" വൈദേഹി........ "
അവൻ വിളിച്ചു.....
################################
ഒരു ഞെട്ടലോടെ അവർ പരസ്പരം നോക്കി നിന്നു......
" അച്ചുവേട്ടൻ" അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു !!!
കുറച്ചു നേരത്തെ മൗനത്തിനൊടുവിൽ അവൻ ഓടി അവളുടെ അടുത്തേക്ക് നീങ്ങി. നിറമിഴിയാലെ അവളെ നോക്കിനിന്ന അവനെ കണ്ടപ്പോൾ ക്ലാസ്സിലെ എല്ലാവർക്കും അത്ഭുതമായിരുന്നു. കാരണം , അവർക്കറിയാവുന്ന ആരവ് അങ്ങനെയായിരുന്നില്ല..... ചുറ്റുമുള്ള കണ്ണുകളിൽ അത്ഭുതം നിറഞ്ഞപ്പോൾ വേധുവിൻ്റെ കണ്ണിൽ മാത്രം ഒരുതരം പേടിയായിരുന്നു. നിമിഷനേരത്തിനൊടുവിൽ ആ കണ്ണുകൾ നിർവികാരമായി.....
"വൈദേഹീ...... നിന്നെ കാണാതെ,നീയെന്ന ലഹരി ഇല്ലാതെ, ഞാൻ ഇത്രകാലം ജീവിച്ചതെങ്ങനെയെന്ന് പോലും എനിക്കറിയില്ലെടീ ....."
ആദ്യം ശാന്തമായ് പറഞ്ഞ അവൻ്റെ സ്വരം പതിയെ രൗദ്രഭാവത്തിലേക്ക് വഴിമാറുന്നത് എല്ലാവരും പേടിയോടെ നോക്കിനിന്നു.
" അന്ന് നിന്നെ സ്വന്തമാക്കാൻ വന്ന എന്നെ പെണ്ണു പിടിയൻ എന്ന് വിളിച്ച് ആട്ടിയോടിച്ചില്ലേ...... നിനക്ക് അനുകൂലിക്കാമായിരുന്നില്ലേ എന്നെ ? പറയെടീ #%**?!/***# ....."
അവൻ അവളുടെ തോളുകളിൽ ശക്തിയായി അമർത്തിയതും , അവൻ തെറിച്ച് താഴേക്ക് വീണു !
അവൻ്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടുമ്പോഴും തൻ്റെ സഖിയുടെ നിറഞ്ഞ കണ്ണുകൾ മാത്രമായിരുന്നു വൈഷ്ണവിന്റെ മനസ്സിൽ..... ആ ദേഷ്യത്തിൽ അവൻ ആരവിൻ്റെ ഇരുകരണത്തും മാറി മാറി അടിച്ചു.
" ഇവളെ നോവിക്കാനായാലും സ്നേഹിക്കാനായാലും , അതിന് ആരാടാ നിനക്ക് അനുവാദം തന്നത് ? കൊന്ന് കളയും നിന്നെ ഞാൻ !!!! "
അതും പറഞ്ഞ് ആരവിനെ വലിച്ചിഴച്ച് പുറത്തേക്കിട്ടു. പ്രശ്നമാകാതിരിക്കാൻ വേധുവിനെയും വിളിച്ച് അവൻ ലീവ് പറഞ്ഞു പോയി.....
അവർ നേരെ ചെന്നത് പാർക്കിലേക്കാണ്.... യാത്രയിലുടനീളം വേധു മൂകയായി ഇരുന്നത് കണ്ടപ്പോൾ തന്നെ അവൾ എത്രത്തോളം ഭയന്നു എന്ന് അവൻ മനസ്സിലാക്കിയിരുന്നു. അവളുടെ ഇടംകൈ അവൻ്റെ വലംകൈയ്യിൽ പൊതിഞ്ഞു വച്ചുകൊണ്ട് , ഒരു മരത്തിനു ചുവട്ടിലെ ഇരുമ്പ് ബെഞ്ചിൽ അവർ സ്ഥാനമുറപ്പിച്ചു. അവളോട് എങ്ങനെ സംസാരിച്ച് തുടങ്ങണമെന്നില്ലാതെ അവനിരുന്നു. തൻ്റെ സഖാവിൻ്റെ കൈയ്യിൽ താൻ എന്നും സുരക്ഷിതയായിരിക്കും എന്ന ആശ്വാസത്തിൽ അവൾ തന്നെ സംസാരിച്ചു തുടങ്ങി -
" എട്ടാ ...... ഞാൻ ഏട്ടനോട് പറഞ്ഞിട്ടില്ലേ , മറക്കാൻ ആഗ്രഹിക്കുന്ന ഒരു അദ്ധ്യായം എൻ്റെ ജീവിതത്തിലുണ്ട്...... പിന്നീടൊരിക്കൽ പറയാമെന്ന് ?"
