Aksharathalukal

✨️നക്ഷത്ര പ്രണയം✨️part 1

..........................🤲Bismillahi Rahmani Raheem🤲..............................

"എന്താ ആനന്ദ് ഇങ്ങനെയൊക്കെ പറയുന്നത്..... "

"നിനക്ക് എന്താ *യാഷിക*പറഞ്ഞാൽ മനസിലാവാത്തത്..."

"നിന്നെ ഞാൻ അത്രക് സ്നേഹിച്ചത് അല്ലേടാ എന്നിട്ടും... "

"അതിന് ആരു തിരിച്ചു സ്നേഹിച്ചു.... lets break up... വച്ചിട്ട് പോടീ "

മറുവശത്തു കാൾ കട്ടായി....

അത് കണ്ടതും യാഷിയുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു....

"ഹോ... അങ്ങനെ ആ ഭാരം ഒഴിഞ്ഞു കിട്ടി..... ഇനി ഉറക്കം ഒഴിച്ചു ഒലിപ്പിക്കേം വേണ്ടാ കിന്നരിക്കുകയും വേണ്ടാ.... ആരോടും സമ്മതവും ചോദിക്കണ്ട...... ചുളിവിൽ കുറെ ഡയറിമിൽക്കും തിന്നാൻ പറ്റി.... നീയായിട്ടു തന്നെ ഒഴിഞ്ഞു പോവാൻ വേണ്ടിയാ ടാ ഞാൻ വെറുപ്പിച്ചത്... ഞാൻ മൂക്കൊലിപ്പിച്ചു നില്കും എന്നാണോ കരുതിയത്.... ഇനി നീയന്നാ ചാപ്റ്റർ ക്ലോസ്...." അവൾ അവർ രണ്ടുപേരുടെയും ഫോട്ടോസും അവന്റെ ഫോട്ടോസും ഡിലീറ്റ് ആക്കി കൊണ്ട് പിറു പിറുത്തു.....

"ഇനി അടുത്തതിനെ സെറ്റാകണം"അവൾ ബാൽക്കണിയിൽ ഇട്ടിരിക്കുന്ന ചെയറിൽ ഇരുന്നു കൊണ്ട് മാനത്തേക് നോക്കി.... ആലോചനയിലാണ്ടു.....

അവള്ക് മുന്നിലെ അടുത്ത ടാസ്ക്....

ആരാണ് അടുത്തത്......? ന്നാലും കുറച്ചു റസ്റ്റ്‌ എടുത്തു അടുത്തത് സെറ്റക്കാം..... വല്ലാണ്ട് ഷീണിച്ചു.... അവൾ സ്വയം പറഞ്ഞു.....

മനത്തോട്ട് നോക്കി നിൽകുമ്പോൾ ആണ് മൂന്ന് നക്ഷത്രങ്ങളെ കണ്ടത്...
അത് കണ്ടതും അവൾ ചിരിച്ചു....

"ഇന്നെങ്കിലും ഞാൻ കറക്റ്റ് ആയി വരക്കും...". അവൾ വിരൽ ആകാശത്തെക് ചൂണ്ടി ഓറിയോൺന്റെ (വേട്ടക്കാരൻ) രൂപം വരക്കാൻ തുടങ്ങി.....

യെസ്..... അവസാനം എനിക്ക് കിട്ടി..... അവൾ തുള്ളി ചാടി.....

"യാഷി...." തായേ നിന്ന് ലക്ഷ്മി വിളിച്ചു.....

"ആ മമ്മി വരുന്നു......."അവൾ വിളി കേട്ട് ബാൽക്കണിയിൽ നിന്നും പോയി....

ആകാശത്തു ഒരു രൂപം തെളിഞ്ഞു വന്നു.... പച്ചയും വെള്ളയും കലർന്ന മേലങ്കി അണിഞ്ഞു......നക്ഷത്ര രൂപത്തിലുള്ള ചുവന്ന കണ്ണുകൾ....ചുവന്ന തലമുടി.... കയ്യിൽ ഒരു വാളുമേന്തി നിൽക്കുന്നു...... അതിന്റെ നക്ഷത്ര കൃഷ്ണ മണികൾ ചലിച്ചു..... ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു..... അപ്പോൾ ആ കവിളിലെ നുണ കുഴികൾ പുറത്തു വന്നു....ആ ചുവന്ന കണ്ണുകൾ അടഞ്ഞു.....കാറ്റിന്റെ വേഗതയിൽ ആ രൂപം ഭൂമിയിൽ പതിച്ചു... യാഷിയുടെ വീട്ടിൽ...... !!!!

ഭൂമിയിൽ എത്തിയതും അവന്റെ വാൾ അപ്രതീക്ഷമായി....

അവന് ചിരിച്ചു... അതിൽ ഉണ്ടായിരുന്നു കാലങ്ങളായി ഉള്ള തന്റെ ആഗ്രഹം നടക്കാൻ പോകുന്നു.....

അവന് അവളുടെ റൂമിലേക്കു നടന്നു......

"ഒഹ് പണ്ടാരം.... ആ ലതയെ എങ്ങാനും എന്റെ കയ്യിൽ കിട്ടിയാൽ കൊത്തിയെരിയും ഞാൻ.... അവള്ടെ ഒരു ഭൂത കണ്ണാടിയും ഡ്രാക്കുളയുടെ കോലവും.... ബ്ലാ..... ഒലക്ക എക്സാം..... എനിക്കാണേൽ ഒരു കുന്തവും അറിയിലെന്റെ ഈശ്വരാ.... ഒരു മങ്കിപെൻ എനിക്കും കിട്ടിയിരുന്നെങ്കിൽ....." അവൾ തലക് കയ്യ് കൊടുത്തു ബുക്കിലേക് നോക്കി.....

