Aksharathalukal

✨️നക്ഷത്ര പ്രണയം✨️part 4

ഡീ..... അലറി കൊണ്ട് മെറിൻ അവിടേ ഭക്ഷണത്തെ വെയിറ്റ് ചെയ്യുന്ന യാഷിയുടെയും ഇസയുടെയും അടുത്തേക് കുതിച്ചു.....

യാഷിയൊന്ന് ഞെട്ടിയെങ്കിലും മെറിൻ ആണെന്ന് കണ്ടതും അവൾ ചൂളം അടിച്ചു കൊണ്ട് പറഞ്ഞു......

നീയന്തിനാ എന്റെ ഡാഡിയെ വിളിച്ചത്...... മെറിൻ അവൾക്കു നേരെ വിരൽ ചൂണ്ടി കൊണ്ട് ചോദിച്ചു.....

യാഷി ആ വിരലിൽ പിടിച്ചു തിരിച്ചു കൊണ്ട് പറഞ്ഞു....

ഞാൻ ഇനിയും വിളിക്കും നിന്റെ തന്ത ആ MLA ജോസഫ്...... നിന്റെ തന്ത.... അവൾ തുടർന്നതും മെറിൻ കയ്യ് വിടുവിച്ചു കൊണ്ട് അവൾക്കു നേരെ കയ്യോങ്ങി.....

പക്ഷെ കയ്യ് യാഷിയുടെ മുഖത്ത് എത്തിയില്ല.....

ആ..... ആഹ്.... അവൾ വലിച്ചെടുക്കാൻ പാടുപെട്ടു.....

നീയന്താടി കയ്യ് എയറിൽ വച്ചു കളിക്കുന്നെ.... അങ്ങ് കൊടുകടി മോന്ത നോക്കി.... അവളുടെ കൂട്ടുകാരി മേരി പറഞ്ഞു....

യാഷിയൊന്ന് നോക്കി.... അവളുടെ കയ്യ് പിടിച്ചു നിൽക്കുന്ന ലക്കി.... അവളുടെ മുഖം തെളിഞ്ഞു......

ഡീ കഴിയുന്നുല്ല..... എന്റെ കയ്യ് ആരോ പിടിച്ചു വച്ചിരിക്കുക ആണ്......

നീയതിന്ത് പൊട്ടത്തരം ആണ് പറയുന്നത്....എന്നിട്ട് ഞങ്ങള്ക്ക് കാണുന്നില്ല.... നീ തന്നെ നോക്കി..... അർച്ചന മെറിനെ നോക്കി പറഞ്ഞു....

മെറിൻ നോക്കുമ്പോ ആരെയും കാണുന്നില്ല... പിന്നെ തന്റെ കയ്യ്....അവൾ ആശയകുഴപ്പത്തിൽ ആയി.... പെട്ടന്നാണ് മുഖത്ത് വെള്ളം വീണത്......

അവൾ ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി....

കയ്യിൽ ജഗുമായി നിൽക്കുന്ന യാഷിക..... മുഖത്തു ചിരിയുണ്ട്....

നീ കുറെ നേരമയിലെ അടിക്കാൻ നോക്കുന്നു.... എന്നിട്ടാണെൽ ഒന്നും നടക്കുന്നില്ല..... അതുകൊണ്ട് ഞാൻ അങ്ങ് എന്റെ ഭാഗം ക്ലിയർ.... that's all...... അപ്പോ പോട്ടെ...അതിനു മുന്പേ ഒന്നൂടി.... ഇനിയും വിളച്ചിൽ എടുത്താൽ വെള്ളത്തിന്റെ പകരം നല്ല കാന്താരി ഒഴിച്ചത് ഒഴിക്കും ഞാൻ..... അവൾ പോകാന് ഒരുങ്ങിയതും.....

ഡീ നമ്മൾ കഴിക്കാൻ വന്നതല്ലേ...ചില കൃമികൾ കേറിവന്ന് എന്ന് വിചാരിച്ചു നമ്മടെ കഴിപ്പ് നിർത്തണ്ട..... ഇസ മെറിനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു....

