Aksharathalukal

നിന്റെ മാത്രം ഞാൻ - 1

നാല് പേർ correct ആയി കണ്ടുപിടിച്ചു.
ഒരാൾ പകുതിയും.
👏👏👏
🍭🍭🍭🍭🍬🍬🍬🍬🍬🍫🍫🍫🍫🥧🥧🥧🥧🧁🧁

   നിന്റെ മാത്രം ഞാൻ - 1

 

ആദികേശവ ആർട്സ് ആൻഡ് സയൻസ് കോളേജ്  ഗേറ്റിന്റെ മുൻപിൽ ചിന്താമഗ്നയായി നിൽക്കുകയാണ് അലംകൃത എന്ന കൃതി.ചുറ്റുമോന്ന് കണ്ണോടിച്ചു കൊണ്ട് നിൽക്കുമ്പോഴാണ്  രണ്ട് പെൺകുട്ടികൾ ഗേറ്റിന്റെ അവിടേക്ക് വരുന്നത് കണ്ടത്.  തെല്ലാശ്വാസത്തോടെ കൃതി അവരുടെ അടുത്തേക്ക് പോയി.
അവരെ നോക്കി ചിരിച്ചു.
അവരും തിരിച്ച് നല്ലൊരു പുഞ്ചിരി നൽകി.

''അലംകൃത'' അവൾ കൈ കൊടുത്തു.
അവരും കൈകൊടുത്തു,
ഞാൻ  ആദിത്യ
ഇവൾ അരാന്റാ 😊

കൃതി : ആരാന്നാ🧐

ആദിത്യ : അരാന്റാ , ആരു എന്ന് വിളിക്കാം

കൃതി : ഓഹ്,നിന്നെ ഞാൻ ആദി എന്ന് വിളിക്കാം

ആദി : ഓഹ് തന്റെ ഇഷ്ട്ടം,
                 
കൃതി : നിങ്ങൾ ഒരുമിച്ച് പഠിച്ചതാണോ?

ആരു : ഞങ്ങൾ കസിൻസ് ആണ് ചെറുപ്പം മുതൽ ഒരുമിച്ചാണ്.

കൃതി : ആണോ, നിങ്ങൾ ഏതാ ഗ്രൂപ്പ്‌?

ആദി : ഞങ്ങൾ ബി.കോം, നീയോ?

കൃതി : ഞാനും ബി കോം ആണ്,
നമ്മുക്ക് ക്ലാസ്സിലേക്ക് പോയാലോ.?
ഇവിടെ റാഗിംഗ് ഒന്നും ഇല്ലേ..?

ആരു : ഇവളുടെ ചേച്ചി ഇവിടുത്തെ ഇംഗ്ലീഷ് ലെക്ചറർ ആണ്,പേര് നൈനിക.
ചേച്ചി പറഞ്ഞത് ഇവിടെ റാഗിംഗ് allowed അല്ല എന്നാണ്.
പക്ഷെ ഉണ്ടാവും എന്നും പറഞ്ഞു.

കൃതി :🥵ഏതേലും ഒന്ന് ഉറപ്പിക്ക് കൊച്ചേ.

ആദി : ശരിക്ക് ഇവിടെ allowed അല്ല,പക്ഷെ ചിലർക്ക് അത് പറ്റില്ല.

കൃതി : അങ്ങനെ ആണല്ലേ...ശരി, എന്നാൽ നമ്മുക്ക് പോയാലോ.

ആദി : ഹാ പോകാം വാ..

അവർ കോളേജിന്റെ ഉള്ളിലേക്ക് കേറി

"അതെ മക്കളെ.. ഇങ്ങോട്ട് ഒന്ന് വന്നേ.."

ആരു: പെട്ട് മക്കളെ ബാ.. അങ്ങോട്ട് പോകാം, അല്ലേൽ പണി കിട്ടും...

