Aksharathalukal

ആ രാത്രിയിൽ... - 11

    ആ രാത്രിയിൽ.... 
 
     ✍️ 🔥 അഗ്നി 🔥
 
      ഭാഗം : 11 
 
     വസുന്ധര പറയാൻ കാത്തിരുന്നത് പോലെ ശ്രീ പുറത്തിറങ്ങി ചുറ്റും നോക്കി...  ഉമ്മറത്തേക്ക് ഇറങ്ങി വരുന്നവരെ അവൻ കണ്ടു....  തന്നെ കണ്ടതും സന്തോഷം കളിയാടുന്ന ഒരു മുഖം ശ്രീ ശ്രദ്ധിച്ചു....  കാർത്തിക...  അവളുടെ മുഖത്തെ സന്തോഷം കാണെ ശ്രീയുടെ ഉള്ളിൽ  ദേഷ്യം  നിറഞ്ഞു. അവൻ മറ്റുള്ളവരിലേക്ക് ദൃഷ്ട്ടി പതിപ്പിച്ചു... 
 
 
 
     ആ മുഖങ്ങളിൽ ഭയം നിറയുന്നത് അവൻ ശ്രദ്ധിച്ചു. അവൻ തലചെരിച്ചു നോക്കി.  കോ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയ വസുന്ധരയെ കണ്ടിട്ടാണ് ആ ഭാവം എന്നവൻ മനസ്സിലായി...  
 
 
     വസുന്ധരയും ശ്രീയും മുന്നോട്ട് നടന്നു....  
 
 
    " ആരാ....  എന്ത്‌ വേണം.... " യാതൊരു മുൻപരിചയവും ഇല്ലെന്ന ഭാവത്തിൽ  ശോഭ  ചോദിച്ചു.
 
 
    " ഞാൻ എന്റെ മകളെ കാണാനായി വന്നതാണ്... അവൾ എവിടെ അവളെ വിളിക്കു... " ശോഭയുടെ ചോദ്യത്തിനുള്ള മറുപടിയായി വസുന്ധര പറഞ്ഞു.  
 
 
   " ഏത് മകൾ... ആരുടെ മകൾ...  ഇവിടെ എന്റെ മകളും അവളുടെ മകളുമാണ് ഉള്ളത്... "  ശോഭയുടെ അമ്മ നളിനിയാണ് മറുപടി നൽകിയത്... 
 
 
   " ഇവർക്ക് അപ്പച്ചി  തിരക്കിയത് ആരെയാണെന്ന് മനസ്സിലായില്ലെന്നല്ലെന്ന് തോന്നുന്നു...  നന്നായി തന്നെ മനസ്സിലാക്കി കൊടുത്തേക്ക് അപ്പച്ചി... " വാക്കുകളിൽ പരിഹാസം കലർത്തി ശ്രീ പറഞ്ഞു. 
 
 
    " അതെനിക്കും തോന്നി ശ്രീ....  അതായത് ഞാൻ തിരക്കി വന്നത് അരീക്കൽ മഹാദേവന്റെ മകളെയാണ്... "  
 
 
    " ഓഹോ എന്നെ തിരക്കിയാണോ.... " കാർത്തിക ഗർവോടെ പറഞ്ഞു.  
 
   
      " പക്ഷെ ആദ്യം എന്റെ മകൾ എന്നല്ലേ നിങ്ങൾ പറഞ്ഞത്... പക്ഷെ ഞാൻ ശോഭയെന്ന ഈ അമ്മയുടെ മകൾ ആണ്... " കാർത്തിക കൂട്ടിച്ചേർത്തു പറഞ്ഞു.  
 
 
    " ആഹാ അങ്ങനെ ആണോ ശോഭേ...  മഹാദേവൻ ഒരു മകളും മകനുമല്ലേ....  ഇത്... ഇതാരാണ്... " വസുന്ധര അവരുടെ അനുവാദം നോൽക്കാതെ ഉമ്മറത്തെ ചാരുപാടിയിലേക്ക് കയറിയിരുന്നു.  
 
 
    " അങ്ങനെ അല്ല അപ്പച്ചി...  ആരാണ് എന്നല്ല... ആരുടേതായെന്നല്ലേ...   "  ശ്രീ വസുന്ധരയ്ക്ക് അരികിലായി ഇരുന്നുകൊണ്ട് പറഞ്ഞു. 
 
