Part 21
"ഹ്മ്മ്... ശെരി ഇച്ചായ... അല്ല ഞാൻ വരണോ അങ്ങോട്ട് "
അലീന ഫോണിലൂടെ ചോദിച്ചു...
"ഹ്മ്മ് okey "
അപ്പുറത്തു നിന്ന് മറുപടി കേട്ടതും അവൾ ഫോൺ വെച്ചു.
"ആരാ മോളെ വിളിച്ചേ "
അലക്സി ചോദിച്ചു.
"മെൽവിച്ചായൻ!!!"
"ഓഹ് എന്ത് പറയുന്നു അവൻ..."
"ഇച്ചായൻ ഇങ്ങോട്ട് വരുന്നുണ്ടെന്ന് "
അലീന സന്തോഷത്തോടെ പറഞ്ഞതും അലക്സിയും ഒന്ന് ചിരിച്ചു...
__________❤️❤️❤️
ബെഡിൽ ആദിയുടെ ഫോട്ടോയും നോക്കിയിരിക്കുമ്പോൾ ആണ് ജനനിൽ ആരോ കൊട്ടിയത്... തനു ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി.... ജനാലയുടെ അടുത്തൊരു രൂപം കണ്ടതും തനു പേടിയോടെ ഉമിനീരിറക്കി... പിന്നെയും കൊട്ട് വീണതും തനു പേടിയോടെ അങ്ങോട്ട് നടന്നു...കുറച്ചു വിട്ടിലേക്ക് നിന്നുകൊണ്ട് ജനാല തുറന്നു..... ബാൽക്കണിയിൽ നിന്നുവരുന്ന പ്രകാശത്തിൽ ആ രൂപത്തിന്റെ മുഖം തെളിഞ്ഞതും തനു സമാധാനത്തോടെ നെഞ്ചിൽ കൈവെച്ചു...
"ഞാൻ പേടിച്ചു പോയിട്ടോ ഏട്ടാ "
അവൾ ജനൽ കമ്പിയിൽ വെച്ച അവന്റെ കയ്യിലൊന്ന് നുള്ളിക്കൊണ്ട് പറഞ്ഞു...
"നീയല്ലേ കാണണം എന്ന് പറഞ്ഞെ "
"എന്ന് കരുതി..."
"നീ വാതിൽ തുറന്നെ '"
ആദി പറഞ്ഞതും തനു തലയാട്ടി കൊണ്ട് ബൾക്കണിയിലെ വാതിൽ തുറന്നു.... ആദി വേഗം അകത്തേക്ക് കയറി ഡോർ അടച്ചു...അവളെ അവനിലേക്ക് അടുപ്പിച്ചു...
"എന്താ..."
അവൾ കുസൃതിയോടെ ചോദിച്ചു.
അവൻ മറുപടി പറയാതെ അവളുടെ ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി...
അവൾ ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവനിലേക്ക് ചേർന്നു...
രാത്രി ഏറെ കഴിഞ്ഞിട്ടാണ് ആദി വീട്ടിലേക്ക് പോയത്...ഫ്രണ്ട് ഡോർ പതിയെ ശബ്‍ദമുണ്ടാക്കാതെ തുറന്നതും അവിടെ ആകെ വെളിച്ചം പരന്നു... ദാസോ ഭദ്രയോ ആണേൽ എന്ത് ഉത്തരം പറയും എന്നറിയാതെ കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് നാവ് കടിച്ചു...
അവൻ അതെ ഭാവത്തോടെ കണ്ണ് തുറന്നതും കയ്യും കെട്ടി അവന്റെ മുന്നിൽ നിൽക്കുന്ന ആരുവിനെയാണ് കണ്ടത്... അവനൊരു ഇളിയോടെ അവളുടെ അടുത്തേക്ക് നടന്നു.
"എവിടെയായിരുന്നു എന്ന് ചോദിക്കുന്നില്ല...വന്ന് കിടക്കാൻ നോക്ക് "
ആരു ഗൗരവത്തോടെ പറഞ്ഞു കൊണ്ട് മുകളിലേക്ക് കയറി പോയി...ഒരു ചമ്മലോടെ ആദിയും...
