Aksharathalukal

എന്റെ പെണ്ണ് 5

 
 
രാവിലെ എണീക്കുമ്പോൾ മനസ്സിന് പതിവിലും സന്തോഷം തോന്നി....
 
പിന്നേ രണ്ടു ദിവസം കഴിയാൻ ഉള്ള കാത്തിരിപ്പ് ആയിരുന്നു...
 
         🌹🌹🌹🌹🌹🌹🌹🌹🌹
 
എങ്ങനെയെങ്കിലും നാട്ടിലേക്ക് എത്തിയാൽ മതി എന്നായി....
 
 ഇഷ്ടമാണെന്ന് ഒരു വാക്ക് അവളുടെ വായിൽ നിന്ന് നേരിട്ട് കേൾക്കാൻ മനസ്സ് അത്രയും കൊതിച്ചിരുന്നു....
 
 മനപ്പൂർവ്വം രണ്ട് ദിവസത്തേക്ക് മെസ്സേജ് ഒന്നും അയച്ചില്ല...
 
 അവൾ തിരിച്ചും അയച്ചില്ല...
ഒരു ഒളിച്ചു കളി...
 
               🥰🥰🥰🥰🥰🥰🥰
 
രണ്ടു ദിവസം ആയി രാത്രിയിലെ ഗുഡ് നൈറ്റ് പറയാൻ ഉള്ള മെസ്സേജ് കാണുന്നില്ല...
 
 ഇപ്പൊ നാട്ടിൽ വരുമല്ലോ..
 
 അങ്ങോട്ടേക്ക് മെസ്സേജ് അയക്കാൻ ഒരു മടി...
 
 നേരിട്ട് കാണാ ..
 
     🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
 
 സാധാരണ കടയിലേക്ക് പോകുമ്പോൾ അധികം ഒരുങ്ങാൻ ഒന്നും ഇല്ല യൂണിഫോം സാരിയാണ് അതാണ് സ്ഥിരം വേഷം..
 
 ഇന്നെന്തോ ഒരുങ്ങിയിട്ടും ഒരുങ്ങിയിട്ടും മതിയാവുന്നില്ല...
 
 രണ്ടുമൂന്നു തവണ കണ്ണാടിയുടെ മുന്നിൽ നിന്ന് നോക്കി...
 
 അവസാനം അമ്മ വന്നു കണ്ണുരുട്ടിയപ്പോഴാണ് പോവാൻ ഇറങ്ങിയത്....
 
 അന്ന് പക്ഷേ വൈകുന്നേരം വരെ ആയിട്ടും ആൾ കടയിലേക്ക് വന്നില്ല...
 
                ❣️❣️❣️❣️❣️❣️❣️
 
 ബാംഗ്ലൂർന്ന് വെളുപ്പിന് തന്നെ വീട്ടിലെത്തി...
 
 കുറച്ചുനേരം കിടന്നുറങ്ങി..
 
 പെണ്ണിനെ കാണാൻ പോകാം എന്ന് വിചാരിച്ചു പിന്നെ വേണ്ടെന്നു തോന്നി...
 
 രണ്ടുദിവസം ഇങ്ങനെ അങ്ങ് പോകട്ടെ..
 
 അല്ലെങ്കിൽ അവളുടെ വായീന്ന് ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്നത് കേൾക്കാൻ പറ്റില്ല...
 
 നേരത്തെ തടി മില്ലിലേക്ക് പോയി, പിന്നെ ചെമ്മീൻ കെട്ടിലേക്ക്...
 
 രണ്ട് മൂന്ന് ദിവസം ഇല്ലാത്തത് പിടിപ്പത് പണിയുണ്ടായിരുന്നു ഒക്കെ കഴിഞ്ഞു വന്നപ്പോൾ പാതിരാത്രി...
 
 ഫോൺ എടുത്ത് നോക്കി അവളുടെ മെസ്സേജ് ഒന്നും വന്നിട്ടില്ല..
 
 ഭക്ഷണം കഴിച്ച് നേരെ കിടന്നുറങ്ങി....
 
          ❣️❣️❣️❣️❣️❣️❣️❣️❣️❣️
 
 ഇന്നലെ വരും എന്നല്ലേ പറഞ്ഞത് അപ്പോ ഇന്ന് കടയിൽ വരേണ്ടത് ആണല്ലോ പിന്നെ എന്തുപറ്റി...
 
