Aksharathalukal

✨️നക്ഷത്ര പ്രണയം✨️part 2

കുറച്ചു കഴിഞ്ഞതും അവൾ മിഴികൾ തുറന്നു.....

ബെഡിൽ ഇരിക്കുന്ന ലക്ഷയിയെ കണ്ടവൾ പേടിച് ഒരു മൂലയ്ക്ക് നീങ്ങി....

നീ... നീ ശരിക്കും ആരാ... അവൾ വിക്കി കൊണ്ട് ചോദിച്ചു.....

ഞാൻ പറഞ്ഞില്ലെ..... ഞാൻ ഓറിയോൺ ആണ്... നീയിപ്പോ വരച്ചിലെ....എന്നെ വളരെ കൃത്യമായി വരച്ച 150 ആം വ്യക്തി ആണ് നീ....അപ്പോ നിന്റെ അടുത്തേക് വരാൻ നിയോഗിക്കാപെട്ട വ്യക്തി ആണ് ഞാൻ..... അവന് വായിൽ വന്ന കള്ളം തട്ടി വിട്ടു....

നിനക്ക് മലയാളം അറിയുമോ.....

ഞാൻ ഏത് നാട്ടിൽ പോയോ അവിടുത്തെ ഭാഷ ഞാൻ പറയും....

അവൾ എണിറ്റു....

നിന്റെ വേഷം എന്താ ഇങ്ങനെ.....

ഞാൻ ഒരു ഓറിയോൺ ആണ്.....

അയിന്... അവൾ തല ചൊറിഞ്ഞു പറഞ്ഞു....

അത് കേട്ടതും അവന് സംശയത്തോടെ നോക്കി....

ഓ ഒന്നുല്ല..... അല്ല നീയന്തിനാ ഇപ്പൊ വന്നത്.....

നിന്റെ കൂടെ താമസിക്കാൻ.....

എ.... എന്റെ കൂടെയോ.....

ആ..... നിന്റെ കൂടെ.......

എന്തോന്ന് ആയിരുന്നു നിന്റെ പേര്....

ലക്ഷയ്.....

ഒക്കെ ലക്കി.....

ലക്ഷയ്.... അവന് വീണ്ടും ആവർത്തിച്ചു.....

ഓ മണ്ണാകട്ട... അത്രേം നീളം ഉള്ളതൊന്നും എന്റെ വായിൽ കൊള്ളൂലാ... അതുകൊണ്ടാ ലക്കി ന്ന് വിചാരിച്ചത്.....

എന്താ മണ്ണാകട്ട....അവന് സംശയത്തോടെ ചോദിച്ചു....

അവൾ ചുണ്ട് കൂർപ്പിച്ചു അവന്റെ നേരെ നടന്നു.....

നിന്ന് ഷോ ഇറക്കാതെ പോയെ....സ്ഥലം വിട്....അല്ലന്ന്.... പഠിത്തത്തിൽ മാത്രെ എനിക്ക് ബുദ്ധിയിലത്തൊള്ളൂ... ഇങ്ങനെത്തെ തട്ടിപ്പ് ഒക്കെ വേഗം മനസിലാവും......അതുകൊണ്ട് വേഗം പോവാൻ നോക്കിക്കേ.....

ഞാൻ ശെരിക്കും ഓറിയോൺ ആണ്....

എന്നാ അതൊന്നു തെളിയിച്ചു ത....

എന്താ നിനക്ക് വേണ്ടത്....

എനിക്കോ.... എനിക്ക് ഇപ്പൊ ബട്ടർ സ്കോച്ച് ഐസ് ക്രീം..... അവൾ അവനു മുന്നിൽ കയ്യ് കെട്ടി നിന്നു.....

ഒക്കെ.... അവന് ചൂണ്ടു വിരലും നടുവിരലും മോതിരവിരലും ഒന്നിച്ചു ഉയർത്തി.....അവന് കണ്ണടിച്ചു ചുണ്ട് ചലിപ്പിച്ചു..... വിരലുകൾക് മുകളിൽ മൂന്ന് നക്ഷത്രങ്ങൾ രൂപം കൊണ്ടു...... പിന്നീട് അവ മൂന്നും സംഗമിച്ചു ഒരു മോതിരം ആയി മാറി....

