Aksharathalukal

QUEEN OF ROWDY - 44

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ
Part 44


Zidhu,Zaara,Fari,Mufi,Jinu,Minnu,Rishu,Aami,Krsh,Achu,Zain, Thanu ഇവരാണ് ഡാൻസ് ടീം.അതായത് *TEAM ROCKSTAR*.zain ൻ്റേം തനൂൻ്റെം engagement കഴിഞ്ഞിട്ടുണ്ട്.krsh ന്റേം അച്ചൂന്റേം മ്മളെ ടീംസ് വീട്ടിൽ വിളിച്ച് പറഞ്ഞ് അവരുടേത് ഒക്കെ സെറ്റാക്കി.റിഷുവും ആമിയും പിന്നെ ലൗ ബേർഡ്സ് ആയി പാറി നടക്കുന്നു.


രാത്രി ഏറെ വൈകിയാണ് Razi എത്തിയത്.അവനെ കാത്ത് നിന്ന് ആരും കിടന്നിരുന്നില്ല.


"ഓവർ ഡ്യൂട്ടി ആയിരുന്നൊ"

വന്നപാടെ യൂണിഫോം പോലും മാറ്റാതെ സോഫയിലേക്കിരുന്ന് മുടിയിലൂടെ വിരലോടിക്കുന്ന Razi യെ കണ്ട് Zaara ചോദിച്ചതും അവൻ കണ്ണടച്ച് തന്നെ മൂളി.


"ഫസ്റ്റ് ഡേ തന്നെ എട്ടിന്റെ പണിയാ കിട്ടിയെ"Razi.


"എന്തേലും കേസ് ഉണ്ടോ"ഫാരി.


"മ്മ്... ഒരു പെൺകുട്ടിന്റെ സൂയിസൈഡ് കേസ്.ദുരൂഹത ഉണ്ടെന്നും പറഞ്ഞ് പാരന്റ്സ് കേസ് തന്നിട്ടുണ്ട്.അതിന്റെ പിന്നാലെ ആയിരുന്നു ഇത്രേം നേരം"Razi.


"എന്നിട്ടെന്തേലും തുമ്പ് കിട്ടിയോ"റിഷു.


"നോ.. എന്തേലും ഒക്കെ കണ്ട്പിടിച്ചല്ലേ പറ്റൂ.. ഇവിടെ ACP ആയി ജോയിൻ ചെയ്തിട്ടുള്ള ഫസ്റ്റ് കേസല്ലെ"Razi.


അവൻ പറഞ്ഞ് നിർത്തിയതും പുറത്ത് ഒരു വണ്ടി വന്ന് നിന്നു.


"ഈ നേരത്ത് ആരാ"ജിനു


"എന്റെ കൂടെ വർക്ക് ചെയ്യുന്നവരാകും ഞാൻ പോയി നോക്കാം"Razi.

അത് അവന്റെ കൂടെ വർക്ക് ചെയ്യുന്നവരയായിരുന്നു.


"കൂടെ വർക്ക് ചെയ്യുന്നവരാണെന്ന് പറയുന്നതിനേക്കാൾ നല്ലത് ചങ്കും കരളും ഒക്കെ ആണ് പറയുന്നതല്ലേ"Zaara.


Raziന്റെ കട്ട ചങ്കുകളാണ് വന്ന നാലും Abhishek,Arun,Rayan,Jo.ചെറുപ്പം മുതലേ എല്ലാത്തിനും ഒപ്പം ആണ്.പോലീസ് ആവണം എന്നത് Abhishek,Rayan,Razi ഇവരുടെയൊക്കെ ആഗ്രഹമായിരുന്നു.എന്ന പിന്നെ നമ്മൾ മാത്രം എന്തിനാ പോലീസ് ആവാതെ ഇരിക്കുന്നെ എന്ന് ചോദിച്ച് ബാക്കി രണ്ടും ഇവരെ കൂടെ കൂടി.Raziക്കും Abhishekനും ഓരോ പോസ്റ്റിലായി മുംബൈയിലേക്ക് ട്രാൻസ്ഫർ കിട്ടിയപ്പോൾ ബാക്കിയുള്ളതൊക്കെ ട്രാൻസ്ഫർ ചോദിച്ച് വാങ്ങി കുറ്റിയും പറിച്ച് മുംബൈയിൽ ലാൻഡ് ചെയ്തു.


