Aksharathalukal

ഒരു Nss പ്രണയഗാഥ 💞 3

എന്റെ കയ്യിൽ പറ്റിയ ബാക്കി മരുന്ന് അവന്റെ കാലിൽ തന്നെ തേച് പിടിപ്പിച്ചു..

എഴുനേൽക്കാൻ ആഞ്ഞതും..

ടി.. അവിടെ ഇരിക്ക് ചോദിക്കട്ടെ...!

എന്നോടാണോ...??

പിന്നെ ഇവിടെ വേറെ ആരാ ഉള്ളെ...🙄 വിഥു ചെറഞ് നോക്കി...

ഞാൻ ഇളിച്ചു കാണിച്ചു...😁

നീ എന്നെ എന്ന ആദ്യമായി കണ്ടേ???

നല്ല പഷ്ട് ചോദ്യം...??ഞാൻ തന്നെ കണ്ടില്ല ആ കണ്ണ് മാത്രെ കണ്ടുള്ളു എന്ന് പറയാൻ പറ്റുവോ..??(ആത്മ)

ഞങ്ങടെ കയ്യിൽ നിന്ന് കുപ്പി തട്ടി പറിച് വാങ്ങിച്ച ദിവസം... ഞാൻ സംശയലേഷമന്യേ പറഞ്ഞു...

അവൻ തുറിച്ചു നോക്കി...

അന്നോ...!അതിന് മുൻപ് നീ എന്നെ കണ്ടിട്ടില്ലേ...??

സത്യം പറയണോ... അതോ കള്ളം പറയണോ ഞാൻ ചോദിച്ചു???

നീ സത്യം പറയ് പെണ്ണെ...!

എനിക്ക് ശെരിക്കും ചിരി വന്നു... ഇവന് വല്ല ഓർമ കുറവും ഉണ്ടോ..??കുറച്ചു മുൻപ് കണ്ട ആളെ അല്ലാലോ?? (ആത്മ )

ഞാൻ പലതവണ എന്നെ ഇയാൾ നോക്കുന്നത് കണ്ടിട്ടുണ്ട് പക്ഷെ.. കണ്ണ് മാത്രേ ഓർമയിൽ ഉള്ളൂ മുഖം ഒരു മിന്നായം പോലെ മാത്രെ കണ്ടിട്ടുള്ളു...!

ശെരിക്കും....അങ്ങനെയാണോ??

അവൻ എന്തോ അത്ഭുതം കേട്ട പോലെ നില്കുന്നു.

എന്ന നിങ്ങളെ പലതവണ ഞാൻ കണ്ടിട്ടുണ്ട്.. ആദ്യമായി

welcome day  ശിങ്കാരിമേളത്തിന് താളം പിടിച്ചപ്പോൾ നിങ്ങൾ മൂന്നുപേരും എന്താ താളം  പിടിത്തം... ഞാൻ മാത്രമല്ല ഒട്ടുമിക്ക സീനിയർസും നിങ്ങളെ ആണ് നോക്കിയത്...!

ഞാൻ ചുമ്മാ ചിരിച്ചു....

പിന്നെ മറ്റേ biomaths പിള്ളേരുടെ ലാബിന് ഉള്ള സമരത്തിന് മുന്നിൽ നിങ്ങൾ എല്ലാരും ഉണ്ടായിരുന്നു.

അങ്ങനെ നോക്കുന്നിടത്തെല്ലാം നിങ്ങൾ.....

പിന്നെ അന്വേഷിച്ചു ecozz ഗാങ് നെയിം...14 പേർ... ഒരുമനം പോലെ നടക്കുന്നു...

ഞാൻ തലയാട്ടി...

പിന്നെ അന്ന് ഞാൻ മനഃപൂർവം ചെയ്തത് ആണ് കേട്ടോ..

ഏഹ്ഹ്...! ഞാൻ അന്തം വിട്ടു..

നിങ്ങളുടെ ശ്രെദ്ധ പിടിച്ചു പറ്റാൻ....

