Aksharathalukal

HAMAARI AJBOORI KAHAANI 4

പാർട്ട്‌ 4


ഇനിയൊരു മടങ്ങി വരവ് സാധ്യമോ എന്നറിയാതെ മിഴി നിറയിച്ച ഓർമ്മകളിലൂടെ വീണ്ടും പോവുമ്പോൾ സന്തോഷം കൊണ്ട് വീർപ്പുമുട്ടുകയായിരുന്നു നിഹാ. എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്ന ഭാവത്തിലായിരുന്നു ശ്രീധരൻ. നടന്നു ചെന്ന് പ്രിൻസിപ്പാലിന്റെ മുറിയിൽ കയറുമ്പോൾ ഇനിയെന്ത് എന്നത് അവളുടെ മനസ്സിനെ വീർപ്പുമുട്ടിക്കാൻ തുടങ്ങിയിരുന്നു. അത് പ്രകടിപ്പിക്കാതെ തന്നെ അവൾ അയാളോടൊപ്പം ഉള്ളിലേക്ക് കടന്നു. 


പിന്നീടുള്ള അവരുടെ സംഭാഷണം അവളുടെ കണ്ണ് നിറയിച്ചു.


അവൾക്കുള്ളിലെ സന്തോഷം ആ മുഖത്തെ പുഞ്ചിരിയിൽ പ്രകടമാക്കിയിരുന്നു. എന്നാൽ അതൊന്നുംതന്നെ ശ്രീധരന് തീരെ പിടിക്കുന്നുണ്ടായില്ല.

ഒന്നിന്റെ പേരിലും ആ നിമിഷത്തെ സന്തോമില്ലാതാക്കാൻ അവൾ തയാറായിരുന്നില്ല. അതുകൊണ്ട് തന്നെ മറ്റൊന്നും അവൾ ശ്രദ്ധിക്കാൻ പോയില്ല.

കുറെ നേരത്തെ സംസാരത്തിനു ശേഷം പ്രിൻസിപ്പൽ സാജൻ സാർ തന്നെ അവളെ ക്ലാസ്സിലേക്ക് പറഞ്ഞുവിട്ടു.

അപ്പോഴേക്കും ആദ്യത്തെ പീരീഡ് കഴിഞ്ഞുള്ള ബെൽ മുഴങ്ങിയിരുന്നു. വഴിയിൽ കണ്ട ടീച്ചർമാരെ എല്ലാം വിഷ് ചെയ്തു ക്ലാസ്സിലെത്തിയപ്പോഴേ കണ്ടു തന്നെ തന്നെ ഉറ്റുനോക്കി മുഖവും വീർപ്പിച്ചുനിൽക്കുന്ന ആളെ.

നിഹാ അങ്ങനെയൊരാളെ കണ്ടിട്ടേയില്ലായെന്ന ഭാവത്തിൽ ഉള്ളിലേക്ക് കയറാൻ നോക്കി. അത് കണ്ടതും മറ്റേയാളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി. 


ഡീ............

അലർച്ച കേട്ടതും വലിയ ഭാവവ്യത്യാസമില്ലാതെ തന്നെ നിഹായൊന്നു നോക്കി.

ഞാനിവിടെ നിക്കുന്നത് നിനക്ക് കണ്ടൂടെ 

അയിന്...

അയിനെന്നോ....... നീയെന്താ ഇവിടെ.....

കുറച്ചു മത്തി വാങ്ങാൻ.... എന്തെ....

ആളെ കളിയാക്കുന്നോടി നക്കി...

നക്കി നിന്റെ മറ്റൊന്നാടി മാക്കാച്ചി.....

പ്ഫാാ....... എന്റെ മറ്റൊനെ പറയുന്നോടി നക്കിച്ചി..... ഇനിയും ഈ വഴിലൊട്ടില്ലെന്നും പറഞ്ഞവളെഞ്ഞാത്തിനാണോ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തെ.....

അതൊരു മാക്കാച്ചി ചെയ്തുവെച്ച പണിയാന്നെ.... ബെർതെ വീട്ടിൽ കുത്തിയിരുന്ന എന്നെക്കണ്ടു സഹിക്കവയ്യാണ്ട് അത് അതിന്റെ കൂടെ പിച്ചിയും നുള്ളിയും മാന്തിയും ഉറങ്ങിയും ഉമ്മിയും കമ്പനി കൊടുക്കാൻ അതെന്നെ പിന്നേം ഇങ്ങട് വിളിച്ചുകേറ്റി......

ഓരോന്നും പറയുമ്പോഴും അപ്പുറത്ത് നിന്ന സാധനത്തിന്റെ മണ്ടക്കിട്ട് പ്രാക്ടിക്കൽ സഹിതം കാട്ടി അവൾ കള്ള പരിഭവം നടിച്ചു പറഞ്ഞു.

