Aksharathalukal

പ്രണയ വർണ്ണങ്ങൾ - 52

Part -52
 
" I need you ammu.but time ആയിട്ടില്ല നമ്മൾ ഒന്നാകാൻ " അവൻ അവളെ തൻ്റെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് പറഞ്ഞു.
 
അപ്പോഴും അശോകൻ്റെ വാക്കുകൾ അവൻ്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു.അത് ഓർമയിൽ വരുന്തോറും അവൻ്റെ മനസിൽ ദേഷ്യം തുരഞ്ഞു പൊങ്ങി.
 
 
പക്ഷേ കൃതിയുടെ സാമിപ്യം അതെല്ലാം അലിയിച്ചു കളയുന്ന ഒന്നായിരുന്നു. അവൻ കഴിഞ്ഞതെല്ലാം മറന്ന് അവളുടെ നെഞ്ചിലേക്ക് തല ചായ്ച്ച് വച്ചു.
 
കൃതി അവനെ ഒരു കുഞ്ഞിനെ പോലെ തൻ്റെ മാറോട് ചേർത്ത് പിടിച്ചു കിടന്നു. ഒരിക്കലും വിട്ടു പോവില്ല എന്ന് പറയാതെ പറയുന്ന പോലെ.
 
 
അവളുടെ നെഞ്ചിൻ്റെ ചൂടിൽ എബി പതിയെ മിഴികൾ അടച്ച് ഉറക്കത്തിലേക്ക് പോയി.
 
 
***
 
ഉച്ചക്കഴിഞ്ഞതും കൃതി പതിയെ ഉറക്കം ഉണർന്നു.അപ്പോഴും എബി നല്ല ഉറക്കത്തിൽ ആണ്. തൻ്റെ നെഞ്ചിൽ നിഷ്കളങ്കതയോടെ കിടന്നുറങ്ങുന്ന എബിയെ കാണുന്തോറും അവൾക്ക് വല്ലാത്ത ഒരു വാത്സല്യം തോന്നി.
 
അവൾ അവനെ ഇറുക്കെ പുണർന്ന് നെറ്റിയിൽ ഒരു മുത്തം നൽകി. അത് മനസിലായെന്ന പോലെ അവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
 
അവൾ പതിയെ അവനെ ബെഡിലേക്ക് കിടത്തി. നേരെ ഡ്രസ്സും എടുത്ത് കുളിക്കാൻ കയറി.
 
 
6 മണിക്കാണ് ട്രെയിൻ .എബി ഫ്ളയിറ്റിൽ പോവാം എന്ന് പറഞ്ഞെങ്കിലും ട്രെയിനിൽ പോവാം എന്ന് കൃതിയാണ് വാശി പിടിച്ചത്.
 
 
ഇപ്പോ സമയം മൂന്ന് മണി കഴിഞ്ഞിരുന്നു. കൃതി കുളിച്ചു വന്ന ശേഷം റൂമിലെ കർട്ടൻ എല്ലാം നീക്കിയതും പുറത്തെ വെളിച്ചം അകത്തേക്ക് വന്നു.
 
 
ആ വെളിച്ചത്തിൽ എബി കണ്ണു തുറന്നു. അവൻ ഒരു പുഞ്ചിരിയോടെ ബെഡിൽ നിന്നും ഇറങ്ങി വന്നു.
 
 
ശേഷം കബോഡിൽ നിന്നും ടവൽ എടുത്ത് കുളിക്കാൻ കയറി.എബി കുളി കഴിഞ്ഞ് വരുമ്പോഴേക്കും ക്യതി മെഴുകുതിരികൾ എല്ലാം അണച്ച് എടുത്ത് വച്ചിരുന്നു.
 
 
ബെഡിലെ റോസ്സാപൂക്കൾ എല്ലാം മാറ്റി മുറി മുഴുവൻ ആയി ക്ലീൻ ചെയ്യ്തു. എബി മൂളിപ്പാട്ടും പാടി വന്ന് കൃതി എടുത്ത് വച്ചിരുന്ന ഷർട്ട് എടുത്ത് ഇടുമ്പോൾ ആണ് ഫോൺ റിങ്ങ് ചെയ്തത്.
 
 
"അമ്മു അത് ഇങ്ങ് എടുത്ത് തന്നേ '' കൃതി ഷർട്ടിലെ ബട്ടൻസ് ഇട്ടു കൊണ്ട് പറഞ്ഞു.
 
