Aksharathalukal

പ്രണയ വർണ്ണങ്ങൾ - 56

Part -56
 
എബി കൃതിയെ ബെഡിൽ കൊണ്ടു വന്ന് ഇരുത്തി. അവൾ ഇരു കാലും ബെഡിൽ കയറ്റി വച്ച് എബിയെ നോക്കി ഇരുന്നു.
 
"എന്താ " എബി അവളുടെ നോട്ടം കണ്ട് ചോദിച്ചതും കൃതി അലറി പൊളിച്ച് കരയാൻ തുടങ്ങി.
 
 
അത് കേട്ടതും എബി അവളുടെ വാ പൊത്തി.
 
 
"എന്താ അമ്മു.. എന്തിനാ കരയുന്നേ "
 
 
" ഞാൻ ദുഷ്ടയാ ഇച്ചായാ. ഞാൻ എൻ്റെ ഇച്ചായനെ ചതിച്ചു ഇച്ചായാ "
 
 
 
"എന്ത്...'എബി ബെഡിൽ നിന്നും ചാടി എണീറ്റ് കൃതിയുടെ തോളിൽ കുലുക്കി കൊണ്ട് പറഞ്ഞു.
 
 
" അന്ന് ... അന്ന് ഇച്ഛായൻ്റ ബെർത്ത്ഡേ .... അന്ന് ആൻവി ചേച്ചി വിളിച്ച് വിഷ് ചെയ്തില്ലേ. അപ്പോ എനിക്ക് ദേഷ്യം വന്നു. അപ്പോ ഞാൻ ഇച്ചായൻ അറിയാതെ ഇച്ചായൻ്റെ ഫോൺ എടുത്ത് ചേച്ചിയെ വിളിച്ചു. " കൃതി തല കുനിച്ച് നിന്ന് കൊണ്ട് പറഞ്ഞു.
 
 
" എന്നിട്ട് "
 
 
" എന്നിട്ട് ഞാൻ പറഞ്ഞു ഇനി ഇച്ചായനെ വിളിച്ച് പോവരുത്. എനിക്ക് അത് ഇഷ്ടം അല്ലാ എന്ന്. എന്നിട്ട് ഞാൻ നമ്പർ ബ്ലോക്ക്  ചെയ്യ്ത് ഡിലീറ്റ് ചെയ്തു."കൃതി പറയുന്നതെല്ലാം കേട്ട് ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു എബി.
 
 
" പിന്നീട് ആദി അൻവി ചേച്ചിയെ കുറിച്ച് പറഞ്ഞപ്പോൾ, ആ ചേച്ചിടെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് ഞാൻ നേരിട്ട് കണ്ടപ്പോൾ എനിക്ക് പാവം തോന്നി ഇച്ചായാ. എന്നിട്ട് ഞാൻ തന്നെ വീണ്ടും ആദിടെ കയ്യിൽ നിന്നും നമ്പർ വാങ്ങി സേവ് ചെയ്യ്ത് അൺ ബ്ലോക്ക് ചെയ്യ്തു.'' 
 
 
കൃതി പറയുന്നത് കേട്ട് താടിക്ക് കൈയ്യും കൊടുത്ത് അവളെ മിഴി ചിമ്മാതെ നോക്കി ഇരിക്കുകയായിരുന്നു എബി.
 
 
"സോറി ഇച്ചായാ... ഞാൻ ചെയ്തത് തെറ്റാ " കൃതിയുടെ മിഴികൾ നിറഞ്ഞതും അവൻ്റെ ഉള്ളൊന്നു പിടഞ്ഞു.
 
 
അവൻ നേരെ എബിയെ തൻ്റെ മടിയിലേക്കിരുതി തൻ്റെ നേരെ തിരിച്ചിരുത്തി.ശേഷം അവളുടെ മുഖം കൈയ്യിലെടുത്ത് അവളുടെ ഇരു കണ്ണിലും ഉമ്മ വച്ചു.
 
 
" ഇത്രക്കും പാവമായി പോയല്ലോ പെണ്ണേ നീ .ഇതാണോ നിൻ്റെ ഇത്ര വലിയ ആനകാര്യം" അവൻ അവളുടെ കണ്ണിലേക്ക് നോക്കി പറഞ്ഞു.
 
