Aksharathalukal

പ്രണയ വർണ്ണങ്ങൾ - 54

Part -54
 
" ഇനിയെന്താ " അവൾ മനസിലാവാതെ ഒരു പുഞ്ചിരിയോടെ ചോദിച്ചു. പക്ഷേ തനിക്ക് നേരെ നടന്ന് വരുന്ന ആളെ കണ്ടതും അവളുടെ ചുണ്ടിലെ ചിരി പതിയെ മങ്ങി.
 
 
ഒപ്പം എബിയുടെ കയ്യിലെ പിടി മുറുകി.
 
 
തനിക്ക് നേരെ നടന്നു വരുന്ന ആൻവിയെ കണ്ടതും എബി ചെയറിൽ നിന്നും എഴുന്നേറ്റു.ഒപ്പം കൃതിയും.
 
 
"എന്താ പള്ളിയിലേക്ക് മിന്നുക്കെട്ടിന് വരാഞ്ഞത് " എബി ആൻവിയോടായി ചോദിച്ചു.
 
 
"റോയിച്ചായന് കുറച്ച് തിരക്ക് ഉണ്ടായിരുന്നു. അതാ മിന്നുക്കെട്ടിന് വരാൻ പറ്റാഞ്ഞത് "
 
 
" എന്നിട്ട് റോയ് എവിടെ. കാണാൻ ഇല്ലാല്ലോ" അത് പറഞ്ഞതും റോയ് അവിടേക്ക് വന്നു.
 
 
" കേസ് അന്വേഷണം ഒക്കെ കഴിഞ്ഞ് വന്നോ "റോയ് ഒരു പുഛത്തോടെ ആണ് ചോദിച്ചത്.
 
 
" ഉം.. കഴിഞ്ഞ് ഇന്ന് രാവിലെ എത്തി " എബി പുഞ്ചിരിയോടെ പറഞ്ഞു.
 
 
എബിയുടെ ഭാഗത്ത് നിന്നും ഒരു പൊട്ടിതെറി പ്രതീക്ഷിച്ച ആൻവി ഞെട്ടി. സാധാരണ നേരിൽ കണ്ടാൽ റോയ് ഓരോന്ന് പറഞ്ഞ് ചൊറിയാൻ വരും. എബിയും ദേഷ്യത്തിൽ തിരിച്ച് പറയും. പക്ഷേ ഇപ്പോൾ അവൻ്റെ മുഖത്ത് കാണുന്ന ശാന്തത, പുഞ്ചിരി ഒക്കെ മതിയായിരുന്നു കൃതി അവനെ എത്രത്തോളം മാറ്റി എടുത്തു എന്ന് മനസിലാക്കാൻ.
 
 
" അനു ഇപ്പോ കോളേജിൽ പോവാറില്ല. ഫൈനൽ എക്സാം കഴിഞ്ഞോ " എബി ചോദിച്ചു.
 
 
"ഇല്ല. എനിക്ക് കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല. ഫൈനൽ സെം എക്സാം അറ്റൻ്റ് ചെയ്യാനും പറ്റിയില്ല."
 
 
"അതെന്താ " എബി സംശയത്തോടെ ചോദിച്ചു.
 
" അപ്പോ നീ ഒന്നും അറിഞ്ഞില്ലേ എബി. ഇവൾ പെഗ്നൻ്റ് ആണ്. 3 months ആയി. അതു കൊണ്ട് ഞാൻ പിന്നെ കോളേജിൽ പറഞ്ഞയച്ചില്ല." റോയ് പറഞ്ഞു.
 
 
" നിൻ്റെ ഡ്രീം ആയിരുന്നില്ലേ അനു LLB. ഒരു അഡ്വക്കേറ്റാവാൻ നീ ഒരു പാട് ആഗ്രഹിച്ചതല്ലേ. നിനക്ക് എങ്ങനെയെങ്കിലും എക്സാം അറ്റൻ്റ് ചെയ്യാമായിരുന്നില്ലേ " എബി അത് ചോദിച്ചപ്പോൾ ആൻവിക്ക് മറുപടിയായി ദയനീയമായ പുഞ്ചിരി മാത്രമേ നൽക്കാൻ ആയുള്ളു.
 
 
"കുഞ്ഞാവ എന്ന് പറയുന്നു." കൃതി ആൻവിയുടെ വയറിൽ കൈ വച്ചു കൊണ്ട് ചോദിച്ചു.
 
 
കൃതിയുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു പെരുമാറ്റം ആരും പ്രതീക്ഷിരുന്നില്ല.
 