 
അവൾ നേരെ ചെന്ന് ടേബിളിനു മുകളിലെ ഫോൺ എടുത്തു. ഡിസ്പ്ലേയിൽ കണ്ട പേര് മനസിലായതും കൃതിയുടെ മുഖം മങ്ങി.
 
 
ആൻവി റോയ്മാത്യു.
 
 
അവൾ ഫോൺ എബിക്ക് നേരെ നീട്ടി. എബി മുഖത്ത് വലിയ ഭാവവ്യത്യസമില്ലാതെ കോൾ എടുത്തു.
 
 
അത് കണ്ട് തിരിത്ത് നടക്കാൻ ഒരുങ്ങിയ കൃതിയെ അവൻ ഒരു കൈ കൊണ്ട് വട്ടം പിടിച്ച് തന്നിലേക്ക് ചേർത്തു.എബിയുടെ ചുടുനിശ്വാസം അവളുടെ പിൻ കഴുത്തിൽ തട്ടിയതും അവൾ അവനിൽ നിന്നും അകന്ന് മാറാൻ ശ്രമിച്ചു
 
പക്ഷേ എബി ഒന്നു കൂടെ അവളെ ബലമായി പിടിച്ച് ഒരു കൈ കൊണ്ട് ലോക്ക് ചെയ്യ്തു.
 
 
"ഹലോ " എബി
 
 
''ഹാപ്പി ബർത്ത് ഡേ എബി " ആൻവി
 
 
"താങ്ക്സ് അനു"
 
" ഞാൻ മോണിങ്ങ് വിളിച്ചിരുന്നു. പക്ഷേ കോൾ അറ്റൻ്റ് ചെയ്യ്തില്ല."
 
 
"ഓഹ് സോറി. ഞാൻ കുറച്ച് തിരക്കിൽ ആയിരുന്നു " അത് പറഞ്ഞ് എബി കൃതിയുടെ കാതിൽ ഒന്ന് കടിച്ചു.
 
" ശ് ശ് ..." കൃതി വലിച്ചതും എബി അവളുടെ വാ പൊത്തി പിടിച്ചു.അത് കണ്ട് കൃതി അവനെ തുറിച്ച് നോക്കി. മറുപടിയായി അവൻ ഒന്ന് കണ്ണിറുക്കി.
 
 
"പിന്നെ എന്തോക്കെ ഉണ്ട് വിശേഷങ്ങൾ അനു. സുഖം അല്ലേ "
 
 
" ഉം.. എബിക്കോ"
 
 
"അതെ .സുഖമാണ്. നാളെ ആദിയുടെ മിന്നുക്കെട്ടിന് വരില്ലേ "
 
 
" ആ .. വരും "
 
 
''ok അപ്പോ നാളെ കാണാം ബയ് " അത് പറഞ്ഞ്  എബി ഫോൺ പോക്കറ്റിൽ ഇട്ടു.
 
 
ശേഷം കൃതിയെ തൻ്റെ നേർക്ക് തിരിച്ച് നിർത്തി.
 
 
" എന്തു പറ്റി ഡിയർ വൈഫീ.മുഖത്ത് എന്താ ഒരു മ്ലനത" എബി അവളുടെ തോളിലൂടെ കൈയ്യിട്ട് കൊണ്ട് കളിയാലേ ചോദിച്ചു.
 
 
"ഒന്നൂല്ല" അത് പറയുമ്പോൾ അവളുടെ സ്വരം ഇടറി. കണ്ണുകൾ നിറഞ്ഞു.
 
 
"എന്താ എൻ്റെ അമ്മുക്കുട്ടിക്ക്." അവൻ കണ്ണുകൾ തുടച്ച് കൊണ്ട് ചോദിച്ചു.
 
 
"ഇച്ചായൻ എന്നെങ്കിലും എന്നേ ഉപേക്ഷിച്ച് പോവോ.എനിക്ക് ഈ ലോകത്ത് എൻ്റെ സ്വന്തം എന്ന് പറയാൻ എൻ്റെ ഇച്ചായൻ മാത്രമേ എനിക്ക് ഉള്ളൂ" അവൻ്റെ നെഞ്ചിലേക്ക് തല ചായ്ച്ച് കൊണ്ട് അവൾ പറഞ്ഞു.
 
