വയസ്സായി അസുഖം ബാധിച്ച സ്ത്രീയെ നോക്കാൻ ആ വീട്ടിൽ ഒരു സ്ത്രീയെ നിർത്തിയിട്ടുണ്ട്.
നേരം വൈകുന്നേരം ആയപ്പോൾ ആ വീടിൻ്റെ വടക്കേപുറത്ത് ഒര് പട്ടി വന്ന് കിടന്നു.
കുറേ സമയം കഴിഞ്ഞെങ്കിലും അടുക്കളയുടെ ഭാഗത്ത് ആരേയും കാണാനില്ലാ.
പട്ടി മോങ്ങാൻ തുടങ്ങിയെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ ഒര് കുട്ടി വന്ന് ആ നിലത്തിരിക്കുന്ന പാത്രത്തിൽ കുറച്ച് കഞ്ഞി ഒഴിച്ച് കൊടുത്തു.
ഈ കുട്ടിയെ കണ്ടപ്പോൾ കാലിന് വെയ്യാത്ത പട്ടി അവിടെ നിന്നും വാലാട്ടി കൊണ്ട് അവിടെക്ക് ചെന്നു.
കുട്ടി അതൊന്നും ശ്രദ്ധിക്കാതെ വാതിലടച്ച് അകത്തേക്ക് പോയി.
ആ പട്ടി ഉടൻ കഞ്ഞി വെള്ളം മുഴുവൻ നക്കി കുടിച്ചു. അവസാനം രണ്ട് കുര കുരച്ച് പട്ടി അവിടെ കിടന്നു.
പിന്നെ സാവധാനം രാത്രിയുടെ കൂരാ കൂരിരുട്ടിലേക്ക് ആ പട്ടി കടന്ന് പോയി.
പിറ്റെ ദിവസം രാത്രിയായപ്പോൾ പട്ടിയുടെ മോങ്ങൽ കേൽക്കുന്നുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ ആ കുട്ടി പുറത്ത് വന്ന് നോക്കി.
കുറച്ച് കഴിഞ്ഞ ശേഷം രണ്ട് ചപ്പാത്തി ആ പാത്രത്തിൽ ഇട്ടു കൊണ്ട് അവൾ വീണ്ടും അകത്തേക്ക് പോയി.
വെശന്ന് വലയുന്ന പട്ടി ഒന്നും നോക്കിയില്ലാ. എല്ലാ ദിവസവും ഒരു നേരം മാത്രം അന്നം കിട്ടുന്നു. ഈശ്വരൻ്റെ കടാക്ഷം മാത്രമെന്ന് ആലോചിച്ച് ആ ചപ്പാത്തി തിന്നു കൊണ്ടിരുന്നു.
അവസാനം പട്ടികളുടെ നിർത്താതെയുള്ള ഓളിയിട്ടലും കലപില ശബ്ദത്തിലും ആ പട്ടിയും അങ്ങോട്ട് കുതിച്ചു.
നേരം വെളുത്തപ്പോൾ ആ വീട്ടിൽ കുറേ ആളുകൾ വന്ന് പോയി കൊണ്ടിരുന്നു.
ആ കിടക്കുന്ന വയസായ സ്ത്രീയുടെ ശവശരീരം ഭാരത പുഴയിലേക്ക് കൊണ്ട് പോയിരുന്നു.
അവരുടെ ചില ബന്ധുക്കൾ ആ വീട്ടിൽ ഉണ്ടായിരുന്നു എങ്കിലും വൈകുന്നേരമായപ്പോൾ പട്ടി മെല്ലെ കയറി വന്നു.
ഒന്നും അറിയാതെ സ്ഥിരം വരുന്ന ആ പട്ടി പെട്ടെന്ന് ഒര് കല്ല് വന്നപ്പോൾ ആരാണെന്ന് തിരിഞ്ഞ് നോക്കി.
ഈ കാല് കൊണ്ട് വെയ്യാത്ത പട്ടിയെ അവിടെ വീട്ടിൽ ഏതൊരു കുട്ടി കല്ലെറിഞ്ഞു ഓടിച്ചു.
പിറ്റെ ദിവസം ആ പട്ടി ഇന്നലെ കല്ല് എടുത്ത് എറിഞ്ഞവർ ഇന്ന് അവിടെയുണ്ടോയെന്ന് നോക്കുബോഴും ഏതോ ഒര് കാറിൻ്റെ ഡ്രൈവർ വീട്ടിൽ നിന്നും ലഗേജുകൾ കാറിൻ്റെ ഡിക്കിയിൽ വെച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ ആ കുട്ടിയുടെ അമ്മ കുട്ടിയേയും കൊണ്ട് കാറിൽ കയറി പോകുന്നത് കണ്ടു.
ആ പട്ടി പട്ടിക്കിൽ തന്നെ കിടന്നൂ എങ്കിലും വീട് പൂട്ടി താക്കോലും കൊണ്ട് വേറൊരാൾ പോകുന്നുണ്ടായിരുന്നു.
ആ വീടിൻ്റെ റോഡിൽ കൂടി മത്സ്യ കച്ചവടം ചെയ്യുന്നവർ പോയിരുന്നു. ഉടൻ ചണ്ണച്ച് കാലുമായി ആ പട്ടി വണ്ടിയുടെ പിന്നാലെ പോയി.
മണികണ്ഠൻ സി നായർ,
തെക്കുംകര.