 
    " ഡാ.... " കാർത്തിക  ശ്രീക്ക് നേരെ കൈഉയർത്തികൊണ്ട് ചെന്നു...  
 
 
    അവളുടെ കൈകൾ അവന്റെ കവിളിൽ ആഞ്ഞു പതിക്കും മുന്നേ അവൻ  കൈകളെ തടഞ്ഞിരുന്നു...   
 
 
     " അടങ്ങിനില്ലെടി.... " അവളുടെ കൈകളിൽ പിടിച്ചു തിരിച്ചുകൊണ്ട് ശ്രീ പറഞ്ഞു.  
 
 
    " ആ....  " വേദനകൊണ്ടവൾ പുളഞ്ഞു.  
 
 
    " വല്ലാതെ നികളിക്കല്ലേ മോളേ...  നിന്നെപോലെ  രണ്ടു തന്തയല്ല ഈ ശ്രീജിത്തിന്...  അതുകൊണ്ട് മോൾ നോക്കിയും കണ്ടു ഇങ്ങോട്ട് ഉണ്ടാക്കാൻ വന്നാൽ മതി..." 
 
 
   " അവൾക്കും ഒറ്റ തന്തയെ ഉള്ളു...  അത് അരീക്കൽ മഹാദേവൻ ആണ്...  " നളിനി ദേഷ്യത്തിൽ പറഞ്ഞു.  
 
 
     " ഓഹോ...  എന്നാ പിന്നെ കല്ലിരിക്കൽ ഐസക് നിങ്ങടെ തന്ത ആയിരിക്കുമല്ലേ...  പപ്പാന്ന് വിളിക്കുമ്പോൾ വായിന്നു തേനല്ലേ ഒലിക്കുന്നത് ഇവൾക്ക്...  ഉളുപ്പ് ഉണ്ടോ തള്ളയ്ക്കും മോൾക്കും...  അയ്യാളുടെ പണം കണ്ടുള്ള സൂക്കേട്...  എല്ലാം കണക്കാ... " ശ്രീ ദേഷ്യത്തിൽ പറഞ്ഞു.   
 
 
    എതിർത്ത് സംസാരിക്കാൻ ഒന്നും ഇല്ലാത്തതിനാൽ മൂവരുടെയും വായടഞ്ഞു..
 
     പുറത്തു  നടക്കുന്ന ബഹളങ്ങൾ ഒന്നും അറിയാതെ കാർത്തിക്ക് അപ്പോഴും നല്ല നിദ്രയിൽ ആയിരുന്നു...  തലേദിവസത്തെ മദ്യസേവ അവനെ ബോധത്തിലേക്ക് കൊണ്ടുവന്നിരുന്നില്ല... 
 
 
     " എന്താ ഇപ്പൊ വേണ്ടത്... കൗസിയെ അല്ലെ..  അവൾ ഇവിടെ ഇല്ല...  അറിഞ്ഞില്ലായിരിക്കും മകൾ കാമുകനൊപ്പം ഒളിച്ചോടി പോയി... " ശോഭ അവരെ ഒഴിവാക്കാനുള്ള തത്രപ്പാടിൽ പറഞ്ഞു.  
 
 
    " ഓടിയതാണോ ഓടിച്ചതാണോയെന്ന് ആർക്കറിയാം... " ശ്രീ അവരെ നോക്കി പറഞ്ഞു.  
 
 
    " അ...  അവളെ ഒഴിവാക്കിയിട്ട് ഞ.... ങ്ങൾക്ക് എന്താ ഗുണം.. " ശബ്ദം മുറിയാതെ പറയുവാൻ ശോഭയ്ക്ക് സാധിച്ചില്ല.  
 
 
    "  കാര്യം ഒന്നും ഇല്ലാതെ ആരും ഒന്നും ചെയ്യില്ല... കണ്ടുപിടിക്കണം...  കണ്ടുപിടിക്കും.. " ശ്രീയുടെ ഉറച്ചവാക്കുകൾ ശോഭയിലും നളിനിയിലും ഭയം സൃഷ്ട്ടിച്ചു. അവർ വിതക്തമായി അത് മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും പരാചയപെട്ടുപോയി... 
 
 
     ശ്രീ പറഞ്ഞത് എന്തെന്ന് വസുന്ധരയ്‌ക്കും കാർത്തികയ്ക്കും മനസ്സിലായില്ല...  
 
