Aksharathalukal

നിൻ നിഴലായി.. ✨️part 17

part 17

✍️Nethra Madhavan 


    രാവിലെ പണിയൊക്കെ കഴിഞ്ഞു വെറുതെ ഫോൺ നോക്കിയിരിക്കുവായിരുന്നു ആദി... ഫേസ്ബുക്കിലെ രഘുവിന്റെ msg കണ്ടു.. അതിനു എന്ത് റിപ്ലൈ കൊടുക്കണം എന്നാണ് ആലോചനം..

"ആളെ മനസ്സിലായില്ലെന്നോ? ഒരു പേര് പറയണം....എന്താ ഇപ്പൊ പറയാ.. പുള്ളിക്ക് പരിചയമില്ലാത്ത പേരാണെൽ തീർന്നു.. ഭയങ്കര കോമൺ ആയുള്ള പേര് വേണം പറയാൻ.."(ആത്മ )

"അഭിരാമി എന്നിട്ടാലോ... ഒരു കോളേജിൽ മിനിമം ഒരു രണ്ടു മൂന്നു അഭിരാമിയെങ്കിലും ഉണ്ടാകും.. അപ്പൊ അതു ഫിക്സ് "

  ആദി രഘുവിനു msg അയച്ചു..

"ഞാൻ അഭിരാമിയാ ഏട്ടാ.."

"ഏട്ടനല്ല പൊട്ടൻ  മോനെ രഘു ആദി കളി തുടങ്ങീട്ടൊള്ളു "

     ആദി മനസ്സിൽ ഓർത്തുകൊണ്ട് ചിരിച്ചു..

******* ********  ******
   
  ഓഫീസിൽ പോവാൻ നല്ല മടിയാണേലും ഒരു ദിവസം പോയില്ലെങ്കിൽ അന്ന് വെറുതെ ഇരുന്നു മടുക്കും.. നന്ദുന് എന്തോ aasignment.. രാവിലെ തൊട്ടു അതിന്റെ മുന്നിൽ.. ആദിയാണേൽ ഫോണും കുത്തികൊണ്ടിരിക്കണ്ട്..

അങ്ങനെ നീണ്ട നേരത്തെ ആലോചനയ്ക്കു ശേഷം ഞാൻ ആ തീരുമാനം എടുത്തു.. വീട് ഒന്ന് വൃത്തിയാകാം.. ആദി ഉച്ചത്തേക്കു ഫുഡ്‌ ഉണ്ടാക്കാന്നു ഏറ്റു.. അപ്പൊ ക്ലീനിങ് ഞാൻ ഒറ്റയ്ക്കു..

ഹാളും ഞങ്ങളുടെ റൂമൊക്കെ ഞാൻ അടിച്ചുവാരി തുടച്ചിട്ടു.. ഇനി സ്റ്റോർ റൂം തുടയ്ക്കാനായി ഞാൻ അങ്ങോട്ടേക്ക് നടന്നു ..

എന്നാൽ പാതിവഴിയിലെത്തിയതും എന്റെ ധൈര്യം ചോർന്നു.. ഇന്നലെ നടന്ന സംഭവങ്ങളും അന്ന് കണ്ട ദുസ്വപ്നവും എന്റെ മനസ്സിലേക്കു വന്നു..

അങ്ങോട്ടേക്ക് പോകണോ എന്ന് ഓർത്തുകൊണ്ട് ഒരു നിമിഷം ഞാൻ നിന്നു..

"തനിക്കു ചുറ്റും ആരുമില്ല ജാനകി.. താൻ കാണുന്ന ആളുകളെല്ലാം തന്റെ മാത്രം തോന്നലുകളാണ്. അവയൊന്നും സത്യമല്ല.. കണ്ണിനു വിശ്വസിക്കാൻ ആകാത്ത എന്ത് കാഴ്ച കണ്ടാലും അതെല്ലാം വെറും മായ ആണെന്ന് കരുതികോളണം.. ഒരിക്കലും നിന്നു പോകരുത് അതു തന്നെ വീണ്ടും പുറകിലേക്കു വലിക്കുകയൊള്ളു.. എപ്പോഴും മുന്നോട്ട് പോവുക മാത്രമേ ചെയ്യാവു.."