" ഹാ.... ഓർക്കുന്നു.... എന്താ ടീ ? അവനാരാ ?എന്തിനാ എൻ്റെ പെണ്ണിൻ്റെ ദേഹത്ത് അധികാരത്തോടെ കൈവച്ചത് ? " അവൻ്റെ മുഖം വലിഞ്ഞു മുറുകുന്നത് വേധു കണ്ടു. ഒരുപക്ഷേ ആദ്യമായാണ് അവനെ ഇത്രയും ദേഷ്യത്തിൽ അവൾ കാണുന്നത്....
" ഏട്ടാ ...... ഞാൻ പറയാം ......
അച്ഛന് ഒരു പെങ്ങളുണ്ട് , ദേവി. ഏട്ടൻ്റെ അച്ഛന് അറിയുമായിരിക്കും. അച്ഛന് ഒത്തിരി ഇഷ്ടായിരുന്നു ദേവിയമ്മെ ... എനിക്കും....
അമ്മ എന്ന് തന്നെയാണ് ഞാനും വിളിക്കാറ്. പക്ഷേ ഒരുദിവസം മുറിക്കുള്ളിൽ ദേവിയമ്മ ജീവനൊടുക്കി. എന്തിനാണെന്ന് ഇന്നും ഞങ്ങൾക്കറിയില്ല ! ദേവിയമ്മയുടെ മകനാണ് ആരവ് എന്ന അച്ചുവേട്ടൻ..... അമ്മ മരിച്ചതിനു ശേഷം ആരോടും മിണ്ടിയിട്ടില്ല..... പക്ഷേ, എന്നോട് മാത്രം കൂട്ടുകുടുമായിരുന്നു. എനിക്ക് സ്വന്തം ചേട്ടനെ പോലെയായിരുന്നു അച്ചുവേട്ടൻ. എന്നാൽ ആ മനസ്സിൽ എൻ്റെ സ്ഥാനം , ഏട്ടൻ വളർന്നപ്പോൾ , മറ്റൊന്നായി....
വൈദേഹി വലുതാകുമ്പോൾ അവൾ അച്ചുവിൻ്റെ പെണ്ണായിരിക്കണമെന്ന് അച്ഛനോടും അമ്മയോടും പറയുമ്പോഴും , അത് ഒരു തമാശയായി മാത്രമേ ഞങ്ങൾ കണ്ടിരുന്നുള്ളൂ...... പക്ഷേ പിന്നീട് ആ സ്വരം ദൃഢമായി.... പതിയെ ഞാൻ അച്ചുവേട്ടനുമായുള്ള സൗഹൃദം കുറച്ചു. ഞാൻ പത്താം ക്ലാസ്സിലെത്തിയപ്പോൾ അച്ചുവേട്ടൻ്റെ അച്ഛൻ ചേട്ടനെയും കൊണ്ട് അവരുടെ നാട്ടിൽ പോയി. കാരണം അമ്മാവനും ഞങ്ങളെ ആങ്ങളയും പെങ്ങളും എന്ന രീതിയിൽ മാത്രമേ കണ്ടിട്ടുള്ളൂ. കൂടാതെ , എൻ്റെ അനിഷ്ടം അവർക്കും അറിയാമായിരുന്നു. അതുകൊണ്ടാണ് ഞങ്ങളെ അകറ്റിയതും....