 
''എനിക്ക് വേറെ രണ്ട് കാര്യങ്ങൾ കൂടി പറയാനുണ്ട് ഇച്ചായാ. അത് പറഞ്ഞാ ഇച്ചായൻ ദേഷ്യപ്പെടുമോ "
 
 
 
" കോളേജിൽ പോവണ്ട എന്നാണ് പറയാൻ വരുന്നതെങ്കിൽ നീ പറയണ്ട " എബി അത് പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ച് പിണങ്ങി കൊണ്ട് അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു. എബി പതിയെ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു.
 
 
"എന്താ രണ്ടാമത്തെ കാര്യം " എബി ഗൗരവത്തോടെ ചോദിച്ചു.
 
 
'' വേണ്ട. ഞാൻ പറയില്ല" കൃതി പിണങ്ങി കൊണ്ട് പറഞ്ഞു.
 
 
"ഇച്ചായൻ്റെ പൊന്നല്ലേ. എന്താ കാര്യം പറയ്"
 
 
" ഇല്ല പറയില്ല."
 
 
" നിന്നോടല്ലേ ടീ മര്യാദക്ക് പറയാൻ പറഞ്ഞത് " എബി ദേഷ്യപ്പെട്ടതും അവൾ പറയാൻ തുടങ്ങി.
 
 
"നമ്മൾ അന്ന് ബാഗ്ലൂരിൽ പാർട്ടി കഴിഞ്ഞ് വരുമ്പോ ഐസ് ക്രീം കഴിച്ചില്ലേ. അപ്പോ നമ്മുടെ ഓപ്പോസിറ്റ് ഒരു ഫാമിലി ഇരുന്നിരുന്നില്ലേ. അവരുടെ കൂടെ ഒരു കുഞ്ഞു മോളേ കണ്ടില്ലേ. അതേ പോലെ ഒരു കുഞ്ഞു മോളേ എനിക്ക് വേണം" കൃതിയുടെ ഭാഗത്ത് നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായതിനാൽ എബി ശരിക്കും ഞെട്ടി.
 
 
"കുഞ്ഞു മോളേ എനിക്കും വേണം ഇച്ചായാ " എബിയുടെ ഭാഗത്ത് നിന്നും മറുപടി കിട്ടാത്തതിനാൽ അവൻ്റെ ഷർട്ടിൻ്റെ കോളർ പിടിച്ച് കുലുക്കി കൊണ്ട് അവൾ ചോദിച്ചു.
 
 
 
" എൻ്റെ അമ്മൂസ് ഇപ്പോ ചെറിയ കുട്ടി അല്ലേ. ഇനി എൻ്റെ വാവ പഠിച്ച് ഒരു ജോലി ഒക്കെ ആയിട്ട് മതി കുഞ്ഞുമോൾ ഒക്കെ "
 
 
" പറ്റില്ല. എനിക്ക് ഇപ്പോ വേണം. അല്ലെങ്കിൽ ഞാൻ ഇപ്പോ ഉറക്കെ കരയും '' അവൾ ചെറിയ കുട്ടിയേ പോലെ വാശി പിടിച്ചു.
 
 
''അമ്മു നീ എന്താ പറയുന്നേ. ഇത് എന്താ കടയിൽ പോയി വാങ്ങി വരാൻ പറ്റുന്ന വല്ല സാധനവും ആണോ. അതിന് സമയം ഒക്കെ വേണ്ടേ " എബി അവളെ പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു എങ്കിലും അവൾ അതൊന്നും സമ്മതിക്കാതെ കരയുകയാണ്.
 
 
" ശരി നമ്മുക്ക് നോക്കാം.പക്ഷേ എന്താ ഇപ്പോ ഇങ്ങനെ പെട്ടെന്ന് ഒരു ആഗ്രഹം " എബി അവളെ ബെഡിലേക്ക് കടത്തി കൊണ്ട് ചോദിച്ചു. ഒപ്പം അവനും കിടന്നു.
 
 
''എനിക്ക് സ്വന്തം എന്ന് പറയാൻ ഈ ലോകത്ത് ആരും ഇല്ല ഇച്ചായാ. അതു കൊണ്ട് എനിക്ക് ഒരാൾ എങ്കിലും വേണ്ടേ .എൻ്റെ സ്വന്തം എന്ന് പറഞ്ഞ് ചേർത്ത് പിടിക്കാൻ " അത് പറയുമ്പോൾ അവളുടെ മുഖത്ത് നിഷ്കളങ്കതയല്ല മറിച്ച് ഒരു ദയനീയത ആയിരുന്നു നിറഞ്ഞ് നിന്നത്.
 
