HAMAARI AJBOORI KAHAANI
പാർട്ട് 9
വീട്ടിന്നാള് വന്നതും ടീച്ചർമാർ കൂടിനിന്നാക്രമണം തുടങ്ങി.
ഇന്നിവരെയുള്ള അവളുടെ ലൈനിന്റെ എണ്ണം കേട്ടു കണ്ണുതള്ളിയിരുപ്പായിരുന്നു അവളുടെ രണ്ടാമത്തെ ഏട്ടൻ അഭിമാനവ് എന്ന മനു. ആഗ്രഹിച്ചതെന്തും അപ്പപ്പോ നേടിക്കൊടുക്കുന്ന അവൾക്കു ഒരു ഫോൺ കിട്ടാൻ ഒട്ടും ബുദ്ധിമുട്ടേണ്ടിവന്നില്ല. എന്നാൽ അതു ദിരുപയോഗിക്കപ്പെട്ടു എന്നത് അവരിൽ വേദന നിറഞ്ഞിരുന്നു.
ടീച്ചർമാരിൽ നിന്നും നേരിട്ട മോശമഭിപ്രായവും വീട്ടുകാരുടെ മുന്നിൽ കുറ്റക്കാരിയാക്കപ്പെട്ടതുമെല്ലാം നയയെ വല്ലാതെ തളർത്തി. ഇനി ഇതുപോലൊരു തെറ്റ് ആവർത്തിക്കരുതെന്ന താക്കിതും നൽകി രണ്ടാഴ്ച സസ്‌പെൻഷനും നൽകിയാണ് അവളെ വിട്ടത്. തിരികെ ക്ലാസ്സിൽ ബാഗെടുക്കാൻ വന്ന നയാ നാണക്കേടുകൊണ്ട് തലതാഴ്ത്തിയപ്പോഴും നിഹായേം അപ്പുവിനേം നോക്കി ദഹിപ്പാൻ അവൾ മറന്നില്ല. രണ്ടുപേരും നല്ല വെടിപ്പായതു കണ്ടെങ്കിലും ഒന്നും തന്നെ പ്രതികരിക്കാൻ അവർ നിന്നില്ല. അതിന്റെ ആവശ്യമുള്ളതായി തോന്നിയില്ല എന്നുവേണം പറയുവാൻ. അല്ലേലെ നാണംകെട്ടു നിൽക്കക്കോള്ളിയില്ലാതെ നിക്കുന്ന അവളോട് അവർ പ്രത്യേകിച്ചെന്തു പറയാനാണ്.
അങ്ങനെ ഒരു മാരണത്തെ ഓടിച്ചുവിട്ട സന്തോഷത്തിൽ ഇരുന്നും നിന്നും നടന്നും ഉറങ്ങിയും സമയം തള്ളിനീക്കി.
വൈകുന്നേരം ക്ലാസ്സ് വിട്ട സമയം രണ്ടുപേരും നേരെ മേരി ടീച്ചർടെ അടുത്തേക്ക് വിട്ടു. അവിടെ ചെന്നതും ഈ വരവും പ്രതീക്ഷിച്ചു മുൻപിൽ തന്നെ നിപ്പോണ്ടാള്.
പിന്നെ ഒട്ടും കുറക്കാതെ രണ്ടുപേരും നല്ലോണമങ്ങു ഇളിച്ചു കൊടുത്തു. ടീച്ചറൊന്നു കനിപ്പിച്ചു നോക്കി. പിന്നെ കുറ്റസമ്മതമായി ചെവിക്കുപിടിയായി വിളിച്ചുകൂവലായി അങ്ങനെ ഒരുവിധം എല്ലാമൊന്നു ഒതുക്കി.
എന്നാലും ഇത്രേം വേണ്ടായിരുന്നു മക്കളെ.....
അതിനു ഞങ്ങൾ ചെറുതല്ലേ ബാക്കിയൊക്കെ അവളുടെ സ്വഭാവ മഹിമ കൊണ്ട് കിട്ടിയതല്ലേ.... ഞങ്ങളറിഞ്ഞോ അവളിങ്ങനൊക്കെയാന്ന്.,....
നിഷ്കു ഭാവത്തിൽ അപ്പു പറഞ്ഞു.
