Aksharathalukal

നിന്നിലേക്ക്💞 - 20

Part 20
 
ഫസ്റ്റ് ഡേ കോളേജൊക്കെ ചുറ്റി കറങ്ങി നടക്കുമ്പോഴാണ് ക്യാന്റീനിൽ വെച്ചു കനിയുടെ ദേഹത്തു ചായ ആയത്...അത് കഴുകി വരാം എന്ന് പറഞ്ഞു പോയ കനിയേ കുറെ കഴിഞ്ഞു കാണാഞ്ഞതും ആരുവും തനുവും അവളെ തിരഞ്ഞു വരുമ്പോയാണ് കരഞ്ഞു കൊണ്ടിരിക്കുന്ന കനിയെ കണ്ടത്...മൂന്നു പേരും വെപ്രാളത്തോടെ അവളുടെ അടുത്തേക്ക് നടന്നു...
കനി ചുണ്ട് പിളർത്തി കരഞ്ഞു കൊണ്ട്  ആരുവിനെ ചുറ്റി പിടിച്ചു...
 
"കനി... എന്താടി ന്താ നീ കരയുന്നെ "
 
"എന്താ കാര്യം പറ കനി "
 
ആരു അവളിൽ നിന്ന് കനിയെ അടർത്തികൊണ്ട് ചോദിച്ചു.
 
"എടി... ഒരാൾ ഒരാളെന്റെ ഫോട്ടോ എടുത്തു "
 
"ഫോട്ടോയോ? ആര് എവിടുന്ന്?? "
 
മിയ ചോദിച്ചു.
 
"ഞാൻ വാഷിംറൂമിൽ പോയപ്പോ... ആരാന്ന് അറിയില്ല"
 
കനി കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞതും ആരുവിന്റെ മുഖം വലിഞ്ഞു മുറുകി...
 
"ആൾ എവിടെ ഉണ്ടെന്നറിയോ ഇപ്പൊ''
 
തനു ചോദിച്ചതും കനി ഇല്ലെന്ന് തലയാട്ടി.
 
"ഞാൻ മുഖം കണ്ടില്ല ഡീ...."
 
"ഹ്മ്മ്... എന്തെങ്കിലുമൊരു അടയാളം ഉണ്ടോ "
 
ആരു ചോദിച്ചു...
 
"അത്.... ഞാൻ വാഷ്റൂമിലെ മിററിലൂടെ ആണ് കണ്ടേ... മുഖം വ്യക്തമായില്ല പക്ഷെ വൈറ്റ് ഷർട്ട്‌ ആണ്... അതെനിക്കറിയാം "
 
കനി പറഞ്ഞതും ആരു അവളുടെ കയ്യും പിടിച്ചു ഗ്രൗഡിലേക്ക് നടന്നു... പുറകെ തനുവും മിയയും...
 
"നോക്ക് ഇവിടെ ഉള്ള ആരേലും ആണോന്ന് "
 
ആരു ഗ്രൗണ്ടിന്റെ നടക്ക് നിന്നുകൊണ്ട് ചോദിച്ചു...ഫസ്റ്റ് ഡേ ആയതുകൊണ്ടും ക്ലാസ്സൊന്നും ഇല്ലാത്തത്കൊണ്ടും മിക്ക കുട്ടികളും പുറത്താണ്...
 
"ഡീ അതാണെന്ന് തോനുന്നു "
 
കണ്ണ് തുടച്ചു കൊണ്ട് കനി ഗ്രൗണ്ടിലെ നടുക്കുള്ള വാകമരത്തിന്റെ ചുവട്ടിൽ ഇരിക്കുന്ന ഒരുവനെ ചൂണ്ടി പറഞ്ഞു...വൈറ്റ് ഷർട്ടും ബ്ലൂ ജീൻസുമാണ് വേഷം....
ഫോണിൽ നോക്കി തൊട്ടപ്പുറത്തു ഇരിക്കുന്നവനോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്ന അവനെ ആരു നോക്കി നിന്നു... സംസാരിക്കുമ്പോൾ തെളിയുന്ന അവന്റെ താടിയിലെ ചുഴിയിൽ ആയിരുന്നു അവളുടെ കണ്ണുകൾ...
 
"ആരു "
 
മിയയുടെ വിളിയാണ് അവളെ അവനിൽ നിന്ന് തിരിച്ചു കൊണ്ടുവന്നത്.... ആരു ഒന്ന് മൂളികൊണ്ട് അവന്റെ അടുത്തേക്ക് പോവാൻ നിന്നതും തനു അവളുടെ കൈകളിൽ പിടിച്ചു.
 
"എടി... സീനിയർ ആണെന്ന് തോന്നുന്നു വെറുതെ പ്രശ്നത്തിനു പോവണ്ട "
 
തനു പറഞ്ഞതും ആരു കനിയെ നോക്കി... പേടിയോടെ നിൽക്കുന്ന അവളെ കണ്ടതും ആരു ഒന്ന് ശ്വാസം വിട്ടു... എന്നിട്ട് ചോദിച്ചു...
 
"അയാൾ തന്നെയാണോ ഉറപ്പല്ലേ..."
 