നിങ്ങൾ ഈ പാവം എന്നെ ഒന്ന് നോക്കണ്ടേ..! അതിന് ആണ്..

അതേതായാലും ഏറ്റു അന്ന് തൊട്ട് ഇന്നുവരെ നിങ്ങൾ എല്ലാവരും ആൾക്കൂട്ടത്തിൽ എന്നെ തിരഞ്ഞു...!

ഇവിടെ വരുന്നത് വരെ....

ഞാൻ ശെരി എന്ന മട്ടിൽ തലയാട്ടി.

ഇനി ഐറ എന്നെ ഒന്ന് സഹായിക്കണം.. എനിക്ക് നിന്റെ കൂട്ടത്തിൽ ഒരാളെ ഇഷ്ടമാണ് അത് അയാളെ നീ ഒന്ന് അറിയിക്കണം...

എനിക്ക് തലക് ആരോ കൂടം കൊണ്ട് അടിച്ച പോലെ ഒരു മുരളിച്ച മാത്രമേ കേട്ടുള്ളു....

കൂട്ടത്തിൽ ഒരാൾ എന്ന് പറയുമ്പോൾ അത് ഞാൻ അല്ല.. ആണെങ്കിൽ എന്നെ സഹായത്തിനു വിളിക്കുമോ..??

ഞാൻ എന്നെയാണെന്ന് പ്രതീക്ഷിച്ചു...

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁ഈ സമയം മുഴുവൻ അവൻ അവളുടെ മുഖ ഭാവം നോക്കുകയായിരുന്നു   ഇഷ്ടമല്ലാത്തത് എന്തോ കേട്ട ഭാവം...

ഇനി ഇവൾ നാറ്റിക്കോ..???
നമ്മൾ സ്വന്തം എന്ന് കരുതിയത് മാറ്റാർക്കോ വച്ച് നീട്ടിയ പ്രണയം ആണെന്ന് അറിയുന്ന നിമിഷം ഹൃദയത്തിൽ ഒരു വിങ്ങലാണ്...

അത് നമ്മുടെ അടുത്ത സുഹൃത്തിലേക്കാണ് നീളുന്നത് എങ്കിൽ....

പറയുവേം വേണ്ട...

സെയിം സിറ്റുവേഷൻ എനിക്കും....

സിനിമയിൽ ഈ സീൻ കാണുമ്പോൾ എത്ര കരഞ്ഞിരിക്കുന്നു...

ജീവിതത്തിൽ ആയപ്പോൾ കണ്ണീരില്ല ഒരു മരവിപ്പ് മാത്രം....

ഇതൊക്കെ ആലോചിച്ചു നിൽക്കുന്ന ഐറയെയും അവളുടെ ഭാവ മാറ്റവും നോക്കി കാണുകയായിരുന്നു വിഥു...!


ഞാൻ ഇവളോട് atm നമ്പർ വല്ലതും ആണോ ചോദിച്ചേ...??

എന്താ ഒരു ആലോചന..?🙄

അവസാനം അവളെ വിളിച്ചു താൻ പൊയ്ക്കോ എന്ന് പറഞ്ഞിട്ടും കേൾക്കാതെ വന്നപ്പോൾ.. അവൻ അവൾക് അടുത്തേക്ക് വന്ന് മുഖത്തേക്ക് കൈ വീശി..എന്നിട്ടും യാതൊരു മാറ്റവും ഇല്ലാതെ സ്വപ്നലോകത്ത് തന്നെ ഐറ.....


മുഖത്തോട് മുഖം നോക്കെ... അവന് ഒരു കുസൃതി തോന്നി...

മെല്ലെ ഊതി....

അവൾ ഞെട്ടി അവനെ നോക്കുന്നുണ്ട്... പെട്ടെന്ന് മുഖം മാറുകയും ദേഷ്യപ്പെട്ടു നടന്ന്.. ഗാങിനടുത്തേക്ക് പോയി..

വിഥു എന്താ പറ്റിയെ.... താൻ കാണിച്ചത് ഓവർ ആയോ എന്നൊക്കെ ചിന്തിച്ചു അവിടെ തന്നെ നിന്നു....!


