Aksharathalukal

എന്റെ പെണ്ണ് 4

എന്റെ പെണ്ണ് 4
 
 
 
ആദ്യമൊക്കെ ദേഷ്യം തോന്നിയെങ്കിലും പിന്നെ എപ്പോഴോ അവളും അത് ആഗ്രഹിച്ച് തുടങ്ങി....
 
 അവൾ പോലുമറിയാതെ മനസ്സിൽ സാം എന്ന പേര് സ്വർണ്ണ ലിപികളാൽ വരച്ചു ചേർത്തു....
 
 പുറമേ പറഞ്ഞില്ലെങ്കിലും അവളുടെ ഉള്ളിലെ ഇഷ്ടം കണ്ണുകളിൽനിന്നും അവനെ മനസ്സിലാക്കാൻ കഴിഞ്ഞു...
 
 എന്നാലും അവൾ നേരിട്ട് പറയാൻ വേണ്ടി അവൻ കാത്തിരുന്നു...
 
       ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
 
 നേരിട്ടു പറഞ്ഞില്ലെങ്കിലും സാമിനെ കാണുമ്പോഴൊക്കെ അവൾ പോലുമറിയാതെ കണ്ണുകൾ അവന്റെ അടുത്തേക്ക് ഓടി എത്തി..
 
 അവനെ കാണുമ്പോൾ നെഞ്ച് പടപടാന്നു ഇടിക്കും... വല്ലാത്ത ഒരു അവസ്ഥ... പറയണമെന്നുണ്ട് പക്ഷേ എന്തോ ഒരു തടസ്സം...
 
 വീട്ടിൽ സമ്മതിക്കാൻ സാധ്യതയില്ല സാധ്യത ഇല്ല എന്നല്ല സമ്മതിക്കില്ല...
 
 കാശിനു കുറച്ച് കുറവുണ്ടെങ്കിലും അഭിമാനം വിറ്റ് ഒന്നും അവർ ഒന്നും ചെയ്യില്ല...
 
 ഒരു ക്രിസ്ത്യാനി ചെക്കനെ കൊണ്ട് കല്യാണം കഴിപ്പിക്കുക എന്നുവെച്ചാൽ അമ്മയും അച്ഛനും തയ്യാറാവില്ല...
 
അതുകൊണ്ട് അനുകൂലമായ ഒരു മറുപടി പറയാതിരിക്കുന്നതാണ് നല്ലത്...
 
 അങ്ങനെയൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും പിന്നെ സാമിനെ കാണുമ്പോൾ അതൊക്കെ മറന്നു പോകും... മനസ്സ് നൂല് പൊട്ടിയ ഒരു പട്ടം കണക്കെ പറന്നു നടക്കുകയാണ്.. സാമിനെ കാണുമ്പോൾ അവിടേക്ക് ഓടിയെത്താൻ കൊതിക്കുന്നു... ഒരുമിച്ച് ഇരിക്കാൻ ഒരുപാട് സംസാരിക്കാൻ അങ്ങനെയൊക്കെ തോന്നുന്നു... പക്ഷേ കാണുമ്പോൾ ആകപ്പാടെ ഒരു വെപ്രാളമാണ്... ശരിക്കും ഇതായിരിക്കുമോ പ്രണയം ഇങ്ങനെയാണോ പ്രണയം...
 
 അറിയില്ല പക്ഷേ ഒന്നറിയാം പറിച്ചു മാറ്റാൻ ആവാത്ത വിധം മുഖം മനസ്സിൽ പതിഞ്ഞു എന്ന്... ..
 
        🌹🌹🌹🌹🌹🌹🌹🌹🌹🌹
 
 രവിലെ കുളികഴിഞ്ഞ് കടയിലേക്ക് പോകാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ചാച്ചൻ ബാംഗ്ലൂർക്ക് കൂടെ ചെല്ലണം എന്നു പറഞ്ഞത്...
 
 ചാച്ചൻ റെ ഒരു സുഹൃത്ത് വയ്യാണ്ട് അവിടെ ഹോസ്പിറ്റലിൽ ആണ്..
 
 രാവിലെ പെണ്ണിനെ ഒന്ന് കാണാം എന്ന് വിചാരിച്ചതാ...
 