"മം... വൈറ്റ് ഷർട്ട്‌... അവൻ തന്നെ "
 
കനി പറഞ്ഞതും ആരു അവന്റെ അടുത്തേക്ക് നടന്നു...
 
"ഡോ"
 
ജീവയോട് സംസാരിച്ചു കൊണ്ടിരുന്ന ആരവ് ആരുവിന്റെ ശബ്ദം കേട്ടതും അവളെ നോക്കി...
 
"ആഹ്??
 
അവൻ നെറ്റി ചുളിച്ചതും.... അവന്റെ കവിളിൽ അവളുടെ കൈ പതിഞ്ഞിരുന്നു... ആരവ് എന്താ സംഭവിക്കുന്നതെന്ന് അറിയാതെ മുഖത്തു കൈ വെച്ചു...കൂടെ ഉള്ളവരും ആകെ അന്തിച്ചു നിക്കുവായിരുന്നു...
 
"നീ ഏതാടി.... എന്തിനാ ഇവനെ അടിച്ചേ "
 
ആരവിന്റെ ഫ്രണ്ട് അമീർ ആരുവിന് നേരെ ചീറി കൊണ്ട് ചോദിച്ചു.
 
"എന്താണാണെന്ന് ഈ പോങ്ങനറിയാം ചോദിച്ചു നോക്ക്😤"
 
ആരു കലിയോടെ പറഞ്ഞതും എല്ലാവരും ആരവിനെ നോക്കി... അവനാണേൽ കിട്ടിയ സാധനം എന്തിനാണെന്ന് പോലും അറിയാതെ നിൽക്കുവാണ്... 🙄
ആരവ് ആരുവിന്റെ അടുത്തേക്ക് വന്നു അവളുടെ മുന്നിലായി നിന്നു...
 
"നീ എന്തിനാ ഇതെനിക്ക് തന്നെത്തെന്ന് അറിയില്ല... പക്ഷെ ഒരു കാരണവും ഇല്ലാതെ ആണേൽ ഹ്മ്മ്മ് "
 
അവനൊന്നു അമർത്തി മൂളിക്കൊണ്ട് അവിടുന്ന് നടന്നു....
 
"ഹലോ അങ്ങനെ അങ്ങ് പോയാലോ ആ ഫോണിലുള്ളത് ഡിലീറ്റ് ആക്കിയിട്ട് പോയാമതി..."
 
ആരു ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞു... ആരവ് അവന്റെ ഫോണിലേക്ക് നോക്കികൊണ്ട് നെറ്റിച്ചുളിച്ചു...ആരു അവന്റെ അടുത്തേക്ക് ചെന്ന് അവന്റെ ഷിർട്ടിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാൻ നോക്കി... ആരവ് അവളെ ദേഷ്യത്തോടെ നോക്കികൊണ്ട് പിറകിലേക്ക് നീങ്ങി...
 
"മര്യാദക്ക് തന്നോ ഇല്ലെങ്കിൽ എന്റെ കയ്യിന്റെ ചൂട് താൻ ഒന്നുകൂടെ അറിയും പട്ടി..."
 
അവൾ അവനിലേക്ക് ചാഞ്ഞു പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു... ലോക്ക് കണ്ടതും അവൾ ഉണ്ട കണ്ണുകൾ ഉരുട്ടി അവൻ നേരെ നീട്ടി...അവൻ മൈൻഡ് ചെയ്യാതെ മുഖം തിരിച്ചു...
 
"ഇത് തുറന്നു തന്നോ ഇല്ലെങ്ങിൽ ഉണ്ടല്ലോ താൻ ഈ ഫോണിനി കാണില്ല... എത്ര പെണ്ണുങ്ങളുടെ ഫോട്ടോ ഉണ്ടിതിൽ എന്നൊന്ന് നോക്കട്ടെ ഞാൻ "
 
ആരു ഫോൺ നിലത്തേക്ക് ഇടുന്നത്പ്പോലെ കാണിച്ചു കൊണ്ട് പറഞ്ഞതും ആരവ് നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമർത്തി കൊണ്ട് ലോക്ക് തുറന്നു കൊടുത്തു.. ആരവ് കണ്ണടച്ച് കൊണ്ട് ശ്വാസം നേരെ വിട്ടു... ഇല്ലെങ്ങിൽ അവൾക്കൊന്ന് പൊട്ടിച്ചുപോകും എന്ന് അവനുറപ്പായിരുന്നു...
 
ഗാലറി മുഴുവൻ കനിയുടെ ഫോട്ടോ തിരഞ്ഞുവെങ്കിലും ആരുവിന് ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ല...
 
"താൻ എവിടെയാടോ ആ പിക് ഒളുപ്പിച്ചിരിക്കുന്നെ...കാമ പ്രാന്താ.. "
 
ആരു മുരണ്ടതും അതുവരെ നിയന്ത്രിച്ചു നിന്ന ആരവിന്റെ കണ്ട്രോൾ പോയി... അവൻ അവളുടെ അടുത്തേക്ക് പാഞ്ഞതും ജീവയും അമീറും കൂടെ അവനെ പിടിച്ചു വെച്ചു... കോളേജിലെ മിക്ക പിള്ളേരുടെയും കണ്ണുകൾ തന്നിൽ ആണെന്ന് അറിഞ്ഞതും ആരവ് അവരെ കുടഞ്ഞു കൊണ്ട് ദേഷ്യത്തോടെ പോയി...
 