 
" ഇപ്പോ മൂന്ന് മാസമല്ലേ ആയിട്ടുള്ളു.അതോണ്ട് കുഞ്ഞാവ വലിയ ബഹളം ഒന്നും ഇല്ല. പക്ഷേ നല്ല വൊമിറ്റിങ്ങ് ഉണ്ട്. ഒന്നും കഴിക്കാൻ വയ്യ "
 
 
"അല്ല നിങ്ങളുടെ കല്യാണം ഞങ്ങളേക്കാൾ മുന്നേ കഴിഞ്ഞതല്ലേ എന്നിട്ടും ...." റോയ് പറഞ്ഞു നിർത്തി. എബിയേയും കൃതിയേയും ഒന്ന് പുഛിക്കാൻ ആണ് റോയ് അത്  പറഞ്ഞത്.
 
 
" ഇല്ല ചേട്ടായി. എൻ്റെ പഠിപ്പ് ഒക്കെ കഴിഞ്ഞ് ജോലി ഒക്കെ ആയിട്ട് ഒരു കുഞ്ഞ് മതി എന്നാ ഇച്ചായൻ പറയുന്നേ. അല്ലാതെ ഇത്രയും കഷ്ടപ്പെട്ട് പഠിച്ച ഭാര്യയെ വീട്ടിൽ തളച്ചിടാൻ എൻ്റെ ഇച്ചായൻ മറ്റു ചിലരെ പോലെ അല്ല."
 
 
കൃതി അത് പറഞ്ഞതും റോയിയുടെ മുഖഭാവം മാറിയിരുന്നു.
 
 
" മക്കളെ ഒന്ന് ഇങ്ങ് വന്നേ " അമ്മ അവരെ വിളിച്ചു.
 
 
" അപ്പോ കിട്ടാൻ ഉള്ളതൊക്കെ റോയ്ക്ക് കിട്ടിയല്ലോ.എന്നാൽ ഞങ്ങൾ പൊയ്ക്കോട്ടേ. അനു take rest.'' എബി അത് പറഞ്ഞ് മുന്നോട്ട് നടന്നു.
 
 
"ആൻവി ചേച്ചി ഞാൻ പോവാ. എന്തെങ്കിലും ഹെൽപ്പ് വേണെങ്കിൽ പറയണം. അത്രവശ്യം  ആണെങ്കിൽ ഇച്ചായൻ്റെ ഫോണിലേക്ക് വിളിച്ചാൽ മതി. മടിയൊന്നും കാണിക്കണ്ട " അത് പറഞ്ഞ് കൃതി എബിക്കൊപ്പം നടന്നു.
 
 
"അഹങ്കാരി" കൃതി പോകുന്നത് നോക്കി റോയ് പറഞ്ഞു.
 
 
"കൃതിയുടെ ഭാഗ്യമാണ് എബിയെ പോലെ ഒരു ഭർത്താവിനെ കിട്ടിയത് " കൃതിയുടെ തോളിലൂടെ കൈ ഇട്ട് നടന്നു പോകുന്ന എബിയേ നോക്കി ആൻവി മനസിൽ പറഞ്ഞു.
 
 
തിരക്ക് ഒക്കെ കുറഞ്ഞ് വന്നതും വീട്ടുക്കാർ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. എബിയും കൃതിയും അടുത്തടുത്ത് തന്നെ ആണ് ഇരിക്കുന്നത്.
 
 
ആദിയും, മയൂരിയും ഫോട്ടോ ഷൂട്ടിൻ്റെ തിരക്കിൽ ആണ്. ഭക്ഷണം കഴിക്കുന്നതിനിടയിൽ ക്യാമറാ മാൻ പറയുന്ന പോസുകളിൽ ഇരിക്കുകയാണ് ആദിയും മയൂരിയും.
 
 
അവരുടേ ടേബിളിനു ഓപ്പോസിറ്റ് ആയി തന്നെ ആൻവിയും, റോയും ഇരിക്കുന്നുണ്ട്.
 
 
"ഇതെല്ലാം കഴിഞ്ഞ് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്" ഭക്ഷണം കഴിക്കുന്നതിനിടയിൽ എബി പറഞ്ഞു.
 
 
 
"എന്താ ഇച്ചായാ "
 
 
" പറയാം ഇതെല്ലാം ഒന്ന് കഴിയട്ടെ. ഒരു ഹാപ്പി ന്യൂസ് ആണ് "
 
 
"എന്താ ഇച്ചായാ ഹാപ്പി ന്യൂസ് പറ" എബി യുടെ മുഖത്ത് നോക്കി അവൾ നിഷ്കളങ്കതയോടെ പറഞ്ഞു.
 