 
'' അപ്പോ ഞാൻ ആരാടീ നിൻ്റെ ആരും അല്ലേ " അത് പറയുമ്പോൾ എബിയുടെ സ്വരവും ഇടറിയിരുന്നു.
 
 
"പിന്നെ അല്ലാതെ .ഇച്ചായൻ എൻ്റെ എല്ലാം ആണ്. എൻ്റെ ജീവൻ പോലും ഇച്ചായൻ തന്ന ദാനം അല്ലേ. പക്ഷേ എനിക്ക് ഈ ലോകത്ത് രക്ത ബന്ധം എന്ന് പറയാൻ ആരെങ്കിലും ഉണ്ടോ. അച്ചനും ഇല്ല, അമ്മയും ഇല്ലാത്ത അനാഥാ. ആ എനിക്ക് എൻ്റെ എന്ന് തല ഉയർത്തി പറയാൻ ഒരു ജീവൻ എങ്കിലും വേണം."
 
 
അത് കേട്ടപ്പോൾ എന്തോ എ ബിയുടെ കണ്ണുകളും നിറഞ്ഞിരുന്നു. ഒരു കണക്കിന് അവൾ പറഞ്ഞതും ശരിയാണ്. ചുറ്റും എത്ര പേർ ഉണ്ടെങ്കിലും അനാഥയാണ് ആരും ഇല്ലാത്തവൾ ആണ് എന്ന ചിന്ത അവളുടെ ഉള്ളിൽ ഉണ്ട്. ഒരു പക്ഷേ എല്ലാവരും ഉള്ള തനിക്ക് അവളുടെ വേദനയുടെ ആഴം മനസിലാവണം എന്നില്ല.
 
 
എബി ഓരോന്ന് ചിന്തിച്ച് കിടന്നു. അപ്പോഴും കൃതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ എബിക്കും മനസിന് വല്ലാത്ത സങ്കടം തോന്നി. അതിൻ്റെ പ്രതിഫലനമായി ഒരു തുള്ളി കണ്ണീർ കൺ കോണിലൂടെ ഒലിച്ചിറങ്ങി.
 
 
''ഇതെന്താ ഇച്ചായൻ കരയുകയാണോ " അവൾ എഴുന്നേറ്റ് ഇരുന്ന് കൊണ്ട് ചോദിച്ചു.
 
" എയ് അല്ല. കൺ കോണിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ച് കൊണ്ട് എബി പറഞ്ഞു.കൃതി നേരെ അവൻ്റെ നെഞ്ചിൽ കയറി കിടന്നു. 
 
 
" ഇന്ന് ഞാൻ ഇങ്ങനെ കിടന്നോട്ടേ ഇച്ചായാ " അവൾ അവനു മേൽ കിടന്നു കൊണ്ടു ചോദിച്ചു. എബി അതിന് മറുപടി പറയാതെ ഇരു കൈ കൊണ്ടും അവളെ ഇറുക്കെ പുണർന്നു.
 
 
"ഇച്ചായന് എന്നേ ഇഷ്ടമാണോ ഇച്ചായാ " അവൾ കുസൃതിയോടെ ചോദിച്ചു.
 
 
'' പിന്നെ അല്ലാതെ നീ എൻ്റെ ജീവൻ അല്ലേടി. എൻ്റെ പ്രാണൻ '' അവൻ ഒന്നു കൂടി അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.
 
