Aksharathalukal

കഥ -

 
വലിയ തിരക്കില്ലാത്ത റോഡിലൂടെ ആൾട്ടോ കാർ പോയി കൊണ്ടിരിക്കുകയാണ്.
കുറച്ചകലെ ബസ്സ് സ്റ്റോപ്പിൽ തങ്കചേച്ചി  നിൽപ്പുണ്ടായിരുന്നു.  
 
ശേഖരൻ കാർ അവരുടെ അടുത്ത് നിർത്തി, കാറിൻ്റെ ഡോർ തുറന്ന് അവരെ കയറി.
കാറിൽ മധുവും അയാളുടെ കൂട്ടുക്കാരനും ഉണ്ടായിരുന്നു. 
 
മധുവിൻ്റെ കൂട്ടുക്കാരൻ കാറിൻ്റെ സീറ്റിൽ ചാരി ഉറങ്ങുകയാണ്.
 
അവർ പോകുന്നത് തൻ്റെ എന്നോ ഉപേക്ഷിച്ച ഭാര്യയെ കാണാനും തൻ്റെ വീടിൻ്റെ ഭാഗം കിട്ടിയിരിക്കുന്നു.
പക്ഷെ തനിക്ക് കിട്ടിയ ഭൂമിയിൽ നിന്നും ഒര് ഭാഗം കൊടുക്കാൻ പോകുകയാണ്.
 
അതേ സമയത്ത് അവർ അറിഞ്ഞത് നമ്മൾ വിചാരിക്കുന്നത് അല്ല വിധിയെന്ന്.
ആരും ഒന്നും പറയാതെ കാർ പോയ് കൊണ്ടിരുന്നു.
 
കുറച്ച് പോയപ്പോൾ ശേഖരൻ തങ്കചേച്ചിയോട്   ചോദിച്ചു.
 
"മുന്നേ അടുത്ത കാലത്തെങ്ങും ഇങ്ങോട്ട് വന്നിട്ടുണ്ടോ?"
 
അവർ മറുവടി പറഞ്ഞു.
 
"ഒന്നാമത് എനിക്ക് ആ പെണ്ണൊരുത്തിയെ കണ്ടാൽ പഴയ കാര്യങ്ങൾ ഓർമ്മ വരും. അതിന് മുമ്പ് വീടും പറമ്പും സ്വത്തും ഒക്കെ ഉണ്ടായിരുന്നു. ഇപ്പളോ... എന്നിട്ട് എന്തുണ്ട്.... പിന്നെ ഒര് രണ്ട് മാസം മുമ്പ് ഞാൻ ഒന്ന് പോയി... അന്നവർ ആകെ കിടപ്പായിരുന്നു".
 
"അപ്പോൾ ആരായിരുന്നു അവിടെ അവരെ നോക്കുന്നത്".
ശേഖരൻ ചോദിച്ചു. 
 
"ആരുമില്ലായിരുന്നു. ഒര് പെണ്ണിനെ വെച്ചിട്ടുണ്ടായിരുന്നു. അവർ വേണം അവരുടെ എല്ലാ കാര്യങ്ങൾക്കും. അവർ ഇങ്ങനെ കിടക്കുന്നു. ശരീരം മുഴുവൻ പൊട്ടിയിരിക്കുന്നു. ഒരു പെൺകുട്ടിയുള്ളത് ഇപ്പോഴും വിദേശത്താണ്.
 
"അപ്പോൾ ആരാ ഈ ചിലവിന് കാശ്  അയക്കുന്നത് ".
ശേഖരൻ ചോദിച്ചു.
 
"അത് പറയാനുണ്ടോ? ആ പെൺകുട്ടി തന്നെ. അതിൻ്റെ വിവാഹം കഴിഞ്ഞങ്കിലും കുറച്ച് കാലം ആ മകളുടെ കെട്ടിയോന്ന്  സുഖമില്ലാതെ കിടന്നിരുന്നു. പിന്നെ അയാൾ എങ്ങോട്ടോ പോയീ. പക്ഷെ കുറച്ച് കാലം ആ പേരകുട്ടി അടുത്തുണ്ടായിരുന്നു. അതിൻ്റെ സ്വഭാവം മനസ്സിലാക്കിയപ്പോൾ ആ കുട്ടി അമ്മയുടെ അടുത്താണ്".
അവർ തുടർന്നു കൊണ്ടിരുന്നു.
 
