Aksharathalukal

HAMAARI AJBOORI KAHAANI 8

HAMAARI AJBOORI KAHAANI 

പാർട്ട്‌ 8


ഒരു കൈ താടിക്കും മറ്റേ കൈ ബെഞ്ചിലും കുത്തി വിദൂരതയിലേക്ക് നോക്കി നിൽക്കുവാണവൾ. ഏതവളെന്നല്ലേ നമ്മുടെ അപ്പുമോൾ. അപ്പൊ വിചാരിക്കുന്നുണ്ടാവും ഇവൾക്ക് എപ്പോ നോക്കിയാലും ഇത് തന്നാണോ പണി വിദൂരതയിലേക്ക് നോക്കി നിൽപെന്നു. അങ്ങനെ ചോദിച്ചാൽ ഈ ഒത്തിരി ചിന്തിക്കുന്നവരൊക്കെ ഇങ്ങനെ തന്നെയാന്നാ കേട്ടെറിവ്. കേട്ടറിവിനെക്കാൾ വലിയ സത്യം വേറെയില്ലെന്നാണല്ലോ പറയാറ്. അപ്പൊ ചിന്തിക്കും കുട്ടിയൊരു ബുദ്ധിജീവിയാന്ന്... നിങ്ങൾക്കു തെറ്റി ഇതതല്ല ഏതു ബുദ്ധി ഇത് വെറും കുരുട്ടുബുദ്ധി. എങ്ങനെ പണി കൊടുക്കാം എന്നതിൽ PHD എടുത്ത ഒരു പാവപ്പെട്ട കൊച്ച്. ഇനിയടുത്ത സംശയം ഈ ഇരുപ്പെന്തിനാന്നല്ലേ അതു തന്നെ കുട്ടീടെ കുലത്തൊഴിൽ പണികൊടുക്കൽ. ഇനിയിപ്പോ കൊടുത്ത പണി ഏക്കുമോ അതോ അതു തിരിഞ്ഞു തന്റെ മേലെ തന്നെ വരുമോന്നറിയാനുള്ള കാത്തിരിപ്പാണ്. അങ്ങനെ കാത്തിരുന്നു കാത്തിരുന്നിരിക്കുമ്പോളുണ്ട് ദേണ്ടേ പിറകിന്നൊരു കൈ വന്നു പുറത്തോടെ ഒന്ന് തൊട്ടു പോയതും താങ്ങിവെച്ചിരുന്ന കൈയ്യോടെ കുട്ടി നിലത്തു. സംഭവം വളരെ സിമ്പിൾ ആണ്. കേട്ടിട്ടില്ലേ ജാവാ സിമ്പിൾ ആണ് അതിലേറെ പവർഫുൾ ആണ്. ഇതും ഒരുതരത്തിൽ അതുപോലെ തന്നെ. 

സിമ്പിൾ ആയി നമ്മുടെ നിഹാക്കൊച്ചു വന്നു അപ്പുക്കൊച്ചിനെ ചെറുതായി ഒന്ന് അടിച്ചു... അതായത് ഇന്നലെ മുതലേ സസ്‌പെൻസിട്ടു കാത്തു കാത്തിരുന്ന പണി അറിയാനുള്ള ത്വര മൂലം ആ ചെറിയ അടിക്കു ചെറുതായിട്ടൊന്നു ശക്തി കൂടിയൊന്നൊരു സംശയം. അല്ല സംശയമല്ല നല്ലോണം കൂടി ദേണ്ടേ താഴെ കിടക്കുന്ന മുതൽ മുകളിൽ നിക്കുന്ന മുതലിനെ നോക്കി പല്ല് കടിക്കുന്നു. നിഹായൊന്നു ഇളിച്ചുകാട്ടി കുറച്ചു പിന്നിലേക്ക് മാറി നിന്നു അല്ലെങ്കിൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.

എന്നിട്ട് ഒന്നൂടെ അപ്പുവിനെ നോക്കി ഇളിച്ചു കാട്ടി. അപ്പു ചാടിയെഴുന്നേറ്റു നിഹാക്കുനേരെ വന്നതും അവൾ അടിയറവു പറഞ്ഞിരുന്നു. അതുകൊണ്ട് അധികം ദേഹോപദ്രവം കൂടാതെ സമാധാനക്കാരാറ് ഒപ്പ് വെച്ചിരുന്നു.

അപ്പുവേ......