"ദേ വേറെ വല്ല ഇടത്തും ആ ഫോട്ടോ ഉണ്ടെങ്കിൽ നിങ്ങളുടെ കൂട്ടുകാരനുള്ള ശവപ്പെട്ടി ഓർഡർ ചെയ്തോ... ഞങളുടെ കുടുംബം അങ്ങ് ഇളകി വരും "
 
ആരു ജീവയുടെ കയ്യിലേക്ക് ഫോൺ ദേഷ്യത്തോടെ വെച്ചുകൊടുത്തു കൊണ്ട് തിരിഞ്ഞു നടന്നു...
 
 
"ഇയാളെന്നെ ആണെന്ന് ഉറപ്പാണോ നിനക്ക് "
 
ക്ലാസ്സിൽ എത്തിയതും ആരു ചോദിച്ചു....തനു അവളുടെ തലയ്ക്കൊന്ന് കൊട്ടി..
 
"ഒന്നും ഉറപ്പിക്കാതെ പോയി ആ ചേട്ടനെ അടിച്ചിട്ട്'
 
"എടി ആ ചേട്ടൻ പിജി ഡിപ്പാർട്ട്മെന്റിലേക്ക് ആണ് പോയെ... എനിക്ക് നല്ല പേടിയുണ്ട്... നമ്മളെ സീനിയർ ആണ്... ആദ്യ ദിവസം തന്നെ ശോ "
 
മിയ പേടിയോടെ പറഞ്ഞു...
 
"എന്ന പിന്നെ അങ്ങേരെ ഞാൻ ഒരു പൂവും മാലയുമൊക്കെ ഇട്ട് സ്വീകരിക്കാം... പോടീ "
 
ആരു അവരെ പുച്ഛിച്ചു.
 
"നിന്നെ എന്തിനാ പറയുന്നേ ഇവളെയാ പറയണ്ടേ....സകല ആണുങ്ങളെയും നോക്കി നടക്കും... എന്നിട്ട് ഒരുത്തൻ ഫോട്ടോ എടുത്തപ്പോൾ അത് ആരാണെന്ന് പോലും ഉറപ്പില്ലാതെ വന്നിരിക്കുന്നു..."
 
മിയ കനിയെ നോക്കി പറഞ്ഞതും അവൾ ചുണ്ട് ചുളുക്കി...
 
    ✨️✨️✨️✨️
 
''എന്നാലും നിന്നെ എന്തിനാ ഡാ ആ പെണ്ണ് അടിച്ചേ "
 
ജീവ താടിയ്ക്ക് കൈ കൊടുത്തുകൊണ്ട് ചോദിച്ചു... ആരവ് ഒന്നും പറയാതെ വിദൂരത്തിലേക്ക് നോക്കി നിന്നു...
 
"ഹോ എന്നാലും കോളേജിലെ one of ബെസ്റ്റ് സ്റ്റുഡന്റ്യും പെണ്ണുങ്ങളുടെ കണ്ണിലുണ്ണിയുമായ ഇവനെ ഒരു പെണ്ണ് അടിക്കാന്ന് വെച്ചാൽ ഓ എനിക്ക് ഓർക്കാൻ കൂടെ വയ്യ..."
 
അമീറും കൂടെ പറഞ്ഞതും ആരവിന്റെ കണ്ണിലൂടെ രക്തം തിളച്ചു പൊന്തി...
 
"ഇതിന് അവളെ കൊണ്ട് പറയിപ്പിച്ചില്ലെങ്കിൽ എന്റെ പേര് ആരവ് അല്ല "
 
ആരവ് അത്രയും പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി...
 
    ✨️✨️✨️✨️✨️
 
വീട്ടിൽ എത്തി കോളേജിലെ വിശേഷങ്ങളൊക്കെ ചോദിച്ച ഭദ്രയോടും ആദിയോടും തലവേദനയാണെന്ന് പറഞ്ഞു കൊണ്ട് ആരു ബെഡിലേക്ക് വീണു...
 
'ഇനി അങ്ങേരല്ലേ.... ഫോട്ടോ കിട്ടിയതും ഇല്ല ഛെ... എന്തൊക്കെ പറഞ്ഞാലും അടിക്കേണ്ടില്ലായിരുന്നു ആരു.... പിന്നെ അവൻ ചെയ്തത് തെറ്റില്ലേ....'
 
ആരു സ്വയം പറഞ്ഞു കൊണ്ടിരുന്നു... അവൾ അവന്റെ കവിളിൽ പതിഞ്ഞ അവളുടെ കയ്യിൽ നോക്കി... അവൾ ചുണ്ട് ചുളുക്കി കൊണ്ട് തലയിണയിൽ മുഖം പൂഴ്ത്തി...
 
 
ആരവ് ബാൽക്കണിയിൽ ഇരുന്നുകൊണ്ട് അവന്റെ കവിളിൽ തലോടി... ആരുവിന്റെ മുഖം ഓർത്തതും അവന്റെ മുഖം വലിഞ്ഞു മുറുകി....
 
