Aksharathalukal

*നായകന്റെ വില്ലത്തി...💛_2*

 
 
" ഹ എത്തിയല്ലൊ... "
 
അവളെ കണ്ട പാടെ ചെറിയമ്മ പറഞ്ഞു.. അവളൊന്ന് ഇളിച്ച് കാണിച്ച് അവന്റെ അടുത്ത് ചെന്ന് ഇരുന്നു...
 
കൈയിന്റെ ഉള്ളിലൂടെ കൈ ഇട്ടു തോളിൽ തല ചായിച്ചു..
 
" എന്തേ ഇപ്പൊ ഇങ്ങോട്ടേക്കൊരു വരവ്.. "
 
" അതെന്താഡി എനിക്ക് ഇവിടേക്ക് വന്ന് കൂടെ.. "
 
അവൾ ചോദിച്ച ഉടനെ അവൻ ചൊദീച്ചു..
 
" ഓഹ്.. നമ്മളെ കാണാൻ വന്നതൊന്നും അല്ലാലേ.. "
 
അവനിൽ നിന്ന് വിട്ടകന്ന് അവള് പരിഭവം പറഞ്ഞു.. അവനൊന്ന് ചിരിച്ച് കൊണ്ട് അവളുടെ തലക്കൊരു കൊട്ട് കൊടുത്തു...
 
" നിന്നെ കൂടെ കാണാനാണെ അക്റ്ററെ.. "
 
അത് കേട്ടതും അവള് ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി...
 
ഈ ആക്റ്ററെ വിളി നമ്മുടെ ദേവൂന് തീരെ ഇഷ്ടമല്ലാത്തതാണ്...
 
" ചെന്ന് ഫ്രഷായി വാ മോളെ.. "
 
ചെറിയമ്മ അവളെ നോക്കി പറഞ്ഞു..
 
അവളൊന്ന് അവനെ നോക്കി അകത്തേക്ക് കയറ്റി പോയി...
 
അവൾ പോകുന്നത് നോക്കി നിന്ന് അവൻ ചെറിയമ്മയെ നോക്കി..
 
" എന്നാ ഞാൻ ഇറങ്ങാ ചെറിയമ്മ.. അമ്മയും അച്ഛമ്മയും ഒറ്റയ്ക്ക അവിടെ.."
 
അവൻ അതും പറഞ്ഞ് എണീറ്റു...
 
" ആ.. കണ്ണാ... ഞാൻ പറഞ്ഞ കാര്യത്തിന് എന്താ മോന്റെ അഭിപ്രായം.. "
 
" ഞാൻ പറഞ്ഞല്ലൊ ചെറിയമ്മേ.. ഒന്നൂല്ലേലും അവൻ എന്റെ ബെസ്റ്റീം കൂടല്ലെ... അവൻ മാത്രം അല്ലല്ലൊ.. അല്ലുവും ഇല്ലെ.. അവള് ദേവൂനൊരു കൂട്ടും ആകും... എന്ന ഞാൻ ഇറങ്ങാ...
 
ആ.. ചെറിയമ്മ.. ഇങ്ങനെ ഒരാള് വരുന്നത് അവള് അറിഞ്ഞാമതി.. ആരാണ് എന്ന് പറയേണ്ടാ... എന്ന ഞാൻ ഇറങ്ങട്ടെ...
 
പിന്നെ വരാം.. ആപ്പാനോട് എന്റെ അന്വേഷണം പറയണേ...
 
ദേവു... ഞാൻ ഇറങ്ങീട്ടോ... "
 
അവൻ എഴുന്നേറ്റാ അതും പറഞ്ഞ് ഇറങ്ങി..
 
" കണ്ണാ.. സൂക്ഷിച്ച് പോകണേ.. പിന്നെ അമ്മയോടും ചേച്ചിയോടും അന്വേഷണം പറഞ്ഞേക്കണേ.. ഞാൻ വരണ്ട് ഒരു ദിവസം.. മോൻ ചേച്ചിയേം കൂട്ടി ഒരു ദിവസം ഇങ്ങ് വാ.."
 
അവർ സ്നേഹത്തോടെ പറഞ്ഞു...
 
" അല്ല.. ഉണ്ണി എവിടെ.. കണ്ടില്ലല്ലൊ.. "
 
അവൻ തിരിഞ്ഞ് നിന്ന് അവരോട് ചോദിച്ചു..
 
" ബാറ്റും എടുത്ത് പോകുന്നത് കണ്ടു.. "
 
അവൾ പറഞ്ഞത് കേട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു... പിന്നെ ജീപ്പിലേക്ക് കയറി...
 