     കുട്ടികാലത്തെ ഡോക്ടറുടെ ആ വാക്കുകൾ വീണ്ടും എന്റെ കാതിൽ എത്തി.. അതെ എല്ലാം എന്റെ മാത്രം തോന്നലുകളാണ്.. നന്ദുവിനോ ആദിക്കോ ഇല്ലാത്ത എന്ത് കുഴപ്പമാണ് തനിക്കുള്ളത്

**** ***** ****

"ജാനിക്കു ഭ്രാന്താണ്.. അവളോട്‌ മിണ്ടണ്ടാന്ന എന്റെ അച്ഛൻ പറഞ്ഞെ "

     സഹപാഠിയുടെ വാക്കുകളും അവളുടെ ചെവിയിൽ മുഴങ്ങി..

"ഇല്ല ജാനിക്കു ഭ്രാന്തില്ല.."

    അവൾ മനസ്സിൽ പറഞ്ഞു..

അവൾ സ്റ്റോർ റൂമിലേക്ക് നടന്നു.. പൂട്ടിയിട്ട വാതിൽ മെല്ലെ തുറന്നു.. ഇന്നാളത്തേ തീ പിടിത്തതിന്റെ പ്രേത്യഘാതമേന്നോണം ഭിത്തിയിലാകെ കരിപിടിച്ചിരിക്കുകയാണ്...അതു ആ മുറിയിയിലെ ഇരുട്ടിനെ  തീവ്രമാക്കി..വീടിന്റെ മറ്റു ഭാഗങ്ങളിൽ ഒന്നുമില്ലാത്തൊരു നിശബ്ദത അവിടെ അവൾക്കു തോന്നി..

അവളുടെ നിശ്വാസങ്ങൾ മുറിയിൽ മുഴങ്ങി കേൾക്കാം...

പെട്ടെന്നെന്തോ ശബ്ദം കേട്ട ജാനി ഒന്നു ഞെട്ടി.. അവൾ ശബ്ദം കേട്ട ഭാഗത്തേക്കു നോക്കി..പഴയൊരു ഇരുമ്പ് അലമാരിയാണ്.. അതിന്റെ വാതിൽ തുറന്നു വരുന്ന  ശബ്ദമാണ്.. ഇത്രെയും നാൾ തുറക്കാതെ ഇരുന്നുകൊണ്ടായിരികാം വളരെ ഭീകരമായ ശബ്ദത്തോട് കൂടിയാണ് വാതിൽ തുറന്നത്..

അവൾ അതിനെ പിടിക്കുന്ന മിഴികളാൽ   നോക്കി..മെല്ലെ അവൾ  അങ്ങോട്ട് ചുവടുകൾ വച്ചു....ആ  വാതിൽ മലക്കെ തുറന്നു.. വേണ്ടാത്ത എന്തെക്കെയോ വസ്തുക്കൾ കുത്തി നിറച്ചു വച്ചിരിക്കുവാണ്.. മുകളിലായി ഒരു പൊടിപിടിച്ച ബാഗ് ഇരിക്കുന്നതവൾ കണ്ടു..

അവൾ അതു താഴേക്കു ഇറക്കാൻ ശ്രേമിച്ചു.. ബാഗിൽ അമർത്തിയ കൈയിൽ ജാനിക്കു നനവ് തോന്നി.. അവൾ ബാഗിൽ നിന്നു കൈയെടുത്ത ശേഷ നോക്കി..

കൈയിൽ പറ്റിയിരിക്കുന്ന  നനവ് രക്തമാണെന്ന് കണ്ടതും ജാനി ഒന്ന് വിറച്ചു.. അവൾ മറ്റേ കൈ കൊണ്ട് വായ മൂടി.. അവൾ ബാഗിലേക്ക് നോക്കി.. അതിന്റെ ഒരു മൂലയിൽ നിന്നും രക്തം തുള്ളി തുള്ളിയായി ഒലിച്ചിറങ്ങുന്ന കണ്ടവൾ ഉറക്കെ കരഞ്ഞു...

"ആദി... നന്ദു..ഓടിവാ.."

   കരഞ്ഞുകൊണ്ട് വിളിച്ചതുകൊണ്ട് തന്നെ അവളുടെ വിളിക്കു അധികം ശബ്ദം ഉണ്ടായിരുന്നില്ല.... ആദിയും നന്ദുവും അവളുടെ വിളി കേട്ടില്ല...

പെട്ടെന്ന് ആ ബാഗ് താഴേക്കു വീണു.. പേടിച്ചുകൊണ്ട് പുറകേക്ക് നീങ്ങിയ ജാനി വെച്ച് വീഴാൻ ആഞ്ഞു.. അവൾ നിലത്തേക്കിരുന്നു.. ബാഗിൽ നിന്നു രക്തം തറയിലേക്ക് ഒഴുകാൻ തുടങ്ങി..

