HAMAARI AJBOORI KAHAANI
പാർട്ട് 13
അവർ ആദ്യം പോയത് ഒരു ചെറിയ കുളത്തിനടുത്താണ്. അധികം തിരക്കില്ലാത്ത ഒഴിഞ്ഞുകിടക്കുന്ന കുളക്കരയിലിരുന്നു ഒരുപാട് കാര്യങ്ങൾ അവർ പറഞ്ഞു. അവരിൽ നിലനിന്നിരുന്ന ആ ചെറിയ അകൽച്ചയുമാകറ്റാൻ അത് വളരെ നല്ലൊരു മാർഗമായിരുന്നു. നിഹായുടെയും അപ്പുവിന്റെയും പൊട്ടത്തരത്തിനും വഴക്കിനും കുറുമ്പിനും വാശിക്കുമെല്ലാം കൂട്ടുപിടിക്കാൻ ആ മൂന്നാങ്ങളമാരും ഒപ്പത്തിനൊപ്പം നിന്നു. നിറഞ്ഞ ചിരിയോടെ തന്നെ അവരതെല്ലാമാസ്വാദിച്ചു.
തെറ്റെന്നു കണ്ടത് ചൂണ്ടികാണിച്ചു തിരുത്താനുമവർ മറന്നില്ല. ആ കുറച്ചു സമയംകൊണ്ടുതന്നെ അവറൊരുപാട് ആനന്ദിച്ചിരുന്നു.
എല്ലാമൊന്നു കറങ്ങി തിരിച്ചുപോവാൻ പ്ലാനിടുമ്പോളാണ് നിഹാക്ക് അവിടുന്ന് അടുത്തായതിനാൽ നന്ദേച്ചിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. എല്ലാരുമെന്ത് പറയണമെന്നറിയാതെ ഒന്ന് വലഞ്ഞു. അവളുടെ മുഖത്തെ പ്രതീക്ഷ കണ്ടപ്പോൾ മറിച്ചൊന്നും പറയാനും അവർക്കായില്ല. എന്നാൽ അവർക്കു മൂന്നുപേർക്കും അവളുടെ കൂടെവരുവാനാകുമായിരുന്നില്ല. അത് നന്ദേച്ചിയോടുള്ള പിണക്കം കൊണ്ടല്ല അവരെ ഒപ്പം കണ്ടാൽ ചേച്ചിക്കവിടെ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമോ എന്ന ഭയമായിരുന്നു. അത് നിഹാക്ക് മനസ്സിലാവുകയും ചെയ്തിരുന്നു. അവരുടെ കണക്കുകൂട്ടലുകൾ ശെരിയാണെന്ന് നിഹാക്കും നല്ലവണ്ണം അറിയാമായിരുന്നു. അവൾക്കുമവരെ ഒപ്പംകൂട്ടാൻ താല്പര്യപ്പെട്ടിരുന്നില്ല. ഇതേ ചിന്തകൾ തന്നെയായിരുന്നു അവളിലും നിറഞ്ഞിരുന്നത്. അപ്പുവിടപെട്ട് ഇതിനൊരു പരിഹാരം കണ്ടെത്തി. ചെക്കന്മാറൊരു റൗണ്ടും കൂടെ കറങ്ങുമ്പോഴേക്കും അപ്പുവും നിഹായും ചേച്ചിയേം കണ്ടു മടങ്ങിയെത്താം.... അതിനോട് എല്ലാവർക്കും യോജിപ്പ് തോന്നി.
നിഹായും അപ്പുവുംകൂടെ നന്ദേച്ചിയുടെ വീട്ടിലേക്കു സൈക്കിളിൽ പോക്കാണ്. വീടിന്റെ മുന്നിലെത്തിയതും സൈക്കിളൊതുക്കി ഉള്ളിലേക്ക് കടന്നു. പുറത്തൊന്നും ആരെയും കാണാഞ്ഞു അവർ കാളിങ് ബെല്ലടിച്ചു. വാതിൽ തുറന്നിറങ്ങിവന്ന ആളെകണ്ടതും അവർ ഞെട്ടി.