അവളെ ടീച്ചറൊന്നു ചിറഞ്ഞു നോക്കിയതും അവളൊന്നുടെ നിഷ്കുവാക്കി ഇളിച്ചു.
ഇതൊക്കെ കണ്ടു ചിരി കടിച്ചുപിടിച്ചു നിക്കുവാണ് നിഹാ.
ഇന്നലെത്തന്നെ ഒരു പണി ഒപ്പിക്കാൻ പോവുന്നുവെന്നു പറഞ്ഞു അനുവാദമൊക്കെ വാങ്ങിയാണ് പണിക്കിറങ്ങുന്നത്. പിന്നെ അവളുടെ നിഹായോടുള്ള പെരുമാറ്റവും സ്വഭാവവുമൊക്കെ അറിയുന്നൊണ്ട് അധികം എതിർപ്പ് നേരിടേണ്ടി വരില്ല. എന്നാലും പ്ലാൻ മുഴുവൻ പറഞ്ഞു അതുമൂലം ഇവർക്ക് ഒരുതരത്തിലെ ബുദ്ധിമുട്ടും നേരിടേണ്ടി വരില്ലായെന്നു ഉറപ്പു വന്നിട്ടേ അനുവാദം ലഭിക്കയൊള്ളു. അതിനുശേഷം അതുമായി ബന്ധപ്പെട്ടു എന്ത് പ്രശ്നം വന്നാലും ടീച്ചർ കട്ടക്ക് കൂടെ നിക്കും.
ഇനിയും പറഞ്ഞാലും ഈ കുരുപ്പിന് മാറ്റമൊന്നും വരാൻ പോണില്ലെന്നറിയാന്നൊണ്ട് കൂടുതലൊന്നും പറയാൻ പോയില്ല.
നിഹയോട് നാളെയാണ് ട്യൂഷൻസെന്ററിന്റെ മോക്ക് ടെസ്റ്റ്.
പിന്നെ പ്രിൻസിപ്പാലിനെക്കൊണ്ട് പറയിച്ചിട്ടുണ്ട്. മോളാറിഞ്ഞതായി ഭാവിക്കണ്ട അച്ഛൻ പറയുമ്പോ.... കേട്ടു . നിന്നാ മതി....
അയ്യോ അമ്മിക്കവളെ അറിയാഞ്ഞിട്ടാ.... വീട്ടിലവള് വെറും പൂച്ചകുട്ടിയാ പൂച്ചാക്കുട്ടി..... എന്തേലും മിണ്ടാൻ പറഞ്ഞാപോലും മാഷിന്റെ മുന്നിൽ ചെന്നാൽ മുട്ട് കൂട്ടിയിടി തുടങ്ങുന്നേ.....
നിഹായെ ഒന്നാക്കിക്കൊണ്ട് അപ്പു പറഞ്ഞു.
അതിനു നിഹായൊന്ന് കൊഞ്ഞനം കുത്തി.
അങ്ങനാ പിള്ളേർ അല്ലാണ്ട് നിന്നെപ്പോലെ ഇരുപത്തിനാല് മണിക്കൂറും ചിലച്ചോണ്ട് നടപ്പല്ല....
പോയി... പോയി അവിടുന്നും പോയി. ഇനിയും ട്രോളാലുകളേറ്റുവാങ്ങാൻ അപ്പുവിന്റെ ജീവിതം ബാക്കി.
ഇല്ലാത്ത കണ്ണീർ തൂത്തുകളഞ്ഞു അപ്പു പറഞ്ഞതും ടീച്ചറും നിഹായും ഒരുപോലെ പൊട്ടിച്ചിരിച്ചിരുന്നു.
കുറച്ചു മുന്നേ നിഹയിൽ പ്രകടമായ ആ കുഞ്ഞു നിരാശയും അപ്പു മാറ്റിയെടുത്തിരുന്നു. താൻ പ്രതീക്ഷിച്ച കാര്യം നടന്നതും അപ്പുവിനും സന്തോഷമായി.
