Aksharathalukal

ദക്ഷയാമി ❣️ part -1

❤ Love is not about two different genders. It's about two thirsty souls ❤


നീ ഇപ്പോഴും ഈ  ഫോട്ടോയും പിടിച് ഇരിക്കുവാണോ......


😊😊😊
മറുപടിയായി ഒരു നേർത്ത പുഞ്ചിരി നൽകി.....

എന്താടോ നാളെ അവിടേക്ക് പോകുന്ന സന്തോഷം ഒന്നും ഇല്ലല്ലോ...... ഒന്നുല്ലേലും അഞ്ചു വർഷങ്ങൾക്ക് ശേഷം പോകുന്നത് അല്ലെ.......

അത് പിന്നെ.... ഞാൻ.... 🥲

ദച്ചുനെക്കുറിച്ച് ഓർത്തിട്ടാണോ...... ലാൻഡ് ആയ ഉടനെ അന്വേഷിച്ച് പോകുവല്ലേ..... തറവാട്ടിലേക്ക്......

പോകണം...... ദച്ചുനെ ഒന്ന് കാണണം.....

താൻ ചെല്ലുമ്പോ അവള് അവിടെ ഇല്ലെങ്കിലോ....

അവള് എവിടെ പോകാൻ..... അവിടെ ഇണ്ടാകും എന്നെയും കാത്ത്..... 😊😊

ഹാ....ന്നാ ചുന്ദരികുട്ടി മതി കരഞ്ഞത്.... പോയി കിടക്കാൻ നോക്ക് നാളെ രാവിലെ ആണ് ഫ്ലൈറ്റ് എല്ലാം പാക്ക് ചെയ്തു കഴിഞ്ഞില്ലേ...... ഇനി പോയി ഉറങ്ങിക്കൂടെ......

വോ.... ഇനി അതിന് ദേഷ്യപ്പെടണ്ട.... ഞാൻ ദേ പോയി.......


രാവിലെ......


യാമി.... എണീക്ക്... നിനക്ക് ഇന്നല്ലേ പോകണ്ടെത്......

5 മിനിറ്റ് അവി..... പ്ലീസ്‌.....

ഇവളെ കൊണ്ട് ..... 🤦‍♀️🤦‍♀️🤦‍♀️

എന്റെ അമ്മച്ചിയെ.......
എന്താടി നിനക്ക് ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ........

മോള് ആ സമയം ഒന്ന് നോക്കിയേ.....

അയ്യോ ഇത്രേം നേരായോ ....... നീ എന്താടി എന്നെ നേരത്തെ വിളിക്കാഞ്ഞേ.....

ദേ ഒരൊറ്റ വീക്ക് വച്ച് തന്നാൽ ഉണ്ടല്ലോ..... ചങ്ക് ആയിപോയി..... 😬😬എപ്പൊ തുടങ്ങി വിളിക്കുന്നത്‌ ആണെടി നിന്നെ .....

സോറി.... 😁😁😁

വേഗം പോയി റെഡി ആവ് 🤦‍♀️🤦‍♀️🤦‍♀️

ദേ പോയി..... 🏃‍♀️🏃‍♀️🏃‍♀️🏃‍♀️





************************************************


അവിടെ എത്തുമ്പോ sim എടുത്തിട്ട് വിളിക്കണേ യാമി....... 😊😊😊take care.....🥺

വിളിക്കാടി......അയിന് നീ എന്തിനാ ഇങ്ങനെ കരയുന്നെ....🤨🤨

ഒന്നുല്ല.... നീ പോകുവല്ലേ ഒരു ഫോർമാലിറ്റി ആയിക്കോട്ടെ എന്ന് വച്ച് 😌😌😌എങ്ങനെ ഇണ്ട്

അയ്യാ... തീരെ കൊള്ളൂല്ല.... 🤣🤣🤣
Ok ടി..... Take care..... Bye

Bye...... 👋👋👋





****************************************************

( യാമി )

ഫ്ലൈറ്റ് എയർപോർട്ടിൽ ലാൻഡ് ആയതും.......
അവിടെന്ന് ഇറങ്ങി.....  പാലക്കാട്ടേക്ക് ഒരു ട്രെയിൻ ടിക്കറ്റ് എടുത്തു 

❤യാമിടെ ദച്ചു❤ നെ തേടി ഒരു യാത്ര ....... അത് മാത്രം ആണ് ഈ വരവിന്റെ പിന്നില്ലേ ഉദ്ദേശം....... 😊

റെയിൽവേ സ്റ്റേഷൻ ൽ നിന്ന് നേരെ കേട്ടു കേൾവി മാത്രം ഉള്ള ദച്ചുന്റെ തറവാട്ടിലേക്ക്.....