എന്തോ......

അതില്ലേ.... ഇന്നലെ പറഞ്ഞ പണിടെ കാര്യം മറന്നിട്ടില്ലല്ലോല്ലേ......

അതൊക്കെ ഞാൻ സെറ്റാക്കിട്ടുണ്ട്..... അപ്പുവെന്നാ സുമ്മാവാ.....

ഇല്ലാത്ത കോളർ പൊക്കി കാണിച്ചു അപ്പു പറഞ്ഞതും നിഹാ പശു ചാണകമിടുന്നെ ലൈവ് ആയി കാണുന്ന എക്സ്പ്രഷൻ ഇട്ടുനിന്നു.

അതു മൈൻഡ് ചെയ്യാതെ പ്ലാൻ വിജയശ്രീ ലാളിതയായി പൂർത്തിയാക്കുന്നതും സ്വപ്നംകണ്ടു സ്വപ്നലോകത്തു വിരാഹിക്കുകയായിരുന്നു അപ്പു.

ഇത് വെല്ലോം നടക്കുമോന്നറിയാതെ ഒരു പണിയും കൂടാതെ നിഹായുമിരുന്നു.

സമയം പൊക്കൊണ്ടേയിരുന്നു... ക്ലാസ്സിൽ കുട്ടികളെല്ലാം വന്നു. ബെല്ലടിച്ചു പ്രാർത്ഥനാഗാനം ആലപിച്ചു അറ്റെൻഡൻസ് എടുത്തു ഒരു പീരീടും കഴിഞ്ഞു. ജ്യോതിയും വന്നില്ല തീയും വന്നില്ലാന്ന് പറഞ്ഞപോലെ പണി കിട്ടിയതുമില്ല പ്ലാനുമറിഞ്ഞില്ല. ഇപ്പൊ സെറ്റാകും ഇപ്പൊ സെറ്റാകുമെന്ന് പ്രതീക്ഷിച്ചു നിഹായും അപ്പുവും മാറി മാറി നോക്കി. അപ്പുവിന്റെ മുഖത്ത് ആത്മവിശ്വാസം കുറഞ്ഞുകുറഞ്ഞും നിഹയുടെ മുഖത്ത് കലിപ്പ് കൂടി കൂടിയും വന്നു. ഇന്റർവെല്ലിന് ബെല്ലടിച്ചാൽ നിഹാ അപ്പുവിനെ പഞ്ഞിക്കിടുമെന്ന് ഏതാണ്ടൊക്കെ ഉറപ്പായിരുന്നു.


അങ്ങനെ രണ്ടാമത്തെ ക്ലാസ്സ്‌ മലയാളം ടീച്ചർ തകൃതിയായി ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്നു. പിള്ളേർ തകൃതിയായി ഉറങ്ങിക്കൊണ്ടുമിരിക്കുന്നു.


പ്രിയ വിദ്യാർത്ഥികളെ... ഇനി നമ്മൾ പഠിക്കാൻ പോവുന്നതൊരു കവിതയാണ്.. ശ്രീമാൻ ഓ എൻ വി കുറിപ്പ് എഴുതിയ മനോഹരമായൊരു കവിതയാണ്. ഞാനത്തീണത്തിലൊന്നു ചൊല്ലി കേൾപ്പിക്കാം.... എല്ലാരും കേട്ടുപഠിച്ചോണം....

തൊണ്ടയൊക്കെയനക്കി ടീച്ചർ കവിത ചൊല്ലാൻ തയാറെടുപ്പു തുടങ്ങിയതും ഒരുറക്കം കൂടിയുറങ്ങാൻ കുട്ടികളും തയ്യാറെടുത്തു.

🎶🎶ഹാ.... കട്ടിപ്പുടി കട്ടിപ്പുടി ഡാ.....
          കണ്ണാളാ കണ്ടപടി കട്ടിപ്പുടി ഡാ....🎶🎶

ഉറക്കം തൂങ്ങിയിരുന്ന ക്ലാസ്സിൽ അങ്ങോളമിങ്ങോളം പൊട്ടലും ചീറ്റലും തുടങ്ങിയിരുന്നു. ഉറങ്ങിക്കിടന്ന പിള്ളേർ ഞെട്ടിയെഴുന്നേറ്റുവരേ കൂട്ടപൊട്ടിച്ചിരിയായിരുന്നു. പരസ്പരം നോക്കി പേടിപ്പിച്ചിരുന്ന നിഹായും അപ്പുവും ഉൾപ്പടെ ചിരിയായിരുന്നു. എന്നാൽ ചിരിക്കാൻ കഴിയാത്ത മുഖവുമായി രണ്ടുപേർ അവിടിരുന്നു.