"നീ ഉറങ്ങിയില്ലായിരുന്നോ "
മുകളിൽ എത്തിയതും ആദി ചോദിച്ചു.
"കിടന്നിട്ട് ഉറക്കം വന്നില്ല... ഏട്ടന്റെ കൂടെ കിടക്കാം എന്ന് കരുതി വന്നതാ... നോക്കുമ്പോ ആളില്ല"
ആരു പറഞ്ഞു.
"അത് പിന്നെ ഞാൻ "
"കഷ്ട്ടപെടേണ്ടാ തനുവിന്റെ അടുത്ത് അല്ലായിരുന്നൊ എനിക്ക് അറിയാം"
ആരു തിരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു... ആദി ചെറു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കണ്ണുകൾ അടച്ചു...
_____________✨️✨️✨️✨️
"മിസ്രി "
വരാന്തയിലൂടെ നടക്കുമ്പോഴാണ് ആഷി വിളിച്ചത്.അവനെ കണ്ടതും അവൾ ചിരിയോടെ അവന്റെ അടുത്തേക്ക് നടക്കാനാഞ്ഞു... കനി പെട്ടന്ന് അവളുടെ കൈകളിൽ പിടിച്ചു.
"ഒലിപ്പിക്കാൻ പോണ്ട"
കനി പറഞ്ഞു.
"നിനക്ക് അസൂയ അല്ലേടി "
അവളുടെ മൂക്കിൻ തുമ്പിലൊന്ന് തട്ടികൊണ്ട് മിയ പറഞ്ഞു.
"ഓ പിന്നെ എനിക്കെന്ത് അസൂയ... ഈ ഒരുപാട് പേരെ നോക്കി വെള്ളമിറക്കുന്ന സുഖമൊന്നും ഒരാളോട് മാത്രം കൊഞ്ചി കുഴഞ്ഞാൽ കിട്ടില്ല ഹും "
കനി അവളെ നോക്കി പുച്ഛിച്ചു കൊണ്ട് ക്ലാസ്സിലേക്ക് കയറി പോയി...
"ആരവിന്റെ ഹവർ എപ്പോഴാ "
ആരു ചോദിച്ചതും തനുവും കനിയും അവളെ അടിമുടിയൊന്ന് നോക്കി...
"ഹ്മ്മ് ഹ്മ്മ് കെട്ട്യോനെ കാണാൻ തിടുക്കം ആയല്ലേ "
തനു കളിയോടെ പറഞ്ഞതും ആരു അവളെ കണ്ണുരുട്ടി നോക്കികൊണ്ട് തിരിഞ്ഞിരുന്നു... എന്തുകൊണ്ടോ അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി മൊട്ടിട്ടു...
"കനി... നീയെന്താ ജീവ സാറേ മാത്രം വായിന്നോക്കാതെ..."
മിയ ജീവയുടെ ഹവറിൽ ബുക്കിലുനോക്കിയിരിക്കുന്ന കനിയെ നോക്കി ചോദിച്ചു.
"ആര് പറഞ്ഞു ഞാൻ നോക്കുന്നുണ്ടല്ലോ😁"
കനിയൊരു ഇളിയോടെ പറഞ്ഞു.
"അങ്ങനെയല്ല ഡാ... കാന്റീനിലെ സുകുചേട്ടൻ... നമ്മുടെ പ്യൂൺ അങ്ങനെ സകല ആളുകൾ മുന്നിലൂടെ പോയാലും നിന്റെ കണ്ണ് അവരുടെ ദേഹത്തു ആയിരിക്കും... പക്ഷെ ജീവ സാറിനെ നീ അങ്ങനെയൊന്നും നോക്കുന്നില്ല "
തനു അവളെയൊന്ന് തട്ടികൊണ്ട് പറഞ്ഞു.
"അതെന്താന്നോ... ഇയാളെ കാണുമ്പോ എനിക്കെന്തോ വേറെ ഫീൽ ആണ് ഡീ "
കനി ബോർഡിൽ നോട്സ് എഴുതുന്ന ജീവയെ നോക്കി പറഞ്ഞു...അത് കേട്ടതും മൂന്നും അവളെ നോക്കിയൊന്ന് തലയാട്ടി...