 
"നിനക്ക് പിജി ബാക്കി കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ ഇവിടെ അടുത്തുള്ള കോളേജിൽ അഡ്മിഷൻ ശരിയായിട്ടുണ്ട്. ഇനി അടുത്ത ആഴ്ച്ച മുതൽ കോളേജിൽ പോവാം "
 
 
" കോളേജിലോ '' അവൾ അലറി.
 
 
"ഒന്ന് പതുക്കെ പറയടി. എന്തിനാ ഈ കിടന്ന് അലറുന്നേ "
 
 
"ഇച്ചായൻ എന്തിനാ അഡ്മിഷൻ ഒക്കെ എടുക്കാൻ നിന്നേ. മയൂരി കൂടി വിട്ടിൽ വന്നാൽ അടിച്ച് പൊളിക്കാൻ പ്ലാൻ ചെയ്തു നടക്കുന്ന എന്നെ പിടിച്ച് കോളേജിൽ ചേർക്കാൻ ആരാ പറഞ്ഞേ "
 
 
കൃതി അത് പറഞ്ഞതും എബിയുടെ മുഖഭാവം മാറി.
 
 
'' കുറച്ച് മുൻപ് റോയിയോട് മാസ് ഡയലോഗ് ഒക്കെ അടിച്ചല്ലേ. അപ്പോ ഞാൻ കരുതി നിനക്കും കോളേജിൽ പോവാൻ ഇഷ്ടമാണെന്ന്."
 
 
" അത് ഞാൻ വെറുതെ പറഞ്ഞതാ ഇച്ചായാ. എനിക്ക്  പഠിക്കണ്ട. എനിക്ക് ഇങ്ങനെ ഇച്ചായൻ, നമ്മുടെ വീട്. അതൊക്കെ മതി.അതാണ് എൻ്റെ ലോകം"
 
 
"അതൊന്നും പറ്റില്ല. അങ്ങനെ നീ എൻ്റെ വാലിൽ തൂങ്ങി നടക്കണ്ട .ഇൻഡിപെൻ്റൻ്റ് ആയിരിക്കണം''
 
 
"ഇച്ചായാ "കൃതി ദയനീയതയോടെ വിളിച്ചു.
 
 
"NO അമ്മു.ഈ കാര്യത്തിൽ ഒരു കോംമ്പർമൈസും ഇല്ല." അത് പറഞ്ഞ് എബി കഴിച്ചു മതിയാക്കി. അത് കണ്ട് കൃതിയും നിർത്തി.
 
 
'' എന്തേ "കഴിക്കൽ നിർത്തിയ കൃതിയോടായി അവൻ ചോദിച്ചു.
 
 
 
''മതി. വയറു നിറഞ്ഞു " അവൾ മുഖം വീർപ്പിച്ച് പറഞ്ഞു.
 
 
അത് പറഞ്ഞ് ക്യതി ചെയറിൽ നിന്നും എഴുന്നേറ്റ് കൈ കഴുകാൻ നടന്നു. പിന്നാലെ എബിയും.
 
 
കൃതി കൈ കഴുകി ഹാളിനു പുറത്തേക്ക് ഇറങ്ങി. അവൾ അടുത്തുള്ള ഒരു മര തണലിൽ നിന്നു.
 
 
"അമ്മു...'' എബിവിളിച്ചു.
 
 
"എന്താ " കൃതി താൽപര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.
 
 
"എന്താ കുഞ്ഞാ നീ ഇങ്ങനെ നല്ലൊരു ദിവസമായിട്ട് മുഖം വീർപ്പിച്ചു നിൽക്കുന്നേ.ഇച്ചായൻ എൻ്റെ കൊച്ചിൻ്റെ നല്ലതിനു വേണ്ടി അല്ലേ പറയുന്നേ."
 
 
"അതെ. പക്ഷേ എൻ്റെ മനസിൽ ഇപ്പോ കോളേജ് പഠിപ്പ് ഒന്നും ഇല്ല. പിന്നെ താൽപര്യവും ഇല്ല "
 
 
"അതൊക്കെ നമ്മുക്ക് കൊണ്ടു വരാംന്നേ  .ഇച്ചായൻ ഇതു വരെ എൻ്റെ പൊന്നുന്നോട് എന്തെങ്കിലും പറഞ്ഞ് നിർബന്ധിച്ചിട്ടുണ്ടോ.ഇത് മാത്രമല്ലേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ. പ്ലീസ് ടാ" എബി പരമാവധി താഴ്ന്ന് കൊണ്ട് പറഞ്ഞു.
 
