Aksharathalukal

നിൻ നിഴലായി.. ✨️part 16

Part  16

✍️Nethra Madhavan

 

ഇന്നലെ ഒരുപാട് നേരം ഉറങ്ങിയത് കൊണ്ട് തന്നെ ജാനി നേരത്തെ തന്നെ എഴുന്നേറ്റു..ഇന്ന് ഓഫീസ് ഇല്ല..

 

അവൾ കട്ടിലിൽ നിന്നെഴുനേറ്റ് ബാത്‌റൂമിൽ പോയി.. മുഖമൊക്കെ കഴുകി..പല്ലൊക്കെ തേച്ചു..മുടിയൊക്കെ കേട്ടിവച്ചു..

 

ആദിയും നന്ദുവും ഉണർന്നട്ടില്ല.. സമയം  7 ആകുന്നെ ഒള്ളൂ.. അടുക്കളയിൽ ഇപ്പോഴേ കേറണ്ട..

 

അവൾ അൽപനേരം വരാന്തയിൽ പോയി ഇരുന്നു..ഇന്നലെ ഒരുപാട് നേരം കരഞ്ഞത് കൊണ്ടാകണം കണ്ണിനു ചുറ്റും നല്ല വേദന..

 

സൂര്യരശ്മികൾ അവളെ തഴുകി കടന്നു പോയി.... ഇന്നലെ പെയ്ത ചാറ്റൽ മഴയുടെ കുളിരു ഭൂമിയെ വിട്ടു പോയിട്ടില്ല.. തണുപ്പും ചൂടും കൂടി കലർന്ന ആ അന്തരീക്ഷം അവൾക്കല്പം ആശ്വാസം നൽകി..

 

ഇന്നലെ നടന്ന സംഭവങ്ങൾ അവൾ ഓർത്തു..

 

"അൽപ നേരത്തെക്കാണെങ്കിലും മരണത്തിനു തൊട്ടു മുൻപിൽ കണ്ടു താൻ.. എല്ലാം കഴിഞ്ഞതാണെന്നാണ് ഓർത്തത്‌...താൻ വീണ്ടും ആ പഴയ ജാനി ആകുകയാണോ.. ആരെയും കാണാതെയും ആരോടും മിണ്ടാതെയും ഏകാന്തത മാത്രം ഇഷ്ടപെട്ടിരുന്ന ആ കൗമാരക്കാരിയിലേക്കുള്ള തിരിച്ചു പോക്കാണോ ഇത്.."

 

ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത തന്റെ ഭൂതകാലം അവളുടെ മുൻപിലൂടെ പോയി.. മരണം തന്നെ കൊണ്ട് പോകുമോ എന്ന് പേടിച്ചു അലറി കരഞ്ഞ രാത്രികളും ആരുടെയും കണ്ണെത്താത്ത മൂലകളിൽ ഒറ്റയ്ക്കിരുന്നു ഭ്രാന്ത്‌ പറഞ്ഞതും ഓർക്കവെ പെയ്യാൻ വിതുമ്പി നിന്ന കണ്ണുനീർ തുള്ളി കണ്ണിൽ നിന്നും ഒലിച്ചിറങ്ങി..

 

"ജാനി.. എവിടാ നീ..?"

 

     ആദിയുടെ ശബ്ദമാണ് ജാനിയെ ചിന്തകളിൽ നിന്നും ഉണർത്തിയത്.. അവൾ വേഗം കണ്ണുനീർ തുടച്ചു.. അവളുടെ കണ്ണീർ അവളെക്കാളും ആദിയെ വേദനിപ്പിക്കുമെന്ന് അവൾക്കറിയാമായിരുന്നു..

 

"ഞാൻ വരാന്തയിൽ ഉണ്ട്.. നീ ഇങ്ങു വാ "

 

അവളുടെ വിളി കേട്ടെന്നോണം ആദി അങ്ങോട്ടേക്ക് വന്നു..

 

"നീ നേരത്തെ എണീറ്റു പൊന്നോ?"

 

"ആഹ്ടി.. ഇന്നലെ തൊട്ടു കുറെ നേരം കിടന്നിലെ "

 

"ആഹ്‌.. ഞാൻ കണ്ണുതുറന്നപ്പോൾ നീ അടുത്തില്ല.. അതാ വേഗം ഇങ്ങു പൊന്നെ?''

 

"എന്താടി.. ഞാൻ പിന്നെ പ്രാന്ത് പിടിച്ചു വീട്ടീന്ന് ഇറങ്ങി പോയെന്നു വിചാരിച്ചോ?"