_______✨️✨️✨️✨️
"അഭി..."
വർക്ക് ചെയ്തു കൊണ്ടിരുന്ന അഭിയെ നീനു വിളിച്ചു... അവളുടെ ശബ്ദം കേട്ടതും അവനൊരു ചിരിയോടെ അവളെ നോക്കി.
"അത്... എനിക്ക് "
അവൾ എന്തോ പറയാൻ എന്നപ്പോലെ അവനെ നോക്കി.
"പറയെടോ "
അഭി അവളുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു...
"അത്... എനിക്കിഷ്ട്ട അഭിയെ... "
അവൾ അവന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞതും അവൻ സന്തോഷത്തോടെ അവളുടെ കൈകളിൽ ചുംബിച്ചു... നീനു ഒരു ചിരിയോടെ അവനെ നോക്കി...
______________❤️❤️❤️
ആരവും ആരുവുമായുള്ള കല്യാണ നിശ്ചയത്തിന് വിളിച്ച ശേഷം ആകെ വെപ്രാളത്തോടെയാണ് ഗംഗ... അവൾ നിറഞ്ഞ കണ്ണുകൾ തുളുമ്പാൻ സമ്മതിക്കാതെ അമർത്തി തുടച്ചു...
എന്തോ ആരവിനോട് ഒരു പ്രതേക ഇഷ്ട്ടം ഉണ്ടായിരുന്നു ഗംഗയ്ക്ക്...അവൻ തന്റെ അനിയത്തിയുടെതാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല...!!എങ്കിലും മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ അവളൊരു പാഴ്ശ്രമം നടത്തി...
_______________✨️✨️
ആരവിന്റെ ക്ലാസ്സ് ടൈമിൽ എല്ലാം ആരുവിന്റെ കണ്ണുകൾ അവളുടെ മുഖത്ത് അലഞ്ഞു നടന്നു... ദേഷ്യപെടുമ്പോഴുള്ള അവന്റെ ചുവന്നു തുടുക്കുന്ന മൂക്കിലും കവിളിലുമെല്ലാംഅവൾ നോക്കിയിരുന്നു....ഇടയ്ക്ക് ആരവും അവളെ നോക്കുന്നുണ്ടെന്ന് കണ്ടതും ആരു കണ്ണുകൾ വെട്ടിച്ചു കൊണ്ട് ഡെസ്കിലേക്ക് തല ചാഴ്ച്ചു....
'ഛെ നാണമില്ലേ ആരു നിനക്ക് അവനെയും നോക്കിയിരിക്കാൻ... അതിനു മാത്രം എന്താ അവനുള്ളത്...'
ആരു സ്വയം തലയ്ക്കൊന്ന് മേടി കൊണ്ട് ചോദിച്ചു...
ആരവ് അവളുടെ കാട്ടി കൂട്ടൽ കണ്ട് ഒന്ന് മന്ദഹസിച്ചു...
"ആർദ്ര ദാസ് "
ക്ലാസ്സ് കഴിഞ്ഞതും ആരവ് വിളിച്ചു... ആരു കണ്ണുയർത്തി അവനെ നോക്കി...
"ഫ്രീയാവുമ്പോൾ ഒന്ന് ലൈബ്രറിയിൽ വാ '"
ആരവ് അത്രയും പറഞ്ഞു കൊണ്ട് വെളിയിലേക്ക് പോയി...
'ഓഹ് പിന്നെ എനിക്ക് അതല്ലേ പണി '
ആരു പുച്ഛിച്ചു കൊണ്ട് ഇരുന്നു.... പിന്നെ എന്തോ ഓർത്തുകൊണ്ട് അവന്റെ പിറകെ ഓടി...
ഇതെല്ലാം കണ്ട് അലീനയുടെ മുഖം വലിഞ്ഞു മുറുകി...
____________✨️✨️✨️
"ഹ്മ്മ് ന്താ"
ലൈബ്രറിയിൽ എത്തിയതും ഒരു ബെഞ്ചിൽ ഇരുന്ന് പുസ്തകം നോക്കുന്ന ആരവിനെ നോക്കി ആരു ചോദിച്ചു...
