Aksharathalukal

HAMAARI AJBOORI KAHAANI 5

HAMAARI AJBOORI KAHAANI 

പാർട്ട്‌ 5



ഡീ.. നീയധികം നിഗളിക്കണ്ട. നിന്റെ പഠിപ്പു നിർത്തിക്കുന്നു ഞാൻ പറഞ്ഞിട്ടുണ്ടെൽ അത് ചെയ്തിരിക്കും... അതിനി ഏതവളൊക്കെ കൂട്ടിനുണ്ടേലും....

ആഹാ തമ്പുരാട്ടി ഉണ്ടായിരുന്നോ..... ഞാൻ കരുതി നീയങ്ങു നന്നായെന്നു. അല്ലേലും പട്ടിടെ വാല് പന്തിരാണ്ട് കൊല്ലം കൊഴലിലിട്ടാലും അത് വളഞ്ഞേ ഇരിക്കൊള്ളൂല്ലോ........... അപ്പു

ഡീ ഞാൻ ഇവളോടാ സംസാരിച്ചേ അല്ലാണ്ട് നിന്നോടല്ല.... ഇതിനൊള്ള പണി ഇവൾക്ക് ഞാൻ കൊടുത്തോളാടി....

നിഹാക്ക് നേരെ കൈചൂണ്ടി അവൾ പറഞ്ഞു.

നീ ഒലത്തും... പൊന്നുമോളെ നിനക്കെന്നെ അറിയാല്ലോ ഇവൾക്കെതിരെ നീ എന്നതെലും ചെയ്താ നിനക്ക് നല്ല പതിനാറിന്റെ പണി ഞാൻ തന്നിരിക്കും.... പിന്നെ ഞാൻ കൊറച്ചു ദിവസമില്ലാതായപ്പോഴേ നീ കേറിയങ്ങു സ്കോർ ചെയ്തില്ലേ ഇനിയെന്റെ കളിയാ നോക്കിയിരുന്നോ.... ഇവക്കിട്ട് നീ ചെയ്തേനെല്ലാംകൂടെ നിനക്കിട്ടു ഞാൻ തന്നിരിക്കും....

അവളുടെ ചൂണ്ടിയിരുന്ന വിരലിനെ പിടിച്ചു മടക്കി അമർത്തിപ്പിച്ചിക്കൊണ്ട് അവൾ പറഞ്ഞു.

അപ്പു തിരിഞ്ഞു നിഹായേം വലിച്ചുകൊണ്ട് ക്ലാസിനു വെളിയിലേക്ക് പോയി.

അപ്പു പിച്ചിയ വിരലും തടവി അവർ പോവുന്നതും നോക്കി പല്ലുകടിച്ചുകൊണ്ടിരിക്കുകയായിരുന്നു അഭിനയ.
ചുറ്റുമിരുന്ന കുട്ടികളുടെ പരിഹാസ ചിരി അവളുടെ ഉള്ളിലെ നിഹായോടുള്ള പക ഒന്നൂടെ കൂട്ടി.
നിഹയുടെ അപ്പച്ചിയുടെ മകൾ അഭിനയ എന്ന നയാ ആണിവൾ. കുഞ്ഞുനാൾ മുതൽ എന്തിനും ഏതിനും നിഹയോട് കുശുമ്പും അസ്സൂയയും വച്ചു നടക്കുന്നവൾ.
വീട്ടിൽ നിഹായേക്കാൾ പരിഗണന നയക്കായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ സ്കൂളിൽ വന്നതോടെ അത് മാറി. എല്ലാവരോടും ചിരിച്ചു കൊഞ്ചി സംസാരിച്ചു പാവക്കുട്ടിയെപ്പോലിരുന്ന നിഹായെ എല്ലാർക്കും പെട്ടെന്ന് പ്രിയപ്പെട്ടവളായി. മറ്റു കൂട്ടുകാരുമായും അവൾ പെട്ടെന്നടുത്തു.
എന്നാൽ വീട്ടിലെ അമിതലാളനയിൽ വളർന്ന നയാ പെട്ടെന്ന് ആരോടും അടുക്കകയൊന്നും ചെയ്യാത്ത പ്രത്യേക സ്വഭാവക്കാരിയായിരുന്നു. നയയെക്കാൾ എല്ലാവരും നിഹായെ പരിഗണിക്കുന്നത് കണ്ടപ്പോൾ മുതൽ അവളോടുള്ള അനിഷ്ടം നിറഞ്ഞിരുന്നു. നിഹാ പലവട്ടം നയയോട് കൂട്ടുകൂടാൻ വന്നിട്ടുണ്ടേലും നയാ എപ്പോഴും അവളോട്‌ വഴക്കുണ്ടാക്കി വിടും. ചെയ്യാത്ത തെറ്റുകൾ പറഞ്ഞു നയാ നിഹാക്ക് അവളുടെ അച്ചടെ കയ്യിന്നു അടിവാങ്ങി കൊടുക്കുന്നതായിരുന്നു പതിവ്. തറവാട്ടിലുള്ളവരോടും പറഞ്ഞു അവിടുന്നും ചീത്തകേൾപ്പിക്കും. ചെറിയച്ഛനും ചെറിയമ്മയും അമ്മയും ചേച്ചിമാരും മാത്രമായിരുന്നു അവളെ സമാധാനിപ്പിച്ചിരുന്നത്. എന്നാലും സ്കൂളിൽ അവൾ കുസൃതിക്കുടുക്ക തന്നെയായിരുന്നു. അപ്പുവുമായി കൂട്ടുതുടങ്ങിയ ശേഷമാണ് നയക്കെതിരായി അവൾ പ്രതികരിച്ചു തുടങ്ങിയത്. 