ദൂര കൂടുതൽ ഉള്ളത് കൊണ്ട് ഏകദേശം  രണ്ടുമണിക്കൂർ നീണ്ടു നിൽക്കുന്ന യാത്ര......

ടാക്സിയിൽ ഇരുന്ന്........ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം തന്നെ കണ്ട കാഴ്ചകൾ പിന്നിലേക്ക് മറയുന്ന പോലെ.....
പഴയ ഓർമകളിലൂടെ ഒരു ഓട്ട പ്രദക്ഷിണം ❤


***************************************************


( എട്ട് വർഷങ്ങൾക്ക് മുൻപ്....)


ഒരു കോളേജ് അധ്യായന വർഷാരംഭം......

Clg ഒരുപാട് ദൂരത്തായത് കൊണ്ട് തന്നെ ആണ് ഹോസ്റ്റലിൽ ചേർന്നത്.......

ഒരു റൂമിൽ രണ്ട് പേര് മാത്രം ആണ്....... കോളേജ്ന്റെ തന്നെ ഹോസ്റ്റൽ ആയതുകൊണ്ട്...... കോളേജിന് അടുത്ത് തന്നെ ആണ് 

അഡ്മിഷൻ ഈ അടുത്ത് തുടങ്ങിയത് കൊണ്ട് എന്റെ റൂമിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു..........




************************************************



അന്ന് കോളേജിലെ ആദ്യ ദിവസം ആയിരുന്നു..........

കോളേജിനെക്കുറിച്ചു പറയുകയാണെങ്കിൽ..... 😌😌ലൈൻ അടിക്കാൻ ഒരു കോയി പോയിട്ട് ക്ലർക്ക് പോലും കാണില്ല...... 😪😪
കാരണം അതൊരു വുമൺസ് കോളേജ് ആണ് 😌😌😌😌😂😂😂


സ്ഥലം മാറി കിടന്നതുകൊണ്ടോ എന്തോ ഉറങ്ങാൻ വളരെ ലേറ്റ് ആയിരുന്നു..... അതോണ്ട് തന്നെ എണീക്കാനും 😝😝😝

വേഗം തന്നെ..... ഫ്രഷ് ആയി മെസ്സിൽ പോയി ഭക്ഷണവും കഴിച്ച്....... കോളേജിലേക്ക്..... 🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️🚶‍♀️


കോളേജ് തുറക്കുന്ന അന്ന് തന്നെ ആണ് ഫ്രഷേർഷ് ഡേ 🥴🥴അടിപൊളി ആയിരിക്കും ഇന്ന്...... 🚶‍♀️🚶‍♀️


അങ്ങനെ ഓരോന്ന് ഒക്കെ ആലോചിച്ച് കൊണ്ട് നടന്ന് ........ വേഗം തന്നെ കോളേജ് എത്തി........

നേരെ ഓഡിറ്റോറിയത്തിലേക്ക് ആണ് പോയത്..... ഒന്ന് ഒന്നര മണിക്കൂർ നീണ്ടു നിന്ന പ്രസംഗം ഒക്കെ കഴിഞ്ഞ്....അവിടെന്ന് പിന്നെ  ഡിപ്പാർട്മെന്റ് തിരിച്ചു ഓരോ ക്ലാസ്സിലേക്കും....ഓരോ ഡിപ്പാർട്മെന്റും ഓരോ ബ്ലോക്ക്‌ ആണ് കോളേജിന്റെ.......


ഒരു വിധം..... ക്ലാസ്സിലൊക്കെ കേറി.....ക്ലാസ്സ്‌ ട്യൂട്ടർ എല്ലാരേയും പരിചയപെടുന്ന സമയത്താണ്.....