________❤️❤️
 
ഒന്ന് രണ്ടു ദിവസങ്ങൾ വീണ്ടും കടന്നുപ്പോയി.... ആരവിന്റെ പേരിൽ കംപ്ലയിന്റ് കൊടുക്കണം എന്ന് കരുതിയെങ്കിലും അവൾ എന്തുകൊണ്ടോ കൊടുത്തില്ല...
 
അവരുടെ ഡിപ്പാർട്മെന്റിനെ നേരെ ഒപോസിറ്റ് ഉള്ള ബിൽഡിങ് ആയിരുന്നു ആരവിന്റേത്...ഒഴിവു സമയങ്ങളിൽ എല്ലാം വരാന്തയിൽ നിൽക്കുമ്പോൾ ആരവിന്റെ കണ്ണുകൾ ആരുവിന്റെ ക്ലാസ്സിലേക്ക് പോകുമായിരുന്നു....
 
 
"ആഹ് മോളെ.... നിന്നെ "
 
കാന്റീനിലേക്ക് പോകുമ്പോഴാണ് മുൻപിലേക്ക് രണ്ടുമൂന്നു പേര് ചാടിയത്... അവൾ നെറ്റി ചുളിച്ചു കൊണ്ട് അവരെ നോക്കി...
 
''നല്ല ഉഗ്രൻ പിക് ആയിരുന്നു കേട്ടോ... എനിക്ക് ഇഷ്ട്ടായി "
 
വഷളൻ ചിരിയോടെ അയാൾ പറഞ്ഞതും കനി ഞെട്ടികൊണ്ട് അവനെ നോക്കി... ആരുവും തനുവും മിയയും അതെ അവസ്ഥയിലായിരുന്നു...
 
"പക്ഷെ ഉണ്ടല്ലോ കുഞ്ഞേ... മുഴുവൻ കിട്ടിയില്ല... അപ്പൊയേക്കും നീ എന്നെ കണ്ടു ശേ "
 
അവൻ സങ്കടത്തോടെ പരഞ്ഞതും കനിയുടെ മുഖം താഴ്ന്നു... തനു അവളുടെ തോളിൽ പിടിച്ചു...
ആരുവിന്റെ മനസ്സിൽ മുഴുവൻ എല്ലാവരുടെയും മുന്നിൽ വെച്ചു താൻ അടിച്ച ആരവിന്റെ മുഖം ആയിരുന്നു...അവൾ എന്തോ പറയാൻ ദേഷ്യത്തോടെ മുഖം ഉയർത്തിയതും അവൻ അവരുടെ മുന്നിലേക്ക് തെറിച്ചു വീണതും ഒരുമിച്ചായിരുന്നു....
 
കണ്ണെല്ലാം ചുവന്ന് കയ്യിലെ മുഷ്ട്ടി ചുരുട്ടി നിൽക്കുന്ന ആരവിനെ കണ്ടതും അവളുടെ മുഖമൊന്ന് തെളിഞ്ഞു...
 
"പന്ന &%#@*മോനെ നീയാണല്ലേ അപ്പൊ '"
 
ആരവ് പറഞ്ഞു കൊണ്ട് അവന്റെ മൂക്കിനിട്ട് ഒന്ന് കൊടുത്തു....പിന്നെ അവന്റെ വയറ്റിനിട്ടും മർമത്തിന്നിട്ടുമെല്ലാം കൊടുത്തു....
 
കനിയും ആരുവും മിയയുമെല്ലാം പേടിയോടെ അവനെ നോക്കി....
 
"മതിയെടാ "
 
ജീവയും അമീറും പറഞ്ഞു....
 
"ഡാ കഴുവേറി മോനെ നിന്നോട് ഞാൻ ഒരായിരം പ്രാവശ്യം പറഞ്ഞിട്ടില്ലേ നിന്റെ കഴപ്പ് കോളേജിൽ എടുക്കരുത് എന്ന് "
 
ആരവ് അവനിട്ടു ഒന്ന് കൂടെ കൊടുത്തു...പിന്നെ പോക്കറ്റിൽ കിടന്ന അവന്റെ ഫോൺ എടുത്ത് അതിലുള്ള ഫോട്ടോസ് എല്ലാം ഡിലീറ്റ് ആക്കി.... ഓരോ പെൺകുട്ടികളുടെ നഗ്നമായ ഫോട്ടോസ് കണ്ടതും അവൻ പല്ലുകടിച്ചു കൊണ്ട് ഫോൺ ആഞ്ഞു എറിഞ്ഞു....
 
"നിനക്കിനി ഇത് വേണ്ടെടാ പന്ന @#&#മോനെ"
 
മെൽവിന്റെ മുഖം റോഡിൽ ഉരച്ചുകൊണ്ട് ആരവ് പറഞ്ഞു...
 
"എടുത്തോണ്ട് പോടാ ചെറ്റയെ "
 
അവന്റെ ഫ്രണ്ട്സിനോട് ദേഷ്യത്തോടെ പറഞ്ഞതും അവർ മെൽവിൻ എന്ന് വിളിച്ച് അവനെ എടുത്തു കൊണ്ടുപോയി...
 
