ചില പ്രതീക്ഷിക്കാത്ത സമയങ്ങളിൽ മുന്നിലേക്ക് വരുന്ന ഭാഗ്യങ്ങളുടെ സുഖം അവരും അനുഭവിക്കുകയായിരുന്നു......❤️
#############################
മാസങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു.... വൈഷണവ് മുംബൈയിൽ MSW പഠനത്തിനായി ചേർന്നു. വേധു 2 nd ഇയർ വിദ്യാർത്ഥിനി.
തൻ്റെ സഖാവില്ലാത്ത ആ കോളേജ് അവൾക്ക് ശൂന്യമായിരുന്നു. ഒറ്റയ്ക്ക് വകച്ചോട്ടിൽ ഇരിക്കുമ്പോൾ ഓർമ്മകൾ അവളുടെ മനസ്സിലേക്ക് തെകിട്ടി വരും. സുഖമുള്ള ഓർമ്മകൾ മാത്രമായിരുന്നു അവൾക്ക് കൂട്ട്. അവധിക്ക് വരുന്ന വൈഷ്ണവിനെ അവൾ ചുംബനങ്ങൾ കൊണ്ട് മൂടിയിരുന്നു. അവനും മറിച്ചായിരുന്നില്ല. പറഞ്ഞാൽ തീരാത്ത പരിഭവങ്ങളും വിശേഷങ്ങളുമായിരുന്നു അവർക്കിടയിൽ. ഫോണിലൂടെ ദിവസവും സംസാരിക്കുമെങ്കിലും , നേരിട്ട് കാണുമ്പോൾ അവർക്കു പറയാൻ ഒരു കൂട്ടം കാര്യങ്ങളായിരുന്നു.....
" ഡീ പെണ്ണേ....... നീ മുംബൈക്ക് വാടീ.... നീയില്ലാതെ ഭ്രാന്ത് പിടിക്കുന്നു വേധൂ.... ഒരു ഫോൺ കോൾ ഉള്ളതുകൊണ്ട് മാത്രമാടീ ജീവിച്ചു പോന്നത്...."
" ഞാൻ വരട്ടെ സഖാവേ അങ്ങോട്ട് ? എനിക്കും ഇവിടെ വയ്യ.... കോളേജിൽ ചുറ്റിനും കുറേ ആളുകൾ ഉണ്ടെങ്കിലും , ഞാൻ ഒറ്റയ്ക്കാണ് ഏട്ടാ...."
" ഞാൻ സംസാരിക്കാം അച്ഛനോട്.... അവിടെ എൻ്റെ കോളേജിൽ തന്നെ അഡ്മിഷൻ എടുക്കാടീ...."
ഒരു അവധിക്ക് വന്ന വൈഷ്ണവ് പിന്നീട് തിരിച്ചു പോയത് തൻ്റെ സഖിയുമായാണ്.... ആദ്യം സുധ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും , വേധുവിൻ്റെ അവസ്ഥ എന്നും കാണുന്ന അവർക്ക് ഒരു തരത്തിൽ അവളെ പറഞ്ഞയക്കുന്നതാണ് നല്ലതെന്ന് ഒടുവിൽ തോന്നി. അങ്ങനെ അവർ രണ്ടും സന്തോഷത്തോടെ തന്നെ മുംബൈലേക്ക് തിരിച്ചു.
അച്ഛനെയും അമ്മയെയും വൈഷുവിനെയും പിരിയുന്ന സങ്കടം ഉണ്ടായിരുന്നു എങ്കിലും , തൻ്റെ സഖാവ് ഒപ്പം ഉണ്ടല്ലോ എന്ന സന്തോഷം അവളിൽ നിറഞ്ഞു.....😍
###################################
'' എങ്ങനുണ്ട് പെണ്ണേ ഇവിടൊക്ക ? ഇഷ്ടായോ?"