കൂട്ടുകൂടിയ നാൾമുതൽ ഇരുശരീരവും ഒരു മനസ്സുമായി കഴിയുന്നവരാണ് അപ്പുവും നിഹായും. നിഹയുടെ ജീവിതത്തിൽ അപ്പു അറിയാത്തതായോ അപ്പുവിന്റെ ജീവിതത്തിൽ നിഹായറിയാത്തതായോ മറ്റൊന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല.

നയയെക്കുറിച്ചുള്ളതെല്ലാം നിഹാ അപ്പുവിനോട് പറഞ്ഞിരുന്നു. ആദ്യമാദ്യം തിരിച്ചു എന്തേലും ചെയ്യാന്നു പറഞ്ഞാലും നിഹാ സമ്മതിക്കാറില്ല. അതിനിരാട്ടി അവൾക്കു വീട്ടിൽ വന്നു കിട്ടുന്നതായിരുന്നു കാരണം. പിന്നെ പിന്നെ എന്തായാലും തനിക്കു അവൾ പണി തരും എന്നാപ്പിന്നെ ഒരെണ്ണം തിരിച്ചുകൊടുത്തിട്ടു വാങ്ങാമെന്നു പറഞ്ഞു അപ്പുവിനെക്കാൾ മുന്നിൽ നിന്നു പണിയലായി നിഹയുടെ പണി. കൊടുക്കുന്നതിനിരാട്ടിയായി കിട്ടിതുടങ്ങിപ്പോഴാണ് നയക്കു അവസ്ഥ ഗുരുതരമായി തോന്നിയത്. അതോടെ നയയൊന്നു അടങ്ങി. നയയുടെ അറിവിൽ അപ്പുവാണ് പണി കൊടുക്കുന്നതെങ്കിലും യഥാർഥ്യം നിഹാ തന്നെയായിരുന്നു മുന്നിൽ നിൽക്കുന്നത്. അപ്പു തന്നെയാണ് അത് ആരുമറിയണ്ട എന്ന് പറഞ്ഞത്. നിഹയാണ് ഇതിനു പിന്നിലെന്നറിഞ്ഞാൽ അവൾക്കു നേരിട്ടേക്കാവുന്നതോർത്തായിരുന്നു അപ്പു അങ്ങനെ പറഞ്ഞത്.

അതുകൊണ്ടുതന്നെ അപ്പു ഇല്ലാത്തപ്പോൾ നിഹാ വെറും പൂച്ചാക്കിട്ടിയായാണ് ഇരിക്കുന്നത്.

