പാർവതിരുദ് 6
പാട്ട് എന്ന് വെച്ചാൽ ഇതാണ് പാട്ട്......അല്ലാതെ പാലും പഴവും അല്ല.. 😜(അച്ചു )
😂😂😂😂
എന്റെ പാലും പഴത്തിനും എന്താടി കുഴപ്പം... ( അമ്മു )
ഒരു കുഴപ്പവുമില്ലായെ.... അച്ചു ഒന്ന് മിണ്ടാതെ ഇരുന്നേ..... (പാറു )
അന്നാ നമുക്ക് ഇനി ക്ലാസ്സിലേക്ക് വിട്ടാലോ ( അരുൺ )
ആ പോകാം വാ (സിദ്ധു )
അവർ അങ്ങനെ ക്ലാസ്സിലേക്ക് പോയി....
പിന്നെ ചർച്ച അവിടെ വെച്ചായി....
അതെ ഒരു കാര്യം ഉണ്ട്.... വരുന്ന മാസം ആണ് ഞങ്ങളുടെ അമ്പലത്തിലെ ഉത്സവം.. നിങ്ങൾ വരോ.... ( സിദ്ധു )
ആഹാ ഞൻ വരും ....( പാറു )
ഞാനും....
അല്ല പാറു അതിന് നിനക്ക് നിന്റെ അനിയേട്ടന്റെ സമ്മതം വേണ്ടേ വരാൻ ( അച്ചു )
അത് ആരാ ഈ അനിയേട്ടൻ 😜(അർഷി )
അത് ആണ് മോനെ നമ്മുടെ കഥയിലെ നായകൻ... (അമ്മു )
എന്ന് വെച്ചാൽ..? (സിദ്ധു )
ഇവളുടെ മുറച്ചെറുക്കൻ ആണ് അനിരുദ് എന്ന അനിയേട്ടൻ (അച്ചു )
ഓഹ് അങ്ങനെ..... (അരുൺ )
മോനെ സിദ്ധു നിന്റെ ചാൻസ് പോയെടാ... (അർഷി സിദ്ധുവിന്റെ ചെവിയിൽ പറഞ്ഞു )
പോടാ പുല്ലേ (സിദ്ധു )
എന്താ ഒരു രഹസ്യം (അച്ചു )
ഏയ് ഇവന്റെ അമ്മയപ്പൻ പെറ്റുന്ന് (സിദ്ധു )
പോടാ നാറി (അർഷി )
വേണ്ടായിരുന്നു... ചെറിയ വട കൊടുത്ത് വലിയ വട വാങ്ങി (സിദ്ധു ആത്മ )
അല്ല ആണുങ്ങൾ പ്രസവിക്കോ 🤔🤔(അമ്മു )
😡😡😡നിന്റെ സംശയം ഞാൻ തീർത്തു തന്നാൽ മതിയോ (അർഷി )
വേണ്ട വേണ്ടാത്തൊണ്ടാ (അമ്മു )
അങ്ങനെ അന്നത്തെ ക്ലാസ്സ് അങ്ങനെ തീർന്നു....
ദിവസങ്ങൾ കടന്നു പോയി....
ഇന്നാണ് അനി പോകുന്നത് ..... കാലത്ത് തന്നെ പാറു അങ്ങോട്ട് എത്തി...
സാധനങ്ങൾ പാക്ക് ചെയ്യാൻ ഹെല്പ് ചെയ്തു ... കണ്ണുകൾ അപ്പോഴും നിറയുന്നുണ്ട്....
അയ്യേ ഈ മുഖത്തോടെ ആണോ മോൾ ഇവനെ യാത്ര ആക്കുന്നെ....ഒരു മീറ്റിംഗ് ന് വേണ്ടി അല്ലെ അത് കഴിഞ്ഞ അവൻ ഇങ് ഓടി വരില്ലേ.... (അനിയുടെ അമ്മ )
മം (പാറു )
അമ്മ വേറെ എന്തേലും ഉണ്ടോ ബാഗിൽ വെക്കാൻ (അനി )
ആ ഒരു സാധനം കൂടി ഉണ്ട് ഇപ്പൊ വരാം... (അനിയുടെ അമ്മ )
അമ്മ അടുക്കളയിലേക്ക് ഓടി
ഡോ എന്താടോ ഇങ്ങനെ കരയല്ലേ.... താൻ നന്നായി പഠിക്കണം 2 ആഴ്ച കഴിയും ചിലപ്പോൾ വരാൻ.... അത് വിചാരിച്ചു കുറുമ്പ് കാണിക്കരുത്....
അത് കഴിഞ്ഞു വന്നാൽ നിനക്ക് ഒരു സർപ്രൈസ് ഉണ്ട്
പിന്നെ സിദ്ധുവിന്റെ നാട്ടിലെ ഉത്സവത്തിന് പോകുന്നത് ഒക്കെ കൊള്ളാം ശ്രദ്ധിക്കണം... അറിയാത്ത നാടും ആൾക്കാരും ആണ്.. (അനി )
മം... (പാറു )
അവൾ റൂമിനു പുറത്തേക്ക് നടക്കാൻ ഒരുങ്ങി..
ആഹ് ഒന്ന് നിന്നെ... (അനി )
അവൻ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു....
ദിവസവും വിളിക്കാം... എന്തുണ്ടെലും പറയണം... മെസ്സേജ് അയക്കാൻ മറക്കരുത് (അനി )
മോനെ സമയായി ഇറങ്ങാം... (മുത്തശ്ശൻ )
ആ മുത്തശ്ശ വരുന്നു (അനി )
അവൻ അങ്ങനെ എല്ലാരോടും യാത്ര പറഞ്ഞ് അവൻ ഇറങ്ങി...
%@%@%തുടരും %@&#&#%