ഹൃദയത്തിലേക്ക് 7
“ ഏട്ടാ ഇതും കൂടി എടുത്ത് വച്ചേക്ക് .... ” വർഷ
കാറിന്റെ ഡിക്കിയിലേക്ക് ബാഗ് എടുത്ത് വയ്ക്കുന്ന അഭിയോട് തൻറെ ബാഗ് കാണിച്ച് വർഷ പറഞ്ഞു ..
“ ഇങ്ങ് താ ... ” അഭി
സംഭവം മനസ്സിലായിട്ടുണ്ടാവുമല്ലോ അല്ലേ ... ഇന്നാണ് അഭിയും വർഷയും അവിമോളും കൂടി ഡൽഹിയിലേക്ക് പോകുന്നത് ✈️ .. പിള്ളേർ സെറ്റ് മൂന്നും അവിടെ ഹാജർ ആണ് ..
എല്ലാം ആയില്ലേ ... അഭി
ആയി ഏട്ടാ ... വർഷ
അപ്പോ ഞങൾ ഇറങ്ങുവാണ് ... അഭി എല്ലാവരോടും ആയി പറഞ്ഞു കൊണ്ട് കാറിൽ 🚗 കയറി ...
ശരി മക്കളെ ... അവർ ഒരു പുഞ്ചിരിയോടെ 😊 മറുപടി നൽകി ..
വർഷയും അവരെ നോക്കി പുഞ്ചിരിച്ചു ☺️ കൊണ്ട് അവിയെയും കൂട്ടി കാറിൽ കയറി .. കാർ 🚘 ഗേറ്റ് കടന്നു പോയ ശേഷം ത്രിമൂർത്തികൾ അപ്പുവിന്റെ മുറിയിൽ കയറി.. എന്നിട്ട് കതക് അടച്ചു .. പരസ്പരം മുഖാമുഖം ഒന്ന് നോക്കിയ ശേഷം അവർ ചിരിച്ചു ..
“ ഡീ അപ്പോ സൺഡേ കറങ്ങാൻ പോകാം അല്ലേ ... ” അല്ലി
“ അതെ .. തീർച്ചയായും പോകാം ... ” അപ്പു
പിന്നെയും അവർ എന്തൊക്കെയോ സംസാരിച്ചിരുന്നു ..
പിന്നെ പതിയെ താഴേക്ക് പോയി ഫുഡ് കഴിച്ചു .. ശ്രീ ഇന്ന് ഞങ്ങളുടെ കൂടെ നിൽക്കും എന്ന് അല്ലിയും അപ്പുവും ശ്രീയുടെ അച്ഛനെ വിളിച്ച് പറഞ്ഞിരുന്നു .. അത് കൊണ്ട് അവള് അവരുടെ കൂടെ കൂടി .. അപ്പോഴേക്കും അച്ചു വന്നിരുന്നു .. നമ്മുടെ ത്രിമൂർത്തികൾ മുകളിലെ മുറിയിലേക്ക് കിടക്കാണായി ചെന്നു .. എന്തൊക്കെയോ സംസാരിച്ചാണ് നടപ്പ് .. വാതിൽക്കൽ എത്തിയപ്പോഴാണ് അവർ തങ്ങളുടെ കൂടെ ശ്രീ ഇല്ലെന്ന നഗ്നസത്യം അവർ മനസ്സിലാക്കുന്നത് ..
“ ഡീ ശ്രീ എവിടെ പോയി .. ” അല്ലി
“ അത് ശരിയാണല്ലോ .. അവൾ എവിടെ .. താഴന്ന് വരുമ്പോൾ നമ്മുടെ കൂടെ ഉണ്ടായിരുന്നതാല്ലോ .. ” അപ്പു ആലോചിച്ചു 🤔 കൊണ്ട് പറഞ്ഞു ..
“ ചിലപ്പോൾ ഏട്ടൻ പൊക്കി കാണുമോ .. വന്നപ്പോൾ മുതൽ ഏട്ടന്റെ കണ്ണ് അവൾടെ മേലെ ആയിരുന്നു .. ” അല്ലി
“ അത് ശരിയാ 😌 .. ഏട്ടൻ പൊക്കി കാണും 😌 .. നമ്മളെ ന്തിനാ വെറുതെ അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നത് 😜 .. ” അപ്പു
“ നമുക്ക് കിടക്കാം .. വാതിൽ ലോക് ചെയ്യണ്ട .. അവൾക്ക് വരാനുള്ളതല്ലെ .. ” അല്ലി
“ അതെ .. എനിക്കാണെങ്കിൽ ഉറക്കവും 😴 വരുന്നു .. വാ കിടക്കാം .. ” അപ്പു
അവർ വാതിൽ ചാരി വന്ന് കട്ടിലിൽ കയറി കിടന്നു .. അപ്പോൾ തന്നെ ഉറങ്ങുകയും ചെയ്തു ..
