Aksharathalukal

നിൻ നിഴലായി.. ✨️part 15

 Part 15

 

✍️Nethra Madhavan 

ശരീരം നിലത്തുറയ്ക്കുന്നില്ല... എന്റെ തൊട്ടു പിന്നിലായി ആ രൂപം നില്കുന്നത് കണ്ണാടിയിൽ എനിക്ക് വ്യക്തമായി കാണാം..
അയാളുടെ നിശ്വാസം ഞാൻ അറിയുന്നു..
ഞാൻ ജീവിക്കുകയയിരുന്നില്ല ആ നിമിഷങ്ങളിൽ.. ചുറ്റിലും എന്തെക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നതായി ഞാൻ അറിഞ്ഞു.. ഒച്ച പുറത്തേക്കു വരുന്നില്ല..

ശ്വാസം എടുക്കാൻ എനിക്ക് കഴിയുന്നില്ല.. ദേഹം തളരുന്നു.. മരണം എന്നെ കൊണ്ടുപോകാൻ വരുമെന്നെനിക്കു ഉറപ്പായി..

അയാളുടെ മുഖം  വ്യക്തമാകുന്നില്ല.. അതെയോ മുഖം ഇല്ലേ?? മുഖത്തിന്റെ ഭാഗത്തു ഇരുട്ടാണ്...

അയാൾ മുഖം ഉയരത്തുന്നത് ഞാൻ കണ്ടു.. ഭയം വർധിച്ചു.. തല കറങ്ങുന്നത് പോലെ.. ശരീരം വിയർത്തു.. ഇനി എന്ത് സംഭവിക്കും എന്നതിനെ കുറിച് ഞാൻ ആലോചിച്ചില്ല..

എന്നാൽ ഇത്തവണ അയാളുടെ കരങ്ങൾ എന്റെ കഴുത്തിൽ അമർത്തിയില്ല.. എന്നെ കൊല്ലാൻ ശ്രേമിച്ചില്ല.. നിശ്ചലൻ ആയി തന്നെ നില്കുകയാണയാൾ.. സമയം കടന്നു പോയി.. എന്റെ ആ നിൽപ് തുടർന്നു.. എന്തുകൊണ്ട് ഞാൻ അലറിവിളിച്ചില്ല എന്നത് എനിക്കും അറിയില്ല..

അയാളിൽ നിന്നു ചെറിയ ഞരകങ്ങൾ കേട്ടു തുടങ്ങി.. എന്തെക്കെയോ പിറുപിറുകുന്നു.. ആ ശബ്ദങ്ങൾ എന്നിൽ അസ്വസ്ഥത ഉണ്ടാക്കി.. അവയുടെ ഒച്ച കൂടി കൂടി വന്നു... ഒരായിരം ഈച്ചകൾ ചെവിയിൽ വന്നു മൂളുന്നതായി തോന്നി എനിക്ക്..

കേൾക്കുന്ന ആ ശബ്ദങ്ങൾ എന്റെ തലയെ വെട്ടിപ്പുളച്ചു... ഒരാളുടെ മാത്രമല്ല മറ്റും പലരും പല പല കാര്യങ്ങൾ സംസാരിക്കുന്നതുപോലെ.. നാസികയിൽ രക്തത്തിന്റെ തീഷ്ണഗന്ധം ഇറച്ചുകയറി.. ആരോ നിലവിളിക്കുന്ന പോലെ തോന്നി എനിക്ക്... ആരുടെയോ മരണത്തിനു തൊട്ടു മുൻപുള്ള ഞരങ്ങളുകളും ഞാൻ അറിഞ്ഞു..

അധികം വൈകാതെ വാസ്തവം ഞാൻ തിരിച്ചറിഞ്ഞു.. എന്റെ ചുറ്റിനും ഒരാളല്ല മറിച്ചു ഒരു കൂട്ടം ആളുകൾ ഒത്തുകൂടിയിട്ടുണ്ട്.. കണ്ണാടിയിലെ രൂപത്തിലേക്കു ഞാൻ നോക്കുന്നില്ല..

