ആരാരും കാണാതെ ഇടനെഞ്ചിൽ
ഒളിച്ചിരിക്കും
സ്വപ്നമേ നിന്നോടെനിക്കെന്തിഷ്ട്ടം
ആരോടും പരാതിയില്ല,പരിഭവമില്ല
ആരോടും അമിതമായി കൂട്ടുമില്ല
എന്നിട്ടും നീ ഏവരിലും ഒളിഞ്ഞിരിക്കുന്നു
ആരും കാണാതെ ആരോടും
പിണക്കമില്ലാതെ
കണ്ണടക്കും നേരം നിയരികിൽ വന്നെത്തും
എൻറെ സുഖമുള്ളൊരു നിദ്രയെ
തട്ടിയുണർത്താൻ വേണ്ടിയോ
നോവുള്ളൊരോർമയായി വന്നിടാതെ
എൻറെ മനസ്സിൽ കുളിരായ് പെയ്യാൻ
വന്നിടാമോ നീ
സ്വപ്നമേ നിന്നോടെനിക്കെന്തിഷ്ട്ടം
ജീവിതമെന്നൊരു കളിവഞ്ചി തുഴഞ്ഞിടും
നേരം
നീയാണെന്റെ കൂട്ട്
നിന്നെക്കാണാനിനിക്കിഷ്ടം
സ്വപ്നമേ നിന്നോടെനിക്കെന്തിഷ്ട്ടം