ആ കാഴ്ച മാത്രം മതിയായിരുന്നു ജാനിയുടെ
സമനില തെറ്റിക്കാൻ.. അവൾ വിരലുകൾ തലമുടിയിൽ കൊരുത്തു.. മുടിയിൽ പിടിച്ചവൾ ശക്തമായി വലിച്ചു.... പല്ലുകൾ കൂട്ടിപിടിച്ചു....

കരച്ചിലിന്റെ ശക്തി കൂടി.. രക്തം അവളുടെ ഡ്രസ്സിലേക്കും പടരുന്നതവൾ  അവൾ അറിഞ്ഞു..

അവൾ വേച്ചു വേച്ചു പുറകിലേക്കു നീങ്ങിക്കൊണ്ടിരുന്നു... റൂമിന്റെ ഒരു മൂലയിൽ എത്തിയതും അവൾ നിന്നു... കരഞ്ഞു കരഞ്ഞു ശബ്ദം പുറത്തേക്കു വരാത്ത അവസ്ഥയായി.. അവൾ എങ്ങൽ ചീന്തുകൾ മുറിയിൽ അലയടിച്ചു....
മുറിയാകെ പടരുന്ന രക്തത്തിന്റെ തീക്ഷ്ണ ഗന്ധം അവളുടെ സിരകളെ ഭ്രാന്ത്‌ പിടിപ്പിച്ചു.. അവൾ പല തരത്തിലുള്ള അപശബ്ദങ്ങൾ പുറപ്പെടുപ്പിക്കാൻ തുടങ്ങി..

കണ്ണുകളിലെ ഭയം വിട്ടുമാരി പകരം ക്രോധം അവയിൽ സ്ഥാനം അവയിൽ പിടിച്ചു.. അവളുടെ കണ്ണുകളിൽ തീ ആളി.. തന്റെ മുന്നിലുള്ള സർവ്വതിനെയും ചുറ്റുചാമ്പലാക്കാൻ തക്കവണ്ണം ആ അഗ്നി ജ്വലിച്ചു....
അവൾക്കു തനിക്കു ചുറ്റുമുള്ള എല്ലാത്തിനോടും അതിയായ ദേഷ്യം തോന്നി..
അവൾ എഴുനേറ്റു..സർവശക്തിയോട് കൂടി സ്വന്തം കൈ ഭീതിയിലേക്ക് ആഞ്ഞടിച്ചു.... അടിക്കുന്നതിന്റെ ശക്തി കൂടിയതനുസരിച്ചു കൈകൾ പൊട്ടി ചോര ഒലിക്കാൻ തുടങ്ങി.. അവളുടെ ആക്രോശങ്ങളുടെ ശബ്ദം കൂടി കൂടി വന്നതും ആദി ഓടി അവൾകരികിലേക്കെത്തി..

"ജാനി.. എന്താ നീ ഈ ചെയ്യണേ.. കൈ പൊട്ടി ചോര വരുന്നത് കണ്ടില്ലേ.."

    അവളേ പിടിക്കാൻ വന്ന ആദിയെ അവൾ പിറകിലേക്കു തള്ളി മാറ്റി.. അപ്പോഴാണ് നന്ദു വന്നത്.. ജാനി തള്ളിയിട്ടപ്പോൾ വീഴാൻ പോയ ആദിയെ നന്ദു പിടിച്ചു..

"എന്താ ജാനി ചേച്ചി ഈ കാട്ടനെ..വട്ട് പിടിച്ചോ..."

"ജാനി നീ ഇങ്ങു മാറ്"

    ആദിയും നന്ദുവും ചേർന്നവളെ പിന്നിലേക്കു മാറ്റി.. അവൾ വീണ്ടും ഊർന്നു നിലത്തേക്കു വീണു.. നിരങ്ങി നിരങ്ങി റൂമിന്റെ മൂലയിൽ പോയി ഇരുന്നു.. റൂമിനു ചുറ്റും കണ്ണുകൾ ഓടിച്ചു പിച്ചും പെയ്യും പറയാൻ തുടങ്ങി...

ആദിയും നന്ദുവും എന്ത് ചെയ്യണമെന്നറിയാതെ  സ്ഥബ്ദരായി നില്കുകയാണ്..

"ജാനി... മോളെ എഴുന്നേൽക്കു.."

     ആദി അവളെ ബലമായി പിടിച്ചു എഴുനേൽപ്പിക്കാൻ ശ്രമിച്ചു....എന്നാൽ ജാനി അവളുടെ പിടി വിടാനും കിടന്നു കുതറി..