കണ്ണുകൾ അടച്ചു ചെവി രണ്ടും അള്ളിപിടിച്ചിരിക്കുകയാണ് ഞാൻ.. കാരണം ചുറ്റിലുമുള്ള ശബ്ദങ്ങൾ എന്റെ മനസികനില തെറ്റിക്കുന്നു..

ഞാൻ  അസ്വസ്ഥതയുടെ ശബ്ദങ്ങൾ പുറപെടുവിച്ചു തുടങ്ങി... യഥാർദ്യമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ഞാനും ഉരുവിടാൻ തുടങ്ങി..

കണ്ണുകൾ ഇറുക്കേ പൂട്ടി.. ചെവികൾ ശക്തിയായി അടച്ചു വച്ചു.. ഞാൻ എന്തെക്കെയോ പറയാൻ തുടങ്ങി.. എന്റെ ശബ്ദം ഉയർന്നു ഉയർന്നു വന്നിട്ട്.. എന്റെ തല വട്ടം കറങ്ങുന്നത് ഞാൻ അറിഞ്ഞു..

എന്റെ ഉള്ളിലെ ജാനി മരിച്ചു വീണുവെന്നും മറ്റാരോ എന്റെ ഉള്ളിൽ ഇരുന്നു കൊണ്ട് ചെയ്യുന്നതാണ് ഈ പ്രവർത്തികൾ എന്നെനിക്കു തോന്നി...

ഒടുവിൽ എന്റെ ശബ്ദം അലറിവിളിയിൽ എത്തി.. തൊണ്ടപ്പൊട്ടും വിധം ഞാൻ അലറിവിളിച്ചു..

വാതിലിൽ ആരോ ശക്തമായി ഇടിക്കുന്ന ശബ്ദം ഞാൻ കേട്ടു.. ഞാൻ നിലത്തേക്കു ഊർന്നു പോയി.. ശരീരം ബലഹീനമായി.. കൈകാലുകൾ ചലിക്കുന്നില്ല.. ഞാൻ നിരങ്ങി നിരങ്ങി ഭീതിയോട് ചേർന്നിരുന്നു.. മുഖം മുട്ടുകാലിൽ ഒളിപ്പിച്ചു.. പൊട്ടി കരയാൻ തുടങ്ങി.. തിരക്കിനിടയിൽ സ്വന്തം അമ്മയുടെ കൈ വിട്ടു പോയി ഒരു കുഞ്ഞിന്റെ അതെ നിസ്സഹായവസ്ഥ തന്നെ ആയിരുന്നു എനിക്കും..

പെട്ടെന്നു വാതികൾ ആരോ തുറക്കുന്നത് ഞാൻ അറിഞ്ഞു.. എന്തോ വച്ചു ഇടിച്ചിട്ടാണ് വാതിൽ തുറക്കപെട്ടത്.. ഞാൻ മുഖം ഉയർത്തി നോക്കില്ല..

***** ******  ******

"ജാനി.... എന്ത് പറ്റിയെടാ..."

    വാതിൽ തുറന്നു വന്നു ആദി ജാനിയുടെ അടുത്ത് മുട്ടുകുത്തി ഇരുന്നുകൊണ്ട് ചോദിച്ചു.. പുറകെ തന്നെ നന്ദുവും എത്തിയിരുന്നു..അവൾ മറുപടി ഒന്നും പറഞ്ഞില്ല.. മുഖം ഉയർത്തിയില്ല..എന്നാൽ അവളിലെ ഏങ്ങലടികൾ ആദിയും നന്ദുവും അറിഞ്ഞു.

"ജാനി ചേച്ചി.. നോക്ക്യേ.. എന്താ പറ്റിയെ?"
        
      ചോദിക്കുമ്പോൾ നന്ദുവും ചെറുതായി വിതുമ്പി.

"ടാ.. ജാനി.. എന്താടാ.. പറയെടാ.."

    ആദിയും നന്ദുവും അവളോട്‌ മാറി മാറി ചോദിച്ചു.. അവൾ മറുപടി ഒന്നും പറഞ്ഞില്ല മറിച് നിഷേദാർഥത്തിൽ തല അനക്കി....