" ആ വയ്യാതെ ഇരുന്ന ആൾക്ക് ആരെങ്കിലും ഉപകാരങ്ങൾ ചെയ്യാൻ നിന്നാൽ അത് അവരെ അടക്കം കണ്ട് കൂടാ. 
അങ്ങനെത്തെ ഒര് സാധനമായിരുന്നു അവർ. അത് കാരണം അയാൾ എങ്ങോട്ടോ പോയീ. . എന്നിട്ടൊ ഇപ്പോൾ എന്തായി...."
അവർ പറഞ്ഞു. 
 
ഉടൻ തന്നെ മധൂ പറഞ്ഞു. 
 
"എന്താക്കാൻ വന്നപ്പോലെ പോയി... ഞാൻ എന്നോ അതിനെ ഉപേക്ഷിച്ചു".
 
മധുവിനോട് അവർ പറഞ്ഞു. 
"അല്ലാ തടി കിട്ടിയാൽ എരന്ന് തിന്നാം അല്ലേ മധൂ... 
 
"ശരി തന്നെ".
മധു പറഞ്ഞു.
 
"അപ്പോൾ ആൺ മക്കളൊന്നും വരാറില്ലേ?"
ശേഖരൻ ചോദിച്ചു.
 
"എവിടെ മുത്തവൻ ബോബയിലോ മദ്രാസിലോ എന്തോ പണി ചെയ്യുന്നുണ്ട്. ചെറിയോൻ ഇവിടെ കള്ളും കുടിച്ച് നടന്നേരുന്നു. മുമ്പേ എന്തെങ്കിലും വാങ്ങിക്കാൻ വന്നിരുന്നു. ഇപ്പോൾ അതും ഇല്ലാ".
 
റെയിൽ വേ ഗേറ്റിൻ്റെ മുന്നിൽ എത്തിയപ്പോൾ ശേഖരൻ കാർ പതുക്കെ ഓടിച്ചിരുന്നു. 
തങ്കേച്ചി വീണ്ടും പറഞ്ഞ് തുടങ്ങി. 
 
"അവരുടെ കാര്യത്തിന്ന് മാസാമാസം ചിലവ് അയച്ച്  കൊടുക്കും. വേറെ ഒരുത്തൻ  ഇവിടെ തെണ്ടി നടക്കുന്നുണ്ടായിരുന്നു. ഇതിന്ന് തീരെ എണീക്കാൻ പറ്റാതെ വന്നപ്പോൾ പിന്നെ കണ്ടിട്ടില്ലാ".
അവർ പറഞ്ഞു.
 
ആ വളവ് തിരിഞ്ഞ് ആ ഓടിട്ട വീടിൻ്റെ അവിടെ കാർ പാർക്ക് ചെയ്തു. 
 
അവടെ അധികം ആരും ഉണ്ടായിരുന്നില്ല. ഒന്ന് രണ്ട് പേർ ഉമ്മറത്ത് ഇരിക്കുന്നു. 
 
മധുവിൻ്റെ കൂട്ടുകാരനും ശേഖരനും തങ്ക ചേച്ചിയും മധുവും കാറിൽ നിന്നും ഇറങ്ങി അവർ പടി കടന്ന് ഉമ്മറത്തെത്തി. 
 
ഉടൻ അകത്ത് നിന്ന് അയാൾ വരുന്നുണ്ടായിരുന്നു. ഒര് കൈപിടിച്ച് കൊണ്ട് ഒരാൾ കൂടെ നടക്കുന്നതും കണ്ടു.
 
അയാൾ മധുവിനെ കണ്ടു. 
ആ മുഖത്തേക്ക് എന്തെന്നില്ലാത്ത സന്തോഷവും സങ്കടവും മിന്നി മറയുന്ന കാഴ്ച്ച.. 
ആരും ഒന്നും സംസാരിച്ചില്ലാ.
 
ഉടൻ ഉമ്മറത്ത് നിൽക്കുന്ന ഒര് വയസ്സായ ഒരാൾ പറഞ്ഞു. 
 
"നിങ്ങൾ എല്ലാരും  കണ്ട് പോരൂട്ടോ. അധികം ആൾക്കാരെ നിർത്തുന്ന പരിപാടി വേണ്ടാന്നു വെച്ചു."
 
അവർ നാല് പേരും തളത്തിലേക്ക് കടന്നു.
 
അവിടെ ഒരറ്റത്ത് പായയിൽ ഒന്ന് രണ്ട് സ്ത്രീകൾ ഇരിക്കുന്നുണ്ട്. അതിന് തൊട്ടടുത്ത്  വെള്ള തുണിയിൽ കഴുത്തിനൊപ്പം പുതപ്പിച്ച് അവരെ കിടത്തിയിരിക്കുന്നു. 
തലക്കിൽ കത്തുന്ന നില വിളക്കും, നാളികേരം വെട്ടി വെച്ച് അതിൽ എണ്ണയൊഴിച്ച് തിരിയും ഉണ്ടായിരുന്നു. 
 