അവർ അങ്ങോട്ട് നടന്നു.
കൃതിയെ കണ്ട് അതിലെ ഒരാളുടെ മുഖത്ത് മാത്രം സന്തോഷം നിറഞ്ഞു .

അവർ അങ്ങോട്ട് എത്തിയതും ആ സീനിയർ കൃതിയോടായി ചോദിച്ചു..

ഹായ് കുട്ടി.. കുട്ടീടെ പേര് എന്താ..?

കൃതി:(കുട്ടിയോ ഞാനോ 😱😳😳- ആത്മ) എന്റെ പേര് അലംകൃത.
ചേട്ടന്റെയോ?

അവൻ ഒന്ന് ചിരിച്ചിട്ട് : വൈദേഹ്.

സീനിയർ 2 : നിങ്ങളിൽ ആരാ പാടുക.?

മൂന്ന് പേരുടെയും ആത്മ : പെട്ടല്ലോ ഭഗവാനെ😣.

വൈദേഹ്: പാട്ട് ഒന്നും വേണ്ട.

മൂന്ന് പേർക്കും സന്തോഷം ആയി.

പക്ഷെ അലംകൃത എന്നെ propose ചെയ്യണം. ഒപ്പം ഒരു കിസ്സും തരണം.എന്നാൽ നിങ്ങളെ വിടാം..

അലംകൃത വളരെ കൂൾ ആയി തന്നെ നിന്നു..ബാക്കി രണ്ട് പേർക്കും ടെൻഷൻ ആയി.അത് അവരുടെ മുഖത്തും കാണാൻ ഉണ്ടായിരുന്നു..

അലംകൃത പെട്ടെന്ന് ഒന്നും സംഭവിക്കാത്ത മട്ടിൽ  പറഞ്ഞു : പറ്റില്ല..

വൈദേഹ് : എന്നാൽ നിങ്ങൾ പോവില്ല....

കൃതി : ഞങ്ങൾ പോകും.. 😏.

അത് അവനെ ചൊടിപ്പിച്ചു..
അവൻ ദേഷ്യത്തോടെ
പറഞ്ഞു : എന്നാൽ നീ പോകുന്നത് എനിക്ക് കാണണം..😏.

അവൻ അവളുടെ കയ്യിൽ പിടുത്തമിട്ടു., അത്യാവശ്യം മുറുകെ തന്നെയായിരുന്നു ആ പിടി..
അവൾക്ക് വേദനിക്കാൻ തുടങ്ങിയിരുന്നു..
അവൾ അവനെ ഒന്ന് നോക്കി..പിന്നെ കൈയിലേക്കും..

കൃതി : കൈ മാറ്റ് ചേട്ടാ.

വൈദേഹ് : പറഞ്ഞത് കേട്ടിട്ട് പൊക്കോ.

കൃതി : ചേട്ടാ അവസാനമായി പറയുവാ കൈ മാറ്റാൻ.

വൈദേഹ് പുച്ഛം കലർന്ന ചിരിയോടെ അവളെ നോക്കി..

അവൾ വൈദേഹിനെ നോക്കി ഒന്ന് ചിരിച്ചു..

👃💥🤛

മനസിലായില്ല അല്ലേ..?😌

അവൾ അവന്റെ മൂക്ക് ഒന്ന് തലോടിയതാ., പക്ഷെ ചോര വന്നു എന്ന് മാത്രം..!

കൃതി : ഇനി ഞങ്ങൾക്ക് പോകാലോ സേട്ടാ 😏😏😏.

അത് വരെ മിണ്ടാതെ ഇരുന്ന മൂന്നാമത്തെ സീനിയറിനു ഇത് കേട്ടപ്പോൾ ദേഷ്യം ഇരച്ചു കയറി.

സീനിയർ 3 : ഡീ.....

അപ്പോഴാണ് ഗേറ്റ് കടന്ന് ഒരു BLACK BMW X8 വന്നത്.

