Aksharathalukal

ആ രാത്രിയിൽ... - 12

    ആ രാത്രിയിൽ... 
    
     ✍️🔥അഗ്നി 🔥 

     ഭാഗം : 12 
  
      ""മഴ ആത്മാക്കളുടെ സന്തോഷം ആണെന്ന്  വായിച്ചു കേട്ടിട്ടുണ്ട്...  ഈ രക്ഷപെടലിൽ സന്തോഷിക്കുന്നുണ്ടാവുമല്ലേ...  " തിരിഞ്ഞു നോക്കി അവർ ചോദിച്ചു.  


     "" നിന്നെ എന്റെ മരണത്തിൽ എങ്കിലും ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു...  പക്ഷെ സാധിച്ചില്ല...  ഇന്ന് നീ എന്നെ തേടിവന്നു...  ഒരുനോക്ക് കണ്ടു...  സന്തോഷം....  ആ സന്തോഷമാണി മഴ... ""


    വസുന്ധരയുടെ ചോദ്യത്തിന് ആ ആത്മാവിന്റെ മറുപടി ഇങ്ങനെ ആയിരുന്നിരിക്കാം...  

         ഓർമകളിൽ എപ്പോഴോ തന്നെ പ്രണയം കൊണ്ട് മൂടിയ മഹാദേവനെ അവൾ ഓർത്തെടുത്തു... വെറുപ്പിന്റെ അങ്ങേയറ്റവും കടന്നുചെന്നശേഷം തന്നിൽ ഉടലെടുത്ത കുഞ്ഞു പ്രണയം...   അല്‌പായുസ്സ് മാത്രം... ഒരുവട്ടം കൂടെ തിരിഞ്ഞു നോക്കി നെടുവീർപ്പോടെ വസുന്ധര തിരികെ നടന്നു.... 


           💞💞💞💞💞💞💞💞💞💞💞💞💞 


    " അച്ഛമ്മയെ കണ്ടില്ലേ മോനെ.... " തിരികെ കയറി വരുന്ന ശിവയോട് ശ്യാമ ചോദിച്ചു. 


    " കണ്ടിരുന്നു ചെറിയമ്മേ....  മുറിയിൽ ഇല്ലേ... " 


    " മുറിയിൽ കാണുമായിരിക്കും..   ഞാൻ അടുക്കളയിൽ ആയിരുന്നത് കൊണ്ട് ശ്രദ്ധിച്ചില്ല...  മോൻ മോളേ കൂട്ടി മുറിയിലേക്ക് പൊയ്ക്കോളൂ... " 


   " ഹ്മ്മ്...   അത്...  ചെറിയാമ്മേ കൗസിക്ക് മാറ്റാൻ ഡ്രസ്സ്‌... "  


    " അത് പറയാൻ മറന്നു...  ആമിയുടെ സെറ്റ് മുണ്ടും ഞാൻ റൂമിൽ വെപ്പിച്ചിട്ടുണ്ട്... അതുടുത്തോളു...  വേഷം മാറി വന്നു ഊണ് കഴിക്കാം...  " അത് പറഞ്ഞു ശ്യാമ അടുക്കളയിലേക്ക് തന്നെ തിരികെ നടക്കാൻ ഒരുങ്ങി. പിന്നെ എന്തോ ഓർത്തത് പോലെ തിരിഞ്ഞു കൗസിയെ നോക്കി ചോദിച്ചു..  

   "  ചോദിക്കാൻ വിട്ടു...  കുട്ടിക്ക് സെറ്റ് ഉടുക്കാൻ അറിയുമോ.."  


   "  ഹ... അറിയാം  ചെറിയമ്മേ...... " പുഞ്ചിരിയോടെ അവൾ മറുപടി പറഞ്ഞു. 


   " നല്ല കാര്യം...   കല്യാണം കഴിഞ്ഞാൽ പെണ്ണിന് ഐശ്വര്യം സാരിയാണ് എന്നാ അമ്മ പറയുന്നേ...  അതോണ്ട്  അത്തരം വേഷങ്ങൾ ധരിക്കാനേ അമ്മ അനുവദിക്കൂട്ടോ... " 


    " എനിക്കും നാടൻ വേഷങ്ങൾ ആണ് ഇഷ്ടം... "  


    " എങ്കിൽ മോൾ പോയി ഫ്രഷ് ആയി വാ...  ആമിയെ വിടണോ സഹായിക്കാൻ..."  


