Aksharathalukal

will you marry me ❤️ 2

എന്റെ പൊന്നമ്മാവാ ഇതെന്റെ പെങ്ങൾ ആണ്...
ബ്രേക്ക്‌ പിടിച്ചപ്പോ അവള് വീഴാതെ പിടിച്ച് നിർത്തിയതിന് ആണ് ഈ നാവിന് എല്ലില്ലാത്തവൾ കിടന്ന് ചിലക്കുന്നത്....

അത്രേ ഒള്ളോ...ഇത് ചെറിയ തെറ്റിധാരണയാണ്...
അവര് ഇറങ്ങാറാവുംമ്പോഴേക്ക് പറഞ്ഞു തീർത്തോളും വണ്ടി പോട്ടെ റൈറ്റ്....

കിളി ഡോറിൽ തട്ടി പറഞ്ഞതും ബസ്സ് മുന്നോട്ട് നീങ്ങി തുടങ്ങി...

അല്ല മോനെ നിന്റെ പെങ്ങളാണെന്ന് വാ തുറന്ന് പറഞ്ഞുടായിരുന്നോ???
ഈ കുട്ടി ആരോകയറിപ്പിടിച്ചത് ആണെന്ന് കരുതി ഹെല്പ്  ചെയ്തതല്ലേ വിട്ടേക്ക്....

എന്നൊക്കെ പറഞ്ഞു അവനെ അടക്കാൻ നോക്കുന്നുണ്ട് എങ്കിലും
ദേഷ്യം ഉച്ച സ്ഥായിയിൽ ആയിരുന്നു...

ഇതിന് നിന്നോട് പകരം വീട്ടിയില്ല എങ്കിൽ അനന്തൻ എന്ന എന്റെ പേര് നിന്റെ പട്ടിക്കിട്ടോ.....

തെറ്റ് തന്റെ ഭാഗത്താണ് എന്ന് മനസ്സിലാക്കി ക്ഷമ പറയാൻ വന്ന മഹി അവന്റെ സംസാരം കേട്ട് പല്ല് ഇറുമ്മി....

താൻ പോടോ കോപ്പേ????

ചെറിയ ശബ്ദത്തിൽ അവൾ മുരണ്ടു....
ചെറിയ ശബ്ദത്തിൽ ആയിരുന്നു എങ്കിലും കേൾക്കേണ്ടവൻ കറക്റ്റ് ആയിട്ട് കേട്ടു...

എന്താടി പറഞ്ഞെ എന്ന് ചോദിച്ചു കൊണ്ട് നന്ദു അവൾക്ക് നേരെ കയ്യോങ്ങി....

ഇപ്പൊ ഒരു അടി പൊട്ടും എന്ന് പ്രതീക്ഷിച്ച് കണ്ണടച്ച് നിന്ന മഹി  രണ്ട് സെക്കന്റ്‌ കഴിഞ്ഞ് കണ്ണ് തുറക്കുമ്പോൾ നിലത്ത് കിടക്കുന്നു...
കുറേ സമയം വെള്ളി വെട്ടിയത് പോലെ അങ്ങനെ കിടന്നു...

ശരീരത്തിന് നല്ല ഭാരം തോന്നി കണ്ണ് ഒന്നൂടെ കണ്ണ് തുറന്ന്  മുകളിൽ കിടക്കുന്ന അവതാരം എഴുനേൽക്കാൻ ചെയ്തു കൂട്ടുന്ന കോപ്രായങ്ങൾ കണ്ടാണ് മുൻപ് നടന്നത് അവളൊന്ന് റീവൈണ്ട് ചെയ്തു നോക്കുന്നത്....

അവൻ ഒരു കൈയ് ഉയർത്തുന്നു മഹി പേടിച്ച് കണ്ണുകൾ ഇറുകെ പൂട്ടുന്നു....
ബസ് ബ്രേക്ക്‌ പിടിക്കുന്നുബസ്സിന്റെ ഒത്ത നടുവിലേക്ക് രണ്ടും കൂടെ കെട്ടിപ്പിടിച്ചു വീഴുന്നു...

