Aksharathalukal

will you marry me ❤️

തൂവെള്ള വസ്ത്രം ധരിച്ച്  വിവാഹ വസ്ത്രത്തിൽ അതീവ സുന്ദരിയായി   പെൺകുട്ടി.......
അവൾ ആർക്കോ  ഒരു റിങ് നീട്ടുന്നു.....

അവൾക്ക് മുന്നിൽ ബ്ലാക്ക് സ്യുട്ട്സിൽ സുന്ദരനായ ഒരു യുവാവ്....

വിൽ യു മാരി മി????

അവൾ അവനോട് ചോദിച്ചു.

അവളുടെ വലത് കാൽ മുട്ട് നിലത്തമർന്നിരിക്കുന്നു...
ചൊടികളിൽ  മനോഹരമായ പുഞ്ചിരി..............
                      ❤️❤️❤️
പെട്ടെന്നവളുടെ  കൈകളെ  ആരോ തട്ടിയെറിഞ്ഞു.....
പെട്ടെന്നുള്ള ശരീരത്തിന്റെ ഉലച്ചിലിൽ അവൾ പിന്നിലേക്ക് മറിഞ്ഞു വീണു....

ആഹ് അമ്മേ.....????
ആരാടാ തെണ്ടി എന്നെ തള്ളിയിട്ടത്????
ശേ..... ഇപ്പൊ പറഞ്ഞേനെ ഒന്നുമല്ലെങ്കിലും യെസ് ഓർ നോ ആണോ പറയാൻ വന്നത് എന്നറിയായിരുന്നു.......

കട്ടിലിന്റെ താഴെ വീണ് കിടക്കുന്നിടത്ത് നിന്ന് അടിയിലൂടെ അപ്പുറത്തേക്ക് നോക്കി കൊണ്ട്
മഹിത മേരി മനോജ്‌ എന്ന മഹി പിറുപിറുത്തു....

വന്ന് വന്ന് അപ്പനെ കേറി ഔസേപ്പ് ചേട്ടാ എന്നായോ മേരി കൊച്ചേ വിളി......????

കട്ടിലിന് താഴെ നിന്നുമുള്ള വ്യൂ അത്ര ക്ലിയർ അല്ലാത്തത് കൊണ്ട് കണ്ണൊന്നു തിരുമ്മി  നിലത്ത്  വീണപ്പോൾ തകർന്ന സ്പാർട്ടയിൽ ഒന്ന് തിരുമ്മി കാര്യമായ ഡാമേജ് ഒന്നും ബോഡിക്ക് പറ്റിയിട്ടില്ല എന്ന് ഉറപ്പ് വരുത്തി...
ഒരു ഇളിയോടെ ആ പറഞ്ഞയാളെ നോക്കി ചോദിച്ചു..

എന്റെ പൊന്നപ്പാ ഒരഞ്ചു നിമിഷം കഴിഞ്ഞ് വന്ന പോരായിരുന്നോ???
ഞാനൊരു ചെക്കനെ നല്ല കിടുക്കൻ ആയിട്ട്  പ്രൊപ്പോസ് ചെയ്യുവായിരുന്നു.........


ആണോ????
എന്നിട്ട് ചെക്കനെങ്ങനെ സമ്മതം പറഞ്ഞോ????
മനോജ്‌  ബെഡിൽ ഇരുന്ന് കാര്യമായിട്ട് ചോദിച്ചു....

അതല്ലേ പറഞ്ഞത് അത് പാതി വഴിയിൽ ഫ്ലോപ്പ് ആയെന്ന്......

ഈ ഉറക്കിൽ തന്നെ വേണോ????
എന്റെ പൊന്ന് മേരികൊച്ചേ നിനക്ക് വെളിവുള്ളപ്പോ  ആരെയെങ്കിലും പ്രേമിച്ചൂടെ????
വേണോങ്കി ഒന്ന് ഒളിച്ചോടുവേം ചെയ്തോ!...
അങ്ങനെ ആയിരുന്നെ ഈ വിലക്കയറ്റക്കാലത്ത് എന്തൊക്കെ ലാഭം ഉണ്ടായിരുന്നു.....

തുണിയെടുക്കണ്ട.....
സ്വർണം വേണ്ട...
എന്തിന്  ആർക്കും ഫുഡും കൊടുക്കണ്ട....

മഹിയെ ഒന്ന് നോക്കി കൊണ്ട് അയാൾ പറഞ്ഞു നിർത്തിയതും 

കാര്യം പരിഗണന അർഹിക്കുന്നുണ്ട് അതിന് അങ്ങനെ ആരെങ്കിലും വരണ്ടേ????