May i come in..........


ആരാ.....?? - മിസ്സ്‌

ഈ ക്ലാസ്സിലേക്ക് തന്നെ ഉള്ള അഡ്മിഷൻ ആണ് മിസ്സ്‌...... ലേറ്റ് ആയി പോയി......

എന്ന് തലകുനിച്ചു നിന്ന് പറയുന്ന ഒരു പാവം തൊട്ടാവാടി പെണ്ണ്........
തലകുനിച്ചു നിൽക്കുന്ന കാരണം മുഖം കാണുന്നെ ഇല്ല........ എന്നാലും എന്തോ ഒരു feel അവളിലേക്ക് ശ്രദ്ധ തിരിക്കാൻ എന്നെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു

എന്താ തന്റെ പേര്....? - മിസ്സ്

ദക്ഷ.....

പേരുപറയാൻ ആയി തല ഉയർത്തിയപ്പോൾ ആദ്യം നോട്ടം പോയത് നീല നിറത്തിൽ തിളങ്ങുന്ന അവളുടെ പൂച്ച കണ്ണുകളിൽ ആണ്....കണ്ണിൽ ഉരുണ്ടു കൂടി നിന്ന മിഴിനീർ അവയെ ഒന്നുകൂടി തിളക്കം ഉള്ളതാക്കി മാറ്റി... 

എന്തോ ഒരു പ്രേത്യേക ഫീൽ അതിലേക്ക് നോക്കുമ്പോ........

ആ കേറി ഇരിക്ക്.......- മിസ്സ്‌

താങ്ക് യൂ മാം.... 😊😊





****************************************************





പരിചയപ്പെടലും മറ്റുമായി......... സമയം പോയിക്കൊണ്ടേ ഇരുന്നു..........


ബ്രേക്ക്‌ ടൈം കോളേജ് ചുറ്റി ഒന്ന് കണ്ടു......

അപ്പോഴൊന്നും..... മറ്റാരുടെയും കൂടെ പോകാതെ ക്ലാസ്സിൽ ഒറ്റക്ക് ഇരിക്കുകയായിരുന്നു ദക്ഷ.......


ഉച്ചക്ക് ക്ലാസ്സ്‌ കഴിഞ്ഞപ്പോ...... ഒരു കാറിൽ കയറി അവള് പോയി......

ഉച്ചക്ക് ക്ലാസ്സ്‌ കഴിഞ്ഞത് കൊണ്ട് ......ഹോസ്റ്റലിൽ പോയി വെറുതെ ഇരിക്കണ്ടേ കാര്യം ആലോചിച്ചപ്പോൾ തന്നെ അങ്ങോട്ട് പോകാതെ..... നേരെ ബീച്ചിലേക്ക് പോയി ........


അവിടെ ഇരുന്ന നേരം അത്രയും മനസ്സിലേക്ക് കടന്നു വന്നത് അവളുടെ പൂച്ചകണ്ണുകൾ ആണ്.... എന്തോ മറ്റാരോടും ഇതുവരെ തോന്നാത്ത ഒരു അനുഭൂതി അവളോട്‌ തോന്നുന്നു....... പ്രേത്യേകിച് തിളങ്ങുന്ന അവളുടെ പൂച്ച കണ്ണുകളോട്....... 😍

അവിടെ കുറച്ച് നേരം ചിലവഴിച്ച ശേഷം 
വാങ്ങാനുള്ള ബുക്ക്സും മറ്റും ഒരു ഷോപ്പിൽ കേറി വാങ്ങി വൈകുന്നേരം അഞ്ചു മണിയോടെ ആണ് ഹോസ്റ്റലിലേക്ക് തിരികെ പോയത്...........

അവിടെ പോയപ്പോ വാർഡൻ പറഞ്ഞു..... ഒരു പുതിയ കുട്ടി തന്റെ റൂംമേറ്റ്‌ ആയിട്ട് വന്നിട്ടുണ്ട്....
എന്ന്......

ഇനി അത് ആരാവും..... 🙄ഹാ പോയി നോക്കാം.......🚶‍♀️🚶‍♀️




*********************************************


റൂമിന്റെ വാതിൽ തുറന്ന് അകത്തു കയറിയതും....... വാഷ് റൂമിന്റെ വാതിൽ തുറന്നതും ഒപ്പം ആയിരുന്നു .........


