Aksharathalukal

✨️നക്ഷത്ര പ്രണയം✨️part 5

ന്നാ പ്പോൾ പോയി പണി കൊടുത്താലോ..... ലക്കി അവളെ നോക്കി ചോദിച്ചു.....

അവൾ അവനെ നോക്കി...

അവൾക്കു അതും ഈ പാതിരാത്രിയിൽ.... ഒന്ന് പോയെ ചെറുക്ക..... വേറെ പണിയില..... അവൾ കഴിക്കുന്നതിൽ ശ്രദ്ധിച്ചു...

നിനക്ക് പണികൊടുക്കാണോ വേണ്ടയോ.... അവന് ഒന്നൂടി ചോദിച്ചു....

എന്നാ കൊടുക്കണം.....

ന്നാ വാ....

ശെരിക്കും പോവണോ.....

നിനക്ക് എന്നെ വിശ്വാസം ഇല്ലെ......

ഇല്ല... തീരയില.....

ശേ നീയിങ്ങനെ നെഗറ്റീവ് അടിക്കാതെ..... ഞാൻ കൊണ്ടുപോകാം നിന്നെ....

ഞാൻ ഡ്രസ്സ്‌ ഒന്ന് മാറട്ടെ.....

അതിന് നിന്നെ ആർക്കും കാണാൻ കഴിയിലല്ലോ....

അപ്പോ നീയന്നേ അപ്രതീക്ഷമാക്കൻ പോവണോ...

അതെ......

ഒഹ് ഗ്രേറ്റ്‌..... ന്നാ പായ കൊണ്ടു വാ....

പായയോ എന്തിന്..... അവന് സംശയത്തോടെ ചോദിച്ചു.....

അല്ല ഞാൻ കണ്ടിട്ടുള്ളതെല്ലാം ഈ സ്പെഷ്യൽ പവർ ഉള്ളവരെല്ലാം ഈ ചൂലിലോ അല്ലെങ്കിൽ പായയിലോ ആണ്....

ഓ അങ്ങനെ.... എന്നാൽ നമ്മൾ പോകുന്നത് പായയിലോ ചൂലിലോ അല്ല.... ഓറിയോൺ ബെൽറ്റിൽ ആണ്.....

ഓറിയോൺ ബെൽറ്റോ....

ഹ്മ്മ്.... ന്നാ കൊണ്ട്.... ഇപ്രാവശ്യം അവന് കയ്യ് നെഞ്ചോട് കയ്യ് ചേർത്തു വച്ചു ചുണ്ടനക്കി.....

പിന്നീട് കണ്ണു തുറന്നതും അവിടേ ഒരു ഓറിയോൺ ബെൽറ്റ്‌ പ്രത്യക്ഷമായി.... നിറച്ചും നക്ഷത്രങ്ങൾ പതിപ്പിച്ച വ്യത്യസ്ത തരം ബെൽറ്റ്‌.....

ഇതിന് മേൽ നമ്മക് രണ്ടുപേർക്കും പോവാൻ കഴിയോ.... ചെറുതല്ലെ...... അവൾ ചുണ്ട് ചുളുക്കി ചോദിച്ചു.....

അതിനെന്താ വഴിയുണ്ടാകാം.... അവന് വിരലുകൾ ഉയർത്തി.... നക്ഷത്രങ്ങൾ തിളങ്ങി..... പിന്നീട് അവ സംഗമിച്ചു മോന്തിരം ആയപ്പോൾ അവന് അത് ആ ഓറിയോൺ ബെൽറ്റ്ന് നേരെ തിരിച്ചു പിടിച്ചു....

അപ്പോൾ അത് രണ്ടുപേർക്കും ഇരിക്കാൻ പാകത്തിൽ ഉള്ളതായി.....

പോവാം.... വാ.... അവന് അതിൽ കയറി അവൾക്കു നേരെ കയ്യ് നീട്ടി.....

ഇതിങ്ങനെ എയറിൽ പൊങ്ങി നിന്നാൽ ഞാൻ കേറുമ്പോ താഴുന്നു പോവിലെ....