ഒന്ന് തൊണ്ട ശരിയാക്കി പാടാൻ തയാറെടുത്തു നിന്ന ടീച്ചറും മറ്റൊന്ന് ഈ പാട്ടിന്റെ ഉറവിടമായ ആ കുട്ടിയും.

ടീച്ചർ പാടിതുടങ്ങുന്നതിനു തൊട്ടുമുന്നാണ് ആ കുട്ടീടെ ബാഗിൽനിന്നും റിങ്ങിങ് ടോൺ കേട്ടു തുടങ്ങിയത്.

കുട്ടികളുടെ ശബ്ദമുയർന്നതും ടീച്ചറുടെ മുഖം ഒന്നുകൂടെ ചുവന്നു ദേഷ്യംകൊണ്ട് വിറച്ചുവന്നു.

അഭിനയ..........

അതൊരു അലർച്ച തന്നെയായിരുന്നു. ചിരിച്ചുകൊണ്ടിരുന്ന ക്ലാസ്സ്‌ പെട്ടെന്ന് നിശബ്ദമായി.

നയാ പേടിച്ചുവിറച്ചു ഇപ്പൊ പൊട്ടുമെന്ന് അവസ്ഥയിൽ മെല്ലെ എഴുന്നേറ്റു നിന്നു.

ദേഷ്യത്തിൽ നടന്നുവന്നു ബാഗ് പൊക്കിയെടുത്തു അധികം ബുദ്ധിമുട്ടാതെ തന്നെ അടുത്ത ഒരു ബെല്ലൂടെ മൊബൈലിൽ മുഴങ്ങിയതും അതു ടീച്ചറുടെ കയ്യിലായിരുന്നു.

കൈതട്ടി മൊബൈൽ ഓണായതും മറുപുറത്തുനിന്നും ശബ്ദം കേട്ടുതുടങ്ങിയിരുന്നു..

മുത്തേ.... ഇന്നലെ എന്താ പൊന്നെ നേരത്തെ വെച്ചുപോയെ... ഏട്ടൻ എത്ര കാത്തിരുന്നെന്നോ.... ഇന്നലെ എനിക്ക് അഞ്ജുമ്മയെ തന്നോളൂട്ടോ.... ഇന്നെനിക്കൊരു അമ്പതുമ്മ വേണം കിട്ടാതെ ഞാൻ വെക്കുല പൊന്നേ...

നിന്ന നിൽപ്പിൽ ഉരുകിയൊലിക്കുന്ന പോലെയാണ് നയക്കു തോന്നിയത്. ക്ലാസ്സിൽ മറ്റുകുട്ടികളുടെ മുന്നിൽ തൊലിയുരിഞ്ഞു പോവുന്നപോലെ തോന്നി നയക്ക്.

മൊബൈൽ ഓഫ്‌ ചെയ്തു നയക്ക് നേരെ തിരിഞ്ഞപ്പോളാണ് ഫോൺ വീണ്ടും ബെല്ലടിച്ചത്.

പൊന്നൂസ്സേ.... നീ രാവിലെ വരില്ലെന്നു പറഞ്ഞെന്നെ പറ്റിച്ചല്ലേ.... സാരില്ല ഇനി നമുക്ക് ഇങ്ങനെ വാർത്താനോം പറഞ്ഞിരിക്കാം.....

വീണ്ടും വീണ്ടും കാളുകൾ വരാൻ തുടങ്ങിയതും ടീച്ചർ തന്നെ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചു.

അപ്പോഴും ക്ലാസ്സിൽ അങ്ങിങ്ങായി മുറുമുറുപ്പും അടക്കി ചിരിയുമൊക്കെ ഉയർന്നു കേട്ടു. ഇനിയെന്തെന്നറിയാനുള്ള ആവേശത്തിൽ കുട്ടികളെല്ലാം അങ്ങോട്ടേക്ക് തന്നെ നോക്കിയിരുന്നു. ക്ലാസ്സിലെ ബഹളം കേട്ടു മറ്റു ടീച്ചർമാരും വന്നു തുടങ്ങിയിരുന്നു.