പെട്ടെന്നാണ് വീടിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നത്.. കണ്ണൻ അതിൽ നിന്നു പുറത്തിറങ്ങി..ജാനിയുടെ വിവരം ആദി വിളിച്ചുപറഞ്ഞതനുസരിച്ചു  അവളെ കാണാൻ വന്നതായിരുന്നു അവൻ...മുൻ വാതിൽ തുറന്നു കിടക്കുന്നതു കണ്ടിട്ടും അവൻ കേറാൻ മടിച്ചു..

"ജാനി... ആദി.... നന്ദു "

     അവൻ മൂന്നുപേരെയും മാറി മാറി വിളിച്ചു.. അനക്കം ഒന്നും കേൾക്കാതെ അവൻ അകത്തേക്കു കയറി.. കുറച്ചു അകത്തേക്കു ചെന്നതും അവൻ സ്റ്റോർ റൂമിൽ നിന്നു ബഹളം കേട്ടു.. അവൻ അങ്ങോട്ടേക്ക് ഓടി..

എന്തെക്കെയോ പിച്ചും പെയ്യും പറഞ്ഞു കൈയെല്ലാം ഭീതിയിലേക്ക് ആഞ്ഞടിക്കുന്ന ജാനിയെയും അവളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്ന ആദിയെയും നന്ദുവിനെയുമാണ് കണ്ണൻ കണ്ടത്..


ജാനിയുടെ അവസ്ഥ കണ്ട് ഒരു നിമിഷം അവൻ നിശ്ചലനായി..

"മോളെ.. ജാനി.. എന്താടാ കാട്ടുന്നെ.."

    അവൻ അവൾക്കരികിലേക്കു  ഓടി.. കണ്ണൻ അവളെ ബലമായി പിടിച്ചു മാറ്റിയതും അവൾ  അവന്റെ കൈകളിലേക്കു ബോധരഹിതയായി വീണു....

"ജാനി.. എടാ.. എഴുന്നേൽക്കു.."

    അവൻ അവളുടെ മുഖത്ത് തട്ടി വിളിച്ചു... ആദിയും നന്ദുവും മാറി മാറി വിളിക്കുന്നുണ്ട്.. ഇരുവരും കരച്ചിലിന്റെ വക്കില്ലാണ്..

"ചേട്ടാ.. നമ്മുക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോകാം "(ആദി )

"ആഹ്‌മ്.."

   കണ്ണൻ അവളെ എടുത്തുകൊണ്ട് കാറിലേക്ക് ഓടി ... പരമാവധി വേഗത്തിൽ അവർ അവളെ ഹോസ്പിറ്റലിൽ എത്തിച്ചു...

   ഈ സമയം മുഴുവനും റൂമിലെ ജാനിയുടെ ഫോൺ നിർത്താതെ    ബെല്ലടിക്കുകയായിരുന്നു..


ഡോക്ടറിന്റെ കൺസള്റ്റിംഗ് റൂമിൽ ഇരിക്കുകയാണ്  ആദിയും കണ്ണനും..

"ഡോക്ടർ.... അവൾക്കിപ്പോ?"(കണ്ണൻ )

"ഏയ്.. പേടിക്കാൻ ഒന്നുമില്ല.. ബിപി കൂടി unconcious ആയതാ. അതാ icu വിലേക്കു മാറ്റിയെ.. Not much serious ... കൈക്കു ചെറിയ മുറിവേ ഒള്ളൂ.. അതു ഡ്രസ്സ്‌ ചെയ്തിട്ടുണ്ട്.. ശെരിക്കും എന്താ സംഭവിച്ചേ?കൈ മനഃപൂർവം ഇടിച്ചതാണെന്നാണലോ നേരത്തെ നിങ്ങൾ പറഞ്ഞെ..ഇത്രയും stress വരാൻ മാത്രം എന്താ ആ കുട്ടിക്ക് ഇത്ര പ്രോബ്ലം?"

കണ്ണനും ആദിയും പരസ്പരം നോക്കി..
 

"ഡോക്ടർ.. അവൾക്കു ചെറിയൊരു mental disorder ഉണ്ട്.. ചെറുപ്പത്തിൽ പല തവണ ഇതുപോലെ സംഭവിച്ചിട്ടുണ്ട്.. പരിധി കടന്നു പൊക്കുമ്പോൾ അവൾ സ്വയം ശരീരം വേദനിപ്പിക്കും.. But ഒരു 7,8 വർഷമായി ഒരു കുഴപ്പവും ഉണ്ടായിട്ടില്ല.."