 

  ആദിയുടെ മൗനം തന്റെ തമാശ അവളെ വേദനിപ്പിച്ചു എന്ന് ജാനിക്കു മനസ്സിലാക്കി കൊടുത്തു..

 

"എന്റെ പെണ്ണെ.. ചുമ്മാ പറഞ്ഞതാ.. നന്ദു എഴുന്നേറ്റില്ലേ "

 

"ഏയ് കൂർക്കം വലിച്ചു കിടന്നുറങ്ങുന്നുണ്ട്..

 

    ജാനി ഒന്ന് ചിരിച്ചതെ ഒള്ളൂ..

 

"നിനക്ക് ഇപ്പോഴും തലവേദന എടുക്കുന്നുണ്ടോ?"

 

"തലവേദന ഇല്ല.. പക്ഷെ മൊത്തത്തിൽ ഒരു ക്ഷീണം.."

 

"ശോ.. ഞാൻ ഒരു കട്ടൻകാപ്പി ഉണ്ടാക്കി തരാം.."

 

"ഏയ്.. വേണ്ടെടി.. ഒന്നും വേണ്ടാ ."

 

"എന്നാൽ രാവിലെ തന്നെ ഒന്ന് ഫ്രഷ് ആവ്.. ഒരു ഉന്മേഷം കിട്ടും.."

 

"അതു ആലോചിക്കാം.."

 

"എന്നാൽ ചെല്ല്.."

 

   ജാനി ഇരുന്നിടത്തുനിന്ന് എഴുനേറ്റു..

 

"ഞാൻ കുളിച്ചിട്ടു വരുമ്പോഴേക്കും  ഒരു കാപ്പി ഇട്ടേക്ക്.."

 

"അതേറ്റു.."

 

    ജാനി ഫ്രഷ് ആവാനായി റൂമിലേക്ക് പോയി..

 

നേരത്തെ ജാനി ഇരുന്ന പോലെ തന്നെ പ്രകൃതിയിലേക്ക് കണ്ണ് തട്ടി ഇരിക്കുകയാണ് ആദിയും.. അവളുടെ മനസ്സാകെ അസ്വസ്ഥമാണ്.. തന്റെ ഉള്ളിലെ ജാനിയെക്കുറിച്ചുള്ള വേവലാതികൾ ആരോടെങ്കിലും പറയണമെന്ന് ആദിക്കു തോന്നി..

 

അവൾ റൂമിൽ പോയി ഫോൺ എടുത്തു കാൾ ചെയ്തു..

 

"Hello "

 

"Hello കണ്ണൻ ചേട്ടാ.. ഞാൻ ആദിയാ.."

 

          

 

          

 

"ആഹ്‌.. ആദി മോളെ.. പറ എന്തെക്കേണ്ട് വിശേഷം.."

 

"ചേട്ടാ.. ഞാൻ ഇപ്പോൾ വിളിച്ചത് ഒരു കാര്യം പറയാനാ.."

 

    

 

      ആദിയുടെ വാക്കുകളിലെ പരിഭ്രമം കണ്ണനിലും ചെറിയൊരു ആശങ്ക ഉണ്ടാക്കി..

 

"എന്താടാ കാര്യം.."

 

"കുറെ നാളുകൾക്കു ശേഷം ഞാൻ നമ്മടെ പഴയെ ജാനിയെ കണ്ടു.."

 

"നീ എന്താ മോളെ പറഞ്ഞു വരുന്നേ.."

 

"അതെ ചേട്ടാ.. ഇന്നലെ വൈകിട്ട് അവൾ ഒരുപാട് അലറി വിളിച്ചു കരഞ്ഞു... മുഖം മുട്ടിൽ മറച്ചു എന്തകെയോ പിറുപിറുകുകയും ചെയ്തു.. സത്യായിട്ടും എനിക്ക് ആ പഴയ ജാനിയെ ഓർമ വന്നു ചേട്ടാ.."

 

"എടാ.. പക്ഷെ ഇപ്പൊ ഇങ്ങനെയൊക്കെ സംഭവിക്കാൻ മാത്രം എന്താ ഉണ്ടായേ..?"

 

"അറിയില്ല ചേട്ടാ.. ഇന്നലെ ഓഫീസിൽ നിന്നു വന്നിട്ട് നേരെ ഫ്രഷ് ആവാൻ റൂമിൽ കയറിതാ.. പിന്നെ കേട്ടത് കരച്ചിൽ ആയിരുന്നു..."

 

     അതുംപറയുമ്പോൾ ആദി ചെറുതായി ഏങ്ങല്ലടിച്ചത് കണ്ണൻ കേട്ടു..