    " ഹേയ്...  വേണ്ട... അവൾ വേറെന്തെങ്കിലും തിരക്കിൽ ആണെങ്കിലോ... "  


    " തിരക്കോ...  ആ ഫോണിലും കുത്തി ഇരുപ്പുണ്ടാവും... അന്നേ ശിവനോട് പറഞ്ഞതാ പെണ്ണിന് ഫോൺ ഒന്നും വാങ്ങിക്കൊടുക്കേണ്ടെന്ന്... "  പരാതിപോലെ ശ്യാമ പറഞ്ഞു.  


    " എന്റെ പൊന്ന് ചെറിയമ്മേ...  നമ്മുടെ ആമി ഫോൺ കിട്ടിയെന്ന് വെച്ച് ഒരുപാട് സമയം ഒന്നും അതിൽ തന്നെ അല്ലല്ലോ...  പിന്നെ ഇപ്പോൾ ഉള്ള എല്ലാരും ഇതൊക്കെ ഉപയോഗിക്കുന്നോരല്ലേ... വേണ്ടുംപോലെ ഉപയോഗിച്ചാൽ ഇതൊന്നും അപകടകാരമൊന്നുമല്ല... പിന്നെ ആമി നമ്മടെ കുട്ടിയല്ലേ അവളെ നമുക്ക് അറിഞ്ഞൂടെ... "  ശിവ ശ്യാമയെ സമാധാനിപ്പിക്കാനായി പറഞ്ഞു. 


    " അല്ലേലും നീ അവൾക്ക് വക്കാലത്തല്ലേ പറയൂ...  മതി...മതി... പറഞ്ഞത്... ആ കുട്ടിയെ കൂട്ടി മുറിയിലേക്ക് പോകാൻ നോക്ക്...   ഊണിനു സമയമാകുന്നു... " ശിവയുടെ തോളിൽ നോവാത്തവിധം തല്ലികൊണ്ട് ശ്യാമ പറഞ്ഞു. 


    കൗസി ശിവയുടെയും ശ്യാമയുടെയും സംസാരവും കളിയും ചിരിയും ആസ്വദിച്ചു നിൽക്കുകയായിരുന്നു... തന്റെ വീട്ടിൽ ഒരിക്കൽ പോലും ഇങ്ങനൊരു രംഗം ഓർമയിൽ പോലും ഉണ്ടായിട്ടില്ല... കളിചിരികൾക്കൊന്നും ആ വീട്ടിൽ സ്ഥാനമില്ലായിരുന്നു...  തന്റെ കണ്ണുനീരിനാണ് ആ ചുമരുകൾ സാക്ഷിയായിട്ടുള്ളു... അവളുടെ ഓർമ്മകൾ വീണ്ടും ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു.  


    " ബാക്കി ചിന്ത റൂമിൽ ചെന്നിട്ടാകാം...  വാടോ... " അതും പറഞ്ഞു ശിവ കൗസിയുടെ കൈകളിൽ പിടിച്ചു മുകളിലേക്കുള്ള സ്റ്റെയർ കയറി...  അവന്റെ ചലനങ്ങൾക്കനുസരിച്ചു അവളും അവനെ അനുഗമിച്ചു.... 

      
               💞💞💞 💞💞💞💞💞💞


   " അമ്മേ....  എന്തിനാ വരാൻ പറഞ്ഞത്..." പ്രതീപ് യശോദയോട് ചോദിച്ചു. 


    " ദീപു  ( പ്രതീപിനെ  ദീപു എന്ന് വിളിക്കുന്നത്.. )
  ഇങ്ങു വന്നിരിക്ക് നീ... "  


    അമ്മയുടെ വാക്കുകൾ അനുസരിച്ചു കൊണ്ട് അവർക്ക് ചാരിയിരിക്കുന്ന കിടക്കയ്ക്ക്  അരികിലേ കസേരയിലേക്കിരുന്നു. 


    " എന്താ അമ്മേ.... "  


   " നീ ആ കുട്ടിയെക്കുറിച്ച് ഒന്ന് തിരക്കണം... "  


    " കൗസുമോളേ കുറിച്ചാണോ... "  


    " ഹ്മ്മ്....  അതേ... "  


     " എന്താ അമ്മയ്ക്ക് ഒരു ടെൻഷൻ പോലെ... "  


      " ടെൻഷൻ ഒന്നും ഇല്ല....  ആ മുഖം ഇതിന് മുന്നേ കണ്ടിട്ടുള്ള ഏതോ ഒരു മുഖവുമായി സാമ്യം തോന്നും പോലെ... ഓർത്തെടുക്കാൻ ഒരുപാട് ശ്രമിച്ചുനോക്കി... പക്ഷെ ഒരു വ്യക്തത കിട്ടുന്നില്ല... " യശോദ ഒരാലോചനയോടെ പറഞ്ഞു.  


