Aksharathalukal

ദക്ഷയാമി ❣️ part-2

 

 

 

 

 

 

 

 


ഡ്രൈവർക്ക് ചാർജും കൊടുത്തുകൊണ്ട്....
പുത്തൻപുരക്കൽ എന്ന് ആലേഖനം ചെയ്ത...... പടിവാതിൽ തള്ളി തുറന്ന്.......അകത്തേക്ക് കാൽ ചുവടുകൾ വച്ചു........


ഉമ്മറപടിയിൽ ആയി നിൽക്കുന്ന വൃദ്ധയായ സ്ത്രീയിലേക്ക് കണ്ണുകൾ പോയതും........

ദച്ചു പറയാറുള്ള....... വീട്ടിലെ കാരണവർ ആയ മുത്തശ്ശി ആണെന്ന് മനസ്സിലായി.....

പ്രായം ഒരുപാട് ഉണ്ടെങ്കിലും അതിന്റേതായ ചുളിവുകൾ ഒന്നും ചർമത്തിൽ ഇല്ല...........


ആരാ.......???


ആ ചോദ്യത്തിൽ തന്നെ ഇപ്പോഴും ഗാഭീര്യം നിറഞ്ഞു നിൽക്കുന്നു......


ചോദിച്ചത് കേട്ടില്ലെന്നുണ്ടോ കുട്ടി........ ആരാ....???


അത് ഞാൻ......... ദക്ഷയെ അന്വേഷിച്ച് വന്നതാ.......


ആരാ.... മനസ്സിലായില്ല......പൊന്നൂട്ടിയെ എങ്ങനെ അറിയാം......?


ഞാൻ.... യാമിനി.... ദച്ചുന്റെ കൂടെ പഠിച്ചതാ....
എനിക്ക്...... എനിക്ക്.... അവളെ ഒന്ന് കാണണം.....


അകത്തേക്ക് വാ ..... കുട്ടി.....


ന്റെ കർത്താവേ....... പേടിച്ചിട്ട് പാടില്ല.... വെറുതെ അല്ല ദച്ചു പറഞ്ഞെ ഇവിടത്തെ അവസാന വാക്ക് മുത്തശ്ശിടെ ആണെന്ന്.....
(ആത്മ.....)

മുത്തശ്ശിക്ക് പിന്നാലെ..... അകത്തേക്ക് നടന്നു......


അവിടെ ഇരിക്കു...... ഇനി പറയ്യ്.... മോള് ആരാ......?? എവിടുന്നാ......?? ഇപ്പൊ എന്തിനാ ദക്ഷയെ അന്വേഷിച്ച് വന്നത്..........


ഞാനും ദക്ഷയും ഒരുമിച്ച് പഠിച്ചതാ......
എനിക്ക് അവളെയും അവൾക്ക് എന്നെയും ജീവൻ ആയിരുന്നു........ എനിക്ക് ദക്ഷയെ ഒന്ന് കാണണം.........


യാമി അല്ലെ........ വാ എന്റെ കൂടെ.....

അതും പറഞ്ഞ് എന്റെ കൈകളിൽ പിടിത്തം ഇട്ട് മുകളിലെ ഒരു മുറിയിലേക്ക് എന്നെ കൊണ്ട് പോയി...........


അതിനകത്തുണ്ട്........ ചെല്ല്

അത് കേട്ടതും വേഗം തന്നെ കൈകൾ വിടുവിച്ച് മുറിയുടെ അടുത്തേക്ക് ചെന്ന് വാതിൽ തുറന്നു.......
തുറന്നിട്ട വാതിലിന്റെ ഉള്ളിലൂടെ കടന്നു വരുന്ന ചെറിയ വെളിച്ചം മാത്രമേ മുറിക്കകത്ത് ഉണ്ടായിരുന്നുള്ളു.........


മുറിയിൽ കയറി....... ലൈറ്റിന്റെ സ്വിച്ച് ഇട്ട് ചുറ്റും നോക്കി...........
ഒരു മൂലയിൽ കാലുകളിൽ ചങ്ങല ഇട്ട് ഒരു രൂപം.........
ദച്ചു.......... അവൾ
അവളെങ്ങനെ..........


നടന്ന് അടുത്തേക്ക് ചെന്നെങ്കിലും ഒന്ന് നോക്കുന്നു പോലും ഇല്ല......

ദച്ചു.............

ശബ്ദം കേട്ട പോലെ........... തലചെരിച്ച് നോക്കി...............
മുടികൾ എല്ലാം പാറിപറന്ന് മുഖത്തേക്ക് വന്ന് കിടക്കുന്നുണ്ട്........

ദച്ചു........ ഞാനാ നിന്റെ യാമി....


നോക്കി എങ്കിലും പിന്നെയും പഴയ പോലെ തന്നെ ഇരുപ്പായി.......