 
"എന്തെടി പുല്ലേ നിനക്കിപ്പോ ഒന്നും പറയാനില്ലേ "
 
കരഞ്ഞു കൊണ്ടിരുന്ന കനിയെ ചേർത്തു പിടിച്ചു നിൽക്കുന്ന ആരുവിനോട് ആരവ് ചോദിച്ചു... അവൾ ഒന്നും പറയാതെ മുഖം താഴ്ത്തി... എന്തുകൊണ്ടോ അവളുടെ കണ്ണുകളും നിറഞ്ഞു...
 
"പേടിക്കണ്ട താൻ...തന്റെ ഫോട്ടോ ഒന്നും അതിലില്ല "
 
കനിയോട് ആരവ് പറഞ്ഞു... കനി അവനു നേരെ കൈകൂപ്പി...
 
"നമ്മളെ ശ്രദ്ധിക്കാൻ നമ്മൾ തന്നെ വേണം...എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട്  വായിൽ തോന്നിയതെല്ലാം പറഞ്ഞിട്ടും ചെയ്തിട്ടും കാര്യമില്ല "
 
ആരവ് അവസാനവാക്ക് കുറച്ചു കടുപ്പിച്ചു കൊണ്ട് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു...
 
പെട്ടന്നാണ് ആരു അവന്റെ കൈകളിൽ പിടിച്ചത് ആരവ് അവളെ രൂക്ഷമായി നോക്കി...
 
"Sorry "
 
അവൾ ശബ്ദം താഴ്ത്തി പറഞ്ഞതും അവനൊന്നു പുച്ഛിച്ചു കൊണ്ട് തിരിഞ്ഞു നടന്നു...പിറകെ കനിയെ ഒന്ന് നോക്കികൊണ്ട് ജീവയും അമീറും....
 
 
മെൽവിനും ആരവും കോളേജിൽ വന്ന അന്ന് തൊട്ടുള്ള വൈരാഗ്യം ആണ്... വേറെ ഒന്നുമല്ല മെൽവിന്റെ സ്വഭാവം തന്നെയായിരുന്നു അതിന് കാരണം....ഒരിക്കെ ഇതുപോലെ ഒരു കുട്ടിയുടെ വീഡിയോസ് എടുത്തതിനു ആരവ് നന്നാക്കി കൊടുത്തിരുന്നു... അതിന് ശേഷം രണ്ടുപേരും നേർക്കു നേർ കാണുമ്പോൾ കൊമ്പ് കോർക്കുമായിയിരുന്നു... ഈ സംഭവം കൂടെ കഴിഞ്ഞ ശേഷം ആരവ് തന്നെ ഓഫീസിൽ പോയി കംപ്ലയിന്റ് കൊടുത്തു....അവന്റെ ഫോണിൽ നിന്ന് കിട്ടിയ മെമ്മറി കാർഡ് തെളിവോടെ കൊടുത്തതും പ്രിൻസി മെൽവിനെ കോളേജിൽ നിന്ന് ഒഴിവാക്കി....
 
"നിന്നെ ഞാൻ വെറുതെ വിടില്ല ആരവ്... നിന്റെ പതനം എന്റെ കൈകൊണ്ട് ആയിരിക്കും ഓർത്തോ നീ"
 
മെൽവിൻ പോവാൻ നേരത്ത് ആരവിനെ നോക്കി പറഞ്ഞു... ആരവ് അവനെ നോക്കിയൊന്ന് പുച്ഛിച്ചു....
 
 
"അതെ..."
 
ആരോ പുറത്തു തട്ടുന്നത് കണ്ട് ആരവ് തിരിഞ്ഞു നോക്കി...മനോഹരമായ പുഞ്ചിരിയോടെ നിൽക്കുന്ന ആരുവിനെ കണ്ടതും അവൻ അവളെ രൂക്ഷമായി നോക്കി...
 
"അതെ... എനിക്ക് സംസാരിക്കണം "
 
അവൾ പറഞ്ഞതും അവൻ കേൾക്കാത്തപ്പോലെ നിന്നു... അവൾ മുഖം ചുളുക്കി കൊണ്ട് അവനെ നോക്കി പിന്നെ പറഞ്ഞു...
 
"Sorry... എന്നോട് ക്ഷമിച്ചൂടെ"
 
അവൾ പറഞ്ഞു...
 
"ഞാൻ അന്ന് അറിയാതെ അടിച്ചതാ... അതിന് ശേഷം ഞാനൊന്ന് മനസമാധാനത്തോടെ ഉറങ്ങിയിട്ടില്ല "
 
അവൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ടതും ആരു സങ്കടത്തോടെ പറഞ്ഞു.
 
"Ooh really?? ഫ്രണ്ടിനോടുള്ള ഇഷ്ട്ടം കൊണ്ടായിരിക്കും അല്ലെ നീയെന്നെ തല്ലിയ്യേ??
 
അവൻ പുച്ഛത്തോടെ ചോദിച്ചതും അവൾ തലയാട്ടി...
 