ഹൗ ബീട്ടിഫുൾ പീപ്പ്ൾസ്......
യാത്രക്കാർക്ക് ഒരു നല്ല സീൻ ഒരുക്കി കൊടുത്തതിൽ അവള് കൃതാർത്ഥയായി... 

അതേസമയം നന്ദു എഴുനേൽക്കാൻ നോക്കുന്നു...
ഡ്രൈവർ ചേട്ടൻ കർമ്മനിരതൻ ആകുന്നു ബസ്സ്  വിട്ടടിച്ച് വായുഗുളികയ്ക്ക് പോകുന്നപോലെ പോകുന്നു....

ഇതിനിടയിൽ അവരെ എഴുനേൽപ്പിക്കാൻ പോയാൽ പോയവനും അവർക്ക് മേൽ വീണ് വെട്ടത്തിലെ എർത്ത് സീൻ പോലെ ആകും എന്നുള്ളത് കൊണ്ട് ആ ഉദ്യമത്തിന് ആരും മുതിർന്നില്ല....

ഇതിനിടയിൽ ഒരഞ്ചാറ് കിസ്സ് എങ്കിലും മഹിക്ക്  നന്ദു വഹ ഒരു വകയായി കിട്ടുന്നുണ്ട്....😂

മഹി എന്തെങ്കിലും വാ തുറന്ന് പറയും മുന്നേ അടുത്ത കിസ്സ് കറക്റ്റ് ആയി ചുണ്ടിൽ പതിഞ്ഞു...

തെറി പറയാൻ തുറന്ന മഹിയുടെ വായ അത് പോലെ തുറന്ന് പോയി...
അടുത്ത കിസ്സ് ചെവിയിൽ കിട്ടിയപ്പോഴാണ് ആ പോയ ബോധം തിരികെ വന്നത്....
(നിങ്ങ ഉദ്ദേശിക്കുന്ന ഒറിജിനൽ ബോധം അല്ല ഞാൻ ഉദ്ദേശിച്ച ബോധം അത് കുട്ടിക്ക് പണ്ടേ ഇല്ല 
ഇത് ഒൺലി സ്ഥലകാല ബോധം.....
തെറ്റിദ്ധരിച്ചു അല്ലേ...
നിച്ചറിയാം അതാ പറഞ്ഞെ 😁)

ഇവൻ ഇനി പ്രതികാരം ചെയ്യുന്നതാണോ ഔസെപ്പിതാവേ..???

എന്ന് പോലും മഹി ഓർത്തു...

പക്ഷെ എഴുനേൽക്കാനുള്ള അവന്റെ അശ്രാന്തപരിശ്രമം കണ്ടിട്ട് ഒന്നും ഒട്ട് പറയാനും മഹിക്ക് തോന്നുന്നില്ല....

കുറേ നേരം പരിശ്രമിചിട്ടും എഴുനേൽക്കാൻ പറ്റാതെ വന്നപ്പോ ഇനി ഡ്രൈവർ ചേട്ടൻ എവിടെ നിർത്തുന്നോ അവിടെ വച്ച് എഴുനേൽക്കാം എന്ന് കരുതി അനന്തൻ വിശ്രമം തുടങ്ങി.....

എവിടെയാണെന്ന് ഓർമ്മ വേണേ....

കാത്തിരുപ്പിനൊടുവിൽ ബസ്സ് നിർത്തിയിട്ടും മഹിയുടെ മുഖത്തേക്ക് ഉറ്റു നോക്കുന്ന നന്ദുവിന്റെ നെഞ്ചിൽ ഊക്കോടെ ഇരു കയ്യും കൊണ്ട് ഒരൊറ്റ തള്ള് അതോടെ അവൻ ഒന്ന് പതറി കൊണ്ട് എഴുനേറ്റ് മാറി.....