 
____________________________
 
 
ഇവൻ *ദേവാനന്ത്* എന്ന വീട്ടുകാരുടെ കണ്ണനും കൂട്ടുകാരുടെ ദേവനും...
 
IPS ആണ് പുള്ളി... നമ്മുടെ ദേവുവും ആയി എന്താ ബന്ധം എന്നല്ലെ... ദേവുവിന്റെ ഓരേ ഒരു ആങ്ങള ആണ് ഈ നിൽക്കുന്ന ദേവൻ...
 
അവന് അവളും അവൾക്ക് അവനും പരസ്പരം ജീവന...
 
പിന്നെ ചെറിയമ്മ.. അത് ദേവുവിന്റെ അമ്മയടെ അനിയത്തി ആണ്... *യശോദ*.. അവരുടെ ഇളയ മകനാണ് *ആനന്ദ്* എന്ന ഉണ്ണി.. ഇപ്പോ 10 പഠിക്കുന്നു..
 
________________________
 
 
 
" അമ്മാ......... "
 
ഇരുനില നീല വീടിന്റെ മുന്നിൽ ആദിയുടെ കാർ വന്ന് നിന്നതും അല്ലു ഇറങ്ങി അകത്തേക്ക് കയറി...
 
കാറിന്റെ ശബ്ദം കേട്ടത് സാരിയുടെ തലപ്പിൽ കൈകൾ തുവർപ്പി ഇറങ്ങി വരുന്ന സ്ത്രിയുടെ അടുത്ത് ചെന്ന് കെട്ടി പിടിച്ചു..
 
നെറ്റിയിൽ ചെറുതായി ചന്ദനം തൊട്ടിട്ടുണ്ട് കുങ്കുമം നീട്ടി വരച്ച് മുടി ഇല്ലി ഇട്ട് വിടർത്തി തുളസി കതിർ മുടിയിൽ വെച്ചിട്ടുണ്ട്.... കോട്ടേൺ സാരി ഉടുത്ത് അതായിരുന്നു അവരുടെ വേശം... മുഖത്ത് വല്ലാത്ത ചൈതന്യം ഉണ്ട്..
 
" അമ്മ കുട്ടി അങ്ങ് തട്ടിച്ച് പോയല്ലൊ.. ഞങ്ങള് ഇവിടെ ഇല്ലാത്തത് കൊണ്ട് ഞങ്ങളെ പങ്ക് അങ്ങ് കഴിച്ച് കാണും.. "
 
അല്ലു അമ്മതെ നോക്കി കുറുമ്പോടെ പറഞ്ഞു..
 
" ആ.. നി ഇവിടെ ഇല്ലാത്തത് കൊണ്ട് കുറച്ചൊക്കെ ആശ്വാസം ആയി.. അത് കൊണ്ട.. "
 
അവർ അവളെ നോക്കി പറഞ്ഞു..
 
അവരെ നോക്കി ചിരിച്ചോണ്ട് അകത്തേക്ക് കയറിയ ആദി അമ്മയുടെ അടുത്തേക്ക് ചെന്നു കെട്ടി പിടിച്ചു..
 
" അമ്മ സുഖല്ലെ.."
 
അവരിൽ നിന്ന് വിട്ട് നിന്ന് അവൻ ചോദിച്ചു..
 
സീരിയൽ ഷൂട്ടിംഗ് ലോക്കേഷൻ ഇരുവരുടേയും നാട്ടിൽ നിന്ന് ഒത്തിരി ദൂരെ ആയത് കൊണ്ട് അവർ അവിടെ ഫ്ലാറ്റിലായിരുന്നു താമസം...
 
" പോയി കുളിച്ചേച്ചും വാ രണ്ടും.. "
 
അമ്മ രണ്ട് പേരേയും ശകാരിച്ചു പറഞ്ഞു...
 
അല്ലു മുഖം കോട്ടി സ്റ്റയർ കയറാൻ നിക്കുമ്പോഴ അമ്മ രണ്ട് പേരേയും പിന്നിൽ നിന്ന് വിളിച്ചത്...
 
" യശോദ വിളിച്ചാർന്നു... അപ്പോൾ അവൾ പറഞ്ഞു അവിടെ ചെന്ന് താമസിച്ചൂടെ രണ്ട് പേർക്കും എന്ന്... അവളുടെ വീടിന്റെ അവിടെ നിന്ന് അതികം ദൂരം ഒന്നും ഇല്ലല്ലോ.. "
 
അത് കേട്ട് അവൻ തിരിഞ്ഞു നിന്നു..
 
