Aksharathalukal

ആദിദേവ്... ❤️ - 2

ആദിദേവ്... ❤️

Rishu __🌸

 Part :2



(ഞാൻ കവർ പിക് വീണ്ടും മാറ്റി എനിക്ക് ഒരു പെർഫെക്ഷൻ തോന്നുന്നില്ല )


അവർ അങ്ങനെ ദേവ നിലയത്തിൽ എത്തി സിറ്റ് ഔട്ടിൽ ദേവന്റെ അച്ഛൻ (വിനയൻ )അവിടെ ഇരിക്കുന്നുണ്ടായിരുന്നു

അവരെ രണ്ടുപേരെയും അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു

അപ്പോഴേക്കും( സുമിത്ര ) ദേവന്റെ അമ്മ അവരുടെ അരികിലേക്ക് വന്നു

"ഹേമയെ കണ്ടപ്പോൾ അവർ ഓടി ചെന്ന് ഹേമയെ കെട്ടിപിടിച്ചു വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു!!

എന്നിട്ട് രണ്ടുപേരും അടുക്കളയിലേക്ക് ചെന്നു

അല്ല ചോദിക്കാൻ മറന്നു എന്റെ മരുമകൾക്ക് സുഖമാണോ ഹെമേ 😉

"അവൾക്ക് സുഖമാണ് ചേച്ചി ഞങ്ങൾ അവളുടെയും ദേവന്റെയും കാര്യം സംസാരിക്കാൻ വന്നതാണ് "

അത് എനിക്കും തോന്നി മോൾ സൂചിപ്പിച്ചായിരുന്നു

അല്ല ദേവ എവിടെ ചേച്ചി ...?

ഇവിടെ ഉണ്ട് ഇന്ന് സൺ‌ഡേ അല്ലെ കോളേജ് ലീവ് അല്ലെ

ചായ അവർ ക്ലാസ്സിൽ ആക്കി ട്രയിൽ വെച്ചുകൊണ്ട് പറഞ്ഞു

എന്നിട്ട് ഒരു ഗ്ലാസ്‌ ചായ ഹേമക്ക് കൊടുത്തു

__________________________________________________________________________________

ഇതേ സമയം


എന്താണ് അനിയാ എന്റെ ആദി മോൾ പറഞ്ഞത് കൊണ്ട് വന്നതാകും അല്ലെ 

അല്ല എട്ടൻക്ക് എങ്ങനെ മനസ്സിലായി അത്

ആദി മോൾ എപ്പോഴും വിളിക്കുമ്പോൾ പറയും ഇന്ന് നിങ്ങൾ വന്നപ്പോൾ ഞാൻ ഉറപ്പിച്ചു 😊

നിന്റെ മോളെ ഞങ്ങളെ മോന്റെ പെണ്ണായി എന്റെയും സുമിത്രന്റെയും മരുമകൾ അല്ല സ്വന്തം മോളായിട്ട് തന്നെ ഞങ്ങൾ കണ്ടോളാം ഞങ്ങൾക്ക് സമ്മതം ആണ് ആദി മോൾ ആയത് കൊണ്ട് തന്നെ ആരും ആഗ്രഹിച്ചു പോവും മോളെ പോലെ ഒരു മരുമകളെ കിട്ടാൻ

എന്തുകൊണ്ടും എന്റെ മോന്ക്ക് ചേർച്ചയാ അവൾ 🥰

നിന്നോട് എനിക്ക് ഈ കാര്യം പറയണം എന്നുണ്ടായിരുന്നു

പിന്നെ ദേവനെ പേടിച്ചിട്ടാ പറയാതിരുന്നത്

എനിക്കും എന്റെ മോളെ നിങ്ങളെ മോന്റെ പെണ്ണായി സ്വീകരിക്കുന്നതിൽ സന്തോഷം തന്നെ ഉള്ളു

അപ്പോഴേക്കും ഹേമയും സുമിത്രയും വന്നു

സുമിത്ര രണ്ടു പേർക്കും ചായ കൊടുത്തു

അപ്പോൾ ഇനി കാര്യത്തിലോട്ടു വരാം അല്ലെ അശോകാ

അതെ ഏട്ടാ...