ഇതിൽ തൊടു.... അവന് അവൾക്കു നേരെ വിരൽ നീട്ടി പറഞ്ഞു.....

അവന്റെ പ്രവൃത്തി കണ്ടവൾ അന്തിച്ചു നിൽക്കുക ആയിരുന്നു.... അവൾ പെട്ടന്ന് തന്നെ അറിയാതെ തൊട്ടു പോയി.... കയ്യ് വലിച്ചതും അവളുടെ കയ്യിൽ ഐസ് ക്രീം ഇരിക്കുന്നു....അവൾ അവനെ നോക്കി..... അവന് കണ്ണ് ചിമ്മി... ചിരിച്ചു..... നുണ കുഴി തെളിഞ്ഞു വന്നു.....

നീ..... നീ.. ശെരിക്കും ഓറിയോൺ ആണോ.... അവൾ അത്ഭുതത്തോടെ ചോദിച്ചു.....

അവന് തലയാട്ടി....

അവളുടെ കണ്ണുകൾ വിടർന്നു..... അവൾ പോയെന്നു അവന്റെ കയ്യിൽ ഒന്ന് കുത്തി നോക്കി.... അപ്പോ അവളുടെ കൈയുടെ മുകളിൽ ഉള്ള നക്ഷത്രം വെട്ടി തിളങ്ങി.....

അപ്പോ എന്റെ കൂടെ നിൽക്കുമോ.....

പിന്നെന്താ... ഞാൻ നിന്റെ കൂട്ടുകാരൻ ആയിരിക്കും.....

എല്ലാർക്കും നിന്നെ കാണാൻ കഴിയുമോ...

ഇല്ല നിനക്ക് മാത്രം.....

യാ മോനേ.... പൊളി....നമ്മക് അടിച്ചു പൊളിക്കാം.... അവൾ ചുറ്റി പിടിച്ചു....ഐസ് ക്രീം നുണഞ്ഞു കൊണ്ടിരിന്നു.....

പിന്നീടവൻ വിരലുകൾ ഉയർത്തി ചുണ്ട് അനക്കി..... പെട്ടന്ന് അവന്റെ ഡ്രസ്സ്‌ മാറി ആ സ്ഥാനത് ടീ ഷർട്ടും പാന്റും സ്ഥാനം പിടിച്ചു......

അവൾ അടർന്നു മാറി അവനെ നോക്കി..... അവന് കണ്ണു ചിമ്മി.... ചിരിച്ചു....നുണ കുഴി തെളിഞ്ഞു നിന്നു......

ഇനി എനിക്ക്...... അവൾ എന്തോ പറയാൻ വന്നതും അവൻ ചാടി കേറി പറഞ്ഞു.....

എനിക്ക് ഇവിടെ വേദന എടുക്കുന്നു..... അവന് വയറു കാണിച്ചു പറഞ്ഞു....

വിശക്കുന്നുണ്ടോ..... അവൾ ചോദിച്ചു.....

ഹ്മ്മ്....

എന്നാ നിന്റെ ശക്തി ഉപോയഗിച്ചു ഫുഡ്‌ വരുത്തി കഴിച്ചൂടെ......

അങ്ങനെ എപ്പോഴും എന്റെ ശക്തി പുറത്ത് എടുക്കവാൻ കഴിയില...... എനിക്ക് വിശക്കുന്നു.... അവന് ചിണുങ്ങി.... ഒളി കണ്ണാലെ അവളെ നോക്കി.....

ഓഹോ അങ്ങനെയൊക്കെ ആണോ.....അപ്പോ നിനക്ക് ഇപ്പൊ വിശക്കുന്നുണ്ട്.... അതല്ലേ പ്രശനം.....

ഹ്മ്മ്.... അല്ല നിനക്ക് വിശപ്പൊക്കെയുണ്ടോ....