 രാത്രിയായിട്ടും മെസ്സേജ് ഒന്നും വന്നില്ലല്ലോ ഇനി വന്നിട്ട് ഉണ്ടാവില്ലേ...
 
 ചിലപ്പോൾ യാത്ര ക്ഷീണം കൊണ്ട് പുറത്തേക്കൊന്നും ഇറങ്ങിയിട്ട് ഉണ്ടാവില്ല അത്‌ ആയിരിക്കും ...
 
 ചോദ്യവും ഉത്തരവും അവളുടെ മനസ്സ് തന്നെ പറഞ്ഞു....
 
 പിറ്റേ ദിവസവും ഇത് തന്നെ ആവർത്തിച്ചു അവന്റെ ഫോണോ മെസ്സേജോ ഒന്നും വന്നില്ല. കടയിലേക്കും വന്നില്ല..
 
 രാത്രി വിളിക്കാം എന്ന് വിചാരിച്ചു പിന്നെ വീട്ടിൽ നിന്ന് വിളിച്ച അത് പ്രശ്നമാകും.. നാളെ ഞായറാഴ്ചയല്ലേ അമ്പലത്തിലേക്ക് പോകാം അവിടെ വച്ച് വിളിക്കാം...
 
 രാവിലെ അമ്മയോട് പറഞ്ഞ് അമ്പലത്തിലേക്ക് പോയി ഇടയ്ക്കിടയ്ക്ക് അമ്പലത്തിൽ പോകരുത് ഉള്ളതുകൊണ്ട് അമ്മയ്ക്ക് പ്രത്യേകിച്ച് സംശയമൊന്നും തോന്നിയില്ല....
 
 അമ്പലത്തിൽ കേറി തൊഴുതു ദേവിയെ മനസ്സുനിറഞ്ഞ് പ്രാർത്ഥിച്ചു...
 
 മനസ്സില് ഇഷ്ടം കയറിപ്പോയി... പറിച്ചു മാറ്റാൻ ആവാത്ത വിധം ഇപ്പോൾ അത് എന്റെ ഉള്ളിലുണ്ട്...
 
 എത്രനാൾ വേണമെങ്കിലും ഞാൻ കാത്തിരുന്നു കൊള്ളാം എന്തുവേണമെങ്കിലും സഹിച്ചോളാം അവസാനം എനിക്ക് തന്നെ തന്നെ തന്നേക്കണേ ഭഗവതി...
 
 കൂടെയുണ്ടാവണം അമ്മേ...
 
 മനസ്സുനിറഞ്ഞ് അമ്മയോട് പ്രാർത്ഥിച്ചു...
 
 അമ്പലത്തിന്റെ സൈഡിലുള്ള കുളക്കടവിലേക്ക് ചെന്നു അവിടെ ഈ സമയത്ത് ആരും അങ്ങനെ വന്നിരിക്കും ഒന്നുമില്ല...
 
 ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തു ആകെ ഒരു വെപ്രാളം കൈയൊക്കെ വിറക്കുന്നുണ്ട്....
 
 ബെല്ല് പോകുന്തോറും ടെൻഷൻ കാരണം ആകെ വിയർക്കാൻ തുടങ്ങി....
 
ഹലോ....
 
 ഇച്ചായൻ റെ ശബ്ദം...
 
 തിരിച്ച് അങ്ങോട്ട് എന്തെങ്കിലും പറയാം എന്ന് വിചാരിച്ച ശബ്ദം എന്തെങ്കിലും പുറത്തു വരണ്ടേ...
 
📞ഹലോ.... മിണ്ടാൻ വയ്യെങ്കിൽ പിന്നെ എന്തിനാ വിളിച്ചത്..
 
📞 ഹെലോ.. ഞാൻ കാണാത്തതുകൊണ്ട് എവിടെയാണെന്ന് അറിയാൻ...
 
 വിക്കിവിക്കി ഒരുവിധം പറഞ്ഞൊപ്പിച്ചു...
 
📞 എന്നെ കണ്ടില്ലെങ്കിൽ നിനക്കെന്താ.. നിന്നെ ബുദ്ധിമുട്ടിക്കരുത് എന്നല്ലേ പറഞ്ഞേ എന്നെ ഇഷ്ടമല്ലെന്ന്...
 