അതിനല്ലേ ഞാൻ കയ്യ് പിടിക്കാൻ പറഞ്ഞത്.....

ഓ അതിന്റെ ഒന്നും ആവിശ്യം ഇല്ല..... അതും പറഞ്ഞു അവൾ ഇരിക്കാൻ നോക്കിയതും.....

ഔ.....എന്റെ ഈശ്വര...നോക്കുമ്പോ അതാ ആളു മൂടും കുത്തി നിലത്തു....

അപ്പോയെ പറഞ്ഞതല്ലേ...ഇതിൽ ഒരു ഓറിയോണിന്റെ സാനിധ്യം ഇല്ലാതെ ഇരിക്കാൻ പറ്റില്ല..... അതുകൊണ്ട് നമ്മൾ അവിടേ എത്തും വരെ പരസ്പരം സ്പർശിച്ചു കൊണ്ടിരിക്കണം... ഇനി അത് വിട്ടാൽ... അപ്പോ കിടക്കും നീ തായേ..... അവന് പുഞ്ചിരിയോടെ പറഞ്ഞു....

ഇതങ്ങു നേരത്തെ പറഞ്ഞാൽ എന്താ.... അവൾ എണിറ്റു....

അതിന് അവസരം തരണ്ടേ.... അപ്പോയെക്കും ഇരിക്കലും വീഴലും കഴിഞ്ഞിലെ..... ഹഹ്ഹഹ്ഹ അവന് പൊട്ടിചിരിച്ചു....

നിന്ന് കിണിക്കാതെ എന്നെ പിടിച്ചു കേറ്റടാ....അവൾ അവന്റെ ചിരി കണ്ട് ഉറഞ്ഞു തുള്ളി....

വാ..... അവന് കയ്യ് നീട്ടി....

അവൾ ആ കയ്യിൽ പിടിച്ചു കയറി.... അതിരിന്നു... എയറിൽ ഇരിക്കുന്ന പോലെ.... അവൾ അതിശയത്തോടെ ഇരുന്നു....

പോവാം.....

ഹ്മ്മ്മ്.... അവൾ ആവേശത്തോടെ തലയാട്ടി.....

അവന് കയ്യ് ഇടനെഞ്ചിൽ വച്ചു ചുണ്ടനക്കി......

പെട്ടന്ന് അവളുടെ കയ്യ് കൊരുത്തു പിടിച്ചു......

വാതിൽ കടന്നു ബെൽറ്റ്‌ പുറത്തേക് പോയി.....

മേഘങ്ങൾക് ഇടയിലൂടെ.....

അവളൊന്ന് കയ്യ് എത്തി പിടിച്ചു മേഘത്തിന്റെ തുണ്ട് പറിച്ചെടുക്കാൻ നോക്കിയതും അവന് വേഗം ബെൽറ്റിന് സ്പീഡ് കൂട്ടി..... അവൾക്കു പറിച്ചെടുക്കാൻ പറ്റാതെ ആയി.....

അവൾ അവനെ നോക്കി മുഗം വെട്ടിച്ചു....

പ്രകൃതിയെ ഉപദ്രവിക്കാൻ പാടില്ല.... അവളുടെ മുഖഭാവം കണ്ട് അവന് ചിരിയോടെ പറഞ്ഞു....

ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ പോവുന്നത്.... ആ ഫീലിംഗ്സ് നിനക്ക് പറഞ്ഞ മനസിലാവൂല.... അവൾ അതേ ഗൗരവതോടെ പറഞ്ഞു....

അത് പോട്ടെ... അവൾക്കു എന്ത് പണിയ കൊടുക്കേണ്ടത്.... അവന് ചിരിയോടെ ചോദിച്ചു...

ഹൊറർ.... അത് പൊളിക്കും....

ഒക്കെ....

കുറച്ചു കഴിഞ്ഞതും അവർ മെറിന്റെ വീടിന്റെ ബാൽക്കണിയിൽ എത്തി...