അത്കണ്ടതും..

സീനിയർ 2 : ഡാ.. വേണ്ടഡാ രാവണൻ വന്നു വിട്ടേക്ക്.

സീനിയർ 3 : ഹ്മ്മ് ഇപ്പോൾ പൊക്കോ ഇതിനുള്ളത് പിന്നെ തരാം.

കൃതി : ഓഹോ, എന്നാൽ
ഐ ആം വെയ്റ്റിംഗ് 😎...

ആദി : ഇവളെ കൊണ്ട് ഇങ്ങോട്ട് വാടി പെണ്ണെ.

അവർ ക്ലാസ്സിലേക്ക് നടന്നു പാർക്കിംങ്ങിന്റെ അവിടെ നിന്നും കുറച്ച് മാറി ആയിരുന്നു അവരുടെ ക്ലാസ്സ്‌.

കൃതി : ആദി.. ആരാ ഈ രാവണൻ.?

ആരു : രാവണനെ അറിയില്ലേ.?
രാമായണത്തിലെ വില്ലൻ😏.

ആദി :നീ മിണ്ടാതിരി ആരു. രാമായണത്തിലെ രാവണൻ ഇല്ലേ, അതുപോലെ ഇവിടേം ഉണ്ട് ഒരു രാവണൻ. നമ്മുടെ കോളേജിന്റെ MD ആണ്.

ആരു : ആൾടെ പേര് എന്താ..? .
കാണാൻ എങ്ങനാ..?
പൊളി ആണോ...?
നീ കണ്ടിട്ടുണ്ടോ..?🙈

ആരു വിന്റെ ചോദ്യങ്ങൾ കേട്ട് പകച്ച് നിൽക്കുകയാണ് നമ്മുടെ കൃതി😳. അത് കണ്ട ആദി പറഞ്ഞു.

ആദി : നീ പേടിക്കണ്ട കൃതി..
അവളിലെ കോഴി ഉണർന്നതാണ്🤦‍♀️😌😌..
ഞാൻ കണ്ടിട്ടുണ്ട്.
Uff..ഒരു മാസ്സ് ഐറ്റം ആണിത്.
ഈ കോളേജിൽ തന്നെയാ പഠിച്ചതൊക്കെ.എത്ര പേരാണന്നറിയോ പുള്ളിയുടെ പുറകെ നടന്നത്.
പക്ഷെ ഇതുവരെയും ആരുടേയും പ്രൊപോസൽ അക്‌സെപ്റ് ചെയ്തിട്ടില്ല..

അവർ സംസാരിച്ച് ക്ലാസ്സ്‌ എത്തിയതറിഞ്ഞില്ല.. അവർ അകത്തേക്ക് കയറി.. അധികം പേരൊന്നും എത്തിയിട്ടുണ്ടായിരുന്നില്ല.. എന്നാലും അവർ
സെക്കന്റ്‌ ലാസ്റ്റ് ബെഞ്ചിൽ സ്ഥാനം പിടിച്ചു..

കൃതി : ഹാ.. അങ്ങനെ നമ്മൾ പുതിയൊരു അധ്യായത്തിലേക്ക് കാലെടുത്തു വച്ചിരിക്കുന്നു.. ഇനി നമ്മൾ പൊളിക്കും..

ആദി : ഹം പൊളിക്കും.. പൊളിക്കും..ആദ്യം നി ഉണ്ടാക്കിയ പ്രശ്നം എങ്ങനെ ആയിത്തീരുമെന്ന് നോക്കട്ടെ..

കൃതി : അതിന് ഞാൻ പ്രശ്നം ഒന്നും ഉണ്ടാക്കിയില്ലല്ലോ.. അവരല്ലേ...??

ആരു : അതെ മോൾ ഒന്നും ചെയ്തില്ല..😏
അങ്ങേർടെ മൂക്കിന്റെ കാര്യം എന്തായാലും തീരുമാനം ആയി..