മുഖത്തും കറുത്ത് കരിവാളിച്ചു മുഷിഞ്ഞ വസ്ത്രവും ധരിച്ചു അവിടിവിടെയായി തല്ലുകൊണ്ട പാടും ചുവന്നിരിക്കുന്നതുകണ്ടു രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞുവന്നു. തങ്ങളുടെ മുന്നിൽ നിക്കുന്ന സ്ത്രീക്ക് നന്ദേച്ചിയുടെ ഒരു നിഴൽപോലുമില്ലെന്നവർക്ക് തോന്നിപ്പോയി.
ഒറ്റനോട്ടത്തിൽ അവിടുത്തെ വേലക്കാരി ആയിമാത്രമേ ഇപ്പൊ തോന്നുകയുള്ളു. ചേച്ചിയും പ്രതീക്ഷിക്കാതെ അവരെക്കണ്ട ഞെട്ടലിലാണ്.
ഒരു നിമിഷമെടുക്കാതെ രണ്ടുപേരും നന്ദേച്ചിയുടെ ഇരുവശത്തായി കെട്ടിപ്പിടിച്ചു. പ്രതീക്ഷിക്കാത്ത നീക്കമായതിനാൽ അവിടെയുമിവിടെയുമായി മുറിവുണങ്ങാതെ കിടന്നിടത്തു നീറ്റലനുഭവപ്പെട്ട് അറിയാതെ തന്നെയൊരു നിലവിളി ചേച്ചിയിൽനിന്നുയർന്നു. ഇത് കേട്ടു സ്തംഭിച്ചു നിൽപ്പാണ് നിഹായും അപ്പുവും. പെട്ടെന്ന് അകന്നുമാറി ചേച്ചിയെ വേദനിപ്പിക്കാതെ സൂക്ഷ്മമായി നോക്കി. നന്ദേച്ചിയുടെ ശരീരത്തിൽ തെളിഞ്ഞു കാണുന്ന ഓരോ പാടും അവരുടെ ഹൃദയത്തെ ആയിരുന്നു വൃണപ്പെടുത്തിയത്. ഒറ്റനോട്ടത്തിൽ അവ വിളിച്ചോതുന്നുണ്ടായിരുന്നു എത്രമാത്രം തങ്ങളുടെ ചേച്ചി ഇവിടെ അനുഭവിക്കുന്നുവെന്നത്. ആരോടും സങ്കടം പറയാനോ പരാതിപ്പെടാനോ പരിഭവം തോന്നാനോ പോലുമുള്ള അവകാശം അവളിൽ നിന്നും നിഷേധിക്കപ്പെട്ടിരുന്നു. ആരൊക്കെയോ വലിക്കുന്ന ചരടിൽ കുടുങ്ങികിടക്കുവാണോ ചേച്ചി എന്നുപോലും സംശയിച്ചിരിക്കുന്നു. അതെ... എന്നാലാ കുടുക്കരിക്കുവാൻ ആ കൈകൾ അശക്തമാണ്. ശക്തമായ കൈകളുടെ ആശ്രയം തേടുവാൻ എന്തിനാണവൾ വിസമ്മതിക്കുന്നത്.
ഒന്നും പരസ്പരം പറഞ്ഞില്ലെങ്കിലും മൂന്നു ഹൃദയങ്ങളിലും വേദന നിറഞ്ഞുനിന്നു.
" ആരാടി അത് കൊറേനേരായല്ലോ അവിടെ ഞെളിഞ്ഞുനിക്കാൻ തുടങ്ങിയിട്ട് "
അഹങ്കാരത്തോടെ പറഞ്ഞുകൊണ്ട് ബാലെന്ദു അവർക്കകിലേക്ക് വന്നു.
ഇതെല്ലാം കണ്ടു കലിയടക്കി നിൽപ്പാണ് നിഹായും അപ്പുവും. നന്ദേച്ചിയുടെ അവസ്ഥയും ഇവരുടെ പെരുമാറ്റവുമെല്ലാംകൂടെയായപ്പോൾ അവർക്കു ദേഷ്യമടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. പുറത്തേക്കുവന്ന ബാലെന്ദു നിഹായേക്കണ്ടതും ഒന്ന് നെറ്റിച്ചുളിച്ചു പിന്നെയത് പുച്ഛമായി പരിണമിച്ചു.
