Aksharathalukal

❤️വാക❤️9

" ആയുസ്സിൻ്റെ വൃക്ഷത്തിൽ നിന്നും എൻ്റെ പേരെഴുതിയ ഇല ഭൂമിയിലേക്ക് വീഴുന്നതിൻ്റെ ഒച്ച...... ഞാൻ കേൾക്കുന്നു.... "

###################################
 

തൻ്റെ ചേച്ചി ഒരിക്കലും മരണത്തെ പരിഹാരമാർഗ്ഗമായ് കാണില്ല എന്ന് വൈഷുവിന് അറിയാമായിരുന്നു.... അതുകൊണ്ട് തന്നെ അവൾ ഡയറി മാറ്റി വച്ച് അവളും കയറിക്കിടന്നു. എങ്കിലും പലപ്പോഴും മനസ്സു കൈവിട്ട് പോകുമ്പോൾ ആ ചിന്ത വരുമല്ലോ എന്ന സംശയം അവളിൽ ഉണ്ടായിരുന്നു..... ചേച്ചിയെ പൊതിഞ്ഞുപിടിച്ച് അവളും ഉറക്കത്തിലേക്ക് വീണു.

###################################

" സുധേ , മോൾറെഡിയായോ ? അവർ ദേ പുറപ്പെട്ടുന്ന് അറിയിച്ചൂട്ടോ...... "
" ഹാ, അവൾ ഒരുങ്ങിക്കാണും എട്ടാ , വൈഷു ഉണ്ട് കൂടെ...."
അതും പറഞ്ഞ് സുധ വേധുവിനെ നോക്കാൻ മുകളിലേക്ക് പോയി.

"ഹാ, സുന്ദരിയായല്ലോ..... അവരൊക്കെ പുറപ്പെട്ടു കേട്ടോ.... ഇപ്പൊ എത്തും.

          എൻ്റെ മോൾക്ക് നല്ലത് മാത്രേ വരൂ. നീ ആഗ്രഹിച്ചതിലും അപ്പുറമുള്ള ബന്ധമാണ് മോളേ ഇത്. എന്തുകൊണ്ടും മോൾക്ക് ചേരുന്ന ബന്ധം..... അതു കൊണ്ട് , എല്ലാം മറന്ന് സന്തോഷത്തോടെ താഴേക്ക് വാ കേട്ടോ ?"

"മ്..........." വൈദേഹി ഒന്നു മൂളി.
കുടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ സുധ താഴേക്ക് പോയി. ചേച്ചിയോട് ഒന്നും ചോദിക്കാനോ ,പറയാനോ വൈഷുവിനും തോന്നിയില്ല......

' സഖാവേ...... നിങ്ങൾ എന്നും എൻ്റെ മനസ്സിൽ കാണും.... വീട്ടുകാരോട് ഒന്ന് തുറന്ന് പറയാൻ പോലും മനസ്സ് കാട്ടാത്ത ഞാൻ എന്തൊരു ദുർബലയാണ്.....? എന്നോട് പൊറുക്കില്ലേ സഖാവേ ?'

" വൈഷു..... ചേച്ചിയെ വിളിച്ച് താഴേക്ക് വാ....അവരെത്തി...."
ദേവൻ്റെ ശബ്ദം കേട്ടാണ് വേധു ചിന്തയിൽ നിന്നും ഉണർന്നത്.

"ദാ വരുന്നു അച്ഛാ.... "

 
################################

" ഹാ..... കൈക്കുഞ്ഞായിരുന്നപ്പോ കണ്ടതാ ൻ്റെ കുട്ടിയേ.... ഇങ്ങ് വാ.... "
അപ്പോഴാണ് കണ്ണും തള്ളി നിൽക്കുന്ന വൈദേഹിയെ അവർ ശ്രദ്ധിച്ചത്...😳. കൂട്ടത്തിൽ മറ്റ് രണ്ടു പേരുടെ കണ്ണുകൾ കൂടി ഇപ്പൊ താഴെ പോവും എന്ന അവസ്ഥയിലായി. അതിൽ ഒന്ന് വൈഷുവിൻ്റെയും മറ്റേത് നമ്മുടെ കല്യാണ ചെക്കൻ്റെയും.....😳

അതായത് സുഹൃത്തുക്കളേ....... ദേവനും ചന്ദ്രശേഖറും പണ്ടുമുതലേ വാക്ക് പറഞ്ഞ് ഉറപ്പിച്ച കാര്യമാണ് അവരുടെ മക്കളുടെ വിവാഹം. അവരുടെ സൗഹൃദം തങ്ങളുടെ മരണശേഷവും തലമുറകളിലൂടെ നിലനിൽക്കണമെന്ന ആഗ്രഹം ആണ് മക്കളുടെ വിവാഹത്തിലൂടെ അവർ ലക്ഷ്യമിട്ടത്.

ഇവിടെ സംഭവിച്ചത് അത് തന്നെയാണ്.... സഖാവും സഖിയും തന്നെയാണ് ഒന്നിക്കുന്നത്.... ബിസിനസ്സ് രംഗത്തെ രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന FS ഗ്രൂപ്പിൻ്റെ അവകാശി, വൈഷ്ണവും, ബിസിനസ്സിലെ മറ്റൊരു പടക്കുതിര എന്ന് വിശേഷിപ്പിക്കാവുന്ന  VV ഗ്രൂപ്പിൻ്റെ അവകാശി , വൈദേഹിയുമായുള്ള വിവാഹാലോചന.....

