Aksharathalukal

ആ രാത്രിയിൽ... - 9

   ആ രാത്രിയിൽ... 

   ✍️ 🔥 അഗ്നി 🔥 

    ഭാഗം : 9 


       " സുമംഗലികളുടെ നെറുകയിൽ സിന്ദൂരം അലങ്കാരമല്ല...  അതൊരു വിശ്വാസമാണ്...  ഒരു തപസ്യ...  അതിനു ഇപ്പോഴത്തെ കുട്ടികൾക്ക് അതേ പറ്റി വല്ല ചിന്തയുമുണ്ടോ...  എല്ലാം വെറും പ്രഹസനം.... " അവർ ആരോടെന്നില്ലാതെ പറഞ്ഞു..    


     കൗസി ഒരു ചിന്തയ്ക്ക് ഇടകൊടുക്കാതെ ശിവ അവളുടെ സീമന്തരേഖയെ ചുവപ്പിച്ചു.. 


      ശിവയും കൗസിയും അച്ഛമ്മയുടെ അനുഗ്രഹത്തിനായി കാൽ തൊട്ട് വണങ്ങി...   

    
     " വലതുകാൽ വെച്ചു കയറി വരൂ കുട്ടി.... " ശ്യാമ കൗസിയുടെ കൈകളിലേക്ക് നിലവിളക്ക് നൽകി കൊണ്ട് പറഞ്ഞു. 


    അനുവാദത്തിനെന്നപോലെ കൗസിയുടെ കണ്ണുകൾ ശിവയിലേക്ക് നീണ്ടു...  സമ്മതം അറിയിക്കുംപോലെ അവൻ ഇരുകണ്ണുകളും ചിമ്മി....   


     കൗസി ചെറുചിരിയോടെ ഗൃഹപ്രവേശം നടത്തി...  ശ്യാമ പറഞ്ഞു കൊടുത്തതുപോലെ അവൾ പൂജാമുറിയിലേക്ക് നടന്നു...  അവൾക്കൊപ്പം ശിവയും...  നിലവിളക്ക് പൂജാമുറിയിൽ വെച്ച് അവൾ കണ്ണുകളടച്ചു പ്രാർത്ഥിച്ചു...  താൻ ഒന്ന് കണ്ണുതുറന്നാൽ കാണുന്നതൊക്കെയും ഒരു സ്വപ്നമായി മാറുമോ എന്നവൾ ഭയന്നു...  അവളിലെ ഇന്നലകളിലെ അനുഭവങ്ങളായിരുന്നു അവളിൽ ആ ഭയം നിറച്ചത്.  


     " ദൈവത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കല്ലേടോ....   

     ശിവയുടെ സംസാരം കേട്ടവൾ കണ്ണുതുറന്നു.  

   " പുറത്തു അവരൊക്കെ കാത്തിരിക്കുന്നു... " ചിരിയോടെ ശിവ പറഞ്ഞു.  


    " ഹ്മ്മ്... " അവൾ മറുപടിയായൊന്ന് മൂളി.  ശിവയ്ക്കൊപ്പം കൗസിയും പുറത്തേക്കിറങ്ങി...  


    " എട്ടത്തി....  " കൗസിയെ വട്ടം പിടിച്ചു കൊണ്ട് അവൾ വിളിച്ചു. 


    " ഏട്ടത്തിക്ക് എന്നെ മനസ്സിലായില്ലല്ലേ...  എന്താ ഏട്ടാ എന്നെക്കുറിച്ചൊന്നും പറഞ്ഞു കൊടുക്കാതിരുന്നത്.. "   അവൾ ശിവയോട് അല്പം കടുപ്പിച്ചു ചോദിച്ചു. 


    " നീ തന്നെ നിന്നെ പരിചയപ്പെടുത്തിക്കോടി വായാടി.. " അവളുടെ തലയിൽ ഞൊട്ടികൊണ്ടവൻ പറഞ്ഞു.   


    "ഓമ്പ്ര... " അടിയാളൻ ജന്മിയെ വണങ്ങുന്ന രീതിയിൽ അവൾ മറുപടി നൽകി.  