"ജാനി..."

      ആദി അല്പം ദേഷ്യത്തിൽ അവളെ വിളിച്ചു.. അവൾ ഞെട്ടി മുഖം ഉയർത്തി നോക്കി.. ശേഷം തന്റെ തൊട്ടു മുൻപിലായി മുട്ടുകുത്തിയിയിരിക്കുന്ന ആദിയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..

ആദിയോ നന്ദുവോ അവളെ വിളിച്ചില്ല മറിച് ആദി അവളുടെ മുതുകിൽ തലയോടികൊണ്ടിരുന്നു... ദീർഘ നേരത്തിന്റെ കരച്ചിലിനും എങ്ങലടികൾക്കും ശേഷം ജാനി ആദിയുടെ ചുമ്മലിൽ നിന്നും തലഉയർത്തി നോക്കി...

"ജാനി.. ഇനിയെങ്കിലും പറയടാ എന്താ ഉണ്ടായേ..?"

"ടാ.. ആദി.... ഞാൻ.. എന്നെ.. ആരോ.. ഇവിടെ വന്നു... ഞാൻ.. ഞാൻ.. കെട്ടതാ.. എനിക്ക്.. എനിക്ക് പേടിയാകുവാ.."

ജാനി പരസ്പരബന്ധം ഇല്ലാതെ ഓരോന്ന് പറയുന്നത് കേട്ടു ആദിയും നന്ദുവും മുഖത്തോട് മുഖം നോക്കി...

"ജാനി എഴുനേല്ക്കെടാ..കുറച്ചു നേരം കിടക്കു.. ഉറങ്ങി എഴുനെല്കുമ്പോൾ എല്ലാം ശെരിയായിക്കോളും.."

"എടാ.. എന്നെ വിട്ടു പോകല്ലേ.. എന്നെ കൊണ്ടുപോകും.. എന്റെ കൂടെ ഉണ്ടാവണേ.."

"ഇല്ലടാ.. ഞങ്ങൾ ഇവിടെ തന്നെ ഉണ്ട്.."

     ആദിയും നന്ദുവും അവളെ അവിടന്ന് എഴുനേൽപ്പിച്ചു.. അവളെ കിടത്തി.. ആദി അവളുടെ കൂടെ തന്നെ ഇരുന്നു.. നന്ദുനോട് പൊക്കോളാൻ പറഞ്ഞു..

ജാനി കിടന്നുകൊണ്ട് ആദിയുടെ മുഖത്തേക്കു ഉറ്റുനോക്കി.. അവൾ ജാനിയുടെ തലയിൽ തലോടുകയായിരുന്നു..

"ആദി.."

"ഹ്ഹ്മ്.. പറയെടാ.."

"ഞാൻ കണ്ടതാടാ.. ആരോ എന്റെ തൊട്ടു പുറകിൽ നിന്നതാ.. ആരൊക്കെയോ എന്തെക്കെയോ പറയുന്നുണ്ടായി... എന്നെ കൊണ്ടുപോകാൻ വന്നതായിരിക്കുമോടാ.."

"നീ എന്തെക്കെയാ ജാനി ഈ പറയണേ.. ഞങ്ങളുടെ ഒക്കെ അടുത്ത് നിന്നു നിന്നെ ആരും എങ്ങോട്ടും കൊണ്ടുപോകില്ല.."

"സത്യം..??"

    കൊച്ചു കുഞ്ഞുങ്ങൾ ചോദിക്കുന്നതുപോലെ ജാനി ആദിയോട് ചോദിച്ചു..

"സത്യം"
  
    ആദി അവളോട്‌ പറഞ്ഞു.. ശേഷം ജാനിയുടെ തലയിൽ തലോടി കൊണ്ടിരുന്നു.. അധികം വൈകാതെ തന്നെ അവൾ ഉറങ്ങി..

പിന്നീട് കലുഷിതമായത് വേറൊരാളുടെ മനസ്സായിരുന്നു...ആദിയുടെ..