വേറെ ഒന്നും അല്ല ദേവന്റെയും ആദിയുടെയും കാര്യം തന്നെ ആണ്

അവരുടെ രണ്ടുപേരുടെയും കല്യാണം എത്രയും പെട്ടെന്ന് നടത്തണം!!
(വിനയൻ )

"അതെ ഏട്ടാ എത്രയും പെട്ടെന്ന് നടത്തണം മോൾ ഇങ്ങോട്ട് വന്നാൽ എനിക്ക് ഒരു കൂട്ടായി സുമിത്ര നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു"

"എനിക്ക് ഒരു ഏട്ടത്തി അമ്മയെയും കിട്ടും അപ്പോ " (സിദ്ധു )

ഇതൊക്കെ കേട്ടപ്പോൾ ഹേമക്കും അശോകനും സന്തോഷമായി

എല്ലാം കേട്ടുകൊണ്ട് ദേവനും ഉണ്ടായിരുന്നു അവിടെ ദേഷ്യത്തോടെ 😡

എല്ലാവരും അവന്റെ സമ്മതത്തിനായ് കാത്തോർത്തു നിന്നു...

സുമിത്രയുടെ മുഖത്തെ നിറഞ്ഞു നിൽക്കുന്ന പുഞ്ചിരി കണ്ടപ്പോൾ
അവന്റെ മനസ്സ് മാറി...

എല്ലാം ഞാൻ നിങ്ങളുടെ ഇഷ്ടത്തിന് വിട്ടു തരുന്നു എന്ന് അവൻ പുഞ്ചിരിയോടെ പറഞ്ഞു...😊



🌸💜🌸


പിറ്റേ ദിവസം

ഇന്നാണ് ആദിയുടെ അമ്മയുടെ ഓർമ
ദിവസം 

ആദി നേരത്തെ തന്നെ എഴുന്നേറ്റു ഫ്രഷ് ആയി നല്ല സെറ്റ് സാരിയും ഉടുത്തു കൃഷ്ണനു മുമ്പിൽ കൈ കൂമ്പി അമ്മക്ക് വേണ്ടി അവൾ പ്രാർത്ഥിച്ചു...

ശേഷം അമ്മയുടെ ഫ്രെയിം ചെയ്തു ഫോട്ടോ എടുത്തു

അമ്മക്ക് അറിയോ അമ്മ എന്നെ വിട്ടു പോയിട്ട് ഇന്നേക്ക് 20 വർഷം ആയി

അമ്മ ...ന്റെ സ്നേ ...ഹം കിട്ടാ...ൻ എനി...ക്ക് ഭാഗ്യം ഇല്ല അമ്മേ

വിതുമ്പി കരഞ്ഞു കൊണ്ട് ശബ്ദം ഇടറി കൊണ്ട് അവൾ പറഞ്ഞു ഒപ്പിച്ചു

ആ സമയത്ത് ഹേമ അവളുടെ അരികിലോട്ട് വന്നു അവളെ മാറോടു ചേർത്ത് നിറുത്തി 

"മോളെ ഞാനും മോൾടെ ... അമ്മയെ പോലെ അല്ല... മോൾ കരയല്ലേ ഈ അമ്മക്ക് വെഷമം ആവും...!!

നല്ല കുട്ടി അല്ലെ മോൾ പാറുമോളെയും കൂട്ടി അമ്പലത്തിലേക്ക് ചെല്ല് അമ്മക്ക് വേണ്ടി പ്രാർത്ഥിച്ചിട്ട് വാ മോളെ...!!

ശരി അമ്മേ ഞാനും പാറും അമ്പലത്തിൽ പോയി വരാം...