"Oh.. I see.. ഇതിനു ട്രീറ്റ്മെന്റ് നടത്തിയിരുന്നിലെ "

"ആഹ്‌ ഡോക്ടർ. ആദ്യമൊക്കെ കൗൺസിലിംഗ് പിന്നെ മെഡിസിൻസും യൂസ് ചെയ്തിരുന്നു.."(ആദി )

"ജാനകിക്ക് childhood  തൊട്ടേ ഇങ്ങനെയുണ്ടോ.. അതെയോ എന്തെങ്കിലും particular incident ന് ശേഷമാണോ ഇങ്ങനെയൊക്കെ?"

"Yes doctor.. എന്റെ sister ന്റെ മരണത്തിനു ശേഷമാണ് അവൾ ഇങ്ങനെയായത് "(കണ്ണൻ )

"Excuse me..അപ്പൊ താൻ ജാനകിയുടെ own brother അല്ലെ?"

"അല്ല doctor കസിൻ ആണ് "

"Okk.. If you dont mind തന്റെ അനിയത്തിക്കു എന്താ സംഭവിച്ചേ.. അതു ജാനകിയെ എങ്ങനെ affect ചെയ്തു എന്നൊന്നു പറയാമോ?"

"എന്റേം ജാനിടേം വീടുകൾ തമ്മിൽ അധികം ദൂരമില്ല.. ചെറുപ്പം തൊട്ടേ ജാനിയും എന്റെ അനിയത്തി മാളും നല്ല കൂട്ടായിരുന്നു.. അവൾ ജനിയെക്കാൾ ഇളയതാ.. ഒരു സമയത്ത് അവൾക്കു എന്തിനും ഏതിനും ജാനി വേണമായിരുന്നു... അവൾക്കൊരു പത്ത് വയസ്സുള്ളപ്പോഴാ ഒരു ദിവസം ജാനിടെ കൂടെ കളിച്ചോണ്ട് ഇരുന്നപ്പോൾ മുകളിൽ നിന്നു താഴെ വീണു.. ജാനി അതു നേരിട്ട് കണ്ടതും പാതി തളർന്നിരുന്നു.. പിന്നീട് മാളു ഒരുപാട് നാൾ ഹോസ്പിറ്റലിൽ ആയിരുന്നു.. പല തരം പരീക്ഷണങ്ങൾ... പക്ഷെ ഡോക്ടർസ് അമിത പ്രതീക്ഷ വേണ്ടെന്ന് പറഞ്ഞിരുന്നു.... Icu വിലായിരിക്കെ ഒരുദിവസം അവൾ ജാനിയെ കാണാമെന്നു പറഞ്ഞു... അവളോട്‌ എന്തേക്കെയോ നുള്ളി പെറുക്കി പറഞ്ഞുകൊണ്ടിരുന്നപോളാ അവള്...."


   പറഞ്ഞു കഴിഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞു... ആദി അവന്റെ തോളിൽ കൈ വച്ചു.. അവൻ ചിരിക്കാൻ ഒരു പാഴ്ശ്രമം നടത്തി...

"മാളൂന്റെ മരണം തൊട്ടു മുൻപിൽ കണ്ടതുകൊണ്ടാകണം അതിൽ പിന്നെ ജാനി ഒരുപാട് മാറി.. ആദ്യമൊക്കെ ആരോടും ഒന്നും മിണ്ടാതെ ഒരു മൂലയിൽ ഇരിക്കും.. പിന്നെ പിന്നെ അലറി വിളിച്ചു ബഹളം വയ്ക്കാൻ ഒക്കെ തുടങ്ങി.... പിന്നെ ഇന്നത്തെപോലെ തലയും കൈയ്യുമൊക്കെ ഇടിച്ചു മുറിവുണ്ടാകും.."

  ഡോക്ടർ അവനെ കേട്ടുകൊണ്ടേയിരുന്നു..

"ഇതെല്ലാം നിന്നിരുന്നു എന്നല്ലെ നിങ്ങൾ പറഞ്ഞത്..പിന്നെതാ വീണ്ടും?"

"അറിയില്ല ഡോക്ടർ.... കുറച്ചു നാളായി അവൾ അല്പം disturbed ആയിരുന്നു.. ഇന്നാള് ഒരു ദിവസം രാത്രി എന്തോ സ്വപ്നം കണ്ടു പേടിച്ചു കരഞ്ഞു.. പിന്നെ ഇന്നലെയും ഇന്നത്തെ പോലെ ഒരു incident ഉണ്ടായി "(ആദി )

"ആക്ച്വലി.. ഈ മെന്റൽ disorder ഒന്നും ഒരാളിൽ നിന്നു പൂർണമായി വിട്ടൊഴിയില്ല.. ജാനിക്കും അതു തന്നെയായായിരിക്കും സംഭവിച്ചത്.. Anyway നിങ്ങൾ എത്രയും വേഗം ഒരു phychatrist നെ consult ചെയ്യൂ.."