"ഇരിക്ക്..."
അവൻ അവളെ നോക്കി പറഞ്ഞതും അവൾ വായ തുറന്നു പോയി...
ഇതുവരെ ദേഷ്യത്തോടെ അല്ലാണ്ട് പേര് പോലും വിളിച്ചിട്ടില്ല... എന്നിട്ട ഇരിക്കാൻ പറയുന്നേ...
"ഇരിക്കാൻ "
അവൻ അല്പം കടുപ്പിച്ചു പറഞ്ഞതും ബെഞ്ചിന്റെ ഒരു അറ്റത്തായി അവൾ ഇരുന്നു...
"എനിക്ക് നിന്നോട് സംസാരിക്കണം ആർദ്ര "
"സംസാരിച്ചോ... ഞാൻ വേണ്ടെന്ന് പറഞ്ഞോ ഹും "
അവൾ പുച്ഛത്തോടെ പറഞ്ഞതും അവൻ അവളെ ദേഷ്യത്തോടെ നോക്കി...
''നമ്മുടെ രണ്ടുപേരുടെയും ലൈഫിനെ ബാധിക്കുന്ന കാര്യമാണിത്... അതുകൊണ്ട് പറയുന്നത് കേൾക്ക്... പുച്ഛിച്ചു കളിക്കാതെ "
അവൻ ഗൗരവത്തോടെ പറഞ്ഞതും അവൾ നല്ല കുട്ടിയായി ഇരുന്നു...
"താൻ ഈ കല്യാണം മുടക്കാൻ വല്ല പ്ലാനും കണ്ടെത്തോയിട്ടുണ്ടോ... അതോ എന്നെയും സുഖമായി ജീവിക്കാം എന്നാണോ "
ആരവ് അവളുടെ നേരെ തിരിഞ്ഞു ഇരുന്നുകൊണ്ട് ചോദിച്ചു...
"ഓഹ് പിന്നെ അറിഞ്ഞു കൊണ്ട് ആരേലും ആപത്തിൽ പോയി ചാടുവോ... തന്നെ കെട്ടി സുഖമായി ജീവിക്ക... ഒന്ന് പോടോ... പിന്നെ കല്യാണം മുടക്കാൻ എന്റെ കയ്യിലൊരു വഴി ഉണ്ട് "
ആരു വെല്ല്യ കാര്യം പോലെ പറഞ്ഞു..
"എന്ത്??"
അവൻ നെറ്റി ചുളിച്ചു കൊണ്ട് അവളെ നോക്കി...
"തനിക്ക് ഏതായാലും എന്നെ ഇഷ്ടമില്ലല്ലോ... എനിക്കും ഇല്ല...അപ്പൊ ഞാൻ കരുതി വെറുതെ എന്തിനാ എന്റെ വീട്ടുക്കാരെ സങ്കടപെടുത്തുന്നെ എന്ന് അതുകൊണ്ട് ഞാൻ കല്യാണത്തിന് സമ്മതിച്ചു... ഇനി താൻ എങ്ങനെയെങ്കിലും മുടക്കണം "
"What!?"
ആരവ് ഞെട്ടികൊണ്ട് അവളെ നോക്കി...
"എന്താ...ഇനി തന്റെ കയ്യിൽ ആണ് എല്ലാം... അതല്ല എന്നെ കെട്ടാൻ ആണ് പ്ലാൻ എങ്കിൽ നടക്കില്ല "
"അതല്ല.... നീ മുടക്കുവല്ലോ എന്ന് കരുതി ഞാൻ അമ്മയോട് സമ്മതം ആണെന്ന് പറഞ്ഞു "
ആരവ് അവളെ നോക്കി പറഞ്ഞതും ആരു അവനെ കണ്ണ് വിടർത്തി നോക്കി....
"എടാ കാല... എന്തിനാ സമ്മതിച്ചേ "
ആരു പല്ല് കടിച്ചു കൊണ്ട് ചോദിച്ചു...