 
°° ഞാൻ നിന്നെ സ്നേഹിക്കുന്നു.
                  നിൻ്റെ ആത്മാവിനെ
                  നിൻ്റെ ഹൃദയത്തെ
                  നിൻ്റെ ശരീരത്തെ
                  നീ നിൽക്കുന്ന ഭൂമിയെ
                  നീ ശ്വാസിക്കുന്ന വായുവിനെ
                  നീയുള്ള ഈ പ്രപഞ്ചത്തെ പോലും
                  ഞാൻ സ്നേഹിക്കുന്നു.°°
                                           ( ബഷീർ )
                                           
 
അവൾ അവൻ്റെ കഴുത്തിൽ മുഖചേർത്ത് അവൻ്റെ ശ്വാസനിശ്വാസം അറിഞ്ഞ് ഹൃദയതാളം കേട്ട് പതിയെ ഉറക്കത്തിലേക്ക് വീണു. അപ്പോഴും എബി ഉറക്കം വരാതെ കിടക്കുകയായിരുന്നു .അവൾ പറഞ്ഞ വാക്കുകൾ അവൻ്റെ കാതുകളിൽ പ്രതിധ്വാനിച്ചുകൊണ്ടിരുന്നു.
 
 
************************************
 
രാവിലെ മുഖത്ത് വന്ന് വെയിൽ അടിച്ചപ്പോൾ ആണ് കൃതി കണ്ണു തുറന്നത്.ആദ്യം നോക്കിയത് എബിയെ ആണെങ്കിലും അവനെ റൂമിൽ കാണാനില്ല.
 
 
ബെഡിൽ നിന്ന് എഴുന്നേറ്റ് കമ്പോഡിൽ നിന്നും ഡ്രസ്സ് എടുക്കുമ്പോഴാണ് സമയം ശ്രദ്ധിച്ചത്. 9 മണി കഴിഞ്ഞിരിക്കുന്നു.
 
 
"എൻ്റെ ദൈവമേ " അവൾ വേഗം ഡ്രസ്സ് എടുത്ത് കുളിക്കാൻ കയറി. കുളി കഴിഞ്ഞ് താഴേ എത്തിയതും എല്ലാവരും ഭക്ഷണം കഴിക്കുകയാണ്.
 
 
" മോള് വന്നോ .വാ ഇരിക്ക് " അമ്മ കൃതിയെ ചെയറിലേക്കിരുത്തി കൊണ്ട് പറഞ്ഞു.
 
 
" ഞാൻ ചേച്ചിയേ വിളിക്കാൻ വന്നതാ. അപ്പോ ചേട്ടായി പറഞ്ഞു വിളിക്കണ്ട ഉറങ്ങിക്കോട്ടേ എന്ന് "
 
 
" എന്നിട്ട് ഇച്ചായൻ എവിടെ "ക്യതി ചുറ്റും നോക്കി ചോദിച്ചു.
 
 
" എട്ടൻ രാവിലെ തന്നെ സ്റ്റേഷനിൽ പോയി എട്ടത്തി എന്തോ തിരക്ക് ഉണ്ട് എന്ന് പറഞ്ഞു. "' ആദി പറഞ്ഞു
 
 
ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് കൃതിയും, മയൂരിയും അമ്മയും അടുക്കളയിൽ ഓരോ പണികൾ ചെയ്യ്തു.
 
 
ഉച്ചക്ക് ഭക്ഷണം കഴിക്കാനും എബി വന്നില്ല .കൃതി കോൾ ചെയ്യ്തെങ്കിലും കോൾ അറ്റൻ്റ് ചെയ്യുന്നില്ല. സ്റ്റേഷനിൽ തിരക്ക് ആയിരിക്കും എന്ന് അവളും കരുതി
 
 
 
ഭക്ഷണം കഴിച്ച് കൃതിയും മയൂരിയും റൂമിൽ ഇരിക്കുകയാണ്.
 
 
"ഇന്നലെ ആകെ മോശം ആയി പോയി അല്ലേ ചേച്ചി. ഞാൻ ആകെ ബോർ ആക്കി. ആദി അത് പറഞ്ഞ് എത് സമയവും എന്നേ കളിയാക്കുകയാണ്"
 
 
"എന്തിന് കളിയാക്കുന്നു. അതിന് നീ എന്താ ചെയ്യ്തത് " കൃതി പ്രത്യകിച്ച് ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ ചോദിച്ചു.
 
 
" ചേച്ചിക്ക് ഓർമ ഇല്ലേ. ഇന്നലെ ആ വൈൻ കുടിച്ച് ഞാൻ ആകെ റിലേ പോയ പോലെ ആയി.ഇന്നലെ ഫുൾ സെൻ്റി അടിച്ച് അദിയോട് എന്തൊക്കെയോ പറഞ്ഞു "
 
 
മയൂരി അത് പറഞ്ഞപ്പോൾ ആണ് കൃതിക്ക് ഇന്നലെ ഉണ്ടായ കാര്യങ്ങൾ ഓർമ വന്നത് തന്നെ. ആ കാര്യം ശരിക്കും ഓർമ പോലും ഉണ്ടായിരുന്നില്ല.
 