ഇല്ലാത്ത കണ്ണീരു തൂത്തു തിരിഞ്ഞ കുട്ടി കേൾക്കണേ കടിക് പൊട്ടണ ശബ്ദവും.

അതിന്റെ ഉറവിടമറിയാൻ ഒന്നൂടെ സൂമി നോക്കിയപ്പോ ദേണ്ടേ മുന്നിൽ നിക്കണ സാമാനത്തിന്റെ വായാണ് അതിന്റെ ഉറവിടമെന്നു മനസ്സിലാക്കിയിരുന്നു .

അതോടെ മുന്നിൽ നിക്കുന്ന സാനത്തെ നോക്കിയൊന്നു ഇളിച്ചതും ദേണ്ടേ പോവുന്നു നമ്മുടെ നിഹാകൊച്ചു നിലത്തോട്ടു.

എണ്ണിച്ചു മാറടി മാക്കാച്ചി എന്റെ പൊറത്തുന്നു..... ഹയ്യോ എന്റെ നടുവൊടിഞ്ഞേ.......

നിഹാ ഇവിടെ കിടന്നു നിലവിളിച്ചിട്ടും അപ്പുറത്തുന്നു അനക്കമൊന്നും കേൾക്കാതെ ഒന്നൂടെ ശ്രദ്ധിച്ചു നോക്കിയപ്പോ ഒരാളവിടെ കണ്ണുംനിറച്ചിരുന്നു വിതുമ്പുന്നു.

പെട്ടെന്ന് തന്നെ ആ മുഖം പിടിച്ചു ഉയർത്തിയതും അവളെ കെട്ടിപ്പിടിച്ചു ഉമ്മ വച്ചോണ്ട് ആ കുട്ടി പറഞ്ഞു.....

മിസ്സ്‌ യൂ ഡീ......

ഇത്രയും ആയതോടെ രണ്ടു പേരും നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞിരുന്നു.

ക്ലാസ്സിലിരുന്ന മറ്റു കുട്ടികൾക്കും ആ കാഴ്ച സന്തോഷം പകരുന്നതായിരുന്നു. എന്നാൽ ഇതൊന്നും പിടിക്കാത്ത കുറച്ചുപേർ പല്ലുകടിച്ചു ദേഷ്യത്തോടെയാണ് അത് കണ്ടത്.

" അതെ ടീച്ചറിപ്പോ വരുട്ടോ.... ഇനിയും ഇങ്ങനെ കിടന്നാൽ പിന്നെ വേറെ പലതുമാകും വിചാരിക്ക "

ക്ലാസ്സിന് ഒരു കുട്ടി വിളിച്ചു പറഞ്ഞപ്പോളാണ് അവർ അത് ശ്രദ്ധിക്കുന്നത്.
മറ്റു കുട്ടികളെല്ലാം അതുകേട്ടു ചിരിയും തുടങ്ങി.

ഒരു വളിച്ച ചിരിയും ചിരിച്ചു രണ്ടും കൈയും പിടിച്ചു അവരുടെ അംഗതട്ടിലേക്കു കയറി.

തൊട്ടു പിറകിന് തന്നെ ടീച്ചറും കയറി വന്നു ക്ലാസ്സെടുക്കാൻ തുടങ്ങിയിരുന്നു.

കുറച്ചു മുന്നേ നിഹാ പറഞ്ഞ പോലെ അടിയും പിച്ചും മാന്തും ഉറക്കവുമായി ആ ക്ലാസ്സ്‌ അവർ തള്ളിനീക്കി.



നിഹയുടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു   
 അപർണ മറിയം ജാക്ക്സൺ എന്ന അപ്പു.
കൂട്ടുകൂടിയ നാള് മുതൽ എപ്പോഴും എന്തിനും ഒന്നിച്ചു കാണും രണ്ടും. ഒരാൾക്കെന്തേലും പറ്റിയാൽ മറ്റേയാൾക്കാകും കൂടുതൽ നോവുക.

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അപ്പുവിന്റെ അമ്മ മേരി ആ സ്കൂളിലേക്ക് ട്രാൻസ്ഫർ ആയി വരുന്നത്. അന്ന് അപ്പുവിനേം മേരി ടീച്ചറിന്റെ സ്കൂളിൽ തന്നെ ചേർത്ത്. ഭാഗ്യമോ നിർഭാഗ്യമോ നമ്മടെ അപ്പുമോൾ നേരെ വന്നിരുന്നത് നിഹക്കൂട്ടീടെ ബെഞ്ചിലും. വെളുത്തു തുടുത്തു ഒരു പാവക്കുട്ടിനെപ്പോലിരുന്ന നിഹായെ കണ്ടപ്പോ അപ്പുനിഷ്ടായേലും കുട്ടിക്ക് ലേശം അസ്സൂയേടെ അസ്കിത കൂടുതലായോണ്ട് പിന്നെ തിരിഞ്ഞു പോലും നോക്കാൻ പോയിട്ടില്യ.