ആരു : അതൊക്കെ വിട്.. ഒന്നും വരില്ലന്നെ.. നി ആ പുള്ളിയുടെ കാര്യം പറ..
അത്രക്ക് ലുക്ക്‌ ആണോ.? എന്താ ആൾടെ പേര്.?

ആദി : ALOK SAKSHYA.

ആരു : അടിപൊളി..നല്ല പേര്...
അരാന്റ അലോക്.. നന്നായിട്ടില്ലേ.?🤩

അലംകൃതക്ക് അതുകേട്ടപ്പോൾ എന്തോ ഒരു വല്ലായ്മ പോലെ തോന്നി...

ആദി : അങ്ങേര് കേൾക്കണ്ട, നീ എന്നൊരാൾ ഈ ലോകത്ത് തന്നെ പിന്നീട് ഉണ്ടാവില്ല..

അത് കേട്ടപ്പോൾ അലംകൃതയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു..

ആരു : 😏😏നീ പോടീ.അതൊക്കെ വിട്,
കൃതി.... നീ ആ സീനിയറിന്റെ മൂക്ക് എങ്ങനാ ഇടിച്ച് പൊളിച്ചേ..?

കൃതി : ഞാൻ ബോക്സിങ് പഠിച്ചിട്ടുണ്ട്..

ആദി : 😱ബോക്സിങ്ങോ...??പാവം ചേട്ടൻ മൂക്ക് ബാക്കിയുണ്ടോ എന്തോ..

ആരു : നിനക്ക് എന്താ ആദി...??അവനു കിട്ടിയത് കുറവാ..

കൃതി : നമ്മുക്ക് സെറ്റ് ആക്കാം ആരു😉😉😉.

ആരു : ഇനി വേണ്ടാടി അവർ വന്നാൽ നമ്മുക്ക് നോക്കാം..

അപ്പോഴാണ് ഒരു പയ്യൻ അവരെ വിളിച്ചത്.

ഞാൻ വിഷ്ണു 2nd ഇയർ ആണ്. നിങ്ങൾ ആണോ സീനിയേഴ്‌സിന് പണി കൊടുത്തേ..??

ആരു : അതേലോ ചേട്ടാ.. 😁😁😁

വിഷ്ണു : അത് നന്നായി പക്ഷെ പണി കിട്ടാൻ പോവുന്നത് നിങ്ങൾക്കാവാൻ സാധ്യത ഉണ്ട്.

ആദി : അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞെ.🤔

വിഷ്ണു : അവരെ രാവണൻ പൊക്കിയിട്ടുണ്ട്. ഇപ്പൊ നിങ്ങളെ വിളിക്കാൻ പറഞ്ഞ് വിട്ടതാ എന്നെ, വാ അങ്ങോട്ട് പോകാം

ആരു : അയ്യോ രാ.. രാവണനോ 😵

ആദി : കുറച്ച് നേരത്തെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നല്ലോ..🤭🤭

കൃതി : അവിടെ ആരൊക്കെ ഉണ്ട് ചേട്ടാ..??

വിഷ്ണു : അവിടെ രാവണൻ, സാറിന്റെ PS, പ്രിൻസിപ്പൽ ,സെക്രട്ടറി,hod അങ്ങനെ എല്ലാരും ഉണ്ട്.

ആദി : അടിപൊളി ആദ്യത്തെ ദിവസം തന്നെ സസ്പെൻഷൻ കിട്ടും എന്ന് തോന്നുന്നു🤧.

കൃതി : വാ നമ്മുക്ക് പോകാം നമ്മൾ അല്ലല്ലോ തെറ്റുകാർ.

വിഷ്ണു : രാവണന്റെ അടുത്ത് ഇതൊന്നും വിലപോകില്ല, നോക്കിക്കോ..

കൃതി : രാവണനെ ഞാൻ മുട്ട് കുത്തിക്കും കാണണൊ😉😉😉.