 

"ശേ.. എന്താ ഇപ്പൊ ഇങ്ങനെ വീണ്ടും വരാൻ കാരണം?"

 

"അറിയില്ല ചേട്ടാ.. ഇന്നലെ വൈകിട്ട് തൊട്ട് പാവം നല്ല മൂഡ് ഓഫ്‌ ആ.. രാത്രി നല്ല തലവേദന എടുക്കുണ്ടെന്നു പറഞ്ഞു.. ഇന്ന് രാവിലെ എണീറ്റപ്പോളും നല്ല ക്ഷീണം ഉണ്ടായി...എനിക്കെന്തോ പേടി തോന്നുവാ ചേട്ടാ.."

 

    അത്രെയും പറഞ്ഞതും ആദി കരഞ്ഞിരുന്നു.. കണ്ണന്റെ കണ്ണുകളും നിറഞ്ഞിരുന്നു.. ജാനി അവർ ഇരുവർക്കും അത്രയ്ക്കു പ്രിയങ്കരി ആയിരുന്നു.. അവളുടെ മുഖം ഒന്ന് വാടുന്നത് പോലും ഇരുവർക്കും സഹിക്കാൻ കഴിയിലായിരുന്നു..

 

"നീ വിഷമിക്കണ്ട മോളെ.. അവൾക്കൊന്നും സംഭവിക്കില്ല.. നമ്മളൊക്കെ ഇല്ലേ അവളുടെ കൂടെ.. ഒന്നിനും വിട്ടു കൊടുക്കില്ല നമ്മൾ അവളെ.. പറ്റുവാണേൽ ഞാൻ ഉടനെ അങ്ങോട്ടു വരാം.. തത്കാലം മോൾ ഇത് വേറെ ആരെയും അറിയിക്കാൻ നിൽക്കണ്ട.."

 

"ഇല്ല ചേട്ടാ.. അവളുടെ അച്ഛനേം അമ്മേനേം വിളിക്കാൻ എനിക്കും തോന്നില്ല.. അതാ ചേട്ടനെ വിളിച്ചേ.."

 

"അതെന്തായാലും നന്നായി.."

 

"മം.."

 

"ശേരി ടാ.. എന്നാ വച്ചോ.. അല്ല നന്ദു പെണ്ണെന്തേ?"

 

"എഴുന്നേറ്റട്ടില്ല.."

 

"ആഹ് തോന്നി.."

 

"ശേരി.. എന്ന വയ്ക്കട്ടെ "

 

"ആഹ്ടാ.. ശേരി"

 

  മനസ്സിലെ പിറുമുറുകങ്ങൾ ഒരാളോട് തുറന്നു പറഞ്ഞപ്പോൾ ആദിക്കു അല്പം ആശ്വാസം ആയി.. എന്നാൽ അവളുടെ എങ്ങലടികളും കരച്ചിലും ഒരു ഭിത്തിക്കു അപ്പുറം നിന്നു ജാനി കേൾക്കുന്നുണ്ടെന്നു അവൾ അറിഞ്ഞിരുന്നിലാ....

 

ജാനിയുടെ കണ്ണുകൾ നിറഞ്ഞു..

 

"താൻ വീണ്ടും എല്ലാവർക്കും തീരാവേദനയായി മാറുകയാണോ.. തന്റെ അവസ്ഥ എല്ലാവരുടെ ഉള്ളിലും തീകനലായി മാറും.. ഇല്ല താൻ കാരണം ആരും ഇനി വേദനിക്കരുത്.. തന്നെ സ്നേഹിക്കുന്നവരുടെ സന്തോഷത്തിനും സമാധാനത്തിനുമായി പഴയ കളിചിരികളുടെ മുഖംമൂടി അണിയാൻ അവൾ തീരുമാനിച്ചു..

 

"ആദിയേയ്.... പൂയി.. കാപ്പി എങ്കട കണ്ണാ..?"

 

   അവൾ തുള്ളി തുള്ളി അടുക്കളയിലേക്ക് കയറി കൊണ്ട് ചോദിച്ചു.. അവളിലെ മാറ്റം ആദിയുടെ മനസ്സിൽ കുളിർ മഴയായി പെയ്തു..

 

"ആഹ്‌ കുളിയൊക്കെ കഴിഞ്ഞ് വന്ന.."

 

"Yes.. കാപ്പി താടി.."

 

"എന്റമ്മോ.. കാപ്പി കാപ്പി എന്ന് പറഞ്ഞോണ്ട് ചാവണ്ട.. ദാ കാപ്പി.."