ബാൽക്കണിയിൽ നിന്നും കാഴ്ച്ച കണ്ടുക്കൊണ്ട് നിന്ന വേധുവിൻ്റെ അടുത്തേക്ക് അവൻ ചെന്നു. അവളുടെ കൈയ്യിൽ അവൻ മുറുക്കെ പിടിച്ചു. ഒന്നും മിണ്ടാതെ പുഞ്ചിരിച്ചു നിൽക്കുന്ന അവളെ നോക്കി, അവൻ ആർദ്രമായ് വിളിച്ചു
" വേധൂ.... "
" മ്..... ഇഷ്ടായി ഏട്ടാ....."
" ഹാ.... അപ്പൊ നാക്ക് ഉണ്ടോ 😜?
" പോയേ...... എനിക്ക് കോളേജിലെ കാര്യം ഓർക്കുമ്പൊഴാ ടെൻഷൻ. ഏട്ടൻ ഉള്ളതാ സമാധാനം. ദേവിയേ , മലയാളികളെ കണ്ടാ മതിയായിരുന്നു. ഏട്ടാ, ഈ സിനിമയിലൊക്കെ കാണുന്നപോലെ അടിച്ചു പൊളി ലൈഫ് ആണോ ഇവിടെ ?"
" എൻ്റെ പൊന്നേ...... നീ ഒന്ന് ശ്വാസം വിടെടീ 🥵
ഇവിടെ എല്ലാത്തരം ലൈഫും ഉണ്ട്.... ദരിദ്രരുണ്ട് , സമ്പന്നരുണ്ട് , ഗുണ്ടകളുണ്ട് , കള്ള്, കഞ്ചാവ് , എല്ലാം ഉണ്ട്. എല്ലാം പോട്ടെ, നിനക്ക് ഞാനുണ്ട്.... അത് പോരേ പെണ്ണേ ?🥰"
അവൾ സന്തോഷത്തോടെ അവൻ്റെ മാറിലേക്ക് ചാഞ്ഞു..... വാകച്ചോട്ടിൽ മൊട്ടിട്ട അവരുടെ പ്രണയം, അതേ തിളക്കത്തോടെ തന്നെ, പുതിയ സ്വപ്നങ്ങൾ നെയ്തുകൂട്ടിക്കൊണ്ടിരുന്നു.....😇
###################################
" പെണ്ണേ...... ദാ ഇതാണ് കോളേജ്...... വാ , ഇറങ്ങ്. "
കാറിൽ നിന്നും രണ്ടു പേരും ഇറങ്ങി. അവളുടെ ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നിരുന്നു.അത് മനസ്സിലാക്കിയെന്നവണ്ണം അവൻ അവളുടെ കൈയ്യിൽ മുറുകെപ്പിടിച്ചു കൊണ്ട് അകത്തേക്ക് കയറി. ചന്ദ്രശേഖർ ഇടപെട്ടതുകൊണ്ട് അഡ്മിഷൻ്റെ കാര്യങ്ങളൊക്കെ തടസ്സങ്ങളൊന്നുമില്ലാതെ വേഗത്തിൽ നടന്നിരുന്നു. അവളുടെ ക്ലാസ്സ് കാണിച്ചു കൊടുത്തതിനു ശേഷം , അവൻ അവൻ്റെ ഡിപ്പാർട്ട്മെൻ്റിലേക്ക് പോയി.