 ഇഷ്ടം തുറന്നു പറഞ്ഞിട്ടില്ലെങ്കിലും എന്നെ കാണുമ്പോൾ ഉള്ള അവളുടെ മുഖഭാവവും പരുങ്ങലും ഒക്കെ കാണാൻ നല്ല രസമാണ്...
 
  ഇപ്പൊ പോയ രണ്ട് ദിവസം കഴിയണം വരണമെങ്കിൽ...
 
 മില്ലിലെ തിരക്ക് കാരണം രണ്ടുമൂന്നു ദിവസമായി അവിടെ ഒന്ന് പോയിട്ട്..
 ഇന്നലെ രാത്രി വരാൻ ഒരുപാട് വൈകിയ കാരണം രാത്രിയിൽ ഒരു ഗുഡ്നൈറ്റ് പോലും അയക്കാൻ പറ്റിയില്ല... എന്ന എന്റെ മെസ്സേജ് കാണാണ്ട് അവൾ തിരിച്ചു അന്വേഷിച്ചോ അതുമില്ല...
 
ഇനി ഇപ്പൊ എന്നാ ചെയ്യും കർത്താവെ... രാവിലെ പെണ്ണിനെ കാണാം എന്ന് ആശിച്ചു പോയി...
 
 എന്നാ ഇത്ര ആലോചന...
 
 ആ കൊച്ചിനെ കാണാൻ പോകാൻ തുടങ്ങുകയായിരുന്നു അല്ലിയോ...
 
 സാം ചാച്ചനെ നോക്കി ചിരിച്ചു കാണിച്ചു...
 
 നീ വിഷമിക്കാതെ ടാ രണ്ടുദിവസം നിന്റെ വിവരം ഒന്നും ഇല്ലാതാകുമ്പോൾ അവൾക്ക് നിന്നോട് ഉള്ളിൽ നീ പറഞ്ഞപോലെ ഇഷ്ടമുണ്ടെങ്കിൽ നിന്നെ അന്വേഷിക്കും....
 
 ഇനി അതല്ല ഈ രണ്ടു ദിവസം നിന്നെ കുറിച്ച് വിവരം ഒന്നും അറിയാതെ അവൾക്ക് കുഴപ്പമൊന്നുമില്ല എന്നാണെങ്കിൽ എന്റെ കുഞ്ഞ് നിർത്തിക്കോ...
 
 ആ കൊച്ചിന് നിന്നോട് ഉള്ളിൽത്തട്ടി ഒരു ഇഷ്ടം ഉണ്ടാവില്ല...
 
 അങ്ങനെയല്ല ചാച്ചാ അവളുടെ കണ്ണിൽ നിന്നും ഞാൻ മനസ്സിലാക്കിയതാണ് എന്നോടുള്ള ഇഷ്ടം...
 
 ശരി നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ രണ്ടുദിവസം നമുക്ക് നോക്കാം...
 
 എന്നിട്ടും അവൾക്ക് മാറ്റമൊന്നുമില്ലാതെ പോവുകയാണെങ്കിൽ പിന്നെ ചാച്ചനെ ഒന്നിനും വിളിച്ചേ ക്കരുത്... ഇപ്പ ചാച്ചന്റെ ഭാഗത്തുനിന്നുള്ള സപ്പോർട്ട് നിനക്ക് പിന്നെ ഉണ്ടാവില്ല...
 
 ഇല്ല ചാച്ചാ എനിക്ക് ഉറപ്പുണ്ട്... അവൾ എന്നെ അന്വേഷിക്കും... ഞാൻ അവളെ സ്നേഹിക്കുന്നു ഉണ്ടെന്നത് സത്യമാണ്... കർത്താവ് എന്നെ ചതിക്കില്ല...
 
 അങ്ങനെയാവട്ടെ നമുക്ക് പോയേക്കും വരാം...
 
 കർത്താവിന്റെ രൂപത്തിനു മുന്നിലും അമ്മച്ചിയുടെ ഫോട്ടോക്ക് മുന്നിൽ നിന്ന് പ്രാർത്ഥിച്ചിട്ട് രണ്ടാളും ഇറങ്ങി...
 