അത് കണ്ട കുഞ്ഞു നിഹാക്ക് ബേഷ്മായേലും പിന്നെ ഒന്നും മിണ്ടാണ്ട് നിഹായും നേരെ നോക്കിയിരുന്നു.
അപ്പുനെ വിളിക്കാൻ വന്ന മ്മടെ മേരി ടീച്ചർ ഒരൂസം വീഴാൻപോയ നിഹായെ പിടിച്ചുനിർത്തി സംസാരിക്കുമ്പോളാണ് അപ്പു അങ്ങട് വന്നത്. അതോടെ നിഹായെ നോക്കിയൊന്നു ദഹിപ്പിച്ചു അപ്പു പോയി.

ഒരൂസം ഒരു മത്സരം കഴിഞ്ഞു റിസൾട്ട്‌ വന്നപ്പോ അപ്പൂന് ഫസ്റ്റും നിഹാക്ക് സെക്കൻഡും.
ഒന്നാം സ്ഥാനം കിട്ടിയ ആൾക്ക് ഒരു ബോക്സ്‌ പേനപെൻസിലും രണ്ടാം സ്ഥാനം ചോക്ലേറ്റും.

അതോടെ രണ്ടാളും കിടന്നു കരച്ചിലോടെ കരച്ചില്.
അപ്പൂന് പേനപെന്സില് വേണ്ട പകരം ചോക്ലേറ്റ് മതി.
നിഹക്കാണേൽ ആ പേനപെൻസിലാണ് വേണ്ടത്.

ഒരു സൈഡിലിരുന്നു നിഹാ വാവിട്ടു കരയുമ്പോളാണ് മറുവശത്തു നിന്നും അതിലുമുറക്കെ നിലവിളിച്ചു കരയുന്ന അപ്പുനെ കണ്ടത്. അതോടെ കാറിപൊളിച്ചോണ്ടിരുന്ന നിഹാ ചാടിയെഴുന്നേറ്റോരോട്ടമായിരുന്നു. ഇത്ര നേരം മൂക്കൊലിപ്പിച്ചിരുന്ന ഈ കുട്ടി ഇതെവിടെക്കാണ് അറിയാൻ എല്ലാരും അവളെ തന്നെ നോക്കി. 

അവിടുന്ന് ഓടിപ്പോയ നിഹാ പിന്നെ നിന്നത് അപ്പൂന്റടുത്താണ്. കരഞ്ഞോണ്ടിരുന്ന അപ്പുനെ കെട്ടിപ്പിടിച്ചായി ബാക്കി കരച്ചിൽ. അതോടെ അസൂയേം കുശുമ്പിനേമൊക്കെ കാറ്റിൽ പറത്തി അപ്പുവും അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.
അവസാനം കരച്ചിലിന്റെ ക്ഷീണം മാറ്റാൻ കയ്യിലിരുന്ന നിഹയുടെ ചോക്ലേറ്റ് പോരാതെ ടീച്ചറുമ്മാരുടെ കയ്യിന്നു വേറേം മിട്ടായി വാങ്ങി തിന്നാണ് അവർ പരിഹാരം കണ്ടത്.
അന്ന് കെട്ടിപ്പിടിച്ചു കരഞ്ഞത് മുതൽ എവിടെപ്പോയാലും അപ്പുവും നിഹായും ഒരുമിച്ചായി പോക്ക്. അപ്പുവിന്റെ പെൻസില് നിഹായുടെയും നിഹയുടെ ചോറ് അപ്പുവിന്റേം സ്വന്തമായി അതോടെ മാറിയിരുന്നു.

രണ്ടു വർഷം കഴിഞ്ഞു അപ്പുവിന്റെ മേരിടീച്ചറിന് അവരുടെ നാട്ടിലെ ഒരു സ്കൂളിലോട്ടു ട്രാൻസ്ഫർ വാങ്ങി മടങ്ങിപ്പോയെങ്കിലും അഞ്ചാംക്ലാസു തുടങ്ങി രണ്ടാഴ്ച്ചക്കുള്ളിൽ പോയതിനേക്കാൾ സ്പീഡിൽ ആള് വന്നിരുന്നു. അല്ല അപ്പു വരുത്തിച്ചു എന്ന് പറയുന്നതാകും ശരി.

അപ്പു പോയത് മുതൽ ശോകമടിച്ചു നടന്ന നിഹാ അപ്പു വന്നതോടെ കൂടുതൽ ഉഷാറായി. 