അവൾക്ക് നേരെ കൈയ് നീട്ടി...
അവനെ ഒന്ന് കൂർപ്പിച്ച് നോക്കികൊണ്ട് അവൾ തനിയെ എഴുനേറ്റു...

അത് കണ്ടതോടെ അവൻ രണ്ട് കയ്യും കൂട്ടി തട്ടി പൊടി കളയും പോലെ ആക്ഷൻ കാണിച്ചു...

കാവുങ്ങൽ എന്നുള്ള കിളിച്ചേട്ടന്റെ  ശബ്ദം കേട്ടതും മഹി മെല്ലെ ബാക്ക് ഡോറിനടുത്തേക്ക്  നീങ്ങി....

അതേ സ്ട്രോബെറിയുടെ  ആണോ???


അവൾക്ക് പിറകെ അവനും മുട്ടി ചേർന്ന് നിന്ന് കൊണ്ട് അവൾക്ക് മാത്രം കേൾക്കാൻ തക്ക സ്വരത്തിൽ ചോദിച്ചു...

മഹി എന്താ എന്ന് മനസ്സിലാക്കാതെ ചോദിച്ചതും.

അല്ല ലിപ് ബാം സ്ട്രോബെറി ആണോ എന്ന്...???
എനീ വേ നൈസ് ടേസ്റ്റ്....

കിറുങ്ങി നിൽക്കുന്ന അവളെ നോക്കി കൊണ്ട്  ചിരിയോടെ വീണ്ടും കാതിൽ പറഞ്ഞു...

മഹി വിളറി വെളുത്ത്  നിന്നു.. 

അത് കണ്ടതോടെ നന്ദു കുറച്ചൂടെ ഉത്സാഹത്തിൽ ആയി...

അതേ... എന്റെ പ്രതികാരം കഴിഞ്ഞ് കേട്ടോ????

അവന്റെ ഇളി കണ്ടതും കാലിൽ ഒന്ന് ആഞ്ഞു ചവിട്ടി  ഇറങ്ങാനായി പോയി...

ചവിട്ട് കിട്ടിയിട്ടും അവൻ യാതൊരു ഭാവബേധവും ഇല്ലാതെ നില്കുന്നത് കണ്ടവൾ അവന്റെ കാലിലേക്ക് നോക്കി...
പക്ഷെ കുറച്ച് മുൻപ് അവൾക്ക് സപ്പോർട്ട് പറഞ്ഞ ആ അപ്പൂപ്പന്റെ മുഖത്തെ നവരസങ്ങൾ കാണെ...

നൈസ് ആയിട്ടൊന്ന് പണി പാളിയത് അവൾക്ക് മനസ്സിലായി...

കിളി ഡോർ തുറന്ന പാടെ ബസ്സ് നിർത്താൻ നോക്കുന്നതിന് മുന്നേ അവൾ പുറത്തേക്ക് ചാടി...


ഏയ് നോ എന്നുള്ള അവന്റെ ശബ്ദം അല്പം മുന്തി നിന്നു...

ബസ്സിൽ നിന്നിറങ്ങി   അവനെ ഒന്ന് നോക്കി പോടാ കുരങ്ങാ എന്ന് വിളിക്കുന്ന അവളെ കണ്ട്  നന്ദു ആശ്വാസത്തിൽ നെടുവീർപ്പിട്ടു...


തിരിഞ്ഞതും മുന്നിൽ ....അനു
വിത്ത്‌ ആക്കൽ....

എന്തോന്നാ ചേട്ടായി ഞാനീ  കണ്ടേ????

എന്ത് കണ്ടു...
ഫ്രണ്ടിൽ പോയി നിൽക്കെടി അവളുടെ ഒരു....

നന്ദു അവൾക്ക് നേരെ ചീറി....