"ശരി ഡോക്ടർ.. അവളെ എപ്പോ റൂമിലേക്ക് മാറ്റും "

"24 hrs observation നിൽ ആയിരിക്കും.. റൂമിലേക്ക് മാറ്റിയാൽ അധികം വൈകാതെ
പോകാം.."

"Thankyou doctor "

  അവർ രണ്ടു പേരും അവിടന്നിറങ്ങി..നേരെ പോയത് icu ന് മുൻപിലേക്കാണ്.. അവിടത്തെ കസേരയിൽ നന്ദു ഇരിക്കുന്നുണ്ടായി.. അവർ വരുന്നതുകണ്ടതും അവൾ എഴുന്നേറ്റു..

"എന്താ ആദി ചേച്ചി ഡോക്ടർ പറഞ്ഞെ?"

   ആദി അവളോട്‌ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ചു....ഈ സമയം കണ്ണൻ ജാനിയുടെ അച്ഛനെയും അമ്മയെയും വിളിച്ചു വിവരം പറഞ്ഞു...

അൽപ നേരം കഴിഞ്ഞപ്പോൾ ആദി വാതിലിനു പുറത്തു നിന്നു ജാനിയെ നോക്കി.. അബോധവസ്ഥയിൽ കിടക്കുന്ന ജാനിയെ കണ്ടതും അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു....

കൂടെ ഉള്ളവരിൽ നിന്നു കണുനീർ ഒളിപ്പിക്കാൻ ആയി അവൾ കൊറിഡോറിലൂടെ നടന്നു അറ്റത്തെ വിൻഡോയിൽ എത്തി നിന്നു... അവിടെ നിന്നവൾ പുറത്തേക്ക് നോട്ടം പായിച്ചു..

കുഞ്ഞുനാൾ മുതൽ ഉള്ള ജാനിയോടൊപ്പം ഉള്ള നിമിഷങ്ങൾ  ഓർക്കെ എത്ര വേണ്ടെന്നു കരുതിയിട്ടും പിടിച്ചു വച്ച് കണുനീർ കണ്ണന്റെ കവിളുകളെ നനയിച്ചു....

ചെറുപ്പത്തിൽ ഉള്ള അവളുടെ അലർച്ചകളും ചെയ്തികളും മനസ്സിലേക്ക് വന്നതും അവന്റെ വിതുമ്പൽ അല്പം ഉച്ചത്തിൽ ആയി..

ചിന്തകളിൽ മുഴുകി ഇരുന്ന നന്ദു അവന്റെ അടക്കി പിടിച്ചു എങ്ങലുകൾ കേൾക്കേ മുഖം ഉയർത്തി നോക്കി..

 

കണ്ണന്റെ മാനസിക അവസ്ഥ അവൾക് ഏറെക്കുറെ മനസ്സിലാക്കാൻ ശ്രമിച്ചു...

 

ഒന്ന് മടിച്ചു നിന്നെങ്കിലും ഉടനെ തന്നെ അവൾ ഇരുന്നിടത്തു നിന്നു എഴുനേറ്റ് കണ്ണൻ ഇരിക്കുന്നതിന്റെ തൊട്ടപ്പുറത്തായി വന്നിരുന്നു....

 

അവനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നവൾക്ക് അറിയിലായിരുന്നു...

 

പെട്ടെന്നുള്ളൊരു തോന്നലിൽ അവൾ അവന്റെ തോളിൽ കൈ വച്ചു..

 

കണ്ണൻ മുഖം ചെരിച്ചൊന്ന് നോക്കി.

നന്ദു രണ്ട് കണ്ണുകളും അടച്ചു ഒന്നുമില്ലെന്ന് പറയാതെ പറഞ്ഞു..

കണ്ണൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. തീരെ തെളിച്ചം ഇലാത്തൊരു പുഞ്ചിരി..


***************  **************  ************

"അഭിരാമിയോ..ദൈവമേ ആരിത്? കോളേജിൽ രണ്ടു മൂന്നു അഭിരാമി ഉണ്ടായിരുന്നു... അതിൽ ഏതാണാവോ എന്തോ... പരിചയം ഉള്ളതല്ലേ വെറുപ്പിക്കണ്ട.. റിപ്ലൈ കൊടുകാം.."(raghu's ആത്മ )

"Hi abhirami.. ഇപ്പൊ എന്ത് ചെയ്യുന്നു?"