 
" ഉം. ശരി ഞാൻ പോവാം. പക്ഷേ കോളേജിൽ പോയി എനിക്ക് അവിടെ ഇഷ്ടം ആയില്ലെങ്കിൽ ഞാൻ പിന്നെ പോവില്ല."
 
 
" ശരി' ഇഷ്ടം ആയില്ലെങ്കിൽ നീ പിന്നെ പോവണ്ട"
 
 
ഇപ്പോ ഞാൻ പോകാം എന്നോക്കെ പറയും പക്ഷേ ഞാൻ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ് കോളേജിൽ പോവില്ല. (കൃതി ആത്മ)
 
 
നിൻ്റെ മനസിലിരിപ്പ് എന്താണെന്ന് എനിക്ക് അറിയാമെടി.ഇപ്പോ നിന്നോട് ദേഷ്യപ്പെട്ടാൽ നീ അമ്മയേയും, പപ്പയേയും കൂട്ടുപിടിച്ച് കോളേജിൽ പോകുന്നത് മുടക്കും.മറിച്ച് കോളേജിൽ പോയി തുടങ്ങിയാൽ നിനക്ക് പിന്നെ അവരെ കൂട്ടു പിടിക്കാൻ പറ്റില്ല.അവർ നിൻ്റെ ഒപ്പം നിൽക്കുകയും ഇല്ല. (എബി ആത്മ)
 
 
"നിനക്ക് ഇത്രയും ബോധം ഇല്ലേ ആൻവി.എത്ര രൂപയുടെ ഷർട്ടാണിത്. അതല്ലേ നീ ചർദ്ദിച്ച് നശിപ്പിച്ചത് " റോയ് ആൻവിയെ ചീത്ത പറയുന്നത് കേട്ടാണ് അവർ ഇരുവരും ചിന്തയിൽ നിന്നും ഉണർന്നത്.
 
 
അപ്പോഴേക്കും ആദിയും, മയൂരിയും കൈ കഴുകി അവരുടെ അരികിലേക്ക് വന്നു.
 
 
"ആൻവി ചേച്ചിടെ കാര്യം വലിയ കഷ്ടം ആണ്. ആ റോയ് ചേട്ടൻ ചേച്ചിയെ ഒരു പാട് ബുദ്ധിമുട്ടിക്കുന്നുണ്ട് "ആദി പറഞ്ഞു.
 
 
" അയാൾക്കിട്ട് ഒന്നു ഞാൻ കൊടുത്താലോ. ആ ചർദ്ദിലിൻ്റെ ഉത്തരവാദി തന്നെ അയാൾ അല്ലേ.എന്നിട്ട് അയാളുടെ വർത്താനം കേട്ടാൽ തോന്നു വല്ല ദിവ്യ ഗർഭം'' മയൂരി മുഴുവൻ പറയുന്നതിന് മുൻപ് ആദി അവളുടെ വാ പൊത്തി.
 
 
"എൻ്റെ പൊന്നു മയു നിൻ്റെ നാവിന് ഒരു ലൈസൻസും ഇല്ല എന്ന് ഞങ്ങൾക്ക് അറിയാം. ഇനി അത് നാട്ടുക്കാരെ കൂടി അറിയിപ്പിക്കല്ലേ " ആദി കൈ കൂപ്പി കൊണ്ട് പറഞ്ഞു.
 
 
***
 
ഓഡിറ്റോറിയത്തിലെ തിരക്ക് എല്ലാം ഒഴിഞ്ഞ് സന്ധ്യയോടെ എല്ലാവരും വീട്ടിലേക്ക് എത്തി. വന്നതും കൃതി കുളിച്ച് വന്ന് കിടന്നു.
 
 
മയൂരിയുടേയും അവസ്ഥ അത് തന്നെ ആയിരുന്നു.
 
 
രാത്രി ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് എബി ഗാർഡനിൽ നിൽക്കുകയാണ്. കല്യാണ തിരക്കെല്ലാം ഒഴിഞ്ഞ് വീട് ശാന്തമായി.
 
 
എബി ഗാർഡനിൽ നിൽക്കുന്നത് കണ്ട് ആദിയും അങ്ങോട്ട് വന്നു.
 
 
"എന്താ എട്ടാ ഇവിടെ ഒറ്റക്ക് നിൽക്കുന്നേ. കിടക്കാറായില്ലേ"
 
 
" ഉം. കുറച്ച് സമയം കഴിയട്ടെ. ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ച് നിൽക്കായിരുന്നു."
 