നീ പറഞ്ഞത് ശെരിയാ... നമ്മുക് കഴിച്ചു പോവാം..... യാഷിയും ഇസായും പഴയ സ്ഥാനത് ഇരുന്നു.....

യാഷി ലക്കിയോട് കണ്ണു ചിമ്മി.....

പെട്ടന്ന് മെറിന്റെ താഴുന്നു.... അവൾ അത്ഭുതത്തോടെ അതിലേക് നോക്കി.....

അവള്കകെ സംശയം ആയി...... ഇനി തനിക് തോന്നിയത് ആണോ....

അപ്പോ മക്കള് അങ്ങോട്ട് പോകുവല്ലേ.... യാഷി അവരെ നോക്കി ചോദിച്ചു...

നിന്നെ ഞാൻ കാണിച്ചു താരടി....

വല്ലാണ്ട് കാണിക്കല്ലേ ആൾകാർ കൂകും..... യാഷി ചിരിച്ചു കൊണ്ട് പറഞ്ഞു.....

ഇനിയും നിന്നാൽ ഇവള്ടെ വായിന്നു പലതും കേൾക്കും.... അതോണ്ട് സ്ഥലം വിടാൻ നോക്കി.. ഇസ അവരെ നോക്കി കളിയാക്കി പറഞ്ഞു....

മെറിൻ അവളെ തുറിച്ചു നോക്കിട്ട് പോയി....

അവർ ചിരിച്ചു കൊണ്ട് ഭക്ഷണം കഴിച്ചു.... ലക്കിക്ക് വേണ്ടത് അവന് തന്നെ വരുത്തി കഴിച്ചു.... യാഷിക് അതിൽ നിന്ന് എടുക്കണം എന്നൊക്കെയുണ്ട്... പക്ഷെ ഇസ ഉള്ളത് കൊണ്ട് അവൾ അവനെ ശ്രദ്ധിക്കാൻ പോയില്ല....

.................. 🌼

നീയിത് എന്ത് പണിയ മെറിൻ കാണിച്ചത്... അവളുടെ മുഖത്തു ഒന്ന് കൊടുക്കാതെ.... അർച്ചന ഉറഞ്ഞു തുള്ളി.....

ഞാൻ പറയുന്നത് ഒന്ന് മനസിലാക്... എന്റെ കയ്യ് ആ സമയത്ത് ആരോ പിടിച്ചു വച്ചിരുന്നു....

നീയൊന്ന് പോയെ അവിടന്ന്... ആ സമയത്ത് അവിടേ ആരാ ഉണ്ടായിരുന്നത് നിന്റെ കയ്യ് പിടിക്കാൻ...വെറുതെ പൊട്ടത്തരം വിളിച്ചു പറയാതെ.... അതോ നിന്റെ കിളി പറന്നു പോയോ.... മേരി അവളെ സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.....

നിങ്ങള് ഒന്ന് മനസിലാക്ക്.....എന്നെ ആരോ പിടിച്ചിരുന്നു... അല്ലാതെ അവളുടെ മോന്ത നോക്കി ഒരണ്ണം കൊടുക്കാൻ എനിക്കു അറിയാഞ്ഞിട്ടല്ല....

ഉവ്വ്.... നിനക്ക് ഡയലോഗ് അടിക്കാൻ അല്ലാതെ പ്രവർത്തിക്കാൻ അറിയോ നിനക്ക്..... (അർച്ചന)

ദേ ഞാൻ ഒരു കാര്യം രണ്ടിനോടും പറഞ്ഞേക്കാം..... കൂടുതൽ വിളച്ചിൽ എടുത്താൽ തൂക്കി ഏറിയും ഞാൻ..... ഞാൻ പറഞ്ഞതല്ലേ എന്നെ ആരോ പിടിച്ചു വച്ചത.... പക്ഷെ ഇന്ന് എന്നെ അപമാനിചതിനു ഞാൻ തിരിച്ചു കൊടുക്കും....മെറിൻ മുഷ്ട്ടി ചുരുട്ടി....