          🌹🌹🌹🌹🌹🌹🌹🌹🌹🌹
 
 ഇന്നലെ രാത്രി മെസ്സേജ് വന്നില്ല... ഇന്ന് കടയിലേക്ക് കണ്ടില്ല.. രണ്ടുമൂന്നു ദിവസമായി കടയിലേക്ക് വന്നിട്ട്... എവിടെ പോയോ എന്തോ... കിടന്നിട്ട് ഉറക്കം വരുന്നില്ല... ഇടയ്ക്കിടയ്ക്ക് ഫോൺ എടുത്തു നോക്കും മെസ്സേജ് വന്നോ എന്ന്... എവിടെ മെസ്സേജ് ഇല്ല ഒന്നും ഇല്ല...
 
 ഫോൺ നോക്കി നോക്കി എപ്പോഴോ ആണ് ണ് ഉറങ്ങിയത്....
 
 രാവിലെ എണീക്കാൻ വൈകി എണീറ്റ്  ഫോണിലേക്ക് നോക്കിയപ്പോൾ മെസ്സേജ് ഒന്നുമില്ല...ലാസ്റ്റ് സീൻ ഒക്കെ ഓഫാക്കി വച്ചേക്കുവാണ്...
 
 അങ്ങോട്ട് ഒന്ന് അയച്ചു നോക്കിയാലോ...
 
 അല്ലേ വേണ്ട എന്ത് വിചാരിക്കും അയക്കണ്ട എന്ന് ചിലപ്പോൾ കടയിൽ വരുമായിരിക്കും...
 
     🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
 
 പതിവിലും ഉത്സാഹത്തോടെ ആണ് കടയിലേക്ക് പോയത് പക്ഷേ വൈകുന്നേരം വരെ ആയിട്ടും ആളെ മാത്രം കണ്ടില്ല...
 
 എന്തു പറ്റി ആവോ...
 
 വീട്ടിലെത്തിയിട്ടും മനസ്സിൽ ആകപ്പാടെ ഒരു വെപ്രാളം ഭക്ഷണം കഴിക്കാൻ ഒന്നും പറ്റുന്നില്ല അമ്മ ചോദിച്ചപ്പോൾ തലവേദനയാണെന്ന് പറഞ്ഞു....
 
 ഒരു ജോലിയും ചെയ്യാൻ മനസ്സ് സമ്മതിക്കുന്നില്ല ആകപ്പാടെ കിളിപോയ അവസ്ഥ...
 
ഉറങ്ങാൻ പോയിട്ട് മനസ്സമാധാനത്തോടെ ഒരു സ്ഥലത്ത് ഇരിക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥ....
 
 ഒരു സമാധാനം ഇല്ല എണീറ്റ് സമയം നോക്കിയപ്പോൾ പന്ത്രണ്ടര....
 
 എവിടെയാണ് എന്തുപറ്റിയെന്ന് അറിഞ്ഞില്ലെങ്കിൽ ചിലപ്പോൾ മരിച്ചുപോകും എന്നു തോന്നിപ്പോയി...
 
 വിളിച്ചാലോ... അല്ലേ വേണ്ട ഈ സമയത്ത് വിളിക്കുമ്പോൾ എന്ത് വിചാരിക്കും വേറെ എവിടെയെങ്കിലും ആണെങ്കിലോ....
 
 ഒരു മെസ്സേജ് അയച്ചു നോക്കിയാലോ....
 
 അല്ലെങ്കിൽ പാതിരാത്രി മെസ്സേജ് അയക്കുന്നത് മോശമാകും...
 
 എന്തു മോശം വേറെ ആർക്കും അല്ലല്ലോ ഇച്ചായനല്ലേ ...
 
 അറിയാതെതന്നെ സാമെന്നു ഉള്ള സ്ഥലത്ത് ഇച്ചായൻ എന്ന് പേരുവന്നു...
 
 മനസ്സിലെ കൂട്ടിക്കിഴിക്കലുകൾ ഒടുവിൽ മെസ്സേജ് അയക്കാം എന്ന തീരുമാനത്തിലെത്തി....
 
സാർ എന്ന സേവ് ചെയ്തിരുന്ന നമ്പർ പിന്നെ സാം എന്ന പേരിലേക്ക് ആക്കി...
 
ഇപ്പൊ അത്‌ ഇച്ചായൻ എന്ന് ആക്കി..
 