 
" അത് ശരിക്കും വൈൻ തന്നെ ആയിരുന്നോ.അതോ അതിൽ വേറെ വല്ലതും മിക്സ് ചെയ്തിരുന്നോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട് ചേച്ചി" മയൂരി പറഞ്ഞു.
 
 
" മയൂ...'' ആദി വിളിച്ചതും മയൂരി അവരുടെ റൂമിലേക്ക് പോയി.
 
 
"എൻ്റെ ഭഗവാനെ ഇന്നലെ ഞാൻ എന്തൊക്കെയാ പറഞ്ഞേ. ഞാൻ ഇനി ഇച്ചായൻ്റെ മുഖത്ത് എങ്ങനെ നോക്കും"
 
 
കൃതി ടെൻഷൻ അടിച്ച് റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.അതിനിടയിൽ എബി കോൾ ചെയ്യ്തെങ്കിലും ക്യതിക്ക് അറ്റൻ്റ് ചെയ്യാൻ ഒരു മടി തോന്നിയതിനാൽ അവൾ എടുത്തില്ല.
 
 
" ഇനി വൈകുന്നേരം ഇച്ചായൻ വന്നാൽ എന്നേ കളിയാക്കി കൊല്ലും. ഇനി ചിലപ്പോ ഇച്ചായന് ഒന്നും ഓർമ കാണില്ല. എയ് അങ്ങനെ വരാൻ സാധ്യത ഇല്ല. എനിക്ക് ഓർമ ഉണ്ട് അപ്പോ ഇച്ചായന് ഓർമ ഇല്ലാതെ ഇരിക്കോ"
 
 
അവൾ വൈകുന്നേരം വരെ കൃതി ഓരോന്ന് ആലോചിച്ച് നടന്നു. സമയം മുന്നോട്ട് പോകുന്തോറും അവളുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു
 
 
" ചേച്ചി നമ്മുക്ക് അമ്പലം വരെ ഒന്ന് പോയാലോ " വൈകുന്നേരം മയു വന്ന് വിളിച്ചു.
 
 
"ഇന്നലെ നിങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ ഉള്ളു. നിങ്ങൾ രണ്ട് പേരും കൂടി പോയി വാ മയൂ"
 
 
" ആ പൊട്ടൻ വരില്ല ചേച്ചി. അവൻ കളിക്കാൻ പോയി. നമ്മുക്ക് അമ്പലത്തിൽ പോവാം. ചേച്ചി വേഗം റെഡിയാവ് ഞാനും ഇപ്പോ വരാം"
 
 
സന്ധ്യയോടു കൂടി അവർ രണ്ട് പേരും അമ്പലത്തിലേക്ക് ഇറങ്ങി. നടന്ന് പോവാനുള്ള ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു അമ്പലത്തിലേക്ക്.
 
 
***
 
അമ്പലത്തിലേക്ക് പോയി തിരിച്ച് വീട്ടിലേക്ക് എത്തിയതും മുറ്റത്ത് കിടക്കുന്ന എബിയുടെ ജീപ്പ് കണ്ടതും കൃതിയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു.
 
 
അവൾ അകത്തേക്ക് കയറി. പക്ഷേ എബി അവിടെ എവിടേയും കാണാൻ ഇല്ല. അവൾ ആശ്വാസത്തോടെ അടുക്കളയിലേക്ക് നടന്നു.
 
 
"മോളേ മോള് റൂമിലേക്ക് പൊയ്ക്കോ ഇവിടത്തെ പണികൾ എല്ലാം കഴിഞ്ഞു. പോയ് ഡ്രസ്സ് ഒക്കെ മാറിക്കോള്ളു"
 
 
അമ്മ കൃതിയോട് പറഞ്ഞു എങ്കിലും അവൾ റൂമിലേക്ക് പോകാതെ താഴെ തന്നെ ചുറ്റി പറ്റി നിന്നു.
 