"ഞാൻ അറിഞ്ഞോ നീയും സമ്മതിക്കും എന്ന് "
ആരവും പല്ല് കടിച്ചു...
"അയ്യോ... ഇപ്പൊ രണ്ടു വീട്ടുകാരും അറിഞ്ഞുക്കാണും... എന്റെ ജീവിതം ദൈവമേ "
അവൾ തലയ്ക്കു കൈ കൊടുത്തുകൊണ്ട് പറഞ്ഞു...
"അപ്പൊ എന്റെ ജീവിതമോ"
ആരവ് പറഞ്ഞതും അവൾ അവനെ ദേഷ്യത്തോടെ നോക്കി....
__________✨️✨️✨️
"ഏട്ടൻ പറഞ്ഞപ്പോലെ മക്കൾ സമ്മതിച്ചല്ലോ....സന്തോഷം ആയി "
മാലിനി ഫോൺ വിളിച്ചു വെച്ചതും ഭദ്ര അച്ഛമ്മയോട് പറഞ്ഞു...അച്ഛമ്മ സന്തോഷത്തോടെ തലയാട്ടി...
"ഒരു കുഴപ്പവും ഇല്ലാണ്ട് എല്ലാം ഒന്ന് പെട്ടന്ന് കഴിഞ്ഞു കിട്ടിയാൽ മതി ഇനി "
"അതെ അമ്മേ "
അച്ഛമ്മ പറഞ്ഞതും ഭദ്രയും അനുകൂലിച്ചു....
✨️✨️✨️✨️✨️✨️
"ഇച്ചായ..."
കോളേജ് കഴിഞ്ഞു വീട്ടിലേക്ക് കയറിയതും മെൽവിനെ കണ്ട് അലീന സന്തോഷത്തോടെ വിളിച്ചു...
"മോളെ... സുഖമല്ലേ നിനക്ക് "
മെൽവിൻ അവളുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു.
"ഹ്മ്മ് സുഖം... ഇച്ചായൻ ഇങ് വന്നേ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ''
കയ്യിലെ ബാഗ് സോഫയിൽ ഇട്ട് അവനെയും കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി...
അവൾ ആരവിനോടുള്ള ഇഷ്ട്ടവും അവരുടെ കമ്പനി തകർക്കാനുള്ള പ്ലാനും എല്ലാം പറഞ്ഞു...
"നിനക്ക് ആണ് %&#@ മോൻ തന്നെ വേണോ മോളെ... എനിക്ക് അവനെ പച്ചയ്ക്ക് കത്തിക്കാൻ ഉള്ളതാണ് ".
മെൽവിൻ ദേഷ്യത്തോടെ ചോദിച്ചു..
"ഇച്ചായ nooo.... അവൻ അവനെ എനിക്ക് വേണം... നമ്മുടെ കയ്യിൽ കിട്ടിയിട്ട് എന്ത് വേണേലും ചെയ്യാം... എന്നാലും ഒരു രാത്രിയെങ്കിലും എനിക്ക് ആരവിനെ വേണം "
അവൾ അവന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു..
"ഹ്മ്മ് നമുക്ക് ശെരിയാക്കാം എല്ലാം "
അവൻ അവളെ ചേർത്തു കൊണ്ട് പറഞ്ഞു...അലീന സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു....
____________❤️❤️❤️
"അപ്പൊ ഞങ്ങളെ പറ്റിക്കാൻ രണ്ടും ഓരോന്ന് വെറുതെ കാണിച്ചു കൂട്ടുവായിരുന്നു അല്ലെ..."
രാത്രി ഫുഡ് കഴിക്കുമ്പോൾ ആദി പറഞ്ഞു...ആരു അവനെ നോക്കി കണ്ണുരുട്ടി...
"അല്ലാണ്ട് പിന്നെ..രണ്ടും കല്യാണത്തിന് സമ്മതിച്ചല്ലോ "
"പപ്പാ... എനിക്ക് ഈ കല്യാണം വേണ്ട "
ആരു ദാസ്സിന്റെ കയ്യിൽ പിടിച്ചു കൊണ്ട് കെഞ്ചി...