Whats app എടുത്തു..
 
 പിന്നെ എന്താ അയയ്ക്കും എന്നായി സംശയം....
 
Hi അയച്ചാലോ... അല്ലെങ്കിൽ ഹലോ എന്ന്...
 
 വേണ്ട വേണ്ട അതൊന്നും ശരിയാവില്ല...
 
എവിടെയാ.....
 
 അങ്ങനെ അയച്ചു പെട്ടെന്ന് അങ്ങനെ ആക്കാനാണ് തോന്നിയത്....
 
 ഈശ്വരാ കിടന്നിട്ട് ഉണ്ടാകുമോ എന്തോ...
 
 നോക്കിയപ്പോൾ ഡബിൾ ടിക്ക്....
 
വന്നു നെറ്റ് ഓഫ് ആക്കിയിട്ടില്ല....
 
      🌹🌹🌹🌹🌹🌹🌹🌹🌹🌹
 
പെണ്ണിനെ കാണാഞ്ഞിട്ടും മെസ്സേജ് ഒന്നും അയക്കാൻ പറ്റാഞ്ഞത്  ആകപ്പാടെ ഒരു വിഷമം...
 
 ചാച്ചന് വാക്കുകൊടുത്തു പോയതുകൊണ്ട് അല്ലെങ്കിൽ ഞാൻ അങ്ങോട്ട് മെസ്സേജ് അയച്ചേ നെ...
 
 കിടന്നിട്ട് ഉറക്കം വരുന്നില്ല....
 
 വെറുതെ ഫോണിൽ സിനിമയും കണ്ടു കിടന്നു....
 
 വാട്സാപ്പിൽ മെസ്സേജ് നോട്ടിഫിക്കേഷൻ...
 
 ഇതാരാ ഈ പാതിരായ്ക്ക് മെസേജ് അയക്കാൻ ...
 
അച്ചു....
 
അവളോ...
 
 ഇതുവരെ കിടന്നില്ലേ അവള്...
 
 ആകപ്പാടെ ഒരു സന്തോഷം...
 
 കണ്ണും മനസ്സും ഒക്കെ നിറഞ്ഞു...
 
 പെട്ടെന്ന് സിനിമ മാറ്റിയിട്ട് വാട്സ്ആപ്പ് ഓപ്പൺ ആക്കി...
 
 നോക്കിയപ്പോൾ പെണ്ണ് ഓൺലൈനിൽ ഉണ്ട്.
 
 എവിടെ ഇന്ന് മെസ്സേജ് അയച്ചിട്ടുണ്ട്...
 
 അപ്പോൾ എന്നെ കാണാഞ്ഞു വിഷമം ഒക്കെ ഉണ്ടല്ലേ....
 
 മെസ്സേജ് റീഡ് ചെയ്തിട്ടു ഒന്നും മിണ്ടാതിരുന്നു...
 
 ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ പെണ്ണ് എന്തോ ടൈപ്പ് ചെയ്യുന്നുണ്ട്...
 
 എവിടെയാണെന്ന് ചോദിച്ചത് കേട്ടില്ലേ....
 
 അപ്പൊ പെണ്ണിനു മിണ്ടാൻ ഒക്കെ അറിയാം....
 
 ഞാൻ ചാച്ചൻ റെ കൂടെ ഒരു സ്ഥലം വരെ വന്നേക്കുവാ രണ്ടുദിവസം കഴിഞ്ഞ് നാട്ടിലെത്തും... എന്ന് വോയ്സ് മെസേജ് അയച്ചിട്ടും..
 
ആ.. ശരി എന്ന് പറഞ്ഞു റിപ്ലൈ വന്നു..
 
 പിന്നെ ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ ഗുഡ്നൈറ്റ് പറഞ്ഞ് അവൾ പോയി....
 
 എന്നാലും ഒരുപാട് സന്തോഷം...
 
തുള്ളിചാടാൻ തോന്നി 
 
 ഫോണും പിടിച്ചോണ്ട് ചാച്ചൻ കിടക്കുന്ന റൂമിലേക്ക് ഒറ്റ ഓട്ടമായിരുന്നു...
 
 ചാച്ചാ ചാച്ചാ എണീറ്റെ...
 