    " എന്തെ ഇപ്പൊ ഇങ്ങനെ ഒരു തോന്നൽ...  ആ കുട്ടിയെ ആദ്യം കണ്ടു പിരിഞ്ഞശേഷം അമ്മയുടെ മുഖത്ത് ഇങ്ങനൊന്നും തോന്നിയതായി കണ്ടില്ല.. "  


    " അറിയില്ല...  ഇപ്പൊ എന്തോ ഒരു പരിചയം ആ കുട്ടിയോടു.... അല്ലല്ല ആ മുഖം അതിനോട് തോന്നുന്ന സാമ്യം... "  


    " ആരുടെ...  "  ദീപു ചോദിച്ചു. 


    " നീ ഞാൻ പറഞ്ഞത് ചെയ്യൂ...  അപ്പോൾ തീർച്ചപ്പെടുത്തിയ ഉത്തരം ഞാൻ പറയാം... "  ഇനിയും ഒരു ചോദ്യം അരുതെന്നുള്ള ശാസനയോടെ യശോദ പറഞ്ഞു. 


    " മ്മ്... " ഒന്ന് മൂളികൊണ്ട് അയ്യാൾ പുറത്തേക്കിറങ്ങി...  മനസ്സ് നിറയെ അമ്മയുടെ തോന്നലുകളെക്കുറിച്ചുള്ള ചിന്തകൾ ആയിരുന്നു.  


    യശോദയും ആ മുഖം ഓർത്തെടുത്തുകൊണ്ടേയിരുന്നു...  കണ്ണുകൾ നിറഞ്ഞു... നീർതുള്ളി കവിളിൽ പതിഞ്ഞു...  ആ മുഖം മിഴിവോടെ കണ്ണിൽ നിറഞ്ഞു... മിഴികളിൽ അഗ്നി ജ്വലിച്ചു...  


    " അച്ഛമ്മേ.... " അഭിയുടെ വിളികേട്ട് അവർ തിരിഞ്ഞു നോക്കി.  

.    
    " എന്താണ് രാമ... "  


    " അച്ഛമ്മ കരയാണോ... " കവിളിൽ ഒളിച്ചോറങ്ങിയ നീർത്തുള്ളി തുടച്ചുകൊണ്ട്  അഭി ചോദിച്ചു.  


   " ശിവ യാതൊരു കാരണവും കൂടാതെ ഇങ്ങനൊരു തീരുമാനം എടുക്കുമെന്ന് അച്ചമ്മയ്ക്ക് തോന്നുന്നുണ്ടോ... അവന്റെ ഭാഗത്തു തീർച്ചയായും ഒരു ന്യായികരണം കാണും അതോർത്ത് വിഷമിക്കല്ലേ...  " അഭി പറഞ്ഞു കൊണ്ടേയിരുന്നു.  

   
   " എന്റെ ചങ്കരനെ എനിക്ക് അറിഞ്ഞൂടെ...  "  


    " പിന്നെ എന്തിനു വേണ്ടിയാ ഈ കണ്ണുകൾ നിറഞ്ഞത്..."   


   " ഒന്നുല്ലേടാ...  ഞാൻ പ്രസാദിനെയും ഗൗരിയെയും ഓർത്തു... അതാണ്‌... " വിശ്വാസയോഗ്യമായൊരു കള്ളം യശോദ അഭിയോട് പറഞ്ഞു . അവൻ അത് വിശ്വസിക്കുകയും ചെയ്തു..  


   " അല്ലാ നീ എന്തെ തിരക്കി വന്നത്... "   
   

    " അത് പറയാൻ വിട്ടുപോയി... അപ്പച്ചി വിളിച്ചിരുന്നു..   വിവരം അറിഞ്ഞു വിളിച്ചതാണ്...  അപ്പച്ചി ഒരുപാട് സന്തോഷത്തോടെയാണ് സംസാരിച്ചത്... ഉടനെ ഇങ്ങോട്ട് വരുന്നുവേന്നും പറഞ്ഞു. " 


    " ഹ...  എന്നെന്ന് പറഞ്ഞോ.."  


