതെല്ലാം കണ്ടു ഹിമ
അലമുറയിട്ട് അമ്മെ എന്ന് വിളിച്ചു. ദേവൻ
ഹിമയുടെ മടിയിൽ കിടന്നു വെളുത്ത
സാരി മൊത്തം ചുവന്നു..പണിക്കാർ ഓടി
വന്നു അവനെ പൊക്കി കാറിൽ കയറ്റി.
കൂടെ ഹിമായും കയറി.. ദേവന്റെ തല
എടുത്തു അവളുടെ മടിയിൽ വച്ചു.. ചോര
വാർന്നു ഒഴുകുകയാണ് കൈ വച്ചു അവൾ
ഒഴുക്ക് തടയാൻ നോക്കി.
 
"ദേവേട്ടാ..."അവൾ കരഞ്ഞു..
 
"ഒന്നുടെ വിളിക്കാമോ ഒരാളെ എന്നെ
ഇങ്ങനെ വിളിച്ചിട്ടൊള്ളു.."
 
"ദേവേട്ടാ.... ഒന്ന് മിണ്ടാതിരിക്കു.. വേഗം
വിടു വണ്ടി.. പെട്ടന്ന്.."
 
"അതെ... ഹിമേ നിന്റെ ആഗ്രഹമല്ലേ
ദേവന്റെ വിധവയായി ജീവിക്കാൻ..
അതിനു താലി ചരടിൽ ഒരു കെട്ട് കൂടി
കെട്ടണം." അവൻ ചോര കൈയാൽ
അവളുടെ കഴുത്തിൽ മൂന്നാമത്തെ
കേട്ടുകൂടി കെട്ടി.
 
"ഇനി ഞാൻ മരിച്ചാൽ.. നീ ദേവന്റെ
വിധവയാണ്..അവസാനം താൻ
ജയിച്ചുലെ. അല്ലേലും അമ്പാട്ടെ ദേവന്റെ
ഭാര്യ ഒരിടത്തും തോൽക്കാൻ പാടില്ല..
എല്ലായിടത്തും ജയിക്കുന്ന ദേവനാണ്
നിന്റെ ഭർത്താവ്.. അപ്പൊ ദേവന്റെ
ഭാര്യയായ നീ ജയിച്ചില്ലേൽ എങ്ങനെ
ശരിയാകും."ദേവൻ ചിരിച്ചു.. പെട്ടന്ന്
അവളുടെ അടിവയറ്റിലും വേദന വന്നു
തുടങ്ങി.
 
"ദേവട്ടാ.. നമ്മടെ കുഞ്ഞു... എനിക്ക്
വേദനിക്കുന്നു.."അവൾക് പ്രസവ വേദന
എടുക്കാൻ തുടങ്ങി.. കാർ പാഞ്ഞു
ഹോസ്പിറ്റലിലേക്ക് കയറി.. രണ്ടാളേം
സ്‌ട്രെചാറിൽ പൊക്കി എടുത്തു..
ദേവനെയും ഹിമായയും രണ്ടു വഴിക്ക്
കൊണ്ടു പോയി.. ദേവേട്ടാ എന്നുള്ള വിളി
ദൂരേക്ക് പോകുന്നത് അവൻ അറിഞ്ഞു..
 
  അവൾ കണ്ണുതുറന്നു.. അടുത്ത്
കൊച്ചുദേവൻ കിടക്കുന്നു.. അവനെ
അവൾ നോക്കി.. പെട്ടന്ന് അവൾ എണീറ്റു.
നോക്കിയപ്പോൾ അച്ഛൻ അടുത്ത്
നില്കുന്നു..
 
"അച്ഛാ.. ദേവട്ടൻ.. "
 
"അത് മോള്...." അവൾ കൊച്ചിനെ
വാരിയെടുത്തു.. നെഞ്ചോട് ചേർത്ത്..
അവൾ മുറിയിൽ നിന്നും പുറത്തിറങ്ങി..
അവൾ ചുറ്റും നോക്കി.. ദൂരെ ചുമരും ചാരി
നിൽക്കുന്ന ദേവകിയമ്മേ കണ്ടു.
കുഞ്ഞിനെ മാറോടു ചേർത്ത് വരുന്ന
അവളെ കണ്ടു മുറിയുടെ മുൻപിൽ
അപ്പോഴേക്കും അവൾ എത്തി..
 
"മോളെ ബോധം തെളിഞ്ഞില്ല.."പറഞ്ഞു
തീരും മുൻപ് അവൾ വാതിൽ
തള്ളിതുരന്നു.. മയങ്ങുന്ന തന്റെ ദേവനെ
അവൾ നോക്കി.. കുഞ്ഞിനെ ആ
കൈയിൽ കിടത്തി അവൾ ബെഡിൽ
ഇരുന്നു..
 
"ദേവേട്ടാ.... എണീക് ഏട്ടാ... നമ്മടെ
കുഞ്ഞിനെ നോക്ക്.. ദേവേട്ടാ... ദേവേട്ടാ..
"അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
കുഞ്ഞു എണീറ്റ് കരയാൻ തുടങ്ങി.. മെല്ലെ
കണ്ണുകൾ തുറക്കാൻ തുടങ്ങി ദേവൻ.
അവൾ മിഴി തുടച്ചു. അവൻ മെല്ലെ
അവരെ നോക്കി ചിരിച്ചു.. കുഞ്ഞിനെ
നോക്കി.അവന്റെ കണ്ണുനിറയാൻ തുടങ്ങി.
 
"ദേവേട്ടാ... ഒരു കുഞ്ഞിനെ തന്നു ദേവട്ടൻ
എന്നോട് ചെയ്ത തെറ്റും തിരുത്തി. ഇനി
ദേവന്റെ വിധവയായി ജീവിക്കണ്ട..
എനിക്ക് ദേവന്റെ ഭാര്യയായി ദേവന്റെ
കുട്ടികളുടെ അമ്മയായി ജീവിച്ചാൽ മതി.
"അവന്റെ മിഴി നിറഞ്ഞു
ഒഴുകുവായിരുന്നു.. ദേവൻ ചുറ്റിനും
നോക്കി ഗായത്രി അടുത്ത് നില്കുന്നു..
 
"അപ്പോഴേ ഞാൻ പറഞ്ഞില്ലേ.. ഹിമ
ദേവട്ടന്ന് വിളിക്കുമെന്ന്. ഇപ്പൊ വിളിച്ചില്ലേ
സ്നേഹത്തോടെ ദേവട്ടാന്നു. ഇനി ഗായത്രി
ദേവന്റേം ഹിമയുടേം ജീവിതത്തിലേക്ക്
വരില്ല.." ദേവന്റെ നെറുകയിൽ ചുംബിച്ചു
അവൾ മെല്ലെ മറഞ്ഞു പോയി..
 
ഹിമ ബെഡിലേക്ക് ദേവന്റേം കുഞ്ഞിന്റേം
അടുത്തേക്ക് ചേർന്ന് കിടന്നു ദേവന്റെ
കഴുത്തിൽ ഉമ്മ വച്ചു.അമ്മയുടേം
അച്ഛന്റേം സ്നേഹ പ്രകടനം കണ്ടു കൊച്ചു
ദേവൻ കുശൂമ്പ് കുത്തി
കരയുന്നുണ്ടായിരുന്നു....