ഉവ്വ്... നടന്ന് കണ്ട മതി.... മേരിയും അർച്ചനയും പറഞ്ഞു....

.............................🍁

ഇന്നത്തെ പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു..... വീട്ടിലേക് പോകുന്ന വഴിക് ലക്കി ചോദിച്ചു....

അതിപ്പോയാണോ ചോദിക്കുന്നത്.....

നീയല്ലേ എന്നോട് മിണ്ടരുത് എന്ന് പറഞ്ഞത്.....

ഓ.....കോപ്പി അടിച്ചിട്ടും ടഫ് ആയിരുന്നു......

നിനക്ക് ഞാൻ ഈസി ആക്കി തന്നേനെ....

എങ്ങനെ....

നിന്റെ ബുക്ക്‌ ഞാൻ കൊണ്ടുവന്നനെ.....

ഐശ്.... നിനക്ക് ഇതൊന്നു നേരത്തെ പറഞ്ഞൂടായിരുന്നോ.....നശിപ്പിച്ചു കളഞ്ഞല്ലോടാ തെണ്ടി നീ....

ഞാൻ എന്ത് ചെയ്തുന്ന പറയുന്നത്..... നീയല്ലേ എന്നോട് മിണ്ടരുത് എന്ന് പറഞ്ഞത്....

ഒഹ് എന്തെങ്കിലും പറഞ്ഞാൽ അതിൻമേൽ പിടിച്ചു തൂങ്ങി കോളും... ഒരു വാക്ക് പറഞ്ഞൂടാരുന്നോ.....

അതിന് ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഉണ്ട കണ്ണും കാണിച്ചു പേടിപ്പിയ്ക്കല്ലേ.... അതുകണ്ട ആരായാലും വാ പൂട്ടും....

ആ എന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു.... യോഗമില്ല അമ്മണിയെ.....പായ മടക്കട്ടെ.... അവൾ നിരാശയോടെ പറഞ്ഞു.......

അവന് ചിരിച്ചു.....

ഇനി ചിരിച്ചോ.... അവൾ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു....

......................🍁

ഔച്.... വയറു വേദനിക്കുന്നു... യാഷി ബെഡിലിരുന്നു പറഞ്ഞു... നേരം പാതി രാത്രി ആയിരുന്നു...

ഇന്നാണെങ്കിൽ ഉറക്കവും വരുന്നില്ല...പണ്ടാരം.... അവൾ തന്റെ എതിർ വശത്തു ഇരിക്കുന്ന ലക്കിയെ നോക്കി പറഞ്ഞു....

അവന് ഉറക്കം വന്നു തൂങ്ങി ഇരുപ്പുണ്ടായിരുന്നു.... ഉറക്കിട്ടില്ല യാഷി....

ലക്കി... അവൾ താഴ്മയോടെ വിളിച്ചു...

ഹ്മ്മ്... അവന് തലയുയർത്തി....

നീ പോളിയാണ്... വേറെ ലെവൽ ആണ്... അതേ നീയാ വിരൽ പൊന്തിച്ചു ഒരു kfc bucket കൊണ്ടു വാടാ....

ഓ അയിനാണ് ഈ സോപ്പ് ഇടൽ....

നമ്മുക് ഒരുമിച്ചിരിന്നു കഴികാം.... നല്ല രസ...ദേ നോക്ക്... അവൾ ഫോൺ എടുത്തു ഒരു asmr വീഡിയോ കാണിച്ചു കൊടുത്തു... അവനെ പ്രകോപിപ്പിക്കാൻ...

യാഷി നോക്കിയായപ്പോ കണ്ടത് വെള്ളം ഇറക്കുന്ന ലക്കിയെ ആണ്... വീഡിയോ യിലെ ചൈനകാരി അടിച്ചു കേറ്റുന്നത് കണ്ട് അത്ഭുത പെട്ടിരിക ആണ്....

വേഗം ലക്കി..

ഹ്മ്മ് നീ പറഞ്ഞത് കൊണ്ട്....