വിഷ്ണു : എന്നാൽ ഡിസ്മിസ്സൽ ഉറപ്പായി 😂. വാ പിള്ളേരെ..

അവർ അലോക് സാക്ഷ്യ എന്ന ബോർഡ്‌ ഉള്ള കേബിനിലേക്ക് കയറി.

അവിടെ എല്ലാവരും അവരെ വെയിറ്റ് ചെയ്യുകയായിരുന്നു.

പ്രിൻസിപ്പൽ : നിങ്ങൾ ആണോ ഇവന്റെ മൂക്ക് ഇടിച്ച് പൊട്ടിച്ചത്..?

കൃതി : ഞങ്ങൾ അല്ല സർ..
ഞാൻ ഒറ്റയ്ക്കാ അത് ചെയ്തത്..😌
അവൾ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ പറഞ്ഞു..

സെക്രട്ടറി : നീ എന്തിനാ മോളെ അവനെ തല്ലിയെ.. റാഗിംഗ് ചെയ്തതിനാണോ.?

കൃതി : അല്ല ചേ.. സോറി..
അല്ല സാർ..റാഗിംഗ് ആണെങ്കിൽ കുഴപ്പം ഇല്ലായിരുന്നു.

ഇത്രയും നേരം അലംകൃതയെ തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു അലോക്. ഇത് കേട്ടതും അവന്റെ കണ്ണുകൾ ചുരുങ്ങി.

അലോക് : പിന്നെ, ഇവർ എന്താ പറഞ്ഞത്.?

കൃതി : ഞാൻ ദേ ഇവനോട് ഇഷ്ടമാണെന്ന് പറയണം പോലും.. എന്നിട്ട് അവന് കിസ്സും വേണമത്രേ...
അപ്പോഴും ഞാൻ ഒന്നും ചെയ്തില്ല സർ..ഇവൻ എന്റെ കയ്യിൽ കേറി പിടിച്ചപ്പോൾ ആണ് ഞാൻ അവനെ ഇടിച്ചത്,സോറി സർ.

അലോക് : സോറി പറഞ്ഞിട്ട് കാര്യം ഇല്ല.. എന്തായാലും ആദ്യത്തെ ദിവസം അല്ലേ നിങ്ങൾക്ക് പോകാം ആൻഡ്.. നിങ്ങൾ മൂന്ന് പേരോടും ഒരുപാട് തവണ പറഞ്ഞിട്ടുള്ളതാണ്. നിങ്ങളെ ഈ കോളേജിൽ നിന്നും ഡിസ്മിസ്സ് ചെയ്യാൻ പോവുകയാണ്.

കൃതി :  വേണ്ട സർ ഇനി ആവർത്തിക്കാതിരുന്നാൽ മതി.

അലോക് : ഹ്മ്മ്, ഓക്കേ പക്ഷെ, ഇനി ആവർത്തിച്ചാൽ ഒരു എസ്ക്യൂസും കിട്ടില്ല മനസിലായോ.

അലോക് പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി. എന്തിനു വേണ്ടിയും ആര് പറഞ്ഞാലും എടുത്ത തീരുമാനം മാറ്റാത്ത ആളാണ് അലോക്.
നൈനിക പറഞ്ഞ് ആദിക്കും അലോക്കിന്റെ ഈ സ്വഭാവം അറിയാമായിരുന്നു.

അലോക് : എല്ലാവർക്കും പോകാം.

അലംകൃതയും ആദിയും ആരുവും തിരിച്ച് നടക്കുമ്പോൾ..

ആരു : അലോക് സർ കാണാൻ പൊളി ആയിട്ടുണ്ട് ലെ..?

അലംകൃതയുടെ കണ്ണുകൾ ഇത് കേട്ടതും ചുരുങ്ങി.
അലംകൃതയെ തന്നെ നോക്കിനടന്ന ആദി ഇത് കൃത്യമായി കണ്ടു.