 
"അമ്മൂ.... " മുകളിൽ നിന്നും എബിയുടെ വിളി വന്നു എങ്കിലും അവൾ കേൾക്കാത്ത ഭാവത്തിൽ നിന്നു.
 
 
" ചേച്ചി.. ചേച്ചി എന്ത് ആലോചിച്ച് നിൽക്കാ. ചേട്ടായി റൂമിൽ നിന്നും വിളിക്കുന്നത് കേൾക്കുന്നില്ലേ " മയൂരി അവളെ റൂമിലേക്ക് ഉന്തി പറഞ്ഞയച്ചു.
 
 
ക്യതി ഒരു മടിയോടെ റൂമിനുള്ളിലേക്ക് കയറി.എബി കുളി കഴിഞ്ഞ് വന്ന് കബോഡിൽ എന്തോ തിരയുകയാണ്.
 
 
"എന്താ  ... ഇച്ചായാ " അവൾ പതർച്ചയോടെ ചോദിച്ചു.
 
 
" നീ ഇത് എവിടെ പോയി കിടക്കായിരുന്നു. എത്ര നേരം ആയി ഞാൻ വിളിക്കുന്നു. എൻ്റെ ആ ബ്ലാക്ക് ടി ഷർട്ട് എവിടെ "
 
 
ക്യതി കമ്പോഡിൽ തിരഞ്ഞ് ബ്ലാക്ക് ടീ ഷർട്ട് അവന് എടുത്തു കൊടുത്തു.
 
 
" നീ എവിടേക്കാ പോയിരുന്നേ. ഞാൻ വന്നപ്പോ ഇവിടെ കണ്ടില്ല" എബി ഷർട്ട്  ഇട്ടു കൊണ്ട് ചോദിച്ചു.
 
 
" ഞാൻ മയുവിൻ്റെ കൂടെ അമ്പലത്തിൽ പോയതാ "
 
 
" എന്നിട്ട് പ്രാർത്ഥിച്ചോ "
 
 
" ഉം... ഇച്ചായൻ ചായ കുടിച്ചോ"
 
 
" ആഹ്. അമ്മ തന്നു."
 
 
" എന്നാ ഞാൻ താഴേക്ക് പോവാ ഇച്ചായാ " അവൾ പറഞ്ഞു.
 
 
ഭാഗ്യം ഇച്ചായന് ഒന്നും ഓർമ്മ ഇല്ല എന്ന് തോന്നുന്നു. എന്തായാലും രക്ഷ പ്പെട്ടു.ക്വതി ആശ്വാസത്തോടെ തിരിഞ്ഞ് നടന്നു.
 
 
"അമ്മു.. "ഡോറി നരിക്കിൽ എത്തിയതും എബി പുറകിൽ നിന്നും വിളിച്ചു.
 
 
 
"എന്താ ഇച്ചായാ "
 
 
"പണികൾ എല്ലാം തീർത്ത് രാത്രി വേഗം വാ. നമ്മുക്ക് നമ്മുടെ മറ്റെ ആഗ്രഹം നടത്തണ്ടേ " എബി ചിരിയോടെ മീശ പിരിച്ച് പറഞ്ഞതും കൃതി ശരിക്കും ഞെട്ടി.
 
 
"എന്ത് ആഗ്രഹം "
 
 
"ഇച്ചായൻ്റെ കൊച്ച് അത് ഇത്ര പെട്ടെന്ന് മറന്നോ.സാരില്ല്യ ഇച്ചായൻ ഓർമിപ്പിച്ച് തരാംന്നേ.ഇപ്പോ എൻ്റെ വാവ താഴേക്ക് ചെല്ല് "എബി അത് പറഞ്ഞതും ക്യതി താഴേക്ക് ഓടി.
 
 
കൃതിയുടെ പോക്ക് കണ്ട് എബിക്ക് ശരിക്കും ചിരി വന്നു.
 
 
പിന്നീട് കൃതി എബിയുടെ കൺമുന്നിൽ പെടാതെ ഒഴിഞ്ഞ് മാറി നടക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്ന സമയത്ത് എബി ഇടക്ക് തന്നെ നോക്കുന്നുണ്ടെങ്കിലും അവൾ അത് ശ്രദ്ധിക്കാതെ ഇരുന്നു.
 
 
രാത്രി കിടക്കാൻ സമയം ആയിട്ടും കൃതി ഹാളിൽ തന്നെ ചുറ്റി പറ്റി ഇരിക്കുകയായിരുന്നു.
 