 അങ്ങനെ ഒരു മറുപടി ഇച്ചായൻ ഭാഗത്തുനിന്നും പ്രതീക്ഷിച്ചില്ല തിരിച്ചു എന്ത് പറയുമെന്ന് അറിയില്ല മിണ്ടാതിരുന്നു...
 
📞 ചെവി കേൾക്കില്ലേ കൊച്ചേ നിനക്ക് എനിക്ക് വേറെ പണി ഉള്ളത് ആണ്...
 
📞 ഞാൻ..... പിന്നെ... വരും എന്നല്ലേ പറഞ്ഞത്..... കാണാതിരുന്നപ്പോൾ എന്തുപറ്റി എന്നറിയാൻ...
 
📞 ഞാൻ ചിലപ്പോ വരും വരാതിരിക്കും അതിന് നിനക്കെന്താ... എനിക്ക് എന്തെങ്കിലും പറ്റിയാലും നിനക്ക് പ്രശ്നമൊന്നും ഇല്ലല്ലോ... നീ പോ ഞാൻ ചത്താലും എനിക്കൊന്നുമില്ല നിനക്ക് ഇഷ്ടം അല്ലല്ലോ പിന്നെന്താ...
 
 മറുവശത്ത് മറുപടിയൊന്നും വന്നില്ല കുറച്ചു കഴിഞ്ഞപ്പോൾ ഒരു  കരച്ചിൽ കേട്ടു അപ്പോൾ തന്നെ ഫോൺ കട്ടായി...
 
പെട്ടന്ന് അങ്ങനെ കേട്ടപ്പോൾ വല്ലാണ്ട് ആയി... കരച്ചിൽ വന്നു ഇഷ്ടമുള്ളത് കൊണ്ടല്ലേ ഞാൻ  വിളിച്ചത്...
 
 കർത്താവേ ഞാൻ വെറുതെ ഒന്ന് ചൂടാക്കാൻ പറഞ്ഞതാ പ്രശ്നമായോ...
 
 അപ്പോൾ തന്നെ തിരിച്ചു വിളിച്ചു...
 
 ഓരോ തവണ വിളിക്കുമ്പോഴും അവർ ഫോൺ കട്ടാക്കി...
 
 അഞ്ചാറു പ്രാവശ്യം വിളിച്ചു കഴിഞ്ഞാണ് അവൾ ഫോൺ എടുത്തത്...
 
ന്താ....
 
അവൾ കരഞ്ഞിട്ടുണ്ട് എന്ന് ശബ്ദം കേട്ടാൽ തന്നെ മനസ്സിലാവും..
 
📞 നി എവിടെ ആണ്...
 
📞അമ്പലത്തിൽ
 
📞 അന്ന് വന്ന ദേവിടെ അമ്പലത്തിൽ ആണോ....
 
📞 ആ...
 
📞 അവിടെ നിക്ക് ഞാൻ വരാം.. പോവരുത് കേട്ടോ..
 
അവളുടെ മറുപടി ക്ക് കാത്തു നിൽക്കാതെ അവൻ ഫോൺ കട്ട്‌ ആക്കി....
 
ഞാൻ ആരും അല്ല എന്നല്ലേ പറഞ്ഞത്.. പിന്നേ എന്തിനാണ് വരുന്നത്...
 
കുളപ്പാടവിൽ ഇരുന്നു കല്ലുകൾ പെറുക്കി വെള്ളത്തിലേക്ക് ഇട്ടു അവൾ അവിടെ തന്നെ ഇരുന്നു...
 
പെട്ടന്ന് ആണ് ഫോൺ ബെൽ അടിച്ചത്. നോക്കിയപ്പോൾ ഇച്ചായൻ...
 
എണീറ്റു നോക്കിയപ്പോൾ താഴെ ആലിന്റെ ചുവട്ടിൽ നിൽക്കുന്ന കണ്ടു..
 
അവിടേക്ക് ചെല്ലാൻ കൈ കൊണ്ട് കാണിച്ചു....
 
ഞാൻ ചെല്ലുന്നത് കണ്ട് ആള് കാറിലേക്ക് കയറി...
 
കേറടി....
 
ഫ്രണ്ട് ഡോർ തുറന്നു തന്നു...
 
ആദ്യം ഒന്നു മടിച്ചു. പിന്നേ എന്തും വരട്ടെ എന്ന് വിചാരിച്ചു കയറി...
 
മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു...
 
        🌹🌹🌹🌹🌹🌹🌹🌹🌹🌹
 
വിളിച്ചപ്പോൾ പെണ്ണ് വരും എന്ന് വിചാരിച്ചില്ല..
 
കരഞ്ഞു എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവും..
 
കണ്ണും മൂക്കും ഒക്കെ ചുവന്ന് ഇരിക്കുന്നു...
 
       🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
 
കാർ ആളൊഴിഞ്ഞ റോഡിലേക്ക് കയറി അവിടെ ഒരു വലിയ മരത്തിനു ചുവട്ടിൽ വണ്ടി നിർത്തി.....
 
ഇറങ്ങു.....
 
 സാം  ഇറങ്ങി കുറച്ചുകഴിഞ്ഞ് ആണ് അശ്വതി ഇറങ്ങിയത്...
 
 അവന്റെ മുഖത്തേക്ക് പോലും നോക്കാതെ തലകുനിച്ച് നിൽക്കുന്ന അവളെ കണ്ടു  വാത്സല്യം തോന്നി...
 
 ചോദിക്ക് എന്താണ് നിനക്ക് അറിയേണ്ടത് .....
 
 അവൾ ഒന്നും മിണ്ടാതെ നിന്നു...
 
 കവിളിൽ കൂടി ഒലിച്ചിറങ്ങുന്ന കണ്ണുനീർ കണ്ട് അവൾ കരയുകയാണ്ന്ന് അവനു മനസ്സിലായി...
 
കൊച്ചേ ഞാൻ വെറുതെ ഒരു തമാശക്ക് പറഞ്ഞില്ല നിനക്ക് ഇങ്ങനെ ഫീൽ വിചാരിച്ചില്ല ...
 
 പിന്നെ ഫീൽ ആവന് വേണ്ടി ഒന്നും ഇല്ല ഞാൻ നിന്റെ ആരും അല്ലല്ലോ....
 
 പിന്നെ ഇപ്പോ എനിക്ക് എന്ത് പറ്റിയാലോ ഞാൻ എവിടെ പോയാലും നിനക്കെന്താ..
 
 അങ്ങനെയാണോ അങ്ങനെയാണോ നിങ്ങൾ മനസ്സിലാക്കിയത്...
 
 എവിടെപ്പോയാലും എന്തെങ്കിലും പറ്റിയാലും എനിക്കൊന്നുമില്ല അങ്ങനെയാണെങ്കിൽ ഞാൻ പിന്നെന്തിനു എവിടെ എന്ന് ചോദിച്ചു അന്വേഷിക്കണം....
 
 നാട്ടിലുള്ള ആണുങ്ങൾ ഒക്കെ എവിടെ പോയി എന്ന് അന്വേഷിക്കുന്ന ഒരു ആളാണ് ഞാൻ അങ്ങനെയാണോ എന്നെ കരുതിയത്....
 
 ഇഷ്ടം ഉള്ളതുകൊണ്ടല്ലേ അന്വേഷിക്കുന്നത്.... അതുകൊണ്ടല്ലേ വിവരമൊന്നും ഇല്ലാതാകുമ്പോൾ വിഷമം വരുന്നത് ഉറങ്ങാൻ പറ്റാത്തത്....
 
 അപ്പൊ ഫോൺ വിളിച്ചു ചോദിക്കുമ്പോൾ അങ്ങനെയാണോ പറയുന്നത്...
 
 അവൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നിന്നു...
 
ഇഷ്ടമാണെന്ന് ഒരു വാക്ക് നിന്റെ വായിൽ നിന്ന് കേൾക്കാൻ വേണ്ടിയല്ല ഞാൻ ഇത്രയും ചെയ്തത്...
 
 നീ ഇങ്ങനെ കരയുന്നു ഞാൻ വിചാരിച്ചില്ല കേട്ടോ സത്യമായിട്ടും കർത്താവാണെ സത്യം....
 
അത്രക്ക് ഇഷ്ടം ആണോ പെണ്ണെ....
അവൻ അവളുടെ താടി പിടിച്ചു അവനു നേരെ ഉയർത്തി..
 
കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ  അവന് അവനോട് തന്നെ ദേഷ്യം തോന്നി....
 
സോറി.....
 