പാട്ടും ഡാൻസും ഓട്ടവും ചാട്ടവും അങ്ങനെ എല്ലാത്തിനും അവർ ഒന്നും രണ്ടും വാങ്ങിക്കൊണ്ടിരുന്നു.
അതുപോലെ തന്നെയായിരുന്നു പഠിത്തതിന്റെ കാര്യത്തിലും.

അപ്പുവിന്റെ പപ്പാ ജാച്ചപ്പായും മേരിടീച്ചർ എന്ന മേരമ്മിയും അപ്പുവിനെ പോലെ തന്നെയായിരുന്നു നിഹാക്കും. അവർക്കും നിഹായെ അത്രയ്ക്ക് കാര്യമായിരുന്നു.

ജാച്ചപ്പാ ഐ പി എസ് ഓഫീസർ ആയോണ്ട് ഇവിടെ തന്നെ നിൽക്കാൻ പറ്റുമായിരുന്നില്ല. എന്നാലും ലീവ് കിട്ടുമ്പോളെല്ലാം ഓടി വരും.  

നിഹായെ ഇടയ്ക്കിടെയുള്ള ശ്രീധരന്റെ ഉപദ്രവത്തിൽനിന്നും രക്ഷിച്ചതും ജാച്ചാപ്പയായിരുന്നു. ജാച്ചാപ്പയെ ശ്രീധരന് പേടിയായതുകൊണ്ട് ആരുമറിയാതെയായി പിന്നീടുള്ള ഉപദ്രവം. രണ്ടാഴ്ച നാട്ടിൽ പോയി വന്ന അപ്പു നിഹായെ കാണാതായത്തോടെ അന്വേഷിച്ചപ്പോളാണ് ഇവിടെ നടന്നതെല്ലാമറിയുന്നത്. അതോടെ ജാച്ചപ്പയെ രംഗത്തിറക്കി ശ്രീധരനെ ഒന്നൊതുക്കി. സ്കൂളിലെ ടീച്ചർമാർ കൂടെ ശക്തമായി പ്രതിഷേധിച്ചപ്പോൾ അയാൾക്ക്‌ മറ്റു മാർഗ്ഗമില്ലാണ്ടായിരുന്നു. ഇനിയും അയാളുടെ ഭാഗത്തു നിന്നു ഇങ്ങനെയൊരു നീക്കമുണ്ടാകരുത് എന്നും നിഹയോട് നല്ലോണം പഠിക്കണമെന്നും പറഞ്ഞാണ് പ്രിൻസിപ്പൽ വിട്ടത്.

ഇന്റർവെല്ലിന് ബെല്ലടിച്ചതോടെ അപ്പുവും നിഹായും ബാക്കി പിള്ളേരുമൊത്തു സംസാരിച്ചിരുന്നു ശേഷം പുറത്തോട്ടിറങ്ങാൻ നിക്കുമ്പോളാണ് അവരുടെ വഴി തടഞ്ഞുകൊണ്ട് മറുവശത്തു ഒരാൾ നിന്നത്.

ഇനിയന്തെന്നറിയാനുള്ള ആകാംഷയിൽ ആയിരുന്നു മറ്റുകുട്ടികളപ്പോൾ.



തുടരും


വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം പറയണേ 😍😍


HAMAARI AJBOORI KAHAANI 5

HAMAARI AJBOORI KAHAANI 5

4.9
2460

HAMAARI AJBOORI KAHAANI  പാർട്ട്‌ 5 ഡീ.. നീയധികം നിഗളിക്കണ്ട. നിന്റെ പഠിപ്പു നിർത്തിക്കുന്നു ഞാൻ പറഞ്ഞിട്ടുണ്ടെൽ അത് ചെയ്തിരിക്കും... അതിനി ഏതവളൊക്കെ കൂട്ടിനുണ്ടേലും.... ആഹാ തമ്പുരാട്ടി ഉണ്ടായിരുന്നോ..... ഞാൻ കരുതി നീയങ്ങു നന്നായെന്നു. അല്ലേലും പട്ടിടെ വാല് പന്തിരാണ്ട് കൊല്ലം കൊഴലിലിട്ടാലും അത് വളഞ്ഞേ ഇരിക്കൊള്ളൂല്ലോ........... അപ്പു ഡീ ഞാൻ ഇവളോടാ സംസാരിച്ചേ അല്ലാണ്ട് നിന്നോടല്ല.... ഇതിനൊള്ള പണി ഇവൾക്ക് ഞാൻ കൊടുത്തോളാടി.... നിഹാക്ക് നേരെ കൈചൂണ്ടി അവൾ പറഞ്ഞു. നീ ഒലത്തും... പൊന്നുമോളെ നിനക്കെന്നെ അറിയാല്ലോ ഇവൾക്കെതിരെ നീ എന്നതെലും ചെയ്താ നിനക്ക് നല്ല പതിനാറിന്റെ പണി ഞാൻ