    
    " ഇ...   ഇവിടെ അവൾ ഇല്ലെന്ന് അറിയാമായിരുന്നിട്ടും എന്ത്... എന്തിനാ നിങ്ങൾ വന്നത്... " ശ്രീയോടായി ശോഭ ചോദിച്ചു.  
 
 
    അവരിലെ ചോദ്യം കേട്ട് ശ്രീ തനിക്ക് അരികിലിരിക്കുന്ന വസുന്ധരയെ നോക്കി...   
 
 
    ശോഭയും വസുന്ധരയിൽ നിന്ന് മറുപടിക്കായി കാത്ത് നിന്നു...  
 
 
    " കാണണം....  അരീക്കൽ മഹാദേവനെ... "  
 
    
     " അവൻ മരിച്ചു.... " നളിനി കൂസലേതുമില്ലാതെ പറഞ്ഞു.  
 
 
    " അറിഞ്ഞു....  ദഹിപ്പിച്ചിടം.... "  വസുന്ധര ശോഭയോടായി പിന്നീടും ചോദിച്ചു. 
 
 
    " അവിടെയാണ്.... " ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു. 
 
 
 
    " എന്റെ മകളുടെ ഭർത്താവാണ് മഹാദേവൻ...  നിനക്ക് അവിടെ  പോകാൻ എന്ത് അവകാശം... " നളിനി വസുന്ധരയെ തടഞ്ഞു.
 
 
 
    " എന്റെ അവകാശം നിങ്ങളെ ബോധ്യപെടുത്താണോ... " പുച്ഛത്തോടെ വസുന്ധര അവർക്ക് മറുപടി നൽകി.  
 
 
    " എന്തായാലും ചോദിച്ചതല്ലേ പറഞ്ഞേക്കാം...  ഇപ്പോഴും അരീക്കൽ മഹാദേവൻ നിയമപരമായി ഒരു ഭാര്യയെ ഉള്ളു... അത് ഈ ഞാനാണ്... ഇനി അതിന്റെ തെളിവും പോലീസുമായി വന്നാലെ എനിക്ക് അവിടേക്ക് പ്രവേശനം ഉള്ളു എന്നാണോ... " പരിഹാസചുവയോടെ വസുന്ധര പറഞ്ഞു നിർത്തി. 
 
   
     ശോഭ നളിനിയെ മറ്റൊന്നും പറയാൻ അനുവദിക്കാതെ തടഞ്ഞു നിർത്തി. 
 
 
    " അപ്പച്ചി പോയിവാ...  ഞാൻ ഇവിടെ ഇരിക്കാം... " അതും പറഞ്ഞു ശ്രീ ചാരുകസേരയിൽ ചാഞ്ഞിരുന്നു...   
 
 
    അവന്റെ പ്രവർത്തി ഇഷ്ടപ്പെടാതെ കാർത്തിക അകത്തേയ്ക്ക് കയറിപോയി..  നളിനിയും ശോഭയും അകത്തേക്ക് കയറാനോ പുറത്തേക്കിറങ്ങാനോ ആവാതെ തറഞ്ഞു നിന്നു.  
 
 
           💞💞💞💞💞💞💞💞💞💞💞 
 
 
    തിരികെ വീടിനുള്ളിലേക്ക് നടക്കുമ്പോഴും കൗസു ഇടയ്ക്കിടെ ആ അസ്ഥിത്തറകയിലേക്ക് നോക്കുന്നുണ്ടായിക്കരുന്നു അവൾ..  
 
 
    " എന്താണ്...  ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്നെ... "  
 
 
   " അറിയില്ല... എന്തോ അവിടെ നിന്ന് ഇപ്പോൾ പോകല്ലേ എന്ന് ഒരു തോന്നൽ... ആരോ വിലക്കുന്നത് പോലെ....  "  
 
 
    " കുന്തം....  ഓരോന്ന് ആലോചിച്ചു കൂട്ടി ഈ കുഞ്ഞുതല പുകയ്ക്കണ്ട... വാ വേഗം നടക്കു... " 
 
 
   " ഹ്മ്മ്... " അവളും അവനു പിന്നാലെ നടന്നു. 
 
