Aksharathalukal

നായകന്റെ വില്ലത്തി...💛 - 3


         *ഭാഗം_3*


*"ദേഡാ.. നിന്നെ വില്ലത്തി വിളിക്കുന്നു.. "*

ദേവുവിനെ കണ്ട ഉണ്ണിയുടെ കൂട്ടുകാരൻ അവനെ നോക്കി പറഞ്ഞു..

" എന്റെ ചേച്ചിയെ എന്തേലും പറഞ്ഞാൽ ഉണ്ടല്ലൊ.. "

ഉണ്ണി കലിപ്പോടെ കൂട്ടുകാരനോട് പറഞ്ഞു...

ഉണ്ണിക്ക് ദേവു എന്ന് വെച്ചാൽ ജീവനാ...

" ഉണ്ണി.. വാ.. സന്ധ്യ ആവാറായി... "

ദേവു അതും വിളിച്ച് കൂവി അവരുടെ അടുത്തേക്ക് ചെന്നു...

കളി കഴിഞ്ഞ് ബാറ്റും എടുത്ത് കൂട്ടുകാരോട് പറഞ്ഞ് അവൻ ദേവൂടെ അടുത്തേക്ക് ഓടി...


" ചേച്ചീയെ.. അഭിനയം പൊളിക്കുന്നുണ്ട് ട്ടോ.. "

ഉണ്ണിയും ദേവുവും നടക്കുനമ്പൊ പിന്നിൽ നിന്ന് കൂട്ടുകാരൻ വിളിച്ച് പറഞ്ഞു....


" താങ്ക്സ് ഡാ... "

ദേവു പിന്നിലേക്ക് നോക്കി വിളിച്ച് പറഞ്ഞു.. ഉണ്ണിയേം കൂട്ടി നടന്നു..

കുട്ടികൾകളും ആയി അവള് നല്ല കൂട്ടാണ്...



" ചേച്ചീയേ.. "

" എന്തേ ഉണ്ണിക്കുട്ടാ... "

" എങ്ങനെ ഉണ്ട് അഭിനയം ഒക്കെ.. "

അവൻ ഇത്തിരി ഗൗരവം നടിച്ച് ചോദിച്ചു..

" കൊള്ളാവെ... "

അവള് അവന്റെ ചോദ്യത്തിന് ഒരു കളിയാക്കലോടെ മറുപടി നൽകി..

" എങ്ങനാ.. എന്റെ പ്രായത്തിൽ ആരേലും ഉണ്ടൊ അവിടെ.. "

അവൻ കളിയായി ചോദിച്ചു...


" ഡാ.... "


അപ്പോഴേക്കും അവൻ ഓടിയിരുന്നു...

ഇരുവരും ഓടി കൊണ്ട് വീട്ടിലേക്കാ എത്തുമ്പൊ പുറത്ത് കാർ കണ്ടപ്പൊ മനസിലായി ആപ്പൻ ( ഉണ്ണീടെ അച്ഛൻ) വന്നെന്ന്...

ഉണ്ണി ചെന്ന് പുറത്ത് നിന്ന് കാലൊക്കെ കഴുകി....

ദേവു മെല്ലെ അകത്തേക്ക് കയറി...


" ഹാ... വന്നൊ.. എവിടെ അവൻ.. "

" പുറത്ത്.. "

അവൾ മെല്ലെ പിന്നിലേയ്ക്ക് കൈ ചൂണ്ടി പറഞ്ഞു...

" മോള് ചെന്ന് വിളക്ക് വെക്ക്.. "

ചെറിയമ്മ പറഞ്ഞതിന് തലയാട്ടി വിളിക്ക് എടുത്ത് വിളക്ക് കത്തിച്ച് പ്രാർഥിക്കാൻ തുടങ്ങി..  കുറച്ച് കഴിയുമ്പൊ തന്നെ ഉണ്ണിയും അടുത്ത് ചെന്നിരുന്നു...

ഇരുവരും പ്രാർഥന കഴിഞ്ഞ് നേരെ ഹാളിൽ ഇരുന്ന് പരസ്പരം കഥകൾ പറഞ്ഞു...



____________________________________________________


" അല്ലൂ... എഴുന്നേറ്റീല്ലേ.... "

ഫ്രഷായി കിടന്നതായിരുന്നു അല്ലു... സന്ധ്യ ആയിട്ടും താഴേക്ക് കാണാത്തത് കൊണ്ട് അമ്മ വന്ന് നോക്കുമ്പൊ പുതുച്ച് മൂടി കിടക്കുന്നുണ്ട് പുള്ളി...