കൃതി : അത്രക്ക് ലുക്ക്‌ ഒന്നും ഇല്ല. ആവറേജ് അത്രേ ഉള്ളു..

ആരു ഞെട്ടി കൃതിയെ നോക്കി.. അവൾ വേറെ എങ്ങോട്ടോ നോക്കുന്നു.. ആരു ആദിയെ നോക്കി, മിണ്ടരുത് എന്ന് കാണിച്ചു. എന്നിട്ട് കൃതിയെയും കാണിച്ച് കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിച്ചു (സത്യമായും അതൊന്നും ഞാൻ കണ്ടില്ല,ഇല്ലേൽ പറഞ്ഞ് തരില്ലേ ഞാൻ)

ആരുവിന് അതൊക്കെ കണ്ടപ്പോൾ എന്തൊക്കയോ മിന്നി എന്ന് തോന്നുന്നു.

ആരു : ആണോ

ആദി : തോന്നുന്നു

കൃതി : എന്ത് 🤨

ആദി : ഏയ് ഒന്നുമില്ല.

അലംകൃത എന്തോ പറയാൻ വന്നപ്പോൾ ആണ് പ്രിൻസിപ്പളും ഒരു ടീച്ചറും അങ്ങോട്ട് വന്നത്.

പ്രിൻസിപ്പൽ : ഗുഡ് മോർണിംഗ് സ്റ്റുഡന്റസ്. നിങ്ങളുടെ ക്ലാസ്സ്‌ ഇൻചാർജ് ഉള്ള ടീച്ചർ രണ്ട് ദിവസത്തിനകം എത്തും..
അത് വരെ നിങ്ങളുടെ ഇൻചാർജ് ഈ നിൽക്കുന്ന നൈനിക ടീച്ചർക്ക് ആണ്.😊

അതും പറഞ്ഞ് എല്ലാവരെയും നോക്കി ചിരിച്ചിട്ട് പ്രിൻസിപ്പൽ പോയി.

നൈനിക : ഗുഡ് മോർണിംഗ് സ്റ്റുഡന്റസ്. എന്റെ പേര് നൈനിക.
ഐ ആം യുവർ ഇംഗ്ലീഷ് ലെക്ചറർ.
അപ്പോൾ നമ്മുക്ക് പരിചയപെട്ടാലോ..?

....
....
....
....
....
....

പരിചയപ്പെടൽ ഒക്കെ കഴിഞ്ഞ് ടീച്ചർ പോയി. അപ്പോൾ ആണ് സ്പീക്കറിലൂടെ അറിയിപ്പ് വന്നത്..

ഇന്നത്തെ ക്ലാസ്സ്‌ അവസാനിച്ചു.

അപ്പോൾ തന്നെ  3 പേരും ബാഗും എടുത്ത് ഇറങ്ങി.

ആരുവിന് ആദി പറഞ്ഞത് ശരി ആണോ എന്ന് അറിയാതെ സമാധാനം പോയി(പാവം കൊച്ച്).

അവർ ഗേറ്റ് കടന്നതും, രണ്ടും കല്പിച്ചു കാര്യം അറിയാനായി,ആരു കൃതിയെ വിളിക്കാൻ ആഞ്ഞതും ആരോ കൃതിയുടെ കയ്യിൽ പിടിച്ച് വലിച്ചു നിർത്തി..
ആരു നോക്കിയപ്പോൾ അത് വൈദേഹ് ആണ്.
മൂക്കിൽ ബാൻഡേജ് ഒട്ടിച്ചിട്ടുണ്ട്..
അവൻ കൃതിയുടെ രണ്ട് കയ്യും പിടിച്ച് നിൽക്കുകയാണ്.(പാവം മൂക്കിന് നല്ല വേദന ഉണ്ട് തോന്നുന്നു )

കൃതി : ഞങ്ങൾക്ക് പോണം വിട്.