" ഓ നിന്റെ വർഗ്ഗത്തെ കണ്ടെന്റെ സ്നേഹപ്രകടനമാകുമല്ലേ "
അവജ്ഞയോടെ അവരെ നോക്കി അവർ പറഞ്ഞു.
നന്ദേച്ചിയുടെ അവസ്ഥയും അവരുടെ മട്ടും ഭാവവുമെല്ലാം കണ്ടതോടെ അവർക്ക് നല്ലോണം ദേഷ്യം വന്നിരുന്നു.
" അതെന്താ അമ്മുമ്മേ നിങ്ങള് സ്ത്രീയല്ലേ അതോ ഇനി മനുഷ്യനെയല്ലേ.... ഹാ അത് ചിലപ്പോ ശെരിയായിരിക്കും ഇത്രയും ഓഞ്ഞ സ്വഭാവമുള്ള വർഗ്ഗത്തെയൊന്നും മനുഷ്യനായി കാണാൻ പറ്റത്തില്ലാലോ "
ചൊറിഞ്ഞു കയറി വന്ന അപ്പു അവരെ നല്ലോണമങ്ങു പുച്ഛിച്ചുവിട്ടു.
ഇത് കണ്ടതും ഇനി തന്റെ ഭാഗത്തുന്നൊരു കുറവ് വേണ്ടെന്നു ചിന്തിച്ചു രണ്ടു കിലോ അധികം പുച്ഛം നിഹായും കൊടുത്തു.
അപ്പുവിന്റെ ഡയലോഗും പുച്ഛവുമെല്ലാംകൂടെയായപ്പോൾ അവർക്ക് താൻ അപമാനിക്കപെടുകയാണെന്ന് തോന്നി.
ഇത് കണ്ടുകൊണ്ടാണ് നല്ലു കയറിവരുന്നത്. അവൾ
സംശയത്തോടെ ബാലെന്ദുവിനെയും പുറത്തു നിക്കുന്നവരെയും നോക്കി. നിഹായെ കണ്ടതോടെ അവൾക്കാളേ മനസ്സിലായിരുന്നു. അവിടെയെന്താ നടന്നതെന്നു മനസ്സിലായില്ലെങ്കിലും അത്ര സുഗമുള്ളതല്ലായിരുന്നുവോന്നുമെന്നു അവൾക്കു അവളുടെ അമ്മയുടെ മുഖത്ത് നിന്നു വായിച്ചെടുക്കാമായിരുന്നു.
ഇനിയും ഇവരൂടെ തുടങ്ങിയാൽ അതിപ്പോഴൊന്നും തീരില്ലെന്നു മനസ്സിലാക്കി നിഹാ മെന്നോട്ടു വന്നു അപ്പുവിനെയും വലിച്ചു അകത്തു കയറിക്കൊണ്ട് അവരെ നോക്കി പറഞ്ഞു.
" എന്താ ആന്റി ഇത് ആന്റിടെ അമ്മക്കോ അതിഥികൾ വന്നാൽ ക്ഷണിച്ചിരുത്താനറിയില്ല ഇതിപ്പോ ഇത്രേം വിവരോം വിദ്യാഭ്യാസോമുള്ള ആന്റി കൂടെ ഇങ്ങനെ തുടങ്ങിയാലെങ്ങനാവും "
നല്ലുവിനെ നോക്കി നിഷ്കു ഭാവത്തിൽ നിഹാ പറഞ്ഞു.
എന്നാൽ ഇത് തന്നെ കളിയാക്കിയതാണോ അതോ പൊക്കി പറഞ്ഞതാണോ എന്ന് തിരിച്ചറിയാൻ പറ്റാതെ നിൽപ്പാണ് നല്ലു. പിന്നെ നിഹെടെ മുഖത്തെ ഇല്ലാത്ത നിഷ്കളങ്കതയും ഭവ്യതയുമൊക്കെ കണ്ടതോടെ അടുത്ത് നിന്ന അമ്മയെപ്പോലും വകവെക്കാതെ രണ്ടുപേരേം അവൾ തന്നെ അകത്തേക്ക് കയറ്റി. നന്ദേച്ചി ഇതെല്ലാം കണ്ടെങ്കിലും ഒന്നിനും പ്രതികരിക്കാതെ നിർവികാരമായി നോക്കിനിന്നു. മറ്റു ഭാവങ്ങളെല്ലാം അവളിൽനിന്നെന്നോ അകന്നിരുന്നു. ഇന്നാ കണ്ണുകളിൽ എല്ലാട്ടിനോടുമുള്ള ഭയവും ഒരുതരം നിർവികാരതയും മാത്രമാണ് തെളിഞ്ഞത്.