'മുറിയുടെ ഒരു മൂലയിൽ തന്റെ മുട്ടുകാലിൽ മുഖം ഒളുപ്പിച്ചു പരസ്പരബന്ധം ഇല്ലാതെ ഓരോന്ന് പറയുകയും ഇടയ്ക്കു പൊട്ടികരയുകയും ചെയുന്ന ഒരു 14 വയസ്സുകാരിയുടെ മുഖം അവൾക്കു ഓർമ വന്നു.. അവളുടെ ജാനിയുടെ മുഖം '

******  ******    ******

രാത്രി ആവാറായപ്പോൾ ആണ് ജാനി കണ്ണ് തുറന്നത്.. റൂമിൽ വേറാരും ഉണ്ടായിരുന്നില്ല.. അവൾ കട്ടിലിൽ എഴുനേറ്റിരുന്നു... തൊട്ടു മുൻപ് സംഭവിച്ച കാര്യങ്ങൾ ഓർക്കേ അവളുടെ കണ്ണുകളിൽ ഭീതി നിഴലിച്ചു.. അവൾ പെട്ടെന്ന് റൂമിൽ നിന്നിറങ്ങി..

"ആദി... നന്ദു... എവിടാ നിങ്ങൾ?"

   അവൾ നേരെ അടുക്കളയിലേക്ക് ചെന്നു.. നന്ദുവും ആദിയും അവിടെ ഉണ്ടായിരുന്നു.. ആദി ചപ്പാത്തി ചുടുന്നു.. നന്ദു ആണേൽ സ്ലാബിൽ ചാരി നിന്നുകൊണ്ട് വേറെ എങ്ങോട്ടോ നോക്കുന്നു.. രണ്ടുപേരും പരസ്പരം മിണ്ടുകയോ നോക്കുകയോ ചെയ്യുന്നില്ല.. ജാനിക്കു അവരുടെ മൂകത കണ്ട് അല്പം വിഷമായി..

അടുക്കളയിലേക്ക് കയറി വരുന്ന ജാനിയെ നന്ദു കണ്ടു..

"ആഹ്‌.. ജാനി ചേച്ചി എഴുനേറ്റോ "

"ആഹ്ടാ.. ഇപ്പൊ എഴുന്നേറ്റള്ളു '

   അവളുടെ ശബ്ദം കേട്ടു ആദി തിരിഞ്ഞുനോക്കി.. വേഗം അവളുടെ അടുത്തേക് നടന്നു..

"എന്താടാ പറ്റിയെ?"

"അറിയില്ലെടാ.."

     പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞത് ഇരുവരും ശ്രേദ്ധിച്ചു.. അതുകൊണ്ട് ഇനി അവളോട്‌ ഒന്നും ചോദിക്കണ്ട എന്നവർ തീരുമാനിച്ചു.

"ജാനി ചേച്ചി.. ചപ്പാത്തി എടുക്കട്ടേ.."

"ഹ്ഹ്മ് എടുത്തോ.. നന്നായി വിശക്കുന്നുണ്ട്.."

   നന്ദു അപ്പൊ തന്നെ അവൾക്കു രണ്ടു ചപ്പാത്തിയും കറിയും എടുത്തു കൊടുത്തു..

"നിങ്ങൾ വരുവായിലെ..?'

"ദേ തീർന്നു.. നീ അവിടെ ഇരുന്നോ.. ഞങ്ങൾ വരുവായി.."

  ജാനി  ഭക്ഷണം എടുത്തു കൊണ്ട് ഡൈനിങ് ടേബിളിൽ പോയി ഇരുന്നു.. ഉടനെ തന്നെ നന്ദുവും ആദിയും വന്നു..

ജാനിയുടെ മൂഡ് മാറ്റാനായി നന്ദു എന്നതേം പോലെ ചളി വാരി വിതറിയെങ്കിലും ഒത്തില്ല.. ജാനി മൂഡ് ഓഫ്‌ ആയിരുന്നു...

"വല്ലാത്ത തലവേദന.. എനിക്ക് മതിയായി.."