"എന്നിട്ട് ആ മെൽവിനോട് എന്തെങ്കിലും പറഞ്ഞോ നീ ഹേ...'"
 
അവൾ തല താഴ്ത്തി....
 
"അന്നേരം ഏട്ടന്റെ അടിക്കണ്ട് എന്ത് ചെയ്യണം എന്നറിയാതെ നിക്കുവായിരുന്നു ഞാൻ "
 
അവൾ നിഷ്കു ഭാവത്തിൽ പറഞ്ഞതും ആരവ് അവളുടെ അടുത്തേക്ക് ചെന്നു...
 
"ആരാടി നിന്റെ ഏട്ടൻ ഏഹ്?? നീയിനി എന്തൊക്കെ പറഞ്ഞു വന്നാലും നിന്നോട് ഞാൻ ക്ഷമിക്കില്ല ആർദ്ര ദാസ്!!'"
 
അവൻ അത്രയും പറഞ്ഞു കൊണ്ട് ക്ലാസ്സിലേക്ക് പോയി... ആരു എന്ത് ചെയ്യണം എന്നറിയാതെ തലതാഴ്ത്തി അവിടുന്ന് പോന്നു...
 
_____________❤️❤️❤️
 
മെൽവിൻ പിന്നീട് നാട്ടിൽ നിന്നില്ല....യുസ്യിൽ ഉള്ള അവന്റെ പപ്പയുടെ അടുത്തേക്ക് പോയി...
 
ആർദ്രയെ കാണുമ്പോയെല്ലാം ആരവ് അവളെ നോക്കിയൊന്ന് പുച്ഛിക്കും... ആദ്യമൊക്കെ സങ്കടമായിരുന്നു ആരുവിന് പിന്നെ പിന്നെ അവളും അവനെ നോക്കി പുച്ഛിക്കാനും പല്ല് കടിക്കാനും തുടങ്ങി...
 
കനിയും മിയയും തനുവുമെല്ലാം ആരവിന്റെ നന്ദി പറഞ്ഞിരുന്നു അതിന്റെ ഇടയിൽ.... അവൻ അവരോട് നല്ല രീതിയിൽ തന്നെ പെരുമാറി... പക്ഷെ ആരുവിനെ കാണുമ്പോയേക്കും അവന്റെ മുഖം ദേഷ്യത്തോടെ വലിഞ്ഞു....
 
ഇടയ്ക്ക് എപ്പോയോ എന്തോ ചെറിയ കാര്യം പറഞ്ഞ് ആരവ് ആരുവിനോട് ചൂടായി... അവൾക്ക് സങ്കടം വന്നുവെങ്കിലും അവളും വിട്ടു കൊടുക്കാതെ അവനോട് ഓരോന്ന് പറയാൻ തുടങ്ങി...
 
'"അപ്പൊ ഇനി എപ്പോഴാ നിങ്ങളെയൊക്കെ ഒന്ന് കാണാ "
 
പിജി കഴിഞ്ഞ് ഇറങ്ങാൻ നേരം തനു ചോദിച്ചു...
 
'ഒഹ് സമാധാനം ഇനി സഹിക്കണ്ടല്ലോ ഹും '
 
ആരു മെല്ലെ പറഞ്ഞു... പക്ഷെ ആരവ് നല്ല വെടിപ്പായി അത് കേട്ടിരുന്നു അവൻ അവളുടെ ചെവിയുടെ അടുത്ത് ചെന്ന് മെല്ലെ പറഞ്ഞു...
 
"നീ അതികം സമാധാനിക്കണ്ട.... നിന്റെ ഉറക്കം കെടുത്താൻ ഞാൻ ഇനിയും വരും "
 
അവൻ കാതോരം പറഞ്ഞതും അവളൊന്ന് തലവെട്ടിച്ചു കൊണ്ട് അവനെ തുറിച്ചു നോക്കി....
 
 
ആരവ് പോയപ്പോ നല്ല സന്തോഷം ആയിരുന്നുവെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ആരുവിന് എന്തോ ശൂന്യത അനുഭവപ്പെട്ടു... സാധാരണ ചെറിയ കാര്യങ്ങൾക്ക് പോലും അവളെ വഴക്ക് പറയുന്ന അവനെ അവൾ നന്നായി മിസ്സ്‌ ചെയ്തു....
 
 
ഒന്ന് രണ്ടാഴ്ച്ചയ്ക്ക് ശേഷം ഗേറ്റ് കടന്നു വരുന്ന ആരവിന്റെ ബുള്ളറ്റ് കണ്ടതും ആരുവിന്റെ മുഖം തെളിഞ്ഞു....
 
അവളുടെ മുന്നിലൂടെ മൈൻഡ് കൂടെ ചെയ്യാതെ ഒരു ബുക്കും പിടിച്ചു നടന്നു പോവുന്ന അവനെ അവൾ പല്ല് കടിച്ചു നോക്കി....ഉള്ളിൽ അവനെ കണ്ട സന്തോഷം ഉണ്ടെങ്കിലും അവളെ പുച്ഛത്തോടെ നോക്കുന്നത് കാണുമ്പോൾ അവൾ അറിയാതെ പല്ല് കടിച്ചു പോവും...
 