നിഹായേം അപ്പുവിനേം പ്രതീക്ഷിക്കാതെ കണ്ടതിന്റെ ഒരാങ്കലാപ്പാദ്യം തോന്നിയെങ്കിലും പിന്നീട് അത് മാറി അവരോടുള്ള സ്നേഹം നിറഞ്ഞിരുന്നു. തന്നെ ചെയ്യുന്നതുപോലെ എന്തെങ്കിലും അവരെയും ചെയ്യുമോ എന്ന ഭയം അപ്പോഴും അവളിൽ തെളിഞ്ഞുനിന്നു. നിഹായും അപ്പുവും തങ്ങളുടെ ചേച്ചിയുടെ പുതിയ ഭാവത്തെ വേദനയോടെയാണ് കണ്ടത്.
" എന്ത് നോക്കിനിക്കുവാടി വീട്ടിലാരേലും വന്ന കുടിക്കാൻ വല്ലതും കൊടുക്കണോന്നിനി പ്രത്യേകം പറയണോ " നല്ലു
" അതെങ്ങനാ വളർത്തുദോഷമാ എന്നതെലും നേരെ ചോവിനു ചെയ്യാൻ പഠിപ്പിച്ചിട്ടുണ്ടോ... പറഞ്ഞുവെച്ച സ്ത്രീധനം പോലും തന്നിട്ടില്ല വന്നവളാണെങ്കിലങ്ങു കെട്ടിലമ്മ ചമഞ്ഞിരുപ്പും "
നല്ലുവിനെ അനുകൂലിച്ചു നന്ദേച്ചിയെ നോക്കി ഒരു പുച്ഛത്തോടെ ബാലേന്ദു പറഞ്ഞു.
ഇതൊന്നും കേട്ടുനിൽക്കാനാവാതെ നിൽക്കുവാണ് അപ്പുവും നിഹായും. നന്ദേച്ചിയുടെ കണ്ണിലെ ദയനീയത നിറഞ്ഞ അപേക്ഷയെ കണ്ടില്ലെന്നു നടിക്കാനവർക്കാകുമായിരുന്നില്ല അവർക്കു. അതുകൊണ്ട് മാത്രമാണ് ഇത്രയൊക്കെ അവർ പറഞ്ഞിട്ടും ക്ഷമിച്ചിരുന്നത്. എന്നാൽ അത് അമ്മയും മോളുമൊരവസരമാക്കി നന്ദേച്ചിയെക്കുറിച്ച് മോശം പറഞ്ഞു ആസ്വദിക്കുവാണവർ. ഓരോന്നും കേൾക്കുമ്പോഴും നിഹായും അപ്പുവും മുഷ്ടിച്ചുരുട്ടിപ്പിടിച്ചിരുപ്പാണ്. ഇനിയും നിന്നാൽ ക്ഷമ നശിച്ചെന്തെങ്കിലും ചെയ്തുപോവുമെന്ന് മനസ്സിലാക്കി അവർ നന്ദേച്ചിയോടൊപ്പം അടുക്കളയിലേക്കുപോയി.
" എന്താ ചേച്ചി ഇതൊക്കെ എന്തിനാ ഇങ്ങനെ എല്ലാം സഹിച്ചു കഴിയുന്നെ.. പ്രതികരിച്ചുകൂടെ ചേച്ചിക്ക് "
അപ്പു തന്റെ രോഷം അടക്കാനാവാതെ പറഞ്ഞു.
അപ്പുവിനേം നിഹായേം നോക്കിയ ചേച്ചീടെ കണ്ണുകളിൽ നിസ്സഹായത മാത്രമാണ് നിറഞ്ഞത്.