ഇപ്പൊ നമ്മളെ ആരെങ്കിലും കാണുമോ.... അവൾ ചോദിച്ചു...

ഇല്ല ഇപ്പൊ നമ്മളെ ആർക്കും കാണാൻ കഴിയില...

ന്നാ വാ.... ഇന്ന് ഞാൻ ചിരിച്ചു മരിക്കും....

അവർ വാതിൽ കടന്ന് അകത്തു എത്തി....

ഈ ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീഴാൻ കണ്ട നേരം.... വീണ തല ഉഴിഞ്ഞു എണീച്ചു പോണം......അല്ലാതെ ഓരോന്ന് കണ്ടുപിടിച്ചു ബാക്കിയൊള്ളരെ വെറുപ്പിക്കൽ അല്ല......ഒരു ചക്ക വീണിരുന്നെങ്കിൽ....

അവർ കയറിയ റൂം മെറിന്റെ അനിയത്തി ഷെറിന്റെ ആയിരുന്നു... എക്സാം ആണ് അവൾക്കു......

ഇത്‌ പത്താം ക്ലാസ.....വാ നമ്മുക് മെറിന്റെ റൂമിലേക്കു പോവാം...

അത് നിനക്ക് എങ്ങനെ അറിയാം...

കേട്ട അറിഞ്ഞൂടെ.... അവൾ അവന്റെ കരം പിടിച്ചു മെറിന്റെ റൂം തപ്പി ഇറങ്ങി....

ഷെറിന്റെ റൂമിന്റെ അപുറത്ത് തന്നെ ആയിരുന്നു മെറിന്റെ റൂം...

എന്തു വല്യ വീടാലെ... ലക്കി ചുറ്റും നോക്കി കൊണ്ട് ചോദിച്ചു...

തന്ത MLA അല്ലെ.... പിന്നെ കണ്ടില്ലെങ്കിലേ ഉള്ളു....വാ നമ്മക് ഇട്ട് പണിയാം...

മ്മ്...

ഇന്ന് ഞാൻ പൊളിക്കും....

അവർ വാതിൽ തുറക്കാതെ അകത്തു എത്തി....

മെറിൻ നല്ല ഉറക്കത്തിൽ ആയിരുന്നു.....

തുടങ്ങാം....... അവൾ ചോദിച്ചു.....

ഹ്മ്മ്......

ആദ്യം അവളെ ഉണർത്തണം.....

വഴിയുണ്ടാകാം.....

അവന് വിരലുകൾ ഉയർത്തി ചുണ്ടനക്കി..... നക്ഷത്രങ്ങൾ രൂപപ്പെട്ടു.....അവ മോന്തിരം ആയി മാറി...... അവന് അത് മെറിന് നേരെ പിടിച്ചു..... ഒരു പാറ്റ അവളുടെ മുഖത്തു വീണു......

എന്തോ വന്നു പതിച്ചത് പോലെ തോന്നിയതും മെറിൻ കണ്ണു തുറന്നു....

കണ്ണ് തുറന്നതും കണ്ടത് അസാമാന്യ വലുപ്പമുള്ള ഒരു പാറ്റയെ ആണ്....

അയ്യോ..... അവൾ ചാടിയെണീറ്റു.....

അവൾ അതിനെ തട്ടിയിട്ടു....

ഹോ നെഞ്ചത് കയ്യ് വച്ചു...... കണ്ണടച്ചു....

ശ്വാസം നേരെ കിട്ടിയതും അവൾ കണ്ണ് തുറന്നു....

തുറന്നതും കണ്ടത് തന്റെ നേരെ വരുന്ന പഞ്ചിങ് ബാഗ് ആണ്.....

ഹമ്മേ... അവൾ എണിറ്റു മാറാൻ നോക്കിയതും ആ പഞ്ചിങ് ബാഗ് വന്നു അവളുടെ കവിളിൽ പിടിച്ചതും ഒപ്പം ആയിരുന്നു.....