പിന്നെ ഞാൻ ഒരു കാലത്ത് മനുഷ്യൻ ആയിരിന്നു.....

ഏത് കാലത്ത്....

എനിക്കു വിശക്കുന്നു.... അവൻ വിഷയം മാറ്റി.....

അത് കേട്ടവൾ അവനെയൊന്ന് കൂർപ്പിച്ചു നോക്കി..... എന്നിട്ട് പറഞ്ഞു...

ശെരി.... പരിഹാരം ഉണ്ടാകാം..... ഞാൻ അടുക്കളയിൽ പോയി നോക്കട്ടെ.....

അവൾ ഡോർ തുറന്നു പുറത്തേക് തലയിട്ടു നോക്കി.....

അവളുടെ പിറകെ വന്ന അവനും അങ്ങനെ തന്നെ ചെയ്തു.....

ച്ചി.... പോടാ.... നിന്നോട് ആരാ ഇപ്പൊ ഇങ്ങോട്ട് വരാൻ പറഞ്ഞത്..... അവൾ അവനെ നോക്കി ചോദിച്ചു....

അതിന് എന്നെ ആർക്കും കാണാൻ പറ്റില്ലാലോ... നിനക്കല്ലേ കഴിയു....

ഹ്മ്മ്.... അവൾ അമർത്തി മൂളി.....

പിന്നീട് ഡോർ തുറന്നു മെല്ലെ പുറത്തേക് ഇറങ്ങി.... എല്ലാരും ഗാഢമായ നിദ്രയിൽ ആയിരുന്നു.....

മെല്ലെ അവൾ അടുക്കള ലക്ഷ്യമാക്കി നീങ്ങി.......

അവിടേ ഒരു പത്രത്തിൽ ചപ്പാത്തിയും അപ്പുറത്തേ പാത്രത്തിൽ കറിയും ഉണ്ടാരുന്നു..... അവൾ വേഗം രണ്ടു പത്രങ്ങൾ കയ്യിൽ എടുത്തു നടന്നു.... അവളുടെ പിറകെ ലക്കിയും ഉണ്ടായിരിന്നു.....

ട്ടോ..... "ഒരു ശബ്ദം കേട്ടതും അവൾ പേടിച്ചു തിരിഞ്ഞു നോക്കി.... ഒരു പാത്രം നിലത്തു വീണു ശബ്ദം ഉണ്ടാക്കിയതാണ്....

ഓ..... ഇവനെ കൊണ്ട്.....ഇങ്ങോട്ട് വാടാ മരങ്ങോട.... അവൾ പാത്രവും കയ്യിലേന്തി ഓടി റൂമിൽ കയറി....അവനേം വലിച്ചു കേറ്റി....

ഹോ ഭാഗ്യം.... മമ്മി കേട്ടില്ല...

അവനൊന്ന് ഇളിച്ചു....

വല്ലാതെ ഇളിച്ചാൽ ഉണ്ടല്ലോ മോന്ത നോക്കി ഒരണ്ണം തരും ഞാൻ...അവൾ അവനെ നോക്കി പറഞ്ഞു....

അവന്റെ മുഖം വീണ്ടും ചുളിഞ്ഞു.... കയ്യ് വയറിൽ തഴുകി കൊണ്ടരിന്നു.....

ന്നാ വെട്ടി മിണുങ്....അവൾ അവനു നേരെ പാത്രം നീട്ടി......

അവന് അത് കയ്യിൽ വാങ്ങിയെങ്കിലും അവന് എന്ത് ചെയ്യണം ന്ന് അറിയിലായിരിന്നു.....

അവന് അവളുടെ മുഖത്തേക്ക് നോക്കി....

എന്ത് നോക്കി നിൽകുവാ കഴിയ്ക്കുന്നിലെ.....

ഹ്മ്മ്.... അവന് തല കുലുക്കി... ബെഡിൽ ഇരിന്നു കറിയുടെ പാത്രം എടുത്തു ചപ്പാത്തിയുടെ കാസ്ട്രോളിലേക് ഒഴിക്കാൻ പോയതും....