    "  അടുത്ത ആഴ്ച എന്ന് മാത്രം പറഞ്ഞു..  പുറപ്പെടും മുന്നേ വിളിക്കാം എന്നും.. " 


   " ശരി...   ഞാൻ ഒന്ന് കിടക്കട്ടെ.. " അതും പറഞ്ഞു യശോദ പതിയെ കിടക്കയിലേക്ക് കിടന്നു.  


   അഭി അവരെ ഒന്ന് നോക്കികൊണ്ട്‌ മുറിക്ക് പുറത്തേക്ക് നടന്നു.  

             💞💞💞💞💞💞💞💞💞💞💞 


    ശിവയുടെ കൂടെ അവളും ആ മുറിയിലേക്ക് കയറി..   


      ചുറ്റും ഒന്ന് വീക്ഷിച്ചുകൊണ്ടവൾ നിന്നു...  ഇനി എന്ത്‌ ചെയ്യും എന്ന ആലോചനയോടെ. 

    " ഇതാ... " അവൾക്ക് മുന്നിലേക്ക് ഒരു കവർ നീട്ടികൊണ്ട് ശിവ പറഞ്ഞു.  


    " ഡ്രെസ്സാണ്...  പോയി മാറ്റിക്കോളൂ... ഊണ് കഴിഞ്ഞു പുറത്തു പോകാം കൗസുവിനു വേണ്ടുന്ന സാധനങ്ങൾ ഒക്കെ വാങ്ങാം... " 


    " അത്...  അതൊന്നും കുഴപ്പമില്ല...  ഞാൻ ഉള്ളത് ഇട്ടോളാം.. "  


   " എത്ര നാൾ മറ്റൊരാളുടെ ഇടും...  ഞാൻ പറയുന്നത് കേട്ടാൽ മതി. " 


   " ഞാൻ അത്...  എനിക്ക് ഇതൊക്കെ ശീലം ആണ്.. "  


    " എന്തൊക്കെ.. "  


    "  ഈ പഴയ ഡ്രസ്സ്‌ ഒക്കെ ഇട്ട്... " ബാക്കി അവളെ പറയാൻ അനുവദിച്ചില്ല. 


    " ഓഹോ...  ഇപ്പോ പണ്ടത്തെ പോലെ അല്ലല്ലോ ശിവശങ്കർ പ്രസാദി ന്റെ ഭാര്യയാണ്... കേട്ടോ... " സ്വരം കടുപ്പിച്ചു അവൻ പറഞ്ഞു.  


     ശരിയെന്നു അവൾ തലയാട്ടി സമ്മതം അറിയിച്ചു..  


         " ഹ്മ്മ്.. വേഷം മാറി പോരെ ഞാൻ താഴെ ഉണ്ടാകും... " അത്രയും പറഞ്ഞു അവൻ പുറത്തു ഇറങ്ങി. 


    " ശിവാ..."   അവനെ കണ്ടതും അഭി വിളിച്ചു. 

    "നീ  എന്താ ചോദിക്കാൻ ആഗ്രഹിക്കുന്നത് എന്ന് മനസ്സിലായി ഉത്തരം വിശദമായി ഞാൻ രാത്രി പറയാം..  


    " ഹ്മ്മ്... " മാനമില്ലാമനസ്സോടെ അവൻ സമ്മതം അറിയിച്ചു...  

                            തുടരും......  


   അടുത്ത പാർട്ട്‌ നാളെ കഴിഞ്ഞു താരം 💞💞💞 


ആ രാത്രിയിൽ... - 13

ആ രാത്രിയിൽ... - 13

4.8
2820

    ആ രാത്രിയിൽ...             ✍️ 🔥അഗ്നി 🔥      ഭാഗം : 13           "ശിവാ..."   അവനെ കണ്ടതും അഭി വിളിച്ചു.  .      "നീ  എന്താ ചോദിക്കാൻ ആഗ്രഹിക്കുന്നത് എന്ന് മനസ്സിലായി ഉത്തരം വിശദമായി ഞാൻ രാത്രി പറയാം..       " ഹ്മ്മ്... " മാനമില്ലാമനസ്സോടെ അവൻ സമ്മതം അറിയിച്ചു...        അധികം കാത്തുനിൽക്കാതെ കൗസിയും ഒരുങ്ങി വന്നിരുന്നു...           ഒരുമിച്ചു ഭക്ഷണം കഴിച്ചശേഷം ശിവയും കൗസിയും ഷോപ്പിംങ്ങിനു വേണ്ടി പുറത്തേക്ക് പോയി...   അഭിയേയും ആമിയെയും കൂടെ ക്ഷണിച്ചെങ്കിലും ഇരുവരും