അയ്യോ.... എന്റെ വായാ.....ഹാ..... അവൾ കവിൾ പൊത്തിപിടിച്ചു..... തല കറങ്ങി.....

കുറച്ചു സമയം എടുത്തു അവൾ ഒന്ന് ഓക്കേ ആവാൻ....

എന്താ നടക്കുന്നത്..... അവൾക്കു ഒന്നും മനസിലായില്ല..... അവൾ ചുറ്റും നോക്കി ....

പഞ്ചിങ് ബാഗ് അവിടെയില്ല..... !!!!അവൾ അത്ഭുതോടെ ഇരുന്നു....

വായിൽ ചോര ചുവ വന്നതും അവൾ കവിളിൽ കയ്യ് വച്ചു ബാത്റൂമിലേക് പോയി....വായ കഴുകി തിരിഞ്ഞതും കണ്ടത് നേരത്തെ കണ്ട പാറ്റ ചിറകു വിടർത്തു നിൽക്കുന്നതാണ്.....

പറക്കുന്ന പാറ്റ......!!!!its horrible.....

അവൾ ഉമിനീർ ഇറക്കി.... കുറച്ചു നേരം അനങ്ങാതെ നിന്ന് പിന്നിടവൾ ഓടി....

ബാത്റൂമിലൂടെ ഓടിയാൽ എങ്ങനെയിരിക്കും.... വെള്ളത്തിൽ കാല് തെന്നി ദേ കിടക്കുന്നു നിലത്തു..... പാറ്റ വരുന്നത് കണ്ട് അവൾ കയ്യ് കുത്തി എണീച്ചു....പിന്നെ വാതിലിനു നേരെ കുതിച്ചു....

പാറ്റയെ നോക്കി പേടിയോടെ അവൾ വാതിലിന്റെ ഹാൻഡിൽ ഇട്ടു തിരിച്ചു.... പൊട്ടാഞ്ഞത് ഭാഗ്യം....

അവൾ ഓടി ചാടിയതും....മുന്നിൽ ഒരു രൂപം അവളെ നോക്കി അലറി...

അവൾ നോക്കിയതും ഒരു പ്രേതം... പ്രേതം ന്ന് പറഞ്ഞാൽ ഇതാണ് പ്രേതം....

ആആആ.... അവൾ അലറി...

എന്താ മോളെ എന്തു പറ്റി.... വാതിലിൽ അവളുടെ അമ്മ തട്ടി...

അപ്പോ തന്നെ എല്ലാം മറഞ്ഞു പോയി...

ഒന്നുല്ല മമ്മ... ഒരു ദുസ്വാപനം കണ്ടതാ.... അവൾ വിളിച്ചു പറഞ്ഞു....

ഒഹ്... മനുഷ്യനെ പേടിപ്പിക്കാൻ.... കുരിശു വരച്ചു കിടക്കാൻ നോക്ക്.........


അതും പറഞ്ഞു അവർ പോയി.....

എല്ലാം പോയതും മെറിൻ ഒന്ന് ശ്വാസം വിട്ടു....

ലക്കി വേഗം തന്നെ കയ്യ് നെഞ്ചോട് ചേർത്ത് വച്ചു ആ കയ്യ് എടുത്തു വാതിലിനു നേരെ വീശി.... ഇനി ആർക്കും ശബ്ദം കേൾക്കില്ല....

ഔ.... എന്ത് വേദന.... അവൾ നടുവിന് കയ്യ് കൊടുത്തു.....

യാഷി ചിരിച്ചു മരിക്കുക ആയിരുന്നു.....

ഒന്ന് കിടക്കാം എന്ന് കരുതി അവൾ ബെഡിൽ ഇരുന്നതും പുറകിൽ നിന്ന് ആരോ തോണ്ടി അവളെ......

അവൾ നിന്ന് വിയർത്തു....പേടിച്ചു പേടിച്ചു അവൾ മെല്ലെ തിരിഞ്ഞു നോക്കി.....

നേരത്തെ കണ്ട പ്രേതം അവളെ നോക്കി ഇളിച്ചു കിടക്കുന്നു....