 
"എന്താ അമ്മു നിനക്ക്.ഞാൻ നിന്നെ ഇട്ടേച്ച് പോവേ. അതിന് ഈ എബി മരിക്കണം. എൻ്റെ അവസാന ശ്വാസം വരെ നീ ഇങ്ങനെ എന്നിൽ ചേർന്ന് ഉണ്ടാകും "അവളെ ഇരു കൈകൾ കൊണ്ടും ഇറുക്കി പുണർന്ന് കൊണ്ട് എബി പറഞ്ഞു.
 
 
"സത്യമാണോ ഇച്ചേ. പിങ്കി പ്രോമിസ്" അവൾ ചെറിയ കുട്ടിയെ പോലെ ചോദിച്ചു.
 
 
• കൂടെ ഉണ്ടാകും ഞാൻ 
ഓരോ നിമിഷവും
നിൻ്റെ നിഴലായിട്ടല്ല
നിൻ്റെ ശ്വാസമായ്•
 
നീ ഇല്ലാത്ത ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല പെണ്ണേ .അത്രത്തോളം നീ എൻ്റെ ആത്മാവിൽ അലിഞ്ഞ് ചേർന്നിരിക്കുന്നു.
 
 
" പക്ഷേ എനിക്ക് പേടിയാ ഇച്ചായാ. ഞാൻ അല്ലാതെ മറ്റൊരാൾ ഇച്ചായൻ്റെ മേൽ അവകാശവും ആയി വന്നാൽ അതെനിക്ക് സഹിക്കാൻ പോലും ആവില്ല" അവൾ തേങ്ങി കൊണ്ട് പറഞ്ഞു.
 
 
എബി അവളെ ഇരു കൈകൾ കൊണ്ടും എടുത്ത് ഉയർത്തി ടേബിളിനു മുകളിൽ ഇരുത്തി.ശേഷം പതിയെ അവളുടെ ചുണ്ടുകളെ സ്വന്തമാക്കി.
 
 
അത് ഒരു ഉറപ്പായിരുന്നു. നിന്നെ തനിച്ചാക്കി ഞാൻ എവിടേക്കും പോകില്ല എന്ന ഉറപ്പ്.ഈ എബിക്ക് ഒരു പ്രണയം ഉണ്ടെങ്കിൽ അത് നീ മാത്രമാണ് എന്ന ഉറപ്പ്.
 
 
 
****
 
വൈകുന്നേരത്തോടു കൂടി അവർ വീട്ടിലേക്ക് പോവാനായി പുറപ്പെട്ടു. ബാഗ് എല്ലാം പാക്ക് ചെയ്യ്ത് കഴിഞ്ഞ് അവർ 5 മണിയോടെ ഫ്ളാറ്റിൽ നിന്നും ഇറങ്ങി.
 
 
ഫ്ളാറ്റ് പൂട്ടി കീ സെക്യൂരിറ്റിയെ ഏൽപ്പിച്ചാണ് അവർ അവിടെ നിന്നും ഇറങ്ങിയത്. പോകുന്ന വഴി ഒരു റസ്റ്റോറൻ്റിൽ കയറി ഭക്ഷണവും കഴിച്ചു.
 
 
റെയിൽവേ സ്റ്റേഷനിൽ വന്ന് കുറച്ച് നേരം വെയിറ്റ് ചെയ്തതിനു ശേഷമാണ് ട്രെയിൻ എത്തിയത്. 
 
 
ലഗേജുകളും ആയി അവർ ട്രെയിനിൽ കയറി. കൃതി ആദ്യമായാണ് ട്രൈയിനിൽ കയറുന്നത്. അതിൻ്റെ സന്തോഷത്തിൽ ആയിരുന്നു അവൾ.
 
 
അങ്ങനെ എബിയും❤️ കൃതിയും നാട്ടിലേക്ക് യാത്രയാകുകയാണ്. 
 
 
***
 
''സംസ്കൃതി.... നീ കാത്തിരുന്നോ എൻ്റെ വരവിനായി . ഈ ചങ്ങലകൾ എല്ലാം തകർത്തെറിഞ്ഞ് ഒരു നാൾ ഞാൻ വന്നിരിക്കും. അന്ന് നിൻ്റെ അവസാനമായിരിക്കും അമർനാഥ് "
 
 
അശോക് അലറി കൊണ്ട് ജയിലിലെ ചുമരിൽ തല അഞ്ഞിടിച്ചു. ശേഷം അവൻ ഒരു പൊട്ടി ചിരിയോടെ തറയിലേക്ക് ഊർന്നു വീണു.
 