"ഈഈഈ...... ഇറിറ്റേഷൻ.....". അവൾ പല്ല് കടിച്ചു...കാറ്റിൽ അവളുടെ കഴുത്തൊപ്പം വെട്ടിയ മുടി പാറി പറക്കുന്നുണ്ടായിരുന്നു.......

കണ്ണുകൾ അടഞ്ഞു തുടങ്ങി.... ബുക്ക്‌ തുറന്നാൽ ഉറക്കം വരുന്നത് അവളുടെ കുഴപ്പം അല്ലന്ന അവളുടെ വാദം......

അവളുടെ കാട്ടിക്കൂട്ടൽ കണ്ട് ഓറിയോൺ ചിരിച്ചു...... നുണക്കുഴി തിളങ്ങി....

അവളുടെ തോളിൽ ഒന്ന് തട്ടി.....

"പോ മമ്മി...." അവൾ തോൾ വെട്ടിച്ചു....

അവന് വീണ്ടും അവളെ തട്ടി.....

ഒഹ്... അവൾ തലയുയർത്തി.....

മുന്നിൽ ചിരിച്ചു നിൽക്കുന്ന ഒറിയോണെ കണ്ടവൾ ഞെട്ടി കസേരയിൽ നിന്ന് വീണു......

ആ.... ആരാ.... അവൾ പേടിയോടെ ചോദിച്ചു...

ഞാൻ.... *ലക്ഷയ്*.... *ഓറിയോൺ*... അവന് ചിരിയോടെ പറഞ്ഞു.....

ഹമ്മേ നാഗവല്ലി.... അവളുടെ ബോധം പോയി.....

ഹേയ്യ്.... ഹേയ്യ്..... അവന് ഒന്നും ചെയ്യാൻ അറിയില്ല....നേരെത്തെ അങ്ങനെ വിളിച്ചപ്പോൾ അവൾ ഏണിച്ചതു കൊണ്ട് അവന് വീണ്ടും അങ്ങനെ തന്നെ ചെയ്തു.....

ഒടുവിൽ ഒന്ന് നെഞരുങ്ങി കൊണ്ട് കണ്ണു തുറന്നു.....

വീണ്ടും അവനെ കണ്ടതും വീണ്ടും അവളുടെ ബോധം പോയി.....

അത് കണ്ട് എന്ത് ചെയ്യണം എന്നറിയാതെ ലക്ഷയ് അവിടേ ഇരുന്നു...... അവളപ്പൊയം നാഗവലി നാഗവല്ലി ന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു.....


തുടരും..............

✍️Name___Less💕

👉ഇതുവരെ തൊട്ടിട്ടില്ലാത്ത മേഖല ആണ് ഫാന്റസി.... അതിന്റെതായ കുറവുകളും ഉണ്ടാവും..... ഇതൊരു romantic fantasy ആക്കാനാണ് ഉദ്ദേശം.... എത്രത്തോളം നടക്കുമേന്ന് അറിയില്ല.... കൂടെ നിൽക്കുമെന്ന് കരുതുന്നു..... ഇത്‌ ചെറിയ പാർട്ട്‌ ആണ്.... കാര്യമായിട്ട് ഒന്നുല്ല.... character നെ പരിചയം പെടുത്താം ന്ന് കരുതി....

👉എല്ലാം വിശദമായി വരും പാർട്ടുകളിൽ പറയുന്നതാണ്...

👉അപ്പോ സപ്പോർട്ട് വേണേ.....കസിൻസുമായി സംസാരിച്ചു ഇരുന്നപ്പോൾ കിട്ടിയതാണ്.....

👉അപ്പോ കൂടെ കാണൂലെ ഗുയ്സ്‌ 😍😘🤩

👉തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കുക 🙏

👉അഭിപ്രായം മുഖ്യo ബിഗിലെ..... 😌

👉അപ്പൊ പകലാ സാർ വീണ്ടും സന്ധിക്കും വരേക്കും വണക്കം 😍


✨️നക്ഷത്ര പ്രണയം✨️part 2

✨️നക്ഷത്ര പ്രണയം✨️part 2

4.8
3703

കുറച്ചു കഴിഞ്ഞതും അവൾ മിഴികൾ തുറന്നു..... ബെഡിൽ ഇരിക്കുന്ന ലക്ഷയിയെ കണ്ടവൾ പേടിച് ഒരു മൂലയ്ക്ക് നീങ്ങി.... നീ... നീ ശരിക്കും ആരാ... അവൾ വിക്കി കൊണ്ട് ചോദിച്ചു..... ഞാൻ പറഞ്ഞില്ലെ..... ഞാൻ ഓറിയോൺ ആണ്... നീയിപ്പോ വരച്ചിലെ....എന്നെ വളരെ കൃത്യമായി വരച്ച 150 ആം വ്യക്തി ആണ് നീ....അപ്പോ നിന്റെ അടുത്തേക് വരാൻ നിയോഗിക്കാപെട്ട വ്യക്തി ആണ് ഞാൻ..... അവന് വായിൽ വന്ന കള്ളം തട്ടി വിട്ടു.... നിനക്ക് മലയാളം അറിയുമോ..... ഞാൻ ഏത് നാട്ടിൽ പോയോ അവിടുത്തെ ഭാഷ ഞാൻ പറയും.... അവൾ എണിറ്റു.... നിന്റെ വേഷം എന്താ ഇങ്ങനെ..... ഞാൻ ഒരു ഓറിയോൺ ആണ്..... അയിന്... അവൾ തല ചൊറിഞ്ഞു പറഞ്ഞു.... അത് കേട്ടതും അവന് സംശയത്തോടെ നോക