"കണ്ണും കണ്ണും......... തമ്മിൽ തമ്മിൽ......
കഥകൾ  കൈമാറുന്നനുരാഗമേ....."👀

( വൈഷു BGM ഇട്ടതാ )🤭

കുറച്ചു നേരത്തെ മൗനത്തിനു ശേഷം കണ്ണും തള്ളി നോക്കിയത് ദേവനടക്കമുള്ള ബാക്കി ആളുകളായിരുന്നു....... അവരുടെ മുന്നിൽ, പരിസരം പോലും മറന്ന് ഇറുകെ പുണർന്ന് നിൽക്കുന്ന വേധുവും വൈഷ്ണവും. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞുതുളുമ്പി.... തൻ്റെ സഖിയുടെ നറുകയിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ അവളെ അടർത്തിമാറ്റി....😍
എന്ത് പറയണം എന്നറിയാതെ പരസ്പരം നോക്കിയിരിക്കുകയായിരുന്നു ദേവനും ചന്ദ്രനും......

" അപ്പൊ രോഗി ഇച്ഛിച്ചതും, വൈദ്യൻ കൽപ്പിച്ചതും പാൽ ......." ദേവനും ചന്ദ്രനും ഒരേ സ്വരത്തിൽ പറഞ്ഞു.
ഒടുവിൽ കഥകളെല്ലാം രണ്ടു കൂട്ടരും പറഞ്ഞു കേൾപ്പിച്ചു.....
" അപ്പൊ എൻ്റെ മോൻ്റെയും മോൾടെയും വിഷമം തീർന്നല്ലോ അല്ലേ ?എൻ്റെ ദേവാ...... ഇവൻ ഒന്ന് ചിരിച്ച് കണ്ടിട്ട് എത്ര ദിവസായീന്ന് അറിയോ ? ആഹാരം പോലും നേരെ കഴിച്ചിട്ടില്ല.... അമ്മയില്ലാത്തതിൻ്റെ കുറവ് ഞാനറിയിച്ചിട്ടില്ല....... എങ്കിലും അവൻ്റെ ആ അവസ്ഥ കണ്ടപ്പോൾ ഒന്നാശ്വസിപ്പിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല ദേവാ....."

" ഇവിടുത്തെ അവസ്ഥ ദേവേട്ടനോട് ഞാൻ തീർത്തു പറഞ്ഞില്ല ചന്ദ്രേട്ടാ.... ഇവൾ ആഹാരം കഴിച്ചില്ല എന്നതു മാത്രമല്ല...... എന്തെങ്കിലും ചോദിച്ചാലോ പറഞ്ഞാലോ യന്ത്രം പോലെ ഒരു മൂളൽ മാത്രം . ചില നേരം പരിസരബോധമില്ലാണ്ട് എന്തൊക്കെയോ ചെയ്തു..... "

അങ്ങനെ സംസാരം നീണ്ടു പോയി..... നിശ്ചയം കൃത്യം രണ്ടാഴ്ച്ച കഴിഞ്ഞ് നടത്താമെന്ന്  ഉറപ്പിച്ചു. എല്ലാവർക്കും സന്തോഷമായി.... അപ്പോഴും സഖാവും അവൻ്റെ സഖിയും അവരുടേതായ ലോകത്തായിരുന്നു.....😇

ജീവിതത്തിൽ ആഗ്രഹിച്ചത് ലഭിച്ചതിലുള്ള സന്തോഷം , അതുവരെ അവർക്കുണ്ടായ സങ്കടങ്ങളെയെല്ലാം മായ്ച്ചു കളഞ്ഞു..... ചിലർ സ്വപ്നം കാണുന്നത് നടക്കാറില്ല.... ആഗ്രഹിച്ചത് ലഭിക്കാറുമില്ല....
എന്നാൽ ഇവിടെ , അവർ ആഗ്രഹിച്ചത് ഒരു സ്വപ്നം പോലെ അവരിൽ എത്തിയിരിക്കുന്നു.

ചില പ്രതീക്ഷിക്കാത്ത സമയങ്ങളിൽ മുന്നിലേക്ക് വരുന്ന ഭാഗ്യങ്ങളുടെ ആ ഒരു പ്രത്യേക സുഖം അവരും അനുഭവിക്കുകയായിരുന്നു.......❣️

 

(തുടരും)


❤️വാക❤️10

❤️വാക❤️10

4.8
4382

ചില പ്രതീക്ഷിക്കാത്ത സമയങ്ങളിൽ മുന്നിലേക്ക് വരുന്ന ഭാഗ്യങ്ങളുടെ സുഖം അവരും അനുഭവിക്കുകയായിരുന്നു......❤️ #############################   മാസങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു.... വൈഷണവ് മുംബൈയിൽ MSW പഠനത്തിനായി ചേർന്നു. വേധു 2 nd ഇയർ വിദ്യാർത്ഥിനി. തൻ്റെ സഖാവില്ലാത്ത ആ കോളേജ് അവൾക്ക്  ശൂന്യമായിരുന്നു. ഒറ്റയ്ക്ക് വകച്ചോട്ടിൽ ഇരിക്കുമ്പോൾ ഓർമ്മകൾ അവളുടെ മനസ്സിലേക്ക് തെകിട്ടി വരും. സുഖമുള്ള ഓർമ്മകൾ മാത്രമായിരുന്നു അവൾക്ക് കൂട്ട്. അവധിക്ക് വരുന്ന വൈഷ്ണവിനെ അവൾ ചുംബനങ്ങൾ കൊണ്ട് മൂടിയിരുന്നു. അവനും മറിച്ചായിരുന്നില്ല. പറഞ്ഞാൽ തീരാത്ത പരിഭവങ്ങളും വിശേഷങ്ങളുമായിരുന്നു അവർക