മോനെ നന്ദു ഒരാഴ്ചയായി  നിന്റെ ബസ്സിൽ കയറ്റവും ആ ചേച്ചി നിൽക്കുന്ന മരച്ചുവട്ടിലേക്കുള്ള നോട്ടവും ഞാൻ കാണുന്നു.....

ഇന്ന് ചോട്ടൻ ആ ച്യാച്ചിക്ക് മുന്നിൽ സഹോദര സ്നേഹം കാണിച്ച് കൊടുക്കാൻ അല്ലേ ഉദേശിച്ചേ...???

ചേച്ചിയത്   വേറെ രീതിയിൽ മനസ്സിലാക്കി അതല്ലേ സത്യം മോനെ നന്ദൂട്ടാ ..????

ഒരു പുരികം ഉയർത്തി അനു ചോദിച്ചു...

ഏയ് നീ ചുമ്മ എന്റെ വണ്ടി കംപ്ലയിന്റ്....

ചുമ്മാ ഉരുളല്ലേ ചേട്ടായി....
ചളി ആകത്തെ ഉള്ളൂ.....

അനു ചിരിയോടെ പറഞ്ഞതും ഒക്കെ നീ കാണുന്നുണ്ടായിരുന്നല്ലേ????

ഹ്മ്മ്.. ചില കള്ള പൂച്ചകൾ കണ്ണടച്ചേ പാല് കട്ട് കുടിക്കു...
അവന്റെ വിചാരം ആരും കാണുന്നില്ലാന്ന...
അവനൊഴിച്ച് ബാക്കി എല്ലാരും കാണുന്നുണ്ടെന്ന് അവൻ അറിയുന്നില്ലല്ലോ...

നീ ഇത് വീട്ടിൽ എഴുന്നള്ളിക്കണ്ട കേട്ടല്ലോ???

വോക്കെ...
പക്ഷെ രണ്ട് ഡയറി മിൽക്ക് സിൽക്ക് പിന്നെ വൈകീട്ട് ഒരു സിനിമ പിന്നെ ഒരു ഡ്രസ്സ്....

മുതലെടുപ്പ് ആണല്ലെടി....

ഒരു പൂഴ്ത്തിവയ്പ്പ് നടത്താൻ വേണ്ടിയല്ലേ??
ചിൽ ബേബി ചിൽ....
അവന്റെ കവിളിൽ ഒന്ന് നുള്ളി കൊണ്ട് അനു മുന്നിലേക്ക് തിരക്കിലൂടെ നൂണ്ട് പോയി...

                         ❤️❤️❤️

ബസ്സിറങ്ങി വീട്ടിലേക്ക് ഉള്ള വഴിയിലൂടെ നടക്കുമ്പോഴും മഹി  അവന്റെ അവസാന ഡയലോഗിൽ തന്നെ ആയിരുന്നു....

"""സ്ട്രോബെറി ആണല്ലേ???
എനി വേ നൈസ് ടേസ്റ്റ്.!"""

ചുണ്ടുകൾ എത്ര അമർത്തി തുടച്ചിട്ടും അവൾക്ക് തൃപ്തി തോന്നിയില്ല....

ബാഗിൽ നിന്ന്  കുപ്പിയെടുത്ത് മുഖം ഉൾപ്പടെ കഴുകി..

തെണ്ടി നൈസ് ടേസ്റ്റ് പോലും......
പട്ടി ഇനിയെന്റെ കയ്യിൽ അവനെ കിട്ടിയാൽ ഉണ്ടല്ലോ.??

കയ്യിലിരുന്ന ബോട്ടിൽ താഴെക്കിട്ട് ചവിട്ടി കൂട്ടി...
ഇങ്ങനെ ചവിട്ടി കൂട്ടും ഞാൻ...