" എങ്ങനെ പ്രതികരിക്കാനാ മോളെ... ആർക്കു നേരെ പ്രതികരിക്കണമെന്ന.... ഇവിടെ പറയുന്നതെല്ലാം അതുപോലനുസരിച്ചിട്ടും ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി കെഞ്ചിയിട്ടും ഒന്ന് തിരിഞ്ഞുനോക്കാത്തവരോടാണോ ഈ വീട്ടിലുള്ളതും ഇല്ലാത്തതുമായ പണിയെല്ലാം ചെയ്താലും വീണ്ടും കുത്തുവാക്കുകൾകൊണ്ട് മുറിവേൽപ്പിൽക്കുന്നവരോടൊ ഞാനെന്ന സ്ത്രീയെയോ മനുഷ്യനെയോ പരിഗണിക്കാതെ പ്രവർത്തിക്കുന്നവരോടോ ജീവിതാവസാനംവരെ സംരക്ഷിക്കേണ്ടവൻ തന്നെ ശാരീരികവും മാനസികവുമായി ഏൽപ്പിക്കുന്ന മുറിവുകൾക്കെതിരെയോ.... ഞാൻ പ്രതികരിച്ചാലെന്താ ഉണ്ടാവുക ഇവരിത് നിർത്തുവോ.... എന്നെ വേദനിപ്പിക്കാതിരിക്കുവോ ഇവിടുന്നെല്ലാം വിട്ടെറിഞ്ഞുവന്നാൽ എന്താ സംഭവിക്കുവ എന്നെ ആ വീട്ടിലേക്കു കയറ്റുവോ നിനക്ക് ഞാനുണ്ട് മോളെന്നു പറഞ്ഞു ചേർത്തുനിർത്താനാരേലുവിണ്ടോ..... ഇല്ല ആരും... ആരും ഇണ്ടാവുല്ല.... വീണ്ടും വീണ്ടും കുത്തിനോവിക്കും മോശക്കാരിയാക്കും ഭീഷണി മുഴക്കും... മതിയായി എല്ലാം മതിയായി ആർക്കും ഒരു ബുദ്ധിമുട്ടിനുല്ല ഞാൻ എങ്ങനെലുമൊക്കെ ജീവിച്ചാമതി "
വേദന നിറഞ്ഞ പുഞ്ചിരിയോടെ തുടങ്ങിയ വാക്കുകൾ അവസാനിക്കുമ്പോൾ ഒരു പൊട്ടിക്കരച്ചിലായിമാറിയിരുന്നു. കേട്ടുനിന്ന അപ്പുവിനും നിഹാക്കും കണ്ണീരടക്കാനായില്ല.
" ക്ഷമിക്ക് ചേച്ചി നിക്കൊന്നും ചെയ്യാനായില്ല.. ഒന്നും വേണ്ടായിരുന്നു.... സഹിക്കണില്ല ചേച്ചി ഞാനൂടെ കാരണല്ലേ ഇതൊക്കെ... "
പൊട്ടികരഞ്ഞുകൊണ്ട് നന്ദേച്ചിയെക്കെട്ടിപിടിച്ചു പറയുന്ന നിഹായെ കൂടെ കണ്ടതും അപ്പുവും കരഞ്ഞുപോയി.
" എന്തൊക്കെയാ മോളെ നീയി പറയുന്നേ.... എന്റെ വാവാച്ചി എന്ത് തെറ്റാ ചെയ്തേ... ഇതെല്ലാം ചേച്ചിന്റെ വിധിയാ മോളെ "
നിഹയുടെ കണ്ണുതുടച്ചോണ്ട് നന്ദേച്ചി പറഞ്ഞു. നന്ദേച്ചി നിഹായെ ഒത്തിരി സ്നേഹം വരുമ്പോളാണ് വാവാച്ചി എന്ന് വിളിക്കാറ്.