ദച്ചു...... എന്നെ ഒന്ന് നോക്ക് നീ.... പ്ലീസ്....ഡാ
നിന്റെ യാമി അല്ലെ വിളിക്കുന്നെ.......

പോ..... എന്റെ അടുത്ത് നിന്ന് പോ..... എനിക്ക് ആരെയും കാണണ്ട..... എനിക്ക് എന്റെ യാമി
മാത്രം മതി........ പോ......


നിന്റെ യാമി തന്നെ അല്ലെ ഞാൻ..... നീ എന്നെ ഒന്ന് നോക്ക്.......


പോ..... എന്റടുത്തേക്ക് വരാതെ.......
എനിക്ക് നിങ്ങളെ ആരെയും വിശ്വാസം ഇല്ല...... പോ...........നിങ്ങൾ കൊല്ലും...... എന്റെ യാമിയെ കൊന്ന പോലെ..... പോ.... പോ എല്ലാരും....
ഇറങ്ങി പോകാൻ..........

എന്ന് പറഞ്ഞ് കൈകൾ തലയിൽ കോർത്തു വലിച്ചു........

ഇനിയും അത് കണ്ടു നിക്കാൻ ആവില്ല.......
അവൾക്കെന്താ സംഭവിച്ചേ എന്നറിയണം......

വേഗം തന്നെ മുറിയിൽ നിന്നും...... പുറത്തേക്ക് കടന്നു......

പുറത്ത് എല്ലാം കേട്ടെന്ന പോലെ മുത്തശ്ശി നിൽക്കുന്നുണ്ടായിരുന്നു .....

അവൾക്ക്......


മ്മ്മ്...... എന്റെ കൂടെ വാ....
എന്നും പറഞ്ഞ് എന്റെ കൈകളിൽ പിടിച് താഴേക്ക് ഇറങ്ങി........


താഴെ നടുതളത്തിൽ..... കൊണ്ടുപോയി നിർത്തി.....

ഇനി എങ്കിലും പറയ്യ്...... അവൾക്ക് എന്താ സംഭവിച്ചേ...... ഞാൻ മരിച്ചു പോയെന്ന് അവള് പറയുന്നു........


പറയാം......... കഴിഞ്ഞ അഞ്ചു വർഷങ്ങൾ ആയി അവൾ അങ്ങനെ ആണ്......

ആ മുറിയിൽ ആരോടും മിണ്ടാതെ .... ആരെങ്കിലും ചെന്നാൽ ദേഷ്യപ്പെടും.... ചിലപ്പോ ഉപദ്രവിക്കും.........
രണ്ട് മൂന്ന് വട്ടം ആത്മഹത്യക്ക് ശ്രമിച്ചു....... അതുകൊണ്ടാ ചങ്ങലക്കിട്ടെ........
എപ്പോഴും.... എനിക്ക് യാമിടെ അടുത്തേക്ക് പോകണം.... പോകണം.... എന്ന് പറയും....

എല്ലാം കേട്ട് നിൽക്കാൻ മാത്രമേ എനിക്കായുള്ളൂ.........



( തുടരും......)

✍️❤കാറ്റിനെ പ്രേണയിച്ചവൾ ❤

 

 

 

 

 

 

 

 

 


ദക്ഷയാമി ❣️    part-3

ദക്ഷയാമി ❣️ part-3

4.2
2662

 കഴിഞ്ഞ അഞ്ചു വർഷങ്ങൾ ആയി അവൾ അങ്ങനെ ആണ്...... ആ മുറിയിൽ ആരോടും മിണ്ടാതെ .... ആരെങ്കിലും ചെന്നാൽ ദേഷ്യപ്പെടും.... ചിലപ്പോ ഉപദ്രവിക്കും......... രണ്ട് മൂന്ന് വട്ടം ആത്മഹത്യക്ക് ശ്രമിച്ചു....... അതുകൊണ്ടാ ചങ്ങലക്കിട്ടെ........ എപ്പോഴും.... എനിക്ക് യാമിടെ അടുത്തേക്ക് പോകണം.... പോകണം.... എന്ന് പറയും.... എല്ലാം കേട്ട് നിൽക്കാൻ മാത്രമേ എനിക്കായുള്ളൂ......... ഞാൻ..... എനിക്ക് അറിയില്ലാരുന്നു..... 🥺🥺🥺🥺 അന്ന് ആക്‌സിഡന്റ് സംഭവിച്ചു..... പക്ഷേ ....... എനിക്ക് പകരം...... അതിൽ ഇണ്ടാരുന്നത് എന്റെ പപ്പയും മമ്മിയും ആയിരുന്നു 😥😥😥😥🥺🥺😖😖 അതിന്റെ ഷോക്കിൽ ആയിരുന്നു ആറ് മാസം........ പിന്നെ പപ്പേടെ അനിയൻ എന്നെ സ്