വഴി നീളെ അവനെ ചീത്ത പറഞ്ഞ് നടന്നത് കൊണ്ട് ആകെ ക്ഷീണിച്ച മട്ടിൽ ആണ് മഹി വന്ന് കയറിയത്...

അവളെ കണ്ടതേ ഗൗരി  മതിലിന് ഇപ്പുറത്തേക്ക് വന്നു....

എന്ത് പറ്റി വയ്യേ???

ഗൗരി അവളുടെ നെറ്റിയിലും കഴുത്തിലും കൈയ് വച്ച് ചൂട് നോക്കി....

മോള് അച്ഛനെ വിളിച്ച് പറ കോളേജിൽ പോയില്ല വയ്യാന്ന്....

ഏയ് വേണ്ട ആന്റി...
ബസ്സ് ഇല്ലാത്തത് കൊണ്ടാണ്...
വഴിയിൽ വച്ച് കംപ്ലയിന്റ് ആയി കാണും....
എനിക്ക് കുഴപ്പം ഒന്നുമില്ല...


എന്നാ മോള് വാ...
ആന്റി   ചക്കയട  ഉണ്ടാക്കിയിട്ടുണ്ട്...
ഒറ്റക്കിരുന്നു കഴിക്കാൻ ഒരു രസവുമില്ല...

കഴിച്ചു നോക്കി ടേസ്റ്റ് എങ്ങനെ ഉണ്ടെന്ന് പറ.

ആ വാക്ക് കേട്ടതും അവന്റെ ഓർമ്മ വീണ്ടും വന്നു....

""എനി വേ നൈസ് ടേസ്റ്റ് """

ഞാൻ ഡ്രെസ്സ് മാറിയിട്ട് വരാം ആന്റി....

മുഖത്തു വന്ന പതർച്ച അവരെ അറിയിക്കാതെ അവളോടി സിറ്റ് ഔട്ടിൽ കയറി പോട്ടിന് ഉള്ളിൽ നിന്ന് ചാവി പുറത്ത് എടുത്തു...

സാധാരണ ഇലയട എന്ന് പറഞ്ഞാൽ തന്നെ ഓടി ചാടി വന്ന് പ്ലേറ്റ് കാലിയാകുന്ന ടീം ആണ്...

അവൾക്ക് എന്ത് പറ്റി എന്ന ചിന്തയിൽ ആയിരുന്നു ഗൗരി....

മഹി   അകത്ത് കയറി ഒരു കുളിയും കൂടെ പാസ്സാക്കിയതോടെ പോയ എനർജി ഒക്കെ തിരിച്ചു വന്നു..

ഹോ പോയപ്പോ കുളിക്കാഞ്ഞത് എത്ര നന്നായി...
അതോണ്ട് ഉപകാരം ഉണ്ടായില്ലേ???
അല്ലെങ്കിൽ രണ്ട് തവണ കുളിക്കേണ്ടി വന്നേനെ???

സ്വയം ആത്മഗതിച്ചു കൊണ്ടിരിക്കെയാണ്  ഇലയടയുടെ നല്ല അടിപൊളി സ്മെല്ല് വന്നത്...

കണ്ണാടിയിൽ ഒന്ന് കൂടെ നോക്കി ഓപ്പോസിറ് അവനെ മനസ്സിൽ ധ്യാനിച്ചു.....

മോനെ ബെൻസാ.... 
ഇനി ഒരിക്കെ നിന്നെ എന്റെ കണ്മുന്നിൽ കണ്ടാൽ അന്ന് നിന്റെ അന്ത്യം ആയിരിക്കും....
ബാക്കി പോയി വന്നിട്ട് എന്റെ ഇലയട....

മുറിയിൽ നിന്ന് ഹാളിലേക്ക് കയറിയപ്പോഴേ കണ്ടു ഒരു  മേശയിൽ ഇരിക്കുന്ന അട....