മഹി അയാൾക്കൊപ്പം ബെഡിലേക്കിരുന്ന് അയാളുടെ ചുമലിലൂടെ കൈയ് ഇട്ട് കൊണ്ട് പറഞ്ഞു....

ഏതായാലും സ്വപ്നം മുറിഞ്ഞ സ്ഥിതിക്ക് മോള് പോയി അപ്പയ്ക്ക് ഒരു ചായ ഇട്ടിട്ട് വാ.....

കാലുയർത്തി ചവിട്ടിയിട്ട് ആണെന്ന് തോന്നുന്നു എന്തോ ഒരു വിഷമം പോലെ നെഞ്ചിന്....

മനോജ്‌ നെഞ്ച് ഉഴിഞ്ഞു കൊണ്ട് പറഞ്ഞു.. 

അയ്ശെരി കാല് കൊണ്ട് ചവിട്ടിയ നെഞ്ചാലെ ഇപ്പൊ വേദനിക്ക...????

അതിന് മറുപടിയായി മനോജ്‌ ഒരു ഇളിഭ്യചിരി ചിരിച്ചു....

ഈ ചായക്ക് വേണ്ടിയാലേ എക്സാമിനു പോലും നാലര എന്ന സമയം കാണാത്ത എന്നെ ഇന്ന് ചവിട്ടി എഴുനേൽപ്പിച്ചേ.....

അപ്പന് വന്ന് വന്ന് എന്നോട് ഒരു സ്നേഹവും ഇല്ലാതെ ആയിട്ടുണ്ട്....

അതെങ്ങനെ അപ്പുറത്തെ ആ പെണ്ണും പിള്ളയും ആയിട്ടല്ലേ കൂട്ട് അവര് വല്ലതും ഓതി തന്നിട്ടാണോ ഈ ഒന്നുമറിയാത്ത കുഞ്ഞിനോട് ഇത്തരത്തിൽ ഉപദ്രവം ചെയ്യുന്നത്‌ എന്ന് എനിക്ക് നല്ല സംശയം ഉണ്ട്......

ഇങ്ങനെ ഉപദ്രവിച്ചാൽ ആരെങ്കിലും ഒരു തുള്ളി സ്നേഹം കാണിച്ചാൽ ഞാൻ കൂടെ പൊക്കോളും എന്ന് കരുതിയാണെങ്കിൽ കള്ള വാദ്യാര് ആ പൂതി എട്ടാക്കി മടക്കി കീശയിൽ ഇട്ടോ... 

ദാറ്റ്‌ ഈസ്‌ നോട്ട് വാക്ക്.....


എടി എടി..... കാ‍ന്താരി പറഞ്ഞു പറഞ്ഞു കാട് കേറാതെ...

അപ്പുറത്തെ ആ ഇളക്കകാരിയും നീയും തമ്മിൽ എന്തോ രഹസ്യക്കാരാറ് ഉണ്ടല്ലേ????

അത് വേണ്ട മേരിക്കൊച്ചേ നമുക്കെടേൽ ഇനി ഒരു പെണ്ണ് വേണ്ട....

(ഇനി കുറച്ച് ഫ്ലാഷ് ബാക്ക് നമ്മടെ മഹിടെ മമ്മയും അപ്പയും ഡിവോഴ്സ്ഡ് ആണ് കേട്ടോ...
അവര് സെപ്പറേറ്റ് ആയതിന്റെ അടുത്ത മാസം മമ്മ വേറെ വിവാഹം കഴിച്ചു...
മഹിതയെ മനോജിന് വിട്ട് കൊടുത്തു....
സെപ്പറേഷന്റെ കാര്യങ്ങൾ ഒന്നും അറിയില്ല എങ്കിലും മഹിക്ക് അവരെ ഒട്ടും തന്നെ ഇഷ്ടമല്ല....
മുലപ്പാൽ നിഷേധിച്ചതിൽ ഉള്ള പ്രതിഷേധം.....
മനോജ്‌ പറയുന്ന ഇളക്കക്കാരി മനോജ്‌ അറിയാതെ അയാളെ പ്രണയിച്ചിരുന്ന ഒരു പ്രണയരോഗിയാണ്....

ഇടയ്ക്കിടെ സ്ഥലം മാറ്റം വാങ്ങി  അടുത്ത ജില്ലയിലേക്ക് അപ്പനും മകളും ചേക്കേറുമ്പോൾ ഒരു കയ്യെത്തും ദൂരെ   താമസത്തിന് വരുന്ന ഗൗരിയെ മഹി  കുറച്ചു വലുതായപ്പോ കയ്യോടെ പിടി കൂടി....