നന്ദേച്ചി വേഗം കണ്ണുതുടച്ചുകൊണ്ട് അവർക്കു ജ്യൂസ് തയാറാക്കാൻ തുടങ്ങി. ഇനിയും തങ്ങൾ കരഞ്ഞുകൊണ്ടിരുന്നാൽ അത് ചേച്ചിയെ കൂടുതൽ വേദനിപ്പിച്ചേക്കാം എന്ന് മനസ്സിലാക്കിയ അപ്പു കണ്ണുകൾ തുടച്ചു നിഹായെ കണ്ണുചിമ്മി കാട്ടി. അത് മനസ്സിലാക്കിയപോലെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളും കണ്ണുനീർ അടക്കി. പിന്നീടുള്ള സമയങ്ങൾ അപ്പുവും നിഹായും അവരുടെ നന്ദേച്ചിടെ കുസൃതികുട്ടികളായിരുന്നു. അവരുടെ ഓരോ ഭാവങ്ങളും നിരീക്ഷിച്ചുകൊണ്ടിരുപ്പായിരുന്നു നന്ദേച്ചി. അവൾക്കു അവളുടെ സന്തോഷം നിറഞ്ഞുനിന്ന പഴയ കാലം ഓർമ്മവന്നു. അന്നും അവരിങ്ങനെ തന്നെയായിരുന്നു. എന്തെങ്കിലുമൊക്കെ കുസൃതിക്കാട്ടി തനിക്കൊപ്പം കൂടും. അതോർക്കവേ അവളിൽ ഒരു പുഞ്ചിരി നിറഞ്ഞു. ഇത് കണ്ടതും അപ്പുവും നിഹായും പരസ്പരം നോക്കി. അവരും ഇത്രയുമേ ആഗ്രഹിച്ചിരുന്നുള്ളു. ഒരു കുഞ്ഞു പുഞ്ചിരി ആ മുഖത്ത് വിരിയിക്കാൻ.
കുഞ്ഞു കുഞ്ഞു കളികളും തമാശകളുമായി ആ കുറച്ചു നിമിഷം ഓർക്കുവാൻ നല്ലൊരുപിടി ഓർമ്മയായി.
എന്നാൽ അതിനായുസ്സ് കുറവായിരുന്നു. അവർക്കിടയിലേക്ക് കടന്നുവന്ന നല്ലു തന്നെയായിരുന്നു അതിനു കാരണക്കാരി. വെറുതെയിരുന്ന പിള്ളേരെ വന്നു ചൊറിയാൻ തുടങ്ങി. ഇടക്കിടെ നന്ദേച്ചിക്കിട്ട് പണിയും കൊടുത്തുകൊണ്ടിരുന്നു. സഹികെട്ടാണ് അപ്പു പ്രതികരിക്കുന്നത്.
" നല്ലുചേച്ചിടെ കെട്ട്യോനല്ലേ പ്രതീപേട്ടൻ.. രാഷ്ട്രീയമൂലയിലെ "
എന്തോ ആലോചിച്ചുകൊണ്ട് സംശയത്തോടെ ചേച്ചിയെ നോക്കി ചോയിച്ചു.
" ഹാ അതെ നിനക്കറിയുവോ ഏട്ടനെ "
ആകാംഷയോടെയും സംശയത്തോടെയും ചോയിച്ചു.
" പിന്നില്ലേ ചേച്ചി.... ഇന്നലെക്കൂടെ കണ്ടതേയുള്ളു ഗീതുചേച്ചിയോടൊപ്പം സംസാരിച്ചുനിൽപ്പായിരുന്നു "
വെറുതെ ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
എന്നാൽ ഗീതുചേച്ചി എന്ന പേരിൽ കുടുങ്ങിക്കിടപ്പായിരുന്നു നല്ലുവിന്റെ മനസ്സ്. കാര്യമായ ആലോചനയിലാണ് ആളെന്നു ആ മുഖത്ത് വിരിയുന്ന ഭാവത്തിൽനിന്നും വ്യക്തമായിരുന്നു.
എന്തോ ഓർത്തതുപോലെ നല്ലു ചാടിത്തുള്ളിയൊരു പോക്കായിരുന്നു. നന്ദേച്ചിയും നിഹായും ഒന്നും മനസ്സിലാവാതെ പരസ്പരം നോക്കി. പിന്നെ അപ്പുവിനേം നോക്കി. അപ്പുവാകട്ടെ ഒരു കള്ളച്ചിരിയോടെ നിൽപ്പാണ്. രണ്ടാളും അവളെ സംശയത്തോടെ നോക്കി. അവൾ അതെ കള്ളച്ചിരിയോടെ അവളേം നോക്കി.