 
"അതിന്  എന്താ ഇത്ര കണ്ട് ആലോചിക്കാൻ " 
 
 
"ആൻവി. "
 
 
"ആൻവി ചേച്ചിയോ "
 
 
"റോയ് അവളെ വല്ലാതെ ഉപദ്രവിക്കുന്നുണ്ട് എന്ന് തോന്നുന്നു. പണ്ടത്തെ ആ മുഖത്തെ തെളിച്ചം ഒന്നും ഇപ്പോൾ കാണുന്നില്ല. എന്നോടുള്ള ദേഷ്യവും ,പകയും ആണ് റോയ് അവളിൽ തീർക്കുന്നത് ''
 
 
" എട്ടാ ... എട്ടന് ഇപ്പോഴും ആൻവി ചേച്ചിയോട് "
 
 
" എയ് ഇല്ല ആദി. അവളുടെ ഈ അവസ്ഥയോക്കെ കണ്ടപ്പോൾ എന്തോ ഒരു സങ്കടം . പിന്നെ എൻ്റെ മനസിൽ എൻ്റെ അമ്മു മാത്രമേ ഉള്ളൂ .എൻ്റെ മനസിൽ ആഴ്ത്തിൽ വേരിറങ്ങിയ എൻ്റെ അമ്മുമാത്രം." എബി പറഞ്ഞു.
 
 
"ആഴത്തിൽ വേരിറങ്ങിയാൽ
പറിച്ച് മാറ്റാൻ പാടാണ്.
അതിപ്പോ മണ്ണിൽ ആയാലും
മനസിൽ ആയാലും " ആദി അകലേക്ക് നോക്കി  ഫിലോസഫി പറഞ്ഞു..
 
 
" ഉം. അതെ... അതെ... " എബി ഒന്ന് ആക്കി ചിരിച്ച് കൊണ്ട് പറഞ്ഞു.
 
 
"അതൊക്കെ വിട്ടേക്ക്. എട്ടൻ ഒന്ന് ഇവിടെ ഇരുന്നേ. എനിക്ക് എട്ടൻ്റെ കുറച്ച് ഉപദേശം വേണം" ഗാർഡനിലെ കൽ ബെഞ്ചിൻ എബിയെ ഇരുത്തി കൊണ്ട് ആദി പറഞ്ഞു.
 
 
"എന്ത് ഉപദേശം " എബി മനസിലാവാതെ ചോദിച്ചു.
 
 
" എട്ടന് അറിയാലോ ഇന്ന്  എൻ്റെ മിന്നുകെട്ട് കഴിഞ്ഞ കാര്യം. അപ്പോ ഇന്ന് എൻ്റെ ഫസ്റ്റ് നെറ്റ് ആണല്ലോ. അപ്പോ ഒരു എക്സ്പീരിയൻസ്ഡ് പേർസൺ എന്ന നിലയിൽ എട്ടൻ എനിക്ക് കുറച്ച് അഡ്വൈസ് തരണം " ആദി നാണം അഭിനയിച്ചു കൊണ്ട് പറഞ്ഞു.
 
 
" എക്സ്പീരിയൻസോ " എബി ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു.
 
 
 
(തുടരും)
 
 
★APARNA ARAVIND★
 
 
 
 
 
 
 

പ്രണയവർണ്ണങ്ങൾ - 55

പ്രണയവർണ്ണങ്ങൾ - 55

4.7
8767

Part -55   "What ... " എന്താ ഏട്ടൻ പറയുന്നേ.i can't believe this" എബി പറഞ്ഞത് കേട്ട് ആദി അത്ഭുതത്തോടെ ചോദിച്ചു.   "It's true" എബി പറഞ്ഞു.     " എൻ്റെ കർത്താവേ ഞാൻ ഇത് എന്താ കേൾക്കുന്നേ. നിങ്ങൾക്ക് ശേഷം കല്യാണം കഴിഞ്ഞ ആൻവി ചേച്ചി ഇപ്പോ പ്രെഗ്നൻ്റ് ആണ്".     "നിനക്ക് അറിയാലോ ആദി ഞങ്ങളുടെ കല്യാണം നടന്ന സാഹജര്യം. ആദ്യം ഒക്കെ എനിക്ക് അവളോട്‌ ദേഷ്യം മാത്രം ആയിരുന്നു. പക്ഷേ പിന്നെ എപ്പോഴോ സ്നേഹിച്ചു പോയി. പിന്നെ അവൾ ചെറിയ കുട്ടി അല്ലേ.പിന്നെ പഠിത്തവും കഴിഞ്ഞിട്ടില്ല. അതൊക്കെ കഴിയട്ടെ എന്ന് ഞാനും കരുതി "   " എന്നാലും " എബി സംശയത്തോടെ താടി ഉഴിഞ്ഞ് കൊണ്ട് പറഞ