ഗൗരിയോട് മനസ്സ് കൊണ്ടുള്ള ഒരു അടുപ്പം തോന്നിയത് കൊണ്ട് അവര് തമ്മിൽ ഒരു രഹസ്യക്കരാറ് ഉണ്ടാക്കി....

പക്ഷെ മനോജ്‌ ഗൗരിയെ അടുപ്പിച്ചില്ല...
ഒരു സ്ത്രീ ഏല്പിച്ച ആഘാതം...!!!

മഹി ഒട്ടാൻ ഓരോ കുരുട്ട് ഐഡിയ പറഞ്ഞു കൊടുക്കും  എട്ടുനിലയിൽ പൊട്ടും അങ്ങനെ അവരെ മോശം സ്ത്രീയായി മനോജ്‌ കണ്ടു തുടങ്ങി....)

കം ടു തെ സ്റ്റോറി.....

അപ്പേ..... പാവല്ലേ ഗൗരി ആന്റി....
ഒരു മോഹവും കൊടുക്കാതെ ഇത്രനാൾ കാത്തില്ലേ....

മഹി ഒന്ന് കൂടെ മനോജിനെ പ്രെസ്സ് ചെയ്തു നോക്കി....

മതി മഹിത!!!

ആ ഒരൊറ്റ വിളിയിൽ അയാളുടെ ഉള്ളിലെ സമ്മർദ്ദം മനസ്സിലാക്കിയത് പോലെ അവളൊന്ന് പുഞ്ചിരിച്ചു....

തലയൊന്ന് കുടഞ്ഞു....

എന്നാലും അപ്പേ എന്ത് ചവിട്ടായിരുന്നു????
ഞാനിനി എങ്ങനെ പ്രേമിക്കും??? എങ്ങനെ വിവാഹം കഴിക്കും???
എങ്ങനെ എനിക്ക് കുട്ടികൾ ഉണ്ടാകും???

ഒക്കെ തകർന്നു കർത്താവേ.....

ഒന്ന് പോടീ ഊരക്ക് ചെറിയേ ഒരു ചവിട്ട് കിട്ടിയെന്ന് വച്ച് ആരും തട്ടി പോകൊന്നുല്ല.....

അതോടെ രണ്ട് പേരും തിരികെ ഫോമിൽ ആയി....

                           ❤️❤️❤️

ഫുഡിങ്  ഒക്കെ കഴിഞ്ഞ് അപ്പയും മോളും ശകടത്തിൽ കയറുമ്പോഴും മഹിക്കായ് ഒരു ചിരിയുമായി ഗൗരി അടുത്ത വീടിന്റെ മുറ്റത്ത് ഉണ്ടായിരുന്നു....

മഹിയെ ബസ്റ്റോപ്പിൽ ഇറക്കി  മനോജ്‌  പഠിപ്പിക്കുന്ന സ്കൂളിലേക്ക് വണ്ടി തിരിച്ചു....
അയാൾക്ക് നേരെ കൈയ് വീശികാണിച്ചുകൊണ്ട് അവൾ കോളേജ് ബസ്സ് കാത്ത് നിന്നു...
  ബസ്സ് ആ വഴിയാണ് വരിക....
അവര് താമസിക്കുന്ന വീട്  മെയിൻ റോഡിൽ നിന്നും അല്പം അകത്തേക്ക് ആണ്....
സൊ എന്നും മെയിൻ റോസ് വരെ അവളുടെ അപ്പ ഡ്രോപ്പ് ചെയ്യും....
അവിടുന്ന്  ബസ്സ് കേറി ദി ഗ്രേറ്റ്‌ ഇന്ദിരഗാന്ധി കോളേജിലേക്ക്....

മഹി B. Sc മൈക്രോബയോളജി സ്റ്റുഡന്റ് ആണ്...
ഇന്ദിരഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജ് കോതമംഗലം.. 

എന്നും എത്തുന്ന ടൈമ് ആയിട്ടും ബസ്സ് കാണാതെ ആയപ്പോൾ തിരികെ വീട്ടിലേക്ക് പോകാം എന്ന് കരുതി അടുത്ത് വന്ന പ്രൈവറ്റ് ബസ്സിലേക്ക് കയറി.....

സ്കൂൾ ടൈമ് ആയത് കൊണ്ട്  ഒത്തിരി  കുട്ടികൾ ഉണ്ടായിരുന്നു...
ബാക്ക് ഡോറിലൂടെ തിക്കി തിരക്കി എങ്ങനെയോ വികലാംഗൻ എന്നെഴുതിയ സീറ്റിനരുകിൽ നിന്നു.....