ഇവളൊ....... 😳ഇവള് എന്താ ഇവിടെ.......



ആരാന്നല്ലേ ............ ദക്ഷ..... അതാണ് യാമിടെ കണ്ണ് ഇങ്ങനെ തള്ളി ഇരിക്കുന്നെ......


ഹായ്............. 🙄


ഹലോയ്...........താൻ ഇത് എന്ത് ആലോചിച്ചു നിക്കുവാ..... എത്ര നേരം ആയി ഒരു ഹായ് പറയുന്നു........


അവള് തട്ടി വിളിച്ചപ്പോ ആണ്....... ബോധം വന്നത്..... 🤭🤭🤭ഇപ്പൊ തന്നെ ചമ്മി നാറിയേനെ..........



സോറി....... ഞാൻ പെട്ടെന്ന് വേറെന്തോ ഓർത്തു പോയി......... ഹലോ .....


മ്മ്മ്..... മ്മ്മ്...... ഞാൻ ദക്ഷ......
ദക്ഷ മഹാദേവൻ .....

അറിയാം.........

എങ്ങനെ........??? 🤔


😂😂😂ഞാൻ തന്റെ ക്ലാസ്സിൽ തന്നെ ആടോ പഠിക്കുന്നെ...... രാവിലെ ഞാൻ തന്നെ കണ്ടിരുന്നു...... 😄😄


ആഹാ...... 😂😂😂ഞാൻ ശ്രദ്ധിചില്ല..... സോറി



ഹാ അത് കുഴപ്പം ഇല്ലാ........ ഞാൻ യാമിനി.....
യാമിനി ജോൺസൺ.....


അപ്പൊ യാമി......




ങേ...... 🙄🙄🙄




എന്താ ഇങ്ങനെ നോക്കുന്നെ......... ഇഷ്ട്ടായില്ലേ....  🤔🤔🤔



ഉയ്യോ...... അതല്ല ....... യാമി ന്ന് ആരും വിളിക്കാറില്ല...... എല്ലാരും ആമി എന്നാ വിളിക്കാ...... അതോണ്ട് നോക്കി പോയതാണെ...... ഒന്ന് ക്ഷമിക്കെന്റെ ദച്ചുവെ🙏🙏🙏🤦‍♀️🤦‍♀️



ആഹാ 😂😂😂എന്നെ ആരും ദച്ചു എന്നും വിളിക്കാറില്ല.........പൊന്നൂട്ടി എന്നാ വിളിക്കാ 😂


യാമി..... തന്റേൽ ഫോൺ ഉണ്ടോ......
എനിക്കൊന്ന് തരാവോ അമ്മയെ വിളിക്കാൻ....


ദാ......... വിളിച്ചിട്ട് വിശേഷങ്ങൾ ഒക്കെ പറയ്യ്.... ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.......








ഫ്രഷ് ആയി ഇറങ്ങിയതും കണ്ടു...... കണ്ണ് നിറച്ച് ഇരിക്കുന്നവളെ............
വീട്ടിൽ നിന്ന് മാറിയതിന്റെ ആവും എന്ന് കരുതി...... അവള്ടെ അടുത്തേക്ക് ചെല്ലാതെ മാറി ഇരുന്നു......... പിന്നെയും അവള് ആ ഇരിപ്പ് തുടർന്നപ്പോ എഴുന്നേറ്റ് ചെന്നു.....


ദച്ചു.......... കരയാൻ ഇപ്പൊ എന്താ ഇണ്ടായേ..... വീട്ടിൽ നിന്ന് മാറി നിന്നതിന്റെ ആണോ.......
അതൊക്കെ.... മാറും....

ഹ്മ്മ്......

ഇതിന് ഒരു ഗുമില്ലല്ലോ ദച്ചുവെ........