" എടി നല്ലുചേച്ചിയെന്താ വാലിന് തീ പിടിച്ച പോലെ ഓടിയെ "
നിഹാ
" അതുണ്ടല്ലോ ഞാൻ പറഞ്ഞ ഗീതുചേച്ചിയില്ലേ ആ ചേട്ടന്റെ മുൻക്യാമുകിയായിരുന്നു " അപ്പു
" എടിയേ അപ്പൊ ചേട്ടന് ആ ചേച്ചിയെ ഇപ്പോഴും ഇഷ്ടാണോടി " നിഹാ
" ഒഞ്ഞു പോടി ആ ചേച്ചിയവരുടെ മൂന്നാമത്തെ കൊച്ചിന് കാത്തിരുപ്പാ " അപ്പു
" ഹേ.. പിന്നെ നല്ലുചേച്ചിയെന്തിനാ ഇങ്ങനെ ഓടിപ്പോയെ " നിഹാ
" അതിനവർക്കറിയില്ലല്ലോ അത് " അപ്പു
ഇവരുടെ സംസാരമെല്ലാം കേട്ടുനിൽപ്പാണ് നന്ദേച്ചി. അപ്പോഴേക്കും നല്ലുചേച്ചിടെ സൗണ്ട് കേട്ടിരുന്നു.
" അമ്മേ ഞാനൊന്ന് പ്രതീപേട്ടന്റെ വീട്ടിൽ പോവുവാ "
തിരിച്ചൊരു മറുപടിക്കുപോലും കാത്തുനിൽക്കാതെ നല്ലു പോയിരുന്നു. ബാലേന്ദു ഇവൾക്കിതെന്തുപറ്റിയെന്നറിയാതെ കണ്ണുതള്ളിനിൽപ്പാണ്.
ഇങ്ങു നന്ദേച്ചി ടെൻഷൻ അടിച്ചു നിൽപ്പാണ്. നിഹയും അതുപോലൊക്കെത്തന്നെ കയ്യൊക്കെ കുത്തിയോടിച്ചു നിപ്പുണ്ട്.
" എടിയേ പ്രശ്നവോ.... ഇവരായോണ്ട് പറയാൻപറ്റില്ല ചിലപ്പോ ഡിവോഴ്സ് വരെ ചെയ്‌തുകളയും " നിഹാ
" ഓ അങ്ങനാണേൽ പാവം പ്രതീപേട്ടനങ്ങു രക്ഷപ്പെട്ടേനെ... ഇവരെയൊക്കെ കാണുമ്പോഴാ നമ്മുടെ നാട്ടിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും പീഡനമനുഭവിക്കാരുണ്ടെന്നു അറിയുന്നേ " അപ്പു
" നീയിതെന്നാടി പറയുന്നേ "
നിഹാ കണ്ണുതള്ളി ചോയിച്ചുപോയി.
" എന്റെ പൊന്ന് നിച്ചുട്ടി അവരങ്ങനൊന്നും അയാളെ രക്ഷപ്പെടാനനുവദിക്കില്ല " അപ്പു
നിഹാ അപ്പുവിനെയൊന്നു കൂർപ്പിച്ചുനോക്കി അവരെ നോക്കിനിന്ന നന്ദേചിയുമായി കത്തിയടി തുടങ്ങി. കൊറേ നേരമായിട്ടും നിഹയോ നന്ദേച്ചിയോ തന്നെ ശ്രദ്ധിക്കുന്നില്ലായെന്നു കണ്ടതോടെ അപ്പു കുശുമ്പ് കേറി മുഖം വീർപ്പിച്ചു നിന്നു. ഇത് കണ്ടതും ഒരു കള്ളച്ചിരിയോടെ രണ്ടുപേരും അവളെ ചേർത്തുപിടിച്ചു.
കുറച്ചു സമയംകൊണ്ടുതന്നെ ഓർക്കുവാൻ കുറെയധികം ഓർമ്മകൾ അവർ സൃഷ്ടിച്ചിരുന്നു. ആ സന്തോഷത്തിൽ തന്നെയവർ പിരിഞ്ഞു. അപ്പോഴും നന്ദേച്ചിയുടെ അവസ്ഥ ഒരു നോവായി അവരിൽ നിറഞ്ഞു.
തുടരും
വായിച്ചു ഇഷ്ടപ്പെടുന്നവർ അഭിപ്രായം പറയണേ 😍😍😍