അമ്മ വിളിച്ചതും അവൾ മടിയോടെ കണ്ണ്കൾ തുറന്നു..

" എന്താ അമ്മാ.. "

" സന്ധ്യ ആയി.. എഴുന്നേൽക്ക്.. "

അവൾ അമ്മയെ നോക്കി എഴുന്നോഴു തല ചൊറിഞ്ഞു...

" താഴേക്ക് വാ... "

അതിന് ഉറക്ക ചടവോടെ തലയാട്ടി ബാത്ത്റൂമിലേക്ക് കയറി...

മുഖവും കഴുകി മുടി ചീകി ഒതുക്കി താഴേക്ക് ചെന്നു...


അവരുടെ അച്ഛൻ *കിശോർ വർമ്മ* അവിടെ സോഫയിൽ ഇരിക്കുന്നത് കണ്ട് അവൾ പെട്ടന്ന് തന്നെ ചെന്ന് അച്ഛന്റെ അടുത്ത് ഇരുന്നു..


" അച്ഛൻ കുട്ടി എപ്പൊ എത്തീ.. "

അയാളുടെ മീശ പിരിച്ച് അവൾ കുറുമ്പോടെ ചോദിച്ചു...

"ഞാൻ വന്നിട്ട് പത്തിരുപത് കൊല്ലം ആയി... "

അയാളും തിരിച്ച് കുറുമ്പോടെ പറഞ്ഞു..

" അമ്മ ചേട്ടൻ എവിടെ.. "

" അവൻ ബൈക്കും എടുത്ത് ഇറങ്ങുന്നത് കണ്ടു... "

അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് വിട്ടു..

അവൾ അച്ഛനോട് ഓരോന്ന് സംസാരിച്ചു അവിടെ ഇരുന്നു..


___________________


" നാളെ രണ്ടാളും ഫ്രീ അല്ലെ.. "

ഭക്ഷണം കഴിക്കാൻ നേരം അച്ഛൻ ഇരുവരോടും ആയി ചോദിച്ചു...

അതിന് രണ്ട് പേരും ആണ് തലയാട്ടി..

" അപ്പോ എന്ന പുറപ്പെടാ.."

" മറ്റന്നാൾ രാവിലെ നേരെ ഷൂട്ടിംഗ് ലോക്കേഷനിലേക്ക് പോകാം... അല്ലുവിന് ഷൂട്ട് ഇല്ലാ.. എനിക്ക് ഉച്ചയ്ക്ക് ശേഷം ഒരു ഷോട്ട് ഉണ്ട്... എന്ത അച്ഛേ... "

അവൻ പറഞ്ഞ് അദ്ധേഹത്തെ നോക്കി..

" ഒന്നുല്ല്യാ..  എന്ന രണ്ട് പേരും മറ്റന്നാൾ രാവിലെ യശോദടെ വീട്ടിലേക്ക് ചെന്നോളു... "


"അമ്മ അത് വേണോ.. "

അച്ഛയും വാക്ക് കേട്ട് അല്ലു ഗായത്രിയാമ്മയെ നോക്കി ചോദിച്ചു...


" അതിനെന്നത അല്ലു.. അവളെ നിനക്ക് അറിയാവുന്നതല്ലെ... അവള് തന്ന പറഞ്ഞെ.. "

അതിന് അല്ലു ഒന്ന് മുളി..

" അ.. പിന്നെ.. അവിടെ ദേവന്റെ അനിയത്തിയും ഉണ്ട്.. അല്ലൂനോരു കൂട്ടും ആയല്ലൊ അവള്.. "

" അപ്പോ ദേവനും ഉണ്ടാവൊ.. "

അല്ലു ചോദിച്ചു..

" അവനില്ലാ.. അനിയത്തിയെ ഉള്ളു.. അവൾക്ക് അവിടെ എന്തോ ജോലി.. "

അമ്മ പറഞ്ഞു..

" അമ്മാ.. എന്ന ഞാൻ ഫ്ലാറ്റിൽ തന്നെ നിൽക്കാം.. ഒരു പെൺകുട്ടി ഉണ്ടാകുമ്പൊ.. "

" ദേവന്റെ പെങ്ങൾ അല്ലെ... ഉണ്ണിയും ദേവനും അനുവും എങ്ങന അതുപോലെ തന്നെ അവളും.. "

അവനെ പറഞ്ഞ് മുഴുപ്പിക്കാൻ സമ്മധിക്കാതെ അമ്മ പറഞ്ഞു..