പക്ഷേ ഒരു വർഷത്തിന് ശേഷം, അതായത്, പ്ലസ് വൺ പരീക്ഷാസമയം അവർ വന്നിരുന്നു. ചേട്ടൻ്റെ ആ ചിന്തകൾ മാറിയെന്ന് ഞങ്ങൾ കരുതി. എങ്കിലും നിശ്ചിത അകലത്തിലാണ് ഞാനപ്പോഴും പെരുമാറിയത്. അന്ന് വൈകുന്നേരം അമ്പലത്തിൽ പോകാൻ എല്ലാവരും ഇറങ്ങി. എനിക്ക് പോകാൻ കഴിയാത്ത ദിവസമായിരുന്നതിനാൽ ഞാനും കൂട്ടിന് വൈഷവും വീട്ടിൽ നിന്നു. പക്ഷേ കുറച്ചു സമയത്തിനു ശേഷം അച്ചുവേട്ടൻ തിരികെ വന്നു.
കണ്ണുകളൊക്കെ ചുവന്ന് , മുഖത്ത് വല്ലാത്തൊരു ഭാവവുമായ് വരുന്ന അച്ചുവേട്ടൻ്റെ ആ മുഖം ഇന്നും എൻ്റെ മനസ്സിലുണ്ട് സഖാവേ........ വൈഷു റൂമിൽ കയറുന്നതിന് മുന്നേ ചേട്ടൻ വാതിലടച്ചു കുറ്റിയിട്ടിരുന്നു.....
പിന്നെ.....പിന്നെ...... എന്നെ വേണമെന്ന് പറഞ്ഞ്........."
ഇത്രയും പറഞ്ഞ് വൈഷ്ണവിൻ്റെ നെഞ്ചിൽ കിടന്ന് അവൾ പൊട്ടിക്കരഞ്ഞു...... അവൻ അവളെ ചേർത്തു പിടിച്ചു. ആശ്വാസവാക്കുകൾക്ക് അവിടെ പ്രസക്തിയില്ല എന്ന് അവന് തോന്നി.
ഒന്ന് ശാന്തമായപ്പോൾ അവൾ നിവർന്നിരുന്നു പറഞ്ഞു ,
" എട്ടാ...... എൻ്റെ ശരീരത്തിൽ അമരുന്നതിന് മുന്നേ തന്നെ അയാളെ അച്ഛൻ ചവിട്ടി താഴെയിട്ടു. അമ്മാവനും ഒത്തിരി തല്ലി. അവർ വീണ്ടും തിരികെ പോയി...... ഒരു മടങ്ങിവരവില്ല എന്ന് അമ്മാവൻ ഉറപ്പിച്ചു പറഞ്ഞു. ആഴ്ച്ചകൾക്ക് ശേഷം ഞാനെല്ലാം മറന്നു തുടങ്ങി . പിന്നീട് ആ ഓർമ്മകൾ പോലും എന്നിൽ നിലനിന്നില്ല........ നിലനിർത്താൻ അച്ഛനും അമ്മയും അവസരം തന്നില്ല. മടങ്ങിവരാത്ത ആ ഓർമ്മകൾ എനിക്ക് ആശ്വാസമായിരുന്നു. കാലം എല്ലാം മാറ്റിക്കൊണ്ടിരുന്നു. ഞാൻ പഴയ വേധുവായി...."
ഒരു നെടുവീർപ്പോടെ അവൾ പറഞ്ഞു നിർത്തി.
തിരികെ നാട്ടിൽ വിടട്ടെ എന്ന വൈഷ്ണവിൻ്റെ ചോദ്യത്തിന് , ' ഒരു നിമിഷം പോലും സഖാവിനെ പിരിയാൻ വയ്യ..... നാട്ടിൽ ആരും ഈ വിഷമം അറിയണ്ട ' എന്നവൾ മറുപടി നൽകി. ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും തൻ്റെ പ്രാണൻ്റെ പാതിയെ പിരിയാൻ വയ്യെന്ന അവളുടെ മറുപടിയിൽ അവൻ്റെ മനസ്സുനിറഞ്ഞു. അവൻ്റെ , വാകപ്പൂവിൻ്റെ നൈർമല്യമുള്ള പ്രണയചുംബനം അവളുടെ നെറുകിൽ ചാർത്തി....
" ഇനി അവൻ്റെ നിഴൽ പോലും എൻ്റെ പെണ്ണിൻ്റെ മേൽ വീഴില്ല..... സമ്മതിക്കില്ല ഞാൻ...."
മനസ്സിൽ അവനെന്തൊക്കെയോ കണക്കുകൂട്ടി അവളെ മാറോടണച്ചു........
( തുടരും )