നിനക്ക് അറിയോ..... ഞാനും വന്നപ്പോ ഇങ്ങനെ മോങ്ങി കൊണ്ടിരുന്നേ....... പിന്നെ... പിന്നെ ഞാനും ഇതുമായിട്ട് പൊരുത്തപ്പെട്ടു........
ഒറ്റക്ക് ജീവിക്കാൻ നമ്മളെ പ്രാപ്തരാക്കാൻ ഈ ഹോസ്റ്റൽ ലൈഫ് നമ്മളെ സഹായിക്കും....... ഇല്ലെങ്കിൽ എന്നും വീടിനുള്ളിൽ അച്ഛന്റേം അമ്മേടേം ചിറകിന്റെ കീഴിൽ ഒതുങ്ങി കൂടാൻ.... നമ്മള് ആഗ്രഹിക്കും.......... എന്നും അവര് നമ്മുടെ കൂടെ ഉണ്ടാകണം എന്ന് വാശി പിടിക്കാൻ പറ്റില്ലാലോ ....... അതുകൊണ്ട് നീ ആ കണ്ണ് ഒക്കെ തുടച്ചേ..........വീട്ടിലേക്ക് വിളിച്ചിട്ട് എന്ത് പറഞ്ഞ്..... അച്ഛനും അമ്മയും.....


എനിക്ക്..... എനിക്ക് അച്ഛനില്ല..... 🙂🙂എനിക്ക് എട്ട് വയസ്സ് ഉള്ളപ്പോ ഒരു ആക്‌സിഡന്റ്....... അമ്മയും ഞാനും കാറിൽ നിന്ന് തെറിച്ചു പോയത് കൊണ്ട് ചെറിയ പരുക്ക് മാത്രമേ ഇണ്ടായിരുന്നുള്ളു...... പക്ഷേ..... അച്ഛൻ 🥲🥲🥺🥺🥺


ദച്ചു......... സോറി..... എനിക്ക്.......
എനിക്ക് ഒന്നും അറിയില്ലാരുന്നു...... ഞാൻ ആയിട്ട് നിന്നെ ഓരോന്ന് ഓർമിപ്പിച്ചു അല്ലെ.... 😔😔


ഏയ്യ്...... നീ ഓർമിപ്പിച്ചത് ഒന്നും അല്ല...... ഇപ്പൊ എന്റെ അച്ഛൻ ഉണ്ടാരുന്നേൽ എന്ന് ഏറ്റവും ആഗ്രഹിക്കുന്നത് ഞാനാണ്........


ദച്ചു............. മതി.... നീ ഇനി ഇരുന്ന കൂടുതൽ സെന്റി ആവും....... മെസ്സ് ക്ലോസ് ചെയ്യാറായി....


എനിക്ക് ഒന്നും വേണ്ട യാമി..... നീ പോയി വാ....


എന്നാ ഞാനും പോണില്ല.............നീ കിടന്നോ.... ഞാൻ എന്റെ വീട്ടിലേക്ക് ഒന്ന് വിളിക്കട്ടെ......


മ്മ്മ്......



ഫോൺ വിളിച്ച് തിരിച്ചു വരുമ്പോൾ കണ്ടു........ ഉറങ്ങാതെ കിടക്കുന്നവളെ.......


നീ ഇതുവരെ ഉറങ്ങിയില്ലേ........ ഡീ.....
നീ ഇത് എന്ത് സ്വപ്നവും കണ്ടോണ്ട് കിടക്കുവാ.... ഞാൻ കരുതി നീ ഉറങ്ങി കാണും എന്ന്..........


ഒന്നുല്ലെടി........ അല്ല.... കൊറേ നേരം ആയല്ലോ വീട്ടിലേക്ക് വിളിക്കാൻ എന്നും പറഞ്ഞ് പോയിട്ട് ........ വീട്ടിലേക്ക് മാത്രം ആണോ വിളിച്ചേ 😉😉😉😉
എന്ന് ഒരു കണ്ണിറുക്കി ചോയിക്കുന്നവളെ...... നോക്കി......


ന്റെ കർത്താവേ........ ഈ ഇവൾ തന്നെ ആണോ ഇത്രേം നേരം വീട്ടിൽ നിന്ന് മാറിയതിന് ഇരുന്ന് കരഞ്ഞാരുന്നേ 🤭🤭🤭🤭എന്ന് ആലോചിക്കാതിരുന്നില്ല...... ന്നാലും കുറച്ച് ഗൗരവത്തോടെ തന്നെ ചോദിച്ചു......( ആത്മ ) 

ആരെ...... വിളിക്കുന്നു....??? 🤨🤨🤔🤔

അത്.... അത്.... പിന്നെ....