 

   ആദി ഒരു കപ്പ്‌ കാപ്പി ജാനിക്കു നേരെ വീശികൊണ്ട് പറഞ്ഞു..

 

ജാനി നിറഞ്ഞ പുഞ്ചിരിയോടു കൂടി അതു വാങ്ങി കുടിച്ചു..

 

"ആ കുരുട്ട് ഇതുവരെ എണീറ്റിലല്ലേ.."(ജാനി )

 

"അയ്യോ.. തമ്പുരാട്ടിക്ക് നേരം വെളുകാറായില്ലല്ലോ.."

 

"ഞാൻ പോയി കുത്തി പോക്കട്ടെ."

 

 

 

      ജാനി അതും പറഞ്ഞു റൂമിലേക്ക് നടന്നു..

 

മേൽമുഴുവൻ പുതച്ചു കിടക്കുകയാണ് നന്ദു.. ജാനി ചൂടുള്ള കാപ്പി കപ്പ്‌ അവളുടെ കവിളിൾ ചേർത്തു..

 

"അയ്യോ.. വീടിനു തീ പിടിച്ചേ...😲"

 

    നന്ദു കട്ടിലീന്ന് ചാടി എഴുനേറ്റു..

 

"ടി.. ടി.. തീയൊന്നും പിടിച്ചിട്ടില്ല.. ഞാൻ ദേ ഈ കപ്പ്‌ പിടിപ്പിച്ചതാ.. 😁"

 

"ഏയ്.. ഭാ.. 😬മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി 😖"

 

"നിന്നെ ഒക്കെ ഉണർത്തണേല്ലെ ഇതൊക്കെയൊള്ളു മാർഗം.."

 

"ഇത്ര പെട്ടെന്നു രാവിലെയായോ..കട്ടിലിലേക്കു വീണതെ ഓർമ ഒള്ളൂ.."

 

"ആഹ്മ്.. അത്രേ ഓർമ ഉണ്ടാവു.. കിടന്നതും കണ്ടു.. കൂർക്കം വലിക്കുന്നതും കേട്ടു.. എങ്ങനെ സാധിക്കുന്നു.."

 

"ഇതൊക്കെ ഒരു കഴിവല്ലേ.. Bye the bye സമ്മയമെന്തായി.."

 

"8 മണി "

 

"ആണോ. എന്ന ഒരു 8.30ക്കു വിളിച്ചേക്കു.."

 

   അത്രെയും പറഞ്ഞു നന്ദു കട്ടിലിലേക്കു തിരികെ കിടക്കാൻ ആഞ്ഞതും ജാനി അവളുടെ പുറത്തു കൈ വച്ചു.

 

"എഴുനേല്ക്കെടി.. എഴുന്നേൽക്കു.."

 

    ജാനി അവളെ ഉന്തി കൊണ്ടിരുന്നു..

 

"എന്റെ നല്ല ജാനുമ്മ അല്ലെ.. കുറച്ചു നേരം കൂടി.."

 

   കുഞ്ഞുപിള്ളേർ ചോദിക്കുന്ന പോലെ നന്ദു ചോദിച്ചു..

 

"മം..10 മിനിറ്റ്.. അതു കഴിഞ്ഞങ് പൊന്നേക്കണം.."

 

"ഉമ്മാ...."

 

     നന്ദു ജാനിടെ കവിളിൽ അമർത്തി മുത്തി..

 

"അയ്യോ .. ഇതെന്താടി മുനിസിപ്പാലിറ്റിയുടെ മാലിന്യശാലയോ 😣"

 

"സോറി.. പല്ല് തെയ്കാത്തൊണ്ടാ.😌"

 

"ഹ്ഹ്മ്.. ഞാൻ ബോധം കെട്ടിലെന്നെ ഒള്ളൂ.. 😖"

 

    അതു കേട്ടതും നന്ദു വിളിച്ചൊരു ചിരി അങ്ങ് ചിരിച്ചു..ജാനി റൂമീനിറങ്ങി...

 

***** ******  ******

 

ഇതേ സമയം അടുക്കളയിൽ ഒറ്റയ്ക്കിരിക്കുകയായിരുന്നു ആദി..ജാനി നന്ദുവിനെ വിളിക്കാൻ പോയതും അവൾ ഫ്രിഡ്ജിനു മുകളിൽ ഇരുന്ന അവളുടെ ഫോൺ എടുത്തു.. അതിലെ രാഘവിന്റെ msg അവൾ കണ്ടിരുന്നു..