💥💥💥💥💥💥💥💥💥💥💥💥💥💥💥


നിഹായേം വലിച്ചു അപ്പു അവരുടെ സ്ഥിരം സ്ഥലമായ ഞാവലിന്റെ മൂട്ടിലേക്കാണ് പോയത്. അവിടെ കെട്ടിയിരുന്ന കല്ലിനു മുകളിലിരിക്കുകയാണ് നിഹായും അപ്പുവും.

പടിക്കെട്ടിലിരുന്നു വിദൂരതയിലേക്ക് കണ്ണുംനട്ടു ഗഹനമായ ചിന്തയിലാണ് അപ്പു. നിഹാ അപ്പുവിന്റെ മുഖത്ത് നോക്കിയിരുപ്പാണ്. അവളുടെ മുഖത്ത് വിരിയുന്ന ഭാവവ്യത്യാസങ്ങൾ നോക്കിയിയിരിപ്പാണ്. എന്തോ വലിയ പ്ലാനാണ് അപ്പുവിന്റേതെന്ന വിശ്വാസത്തിൽ അതെങ്ങനെ പ്രാവർത്തികമാക്കാമെന്ന ആലോചനയിലാണ് നിഹാ. കൊറേ നേരമായിട്ടും അപ്പുവിന്റെ അനക്കമൊന്നുമില്ലാതെ വന്നപ്പോൾ നിഹാ അപ്പുവിനെ തോണ്ടി വിളിച്ചു.

അപ്പുമ്മാ..... എന്താ പ്ലാൻ....... നിഹാ

ആദ്യമൊന്നു വീഴ്ത്തണം...... വീണു കിട്ടിയ ബാക്കി കാര്യം ഞാനേറ്റു..

അപ്പു കണ്ണുവെട്ടിക്കാതെ നേരെത്തന്നെ നോക്കിയാണ് പറയുന്നത്.

നിഹായൊന്നു ആലോയിച്ചിട്ടു പറഞ്ഞു.

വീഴ്ത്തുന്ന കാര്യം ഞാനേറ്റു.... ബാക്കികാര്യം നീ നോക്കിക്കോണം......

നിഹാ ആവേശത്തോടെ പറഞ്ഞു.

അത് പിന്നെ പറയണോ വീണു കിട്ടിയാ ബാക്കി ഞാൻ സെറ്റാക്കാന്നെ...

സന്തോഷത്തോടെ അപ്പു പറഞ്ഞു. അപ്പോഴും നോട്ടം മുന്നോട്ടു തന്നെയാണ്.

അല്ലാടി വെള്ളമൊഴിക്കണോ.... പഴത്തൊലിയിടണോ..... കാലുവെക്കണോ......

നിഹാ ഒന്നാലോചിച്ചു സംശയത്തോടെ ചോയിച്ചു.

ഇതൊക്കെയെന്തിനാ നീയൊരു കല്ലെടുത്തെറി.... അല്ലേലൊരു കമ്പായാലും മതി....

അപ്പു നിഹായെ തിരുത്തിക്കൊണ്ട് പറഞ്ഞു.

എന്നാൽ ഇതുക്കെട്ട് കണ്ണുമിഴിച്ചു ഇരിക്കുവാന് നിഹാ.

നീയെന്തു പൊട്ടത്തരവാടി പറയുന്നേ.... ഇങ്ങനവളെ വീഴ്ത്തിയാൽ അവള് തട്ടിപ്പോവൂല്ലേ....

എന്നാൽ നിഹെടെ ഒറ്റ ഡയലോഗിൽ അപ്പുന്റെ തല താനേ തിരിഞ്ഞു.

അവളോ..... ഏതവള്....

ഒന്നും മനസ്സിലാവാത്ത പോലെ അപ്പു ചോയിച്ചു.

ദേ.. അപ്പു നീ ഒരുമാതിരി പണി കാണിക്കല്ല്.... ലവളാ നയക്കിട്ടുള്ള പണിയല്ലേ നമ്മളിത്രേം നേരം പറഞ്ഞെ.

അത് കേട്ടത്തോടെ അപ്പു ചാടിയെന്നിറ്റുകൊണ്ട് ചോയിച്ചു.

എപ്പോ ആര് പറഞ്ഞു.... ഞാനറിഞ്ഞില്ലല്ലോ....

ഇതൂടെ കേട്ടതും നിഹായും എണ്ണിച്ചു.