മണി... മണി.. ഇനി ഒന്നും പണയണ്ട........
തല്ക്കാലം നീ ഉദ്ദേശിച്ചത് അല്ല..... ഞാൻ എന്റെ വീട്ടിലേക്ക് തന്നെ ആണ് വിളിച്ചത്.....


ഇതുവരെ ഇല്ലേ........??? 🤔🤔🙄🙄


ഇവളെ കൊണ്ട്..... 😑😑( ആത്മ യാമി ) 

നിനക്ക് ഇണ്ടായിരുന്നോ........??🤨🤨

എന്ന് തിരിച്ചു ചോദിച്ചപ്പോ വേഗം തലേക്കൂടെ പുതപ്പിട്ട് കിടന്നു....... 😂😂😂😂എന്നിട്ട് ഞാൻ പോയോ എന്ന് പുതപ്പിന്റെ ഉള്ളിൽ നിന്ന് തല പുറത്തേക്ക് ഇട്ട് നോക്കും..... തല ഉള്ളിലേക്ക് ഇടും 🤭🤭😂😂😂

ഇത് ആലോചിച്ച് ചിരിച്ച് കൊണ്ട് തന്നെ ഞാൻ പോയി എന്റെ ബെഡിൽ കിടന്നു.........



അവിടെ തുടങ്ങുകയായിരുന്നു അവരുടെ സൗഹൃദം ദച്ചുന്റെ യാമി ആയും..... യാമിടെ ദച്ചു ആയും....... 🤗🥰




************************************************



മേഡം........ മേഡം പറഞ്ഞ സ്ഥലം എത്തി.......


ടാക്സി ഡ്രൈവറുടെ ശബ്ദം ആണ്...... ചിന്തകളിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നത്...

എന്താ .......


സ്ഥലം എത്തി മേഡം........


ഹ്മ്മ്........ എത്രയായി


480 രൂപ..........

ഹാ........ദാ.......

ഡ്രൈവർക്ക് ചാർജും കൊടുത്തുകൊണ്ട്....
പുത്തൻപുരക്കൽ എന്ന് ആലേഖനം ചെയ്ത...... പടിവാതിൽ തള്ളി തുറന്ന്.......അകത്തേക്ക് കാൽ ചുവടുകൾ വച്ചു.........



( തുടരും.........)

✍️❤കാറ്റിനെ പ്രേണയിച്ചവൾ ❤

 

 

 

 

 

 

 

 

 

 

 

 

 

 


ദക്ഷയാമി ❣️    part-2

ദക്ഷയാമി ❣️ part-2

4.7
3502

                ഡ്രൈവർക്ക് ചാർജും കൊടുത്തുകൊണ്ട്.... പുത്തൻപുരക്കൽ എന്ന് ആലേഖനം ചെയ്ത...... പടിവാതിൽ തള്ളി തുറന്ന്.......അകത്തേക്ക് കാൽ ചുവടുകൾ വച്ചു........ ഉമ്മറപടിയിൽ ആയി നിൽക്കുന്ന വൃദ്ധയായ സ്ത്രീയിലേക്ക് കണ്ണുകൾ പോയതും........ ദച്ചു പറയാറുള്ള....... വീട്ടിലെ കാരണവർ ആയ മുത്തശ്ശി ആണെന്ന് മനസ്സിലായി..... പ്രായം ഒരുപാട് ഉണ്ടെങ്കിലും അതിന്റേതായ ചുളിവുകൾ ഒന്നും ചർമത്തിൽ ഇല്ല........... ആരാ.......??? ആ ചോദ്യത്തിൽ തന്നെ ഇപ്പോഴും ഗാഭീര്യം നിറഞ്ഞു നിൽക്കുന്നു...... ചോദിച്ചത് കേട്ടില്ലെന്നുണ്ടോ കുട്ടി........ ആരാ....??? അത് ഞാൻ......... ദക്ഷയെ അന്വേഷിച്ച് വന്നതാ....... ആരാ.... മനസ്സ