വീട്ടിലെത്തിയ നിഹാ ഇന്ന് നടന്നതെല്ലാം അമ്മയോട് പറഞ്ഞു. ഒരു സമയം ചിരിയും കുഞ്ഞുവേദനയും അവരിൽ ഉടലെടുത്തു. അതിനു നിഹാ അപ്പുവിന്റെ രണ്ട് ചളികളൊക്കെ പറഞ്ഞു അമ്മയുടെ മൂഡ് ശെരിയാക്കി.
രാത്രി പതിവുപോലെ കുടിച്ചിട്ട് ചീത്തവിളിയും ബഹളവുമൊക്കെയായിരുന്നു ശ്രീധരൻ. ശ്രീധരൻ വന്നു ട്യൂഷന്റെ കാര്യം സംസാരിക്കുന്നും പറഞ്ഞു കാത്തിരുന്ന നിഹാ അങ്ങനെ ശശിയായി. നാളെ അച്ഛൻ സമ്മതിച്ചില്ലെങ്കിൽ പിന്നെന്തുചെയ്യുമെന്ന് ആലോചിച്ചാലോചിച്ചു നിഹാ എപ്പോഴോ ഉറങ്ങി.
💥💥💥💥💥💥💥💥
രാവിലെ എണ്ണിച്ചു പണിയെല്ലാമൊതുക്കി സ്കൂളിൽ പോവാൻ റെഡിയാവാൻ പോവുമ്പോഴാണ് അച്ഛൻ വന്നു വിളിക്കുന്നത്. വിറച്ചു വിറച്ചാണ് അവൾ അച്ഛനരികിലേക്ക് നടന്നത്. അവളെയൊന്നു നോക്കുക പോലും ചെയ്യാതെ ട്യൂഷന്റെ കാര്യവും പറഞ്ഞു അയാൾ ഇറങ്ങിപോയി.
ഉള്ളിലെവിടെയോ ഒരു കുഞ്ഞു നോവ് തോന്നിയെങ്കിലും അതിനപ്പുറം ആശ്വാസമായിരുന്നു തോന്നിയത്. കാരണം മുഖത്ത് നോക്കിയാൽ ഒഴിഞ്ഞു കിടക്കുന്ന കവിൾ കണ്ടാൽ വെറുതെയൊന്നു ശക്തിപരീക്ഷിക്കാൻ അയാൾക്ക് തോന്നും. പിന്നങ്ങോട്ട് ആഹാരമിറക്കാനുള്ള ശക്തി കിട്ടാൻ രണ്ടു ദിവസമെങ്കിലുമെടുക്കും.
അങ്ങനെ തല്ലു കൊള്ളാതെ രക്ഷപ്പെട്ട സമാധാനത്തിൽ നിഹാ വേഗം റെഡിയായി സ്കൂളിലേക്ക് പോയി.
ക്ലാസ്സിൽ കയറിയതും ആകെയൊരു കലപില ശബ്ദം കേട്ടുകൊണ്ടാണ് നിഹാ കയറി വരുന്നത്. നേരെ കയറി വന്നതും നിഹയുടെ കണ്ണുകൾ അപ്പുവിനെ തിരഞ്ഞു.
ഓടിനടന്നു സംസാരിച്ചോണ്ട് നടക്കുന്ന അപ്പുവിനെ കണ്ടതും നിഹാ നേരെ അങ്ങോട്ടേക്ക് വെച്ചുപിടിച്ചു.
പുറത്തിട്ടൊന്നു കൊട്ടാൻ കൈ പൊക്കിയതും അപ്പു തിരിഞ്ഞുനോക്കിയതും ഒരുമിച്ചായിരുന്നു. അതോണ്ട് വേഗം കൈ താത്തി അപ്പുവിനെ നോക്കി ഇളിച്ചുകാട്ടി.
നിഹായെ കൂർപ്പിച്ചൊന്നു നോക്കിയിട്ട് അപ്പു അവളുടെ പണി തുടർന്നു.
ഘോഷ്ടിക്കാട്ടിയും സൗണ്ടുണ്ടാക്കിയും എല്ലാം നിഹാ അപ്പുവിന്റെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പു ഇതൊന്നുമറിഞ്ഞതേയില്ല. കൊറേ നേരമായിട്ടും അവൾ മൈൻഡ് പോലും ചെയ്യുന്നില്ലെന്നു കണ്ടതും നിഹാ മുഖം വീർപ്പിച്ചു സീറ്റിൽ പോയിരുന്നു.