"ഡാ മാസ്റ്റർ ആർക്കേലും വിളിച്ചിരുന്നൊ.അങ്ങേരെ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല"zidhu.


"ഞാനും കുറേ ട്രൈ ചെയ്ത്.ബട്ട് നോ റെസ്പോണ്ട് ☹️"Zain.


"ഇന്ന് വരാന്ന് പറഞ്ഞ് അങ്ങേരിത് എവടെ പെറ്റ് കിടക്കാണാവോ"krsh.


"ഒന്നൂടെ ട്രൈ ചെയ്ത് നോക്ക്"അഭി (Abhishek).


"പലതവണ വിളിച്ച് നോക്കിയതാ എന്നിട്ടും എടുക്കുന്നില്ല"മുഫി.


"മാസ്റ്റർ പറഞ്ഞത് വെച്ച് നോക്കാണേൽ ഇന്ന് ഈവനിംഗ് ഇവിടെ എത്തേണ്ടതാണ് ഇതിപ്പൊ രാത്രി ആയിട്ടും...."അച്ചു.


എല്ലാം കേട്ടതും Zaara അയാൾക്ക് ഒന്നൂടെ വിളിച്ചു.കുറേ റിംഗ് ചെയ്തതിന് ശേഷം കോൾ അറ്റൻഡ് ചെയ്തു.ഫോൺ എടുത്തെന്നറിഞ്ഞ ഉടൻ അവൾ സ്പീക്കറിലിട്ടു.


"ഹലോ"


"_______"


"ഹലോ.."


"________"


"മാസ്റ്റർ"


പെട്ടെന്ന് കോൾ എൻഡ് ആയതും ഒരു സംശയത്തോടെ അവൾ എല്ലാരേം നോക്കി ഒന്നുകൂടെ ട്രൈ ചെയ്തു.


"The number you are calling is currently switched off please try again later"


"ഇതെന്താ ഇത്ര പെട്ടെന്ന് സ്വിച്ച് ഓഫ് ആയെ"മിന്നു.


"റെയ്ഞ്ച് പ്രോബ്ലം വല്ലതും ആവും.നിങ്ങൾ കിടക്കാൻ നോക്ക്.അങ്ങേര് രാവിലെ ആവുമ്പോഴേക്കും എത്തിക്കോളും.ഇല്ലേൽ നമ്മക്ക് അന്വേഷിക്കാം"ജോ.


കിടന്നിട്ടും ആർക്കും ഉറക്കം വരുന്നില്ലായിരുന്നു.എന്ടോ ഒരു അസ്വസ്ഥത പിടികൂടിയത് പോലെ.തിരിഞ്ഞും മറിഞ്ഞും കിടന്ന് എല്ലാരും ഒരു വിധം നേരം വെളുപ്പിച്ചു.


ദിവസങ്ങളോരോന്നും ശരവേഗത്തിൽ പോയി കൊണ്ടിരുന്നു.ഒരാഴ്ച്ച കഴിഞ്ഞു.ഇന്നാണ് അവരെ പ്രോഗ്രാം നടക്കുന്നത്.

മൂന്ന് സെക്ഷൻ ആയിട്ടാണ് പ്രോഗ്രാം.ഇന്ന് ഫസ്റ്റ് സെക്ഷൻ ആണ്.ഇന്ന് സെലക്ട് ചെയ്യുന്ന 5 ടീംസ് ആണ് അടുത്തതിൽ കളിക്കുക.രണ്ടാം സെക്ഷനിൽ 3 ടീമിനെ സെലക്ട് ചെയ്യുക ചെയ്യും.മൂന്നാം സെക്ഷൻ അതായത് ഫൈനൽ സെക്ഷൻ അതിൽ വിജയിക്കുന്ന ഈ മൂന്ന് ടീമിൽ ഒന്നാണ് The Best National Dancing Band ഇയി സെലക്ട് ചെയ്യുന്നത്.


ഇന്നത്തെ പ്രോഗ്രാമിന് വേണ്ടി Rockstars എല്ലാം സെറ്റാക്കി പ്രോഗ്രാം നടക്കുന്ന സ്ഥലത്തേക്ക് പോയി പോകുമ്പോഴും ആരുടെ മുഖത്തും തെളിച്ചം ഇല്ലായിരുന്നു.അതിന് കാരണം അവരെ മാസ്റ്റർ തന്നെയായിരുന്നു.