 

"ആഹ്‌ നന്ദുന്റെ വാക് കേട്ടു വഴിയുലൂടെ പോണ വള്ളിയൊക്കെ പിടിച്ചെടുക്കണോ.. ആ നാറിക്കിട്ടു പണിയണം.. നല്ല മുട്ടൻ പണി തന്നെ കൊടുക്കണം.. നേരിട്ട് പോയി പണി കൊടുക്കാൻ ഉള്ള സാഹചര്യം ഇല്ല.. അപ്പൊ പിന്നെ... ഈ പ്ലാൻ തന്നെ ശരണം..."(ആത്മ )

 

അവൾ അല്പം നേരം ആലോചിച്ച ശേഷം റിപ്ലൈ കൊടുത്തു...

 

"ഞാൻ കോളേജിൽ രഘുവേട്ടന്റെ ജൂനിയർ ആയിരുന്നു.."

 

"ഭാഗ്യത്തിനു പഠിച്ച കോളേജിന്റെ പേരൊക്കെ പുള്ളി fb യിൽ ഇട്ടിട്ടുണ്ട് അതു വച്ചു കീച്ചാം.."(again ആത്മ )

 

ജാനി വരുന്ന സൗണ്ട് കേട്ടതും ആദി ഫോൺ എടുത്തു തിരിച്ചു വച്ചു..

 

"എഴുനേൽപ്പിക്കാൻ പോയിട്ട്??"

 

"10 മിനിറ്റ് കൂടെന്ന് "

 

"തോന്നി 😁"

 

"വാ.. നമ്മുക്ക് ഞമ്ഞമ് അടിക്കാൻ എന്തേലും ഉണ്ടാക്കാം.."

 

"നീ പൊക്കോ.. ക്ഷീണം ഉള്ളതല്ലേ..ഞാൻ ഒറ്റയ്ക്കു നോക്കിക്കോളാം.."

 

"അഹ്‌ണോ.. എന്ന ശരി.."

 

"മച്ചാനെ.. പണി പാളിയോ 🙄"(ആദിടെ ആത്മയാ 😁)

 

ജാനി ആദിനെ പാളി നോക്കി.. ഇഞ്ചി കടിച്ച കുരങ്ങന്റെ എക്സ്പ്രഷൻ ഇതിലും എത്രയോ ഭേദം..

 

"എന്താടി.. ഞാൻ പോണ്ടേ?"

 

"അല്ല നിനക്കെന്നേ സഹായിക്കാൻ അത്രയ്ക്കു നിർബന്ധം ആണേൽ കൂടിക്കോ.."

 

"എങ്ങനെ.. "

 

  അതു ചോദിച്ചു ജാനി ആദിനെ ഇക്കിളി കൂട്ടാൻ തുടങ്ങി... അങ്ങനെ കളിയും ചിരിയുമായി അവർ അടുക്കളയിൽ കിടന്നു നിരങ്ങി.. നന്ദുവും ഇടയ്ക്കു എഴുനേറ്റു വന്നു..

 

******* ******* *******

 

ബാൽക്കണിയിലെ ബീൻ ബാഗിൽ വർക്ഔട്ട് കഴിഞ്ഞ് ഇരിക്കുകയാണ് അഭി...ഫോണിലൂടെ കണ്ണുകൾ പായുന്നു.

 

ഇടതു കയ്യിലെ ചായക്കപ്പ് ഇടയ്ക്കു ഇടയ്ക്കു ചുണ്ടോടു ചേർക്കുന്നു..

 

പെട്ടെന്നാണ് ഫോൺ റിങ് ആയതു.. സ്‌ക്രീനിൽ തെളിഞ്ഞ പേര് കണ്ടതും അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറുകി... ആ ക്രോധം ഒട്ടും കുറയ്ക്കാതെ തന്നെ അവൻ കാൾ അറ്റൻഡ് ചെയ്തു...

 

"Good morning അഭി.."

 

"വിളിക്കരുത് നീ എന്നെ അങ്ങനെ.. അങ്ങനെ വിളിക്കാനുള്ള യോഗ്യതയൊക്കെ നിന്നിൽ നിന്നകന്നു "

 

       അത്യധികം ദേഷ്യത്തോടെ അഭി പറഞ്ഞു.

 

"ഓഹ്.. നീ രാവിലെ തന്നെ ദേഷ്യപ്പെടണ്ട.. ഞാൻ ആ പഴയ ബന്ധത്തിന്റെ പേരിൽ വിളിചതാ.."

 

"വിളിച്ച കാര്യം പറയണം.."

 

"കാര്യം എന്താണെന്നു ഞാൻ പറയാതെ തന്നെ നിനക്കറിയാലോ.."

