Aksharathalukal

അനുശ്രീ...... 🌼 part 2

അവളറിയാതെ അവളുടെ ചുണ്ട് മൊഴിഞ്ഞു
"സിദ്ധാർഥ് ".....
 
"ശ്രീ " നീ.......
 
അവന് ഒന്നും പറയാൻ കഴിഞ്ഞില്ല, തൊണ്ടകുഴിയിൽ നിന്നും പുറത്തു വരാൻ അകാതെ   അവന്റെ ശബ്ദം കുരുങ്ങി പോയി, ഇടതു കൈ ഇടുപ്പിൽ കുത്തി, വലതു കൈ കൊണ്ട് നെറ്റി പൊതിഞ്ഞു പിടിച്ചു ശ്വാസം വലിച്ചെടുത്തു വായിലൂടെ നിശ്വസിച്ചു. കണ്ടക്ടയെയുംവലിച്ചു ചാടിച്ചു പുറത്തേക്കിറങ്ങി, അപ്പോഴും ചുണ്ടിൽ ആ പുഞ്ചിരി ഉണ്ടായിരുന്നു.കൂടെ വന്നവരുടെ കയ്യിലേക്ക് അയാളെ ഇട്ടുകൊടുത്തു കൊണ്ട് ബസിനോട് പോകാൻ പറഞ്ഞു. അപ്പോഴും അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നത് അവൾ മാത്രം ആയിരുന്നു. "ശ്രീ💕💕
 
"...ബസ് കാഴ്ച്ചയിൽ നിന്നും മറഞ്ഞപ്പോഴാണ്. സിദ്ധാർദിന് സ്ഥല-കാല ബോധം ഉണ്ടായത്, അപ്പോൾ തന്നെ ബൈക്ക് എടുത്ത്. ബസിനു പിന്നാലെ വച്ചു പിടിച്ചു. സ്റ്റോപ്പിൽ ഇറങ്ങിയതും അനു നേരെ അത്രയധികം  വേഗതയിൽ വീട്ടിലേക്ക് നടന്നു, പുറകിൽ ബൈക്കിന്റെ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്, അവിടെ സിദ്ധാർത്തിനെ കണ്ടതും, അവൾക്ക് കൂടുതൽ തളർച്ച തോന്നി. എങ്ങനെയൊക്കെയോ വീട്ടിൽ കയറി അപ്പോൾ തന്നെ വാതിലടച്ചു  ലോക്ക് ചെയ്തു കുറച്ചു കഴിഞ്ഞു. അവൾ ജനലിലൂടെ പുറത്തേക്കുനോക്കി അവിടെ ആരും ഉണ്ടടിയിടുന്നില്ല, നേരെ മുറിയിൽ കയറി വാതിലടച്ചു. സാരീ പ്ലീറ്റിലെ പിന്നഴിച്ചുകൊണ്ട് ബെഡിലേക്കിരുന്നു, മറക്കാൻ ശ്രമിക്കുന്ന എന്തൊക്കെയോ ഓർമ്മകൾ മനസ്സിൽ കാർമേഘമായി മാറി , അത് കണ്ണിലൂടെ പെയ്തിറങ്ങി, അതൊരു മഴ ആയിരുന്നു, ഇടിയോടും മിന്നലോടും കൂടിയ മഴ, പെയ്തിട്ടും പെയ്തിട്ടും മതിയാകാതെ, അവളെ തളർത്തി ഉറക്കാൻ കെൽപ്പുള്ള മഴ., ടേബിളിൽ ബാഗ് ഇരിക്കുന്നത് കണ്ടു കൊണ്ടാണ് അമ്മ മുറിയുടെ വാതിൽ മുട്ടിയത്." മോളെ " അനു മോളെ ""
 
മ്മ്മ്, അമ്മേ എനിക്ക് നല്ല തലവേദന ഞാൻ കുറച്ചു നേരം കിടക്കട്ടെ, വളരെ പണി പെട്ടന്ന് അത്രയും പറഞ്ഞു കൊണ്ട് എഴുന്നേറ്റു നേരെ ഇരുന്നു. കണ്ണാടിയിൽ കരഞ്ഞു തളർന്ന സ്വന്തം പ്രിതിബിംബത്തിലേക്ക് നോക്കി "ഇല്ല അനു ഇനി കരയില്ല, തോൽക്കില്ല, നേരിടും എന്തിനെയും.അല്ലെങ്കിലും നീ എന്തിനു പേടിക്കണം"അനുശ്രീ ബാലകൃഷ്ണൻ "അത് പറഞ്ഞു കൊണ്ട് മേശ പുറത്തിരിക്കുന്ന അച്ഛന്റെ ഫോട്ടോയിലേക്ക് നോക്കി,"അച്ഛന്റെ അനു മോൾ സ്ട്രോങ്ങ്‌ ആണ് അച്ഛാ.........
 
രാവിലെ ബസിലിരിക്കുമ്പോൾ വാട്സാപ്പിൽ സ്റ്റാറ്റസ് കാണുകയായിരിന്നു. പെട്ടെന്നാണ് ആരോകയ്യിൽ നിന്നും ഫോൺ തട്ടി എടുത്തത് "ഒരു പകപ്പോടെ  അവൾ തിരിഞ്ഞു നോക്കി.", "സിദ്ധാർഥ് "........
 