അയ്യോ അങ്ങനെ അല്ല.... അവൾ ഓടി ചെന്ന് അവനെ തടഞ്ഞു....

അവൾ അവനെ നോക്കി ചോദിച്ചു...

നിനക്ക് കഴിക്കാൻ അറിയിലെ...

മച്ചും... അവന് തോൾ പൊന്തിച്ചു...

ന്നാ വാ കാണിച്ചു തരാം... അവൾ അവിടേ ഇരുന്നു അതിന്റെ കൂടെ എടുത്ത പ്ലേറ്റിലേക് രണ്ട് ചപ്പാത്തി വച്ചു... അതിലേക് കറിയും ഒഴിച്ചു... ഒരു കഷ്ണം പിച്ചി അവന്റെ വായിലേക്ക് വച്ചു കൊടുത്തു....

അവന്റെ കണ്ണ് വിടർന്നു... നക്ഷത്ര കണ്ണുകൾക്ക് തിളക്കം കൂടി....

പെട്ടന്നവൻ പ്ലേറ്റ് തട്ടി പറിച്ചു വേഗത്തിൽ കഴിക്കാൻ തുടങ്ങി....

അത് കണ്ട് ചിരിച്ചു പോയി കയ്യ് കഴുകി വന്നു...

എന്നിട്ട് കസേര തിരിച്ചിട്ട് അവന്റെ നേരെ ഇരുന്നു...

നീയിങ്ങനെ ഓറിയോൺ ആയത്...? അവൾ ആകംക്ഷയോടെ ചോദിച്ചു...

അതിനു മുന്പേ ഞാൻ ഒരു കാര്യം ചോദിയ്ക്കട്ടെ..... അവന് മുഖവുര ഇട്ടു...

ഹ്മ്മ്...? അവൾ മൂളി കൊണ്ട് ചോദിച്ചു....

നീ നിന്നെ കുറിച്ച് ഒന്നും പറഞ്ഞില്ലില്ലോ.....അവന് ചിരിച്ചു കൊണ്ട് ചോദിച്ചു...


തുടരും..............

✍️Name___Less💕

👉തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കുക 🙏

👉അഭിപ്രായം മുഖ്യo ബിഗിലെ..... 😌

👉അപ്പൊ പകലാ സാർ വീണ്ടും സന്ധിക്കും വരേക്കും വണക്കം 😍





























 


✨️നക്ഷത്ര പ്രണയം✨️part 3

✨️നക്ഷത്ര പ്രണയം✨️part 3

4.9
3064

എന്നെ കുറിച്ചോ.... എന്നെ കുറിച്ച് എന്തോന്ന്.... ഹാ പറ.... അവന് കഴിക്കുന്നതിനടയിൽ പറഞ്ഞു..... ഹ്മ്മ് പറ.... ഞാൻ ഈ കൊട്ടാരം പോലത്തെ വീട്ടിലെ ഏക പെൺതരി.... പേര് യാഷിക... യാഷിന്ന് വിളിക്കും...... പിന്നെ എന്റെ അച്ഛൻ മാധവൻ നമ്പർ വൺ ബിസ്സിനെസ്സ് മാൻ.... അതിന്റെയൊക്കെ ഭാഗം ആണ് ഈ സൗകര്യങ്ങൾ...... പിന്നെ അമ്മ ലക്ഷ്മി.... വീട്ടിലെ കാര്യങ്ങൾ നോക്കി നടക്കുന്നു.... പിന്നെ മെയിൻ പ്രശനം ഈ പഠിപ്പ് ആണ്.... അല്ലാണ്ട് നോക്കുക ആണെങ്കിൽ ആം വെരി ഹാപ്പി..... അപ്പോ തനിക് ഇഷ്ട്ടമുള്ള ഹോബികൾ ഒന്നുല്ലേ.... പിന്നെ ഉണ്ട്‌... കുക്കിംഗ്‌.... ഒരു ഷെഫ് ആവണം.... പക്ഷെ മമ്മി അടുക്കളയിലേക്ക് കേറ്റുക പോലും ഇല്ല..... അവൾ നിരാശയ