ഓ അപ്പോ സ്വന്തം തിന്നാൻ അല്ല... അവൾ പിറു പിറുത്തു....

പിന്നെ അവനെ നോക്കി ഇളിച്ചു....

അവന് വിരലയുർത്തി... ചുണ്ടനക്കി... മൂന്ന് നക്ഷത്രങ്ങൾ പ്രത്യക്ഷ്യപെട്ടു.... യാഷി കൗതുകത്തോടെ ആ കാഴ്ച നോക്കി കൊണ്ടിരിന്നു......

അവ മൂന്നും സംഗമിച്ചു ഒരു മോന്തിരം ആയി മാറി... യാഷി അതിൽ തൊട്ടപോ അവിടേ രണ്ട് ബക്കറ്റ് kfc എത്തി....

എന്റെ ലക്കി..... അവൾ അവനെ പിടിച്ചു അവന്റെ കവിളിൽ ചുംബിച്ചു...

അവന് അത്ഭുതതോടെ അവളെ നോക്കി... അത് കണ്ടപ്പോ ആണ് താൻ എന്താ ചെയ്‌തെന്ന് അവൾക്കു ബോധ്യം വന്നത്...

അവൾ ജാള്യത കൊണ്ട് പറഞ്ഞു....

സോറി ഞാൻ അറിയാതെ....നമ്മുക് കഴികാം... അവൾ വേഗം വിഷയം മാറ്റി....

പിന്നീട് അവർ കഴിക്കാൻ തുടങ്ങി....

കഴിക്കുന്നതിനിടയിൽ അവൾ പറഞ്ഞു...

ആ മെറിന് അത്ര കൊടുത്താൽ പോരായിരിന്നു.... കുറച്ചു കൂടി വേണമായിരുന്നു.... അവൾ ലെഗ് പീസ് ഇട്ട് കടിച്ചു പറിച്ചു കൊണ്ട് പറഞ്ഞു...

ന്നാ ഇപ്പൊ പോയി ബാക്കി കൊടുത്താലോ.... ലക്കി അവളെ നോക്കി ചോദിച്ചു....

✍️Name___Less💕

👉തെറ്റുകൾ ഉണ്ടെങ്കിൽ ഷെമിക്കുക 🙏

👉അഭിപ്രായം മുഖ്യo ബിഗിലെ..... 😌

👉അപ്പൊ പകലാ സാർ വീണ്ടും സന്ധിക്കും വരേക്കും വണക്കം 😍
 


✨️നക്ഷത്ര പ്രണയം✨️part 5

✨️നക്ഷത്ര പ്രണയം✨️part 5

4.9
2906

ന്നാ പ്പോൾ പോയി പണി കൊടുത്താലോ..... ലക്കി അവളെ നോക്കി ചോദിച്ചു..... അവൾ അവനെ നോക്കി... അവൾക്കു അതും ഈ പാതിരാത്രിയിൽ.... ഒന്ന് പോയെ ചെറുക്ക..... വേറെ പണിയില..... അവൾ കഴിക്കുന്നതിൽ ശ്രദ്ധിച്ചു... നിനക്ക് പണികൊടുക്കാണോ വേണ്ടയോ.... അവന് ഒന്നൂടി ചോദിച്ചു.... എന്നാ കൊടുക്കണം..... ന്നാ വാ.... ശെരിക്കും പോവണോ..... നിനക്ക് എന്നെ വിശ്വാസം ഇല്ലെ...... ഇല്ല... തീരയില..... ശേ നീയിങ്ങനെ നെഗറ്റീവ് അടിക്കാതെ..... ഞാൻ കൊണ്ടുപോകാം നിന്നെ.... ഞാൻ ഡ്രസ്സ്‌ ഒന്ന് മാറട്ടെ..... അതിന് നിന്നെ ആർക്കും കാണാൻ കഴിയിലല്ലോ.... അപ്പോ നീയന്നേ അപ്രതീക്ഷമാക്കൻ പോവണോ... അതെ...... ഒഹ് ഗ്രേറ്റ്‌..... ന്നാ പായ കൊണ്ടു വാ.... പായയ