 

"നീ എത്ര തവണ വിളിച്ചിട്ടും കാര്യമില്ല.. നിന്റെ ആവശ്യം ഞാൻ അംഗീകരിക്കില്ല.."

 

"ഒന്നിൽ നേരിൽ കണ്ട് സംസാരിക്കാൻ പറ്റുമോ "

 

"കണ്ട ചെറ്റകളോടൊന്നും സംസാരിക്കാൻ എനിക്ക് സമയമില്ല.."

 

"Mr.. അഭിറാം.. വാക്കുകൾ അല്പം കൂടി സൂക്ഷിച്ചു ഉപയോഗിക്കണം.."

 

"നിന്നോട് ഇതിലും മാന്യമായി സംസാരിക്കാൻ എനിക്കറിയില്ല.."

 

"ടാ.. നീ കുറെ നേരയാലോ പറയുന്നു.. ഞാൻ ചെറ്റയാണെന്നൊക്കെ.. നീ വലിയൊരു മാന്യൻ.. കൂടെ നടന്നവനെ ചതിച്ചു അവന്റെ അധ്വാനം തട്ടിയെടുത്തു സുഖമായി ജീവിക്കുന്നു.. "

 

    അയാളുടെ വാക്കുകളിൽ പുച്ഛം കലർന്നിരുന്നു.. അതു അഭിയുടെ ഉള്ളിക്ക് ദേഷ്യത്തെ ഒന്നുകൂടി വർധിപിച്ചു..

 

"നേരിൽ കാണാടാ.. നീ പറയുന്ന സമയം.. നീ പറയുന്ന സ്ഥലം.."

 

       ചില ഉറച്ച തീരുമാനങ്ങൾ എടുത്തതുപോലെയായിരുന്നു അവൻ സംസാരിച്ചത്..

 

"ആഹ്‌.. അങ്ങനെ വഴിക്കു വാ മോനെ അഭിറാമേ.... "

 

    പുച്ഛം നിറഞ്ഞൊരു ചിരി മാത്രമേ അഭിക്കു മറുപടി ഉണ്ടായിരുന്നോള്ളൂ.. പക്ഷെ ആ ചിരിയിൽ ഒരുപാട്  ഗൂഡലക്ഷ്യങ്ങൾ മറഞ്ഞിരുന്നു..

 

"സ്ഥലവും സമയവും ഞാൻ അറിയിച്ചോളാം നിന്നെ "

 

   അതിനു മറുപ്പടി പറയാതെ അഭി ഫോൺ വച്ചു...

 

*****  ******   ******

 

രാവിലെ തനിക്കും അജുവിനും ഉള്ള ബ്രേക്ഫാസ്റ് ഉണ്ടാക്കി ഡൈനിങ് ടേബിളിൽ കൊടുപോയി വയ്ക്കുകയായിരുന്നു രഘു.. അപ്പോഴാണ് മുടി തൂവർത്തി കൊണ്ട് വരുന്ന അജുവിനെ അവൻ കാണുന്നത്..

 

"ഏട്ടൻ കുളി കഴിഞ്ഞു വന്നോ.. ഞാൻ ഭക്ഷണം എടുത്തു വയ്കാം.. ഇരിക്കു.."

 

     അജുവിനെ കണ്ട വഴി കാൽ കൊണ്ട് നിലത്തു കളം വരച്ചു അല്പം നാണത്തോടെ രഘു പറഞ്ഞു..

 

"നിനക്കെന്നാടാ പറ്റിയെ "

 

    അജു അവനെ മൊത്തത്തിൽ ഒന്ന് നോക്കികൊണ്ട് ചോദിച്ചു..

 

"അല്ല ഞാൻ നിന്റെ ഭാര്യയല്ലെ... നിനക്ക് മൂന്നു നേരം വെട്ടി വിഴുങ്ങാനുള്ളത് ഉണ്ടാകണം..😤 നിന്റെ തുണി കഴുകി തേച്ചു തരണം..😬അയ്യോ പണ്ടാരടങ്ങണേ
😖"

 

      ദേഷ്യത്തിലാണ് പറഞ്ഞു തുടങ്ങിയതെങ്കിലും വിതുമ്പിക്കൊണ്ടാണ് രഘു പറഞ്ഞു നിർത്തിയത് ..

 

"ഡാ.. ഡാ..ഈ ഉണ്ടാക്കി തരുന്നു എന്ന് പറയണത് രണ്ടു ബ്രെഡ് എടുത്തു നടുക്ക് കുറച്ചു ജാം തേച്ചു തന്നതല്ലെ.. അല്ലാതെ മോൻ പുട്ടും കടലയൊന്നും ഉണ്ടാകുന്നില്ലല്ലോ.. പിന്നെ തുണി കഴുകുന്നത്.. ആ മെഷീൻറെ ഉള്ളിലേക്കു പെറുക്കി പെറുക്കി ഇടുന്നതെലെ.. ഇത് പോലും ചെയ്യാൻ വയ്യെടാ.."