💤 💤 💤 💤 💤 💤 💤 💤 💤 💤 💤 💤 💤 💤 💤 💤 💤 💤 💤 💤 💤 💤
ഇതേ സമയം ഇപ്പറത്തെ മുറിയിൽ .. ഒരു കൈ കൊണ്ട് ശ്രീയെ ചേർത്ത് പിടിച്ചിരിക്കുവാണ് അച്ചു .. മറുകൈ കൊണ്ട് അവളുടെ വായും പൊത്തി പിടിച്ചിട്ടുണ്ട് .. അവരുടെ സംസാരം വ്യക്തമായി കേൾക്കാം .. ശ്രീ ശ്വാസം അടക്കി പിടിച്ച് അച്ചുവിന്റെ മുഖത്തേക്ക് നോക്കി നിക്കുവാണ് .. അവർ പോയെന്ന് ഉറപ്പായതും അച്ചു ശ്രീയുടെ വായ പൊതിഞ്ഞു പിടിച്ച തൻറെ കൈ എടുത്ത് മാറ്റി അവളിൽ നിന്ന് അകന്ന് മാറി .. അപ്പോഴാണ് അവൾക്ക് ബോധം വന്നത് ..
“ ഞാൻ പോവാണെ .. ”
എന്ന് പറഞ്ഞ് അവള് നടക്കാൻ പോയി .. അവൻ കൈ നീട്ടി അവളെ തടഞ്ഞു നിർത്തി ..
“ എങ്ങട്ട് “
അവനും അതെ ടോണിൽ തിരിച്ചു ചോദിച്ചു ..
“ കിടക്കാൻ .. ” അവൾ ഉമിനീരിറ ക്കിക്കൊണ്ട് പറഞ്ഞു ..
“ വിടാനാണെങ്കിൽ ഞാൻ എന്തിനാ നിന്നെ പോക്കിയെ 😌 .. ” അവൻ ഒരു കള്ളച്ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു ..
“ പിന്നെ ... ന്താ ... ” അവള് വിക്കി വിക്കി ചോദിച്ചു ..
“ അവരെ ഡൽഹിയിലേക്ക് പറഞ്ഞു വിട്ടാൽ എന്തോ തരാമെന്ന് മോള് പറഞ്ഞല്ലോ 😌 .. ” അവളെ നോക്കി മീശ പിരിച്ച് കള്ളച്ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു ..
“ എ ... എന്ത് ... ” ശ്രീ
“ പറയാനല്ല .. ചെയ്യാനാ ഉള്ളത് .. ”
അവൾക്ക് മറുത്തെ ന്തെങ്കിലും പറയാൻ സമയം നൽകാതെ ചുമരോട് ചേർത്ത് നിർത്തി അവളുടെ കീഴ്ചുണ്ട് കടിച്ചെടുത്ത് നുണഞ്ഞു .. അവളൊന്നു പിടഞ്ഞു കൊണ്ട് അവന്റെ മുടിയിൽ തൊരുത്തു പിടിച്ചു .. ഏറെ നേരത്തെ ദീർഘ ചുംബനത്തിന് ശേഷം അവൻ അവളെ മോചിപ്പിച്ചു .. അവൾ അവന്റെ നെഞ്ചിൽ കിടന്ന് ശ്വാസ മടക്കി ..
“ ഡീ .. നിനക്ക് തീരെ കപ്പാസിറ്റി ഇല്ലല്ലോടി 😚 .. മ്മ് .. ” അവൻ ചോദിച്ചു ..
അവൾ നാണത്തിൽ ഒന്ന് ചിരിച്ചു ☺️ ..
“ പൊയ്ക്കോ .. പോയി കിടന്നോ .. ” അച്ചു
“ മ്മ് .. ” ശ്രീ മൂളിക്കൊണ്ട് മുറിയിൽ നിന്ന് പുറത്തിറങ്ങി .. അപ്പുവിന്റെ മുറിയിൽ പോയി ചാരിയ വാതിൽ തുറന്നു .. അകത്ത് കയറി .. വാതിൽ ലോക് ചെയ്തു .. കട്ടിലിൽ കയറി കിടന്നു .. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു .. അവസാനം ഉറങ്ങി 😴 ..
അച്ചു അമ്മയെയും അച്ഛനെയും വിളിച്ച് അവരുടെ ഒപ്പം ഇപ്പുറത്തുള്ള അവരുടെ വീട്ടിലേക്കും പോയി ..
തുടരും.....❤️
എല്ലാരും റിവ്യൂ പ്ലീസ് 💞💞