കൊറേ നേരമായി നിഹെടെ അനക്കമൊന്നുമില്ലാന്ന് കണ്ടാണ് അപ്പു തിരിഞ്ഞു നോക്കിയേ. അവളെ അവിടൊന്നും കാണാഞ്ഞു നോക്കിയപ്പോ ലാസ്റ്റ് ബെഞ്ചിൽ ഒറ്റക്കിരുന്നു മുഖം വീർപ്പിച്ചു പരിഭവം പറയുന്ന നിഹായെയാണ് കാണുന്നത്.
അതു കണ്ടതും അപ്പുവിന് ചിരി വരുന്നുണ്ടായിരുന്നു. അപ്പു നേരെ നിഹായിരിക്കുന്ന സീറ്റിൽ അവൾക്കടുത്തു പോയിരുന്നു അവളെ തോണ്ടാൻ തുടങ്ങി.
നിഹാ അതു കണ്ടെങ്കിലും നേരത്തെ തന്നെ കൂട്ടാതെന്റെ ഒരു കുഞ്ഞു പരിഭവമവളിലുണ്ടായിരുന്നു.
അപ്പു ആ പണി നിർത്താതെ തുടർന്നു. സഹികെട്ടു നിഹാ അവളെ നോക്കി പേടിപ്പിച്ചു തിരിഞ്ഞിരുന്നു.
അപ്പു വീണ്ടും അതു തന്നെ ചെയ്തു.
എന്താ......
സഹികെട്ടു നിഹാ ചോയിച്ചു.
അതിനു അവളെയൊന്ന് ഇളിച്ചുകാണിച്ചതും നിഹാ പല്ലുകടിച്ചവളെ നോക്കി.
അതുണ്ടല്ലോ ഞാൻ നിന്നെ മൈൻഡ് ചെയ്യാഞ്ഞതല്ല....
പിന്നെ.....
ആ... അതു.... ഹാ.... അതു ഞാൻ പ്ലാൻ ചെയ്യുവായിരുന്നു....
എന്ത് പ്ലാൻ...
സംശയത്തോടെ അപ്പുവിനെ കൂർപ്പിച്ചു നോക്കി നിഹാ ചോയിച്ചു.
അപ്പൊ നീയൊന്നുമറിഞ്ഞില്ലേ......
ആകാംഷയോടെ അപ്പു ചോയിച്ചു.
അറിയാനോണ്ടല്ലേ നിന്നോട് ചോയിച്ചേ...
താല്പര്യമില്ലാത്ത മട്ടിൽ നിഹാ പറഞ്ഞു. എന്നാലും അവൾ ഇടങ്കണ്ണിട്ടു അപ്പുവിനെ നോക്കിക്കൊണ്ടിരുന്നു വേറൊന്നുമല്ല കാര്യം അറിയാനുള്ളൊരു വ്യഗ്രത. അതു മനസ്സിലാക്കിയതുകൊണ്ട് അപ്പുവും അറിയാൻ താല്പര്യമില്ലേ പറയുന്നില്ലെന്നു പറഞ്ഞു തിരിഞ്ഞു നടന്നു.
എന്നാൽ മുന്നോട്ടു പോവുമ്മുന്നേ നിഹാ അവളെ അവിടെ പിടിച്ചു വച്ചിരുന്നു. അതു അറിഞ്ഞതും അപ്പുവിൽ ഒരു ചിരി വിടർന്നു.
പറയടി അപ്പു എന്താ കാര്യം....
ഓ നിനക്കെന്നോട് മിണ്ടാൻ താല്പര്യമില്ലല്ലോ അപ്പൊ ഞാനെന്തിനാ പറയുന്നേ....
അലസമായി അപ്പു പറഞ്ഞു.
പ്ഫാ..... പറയടി മാക്കാച്ചി......
ആ ഒറ്റൊരാട്ടിൽ കുട്ടി നന്നായി.
പിന്നെ ഒന്നും നോക്കിയില്ല അങ്ങ് പറഞ്ഞു.
തുടരും
വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം പറയണേ