ഇതെ അവസ്ഥ തന്നെ ആയിരുന്നു അശോകനും


🌸💜🌸


അവൾ നേരെ ശുഭദ്ര അമ്മായിയുടെ വീട്ടിൽ ചെന്നു പാറുവിനെയും കൂട്ടി അമ്പലത്തിലേക്ക് നടന്നു

ഇനി പാറു ആരാണെന്ന് അല്ലെ പാറു എന്റെ അപ്പച്ചിയുടെ മോൾ ആണ്

(ശ്രീ പാർവ്വണ ) എന്റെ പാറുട്ടി പിന്നെ വിച്ചുവേട്ടന്റെ ശ്രീ ❣️ആൾ എൻഗേജ്ഡ് ആണ് ട്ടാ ആൾടെ പേര് (വൈശാഖ്) ആൾക്ക് താഴെ( ശ്രീ ലക്ഷ്മി ) എന്ന ഒരു അനിയത്തിയും (ശ്രീജിത്ത് ) എന്ന ഏട്ടനും ഉണ്ട്

അമ്പലത്തിൽ എത്തിയപ്പോൾ ഗെയ്റ്റിന് മുമ്പിൽ വിച്ചുവേട്ടൻ ഉണ്ടായിരുന്നു അവിടെ ഏട്ടനെ കണ്ടപ്പോൾ പാറു ഏട്ടനരികിലേക്കും ഞാനും ദേവിയുടെ അരികിലേക്കും പോയി

അമ്മക്ക് വേണ്ടി മനസുരുകി പ്രാർത്ഥിച്ചു
ശേഷം എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു

പാറുവിനെ കൂട്ടി വീട്ടിലോട്ടു തന്നെ പോയി ഇന്ന് ക്ലാസ്സ്‌ ഉണ്ടായത് കൊണ്ട് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ബ്രേക്ക്‌ ഫാസ്റ്റും കഴിച്ചു സ്കൂട്ടിയും എടുത്തു കോളേജിലോട്ട് വിട്ടു


🌸💜🌸


ഹലോ നിങ്ങൾക്ക് അവളെ മാത്രം മതിയോ എന്നെ വേണ്ടേ

ഞാൻ ദേവനാ എല്ലാം അവൾ പറഞ്ഞു കാണും അല്ലെ എന്നെ പറ്റി

ശെരി പറഞ്ഞ കാര്യം ഞാൻ വീണ്ടും പറഞ്ഞു നിങ്ങളെ ബോർ അടുപ്പിക്കുന്നില്ല

ഞാൻ കോളേജ് ലക്ച്ചറർ ആണുട്ടോ അവളുടെ ക്ലാസ്സ്‌ സർ ആയി വരും

അച്ഛന്ക്ക് വലിയ ഓഫീസ് ഒക്കെ ഉണ്ടെങ്കിലും എനിക്ക് എന്റെ ഇഷ്ടത്തിന് അനുസരിച്ചു നടക്കാൻ ആണ് ഇഷ്ട്ടം

നിങ്ങളോട് സംസാരിച്ചു ഇരിക്കൽ ഇപ്പൊ എനിക്ക് ടൈം ഇല്ല ഞാൻ കോളേജിലേക്ക് ചെല്ലട്ടെ

""""""""''''’'''''""""""""""""""""""""""""""""""""""""""""""""" 
കോളേജിൽ എത്തിയപ്പോൾ ഞാൻ കാണുന്നത് ആദിയുമായി സംസാരിക്കുന്ന ശ്രീജിത്തിനെ ആണ്

സംസാരിക്കുമ്പോൾ അവന്റെ നോട്ടം മുഴുവൻ അവളിൽ ആയിരുന്നു

അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു ഞാൻ ദേഷ്യത്തോടെ അവർക്കരികിലോട്ട് ചെന്നു...😡😡😡



(തുടരും )