***********


*കാസിമിന്റെ ഗസ്റ്റ് ഹൗസിൽ*


Rockstarsന്റെ മാസ്റ്റർ ഒരു മുറിയിലെ കസേരയിൽ കണ്ണിറുക്കി അടച്ച് ചാരി ഇരിക്കുന്നുണ്ട്.അയാളുടെ രണ്ട് കൈയ്യും കസേരയുടെ കയ്യിൽ പിടിച്ച് കെട്ടിയിട്ടുണ്ട്.ഇന്ന് നടക്കാൻ പോകുന്ന പ്രോഗ്രാമിനെ കുറിച്ചായിരുന്നു അയാളുടെ ചിന്ത മുഴുവൻ.പെട്ടെന്ന് ആരോ വാതിൽ തുറന്നതും വെളിച്ചം ആ മുറിയിലേക്ക് അടിച്ചു കയറി.ഇത്രയും നേരം ഇരുൾ മൂടി നിന്ന ആ മുറിയിൽ ഒന്നാകെ വെളിച്ചം പടർന്നതും കണ്ണിറുക്കി അടച്ചയാൾ കണ്ണുകൾ തുറന്ന് മുന്നിലുള്ള ആളുകളിലേക്ക് നോക്കി.പുച്ഛത്തോടെ തന്നെ നോക്കുന്ന *Team Vampires* നെ കണ്ടതും അയാളയ ചുണ്ടിലും പുച്ഛം നിറഞ്ഞു.


"ഇന്നത്തെ പ്രോഗ്രാമിനെ കുറിച്ച് മറന്നിട്ടില്ലല്ലോ...ആര് ജയിക്കും എന്നറയിണ്ടെ തനിക്ക്"

തന്റെ മുന്നിൽ വന്ന് നിന്ന് ആ ടീമിലെ ഒരുത്തൻ ചോദിച്ചതും അയാൾ അതേ പുച്ഛത്തോടെ അവനെ നോക്കി.


"എന്നെ ഇവിടെ അടച്ചിട്ടാൽ അവർ പിന്മാറുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്"മാസ്റ്റർ.


"മാസ്റ്റർ ഇല്ലാണ്ട് അവർ എങ്ങനെ കളിക്കും മിസ്റ്റർ YASIN HAYAN" 

ഷിബിൻ അയാളോടായി ചോദിച്ചതും അത്രയും നേരം പുച്ഛം നിറഞ്ഞ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി സ്ഥാനം പിടിച്ചു.


"അവർ കളിക്കും ജയിക്കുകയും Because they are ROCKSTARS.The Born Devils"yasin


"വല്ലാണ്ട് നെകളിക്കണ്ട അവരെ തോൽവി കാണുമ്പോൾ ചിലപ്പൊ തകർന്ന് പോവും"റിഫ


"ഇത് തന്നെയാ എനിക്കും പറയാനുള്ളത്.ഞാനില്ലെങ്കിലും അവർ ജയിക്കും"യാസിൻ.


ആത്മവിശ്വാസത്തോടെയുള്ള യാസിന്റെ സംസാരം കേട്ടതും അവരിൽ ദേഷ്യം വർദ്ധിച്ചു.


"കാണാം"

അത്രമാത്രം പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയവരുടെ പിറകിൽ നിന്നും.

"കാണാലോ.."എന്നൊരു പ്രത്യേക ഈണത്തിൽ പറഞ്ഞ് കൊണ്ടവൻ കസേരയിലേക്ക് ചാഞ്ഞു.



**********



8:00 AM


*മുംബൈയിലെ പ്രമുഖ പ്രോഗ്രാം സെന്റർ ആയ Milaya സ്റ്റേഡിയത്തിൽ*(സ്റ്റേഡിയത്തിന്റെ നെയിം സാങ്കൽപ്പികമാണ്)


"Guys,,Now We Are Start Our National Dancing Champion Programme.Are you ready..."


"Yaah...."


പ്രോഗ്രാമിന്റെ ഏങ്കർ ചോദിച്ചതും കാണികൾ ആവേശത്തോടെ കൂവാൻ തുടങ്ങി....





(തുടരും)