     " ഹായ് ഏട്ടത്തി...  ഞാൻ അഭിരാമി..   ദാ നിൽക്കുന്ന പ്രതീപ് ശ്യാമ ദമ്പതികളുടെ രണ്ടാമത്തെ സന്താനം...  ഈ ഏട്ടന്മാരുടെ വായാടി പെങ്ങളൂട്ടി.... +1 നു പഠിക്കുന്നു... "  


    " ബാക്കി ഒക്കെ പിന്നെ പറയാം അമ്മു...  യാത്ര കഴിഞ്ഞു വന്നതല്ലേ ആ കുഞ്ഞൊന്ന് വിശ്രമിക്കട്ടെ.... " അഭിരാമി മുഴുവൻ പറയാൻ അനുവദിക്കാതെ ശ്യാമ അവളെ ശാസിച്ചു.  

   
    " ഹോ...  ഈ അമ്മ..   ശരിയേട്ടത്തി നമുക്ക് പിന്നെ വിശദമായി പരിചയപ്പെടാം...  ഇപ്പൊ വിശ്രമിച്ചോളൂട്ടോ..  " അതും പറഞ്ഞു അവൾ അമ്മയെ നോക്കി കൊഞ്ഞനംകാട്ടി ഉമ്മറത്തേക്ക് നടന്നു.  


     " ശിവ മോളേ മുറിയിലേക്ക് കൂട്ടിപോയ്ക്കോ... " പ്രതീപ് ശിവയോടായി പറഞ്ഞു.  


     അപ്പോഴും കൗസി ചുറ്റും നിരീക്ഷിക്കുകയായിരുന്നു...   


    " മോൾ ആരെയാ ഈ തിരയുന്നെ.... " കൗസിയുടെ തലയിൽ തലോടിക്കൊണ്ട് ശ്യാമ ചോദിച്ചു.  


    " അത്...  അത് അച്ഛമ്മാ.....  " 


     " ആഹാ അത് ശരിയാണല്ലോ ആളെവിടെ പോയി... " ശിവയും ചുറ്റുംനോക്കി ചോദിച്ചു.  


    അവരുടെ ചോദ്യം കേട്ട് പ്രതീപും  ഭാര്യയും ഒന്ന് ചിരിച്ചു. ആ ചിരിയുടെ അർത്ഥം മനസ്സിലായത് പോലെ ശിവ അവരെ നോക്കി...  

.   
     " പരിഭവം പറയാൻ പോയതായിരിക്കും...  ഞാൻ ഒന്ന് പോയി നോക്കട്ടെ...  പിണക്കം ഒക്കെ കയ്യോടെ മാറ്റണം... "  ശിവ അതും പറഞ്ഞു പുറത്തേക്ക് നടക്കാൻ ഒരുങ്ങി. 

.   
     "  മോളേ കൂടി കൂട്ടി പോ ചങ്കരാ...  അവരുടെ ചങ്കരന്റെ പെണ്ണിനെകൂടി കാണട്ടെ...  മനസ്സറിഞ്ഞു ആ ആത്മാക്കളും അനുഗ്രഹിക്കട്ടെ നിങ്ങളെ... "  ശ്യാമ പറഞ്ഞു. 


   "  ശരി ചെറിയമ്മേ... വാടോ... " ചെറിയമ്മയോട് സമ്മതം പറഞ്ഞു അവൻ കൗസിയെ കൂട്ടി മുന്നോട്ടു നടന്നു. 

     " അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ആണോ... " കൗസി അവനോട് ചോദിച്ചു..  


    " ഹ്മ്മ്...  കാണണ്ടേ തനിക്ക് അവരെ... "  

.    
     " വേണം....  "  


     " വാ....  " അതും പറഞ്ഞു അവളെയും കൂട്ടി അവൻ നടന്നു....  


      പുറം തിരിഞ്ഞു നിൽക്കുന്ന അച്ഛമ്മയെ കണ്ടതും കൗസി ശിവയെ നോക്കി...  അവൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു അവിടേക്ക് നടന്നു.  


    " പരിഭവം പറഞ്ഞു കഴിഞ്ഞില്ലേ യശോദേ..." ശിവ പന്നിൽ നിന്നും അവരെ പുണർന്നുകൊണ്ട് ചോദിച്ചു.  