വാ... വാ...... ആ രൂപം അവ്യക്ത്യാ സ്വരത്തിൽ വിളിക്കുന്നുണ്ട്....

കർത്താവെ..... വാലക്ക്... അവൾ ബെഡിൽ നിന്ന് ചാടിയിറങ്ങി തിരിഞ്ഞതും എന്തൊമേലോ തട്ടി നിന്നു....

അവൾ ഞെട്ടി.... മെല്ലെ മുഖമുയർത്തി നോക്കി.....

വേറെ ഒരു രൂപം അവളെ നോക്കി ചോര പല്ലുകൾ കാട്ടി ചിരിച്ചു.....

അയ്യേ..... അവൾ വേഗം മാറി നിന്നതും വേറെ കുറെ രൂപങ്ങൾ അവൾക്കു ചുറ്റും നിരന്നു.....

വ്യത്യസ്ത രൂപത്തിൽ ഉള്ളവര്....

മെറിൻ പേടിച്ചു പേടിച്ചു ഒരു വിധമായി.....

പിന്നീട് രണ്ടും കല്പിച്ചു വാതിലിനു നേരെ ഓടി..... പക്ഷെ വാതിൽ ലക്കി ലോക്ക് ആക്കിയിരുന്നു.....

ഒരു തരത്തിലും തനിക് രക്ഷപെടാൻ കഴിയില എന്നവൾക് മനസിലായി...

പിന്നീട് തന്റെ പിറകിൽ നിൽക്കുന്നവരുടെ നേരെ തിരിഞ്ഞു.....

പൊന്നു ചേട്ടമ്മാരെ ഇവ്ട്ന്ന് ഒന്ന് പോവോ.... നിങ്ങൾക് നല്ല സുഗമായിട്ട് ഇരിക്കാൻ ബെസ്റ്റ് പാലാമരമ.... പ്ലീസ് എന്നെ വെറുതെ വീടു..... ഞാൻ നിങ്ങളെ കാലുപിടികം...... പ്ലീസ്..... എനിക്കാണേൽ മൂത്രമൊഴിക്കാൻ ഉണ്ട്‌.....

അവർ അവിടേ തന്നെ നിന്നു.....

ഇതുങ്ങൾ എന്നെ കൊണ്ടേ പോവു.... എന്റെ ഈശോയെ..... ഇത്രക് ശബ്ദം ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലല്ലോ.....

സാത്താനെ പോ സാത്താനെ..... അവൾ അതും പറഞ്ഞു ബെഡിലേക് ചാടി കേറി.....

അവരും അവളുദേ പിറകെ കേറി......

അവൾ ആ റൂം മൊത്തം ഓടി...... എന്നാലും അവർ അവളെ വിട്ടില....

പിന്നെ ഒരു രൂപം അവളുടെ കാൽ പിടിച്ചു വലിച്ചു വട്ടത്തിൽ കറക്കി..... അവള് ഫാനിനെകൾ വേഗത്തിൽ കറങ്ങി കൊണ്ടിരിന്നു....

അയ്യോ എന്നെ രക്ഷികണേ...... അവൾ നിലവിളിച്ചു

പോരെ.... ചിരിച്ചു മറിയുന്ന യാഷിയെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു....

ഹ്മ്മ് മതി.... മതി.... ഇല്ലെങ്കിൽ ചത്തു പോവും.....

അവന് വിരൽ ഉയർത്തി... ചുണ്ടനക്കി.... അവ സംഗമിച്ചു മോന്തിരം ആയി.... അവന് അത് രൂപങ്ങൾക് നേരെ പിടിചതും... അവർ മറഞ്ഞു പോയി....

മെറിൻ ബെഡിൽ വന്നു വീണു..... അവളുടെ ബോധം പോയി.....

എല്ലാം കണ്ട് ചിരിച്ചു യാഷി ഒരു വിധമായി.....