കണ്ണുകൾ അടച്ച് ഒരിക്കലും എണീക്കാത്ത നിദ്രയിൽ കിടക്കുന്ന അവർക്ക് തന്നോട് എന്തോ പറയാനുണ്ടെന്ന് തോന്നി. സ്വന്തം ബന്ധുക്കളും ആരും  അടുത്തില്ലാത്ത അവരെ കണ്ടപ്പോൾ പണ്ടത്തെ വസന്തകാലം കാര്യങ്ങൾ ഓർമ്മയിൽ വന്നിരുന്നു. 
 
നാല് പേരും വേഗം തിരിച്ച് നടക്കുബോൾ മധുവും ശേഖരനും അയാളെ പടി ഇറങ്ങി പോകാൻ സഹായിച്ചു.
 
അയാൾ മധുവിനോട് ഒന്നും പറഞ്ഞില്ലാ. പക്ഷേ ഒര് പാട് കാര്യങ്ങൾ ചോദിക്കാനും പറയാനും  ഉണ്ടെങ്കിലും ഒന്നും ചോദിച്ചില്ല.
 
തങ്ക ചേച്ചി അയാളോട് ചോദിച്ചു.
 
"അപ്പോൾ ഇനി എന്താ പരിപാടി, നേരിട്ട് അങ്ങോട്ട്  പോകുകയാണോ.? വല്ല ബന്ധുക്കളും കാണാൻ.... ?"
 
അത് അയാൾ ഒന്നും പറഞ്ഞില്ല..
 
അയാൾ ടാക്സി കാറിൽ കയറിയപ്പോൾ അകലെ നിന്നും വേറൊരു കാർ വരുന്നുണ്ടായിരുന്നു. 
 
നാല് പേരും തങ്ങളുടെ കാറിൽ കയറി കാർ മുന്നോട് പോയീ.
 
കൂടെ വന്ന ടാക്സിക്കാരൻ അയാളെ കാറിലേക്ക് കയറാൻ സഹായിച്ചു.
ആ രണ്ട് കാറുകളും  തിരിവ് കടന്നു.
 
രണ്ട് സ്ത്രീകൾ ആ വിട്ടിൽ നിന്നും ഇറങ്ങി വന്നിരുന്നു. 
അവർ പറയുന്നത് കേട്ടു.
 
" ഇത്രയും കാലം ആ പെണ്ണ് ഉള്ള കാരണം ഒരാളെ വെച്ചേരുന്നു. പക്ഷെ ഭാഗം കഴിഞ്ഞു. ആ മുതല് എടുക്കാൻ പറ്റിയില്ലാ. അതാണ് പറയുന്നത് ഒക്കെ യോഗം".
 
അതേ സമയം ഒര് ആബുലെൻസ്സ് ആ വീട്ടിലേക്ക് പോയിരുന്നു.
 
മണികണ്ഠൻ സി നായർ,
തെക്കുംകര,

കാലൊടിഞ്ഞ പട്ടി (ചെറുകഥ)

കാലൊടിഞ്ഞ പട്ടി (ചെറുകഥ)

0
710

വയസ്സായി അസുഖം ബാധിച്ച സ്ത്രീയെ നോക്കാൻ ആ വീട്ടിൽ ഒരു  സ്ത്രീയെ നിർത്തിയിട്ടുണ്ട്.   നേരം വൈകുന്നേരം ആയപ്പോൾ ആ വീടിൻ്റെ വടക്കേപുറത്ത് ഒര് പട്ടി വന്ന് കിടന്നു.  കുറേ സമയം കഴിഞ്ഞെങ്കിലും അടുക്കളയുടെ ഭാഗത്ത് ആരേയും കാണാനില്ലാ.    പട്ടി മോങ്ങാൻ തുടങ്ങിയെങ്കിലും കുറച്ച് കഴിഞ്ഞപ്പോൾ ഒര് കുട്ടി വന്ന് ആ നിലത്തിരിക്കുന്ന പാത്രത്തിൽ കുറച്ച് കഞ്ഞി ഒഴിച്ച് കൊടുത്തു.    ഈ കുട്ടിയെ കണ്ടപ്പോൾ കാലിന് വെയ്യാത്ത പട്ടി അവിടെ നിന്നും വാലാട്ടി കൊണ്ട് അവിടെക്ക് ചെന്നു.   കുട്ടി അതൊന്നും ശ്രദ്ധിക്കാതെ വാതിലടച്ച് അകത്തേക്ക് പോയി.  ആ പട്ടി ഉടൻ കഞ്ഞ