   " വന്നോ... സ്വയം വലിയ തീരുമാനങ്ങളൊക്കെ എടുക്കാൻ മാത്രം വളർന്നല്ലോ എന്റെ കുട്ടി...  സ്വന്തം ജീവിതം സ്വയം തീരുമാനിച്ചുല്ലേ...  ഒരുവാക്ക് മുൻകൂട്ടി ചോദിക്കാനോ പറയാനോ തോന്നിയില്ലല്ലോ....  " 


       അച്ഛമ്മയെ നോക്കിനിന്നിരുന്ന  കൗസി അവരുടെ സംസാരം കേൾക്കെ തലതാഴ്ത്തി...  പക്ഷെ തനിക്ക് വേണ്ടി തന്റെ സംരക്ഷണത്തിന് വേണ്ടിയാണ് ശിവ ഇങ്ങനെ എടുപിടിന്ന് കല്യാണം എന്ന തീരുമാനത്തിൽ എത്തിയത് എന്നോർത്ത് അവളിൽ കുറ്റബോധം നിറഞ്ഞു...  അതുകൊണ്ട് തന്നെ ശിവയുടെ ഭാഗം സംസാരിക്കാൻ കൗസിയുടെ ശബ്ദം ഉയർന്നു... 


    " അച്ഛമ്മേ....  അത് ശിവേട്ടൻ.... "  

    " ഇത് ഞാനും ഇവനും തമ്മിലുള്ള സംസാരമാണ്...   അതിൽ മൂന്നാമതൊരാൾ വേണ്ട...  അവനോടു ചോദിച്ചതിന് അവൻ തന്നെ മറുപടി നൽകട്ടെ.... " കൗസിയെ സംസാരിക്കാൻ അനുവദിക്കാതെ യശോദ പറഞ്ഞു.  


     " അച്ഛമ്മേ....  സാഹചര്യം അതായിരുന്നു...  ആ നിമിഷം അങ്ങനൊരു തീരുമാനം ആയിരുന്നു ഉചിതം...  പിന്നെ എന്തും സ്വയം തിരഞ്ഞെടുക്കാൻ പ്രാപ്തനാക്കിയല്ലേ കൊച്ചുമോനെ അച്ഛമ്മ വളർത്തിയിരിക്കുന്നത് പിന്നെ എന്താ യശോദാമ്മയുടെ മുഖത്തിന്‌ ഒരുവാട്ടം.... " അവരെ തനിക്കു നേരെ നിർത്തി താടിയിൽ പിടിച്ചു കൊഞ്ചിച്ചുകൊണ്ട് ശിവ ചോദിച്ചു. 


    " പോടാ ചെക്കാ....  അച്ഛച്ചനും അച്ഛനും അമ്മയ്ക്കും നിന്റെ പെണ്ണിനെ പരിചയപ്പെടുത്തി കൊടുത്തിട്ട് വന്നേക്ക്... " അതും പറഞ്ഞു കൗസിയുടെ തലയിൽ തലോടി കൊണ്ട് യശോദ തിരികെ മടങ്ങി...  


     കൗസിക്ക്  ആ തലോടലിൽ വല്ലാത്തൊരു ആശ്വാസം ആയിരുന്നു...  


                                  തുടരും...  


   length കുറവാണെന്ന് അറിയാം...  നാളെത്തെ പാർട്ടിൽ length പരിഹരിക്കാട്ടോ...  അപ്പൊ വായിച്ചു അഭിപ്രായം പറയണേ 💞💞💞 

    


 


ആ രാത്രിയിൽ... - 10

ആ രാത്രിയിൽ... - 10

4.7
2800

    ആ രാത്രിയിൽ...       ✍️ 🔥അഗ്നി 🔥       ഭാഗം : 10        " പോടാ ചെക്കാ....  അച്ഛച്ചനും അച്ഛനും അമ്മയ്ക്കും നിന്റെ പെണ്ണിനെ പരിചയപ്പെടുത്തി കൊടുത്തിട്ട് വന്നേക്ക്... " അതും പറഞ്ഞു കൗസിയുടെ തലയിൽ തലോടി കൊണ്ട് യശോദ തിരികെ മടങ്ങി...        കൗസിക്ക്  ആ തലോടലിൽ വല്ലാത്തൊരു ആശ്വാസം ആയിരുന്നു...        അവൾ മുന്നിലേക്ക് നോക്കി മൂന്നു അസ്ഥിത്തറകൾ...  അവളുടെ കണ്ണുകൾ ശിവയ്ക്ക് നേരെ നീണ്ടു...  അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയത് പോലെ അത് ആരുടേതൊക്കെയെന്ന് അവൾക്കായി പറഞ്ഞുകൊടുത്തു.      &nb