ഐറ ഫുൾ ഗാങ് നില്കുന്നിടത്തേക് നടന്ന് ചെന്നു...

ഉച്ചക്ക് ഫുഡിങ് ടൈം ആയത് കൊണ്ട് എല്ലാരും ഒത്ത് കൂടിയിരിക്കുകയാണ്.എല്ലാരുടെയും ചളി അടിയും ഫുഡിങ്ങും ഒപ്പം കഴിയുന്നുണ്ട്..

അവിടത്തെ കാന്റീൻ ചേച്ചി രണ്ട് ദിവസം ഇല്ലാത്തതിനാൽ പുറത്ത് ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഉണ്ടാക്കിയത് നമ്മടെ ബോയ്സ് ആയത് കൊണ്ട് അവരുടെ റെക്കമെന്റേഷൻ ആണ് പുറത്ത് വച്ചുള്ള ഫുഡ്ഡടി....

അപ്പൊ കാന്റീൻ ക്ലീൻ ചെയ്യണ്ട... കാഞ്ഞബുദ്ധിയാണ്..

എന്ജോയ്മെന്റ് എന്ന പേരും പറഞ്ഞാണ് ഈ പ്രഹസനം.

എല്ലാരും ഐറ എന്താണ് മിണ്ടാത്തേ...??എന്ന് ചോദിക്കുന്നുണ്ട്...


എനിക്കെന്തോ ഒന്നും ആസ്വദിക്കാൻ പറ്റാത്തത് പോലെ....

ഫുഡ് പോലും കഴിക്കാൻ പറ്റുന്നില്ല...

വീട്ടിൽ ആയിരുന്നെങ്കിൽ...

"എന്താടി.. പോയപോലെ അല്ലല്ലോ വരവ്.. ആകെ വാടിയ പോലെ....??"

അനീസ ആണ് അവൾ ഞങ്ങൾ 14 പേരുടെയും അമ്മയാവലുണ്ട് ഇടക്ക്... ഒരു വിഷമം വന്നാൽ അവൾ പെട്ടെന്ന് പിടിച്ചെടുക്കും അത്.

ഞങ്ങൾക്കും ഇഷ്ടമാണത് ഒരു സ്പെഷ്യൽ കേറിങ്...

ഞാൻ അവളോട് ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും അവൾക് വിശ്വാസം പോരാ...!

"വിഥു ചേട്ടൻ.. ആണല്ലേ ഇപ്പഴത്തെ

പ്രശ്നം... വിട്ട് കളയടി.. ഇതൊക്കെ ഒരു തമാശ ആയിട്ട് എടുക്ക്.."

അനി അത് വിഥു എനിക്ക് പണി തന്നു എന്ന് കരുതി പറഞ്ഞതാണ് എങ്കിലും ഒന്ന് മാത്രം എന്റെ മനസ്സിൽ പതിഞ്ഞു..!

വിട്ട് കളയടി....ഇതൊക്കെ തമാശ ആയിട്ട് കരുതിയാൽ മതി...

അത് മതി എന്ന് എനിക്കും തോന്നി...

അല്ലെങ്കിലും അനി പറയുംപോലെ ഈ അടക്കവും ഒതുങ്ങിയുള്ള നടപ്പും ഞങ്ങളെ കൊണ്ട് ഒക്കില്ല.

ഇനിയുള്ള ആറ് ദിവസവും എല്ലാരേം പരിചയപ്പെടുകയും.. ഫുൾ എൻജോയ് ചെയ്യുകയും വേണമെന്ന് ഞാൻ ഒരു ഉറച്ച തീരുമാനം എടുത്തു....


പിന്നെ കയ്യിട്ട് വാരൽ ആയിരുന്നു ക്യാമ്പിന് എല്ലാം സെയിം ഐറ്റം അല്ലെ എന്നൊരു ചോദ്യം വരാം..