എന്നാടാ എന്നാടാ കൊച്ചേ... എന്നാ പറ്റി...
 
 ചാച്ചാ നോകിക്കെ അവൾ മെസ്സേജ് അയച്ചിരുന്നു....
 രാത്രി ഉറങ്ങാതെ എന്നെ നോക്കിയിരിക്കുകയായിരുന്നു...
 
 ഞാൻ എവിടെ പോയി എന്ന് ചോദിച്ച് മെസ്സേജ് അയച്ചു....
 
 ഇപ്പോ ചാച്ചനു  വിശ്വാസമായില്ലേ.... അവൾക്ക് എന്നോട് ഇഷ്ടം ഉണ്ടെന്ന്....
 
 പറഞ്ഞുതീർന്നതും ചാച്ചന് ഒറ്റ ചവിട്ട് ആയിരുന്നു...
 
പ്ഫാ.... നട്ടപ്പാതിരയ്ക്ക് മനുഷ്യനെ പേടിപ്പിക്കാൻ വന്നേക്കുവാ അവൻ.. ഉറക്കോം പോയല്ലോ തമ്പുരാനെ .... നിനക്ക് ഭ്രാന്ത് ആണോ ചെക്കാ രാവിലെ എണീക്കുമ്പോൾ പറഞ്ഞാൽ പോരേ...
 
 എന്റെ കർത്താവേ ഞാൻ ആകെ പേടിച്ചു പോയി....വല്ല അറ്റാക്കും വന്നു ചത്തേനെ....
 
 അത് ചാച്ചാ ഞാൻ പെട്ടെന്നുള്ള സന്തോഷം കൊണ്ടുവന്നത് ഓർത്തില്ല സോറി...
 
 അവന്റെ ഒരു സോറി പോയി കിടന്നുറങ്ങടാ......
 
 സാം എണീറ്റ് ചാച്ചനു ഒരു ഉമ്മയും കൊടുത്ത ഓടി മുറിയിൽ നിന്നും ഇറങ്ങി...
 
 ഇങ്ങനെയൊരു ചെക്കൻ....
 
ചിരിച്ചുകൊണ്ട് ചാച്ചൻ കിടന്നു .....
 
         🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
 
സാമിന്റെ റിപ്ലൈ കിട്ടിക്കഴിഞ്ഞപ്പോൾ ആകെ ഒരു സമാധാനം.....
 
 മനസ്സിനൊരു ആശ്വാസം.....
 
 ഹോ ഇത് നേരത്തെ ചെയ്താൽ മതിയായിരുന്നു എന്റെ ഉറക്കം വെറുതെ പോയി......
 
         🌹🌹🌹🌹🌹🌹🌹🌹🌹🌹
 
രാവിലെ എണീക്കുമ്പോൾ മനസ്സിന് പതിവിലും സന്തോഷം തോന്നി....
 
പിന്നേ രണ്ടു ദിവസം കഴിയാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു...
 
തുടരും...
 
 

എന്റെ പെണ്ണ് 5

എന്റെ പെണ്ണ് 5

4.8
3874

    രാവിലെ എണീക്കുമ്പോൾ മനസ്സിന് പതിവിലും സന്തോഷം തോന്നി....   പിന്നേ രണ്ടു ദിവസം കഴിയാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു...            🌹🌹🌹🌹🌹🌹🌹🌹🌹   എങ്ങനെയെങ്കിലും നാട്ടിലേക്ക് എത്തിയാൽ മതി എന്നായി....    ഇഷ്ടമാണെന്ന് ഒരു വാക്ക് അവളുടെ വായിൽ നിന്ന് നേരിട്ട് കേൾക്കാൻ മനസ്സ് അത്രയും കൊതിച്ചിരുന്നു....    മനപ്പൂർവ്വം രണ്ട് ദിവസത്തേക്ക് മെസ്സേജ് ഒന്നും അയച്ചില്ല...    അവൾ തിരിച്ചും അയച്ചില്ല... ഒരു ഒളിച്ചു കളി...                  🥰🥰🥰🥰🥰🥰🥰   രണ്ടു ദിവസം ആയി രാത്രിയിലെ ഗുഡ് നൈറ്റ് പറയാൻ ഉള്ള മെസ്സേജ് കാണുന്നില്ല...    ഇ