കൊള്ളാവുന്ന പയ്യന്മാരുണ്ടെങ്കിൽ ഒരു ദർശന സുഖം കിട്ടുമല്ലോ എന്ന് കരുതി മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു നിന്നപ്പോഴാണ് അവൾക്ക് മുന്നിൽ നിൽക്കുന്ന ഒരു ചെക്കനെ കാണുന്നത്...

ചെക്കൻ അല്ല യുവാവാണ് യുവാവ് .....
ഏകദേശം ഒരു ഇരുപത്തിയഞ്ചു അല്ല ഇരുപത്തിയാറ് പ്രായം കാണും...
നല്ല  രോമങ്ങൾ കിളിർത്ത് തുടങ്ങിയ മുഖം .....
ചെവികാണാൻ എന്തോ ഒരു ഭംഗി.....
അവളങ്ങനെ ആസ്വദിച്ചു നിൽക്കേ ബസ്സ് ഒന്ന്  സഡൻ ബ്രേക്കിട്ടു...

അവൾ നോക്കി നിന്ന ആ പയ്യൻ മുമ്പിൽ നിന്നിരുന്ന പതിനാല് വയസ്സ് പ്രായം തോന്നുന്ന പെൺകുട്ടിയെ  വീഴാതെ താങ്ങി നിർത്തി.....

അവളൊരു ചിരിയോടെ അവനെ വിട്ട് മാറി നിന്നു...

പക്ഷെ രണ്ട് മിനുട്ട് കഴിഞ്ഞ് അടുത്തൊരു ബ്രേക്കിൽ വീണ്ടും അത് തന്നെ ആവർത്തിക്കപ്പെട്ടു....

പക്ഷെ ഇത്തവണ  അവന്റെ കൈകൾ  ആ കുട്ടിയിൽ നിന്ന് അകന്ന് മാറിയതെ ഇല്ല....

ആ കുട്ടി ചുറ്റിലും നോക്കി
വിട് ഏട്ടാ ഇനി വീഴില്ല പ്ലീസ് എന്നൊക്കെ പറയുന്നത് കേട്ട്......

മഹി അവരെ തന്നെ ശ്രെദ്ധിച്ച് മുഖം ചുളിച്ച് നിന്നു....
അവൾക്ക് അകന്ന് മാറി നിന്നൂടെ എന്നായിരുന്നു ചിന്ത...

"""എന്നെയൊന്നു വിട്  ഏട്ടാ.... ""

എന്ന് ആ പെൺകുട്ടി വീണ്ടും പറഞ്ഞതും മഹി തനിക്ക് മുന്നിൽ നിന്നിരുന്നെയാളെ തള്ളിമാറ്റി അവനരികിൽ എത്തി ആ പെൺകുട്ടിയുടെ ദേഹത്തെ പിടി വിടുവിപ്പിച്ച്   അവന്റെ മുഖത്ത് ആഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു....

ആ പെൺകുട്ടി ഭയന്ന് എന്തോ പറയാൻ ആഞ്ഞതും മഹി അവൾക്കും അവനും നേരെ പൊട്ടിത്തെറിച്ചു...

തന്റെ ശരീരത്തിൽ ഒരാൾ തൊട്ടാൽ വേണ്ടെന്ന് പറയാതെ ആദ്യം ഇളിച്ച് കാണിച്ചാൽ പിന്നെ വേണ്ടെന്ന് പറഞ്ഞാൽ ഇവനെ പോലെയുള്ളവർ വകവയ്ക്കുന്നത് എങ്ങനെയാണ്????

പിന്നെ താൻ ഈ കുട്ടിയെ പിടിച്ച് വച്ചിരുന്നത് എന്തിനാ???
മഹി അവനെ നോക്കി ചോദിച്ചു...

ചി... നിർത്തെടി....
അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ പല്ലടിച്ച് താഴെ ഇടും ഞാൻ...
പെണ്ണല്ലേ വേണ്ട വേണ്ട എന്നോർത്തപ്പോൾ നീ രണ്ടും കല്പിച്ച് ആണല്ലേ?????

അവന്റെ ശബ്ദം ഉയർന്നതും ബസ്സ്‌ നിർത്തി ഡ്രൈവറും കിളിയും ഒക്കെ അവർക്കടുത്തേക്ക് ഞെരുങ്ങി കയറി വന്നു....