  അവൻ msg അയച്ചു.. എന്നിട്ടു ബാൽക്കണിയിലെ സ്വിങ്ങിലേക്കു ഒന്ന് കൂടി ചാരി ഇരുന്നു....

"ടാ.."(അജു )

"ആഹ്‌.. എന്താടാ.. വിളിച്ചിട്ട് കിട്ടിയോ??"

"ഇല്ലടാ.. ആരും എടുക്കുന്നില്ല.. ബെൽ പോകുന്നുണ്ട്.."

"വല്ല തിരക്കിലുമായിരിക്കും.. കുറച്ചു നേരം കഴിഞ്ഞു വിളിച്ചു നോക്കാം.."

"വിളിക്കാതെ പോണോ? ഒന്ന് അറിയിക്കുന്നതായിരുന്നു അതിന്റെ ശേരി.."

"തിരക്കു പിടിക്കണ്ട.. കുറച്ചു കഴിയട്ടെ..ഒന്നുടെ വിളികാം.."

"ശേ..ഞാൻ ഇന്ന് തന്നെ പോകണമെന്ന് ഓർത്തതാ.."

"ഇനി വിളിക്കുമ്പോൾ കിട്ടിയിലേൽ നമ്മുക്ക് അങ്ങ് പോകാം "

"ഹ്ഹ്മ്"

"അല്ല ഫാമിലിയാണോ അവിടെ താമസം?"

"അല്ലേടാ.. മൂന്നു പെൺകുട്ടികൾ വീടെടുത്ത് താമസിക്കുന്നതാന്ന ആ ഓണർ പറഞ്ഞെ

"ഏയ്.. മോനെ മനസ്സിൽ ലഡ്ഡു പൊട്ടി "(നോക്കണ്ട... രഘുന്റെ ആത്മയാ )

"എന്നാ... വിളിക്കാൻ ഒന്നും നോക്കണ്ട.. അങ്ങ് പോയേകാം "

"ടാ കാട്ട്കോഴി നിന്റെ ചാട്ടം എങ്ങോട്ടാന്നെനിക്കു  മനസ്സിലായി..."

"ഈൗ.. "

    രഘു നല്ലൊരു ഇളി പാസ്സ് ആക്കി..

"എനിച്ചു പോടാ നാറി.."
    അതും പറഞ്ഞു അജു തിരിഞ്ഞു നടന്നു..

"എടാ.. പോവാടാ.."

"ഓഹ്.. വേണ്ട.."

   "ശേ.. മൂഡ് പോയി "

   രഘു തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു..

   ********    *********  *******

ഹാളിൽ നിലത്തു കിടന്നുകൊണ്ട് തല സോഫയിലേക്ക് ചാരി വച്ചുകൊണ്ട് ബിയർ ബോട്ടിൽ സിപ് ചെയ്യുകയാണ് അവൻ.... തൊട്ടപ്പുറത് തന്നെ മഹിയും അഖിയും ഉണ്ട്..

"എന്നാലും അവൻ ഇപ്പൊ എന്തിനാ നിന്നെ കാണണമെന്നു പറഞ്ഞെ?"(മഹി )

"വേറെന്തിനു?? അവന്റെ ഡിമാൻഡ് ഒന്നുടെ പറയാൻ ആയിരിക്കും "(അഖി )

"നീ എന്ത് തീരുമാനിച്ചെടാ.. അവൻ ചോദിച്ച അത്രെയും കൊടുക്കാൻ പോവുവാണോ "

   അഭി ഒന്നും മിണ്ടിയില്ല..

"നീ എന്താടാ ഈ പറയണേ... രണ്ടോ മൂന്നോ കോടി ഒന്നുമല്ല അവൻ ചോദിക്കുന്നെ 50 കോടിയാ.. "(മഹി )

"പക്ഷെ കൊടുത്തില്ലെങ്കിൽ.. പെടില്ലെ എല്ലാരും... ജയിലിൽ ഗോതമ്പുണ്ട തിന്നു കഴിയേണ്ടി വരും "(അഖി )

പെട്ടെന്നു എന്തോ ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ അഭിയും മഹിയും കാണുന്നത് ബിയർ ബോട്ടിൽ നിലത്തിട്ട് ഉടച്ചു അതിലേക്കു തന്നെ നോക്കുന്ന അഭിയെയാണ്..