നീയല്ലെടി ഇപ്പൊ പറഞ്ഞെ വീഴ്ത്തിയാ മതി ബാക്കി നീ നോക്കാന്ന്.....

അപ്പുവിനെ നോക്കി കണ്ണുരുട്ടി നിഹാ പറഞ്ഞു.

പെട്ടെന്നെന്തോ ഓർത്തപോലെ ഒരു വളിച്ച ഇളി മുഖത്ത് ഫിറ്റ്‌ ചെയ്തു അപ്പു നിഹയുടെ നേരെ തിരിഞ്ഞു.

നീയിപ്പോ എന്താ വീഴ്ത്തുന്നുന്നെ പറഞ്ഞെ......

ശ്യെടാ നിനക്കെന്താ പറ്റിയെ അപ്പു അവളെയല്ലാതെ വേറാരെ വീഴ്ത്തുന്നതാ പറഞ്ഞെ......

അതുണ്ടാല്ലോ നിച്ചുട്ടി വീഴ്ത്തുവാന്നു പറഞ്ഞെ ശെരിയാ പക്ഷെ ചെറിയൊരു മാറ്റെണ്ട്........

ഒരു പ്രത്യേക ഭാവത്തിൽ അപ്പു പറഞ്ഞതും ഒന്നും മനസ്സിലാവാത്തപ്പോൾ നിഹാ അപ്പുവിനെ നോക്കി. ഇത്തവണ അപ്പുവിന്റെ കണ്ണുപോവുന്ന ദിശയിലേക്ക് നിഹാ ഒന്നൂടെ സൂക്ഷിച്ചു നോക്കി. പിന്നെ അതുപോലെ തന്നെ മുഖം ചുളിച്ചു അപ്പുവിനെയും. അതിനു നല്ലോണം ഇളിച്ചുകൊണ്ട് അവളെ നോക്കി തലയാട്ടിയതും പല്ലുകടിച്ചു നിഹാ അപ്പുവിന്റെ നേരെ അടിക്കാൻ ചെന്നതും ജീവനുംകൊണ്ടൊരോട്ടമായിരുന്നു അവൾ. തൊട്ടുപിറകെ തന്നെ നിഹായും വെച്ചുപിടിച്ചു.

എടി.... എടി..... തീറ്റപ്പണ്ടാരമേ...... ഗുണ്ടുസ്സി...... ദുഷ്ടേ..... അലവലാതി....... ആ ഞാവ്വാൽപ്പഴത്തിന് വേണ്ടിയാണോടി നീയാ പ്രഹസനം മൊത്തം കാണിച്ചുകൂട്ടിയെ..... നിക്കടിയെവിടെ....... ഇന്ന് ഞാൻ നിന്നെ ശെരിയാക്കൂടി.......

അപ്പുവിനെ നോക്കി പല്ലുകടിച്ചു തല്ലാനോടുന്നെന്നു ഇടക്കുള്ള ഗ്യാപ്പിലാണ് ഡയലോഗ് ഡെലിവറി. അപ്പുവിന് പിന്നെ ഓടുന്ന തിരക്കിലും കൊള്ളുന്ന തല്ലിന്റെ ക്ഷീണത്തിലും പറയാൻ വാക്കുകളൊന്നും കിട്ടുന്നുണ്ടായിരുന്നില്ല. എന്നാലും അവളാൽ പറ്റുന്നവിധം കയ്യും കാലുംകൊണ്ട് എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നുണ്ട്.  

അങ്ങനെ തല്ലുകൊണ്ട ക്ഷീണത്തിലും തല്ലുകൊടുത്ത ക്ഷീണത്തിലും ഓടിതളർന്ന ക്ഷീണത്തിലും വീണ്ടും പഴയപോലെ ഞാവലിന്റെ മൂട്ടിൽ കുത്തിയിരുപ്പായി.

അണപ്പൊന്നടങ്ങിയെപ്പോഴേക്കും രണ്ടുപേരും പരസ്പരം നോക്കി ഒറ്റചിരിയായിരുന്നു. ചിരിച്ചു ചിരിച്ചു അവസാനം അതിന്റെ ക്ഷീണം തീർക്കാൻ വേണ്ടിയുള്ള അണപ്പായി പിന്നങ്ങോട്ട്.