നയയെ ഒന്ന് കടുപ്പിച്ചു നോക്കി ടീച്ചർ നയയുമായി സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി. ടീച്ചർമാരും മറ്റും അറിഞ്ഞവർ അറിഞ്ഞവർ അതു പരസ്പരം പറയാനും തുടങ്ങി. ബെല്ലടിച്ചതോടെ ടീച്ചറും കുട്ടികളുമെല്ലാം സ്റ്റാഫ്റൂമിനു മുന്നിൽ സ്ഥാനം പിടിച്ചു.

മൂന്നു ടീച്ചറും പ്രിൻസിപ്പളും മാത്രം ഉള്ളിൽ കയറി ഡോർ അടച്ചിരുന്നു.

ഉയർന്നു കേട്ട കരച്ചിലും ടീച്ചർമാരുടെ ശാസനയും ഇടക്കിടെ ഉയർന്നു കേട്ടു.


എന്നാൽ ഇതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന മട്ടിൽ പുറത്തെ കടയിൽനിന്ന് വാങ്ങിയ പരിപ്പുവടയും കുത്തിക്കേറ്റിയിരിപ്പാണ് അപ്പു. അപ്പുവിന്റെ ഓരോ ഭാവങ്ങളും കൂർപ്പിച്ചു നോക്കിയിരുപ്പാണ് നിഹാ.


അപ്പുവേ......

എന്തോ.......

ഒരു ബസന്തി ഇളിയും ഇളിച്ചു അപ്പു വിളി കേട്ടു.

കുറച്ചു മുന്നേ ഇവിടെ നടന്ന നാടകത്തിൽ നിന്റെ ഈ വെളുത്ത കൈക്കു വല്ല വല്ല വല്ല പങ്കുമുണ്ടോ......

പ്രത്യേക ഭാവത്തിൽ നിഹാ ചോയിച്ചു .

അപ്പു ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് ഇളിച്ചോണ്ട് തലയാട്ടി.

മുത്തേ...... നീ പൊന്നമ്മയല്ല മുത്തേ തങ്കമ്മയാ തങ്കമ്മ...

കെട്ടിപ്പിടിച്ചു രണ്ടു കവിളിലും മാറി മാറി ഉമ്മ വച്ചോണ്ട് നിഹാ പറഞ്ഞു.

ഇതൊക്കെ പണ്ടേ എനിക്ക് നിസ്സാരമെന്ന ഭാവത്തിൽ അപ്പുവുമിരുന്നു.

എന്നാൽ പെട്ടെന്നായിരുന്നു നിഹയുടെ മുഖം മാറിയത്.

ഇത്രയും വേണമായിരുന്നോടി..... പണിന്നു പറഞ്ഞാലും ഇത് സ്വല്പം കൂടിപ്പോയില്ലേ.

സങ്കട ഭാവത്തോടെ നിഹാ ചോയിച്ചു.

എവിടുന്നു..... ഞാനേ ആ റിങ് ടോണോന്നു മാറ്റി സൗണ്ട് വച്ചന്നേയുള്ളു.... ബാക്കിയെല്ലാം അവടെ തന്നെ കഠിനാധ്വാനമാണ്....

നിഷ്കു ഭാവത്തിൽ അപ്പു പറഞ്ഞു. അതു കണ്ടതും നിഹാക്കും ചിരി വന്നു.

എന്നാലുന്റെ അപ്പുവേ അവളൊരു സഞ്ചരിക്കുന്ന ലൈനടി കേന്ദ്രമാന്നു നമ്മളറിഞ്ഞില്ലല്ലോ.....

അതെ ഭാവത്തിൽ തന്നെ അപ്പു തിരിച്ചും നോക്കി.

അല്ലപ്പു നിനക്കെങ്ങനാ അവളുടെല് ഫോണുണ്ടെന്നറിഞ്ഞേ...

സംശയത്തോടെ നിഹാ ചോയിച്ചു.

അപ്പുവൊന്നു ഇളിച്ചോണ്ടുപറഞ്ഞു തുടങ്ങി.