   ജാനി അതും പറഞ്ഞു പ്ലേറ്റ് കൊണ്ട് എഴുനേറ്റു..

"ഒന്നും കഴിച്ചില്ലലോ നീ.."

"വേണ്ടെടി.."

"എന്ന പ്ലേറ്റ് അവിടെ വയ്ച്ചോ.. ഞങ്ങൾ കഴുകിക്കോളാം.."

"ഏയ്.. വേണ്ട..ഞാൻ ഇത് കഴുകിട്ടു വരാം.."

   ജാനി പ്ലേറ്റുമായി അടുക്കളയിലേക്ക് ചെന്നു.. അതു കഴുകി വച്ചിട്ട് പോന്നു...

"ചേച്ചി.. തലവേദനടെ ടാബ്‌ലെറ്റ് ഇരുപ്പുണ്ട്. ഒരെണ്ണം കഴിച്ചിട്ടു കിടന്നോ "

"ആഹ്.. ശേരി ടി.. "
   
      ജാനി നേരെ റൂമിലേക്ക് ചെന്നു.. ടാബ്ലറ്റ് എടുത്തു കഴിച്ചിട്ട് ജാനി റൂമിലേക്ക് നടന്നു..

******* ******  ******

നന്ദുവും ആദിയും ഓരോന്ന് പറഞ്ഞു ഫുഡ്‌ കഴിച്ചു ...

"ചേച്ചി.."

"എന്താടി.."

"ആ msg ന് റിപ്ലൈ വന്നോ.."

"ഏതു msg "

"അല്ല മറ്റെ പുള്ളിക്ക് അയച്ചത്.."

   ആദിക്കു ഇപ്പോഴാണ് സംഭവം കത്തിയത്.. അവൾ നന്ദുനെ ഒന്ന് രൂക്ഷമായി നോക്കി...

"അവളുടെ കോപ്പിലെ ഒരു idea.. Msg കണ്ടിട്ടുണ്ട്.. But റിപ്ലൈ ഇല്ല. ഞാൻ അപ്പോഴേ പറഞ്ഞില്ലെ ഇമ്മാതിരി ഊള idea ഒന്നും നടക്കുല്ലെന്നു.."

"ആഹ് ഞാൻ ഊഹിച്ചു.."

"എന്നിട്ടാണോടി തെണ്ടി എന്നോട് msg അയക്ക്‌ msg അയക്ക്‌ എന്ന് പറഞ്ഞെ.. "

"എന്റെ ആദി മോളെ.. പുള്ളിയെ ഒരു പോലീസ്‌കാരനാ.. ബുദ്ധി വിമാനല്ലായിരിക്കും റോക്കറ്റ് റോക്കറ്റ്.. ഇതുമാതിരി ഒരു അക്കൗണ്ടിനീനു ഒരു hi വന്നാൽ ഒന്നും വളയുല്ല.. ചേച്ചി തുരുതുരാ  msg അയക്കു.. അപ്പൊ റിപ്ലൈ വരും.."

"നീ ഒന്ന് പോയെ നന്ദു.. ഞാൻ ഇല്ല നാണംകെടാൻ..."

ആദി കഴിച്ചു കഴിഞ്ഞു പ്ലേറ്റും കൊണ്ട് അടുക്കളയിലേക്ക് ചെന്നു.. പുറകെ തന്നെ നന്ദുവും..

"പാവം എന്റെ ആദി ചേച്ചീനെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തി.. ചേച്ചിക്ക് വീട്ടുകാരുടെ കയ്യീന്ന് ചെവി പൊട്ടണ ചീത്തയും കിട്ടി.. എന്നിട്ടു അവസാനം വൈറലുമാക്കി..."

    അടുക്കളയിലേക്ക് ചെന്നതും നന്ദു മേലോട്ട് നോക്കി പറഞ്ഞു.

"നീ എന്തിനാ ഇത് പിന്നെയും പിന്നെയും പറയുന്നേ.."

"ചേച്ചിടെ പ്രേതീക്കാരത്തിന്റെ വീര്യം കൂട്ടാൻ.."