അനു.. യശോദയുടെ മൂത്ത മകളാണ്... *അനാമിക*... അവളെ അവിടെ കാണാത്തത് അവിടെ അങ്ങ് വിദേശത്ത...




അതിനവൻ ഒന്ന് മൂളി കൊണ്ട് ഫുഡ് കഴിച്ചു എണീറ്റു..


________________


ആദി കിടന്നപ്പൊഴും എന്തൊ ദേവുവിന്റെ ചിരിച്ചു കൊണ്ടുള്ള മുഖം മനസ്സിൽ തെളിഞ്ഞു.. കണ്ണടയ്ക്കുൾ അവളുടെ പുഞ്ചിരിയാർന്ന മുഖമാണ് കാണുന്നത്..

എഴുന്നേറ്റ് ബാൽക്കണിൽ കൈവരിയിൽ കൈ ചേർന്ന് നിന്ന് ആകശത്തെ ആർക്കോ വേണ്ടി പ്രകാശിച്ചു നിൽക്കുന്ന ആ ചന്ദ്രനെ നോക്കി... എന്നത്തേക്കാളും അവയ്ക്ക് ഇന്ന് ഭംഗി തോന്നി അവന്... അതിനോട് ചേർന്ന് മിന്നി തിളിങ്ങും ആ നക്ഷത്രത്തേയും...


*" അവളാരായാലും.. ഒന്നുറപ്പിച്ചു... ഈ ആദിത്യയുടെ മനസ്സ് കീഴടക്കിയവളാണ് അവൾ... അവൾ ആരാ.. എന്താ... ഒന്നും അറിയില്ല.. എങ്കിലും... അവളിൽ മറ്റാരിലും കാണാത്ത എന്തോ സ്പെഷ്യാലിറ്റി... ഞാൻ കണ്ടു... ഒറ്റ നോട്ടത്തിൽ എന്ത് കണ്ടിട്ട എനിക്കവളോട് ഇങ്ങനെ... ഇനി ഇതാവുമൊ _പ്രണയം.._ "*

ആ ചന്ദ്രനെയും അതിനോട് ചേർന്ന് നിൽക്കുന്ന നക്ഷത്രത്തേയും നോക്കി അവൻ മൊഴിഞ്ഞു...



__________________________________________


" ചേച്ചീ.. അത് നോക്കിയെ.. ചന്ദ്രനോട് ചേർന്ന് നക്ഷത്രം... അങ്ങനെ ഉള്ളത് അത് ആഗ്രഹ നക്ഷത്രം ആണേന്നല്ലെ ചേച്ചി പറയാറ്... അപ്പൊ അതും ആഗ്രഹ നക്ഷത്രം അല്ലെ.. നമ്മുടെ മനസ്സിലെ വലിയ ആഗ്രഹം അതിനോട് തുറന്ന് പറയാലൊ.. "

രാത്രി ഇരുവരും ബാൽക്കണിയിൽ കഥ പറഞ്ഞ് ഇരിക്കുക്കയായിരുന്നു...

പൂർണ്ണ ചന്ദ്രനെയും അതിനോട് ചേർന്ന് നിന്ന് മിഞ്ഞി തിളങ്ങുന്ന അവയെ ചൂണ്ടി ഉണ്ണി ദേവുവിനോടായി പറഞ്ഞു...

ദേവുവിന്റെ കണ്ണും അവിടേക്ക് ചലിച്ചു... ഒരു നിമിഷം പരസ്പരം മറന്ന് അവളതിന് മിഴി ചിമ്മാത നോക്കി... തന്നോടവ എന്തോ മൊഴിയുന്നത് പോലെ അവൾക്ക് തോന്നി... ആരൊ തനിക്കായി ഉള്ള സന്ദേശം കൊടത്തയച്ച് അവ തനിക്കായി അത് നൽകുന്നത് പോലെ...💛
വളവയെ നോക്കി പുഞ്ചിരിച്ചു ഉണ്ണിയെ നോക്കി...

" അതോക്കെ ഓരോ അന്തവിശ്വാസം അല്ലെ ഉണ്ണീ.. പണ്ടേപ്പോഴൊ പറഞ്ഞത് നീയ് ഇപ്പോഴും മറന്നില്ലേ.. "

" അന്ധ വിശ്വാസം ഒന്നും അല്ല.. ആത്മാർത്ഥമായി എന്താഗ്രഹിച്ചാലും അത് നടക്കും.. "

"ആഗ്രഹം മാത്രം പോരാ.. പ്രവർത്തിയും വേണം.. പോയി പഠിക്കെടാ.. "

ദേവു അവനെ നോക്കി കണ്ണുരുട്ടി...

