Aksharathalukal

അറിയുന്നുവോ നീ എൻ പ്രണയനൊമ്പരം..

മൗനമായിരുന്ന  എൻ  മാനസവീണയിൽ
എന്തിനായിരുന്നു.............
 
നീ  പ്രണയത്തിൻ  ശ്രുതിചേർത്തു  പാടിയതു?
 
നിനക്കായി  ഞാൻ  വീണ്ടും  എഴുതി.....
 
 
എന്നിട്ടും  നീ  എന്തേ  അറിഞ്ഞില്ല...
എൻ   അനുരാഗം...........................
 
ആഗ്രഹിക്കാനോ..... മോഹിക്കാനോ..
അർഹതയില്ലെന്നു   അറിയാം...........
 
എങ്കിലും .... ഒരു  ജന്മമെങ്കിലും   തരുമോ.......
.
എൻ   സീമന്തരേഖയിൽ   നിൻ  പ്രണയത്തിൻ.......
 
സിന്ദൂരം   ചാർത്തിടാൻ.........
 
ഒരേയൊരു   ജന്മം..........................
 
നിന്നിലെ  പാതിയാകുവാൻ........
 
മൗനമായിരുന്നു   എൻ  പ്രണയം............
 
നിന്നെ   കാണുമ്പോൾ  മാത്രം  തിളങ്ങിയ
എൻ  മിഴികളെ  നീ  കണ്ടിരുന്നുവോ.....
 
ഇല്ലായിരിക്കാം....... അല്ലേ......
 
ഒരു   പക്ഷേ..........
 
സ്നേഹിക്കാൻ  മാത്രമേ   കഴിയൂ........
 
തിരികെ  നിൻ  പ്രണയത്തിനു
അർഹയാവാൻ 
യോഗ്യതയില്ലാത്തവളാകാം    ഞാൻ.....
 
അറിയുന്നുവോ.......................
 
ഒരിക്കൽ  പാദസരത്തിൻ  ഈണങ്ങളാൽ  തഴുകിയ കാൽപാദങ്ങളിൽ......................
 
ഇന്നും.................
 
തഴുകീടുന്നതു  ഭ്രാന്തിന്റെ   ചങ്ങലകിലുക്കമാണു....................
 
നിന്നോടുള്ള   പ്രണയം.........
 
അതു..... ഇന്നു.... എന്നെ.... ഒരു .........
 
ഭ്രാന്തിയാക്കി    മാറ്റി...............................
 
ഒരിക്കലും   വിളിക്കാൻ  അർഹതയില്ലെന്നു   അറിയാം........
 
എങ്കിലും........................
 
ഒരേയൊരു  തവണ.............
 
അത്രമേൽ    ആർദ്രമായി.........
 
പ്രണയത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️
വിളിച്ചോട്ടെ      ഞാൻ.......................