"കല്ല്യാണം എന്ന് പറയുന്നത് കുട്ടിക്കളി ആണെന്നാണോ നിന്റെ വിചാരം.... കുറെ വേണ്ട എന്ന് കുറെ വേണം എന്നും "
ഭദ്ര ആരുവിനോട് ചോദിച്ചു.
"കുട്ടിക്കളി അല്ലാത്തത് കൊണ്ടല്ലേ വേണ്ടാന്ന് പറഞ്ഞെ"
"നല്ല കാര്യം.... നീ തന്നെയല്ലേ ഇന്നലെ സമ്മതിച്ചേ ഇനി ഇതിലൊരു മാറ്റവും ഇല്ല "
"അത് അങ്ങേര് വേണ്ടെന്ന് പറയും എന്ന് കരുതി ഞാൻ😒"
ആരു സങ്കടത്തോടെ പറഞ്ഞു...
"നീ എന്തൊക്കെ പറഞ്ഞാലും ശെരി... ഇതിൽ ഇനിയൊരു മാറ്റവും ഇല്ല "
ഭദ്ര കണ്ണുരുട്ടി പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി....ആരു എന്ത് ചെയ്യണം എന്നറിയാതെ തലയ്ക്കു കൈകൊടുത്തിരുന്നു...
✨️✨️✨️✨️
"നടക്കില്ല മോനെ...നിനക്ക് സമ്മതം ആണെന്ന് ഞാൻ ഭദ്രയോട് വിളിച്ചു പറഞ്ഞു... ഇനി മാറ്റി പറയില്ല "
മാലിനി ആരവിനെ നോക്കി പറഞ്ഞു...
"അമ്മ... അവൾക്കും എന്നെ ഇഷ്ടമില്ല... പിന്നെ എങ്ങനെ ഞങ്ങൾ ജീവിക്കും "
"ആരു മോൾക്ക് നിന്നെ ഇഷ്ട്ടമാടാ... പിന്നെ ജീവിതം... കുറച്ചു ദിവസം കൊണ്ട് തന്നെ എല്ലാം ശെരിയാവും... ഒരുമിച്ചു ജീവിക്കുമ്പോൾ പാതിയെ കുറിച്ച് കുറെ അറിയാൻ തോന്നും... അല്ലെങ്കിൽ തന്നെ നിങ്ങൾ തമ്മിൽ പരിജയകുറവൊന്നും ഇല്ലല്ലോ "
മാലിനി ഒരു ചിരിയോടെ പറഞ്ഞു.
ആരവ് അവരെ നോക്കിയൊന്ന് നെടുവീർപ്പ് ഇട്ട് കൊണ്ട് റാമിന്റെ അടുത്ത് ഇരുന്നു...
"നോക്ക് പപ്പാ... എനിക്ക് പറ്റില്ല അവളെ "
ആരവ് ദയനീയമായി പറഞ്ഞതും റാം അവന്റെ തലയിൽ ഒന്ന് തലോടി എന്നിട്ട് പറഞ്ഞു...
"പറ്റും മോനെ... ഇപ്പൊ തന്നെ നോക്ക് ഞാനും നിന്റെ അമ്മയും കഴിയുന്നത്... വേറെ ആരെയോ ആണ് ഞാൻ സ്നേഹിക്കുന്നത് എന്നറിഞ്ഞിട്ടും അവൾ എന്നെ സ്നേഹിച്ചില്ലേ ഡാ... അതികം അവളെ വിഷമിപ്പിക്കാൻ എനിക്കും കഴിഞ്ഞില്ല... അതേപോലെ നിങ്ങൾ ഒരുമിച്ചു കഴിയുമ്പോൾ പരസ്പരം സ്നേഹിക്കാനും വിഷമങ്ങളും സന്തോഷങ്ങളുമൊക്കെ പങ്കു വെക്കാൻ തുടങ്ങും... അല്ലെടോ "
ജയ് ഒരു ചിരിയോടെ മാലിനിയെ നോക്കി ചോദിച്ചു... അവരോരു ചിരിയോടെ തലയാട്ടി...
തുടരും...
അഭിപ്രായം പറയു ട്ടോ🥰🥰