" ഓഹ്.. ഈ ചേച്ചിക്ക് എപ്പോഴും പഠിത്തം... പഠിത്തം...

എന്തേലും കഥ പറയും... "

" നിനക്ക് കേട്ടതൊന്നും മതിയായില്ലെ.. എനിക്ക് ഉറക്കം വരുണു... ഞാൻ പോയി.. "

എന്നും പറഞ്ഞ് ഉണ്ണിയെ തിരിഞ്ഞ് നോക്കാതെ അവളെഴുന്നേറ്റ് പോയി...


___________________________


" ആ.. മോളെ.. നിനക്കെന്റെ കൂട്ടുകാരി ഗായത്രിയെ അറിയില്ലെ.. "

" ആ.. അന്നൊരിക്കൽ ഞാനിവിടെ ഉണ്ടാകുമ്പൊ വന്ന ഗായത്രി ആന്റി.. ആ അറിയാം.. എന്താ ചെറിയമ്മാ.. "

" ആ.. അവൾക്ക് രണ്ട് മക്കളുണ്ട്... രണ്ടാൾക്കും ഇവിടടുത്ത ജോലി.. അവരിവിടെ താമസിക്കുന്നതിൽ മോൾക്കെതേലും.. "

" എനിക്കെന്ത്.. അവർ താമസിച്ചോട്ടേലോ.. "

ഇളയമ്മയുടെ ചോദിത്തിന് അവൾ പുഞ്ചിരിയോടെ മറുപടി നൽകി..

ചായ കപ്പും എടുത്ത് ഹാളിൽ പത്രം വായിച്ച് കൊണ്ട് നിൽക്കുന്ന ആപ്പന് കൊണ്ട് കൊടുത്തു...

അടുത്തായി അവളും ഇരുന്നു...

ആപ്പനോടും അവൾടെ അച്ഛനോടും അവൾക്ക് ഒരേ ഇഷ്ടമാണ്... തിരിച്ചും അത് പോവെ തന്നെ ആണ്..

" എന്താടി കാന്താരി.. "

അവളെ കണ്ട് ആപ്പൻ വിളിച്ചതും അവൾ ചുണ്ട് ചുളുക്കി നോക്കി..

അദ്ദേഹം ഒന്ന് ചിരിച്ച് ചായ കപ്പ് ചുണ്ടോട് ചേർത്തു...

അദ്ദേഹം ലൊക്കേഷനിലെ വിശേഷങ്ങൾ അവളോട് ചോദിച്ചറിഞ്ഞു..




*തുടരും..💛*

::✍Shafana Shenu

 


നായകന്റെ വില്ലത്തി...💛 - 4

നായകന്റെ വില്ലത്തി...💛 - 4

5
2217

      *ഭാഗം_4* " അമ്മാ എന്റെ ഷർട്ടെവിടേ.... " അവൻ വിളിച്ച് കൂവി.. " ആ ഷെർഫിൽ തന്നെ ഉണ്ട് ചെക്കാ.. ഞാനവിടേക്ക് വന്ന ഇവിടുത്തെ കാര്യം പോക്കാ.. " അടുക്കളയിൽ നിന്ന് അമ്മ വിളിച്ച് കൂവി.. അതിന് ഒരു മൂളലിൽ ഒതുക്കി അവൻ ഷെൽഫിൽ ഷർട്ട് തപ്പി.. "അമ്മാ കോഫി.. " അല്ലു എഴുന്നേറ്റ് വന്ന് അടുക്കളയിലേക്ക് നോക്കി വിളിച്ച് പറഞ്ഞു.. അപ്പൊ തന്നെ ഏതക്കെയൊ പാത്രങ്ങളുടെ ഒച്ചയും ബഹളവും കെൾക്കാം.. " പെണ്ണാണ്.. നാളെ കെട്ടിച്ച് വിട്ടാ എന്താ ചെയ്യാ.. " അമ്മ കോഫി അവളുടെ മുന്നിൽ വെച്ച് ചോദിച്ചു.. " അതിന് കെട്ടിച്ച് വിടേണ്ടാ.. " കൂളായി അവൾ മറപടി നൽകി.. "അമ്മാ ഞാൻ ഇറങ്ങീട്ടോ.