അവളുടെ കണ്ണുനീർ കൈകൾ കൊണ്ട് തുടച്ചു മാറ്റി....
 
 ഞാൻ പറഞ്ഞില്ലേ വെറുതെ നിന്നെ ഒന്ന് ചൂടാക്കാൻ പറഞ്ഞതാ... നീ കരയരുത് പ്ലീസ് എനിക്ക് വിഷമമാകും....
 
അശ്വതി ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു നിന്നു....
 
സാം അവളെ അവനോട് ചേർത്ത് നിർത്തി......
 
സോറി സോറി സോറി
 
ആയിരം വട്ടം സോറി... ഇനി അങ്ങനെ പറയില്ല. നിന്റെ ഇഷ്ടം അറിയാൻ വേണ്ടി ആയിരുന്നു... അത് അറിഞ്ഞുഇപ്പൊ ഞാൻ ഹാപ്പി ആണ് ലോകത്ത് മറ്റു ആരെക്കാളും......
 
അത്രെയും പറഞ്ഞു അവൻ അവളുടെ രണ്ടു കണ്ണുകലിലും ഉമ്മ കൊടുത്തു....
 
ഞെട്ടി പിന്മാറാൻ നോക്കിയ അവളെ ഒന്നൂടെ തന്നിലേക്ക് ചേർത്തു നിർത്തി...
 
ഇനി കരയരുത്.. ഞാൻ ആയിട്ട് ഒരിക്കലും നിന്റെ കണ്ണ് നിറയാൻ സമ്മതിക്കില്ല.. മരണം വരെ ഇങ്ങനെ ചേർത്ത് നിർത്തും....
 
അവിടുന്നു തുടങ്ങുക ആയിരുന്നു രണ്ടാളുടേം പ്രണയം...
 
പരസ്പരം ഉള്ള ഫോൺ വിളികളിലൂടെയും ചെറിയ കണ്ടു മുട്ടലുകളിലൂടെയും പരസ്പരം മത്സരിച്ചു അവർ പ്രണയിച്ചു...
 
അവളുടെ പുറകെ നടന്നു ഒരു ചീത്ത പേര് ഉണ്ടാക്കാൻ അവൻ തയാറാല്ലാരുന്നു. അതുകൊണ്ട് തന്നെ തമ്മിലുള്ള കാഴ്ചകൾ വളരെ കുറച്ചു ആയിരുന്നു... എന്നാലും കിടക്കാൻ പോകുന്നതിന് മുന്നേ രണ്ടാളും വീഡിയോ കാൾ വിളിക്കും.. മിണ്ടാൻ പറ്റുന്ന സാഹചര്യം അല്ലങ്കിൽ കൂടി മനസ്സുകൾ കൊണ്ട് അവർ സംസാരിക്കും.അങ്ങനെ മനോഹര മായ ഒരു പുഴ പോലെ ആ പ്രണയം ഒഴുകി....
 
തുടരും 
 
 

എന്റെ പെണ്ണ് 6

എന്റെ പെണ്ണ് 6

4.6
3799

        പരസ്പരം ഉള്ള ഫോൺ വിളികളിലൂടെയും ചെറിയ കണ്ടു മുട്ടലുകളിലൂടെയും പരസ്പരം മത്സരിച്ചു അവർ പ്രണയിച്ചു...   അവളുടെ പുറകെ നടന്നു ഒരു ചീത്ത പേര് ഉണ്ടാക്കാൻ അവൻ തയാറാല്ലാരുന്നു. അതുകൊണ്ട് തന്നെ തമ്മിലുള്ള കാഴ്ചകൾ വളരെ കുറച്ചു ആയിരുന്നു... എന്നാലും കിടക്കാൻ പോകുന്നതിന് മുന്നേ രണ്ടാളും വീഡിയോ കാൾ വിളിക്കും.. മിണ്ടാൻ പറ്റുന്ന സാഹചര്യം അല്ലങ്കിൽ കൂടി മനസ്സുകൾ കൊണ്ട് അവർ സംസാരിക്കും.അങ്ങനെ മനോഹര മായ ഒരു പുഴ പോലെ ആ പ്രണയം ഒഴുകി....           🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹    ദിവസങ്ങൾ മാസങ്ങളായി...    മനോഹരമായി അവരുടെ പ്രണയകാലം കടന്നുപോയി...    അശ്