    
    "  അച്ഛമ്മയുടെ കാര്യം ഓർത്തു ടെൻഷൻ വേണ്ടാട്ടോ.... ഈ കാണുന്ന ചാട്ടം ഉള്ളു ആൾ പാവാണ്‌...  പിന്നെയും പിന്നെയും ഇത് തന്നെ പറയുന്നത് താൻ അച്ഛമ്മ മുഖം കറുപ്പിച്ചു എന്ത് പറഞ്ഞാലും അതൊന്നും ഓർത്തു സങ്കടപ്പെട്ടിരിക്കരുത് അതിന് വേണ്ടിയിട്ടാണ്... "  
 
 
   " ഹ്മ്മ്.... " സ്വന്തം വീട്ടിൽ കേൾക്കേണ്ടി വന്ന കുത്തുവാക്കുകളൊക്കെ സഹിച്ച തനിക്കിതൊക്കെ നിസ്സാരമാണെന്ന് അവൾ സ്വയം പറഞ്ഞു കൊണ്ടേയിരുന്നു...  
 
 
               💞💞💞💞💞💞💞💞💞 
 
 
 
    മഹാദേവനെ അടക്കിയിരിക്കുന്നിടത്ത് വന്നു നിൽക്കുമ്പോഴും വസുന്ധരയുടെ കണ്ണുകൾ നിറഞ്ഞില്ല...  ആ കണ്ണുകളിൽ അഗ്നിയായിരുന്നു...   
 
 
    "" കാലം തനിക്ക് നൽകിയ ശിക്ഷ കുറഞ്ഞുപോയി... ഭൂമിയിൽ   ചെയ്ത തെറ്റുകൾക്ക് ശിക്ഷ ഭൂമിയിൽ തന്നെ ഏറ്റുവാങ്ങണമായിരുന്നു...  ഒരുപക്ഷെ ദിവസവും എന്റെ കുട്ടി അവളുടെ അച്ഛനായി കഴിപ്പിച്ച വഴിപ്പാടുകളുടെ ഭലമായിരിക്കും ഈ രക്ഷപെടൽ....   " വസുന്ധര മൗനമായി പറഞ്ഞു...  
 
 
    തിരികെ നടക്കുമ്പോൾ അവരെ നനച്ചുകൊണ്ട് മഴപെയ്യ്തു തുടങ്ങി... 
 
 
    "" മഴ ആത്മാക്കളുടെ സന്തോഷം ആണെന്ന് വായിച്ചു കേട്ടിട്ടുണ്ട്...  ഈ രക്ഷപെടലിൽ സന്തോഷിക്കുന്നുണ്ടാവുമല്ലേ...  " തിരിഞ്ഞു നോക്കി അവർ ചോദിച്ചു.  
 
 
     "" നിന്നെ എന്റെ മരണത്തിൽ എങ്കിലും ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു...  പക്ഷെ സാധിച്ചില്ല...  ഇന്ന് നീ എന്നെ തേടിവന്നു...  ഒരുനോക്ക് കണ്ടു...  സന്തോഷം....  ആ സന്തോഷമാണി മഴ... ""
 
 
    വസുന്ധരയുടെ ചോദ്യത്തിന് ആ ആത്മാവിന്റെ മറുപടി ഇങ്ങനെ ആയിരുന്നിരിക്കാം...  
 
 
 
                                    തുടരും...  
 
 
     
 
 
       
 
 
 
 
 
    
 
 

ആ രാത്രിയിൽ... - 12

ആ രാത്രിയിൽ... - 12

4.5
2957

    ആ രാത്രിയിൽ...            ✍️🔥അഗ്നി 🔥       ഭാഗം : 12           ""മഴ ആത്മാക്കളുടെ സന്തോഷം ആണെന്ന്  വായിച്ചു കേട്ടിട്ടുണ്ട്...  ഈ രക്ഷപെടലിൽ സന്തോഷിക്കുന്നുണ്ടാവുമല്ലേ...  " തിരിഞ്ഞു നോക്കി അവർ ചോദിച്ചു.        "" നിന്നെ എന്റെ മരണത്തിൽ എങ്കിലും ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു...  പക്ഷെ സാധിച്ചില്ല...  ഇന്ന് നീ എന്നെ തേടിവന്നു...  ഒരുനോക്ക് കണ്ടു...  സന്തോഷം....  ആ സന്തോഷമാണി മഴ... ""     വസുന്ധരയുടെ ചോദ്യത്തിന് ആ ആത്മാവിന്റെ മറുപടി ഇങ്ങനെ ആയിരുന്നിരിക്ക