" അത് വേണ്ടമ്മ.. ഞങ്ങൾ ഫ്ലാറ്റിൽ തമാസിച്ച് കൊള്ളാം.. ആന്റിക്ക് ഒരു ബുദ്ധിമുട്ട് ആക്കേണ്ട.. '
 
അല്ലുവും അതിന് യോജിച്ചു..
 
" എന്ത് ബുദ്ധിമുട്ട്... അവൾക്ക് ബുദ്ധിമുട്ട് ഒന്നും കാണില്ലാ... ഞാൻ അവളൊട് വിളിച്ച് പറയ.. രണ്ട് പേർക്കും കുഴപ്പം ഒന്നും ഇല്ലെന്ന്... "
 
അതും പറഞ്ഞ് അമ്മ പോയി...
 
പിന്നെ ഞങ്ങളോടെന്തിനാഇത് ചോദിച്ചെ എന്ന നിലയിൽ ആദിയും അല്ലുവും..😂
 
 
 
________________
 
 
ഒരാഴ്ച്ചത്തോളം ആയി ഞാനെന്റെ റൂമിൽ കേറീട്ട്...
 
അതും പറഞ്ഞ് അല്ലു ബെഡിലേക്ക് ഒരു വീഴലായിരുന്നു...
 
അടുത്ത് ഉള്ള ഡെഡിയെ കെട്ടി പിടിച്ചു..
 
" മിസ്സ് യൂ.... "
 
അതും പറഞ്ഞ് ഡെഡിയെ കെട്ടി പിടിച്ചു കിടന്നു... അടുത്ത് മറ്റാരൊ ഉള്ളതായി തോന്നിതപ്പൊ നോക്കുമ്പൊ ആദി..
 
 
" എന്തേ ആദിത്യാ സാറെ... "
 
അല്ലുവിന്റെ കളിയാക്കിയുള്ള ചോദ്യം കേട്ട് ആദി അവളെ ഒന്ന് കെറുവിച്ച് നോക്കി..
 
" ഡീ.. "
 
എന്ന് വിളിക്കലും അവൾ എണീറ്റ് ഓടി..
 
" അവിടെ നിക്കെടി കുരിപ്പെ.. "
 
 
"അമ്മാ.... ദേ നിങ്ങടെ മോൻ എന്നെ കൊല്ലാൻ വരണേ... അമ്മാ... "
 
അല്ലു നിന്നിടത്ത് നിന്ന് ഒറ്റ അലറലായിരുന്നു..
 
 
ആദി ആണെ നിന്നിടത്ത് അനങ്ങീട്ട് പോലും ഇല്ലാർന്നു..
 
അല്ലൂന്റെ അലർച്ച കേട്ട് ഓടി വന്ന ഗായത്രിയമ്മ കാണുന്നതൊ കണ്ണും അടച്ച് അലറുന്ന അല്ലു... അടുത്ത് ആയിട്ട് ആരും തന്നെ ഇല്ലതാനും..
 
" എന്നതാടി ഇങ്ങനെ അലറാൻ.. ഞാനാകെ പേടിച്ച് പോയല്ലൊ...  നിന്റെ അഭിനയം ഒന്നും എന്റെടുത്ത് വേണ്ടാട്ടോ.. "
 
അമ്മ അവളെ നോക്കി കണ്ണുരുട്ടി.. ഒന്ന് മുറി മുഴുവൻ കണ്ണോടിച്ചപ്പൊ ആരും തന്നെ ഇല്ലാർന്നു..
 
എന്നാലും ചേട്ടൻ എവടെ പോയി..
 
അവളതും ചിന്തിച്ച് അമ്മയെ നോക്കി ഇളിച്ച് കാട്ടി..
 
" ടീവില് എന്താ ബുദ്ധി... നേരിട്ട് ഇത്തിരി ബുദ്ധി പോലും ഇല്ലല്ലോ.. "
 
"അമ്മ..... "
 
അമ്മ സത്യം അങ്ങ് വിളിച്ച് പറഞ്ഞതും അല്ലു അമ്മാ എന്നൊരു വിളി ആയിരുന്നു..
 
" കിടന്ന് അലറണ്ട.. വയസ് പത്തിരുപത് ആയിട്ടും കുട്ടി കളി മാറിലാ.. സീരിയലിൽ കാണുമ്പൊ ഞാൻ ഇതെന്റെ മോള് തന്നെ ആണൊ എന്ന ചിന്തിക്കുന്നത്.. "
മ്മ അങ്ങ് തേച്ചൊട്ടിച്ചിട്ട് പോയി...
 