സർവ ധൈര്യവും എടുത്തു വിളിച്ചു "ഡോ "എന്റെ ഫോൺ താടോ..
 
"ആ തരാം എന്റെ ശ്രീ മോളെ " ആഹ്ഹ്ഹ് ഓക്കേ,,, ദേ ഇതാണ് എന്റെ നമ്പർ ഞാൻ വിളിക്കുമ്പോൾ ഫോൺ അറ്റൻഡ് ചെയ്തോളണം കേട്ടോ.
 
ഒന്നു പോടോ,"ഞാൻ എന്തിനാ തന്റെ കോൾസ് എടുക്കുന്നത്" അതിന് താൻ എന്റെ ആരാടോ,"
 
അവസാനം പറഞ്ഞ വാചകം അവനെ തെല്ലോന്ന് വേദനിപ്പിച്ചു. അവന്റെ കൈ അവളുടെ കവിളിൽ കുത്തി പിടിച്ചു "ഡീ '🤬 പുല്ലേ, ഞാൻ വിളിക്കും, കോൾ അറ്റൻഡ് ചെയ്തിരിക്കണം, കേട്ടോടി...
 
അവളുടെ നിറഞ്ഞ കണ്ണ് കണ്ടപ്പോഴാണ് താൻ എന്താണ് ചെയ്തത് എന്ന ബോധം അവനുണ്ടായത്, പെട്ടന്ന് കൈ പിൻവലിച്ചു. യാത്രകാരെല്ലാവരും, അവരെ രണ്ടു പേരെയും മാറി മാറി നോക്കി, പെട്ടന്ന് അവൻ അവളെ ഒന്ന് അടി മുടി നോക്കി, അവന്റെ കണ്ണുകൾ  അവളുടെ ആകാരാ ഭംഗിയാൽ സുന്ദരമായ മാറിടത്തിൽ ഒന്നുടക്കി. ഒന്നു കൂടി ചൂഴ്ന്നു നോക്കികൊണ്ട് , ബസ് നിർത്തിച്ച് പുറത്തിറങ്ങി.
 
അവൾ ഫോൺ സ്ക്രീനിലേക്ക് നോക്കി നമ്പർ സേവ് ചെയ്തിരിക്കുന്നു,സിദ്ധു 💕😘, അവളുടെ കൈ നേരെ വലതു വശത്തെ മൂന്നു ഡോട്സിലേക്ക് നീങ്ങി, മനസ്സിൽ അത്രയേറെ ഭയം തങ്ങി നിൽക്കുമ്പോഴും അവളുടെ കയ്യുകൾ ചലിച്ചത്,,,,""ഡിലീറ്റ് കോൺടാക്ട്.,""!!!.. ഫോൺ സ്വിച്ഓഫ് ചെയ്ത്. ബാഗിലെക്ക് വച്ചു.
 
 
 
:::::::::::::::::::::::::::::::::::::::::::::::::::::
 
 "The പേഴ്സൺ യൂ ആർ കോളിങ് ഈസ്‌ കറന്റ്ലി സ്വിച്ചഡ് ഓഫ്‌  " .....
 
ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ കൈകൾ, മേശയിലേക്ക് ആഞ്ഞടിച്ചു കൊണ്ട് കസേരയിലേക്കിരുന്നു,
അവന്റെ ദേഷ്യം ഒരു നിമിഷം കൊണ്ട് ഭവമാറ്റം സംഭവിച്ച് ഒരു തുള്ളി കണ്ണീരായി  ഒലിച്ചിറങ്ങി.
 
( തുടരും )💞

അനുശ്രീ...... 🌼part 3

അനുശ്രീ...... 🌼part 3

4.4
2729

"ദീപ ടീച്ചറെ ഇന്ന് വൈകുന്നേരം ഹസ്ബൻഡ് വരുമോ കൂട്ടികൊണ്ട് പോകാൻ" ?   "ആം, കുറച്ചു ലേറ്റ് ആകും എന്ന പറഞ്ഞിരിക്കുന്നെ?   " ലേറ്റ് ആകുന്നെങ്കിൽ നമുക്കിന്ന് ഒരുമിച്ചു ബസിൽ പോയാലോ"?    വൈകുന്നേരവും സിദ്ധാർത്തിനെ കണ്ടാലോ എന്ന പേടി ആയിരുന്നു അവൾക്ക്.   "എന്താ അനു? നിനക്ക് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? രാവിലെ മുതൽ ശ്രദ്ധിക്കുകയാണ് ഞാൻ,   ഏയ്‌, ഇന്നലെ മുതൽ ഒരു തലവേദന അതിന്റെയാവും,   "ആ തലവേദനയുടെ കാരണമാണ് അനു  ഞാൻ ചോദിച്ചത് "?"ദീപ അവളുടെ അടുത്തേക്ക് വന്നു. നിനക്ക് എന്താ മോളെ പറ്റിയത്, കാശിനു ആവശ്യം വല്ലതും ഉണ്ടോ?  എത്രയാണ്  മോൾക