അതായത് എല്ലാരും വീട്ടിൽ നിന്ന് സ്പെഷ്യൽ ഐറ്റം കൊണ്ടുവന്നിട്ടുണ്ട് അത് ഇന്നേക്ക് മാത്രമേ കാണൂ....അച്ചാർ തന്നെ ഒരുപാട് ഉണ്ട് നെല്ലിക്ക, മാങ്ങാ, നാരങ്ങ , ഫിഷ്, ഇറച്ചി പിന്നെ സ്പെഷ്യൽ ഐറ്റം റൂബിക്ക, പൈനാപ്പിൾ ഉപ്പിലിട്ടത്.

ഞാൻ ഒന്ന് ഓക്കേ ആയി കയ്യിടാൻ ചെന്നപ്പോഴേക്ക് പകുതി സാധനവും കാണ്മാനില്ലാണ്ടായിരുന്നു...

ഞാൻ കുറച്ചു ഫിഷ് അച്ചാർ കയ്യിൽ എടുത്ത് നക്കി ... കറക്റ്റ് നോക്കിയത് വിധുവിന്റെയും നന്ദു ഏട്ടന്റെയും മുഖത്ത്....

ആരെ കാണണ്ട എന്ന് കരുതുന്നോ അയാളെ ഉടയതമ്പുരാൻ എപ്പോഴും മുന്നിൽ കൊണ്ടിടും...

എന്തൊരു കഷ്ടമാണ്...

ഞാൻ എല്ലാം മറക്കാൻ തീരുമാനിച്ചതായിരുന്നു..

ഞാൻ നക്കൽ നിർത്താതെ പതിയെ അവരെ കാണാത്ത പോലെ തിരിഞ്ഞ് നമ്മുടെ ഗാങ്ങിന്റെ ഇടയിൽ പോയി നിന്നു.

അവിടെ നിന്നപ്പോഴും എന്റെ കണ്ണ് വിഥു ഞങ്ങളിൽ ആരെ നോക്കുന്നു എന്നായിരുന്നു...?

ഞാൻ അവന്റെ കണ്ണ് പോകുന്ന ഡയറക്ഷനിൽ നോക്കി..

ഞാനും റിയായും അൻസിയും നില്കുന്നിടത്തേക്കാണ് നോട്ടം...

ഞാനല്ല അപ്പൊ ഇവരിൽ ഒരാളെ .....

അത് ആരായാകും എന്നറിയാൻ ഞാൻ സൂക്ഷ്മമായി നോക്കി......


(തുടരും )

സ്നേഹത്തോടെ

© ✍️❤️ഹഷാര ❤️

 


ഒരു Nss പ്രണയഗാഥ 💞4

ഒരു Nss പ്രണയഗാഥ 💞4

4.9
2022

ഞാൻ അവൻ ആരെയാണ് നോക്കുന്നത് എന്ന് ഇമചിമ്മാതെ നോക്കികൊണ്ടിരിക്കുമ്പോഴാണ് എന്നെ തന്നെ നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ ഞാൻ ശ്രെദ്ധിച്ചത്... അത് വിഥു ആയിരുന്നില്ല മറിച് നന്ദു ഏട്ടൻ ആയിരുന്നു. ഏട്ടന്റെ നോട്ടം കണ്ടതും ഞാൻ കയ്യിലിരുന്ന അച്ചാർ കുപ്പി കാണിച്ച് വേണോ എന്ന് ആക്ഷൻ കാണിച്ചു... പുള്ളി ചിരിച്ചു വേണ്ടെന്ന് തലയാട്ടി... ഞങ്ങളുടെ ഈ കളികൾ വിഥു ദേഷ്യത്തിലാണ് നോക്കികൊണ്ടിരുന്നത്. ഇനി ഞാൻ എങ്ങും അവന്റെ നോട്ടം തടസ്സപ്പെടുത്തിയോ? ഞാൻ ഒന്ന് ചെരിഞ്ഞു അൻസിയെയും റിയയെയും നോക്കി.. അവരെ കാണാം അല്ലോ..?? കുറെ നേരത്തെ നിരീക്ഷണത്തിന് ഒടുവിൽ ഞാൻ ഒരു കാര്യം കണ്ടുപി