അമ്മ പോയതും ഒരു പൊട്ടി ചിരി കേട്ട് നോക്കുമ്പൊ വാതിലിന്റെ അടുത്ത് വയറും പൊത്തി ചിരിക്കുന്ന ആദിയെ ആണ് കണ്ടത്..
 
അവനെ നോക്കി മുഖം തിരിച്ച് ചെന്ന് വാതില് വലിച്ചടച്ചു...
 
 
ആദി  കൊണ്ട് അവന്റെ റൂമിലേക്ക് നടന്നു...
 
 
____________
 
ഇവൻ *ആദിത്യാൻ വർമ്മ*.. എല്ലാവരുടേയും ആദി... തന്റെ ഫാൻസിന്റെ ആദിത്യാ..
 
മുൻപ് രണ്ട് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.. ഒന്നില് സെക്കന്റ് നായകനായും... മറ്റൊന്നില് മെയ്ൻ നായകനായും.. ഇത് മൂന്നാം പ്രാവശ്യം.... മെയിൻ നായകൻ ആയി... *വിഷാക്* എന്ന കാരക്റ്റർ ആണ്..
 
തന്റെ നായിക ആയി അഭിനയിക്കുന്നത് വേറാരും അല്ല.. സഹോദരി അഹല്യ എന്ന അല്ലു തന്നെ ആണ്..
 
സീരിയൽ തുടങ്ങിയിട്ട് കുറച്ചേ ആയുള്ളു എങ്കിലും സോഷ്യൽ മീടിയയിൽ അവർക്ക് നല്ല സപ്പോർട്ട് ഉണ്ട്...
 
__________________________________________________________
 
 
 
" മോളെ.. ഞാനൊന്ന് ആ ചെറുക്കനെ നോക്കി വരാം... "
 
"ചെറിയമ്മ ഇവിടെ നിന്നെ.. ഞാൻ ചെന്ന് നോക്കാം അവനെ.. "
 
അതും പറഞ്ഞ് അവള് ഒരു ശാൾ എടുത്ത് തോളിൽ ഇട്ടു പുറത്തേക്കിറങ്ങി...
 
വീടിന്റെ അടുത്തുള്ള ഗ്രൗണ്ടിലേക്ക് നടന്നു...
 
" ഉണ്ണീ.. "
 
ഗ്രൗണ്ടിന്റെ അടുത്ത് നിന്ന് അവിടേക്ക് പോകാതെ അവൾ വിഴിച്ചു കൂവി..
 
ഗ്രൗണ്ട് എന്ന് പറയാൻ തക്കം ഒന്നും ഇല്ലാ.. നിരപ്പാക്കിയ ഒരു സ്ഥലം.. അതിന് ചുറ്റും തെങ്ങ് കളും ആണ്.... ആ തെങ്ങിൻ തോപ്പിൽ നിന്നു..
 
 
 
*" തേട നിന്നെ വില്ലത്തി വിളിക്കുന്നു.. "*
 
 
 
 
 
*തുടരും...💛*
 
::✍Shafana Shenu
 

നായകന്റെ വില്ലത്തി...💛 - 3

നായകന്റെ വില്ലത്തി...💛 - 3

5
2292

         *ഭാഗം_3* *"ദേഡാ.. നിന്നെ വില്ലത്തി വിളിക്കുന്നു.. "* ദേവുവിനെ കണ്ട ഉണ്ണിയുടെ കൂട്ടുകാരൻ അവനെ നോക്കി പറഞ്ഞു.. " എന്റെ ചേച്ചിയെ എന്തേലും പറഞ്ഞാൽ ഉണ്ടല്ലൊ.. " ഉണ്ണി കലിപ്പോടെ കൂട്ടുകാരനോട് പറഞ്ഞു... ഉണ്ണിക്ക് ദേവു എന്ന് വെച്ചാൽ ജീവനാ... " ഉണ്ണി.. വാ.. സന്ധ്യ ആവാറായി... " ദേവു അതും വിളിച്ച് കൂവി അവരുടെ അടുത്തേക്ക് ചെന്നു... കളി കഴിഞ്ഞ് ബാറ്റും എടുത്ത് കൂട്ടുകാരോട് പറഞ്ഞ് അവൻ ദേവൂടെ അടുത്തേക്ക് ഓടി... " ചേച്ചീയെ.. അഭിനയം പൊളിക്കുന്നുണ്ട് ട്ടോ.. " ഉണ്ണിയും ദേവുവും നടക്കുനമ്പൊ പിന്നിൽ നിന്ന് കൂട്ടുകാരൻ വിളിച്ച് പറഞ്ഞു.... " താങ്ക്സ് ഡാ... "