"എടി ആരവ് ഏട്ടാ... യ്യോ ആരവ് സർ ഇനിമുതൽ നമ്മുടെ കോളേജിൽ ഉണ്ടാവും "
 
തനു പറഞ്ഞു.
 
"അയിന് "
 
ആരു പുച്ഛിച്ചു കൊണ്ട് തിരിഞ്ഞിരുന്നു...
 
പിന്നീട് അങ്ങോട്ട്‌ ആരവ് അവളെ വെറുതെ ക്ലാസ്സ്‌ ടൈമിൽ കുഎസ്ടിഒന് ചോദിച്ചും ഓവർ വർക്ക്‌ കൊടുത്തുമെല്ലാം ഉപദ്രവിക്കാൻ തുടങ്ങി...ആദ്യമൊക്കെ നല്ല രീതിയിൽ ഇരുന്ന ആരു അവന്റെ ക്ലാസ്സിൽ ഉഴപ്പാൻ തുടങ്ങി.... അതിനനുസരിച്ചു അവൻ അവൾക്ക് ഓരോ പണി കൊടുത്തുകൊണ്ടെ ഇരുന്നു....!!!
 
 
 
ആരുവൊന്ന് നെടുവീർപ്പിട്ടു....
 
'സത്യത്തിൽ താൻ അവന്റെ വായിൽ നിന്ന് ഓരോന്ന് കേൾക്കാൻ അല്ലെ... ക്ലാസ്സിൽ ഉയപ്പിയതെല്ലാം '
 
ആരു ബെഡിൽ നിന്നെണീറ്റ് കൊണ്ട് സ്വയം ചോദിച്ചു...
അവൾ എന്ത് തീരുമാനം എടുക്കണം എന്നറിയാതെ ഉഴറി...
 
'അങ്ങേര് ഏതായാലും എന്നെ ഇഷ്ട്ടമല്ലെന്ന് പറയും... എന്നാ പിന്നെ ഞാൻ ആയിട്ട് എന്തിനാ അമ്മയെയും അച്ഛയെയും വിഷമിക്കുന്നെ... ഇഷ്ട്ടാന്ന് പറഞ്ഞേക്കാം '
 
ആരു ബെഡിൽ നിന്ന് ചാടിയിറങ്ങി കൊണ്ട് താഴേക്ക് ഓടി...
 
"അതെ അമ്മ അച്ഛാ"
 
അവൾ വിളിച്ചു... അവർ എന്തെന്ന ഭാവത്തിൽ അവളെ നോക്കി...
 
"അത് പിന്നെ.... എനിക്ക് എനിക്കീ കല്യാണത്തിന് സമ്മതം ആണ് "
 
ഭദ്രയും അച്ഛമ്മയും സന്തോഷം കൊണ്ട് കെട്ടിപിടിച്ചു....
 
ആരു ശ്വാസം വിടാതെ പറഞ്ഞു കൊണ്ട് മുകളിലേക്ക് തന്നെ ഓടി ബെഡിലേക്ക് കിടന്നു കൊണ്ട് കണ്ണുകൾ അടച്ചു... അവളുടെ മനസ്സിലൂടെ ആരവിന്റെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു...
 
 
✨️✨️✨️✨️✨️
 
ആരവ് ബാൽക്കണിയിലുള്ള ബീൻ ബാഗിലേക്ക് ഇരുന്നു...
 
'അവളോട് മാത്രം എന്താ ഞാൻ ഇങ്ങനെ....അവളുടെ സ്ഥാനത്ത് ഞാൻ ആണേലും അങ്ങനെ അല്ലെ ചെയ്യൂ... ആ സംഭവം കഴിഞ്ഞിട്ടും പിന്നെയും എന്തിനാ ഞാൻ അവളെ മാത്രം ഫോക്കസ് ചെയുന്നെ....മറ്റാരോടും ഇല്ലാത്തൊരു അടുപ്പം എന്താ അവളോട് മാത്രം...സത്യത്തിൽ അവൾക്ക് വേണ്ടിയല്ലേ ഞാൻ അവിടെ തന്നെ ജോയിൻ ചെയ്തേ...'
 
ആരവ് ഓരോന്ന് ഓർത്തു തലയൊന്ന് കുടഞ്ഞു...
 
'തേങ്ങ... അവളോട് എനിക്ക് ഇഷ്ട്ടമൊന്നും ഇല്ല...ഏതായാലും അവൾക്കും എന്നെ ഇഷ്ടല്ലാത്തത് നന്നായി അതുകൊണ്ട് അവൾ തന്നെ മുടക്കി കോളും ഇത്... ഇപ്പൊ തത്കാലം ഇഷ്ട്ടാന്ന് പറയാം...'
 
അവൻ എണീറ്റ് t ഷർട്ട്‌ ഒന്ന് ശെരിയാക്കികൊണ്ട് താഴേക്ക് പോയി...
 
ഫുഡ്‌ ടേബിളിൽ എടുത്തു വെക്കുന്ന മാലിനിയെയും സോഫയിൽ ഇരിക്കുന്ന റാമിനെയും നോക്കി... എന്നിട്ട് പറഞ്ഞു.
 
"പപ്പാ...'
 