"ഞാൻ ഇപ്പൊ എന്ന ചെയ്യണമെന്ന നീ പറയുന്നേ.."

"ചേച്ചി ഒരു msg കൂടി അയക്കു.. അതിനും റെപപ്ലൈ ഇല്ലേൽ നമ്മുക്ക് ഈ പ്ലാൻ ഉപേക്ഷിക്കാം.."

"വേണോ.."

"വേണം.."
 
      നന്ദു ഫ്രിഡ്ജിന്റെ മുകളിൽ ഇരുന്ന ആദിയുടെ ഫോൺ അവൾക്കെടുത്തു കൊടുത്തു..

"Hlo  എന്നിടട്ടെ.."

"യോ.. ദാരിദ്ര്യം.. എന്തേലും കാര്യായിട്ട് അയക്കു.. I mean 'എന്നെ മനസ്സിലായിലെ രാഖവേട്ടാ.' അങ്ങനെ എന്തേലും.."

"അയ്യേ.. വെറുപ്പീര്.."

"ചന്തം പിടിച്ചിലായിരിക്കും..ചേച്ചി ചേച്ചിക്ക് ഇഷ്ടമുള്ളതയക്ക്.."

    നന്ദു അതും പറഞ്ഞു പാത്രം കഴിക്കാൻ സിങ്കിന്റെ അടുത്തേക് പോയി..

കുറച്ചു നേരം ആലോചിച്ചു നിന്നിട്ടു ആദി msg അയച്ചു..

"Hi രഘുവേട്ട.. എന്നെ ഓർമയില്ലേ?"

  അയച്ചു കഴിഞ്ഞതും അവൾ ഫോൺ ഓഫ്‌ ആക്കി..

അധികം വൈകാതെ തന്നെ അവർ ഇരുവരും ജാനിയുടെ അടുത്ത് പോയി കിടന്നു..

******* ********* ********

അത്താഴത്തിനു ശേഷം ഹാളിലെ സോഫയിൽ ഇരുകുവാണ് അർജുൻ.. രഘു ഓപ്പോസിറ്റ് സോഫയിൽ കിടക്കുന്നുണ്ട്. Tv യിൽ ഏതോ മൂവി പ്ലേ ചെയ്തിട്ടുണ്ട്.. അർജുൻ അതു ശ്രെദ്ധിക്കുന്നില്ല..

"എടാ ഈ പെണ്ണല്ലേ കുറച്ചു നേരം മുൻപ് നായകന്റെ കൂടെ നിലക്കണത് കണ്ടേ.. ഇപ്പൊ എന്താ വില്ലൻമാരുടെ കൂടെ.. ഇവൾ ചാരി ആയിരുന്നോ.."

രഘുവിന്റെ ചോദ്യം ആണ് അർജുനെ ചിന്തകളിൽ നിന്നും ഉണർത്തിയത്...

"എന്താന്ന്.."

"ഏയ്.. നീ മൂവി ശ്രേദ്ധിച്ചില്ലേ..?"

"ഇല്ല.. എനിക്കെങ്ങും ഇഷ്ടപ്പെട്ടില്ല.."

"എനാന്നു?? നല്ല ഒന്നാതരം crime thriller പടം.."

"എനിക്ക് ഒരു മൂഡ് ഇല്ല.. അതോണ്ട് ഞാൻ  ശ്രേദ്ധിച്ചില്ല.."

"നിന്റെ മൂഡിന് എന്ന പറ്റിയെ.. വൈകുന്നേരം കുഴപ്പം ഒന്നും ഉണ്ടായില്ലലോ.."

"എടാ.. ഞാനെ അദ്വൈത്തിന്റെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ ഓർക്കുവായിരുന്നു.."

"ഈ അദ്വൈത്തിന്റെ കേസ് നിന്നെ ഇട്ടു കുഴപ്പിക്കുന്നുണ്ടാലോ.."

"നീ എപ്പോഴും പറയാറിലെ.. ദൈവം ഒരു ഹിന്റ് തരുമെന്ന്.. ആ ഹിന്റ് ആയിരിക്കും അദ്വൈത്തിന്റെ അച്ഛൻ പറഞ്ഞ  ആ 50 lacks.."