സ്മെല്ല് ഒന്നു കൂടെ വലിച്ചെടുത്ത് കൊണ്ട്  ഒരെണ്ണം എടുത്ത് കടിച്ചു....

അടിപൊളി.... 

അവൾ ചുറ്റും ഗൗരിക്കായി നോക്കിയതും കിച്ചണിൽ  നിന്ന് ശബ്ദം കേട്ടു...

ചായ ഇടുകയാണ് ആള്.. 

സ്ലാബിൽ കയറിയിരുന്നു  അടമുറിച്ച് കഴിക്കുന്നതിനൊപ്പം ഗൗരിക്കും മുറിച്ച് കൊടുത്തു...

അന്നത്തെ ദിവസം ഓരോന്ന് ഉണ്ടാക്കിയും കഴിച്ചും പറഞ്ഞും ഗൗരി മഹിക്കൊപ്പം തന്നെ ഇരുന്നു....

വൈകീട്ട്  മനോജ്‌ വന്ന് കയറുമ്പോൾ കാണുന്നത്  സെറ്റിയിൽ ഗൗരിയുടെ കിടന്ന് ഉറങ്ങുന്ന മഹിയെ ആണ്...

മനോജിനെ കണ്ടതും ഗൗരി  മഹിയെ ഉണർത്താതെ മാറ്റിയിട്ട്  പുറത്തേക്കിറങ്ങി.....


ഒന്ന് നിന്നെ ഗൗരി.....

നിന്നോട് ഇങ്ങോട്ട് വരരുത് എന്ന് പറഞ്ഞിട്ടില്ലേ.....
എങ്കിൽ പിന്നെ ആ വീട് വെറുതെ വാടക കൊടുത്ത് ഇട്ടിരിക്കുന്നത് എന്തിനാ ഇവിടെ താമസം ആക്കരുതോ????

അവരൊന്നും മിണ്ടാതെ സിറ്റ് ഔട്ടിലെ സ്റ്റെപ്പ് ഇറങ്ങി.....


നിൽക്ക്.... ഞാൻ കാര്യമായിട്ട് പറഞ്ഞതാണ്...
ആലോചിച്ചു മറുപടി പറയു.....
എന്റെ മോൾക്ക് ഒരു അമ്മയെ വേണം അത്രമാത്രം എന്നിൽ നിന്നും പ്രതീക്ഷിക്കാവു......


മനോജ്‌ പറഞ്ഞതും ഗൗരി മറുപടി പറയാതെ അപ്പുറത്തേക്ക് നടന്നു...

അവരെ ഒന്ന് നോക്കി അകത്തേക്ക് കയറിയതും മുന്നിൽ ഇരുകയ്യും നെഞ്ചിന് കുറുകെ കെട്ടി  മഹി....

അപ്പയ്ക്ക് എന്നെ നോക്കാൻ ഒരാളെയാണ് വേണ്ടത് എങ്കിൽ മുന്നേ ആകാമായിരുന്നു.....

ഇപ്പൊ ആ പോയ സ്ത്രീയുടെ പ്രണയത്തെ അത്ര മാത്രം വിലകുറച്ച് കണ്ടു കളഞ്ഞല്ലോ????

മഹി പറഞ്ഞു കൊണ്ട് ദേഷ്യത്തിൽ തിരിഞ്ഞതും കയ്യിൽ ഒരു ബാഗുമായി ഗൗരി....


മാഷ്ക്ക് എന്നെ എന്നാ കണ്ടത് എന്ന് ഓർമ്മയുണ്ടോ???
കാണില്ലാന്ന് അറിയാം മുലകുടി മാറാത്ത ഒരു പിഞ്ചു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ആ കോടതി വരാന്തയിൽ വച്ചാണ് എന്റെ മുന്നിൽ ആദ്യമായി നിങ്ങൾ തെളിഞ്ഞത്....