തനിക്ക് അനാവശ്യം ചെയ്യാം പറഞ്ഞാൽ കുറ്റം...
വഷളൻ.....

എടി എടി.... സൂക്ഷിച്ചു സംസാരിക്കണം....
ഇല്ലെങ്കിൽ വഷളത്തരം എന്താണെന്ന് നീയറിയും....

പോടാ പട്ടി.. തെണ്ടി..
അറിയിക്കാൻ നീ ഇങ്ങ് വാ...
എന്റെ കൈയ് മാങ്ങ പറിക്കാൻ പോകുവല്ലേ???

യാത്രക്കാർ അടക്കം പറഞ്ഞു തുടങ്ങിയതും കരഞ്ഞു കൊണ്ടിരുന്ന ആ പെൺകുട്ടിയെ നോക്കി മഹി കണ്ണ് ചിമ്മി....
സോറി എന്ന് ചുണ്ടനക്കി...

താൻ ഇങ്ങനെ പേടിച്ച് നിന്നിട്ടാണ് ഇവനൊക്കെ വേണ്ട ഞാൻ ഒന്നും പറയുന്നില്ല...

പറയെടി... നീ പറഞ്ഞു തീർക്ക്... എവിടം വരെ പറയും എന്ന് നോക്കട്ടെ..

ചേട്ടായി പ്ലീസ്.....മതിയാക്ക് 

ചേച്ചി വിചാരിക്കും പോലെ അല്ല കാര്യങ്ങൾ..

അവൾ കരഞ്ഞു കൊണ്ട് തന്നെ മഹിയോട് പറഞ്ഞു തുടങ്ങിയതും...

വേണ്ട മോളെ മഞ്ഞ പിത്തം ബാധിച്ചവർക്ക് കാണുന്നതൊക്കെ മഞ്ഞയായിട്ടേ തോന്നു....
അല്ലെങ്കിൽ തന്നെ ഇവരെ പോലുള്ളവരുടെ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടിയിട്ട് നിനക്ക് എന്ത് നേടാൻ ആണ്...????

അവൻ ആ പെൺകുട്ടിയെ തടഞ്ഞു കൊണ്ട് പറഞ്ഞു..

ഇത്ര നേരം ഞങ്ങളൊക്കെ നിങ്ങളുടെ വാക്ക് തർക്കം കേട്ട് നിന്നു...
ഇനി കാര്യം എന്തെന്ന് പറഞ്ഞാൽ  നന്നായിരുന്നു എന്നുള്ള ഒരപ്പൂപ്പന്റെ  ചോദ്യത്തിൽ...

അവൻ അയാൾക്ക് നേരെ നിന്ന് മഹി അടിച്ച കവിൾ പൊത്തി പറഞ്ഞു തുടങ്ങി....


(തുടരും...)

✍️❤️ഹഷാര❤️

ഒരു കൊച്ച് L❤️VE സ്റ്റോറി......
നെക്സ്റ്റ് പാർട്ട്‌ ലോഡിങ് 

 


will you marry me ❤️ 2

will you marry me ❤️ 2

4.6
3875

എന്റെ പൊന്നമ്മാവാ ഇതെന്റെ പെങ്ങൾ ആണ്... ബ്രേക്ക്‌ പിടിച്ചപ്പോ അവള് വീഴാതെ പിടിച്ച് നിർത്തിയതിന് ആണ് ഈ നാവിന് എല്ലില്ലാത്തവൾ കിടന്ന് ചിലക്കുന്നത്.... അത്രേ ഒള്ളോ...ഇത് ചെറിയ തെറ്റിധാരണയാണ്... അവര് ഇറങ്ങാറാവുംമ്പോഴേക്ക് പറഞ്ഞു തീർത്തോളും വണ്ടി പോട്ടെ റൈറ്റ്.... കിളി ഡോറിൽ തട്ടി പറഞ്ഞതും ബസ്സ് മുന്നോട്ട് നീങ്ങി തുടങ്ങി... അല്ല മോനെ നിന്റെ പെങ്ങളാണെന്ന് വാ തുറന്ന് പറഞ്ഞുടായിരുന്നോ??? ഈ കുട്ടി ആരോകയറിപ്പിടിച്ചത് ആണെന്ന് കരുതി ഹെല്പ്  ചെയ്തതല്ലേ വിട്ടേക്ക്.... എന്നൊക്കെ പറഞ്ഞു അവനെ അടക്കാൻ നോക്കുന്നുണ്ട് എങ്കിലും ദേഷ്യം ഉച്ച സ്ഥായിയിൽ ആയിരുന്നു... ഇതിന