നീ ഐഡിയ ആലോചിക്കൂ ഐഡിയ ആലോചിക്കൂ എന്ന് പറഞ്ഞു മരത്തിനു ചുറ്റും നടന്നപ്പോൾ ഞാനടുത്ത മാവിലെ മാങ്ങേടെ എണ്ണമെടുത്തോണ്ടിരുപ്പായിരുന്നു..... അപ്പോഴല്ലേ ലവളവിടെ വന്നു ആരുമറിയാതെ സൊള്ളിക്കൊണ്ടിരുപ്പാണ്. അപ്പൊ തന്നെ ടീച്ചറിനെ വിളിച്ചു കാട്ടി കൊടുക്കാന്നാ ആദ്യം കരുതിയെ..... പിന്നാലോചിച്ചപ്പോ അതിലും നല്ലേ ഇതല്ലെന്നു തോന്നിയെ.....

പറഞ്ഞു കഴിഞ്ഞു നിഹായെ നോക്കിയ അപ്പു കാണുന്നത് അവളെ ദഹിപ്പിച്ചുനോക്കുന്നതാണ്.

ആദ്യം നീ പറഞ്ഞെ എനിക്കത്രയങ്ങു ദഹിച്ചില്ലേലും അവസാനം കാര്യം നമുക്ക് ഗുണോണ്ടായൊണ്ട് നിന്നെയൊന്നും പറയണില്ല.....

അതിനു അപ്പുവൊന്നു ഇളിച്ചു കൊടുത്തു.

അല്ലപ്പു.. മാങ്ങയൊക്കെ എങ്ങനെ നമുക്കൊന്നെടുക്കാറായോ...

എവിടുന്നു അതൊക്കെ വെറും പൊട്ടാന്നെ......

നിരാശയോടെ അപ്പു പറഞ്ഞു.


അപ്പോഴേക്കും സ്റ്റാഫ്റൂമിനു ഫ്രണ്ടിൽ നിൽപ്പുറപ്പിച്ച പിള്ളേർ തിരികെ വന്നിരുന്നു. ടീച്ചർമാർ അടിച്ചോടിച്ചെന്നു വേണം പറയുവാൻ.

വീട്ടിനാളിനെ വിളിപ്പിച്ചെന്നും കുറഞ്ഞത് രണ്ടാഴ്ച സസ്‌പെൻഷൻ കൊടുക്കുന്നുമൊക്കെ പിള്ളേർ പറഞ്ഞു കേൾപ്പുണ്ടായിരുന്നു.

ഇതിലൊന്നും പെടാതെ അപ്പുവും നിഹായും വെറുതെ ചുറ്റും നോക്കിയിരുന്നു.

നിഹാക്ക് ഒരാഴ്ച വീട്ടുതടങ്കൽ കൊടുത്തേന് നയക്ക് രണ്ടാഴ്ച വീട്ടിൽ കടിഞ്ഞ തടവ് കൊടുത്ത സംതൃപ്തിയിൽ അപ്പുവുമിരുന്നു...


തുടരും 


വായിച്ചു ഇഷ്ടായാൽ അഭിപ്രായം പറയണേ 😍😍😘


HAMAARI   AJBOORI   KAHAANI    9

HAMAARI AJBOORI KAHAANI 9

4.9
1865

HAMAARI AJBOORI KAHAANI  പാർട്ട്‌ 9 വീട്ടിന്നാള് വന്നതും ടീച്ചർമാർ കൂടിനിന്നാക്രമണം തുടങ്ങി. ഇന്നിവരെയുള്ള അവളുടെ ലൈനിന്റെ എണ്ണം കേട്ടു കണ്ണുതള്ളിയിരുപ്പായിരുന്നു അവളുടെ രണ്ടാമത്തെ ഏട്ടൻ അഭിമാനവ് എന്ന മനു. ആഗ്രഹിച്ചതെന്തും അപ്പപ്പോ നേടിക്കൊടുക്കുന്ന അവൾക്കു ഒരു ഫോൺ കിട്ടാൻ ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല. എന്നാൽ അതു ദിരുപയോഗിക്കപ്പെട്ടു എന്നത് അവരിൽ വേദന നിറഞ്ഞിരുന്നു. ടീച്ചർമാരിൽ നിന്നും നേരിട്ട മോശമഭിപ്രായവും വീട്ടുകാരുടെ മുന്നിൽ കുറ്റക്കാരിയാക്കപ്പെട്ടതുമെല്ലാം നയയെ വല്ലാതെ തളർത്തി. ഇനി ഇതുപോലൊരു തെറ്റ് ആവർത്തിക്കരുതെന്ന താക്കിതും നൽകി രണ്