"ടാ.. എന്താ പറ്റിയെ??"(മഹി )

"നീ ഒക്കെ എന്താടാ പറഞ്ഞെ.. ജയിലിൽ ഗോതമ്പുണ്ട തിന്നു കഴിയുമെന്നോ.. ആര് ഈ ഞാനോ.. ഒരുത്തനെ തീർക്കാൻ അറിയാമെങ്കിൽ അതു പുറംലോകം അറിയാതെ നോക്കാനും എനിക്കറിയാം.."(അഭി )

"ടാ.. ഞങ്ങൾ നിന്റെ നല്ലതിന് വേണ്ടി പറഞ്ഞതല്ലേ?"(അഖി )

"അതേടാ.. നിന്നെപ്പോലെ തന്നെ എന്റെ നല്ലതിന് വേണ്ടി കൂടെ നിന്നവൻ തന്നെ ഇപ്പൊ എനിക്കിട്ടു തന്നെ പണിയുന്നേ "(അഭി )

"ടാ.. നീ അവനോടുള്ള ദേഷ്യം ഞങ്ങളുടെ അടുത്ത് തീർക്കുവാനോ "(മഹി )

  അവന്റെ വാക്കുകളിൽ അഭിയോടുള്ള അമർഷം നിറഞ്ഞിരുന്നു....

"കൊള്ളാടാ.. എന്റെ കൂടെ നിന്ന പണികിട്ടുമെന്ന് അറിഞ്ഞോണ്ട് നൈസ് ആയിട്ട് മുങ്ങാൻ ഉള്ള പരിപാടി ആണല്ലേ രണ്ടും.. ദേ ഒരു കാര്യം ഞാൻ പറയാം..ഞാൻ  കുടുങ്ങുവാണേൽ നിങ്ങളെ രണ്ടെണ്ണതേം ചേർത്തെ കുടുങ്ങു.."(അഭി )

    അവരെ നോക്കിഅത്രെയും വിരൽ ചൂണ്ടി പറഞ്ഞുകൊണ്ട് അവൻ മുകളിലേക്കു പോയി...

മുകളിൽ ബാൽക്കണിയിൽ  നിലത്തു ഇരിക്കുകയായിരുന്നു അവൻ.. മനസ്സാകെ കലുഷിതമാണ്....

അവന്റെ മനസ്സിൽ ഒരൊറ്റ പേര് മാത്രം മുഴങ്ങി കേട്ടു..

"വൈഷ്ണവ് "

  താൻ ഇത്രെയും നാൾക്കൊണ്ട് ഉണ്ടാക്കി എടുത്ത സമ്പത്തും അഭിമാനവും ഒക്കെ നശിക്കും.. നിഴൽ പോലെ കൂടെ ഉണ്ടായിരുന്നവനാ..ഇപ്പൊ പണത്തിനു വേണ്ടി തന്നെ വേരോടെ നശിപ്പിക്കാൻ നോക്കുന്നു...

അവനെ കുറിച്ചൊർകാവേ അഭിയുടെ മുഖം വലിഞ്ഞു മുറുകി.. അവൻ മുഷ്ഠി ചുരുട്ടി നിലത്തേക്കു അടിച്ചുകൊണ്ടിരുന്നു...

      തുടരും


നിൻ നിഴലായി.. ✨️part 18

നിൻ നിഴലായി.. ✨️part 18

4.5
3488

Part 18   ✍️ Nethra Madhavan               "ജാനി.. മോളെ നീ ok അല്ലേടാ.."       കാറിന്റെ കോ ഡ്രൈവർ സീറ്റിൽ ഇരുന്നു വിൻഡോ വഴി പുറത്തേക്കു നോക്കിയിരിക്കുന്ന ജാനിയോട് കണ്ണൻ ചോദിച്ചു. അവന്റെ ചോദ്യം കേട്ടു അവൾ തല ചരിച്ചു അവനെ നോക്കി... "അതെന്താ ചേട്ടാ അങ്ങനെ ചോദിച്ചേ.. I am perfectly alright " "നിനക്ക് ലീവ് ഉണ്ടാകില്ലന്ന് പറഞ്ഞത് കൊണ്ടാണ് ഇന്ന് തന്നെ phycatrist നെ കാണാൻ പോകാന്നു ഞാൻ പറഞ്ഞെ.." "അതാ ചേട്ടാ നല്ലത്.. ട്രെയിനിങ് കഴിഞ്ഞു വർക്കിനു കയറിയില്ല അതിനു മുൻപേ ലീവ് ഒക്കെ എടുകുകാന്നു പറഞ്ഞാൽ.. ശെരിയാവില്ല.." "ഹ്ഹ്മ്.. നിനക്ക് കുടിക്കാൻ എന്തേലും വാങ്ങണോ..?" "വേ