"അതെ.. അദ്വൈത് മരിക്കാൻ കാരണം ആ പണം തന്നെ ആയിരിക്കും.. ആരോ അവനിൽ നിന്നു അതു തട്ടി എടുത്തു.. അവന്റെ ആ ഫ്രണ്ട്‌സ് തന്നേയ്യായിരിക്കും.. ഒരു തുമ്പും അവശേഷിപ്പിക്കാതെ മുങ്ങിയിലെ.. അവരെ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ മതി..."

"But how? അവരെ എങ്ങനെ കണ്ടുപിടിക്കാൻ പറ്റും..?"

"നമ്മൾ എന്തായാലും ഉടനെ അവര് താമസിച്ച വാടക വീട്ടിലേക്കു പോകില്ലേ.. തൊട്ടപ്പുറത്തു താമസിക്കുന്നവരോട് ചോദിക്കാം.. എന്തെങ്കിലും അറിവ് കിട്ടാതെയിരിക്കില്ല.."

"അതാണ്‌ last ray of hope...".

"ആ ഹൌസ് ഓണരോടും നീ പറ്റുവാണേൽ അങ്ങോട്ട് ഒന്ന് വരാൻ പറ.."

"ആഹ് അതു പറയാം.."

"നീ പടം മുഴുവൻ കാണുവാനോ.. ഞാൻ കിടക്കാൻ പൊക്കോട്ടെ.."(അജു )

"ആഹ്‌ നീ കിടന്നോ.. ഞാൻ തീർത്തിട്ടെ വരുന്നോള്ളൂ.."

    അർജുൻ റൂമിലേക്ക് പോയി..

പടം കാണുന്നതിന്റെ ഇടയിൽ ആണ് രഘു ഫോൺ എടുത്തു നോക്കുന്നത്.. വൈകിട്ട് കണ്ട അതെ അക്കൗണ്ടിൽ നിന്നുമുളള msg അവൻ ശ്രേദ്ധിച്ചു..

"ഓർമയിലേന്നോ?? ആള് ആരാനറിയാതെ എങ്ങനെ ഓർമിച്ചു എടുക്കും.. പരിചയകാർ വല്ലതും ആയിരിക്കും.. ആരാന്നു ചോദിക്കാം."(ആത്മ )

"Who r u?"

     രഘു msg ന് റിപ്ലൈ കൊടുത്തു..

          

       തുടരും..🔥


നിൻ നിഴലായി.. ✨️part 16

നിൻ നിഴലായി.. ✨️part 16

4.7
3188

Part  16 ✍️Nethra Madhavan   ഇന്നലെ ഒരുപാട് നേരം ഉറങ്ങിയത് കൊണ്ട് തന്നെ ജാനി നേരത്തെ തന്നെ എഴുന്നേറ്റു..ഇന്ന് ഓഫീസ് ഇല്ല..   അവൾ കട്ടിലിൽ നിന്നെഴുനേറ്റ് ബാത്‌റൂമിൽ പോയി.. മുഖമൊക്കെ കഴുകി..പല്ലൊക്കെ തേച്ചു..മുടിയൊക്കെ കേട്ടിവച്ചു..   ആദിയും നന്ദുവും ഉണർന്നട്ടില്ല.. സമയം  7 ആകുന്നെ ഒള്ളൂ.. അടുക്കളയിൽ ഇപ്പോഴേ കേറണ്ട..   അവൾ അൽപനേരം വരാന്തയിൽ പോയി ഇരുന്നു..ഇന്നലെ ഒരുപാട് നേരം കരഞ്ഞത് കൊണ്ടാകണം കണ്ണിനു ചുറ്റും നല്ല വേദന..   സൂര്യരശ്മികൾ അവളെ തഴുകി കടന്നു പോയി.... ഇന്നലെ പെയ്ത ചാറ്റൽ മഴയുടെ കുളിരു ഭൂമിയെ വിട്ടു പോയിട്ടില്ല.. തണുപ്പും ചൂടും കൂടി കലർന്ന ആ