ഹ്മ്മ് "അയാളോന്ന് മൂളി...
 
"അത് പിന്നെ... എനിക്ക് സമ്മതം ആണ് ഈ കല്യാണത്തിന് ഇനി ഇതിന്റെ പേരിൽ ആരും മിണ്ടാതെ നടക്കേണ്ട "
 
ആരവ് മാലിനിയെ നോക്കി പറഞ്ഞതും അവരുടെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു...
 
"ആരു... നല്ല കുഞ്ഞാ ഡാ "
 
മാലിനി അവന്റെ തലയിൽ തലോടി സ്നേഹത്തോടെ പറഞ്ഞു... ആരവ് ഒരു പുഞ്ചിരിയോടെ അവരെ ചുറ്റി പിടിച്ചു.
 
      ✨️✨️✨️✨️✨️
 
"സത്യാണോ ഏട്ടാ... ആരു സമ്മതിച്ചോ "
 
ഫോണിലൂടെ സന്തോഷത്തോടെ തനു ചോദിച്ചു... ആദി ഒരു ചിരിയോടെ മൂളി...
 
"ശെരിക്കും ആരുവും ആരവും തമ്മിൽ എന്താ പ്രശ്നം... തല്ലിയെന്നൊക്കെ കേട്ടല്ലോ "
 
ആദി ചോദിച്ചതും തനു അവൻ എല്ലാം പറഞ്ഞു കൊടുത്തു...
 
"ഓഹ് അങ്ങനെയാണല്ലേ... അല്ല എന്നിട്ട് ആ മെൽവിൻ ഇപ്പൊ എവിടെയാ ''
 
"ആവോ...പിന്നെ കോളേജിലേക്ക് വന്നിട്ടില്ല "
 
"ഹ്മ്മ്... എന്നിട്ട് നീ ഫുഡ്‌ കഴിച്ചോ പെണ്ണെ "
 
ആദി ചോദിച്ചതും തനുവൊന്ന് മൂളിക്കൊണ്ട് അവന്റെ ഫോട്ടോ നെഞ്ചിലേക്ക് ചേർത്തു...
 
"അത് പൊട്ടിക്കോ നീ "
 
ആദി കളിയോടെ ചോദിച്ചതും തനുവൊന്ന് ചിരിച്ചു...
 
"ഏട്ടാ..."
 
"ഹ്മ്മ് "
 
"അങ്ങനെയല്ല എന്തോന്ന് വിളികേൾക്ക് "
 
അവൻ മൂളിയതും അവൾ ചുണ്ട് ചുളുക്കി പറഞ്ഞു.
 
'"ആഹ്... എന്തോ "
 
ആദി ചിരിയോടെ പറഞ്ഞു.
 
"എനിക്ക് കാണാൻ കൊതിയാവുന്നു "
 
അവൾ പതിയെ പറഞ്ഞതും അപ്പുറത്തു ഫോൺ കട്ട് ആയി... അവൾ നെറ്റി ചുളിച്ചു കൊണ്ട് സ്ക്രീനിലേക്ക് നോക്കി...
 
__________❤️❤️❤️
 
"ഹ്മ്മ്... ശെരി ഇച്ചായ... അല്ല ഞാൻ വരണോ അങ്ങോട്ട് "
 
അലീന ഫോണിലൂടെ ചോദിച്ചു...
 
"ഹ്മ്മ് okey "
 
അപ്പുറത്തു നിന്ന് മറുപടി കേട്ടതും അവൾ ഫോൺ വെച്ചു.
 
"ആരാ മോളെ വിളിച്ചേ "
 
അലക്സി ചോദിച്ചു.
 
"മെൽവിച്ചായൻ!!!"
 
 
തുടരും
 
 
വിചാരിച്ചപ്പോലെ ആയില്ല സോറി...
അഭിപ്രായം പറയൂ🥰
 

നിന്നിലേക്ക്💞 - 21

നിന്നിലേക്ക്💞 - 21

4.8
6804

Part 21       "ഹ്മ്മ്... ശെരി ഇച്ചായ... അല്ല ഞാൻ വരണോ അങ്ങോട്ട് "   അലീന ഫോണിലൂടെ ചോദിച്ചു...   "ഹ്മ്മ് okey "   അപ്പുറത്തു നിന്ന് മറുപടി കേട്ടതും അവൾ ഫോൺ വെച്ചു.   "ആരാ മോളെ വിളിച്ചേ "   അലക്സി ചോദിച്ചു.   "മെൽവിച്ചായൻ!!!"   "ഓഹ് എന്ത് പറയുന്നു അവൻ..."   "ഇച്ചായൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന് "   അലീന സന്തോഷത്തോടെ പറഞ്ഞതും അലക്സിയും ഒന്ന് ചിരിച്ചു...   __________❤️❤️❤️   ബെഡിൽ ആദിയുടെ ഫോട്ടോയും നോക്കിയിരിക്കുമ്പോൾ ആണ് ജനനിൽ ആരോ കൊട്ടിയത്... തനു ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി.... ജനാലയുടെ അടുത്തൊരു രൂപം കണ്ടതും തനു പേടിയോടെ ഉമിനീര