അങ്ങനെ എല്ലാം ഒന്നൊതുങ്ങിയതും നിഹാ വീണ്ടും അപ്പുവിനെ തോണ്ടാൻ തുടങ്ങി.

എന്നാടി പെണ്ണെ........

അതുണ്ടല്ലോ....

ഹാ അത് ......

അതില്ലേ......

ഹാ....

അതെന്താണെന്നുണ്ടേൽ.......

പ്ഫാാ പറയടി പുല്ലേ  

അപ്പുവിന്റെ ഒരൊറ്റയാട്ടിൽ നിഹാ രണ്ടടി നീങ്ങിയിരുന്നു.
ഇനിയും പറഞ്ഞില്ലേൽ നേരത്തെ കൊടുത്തു തിരിച്ചു കിട്ടുമെന്ന് നല്ല ബോധ്യമായതോടെ നിഹാ നല്ല കുട്ടിയായി പറഞ്ഞു.

എന്തായാലും ഓടി ക്ഷീണിച്ചതല്ലേ..... എന്നാൽപ്പിന്നെ രണ്ടു ഞാവ്വാൽപ്പഴം പറിച്ചാലോ.........

നിഹയുടെ ആ ഡയലോഗിൽ അപ്പു അവളെ കൂർപ്പിച്ചൊന്നു നോക്കി.
പിന്നെ തിന്നുന്ന കാര്യമായോണ്ട് മാത്രം കൂടുതൽ ജാടയിറക്കാതെ വേഗം സമ്മതിച്ചു.

പിന്നങ്ങോട്ടൊരു മൂന്നാം ലോക മഹായുദ്ധം തന്നായിരുന്നു നടന്നത്. കമ്പും കോലും കല്ലുമെല്ലാം പാറിപ്പറന്നു നടന്നു അവസാനം കൈനിറയെ ഞാവലുമായി പഴയ സ്ഥലത്തു കുത്തിയിരുപ്പായി.

അതും നുണഞ്ഞിരുന്നു അവരുടെ ശത്രുവിന്നിട്ടുള്ള പണിയും ആലോയിച്ചു ഇരുപ്പാണ് അപ്പുവും നിഹായും.
ഇനിയും ഇതുപോലെ എന്തേലും കാട്ടിയാൽ തല്ലു വാങ്ങിക്കൂട്ടാനുള്ള ശേഷി ഇപ്പൊ കുട്ടിക്കില്ലാത്തൊണ്ടു ഉടായിപ്പിറക്കാതെ ആലോചന തുടങ്ങി.




തുടരും   


വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം പറയണേ 😍😍


HAMAARI AJBOORI KAHAANI 6

HAMAARI AJBOORI KAHAANI 6

4.9
2269

HAMAARI AJBOORI KAHAANI  പാർട്ട്‌ 6 കിട്ടി... കിട്ടി... കിട്ടിയപ്പോയി.... എനിക്കുകിട്ടി.... അപ്പുവിന്റെ കുക്കിവിളി കേട്ടതും ആലോയിച്ചു ആലോയിച്ചു മരത്തിന്റെ എതിർവശത്തെത്തിയ നിഹാ ചാടി വന്നു. പറ.... പറ..... അറിയാനുള്ള ആഗ്രഹം കൂടി അപ്പുവിനെ പിടിച്ചു മൊത്തത്തിലങ്ങു കുലുക്കിക്കൊണ്ടായിരുന്നു നിഹയുടെ ചോദ്യം. ആദ്യമൊന്നു പകച്ചെങ്കിലും പിന്നെ നിഹയുടെ പിടിയിൽ നിന്നും എങ്ങനൊക്കെയോ പുറത്തുവന്നു അവളെ നോക്കി പേടിപ്പിച്ചു. നിഹാ വെറുതെ ഇളിച്ചു നിന്നതല്ലാതെ പ്രതികരിക്കാൻ പോയില്ല. പിന്നെയും കാര്യമാരിയാനുള്ള വ്യഗ്രതയിൽ തോണ്ടാൻ തുടങ്ങി. അപ്പു പറയാൻ വന്നതും പെട്ടെന്നത് സംഭവിച്ച