വൈദേഹ് : നീ പോകില്ല. എന്നെ ഇത്രയും പേരുടെ മുന്നിൽ വച്ച് അപമാനിച്ചിട്ട് മക്കൾ അങ്ങനെ അങ്ങ് പോയാലോ..??

കൃതി : 😏😏നീ കൊണ്ടേ പോകുള്ളൂ എന്നാ എനിക്ക് തോന്നുന്നേ.(ആത്മ)

വൈദേഹ് : നിന്നോട് ഞാൻ ഒരു കിസ്സ് അല്ലേ ചോദിച്ചത്.അത് വാങ്ങിയിട്ടേ ഞാൻ പോകുന്നുള്ളു.

അതും പറഞ്ഞ് അവൻ അവന്റെ മുഖം അവളുടെ മുഖത്തിനോട് അടുപ്പിച്ചതും. ശക്തിയേറിയ ഒരു ചവിട്ടേറ്റ് അവൻ അവിടെ നിന്ന് ദൂരേക്ക് തെറിച്ച് വീണു..

അപ്പോഴേക്കും അവിടെ  കുട്ടികളും നാട്ടുകാരും പ്രസന്റ് വെച്ചിരുന്നു..

എല്ലാവരും കൃതി നിന്ന അവിടേക്ക് നോക്കി. അവൾ ഒരു പുച്ഛ ചിരിയോടെ വൈദേഹിനെ നോക്കുന്നു. അവളുടെ കുറച്ച് അപ്പുറത്ത് സർവ്വവും ചുട്ട് ചാമ്പലാക്കാൻ കെൽപ്പുള്ള കോപത്താൽ ചുവന്ന കണ്ണുമായി, വലിഞ്ഞ് മുറുകിയ മുഖവുമായി

അലോക് നില്കുന്നുണ്ടായിരുന്നു..

തുടരും..........

ആദ്യത്തെ പാർട്ടിൽ നമ്മുക്ക് fight വേണ്ട 😜😜😜

പിന്നെ അടുത്ത പാർട്ടിൽ ഒരു twist ഉണ്ട് ട്ടോ 😉😉😉.
അത് എന്താണെന്ന് correct ആയി കണ്ട് പിടിച്ചാൽ സമ്മാനം തരാം 😘❤❤.
 

 


നിന്റെ മാത്രം ഞാൻ -2

നിന്റെ മാത്രം ഞാൻ -2

4.8
2536

വൈദേഹ് : നിന്നോട് ഞാൻ ഒരു കിസ്സ് അല്ലേ ചോദിച്ചത്.അത് വാങ്ങിയിട്ടേ ഞാൻ പോകുന്നുള്ളു.   അതും പറഞ്ഞ് അവൻ അവന്റെ മുഖം അവളുടെ മുഖത്തിനോട് അടുപ്പിച്ചതും. ശക്തിയേറിയ ഒരു ചവിട്ടേറ്റ് അവൻ അവിടെ നിന്ന് ദൂരേക്ക് തെറിച്ച് വീണു.. അപ്പോഴേക്കും അവിടെ  കുട്ടികളും നാട്ടുകാരും പ്രസന്റ് വെച്ചിരുന്നു.. എല്ലാവരും കൃതി നിന്ന അവിടേക്ക് നോക്കി. അവൾ ഒരു പുച്ഛ ചിരിയോടെ വൈദേഹിനെ നോക്കുന്നു. അവളുടെ കുറച്ച് അപ്പുറത്ത് സർവ്വവും ചുട്ട് ചാമ്പലാക്കാൻ കെൽപ്പുള്ള കോപത്താൽ ചുവന്ന കണ്ണും , വലിഞ്ഞ് മുറുകിയ മുഖവുമായി അലോക് നില്കുന്നുണ്ടായിരുന്നു.. തുടരുന്നു......... വൈദേഹ് : സാറിന്