തെല്ലൊരു പേടിയോടെ അവൾ ക്ലാസ്സിലേക്ക് കയറി. ഒട്ടും പരിചയമില്ലാഞ്ഞിട്ട് കൂടിയും ക്ലാസ്സിലെ കുട്ടികൾ മുഴുവൻ അവളെ വിഷ് ചെയ്തു. എല്ലാവരെയും പെട്ടെന്ന് തന്നെ അവൾ പരിചയപ്പെട്ടു. രണ്ട് മലയാളികളായിരുന്നു ക്ലാസ്സിലുള്ളത്. കോട്ടയംകാരനായ അലക്സും , കൊല്ലംകാരിയായ അനീറ്റയും. അവരുമായി വേധു കുറച്ചുകൂടി അടുത്തു. ക്ലാസ്റ്റൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു. തുടക്കത്തിൽ ചെറിയ ബുദ്ധിമുട്ട് തോന്നിയെങ്കിലും അനീറ്റയുടെയും അലകസിൻ്റെയും സഹായത്തോടെ കഴിഞ്ഞ ഭാഗങ്ങളെല്ലാം അവൾ മനസ്സിലാക്കിയെടുത്തു. ഉച്ചക്ക് കഴിക്കാനിരുന്നതും അവരോടൊപ്പമായിരുന്നു. കഴിച്ചു തുടങ്ങിയപ്പോഴേക്കും വൈഷ്ണവും അവരോടൊപ്പം കൂടി. പിന്നീട് വിശേഷങ്ങളൊക്കെ പറഞ്ഞ് സന്തോഷത്തോടെ അവർ ഭക്ഷണം കഴിച്ചു.....
" എൻ്റെ സഖിയ്ക്ക് സമാധാനം ആയോ ? "
" പിന്നില്ലാതെ , സന്തോഷമായി സഖാവേ ....."
അതും പറഞ്ഞ് അവർ പിരിഞ്ഞു.
ക്ലാസ്സിലേക്ക് കയറിയപ്പോഴേക്കും അവരോട് ചിലർ വിളിച്ചു പറഞ്ഞു -
" Aarav is coming guys...... be there on ur seats....."
എല്ലാവരും ചെറിയൊരു വെപ്രാളത്തോടെ വിളിച്ചു പറഞ്ഞത് കേട്ട് വേധു അനീറ്റയോട് കാര്യം തിരക്കി. അപ്പോഴാണ് അനീറ്റ അവളെയും വലിച്ച് സീറ്റിലേക്ക് പോയത്. ചെന്നിരുന്നതിന് ശേഷം അവളോട് പറഞ്ഞു -
" ടീ..... ഞാൻ മുമ്പ് പറഞ്ഞില്ലേ ..... ഒരു മാവേലി ഉണ്ടെന്ന്. അതാണ് ആരവ്. കാണാനൊക്കെ കിടിലനാ..... പക്ഷേ സകല തല്ലുകൊള്ളിത്തരവും കൈയ്യിലുണ്ട്. മൂക്കിൻ തുമ്പത്ത് ദേഷ്യം. ആഗ്രഹിക്കുന്നതെല്ലാം എന്ത് വില കൊടുത്തും വെട്ടിപ്പിടിക്കും. പകുതി മലയാളി , പകുതി കന്നടിയൻ."
പറഞ്ഞു തീരുന്നതിനു മുൻപ് വാതിൽ ശക്തിയായ് നീക്കിക്കൊണ്ട് അവൻ ക്ലാസ്സിലേക്ക് കയറി.
" who is that new #%@ here ?"
ക്ലാസ്സിലെ New admission ആരാണെന്ന അവൻ്റെ ചോദ്യത്തിന് എല്ലാവരും വേധുവിനെ ചൂണ്ടിക്കാണിച്ചു.
പേടികൊണ്ടും , വെപ്രാളംകൊണ്ടും അവൾ തനിയേ എഴുന്നേറ്റു നിന്നു. ആരവിൻ്റെ കണ്ണുകൾ തിളങ്ങി. അവൻ ഏതോ ലോകത്തെന്ന പോലെ നിശ്ചലനായി നിന്നു . അവളെ തന്നെ നോക്കി നിന്ന അവന് ക്ലാസ്സിലെ ബഹളം കേട്ടപ്പോഴാണ് ബോധം വന്നത്......
" വൈദേഹി............"
അവൻ വിളിച്ചു...!!!!
( തുടരും )