***
 
 
പുലർച്ചയോടെ ആണ് അവർ വീട്ടിൽ എത്തിയത്. അമ്മ അവരെ കാത്ത് ഹാളിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.
 
വീട്ടിൽ എത്തുമ്പോഴേക്കും ക്യതി നന്നായി ക്ഷീണിച്ചിരുന്നു അമ്മ എന്തോക്കെയോ ചോദിച്ചു. അതിനുള്ള ഉത്തരം എല്ലാം എബിയാണ് പറഞ്ഞിരുന്നത്.
 
 
അവൻ കൃതിയേയും കൊണ്ട് റൂമിലേക്ക് നടന്നു. റൂമിൽ എത്തിയതും ക്യതി നേരെ ബെഡിലേക്ക് കടന്നു.
 
കുളിച്ച് ഫ്രഷായിട്ട് എബിയും നേരെ കിടന്ന് ഉറങ്ങി
 
 
***
 
രാവിലെ ആദിയുടെ ശബ്ദം കേട്ടാണ് എബി ഉറക്കം ഉണർന്നത്. അവൻ വാതിലിൽ തുടരെ തുടരെ തട്ടി വിളിക്കുകയാണ്.
 
എബി കൃതിയെ ഒന്ന് നോക്കി. അവൾ നല്ല ഉറക്കത്തിലാണ്. അവൻ പതിയെ തൻ്റെ നെഞ്ചിൽ നിന്നും അവളെ താഴേക്കിറക്കി കിടത്തി.
 
 
ശേഷം അവൻ ചെന്ന് വാതിൽ തുറന്നു
 
 
" എവിടെ എൻ്റെ പുന്നാര എട്ടത്തി എവിടെ "അവൻ തല ഉള്ളിലേക്ക് ഇട്ട് കൊണ്ട് ചോദിച്ചു.
 
 
"അമ്മു എണീറ്റിട്ടില്ല." എബി വാതിൽ മുഴുവൻ തുറന്ന് കൊണ്ട് പറഞ്ഞു.
 
 
" അത് സാരില്ല. ഞാൻ എഴുന്നേൽപ്പിക്കാം .അതിനു മുൻപ് എട്ടൻ ഇത് പിടിച്ചെ" അത് പറഞ്ഞ് ആദി ഒരു കവർ അവൻ്റെ കയ്യിൽ കൊടുത്തു.
 
 
ശേഷം മറ്റൊരു കവറുമായി കൃതിയുടെ അരികിലേക്ക് നടന്നു.
 
 
" എട്ടത്തി... എട്ടത്തി...." അവൻ തട്ടി വിളിച്ചു. കൃതി ബെഡിൽ നിന്നും എണീറ്റ് ബെഡ് റെസ്റ്റിൽ ചാരി ഇരുന്നു.
 
 
"എന്താ ആദി "
 
 
"ദാ എട്ടത്തി."ആദി നീട്ടിയ കവർ അവൾ വാങ്ങി.
 
കൃതി അത് തുറന്ന് നോക്കി. ശേഷം കവറിലേക്കും ആദിയുടെ മുഖത്തേക്കും മാറി മാറി നോക്കി.
 
 
" ഇത് ഇന്ന് മിന്നുകെട്ടിനു പോവുമ്പോൾ ചേച്ചി ഈ സാരിയും, ഓർണമെൻസും ഇട്ടാൽ മതി"
 
 
"Thanks dear "
 
 
"അതൊന്നും വേണ്ട എട്ടത്തി. എട്ടത്തി എൻ്റെ എട്ടൻ്റെ ഭാര്യയായിട്ട് അല്ല എൻ്റെ അമ്മയെ പോലെ തന്നെയാ ഞാൻ കാണുന്നേ "
 
 
ആദി അത് പറഞ്ഞപ്പോൾ എന്തോ കൃതിയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
 
 
" എട്ടത്തി വേഗം റെഡിയാവാൻ നോക്ക് ഞാനും പോയി റെഡിയാവട്ടെ " അത് പറഞ്ഞ് ആദി പുറത്തേക്ക് പോയി.
 
 
" നീ കുളിച്ച് റെഡിയായിക്കോ. ഞാൻ വേറെ റൂമിൽ പോയി റെഡിയാകാം" അത് പറഞ്ഞ് എബി കയ്യിലെ കവറുമായി പുറത്തേക്ക് നടന്നു.
 