 
അമ്മ ലൈറ്റ് ഓഫാക്കി കിടക്കാൻ നിന്നതും ക്യതി വേറെ വഴി ഇല്ലാതെ റൂമിലേക്ക് നടന്നു.
 
 
"സംസ്ക്യതി... നീ പേടിക്കണ്ട .ഇച്ചായൻ വെറുതെ നിന്നെ പേടിപ്പിക്കാൻ പറഞ്ഞതാ.ബി ബോൾഡ്." അവൾ സ്വയം പറഞ്ഞ് കൊണ്ട് റൂമിലേക്ക് കയറി.
 
 
" ഹാവൂ. ഇച്ചായനെ ഇവിടെ എങ്ങും കാണാൻ ഇല്ല. ആള് വരുമ്പോഴേക്കും വേഗം കടന്ന് ഉറങ്ങാം " കൃതി മനസിൽ കരുതിയതും റൂമിൻ്റെ വാതിലുകൾ അടഞ്ഞതും ഒരുമിച്ച് ആയിരുന്നു.
 
 
കൃതി തിരിഞ്ഞ് നോക്കിയതും തൻ്റെ അരികിലേക്ക് നടന്ന് വരുന്ന എബിയെ കണ്ട് അവളുടെ ഹ്യദയമിടിപ്പ് വർദ്ധിച്ചു.
 
 
"ഇച്ചായാ..." അവൾ വിറയാർന്ന സ്വരത്തിൽ വിളിച്ചു .
 
 
" ഉം... " അവൻ ഒരു പ്രേത്യേക താളത്തിൽ മൂളി.
 
 
അവൻ തൻ്റെ അരികിലേക്ക് വരുന്നതിനനുസരിച്ച് അവൾ പിന്നിലേക്ക് നീങ്ങി. അവസാനം ചുമരിൽ തട്ടി നിന്നു.
 
 
എബിയുടെ നിശ്വാസം തൻ്റെ മേൽ തട്ടിയതും കൃതി പതിയെ കണ്ണുകൾ അടച്ചു.
 
 
"അമ്മു... " അവൻ ആർദ്രമായി വിളിച്ചതും അവൾ പതിയെ കണ്ണുകൾ തുറന്നു.
 
 
" ഞാൻ സ്വന്തമാക്കിക്കോട്ടേ.with out your permission. എൻ്റെ പാതിയായി .എൻ്റെ ശരീരത്തിൻ്റെ ,എൻ്റെ മനസിൻ്റെ "
 
 
കൃതിയുടെ മറുപടി കേൾക്കുന്നതിനു മുൻപ് തന്നെ അവൻ അവളുടെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു.
 
 
(തുടരും)
 

പ്രണയ വർണ്ണങ്ങൾ - 57

പ്രണയ വർണ്ണങ്ങൾ - 57

4.7
9471

Part -57   അവൻ തൻ്റെ അരികിലേക്ക് വരുന്നതിനനുസരിച്ച് അവൾ പിന്നിലേക്ക് നീങ്ങി. അവസാനം ചുമരിൽ തട്ടി നിന്നു.     എബിയുടെ നിശ്വാസം തൻ്റെ മേൽ തട്ടിയതും കൃതി പതിയെ കണ്ണുകൾ അടച്ചു.     "അമ്മു... " അവൻ ആർദ്രമായി വിളിച്ചതും അവൾ പതിയെ കണ്ണുകൾ തുറന്നു.     " ഞാൻ സ്വന്തമാക്കിക്കോട്ടേ.with out your permission. എൻ്റെ പാതിയായി .എൻ്റെ ശരീരത്തിൻ്റെ ,എൻ്റെ മനസിൻ്റെ "     കൃതിയുടെ മറുപടി കേൾക്കുന്നതിനു മുൻപ് തന്നെ അവൻ അവളുടെ ചുണ്ടുകളെ സ്വന്തമാക്കിയിരുന്നു.     അവളുടെ കൈകൾ അവൻ്റെ ഷർട്ടിൽ മുറുകിയതും അവൻ അവളെ സ്വതന്ത്രയാക്കി. നാണത്താൽ എന്തു കൊണ്ടോ ക്യതി തല താഴ്ത