കുഞ്ഞിനെ നിങ്ങളെ ഏല്പിച്ച് കാമുകനൊപ്പം പോകുന്ന ആ സ്ത്രീയെ കൂടെ കണ്ടതോടെ കാര്യങ്ങൾ ഏറെ കുറേ എനിക്ക് മനസ്സിലായിരുന്നു....


അന്ന് മുതൽ ഇന്ന് വരെ ഈ കുഞ്ഞിനെ കാണാൻ തന്നെയാണ് ഞാൻ  ഈ തൊട്ട് ചേർന്ന് വന്ന് കിടക്കുന്നത്...

ഇഷ്ടമല്ല എന്നറിഞ്ഞിട്ടും....

മോള് അന്ന് വെറുതെ അമ്മയാകാമോ എന്ന് ചോദിച്ചപ്പോൾ സമ്മദം മൂളിയതും നിങ്ങളോടുള്ള പ്രണയം കൊണ്ടല്ല ഈ മോളോടുള്ള വാത്സല്യം കൊണ്ട്....

മോള് പറഞ്ഞു തന്നെ വഴികളിലോടെ മാഷിനോട് അടുക്കാൻ ശ്രെമിച്ചത് ഇവളെന്നെ അമ്മേ എന്ന്  ഒരു തവണ വിളിക്കും എന്ന് കരുതിയാണ്...

ഇപ്പൊ കുറച്ച് മുൻപ് മാഷ് പറഞ്ഞ വാക്കിനായി ഞാൻ കാത്തിരുന്നു...
കഴിഞ്ഞ 20 വർഷമായി....

എനിക്ക് സമ്മതമാണ് മഹി മോളുടെ അമ്മയാകാൻ.......


അവർ പറഞ്ഞു തീർന്നതും മഹി ഗൗരിയെ അമ്മ എന്ന വിളിയോടെ ഇറുകെ പുണർന്നിരുന്നു.....

അവിടെ പുതിയൊരു കുടുംബം പിറന്നു വീണു....

മഹിക്ക് പുതിയൊരു അമ്മയെ കിട്ടി...
ഗൗരി അകലെ നിന്ന് മാത്രം കണ്ട്  കൊതിച്ച ആ കൊച്ച് കുടുംബം അവളുടേത് കൂടെയായി....

(തുടരും...)

✍️❤️ഹഷാര❤️.

😁കമന്റ്സ് പറയണേ...😍

 


will you marry me ❤️ 3

will you marry me ❤️ 3

4.4
3528

അടുത്ത പ്രവൃത്തി ദിവസം രജിസ്റ്റർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തു... ഗൗരിയുടെയും മനോജിന്റെയും ഫോട്ടോ അവിടെ നോട്ടീസ് ബോർഡിൽ ഇട്ടു.... ഒരുമാസത്തിന് ശേഷം ഒരു തിങ്കൾ ... രണ്ട് പേർക്കും ബന്ധുക്കൾ ഒന്നും ഇല്ലാത്തത് കൊണ്ട് മനോജിന്റെ ഭാഗത്ത് നിന്ന് സാക്ഷിയായി ഒപ്പിടാം എന്ന് മഹി തീരുമാനിച്ചു... ഗൗരിക്ക് എറണാകുളത്ത് ഉള്ള ഒരു ഫ്രണ്ടിന്റെ മകൻ ആയിരുന്നു വരാം എന്നേറ്റത്... ഫ്രണ്ടിന് വരാൻ പറ്റാത്ത എന്തോ തിരക്കിൽ പെട്ടത് കൊണ്ട് മകനേ അയക്കാം എന്ന് പറഞ്ഞു..... രജിസ്റ്റർ ഓഫീസിൽ മഹിയൊക്കെ എത്തി ഒരുപാട് സമയം കഴിഞ്ഞിട്ടും ഫ്രണ്ടിന്റെ മകനേ കാണാതെ ആയതോടെ അവൾക്ക് നന്നേ ദേഷ്യം വ