 
കൃതി നേരെ പോയി കുളിച്ച് വന്നു. അവൾ കവറിലെ ഡ്രസ്സ് പുറത്തെടുത്തു. ഒരു സാരിയാണ് അത്. ഒരു ഗോൾഡൺ കളർ സാരിയായിരുന്നു അത്.
 
 
അതിനു മാച്ച് ആയ ഇയർറിങ്ങ്സും, മാലയും ,വളയും.
 
 
മുടി എല്ലാം കൂടി കെട്ടിവച്ചു. ശേഷം ത്രിപ്തി വരാതെ അവൾ മുടി അഴിച്ചു .ശേഷം കുറച്ച് മുടി മുന്നിലേക്കിട്ട് നല്ല രീതിയിൽ സെറ്റ് ചെയ്യ്തു
 
 
ഇപ്പോ കാണാൻ കുറച്ച് ഭംഗി ഒക്കെ ഉണ്ട്. അവൾ കണ്ണാടി നോക്കി പറഞ്ഞു.
 
കണ്ണെഴുതി. ഒരു ചെറിയ പൊട്ട് വച്ചു. നെറുകയിൽ സിന്ദൂരം തൊട്ടു.
 
 
അപ്പോഴേക്കും വാതിലിൽ ആരോ ശക്തിയായി തട്ടിയതും അവൾ പോയി വാതിൽ തുറന്നു.
 
 
അമ്മ ആയിരുന്നു അത്. പള്ളിയിലേക്ക് ഇറങ്ങാൻ സമയം ആയി. അമ്മ കൃതിയെ വിളിക്കാനായി വന്നതാണ്.
 
 
ക്യതി അമ്മക്ക് ഒപ്പം താഴേക്ക് നടന്നു .ഹാളിലായി തന്നെ മുത്തശ്ശി ഇരിക്കുന്നുണ്ട്. അവൾ ഓടി ചെന്ന് മുത്തശ്ശിയെ കെട്ടി പിടിച്ചു.
 
 
അവരെ കൂടാകെ ഹാളിൽ ആദിയും അമ്മയും, കൊച്ചച്ചനും ഭാര്യയും അവരുടെ മകനും ഉണ്ട്.
 
 
കൃതിയുടെ കണ്ണുകൾ എബിയെ തിരഞ്ഞു കൊണ്ടിരുന്നു പക്ഷേ എവിടേയും അവനെ കാണാൻ ഇല്ല.
 
 
" എട്ടൻ പള്ളിയിൽ പോയി എട്ടത്തി"കൃതിയുടെ മുഖഭാവം കണ്ട് ആദി പറഞ്ഞതും എല്ലാവരും കൃതിയെ നോക്കി ചിരിക്കാൻ തുടങ്ങി.
 
 
സമയം ആവാറായി. എല്ലാവരും വേഗം ഇറങ്ങാൻ നോക്ക് " കൊച്ചച്ചൻ വന്ന്  തിരക്കുകൂട്ടിയതും അവർ പുറത്തേക്ക് ഇറങ്ങി.
 
 
മുത്തശ്ശിക്ക് വയ്യാത്തതിനാൽ മുത്തശ്ശി പള്ളിയിലേക്ക് വന്നില്ല. മുത്തശ്ശിക്ക് കൂട്ടായി ഒരാളെ അവിടെ എത്തിയിരുന്നു.
 
 
കല്യാണ കാറിൽ ആദി കൊ ഡ്രെയ് വർ സീറ്റിൽ ഇരുന്നു. ബാക്ക് സീറ്റിൽ കൃതിയും, അമ്മയും, പപ്പയും,കൊച്ചച്ചൻ്റെ ഭാര്യയും കയറി.
 
 
പിന്നിൽ ഉള്ള ഒരു കാറിൽ ആയി കൊച്ചച്ചനും മകനും വന്നു. മറ്റു ബന്ധുക്കൾ ഒക്കെ പള്ളിയിൽ ഉണ്ടാകും എന്ന് അമ്മ പറഞ്ഞു.
 
 
പള്ളിയിലേക്കുള്ള യാത്രയിൽ കൃതിയുടെ മനസിൽ മുഴുവൻ എബി ആയിരുന്നു. പള്ളിയിൽ കുറച്ച് തിരക്കുകൾ ഉള്ളതിനാൽ ആണ് അവൻ നേരത്തെ പോയത്.
 