പോവാം.... അവന് ബെൽറ്റിൽ ഇരുന്നു കൊണ്ട് ചോദിച്ചു....

ഹാ.... അവന് അവളെ കയ്യ് പിടിച്ചു അതിൽ കയറ്റി....

വീട്ടിലേക്ക് പോയി.....

............................ 🍁

ഇന്നറിയാം ഇന്നലത്തെ സംഭവത്തിന്റെ എഫക്ട്.... സ്കൂട്ടി പാർക്കിംഗ് ഏരിയലേക്ക് കേറ്റി കൊണ്ട അവൾ ചിരിയോടെ പറഞ്ഞു....

ഹ്മ്മ്മ്.... അവന് ചിരിച്ചു.....

ഞാൻ ഇസയോട് പറഞ്ഞോട്ടെ... നിന്നെ പറ്റി....

സമയം ആയിട്ടില്ല....

അതെന്താ....

ചുമ്മാ ഒരു രസം....

ആ അത് എന്തേലും ആവട്ടെ.... നീ വാ ക്ലാസ്സ്‌ തുടങ്ങിക്കാണും.....

അവനെയും വലിച്ചവൾ നടന്നു.... ഇസ ക്ലാസ്സിൽ ആയിരുന്നു.....

അവൾ വേഗം വായിൽ വന്ന കള്ളം തട്ടി വിട്ടു ക്ലാസ്സിൽ ഇരുന്നു....

യാഷിയും ഇസായും നല്ല കത്തിയടി ആയിരുന്നു.....

may i come in...... അവരുടെ ക്ലാസ്സിലെ തന്നെ പെൺകുട്ടി ആയിരുന്നു....

എന്താ നേരം വൈകിയത്....

ബസ് കിട്ടില്ല....

ഓരോന്ന് കെട്ടിയൊരുങ്ങി വരും.... എന്നിട്ടോ നേരത്തിനും കാലത്തിനും എത്തുകയും ഇല്ല..... കേറിയിരി.....

അ പെൺകുട്ടി ക്ലാസ്സ്‌ മൊത്തം ഒന്ന് കണ്ണോടിച്ചു..... ഇരിക്കാൻ ഒറ്റ സ്ഥലം ഇല്ല....

അവസാനം യാഷിയുടെ അവിടേ ഒരു ഒഴിവ് കണ്ടു.... ലക്കി ഇരിക്കുന്ന സ്ഥലം....!!

ആ പെൺകുട്ടി അവിടേക്കു നടന്നു.....

Continue ❤️
 


✨️നക്ഷത്ര പ്രണയം✨️part 6

✨️നക്ഷത്ര പ്രണയം✨️part 6

4.9
2331

എന്നാൽ ഇസായും ആയി ബഡായി വിടുന്ന യാഷി ഇത്‌ ശ്രദ്ധിചില..... ലക്കി ആണെങ്കിൽ വായിനോക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു..... ആ കുട്ടി കേറി വന്നു അവിടേ ഇരുന്നു..... എന്തോ വന്നു ഇരിക്കുന്നത് കണ്ട് അവന് ഞെട്ടികൊണ്ട് ഒരു തട്ട് വച്ചു കൊടുത്തു..... ദേ കിടക്കുന്നു നിലത്തു.... ശബ്ദം കേട്ടതും യാഷി തിരിഞ്ഞു നോക്കി..... നിലത്തു കിടക്കുന്ന ആ കുട്ടിയെ കണ്ടതും അവൾ ലക്കിയെ നോക്കി.... അവന് അവളോട് പറഞ്ഞു.... ഞാൻ ഒന്നും ചെയ്തില്ല.... ഈ കുട്ടി എന്റെ മടിയിൽ ഇരുന്നതാ.....എനിക്കിഷ്ട്ടമില്ല അത്..... അവൾ രൂക്ഷമായി അവനെ നോക്കി.... അവളുടെ നോട്ടം ആ കുട്ടിക്ക് നേരെ ആണെന്ന് കരുതി മുനീർ സാർ അവൾക്കു നേരെ ചൂട