 

"ടാ.. നോക്കടാ ബ്രെഡും ജാമും നോക്കണ്ട.."

 

    രഘു അതും പറഞ്ഞു കാസരോളിൽ അടച്ചു വയ്ച്ച പുട്ടും തൊട്ടപുറത്തെ ബൗളിൽ ഇരുന്ന  ആവി പൊങ്ങുന്ന കടലക്കറിയും അജുവിന് കാണിച്ചുകൊടുത്തു..

 

"ആരെവാ... പൊളിച്ചു മുത്തേ.."

 

  രണ്ടും കണ്ടു അജുവിന്റെ മുഖം തിളങ്ങി   അതു കണ്ട് രഘുവിനും സന്തോഷമായി..

 

"അതേയ്.. നിനക്ക് ഇഷ്ടമുള്ളതൊക്കെ വച്ചുണ്ടാക്കി തരാൻ ഞാൻ നിന്റെ പെണ്ണുമ്പിള്ള ഒന്നുമല്ല.. പിന്നെ ഇതൊക്കെ ചെയുന്നത്തെ എന്തുകൊണ്ടാണെന്നോ മനുഷത്വം.. വെറും മനുഷത്വം.."

 

"ഓഹ്.. ശേരി മനുഷ്യ സ്നേഹി.. ഇതൊക്കെ ഒന്നെടുത്തു കഴിച്ചോട്ടെ.."

 

"ആഹ്മ്.. വാ ഇരിക്ക്‌ കഴികാം.."

 

   അജുവും രഘുവും അടുത്തടുത്തു ഇരുന്നു ഭക്ഷണം കഴിച്ചു.. കാര്യം രഘു സാനം നല്ല പൊളിയായി ഉണ്ടാക്കിയെങ്കിലും അജു ശർദ്ധിക്കാൻ വരുന്ന എക്സ്പ്രഷൻ ഒക്കെ ഇട്ട കഴിച്ചേ...

 

കഴിച്ചു കൊണ്ടിരിക്കെയാണ് അജുവിന്റെ ഫോൺ ബെല്ലടിച്ചത്..അവൻ കാൾ അറ്റൻഡ് ചെയ്തു...

 

"Hello.."

 

"Hello സാറേ.. ഞാൻ മനോഹരനാ.. തിരക്കൊഴിയുമ്പോൾ വിളിക്കാൻ പറഞ്ഞിരുന്നിലെ?"

 

"ആഹ്മ് മനോഹരൻ ചേട്ടാ.. എനിക്ക് ആ വീടും പര്സരവും ഒന്നും കാണണം.. ഇപ്പൊ അവിടെ താമസിക്കുന്നവരെ ഞാൻ വിളിച്ചു പറഞ്ഞോളാം.. ചേട്ടന് പറ്റുവാണേൽ അങ്ങോട്ടേക്ക് ഒന്ന് വരാൻ പറ്റോ?"

 

"എപ്പോഴാത്തേക്കാ സാറേ.."

 

"അതു അവരെ വിളിച്ചു അവർക്കു സൗകര്യം ഉള്ള സമയം.. ചേട്ടൻ അവരോട് ഈ മരണത്തിന്റെ കാര്യം ഒക്കെ പറഞ്ഞട്ടിലെ?"

 

"അതു പിന്നെ സാറേ.. ചെറുതായി ഒന്ന് സൂചിപ്പിച്ചിട്ടേ ഒള്ളൂ.... അതു ആത്മഹത്യ ആയതോണ്ട് തന്നെ കേസും വക്കാലത്തും ഒന്നും ഉണ്ടാവില്ലെന്ന ഞാൻ ഓർത്തേ.. ഇതിപ്പോ.."

 

"ഹ്മ്മ്.. സമയം ഞാൻ അറിയിക്കാം..താൻ കൂടി വാ.. എന്നാലേ ശെരിയാവൂ.."

 

"ഓഹ്.. ശേരി സർ.."

 

   അജു ഫോൺ കട്ട്‌ ചെയ്തു..

 

******** ******** *******

 

അജുവിന് ഫോൺ വന്ന സമയം തന്നെ രഘു തൊട്ടപ്പുറത്തിരുന്ന തന്റെ ഫോൺ എടുത്തു..