 
പള്ളിയിൽ എത്തിയതും കൃതിയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അവർ പള്ളിമുറ്റത്ത് ഇറങ്ങി.
 
 
അപ്പോഴേക്കും മയൂരിയും കുടുംബവും അവിടെ എത്തിയിരുന്നു. ചെറുക്കനും പെണ്ണും അവരുടെ കുടുംബവും പള്ളിക്കുള്ളിലേക്ക് കയറി.
 
 
കൃതിയുടെ കണ്ണുകൾ എബിയെ തിരഞ്ഞുകൊണ്ടിരുന്നു. പക്ഷേ അവനെ കാണാനേ ഇല്ല .
 
 
അവൾ അവർക്ക് ഒപ്പം അകത്തേക്ക് കയറി. പള്ളിയിലെ അച്ഛൻ എന്തൊക്കെയോ പ്രാർത്ഥനകൾ ചെല്ലുന്നുണ്ട്.
 
 
അവിടെ ഉള്ള എല്ലാവരും കണ്ണടച്ച് കൈകൾ കൂപ്പി പ്രർത്ഥിക്കുന്നുമുണ്ട്. അത് കണ്ട് കൃതിയും കണ്ണടച്ച് പ്രർത്ഥിക്കാൻ തുടങ്ങി.
 
 
കുറച്ച് കഴിഞ്ഞതും തനിക്ക് പരിചിതമായ എന്തോ ഗന്ധം മൂക്കിലേക്ക് കയറിയതും അവൾ പതിയെ കണ്ണുകൾ തുറന്നു.
 
 
തന്നെ നോക്കി തൊട്ടടുത്ത് നിൽക്കുന്ന എബിയെ കണ്ടതും കൃതിയുടെ കണ്ണുകൾ വിടർന്നു.
 
 
വിയർത്ത് കുളിച്ചാണ് നിൽക്കുന്നത്. നെറ്റിയിലും മറ്റും വിയർപ്പ കണങ്ങൾ പൊടിഞ്ഞിട്ടുണ്ട്.
 
 
" ഇത് എന്താ ഇച്ചായ ഇങ്ങനെ വിയർത്തിരിക്കുന്നേ. കല്യാണത്തിനാണോ അതോ പാടത്ത് പണിക്കാണോ വന്നിരിക്കുന്നേ " അവൾ കയ്യിലെ ടവൽ കൊണ്ട് അവൻ്റെ നെറ്റിയിലെ വിയർപ്പ് തുറച്ചു.
 
 
"സുന്ദരിയായിട്ടുണ്ട് " അവളുടെ കാതിൽ എബി പതിയെ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
 
 
പ്രർത്ഥനക്ക് ശേഷം പള്ളിലച്ചൻ മയൂരിയുടെ കഴുത്തിലേക്ക് വച്ച മിന്ന് പിന്നിൽ നിന്നും ആദി കെട്ടി കൊടുത്തു.
 
 
(തുടരും)
 
★APARNA ARAVIND★

പ്രണയ വർണ്ണങ്ങൾ - 53

പ്രണയ വർണ്ണങ്ങൾ - 53

4.7
7874

Part -53   " ഇത് എന്താ ഇച്ചായ ഇങ്ങനെ വിയർത്തിരിക്കുന്നേ. കല്യാണത്തിനാണോ അതോ പാടത്ത് പണിക്കാണോ വന്നിരിക്കുന്നേ " അവൾ കയ്യിലെ ടവൽ കൊണ്ട് അവൻ്റെ നെറ്റിയിലെ വിയർപ്പ് തുറച്ചു.     "സുന്ദരിയായിട്ടുണ്ട് " അവളുടെ കാതിൽ എബി പതിയെ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.     പ്രർത്ഥനക്ക് ശേഷം പള്ളിലച്ചൻ മയൂരിയുടെ കഴുത്തിലേക്ക് വച്ച മിന്ന് പിന്നിൽ നിന്നും ആദി കെട്ടി കൊടുത്തു.   മിന്ന് കെട്ടി കഴിഞ്ഞതും എല്ലാവരും പള്ളിയിൽ നിന്ന് ഇറങ്ങി. കൃതി എബിയുടെ കയ്യും പിടിച്ച് നടന്നിറങ്ങി.     ബന്ധുക്കൾ ഒന്നും വലിയ രസത്തിൽ അല്ല.പാലാ തറവാട്ടിലെ ര