 

വെറുതെ ഓരോന്ന് നോക്കികൊണ്ടിരുകെയാണ് fb യിലെ ആ msg അവൻ കണ്ടത്..അവൻ അതു ഓപ്പൺ ചെയ്തു വായിച്ചു..

 

"ഏഹ്.. കോളേജിലെ ജൂനിയറോ.. ആരപ്പാ ഇത്.. എന്തോ വള്ളിയാണല്ലോ.. വല്ല fake id ആയിരിക്കും.. മനുഷ്യനെ വട്ടക്കാൻ.. റിപ്ലൈ കൊടുക്കണോ? ഇനി ശെരിക്കും പരിചയമുള്ളവരാണോ.. എന്താ ഇപ്പൊ കൊടുക്കാ?"(ആത്മ )

 

അവൻ msg ടൈപ്പ് ചെയ്യാൻ തുടങ്ങി 

 

"സോറി.. എനിക്ക് മനസ്സിലായില്ല.."

 

    അവൻ msg അയച്ചു.. അപ്പോഴേക്കും അജു ഫോൺ വച്ചിരുന്നു..

 

"ഹൌസ് ഓണർ ആയിരുന്നല്ലേ?"

 

"ആഹ്ടാ.. ആ വീട് ഒന്ന് പോയി കാണണം   "

 

"ഇപ്പോഴത്തേ താമസക്കാരെ വിളിച്ചില്ലലോ ?"

 

"ഇല്ല.. കഴിച്ചു കഴിഞ്ഞിട്ട് വിളികാം .."

 

"ഹ്ഹ്മ്.. പുട്ട് ഇഷ്ടയോടാ..?"

 

"സത്യം പറയാലോ.. വായിൽ വയ്ക്കാൻ കൊള്ളില്ല..പിന്നെ വിശപ്പു കൊണ്ട് കഴിക്കണതാ.."

 

"അയ്യോ.. ബുദ്ധിമുട്ടണ്ട.."

 

   രഘു അതു പറഞ്ഞു അജുവിന്റെ പ്ലേറ്റ് എടുത്ത് മാറ്റി..

 

"ടാ.. അതിങ് താടാ.."

 

"ഏയ്.. വേണ്ടന്നെ.. നിനക്കതൊരു ബുദ്ധിമുട്ടാകും.."

 

"എടാ.. എന്ന ഞാൻ ഒരു സത്യം പറയട്ടെ.. അതിനു അപാര ടേസ്റ്റ് ആയിരുന്നെടാ.. നിന്റെ  ഒരു കൈപ്പുണ്യം.. സമ്മതിച്ചളിയാ.."

 

"അളിയാ.. ഊതല്ലെ.."

 

"അതിങ്ങു താടാ.. എനിക്ക് നല്ല വിശപ്പുണ്ട്.."

 

   രഘു അവനു നേരെ പ്ലേറ്റ് വച്ചു കൊടുത്തു.. അവർ പിന്നേം ഒന്നും രണ്ടും പറഞ്ഞു ഫുഡ്‌ കഴിച്ചു..

 

    തുടരും 


നിൻ നിഴലായി.. ✨️part 17

നിൻ നിഴലായി.. ✨️part 17

4.7
3244

part 17 ✍️Nethra Madhavan      രാവിലെ പണിയൊക്കെ കഴിഞ്ഞു വെറുതെ ഫോൺ നോക്കിയിരിക്കുവായിരുന്നു ആദി... ഫേസ്ബുക്കിലെ രഘുവിന്റെ msg കണ്ടു.. അതിനു എന്ത് റിപ്ലൈ കൊടുക്കണം എന്നാണ് ആലോചനം.. "ആളെ മനസ്സിലായില്ലെന്നോ? ഒരു പേര് പറയണം....എന്താ ഇപ്പൊ പറയാ.. പുള്ളിക്ക് പരിചയമില്ലാത്ത പേരാണെൽ തീർന്നു.. ഭയങ്കര കോമൺ ആയുള്ള പേര് വേണം പറയാൻ.."(ആത്മ ) "അഭിരാമി എന്നിട്ടാലോ... ഒരു കോളേജിൽ മിനിമം ഒരു രണ്ടു മൂന്നു അഭിരാമിയെങ്കിലും ഉണ്ടാകും.. അപ്പൊ അതു ഫിക്സ് "   ആദി രഘുവിനു msg അയച്ചു.. "ഞാൻ അഭിരാമിയാ ഏട്ടാ.." "ഏട്ടനല്ല പൊട്ടൻ  മോനെ രഘു ആദി കളി തുടങ്ങീട്ടൊള്ളു "      ആദി മനസ്സിൽ