ഞാൻ അവൻ ആരെയാണ് നോക്കുന്നത് എന്ന് ഇമചിമ്മാതെ നോക്കികൊണ്ടിരിക്കുമ്പോഴാണ് എന്നെ തന്നെ നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ ഞാൻ ശ്രെദ്ധിച്ചത്...
അത് വിഥു ആയിരുന്നില്ല മറിച് നന്ദു ഏട്ടൻ ആയിരുന്നു.
ഏട്ടന്റെ നോട്ടം കണ്ടതും ഞാൻ കയ്യിലിരുന്ന അച്ചാർ കുപ്പി കാണിച്ച് വേണോ എന്ന് ആക്ഷൻ കാണിച്ചു...
പുള്ളി ചിരിച്ചു വേണ്ടെന്ന് തലയാട്ടി... ഞങ്ങളുടെ ഈ കളികൾ വിഥു ദേഷ്യത്തിലാണ് നോക്കികൊണ്ടിരുന്നത്.
ഇനി ഞാൻ എങ്ങും അവന്റെ നോട്ടം തടസ്സപ്പെടുത്തിയോ?
ഞാൻ ഒന്ന് ചെരിഞ്ഞു അൻസിയെയും റിയയെയും നോക്കി.. അവരെ കാണാം അല്ലോ..??
കുറെ നേരത്തെ നിരീക്ഷണത്തിന് ഒടുവിൽ ഞാൻ ഒരു കാര്യം കണ്ടുപിടിച്ചു.!
വിഥു നോക്കുന്നത് പോലെ റിയായും ആ ഡയറക്ഷനിൽ അങ്ങോട്ട് നോക്കുന്നുണ്ട്... നോക്കുക മാത്രമല്ല...
ഇടക്ക് കണ്ണ് കൊണ്ടും കയ്യ് കൊണ്ടും സംസാരിക്കുന്നുണ്ട്..
ഞങ്ങളിൽ ആരെങ്കിലും കണ്ടാൽ അപ്പൊ നിർത്തി പൈനാപ്പിൾ തീറ്റ തുടങ്ങും.
എനിക്ക് എന്തോ ദേഷ്യം വന്ന് തുടങ്ങിയിരുന്നു.
ഇവർ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നെങ്കിൽ എന്നെ ഇടയിൽ കോമാളി ആക്കിയത് എന്തിനാ?
റിയക്ക് പറയാമായിരുന്നു എന്നോട്..!
ഞാൻ എന്നെയാണ് വിഥു നോക്കുന്നത് എന്ന് തോന്നിയത് മുതൽ എല്ലാരോടും പറഞ്ഞിട്ടുണ്ട്..!
ആളെ കാണിച് കൊടുക്കാൻ ഇവിടെ വന്നപ്പോഴാണ് സാധിച്ചത്.
അവൾക് ഒരു ക്രഷ് ഇവിടെ ഉണ്ട് എന്നെങ്കിലും പറയാമായിരുന്നു.
കയ്യിലിരുന്ന അച്ചാർ കുപ്പിയിലേക്ക് നോക്കി ഗഹനമായി ചിന്തിച് കൊണ്ടിരിക്കെ സെദ്ദം സാർ വന്ന് അത് വാങ്ങി...
ഒരു വഴക് പ്രതീക്ഷിച്ച എന്നോട്...
"ഐറ എന്താണ് ഗ്ലൂമി ആയിപ്പോയത്... വന്ന ഒറ്റദിവസം കൊണ്ട് ഇവിടെ മടുത്തോ...?"
സാർ മുഖത്ത് ഒരു പുഞ്ചിരിയോടെ ആണ് ചോദിച്ചത്...
കോളേജിൽ വന്ന് ഇന്നേവരെ ചാടിക്കടിക്കാൻ അല്ലാതെ വാ തുറക്കാത്ത സാറിന്റെ ഭാവമാറ്റം കണ്ട് എല്ലാരും വാ പൊളിച്ചു നില്കുന്നുണ്ട്.
"എന്താണ് ഐറ വീട്ടിൽ നിന്ന് വിട്ട് ഇതുവരെ മാറി നിന്നട്ടില്ലേ??"
വേറെ എന്തെങ്കിലും പറയാൻ പറ്റിയ അവസ്ഥ അല്ലാത്തത് കൊണ്ട് ഇല്ല എന്ന് പറഞ്ഞു.
പുള്ളി പിന്നെ ഉപദേശം തുടങ്ങി പെൺകുട്ടി അല്ലെ ഇപ്പളെ എക്സ്പീരിയൻസ് ആവണം... തന്നെ കണ്ടപ്പോൾ ബോൾഡ് ആണെന്നാണ് കരുതിയത് താൻ ഇത്രേയൊള്ളോ എന്നൊക്കെ ചോദിച്ചു.
അപ്പോഴേക്കും ശാലിനി മിസ്സും വന്നു.
പിന്നെ എന്റെ വിഷമം മാറ്റാൻ ക്ലീനിങ് നാളത്തേക്ക് ആക്കാം എന്ന് പറഞ്ഞു.
ഇന്ന് ഒരു ഐസ്ബ്രേക്കിങ് സെക്ഷൻ വക്കാം എന്നും.
അത് ഏതായാലും നന്നായി
നിന്നെക്കൊണ്ട് ഇത്രേം നല്ലൊരു ഉപകാരം ഉണ്ടായി എന്ന് പറഞ്ഞ് സുറുമി വന്ന് കവിളിൽ ഉമ്മ വച്ചു.
അവൾക് സന്തോഷം വന്നാൽ അപ്പൊ ഉമ്മ വക്കും.. ആരേലും നോക്കുന്നോ എന്നൊന്നും ശ്രെദ്ധിക്കില്ല.
എല്ലാരും ഹാളിൽ കയറാൻ പോകുന്നപോക്കിൽ വിഥു എന്റെ അടുത്ത് വന്ന് രഹസ്യമായി ചോദിച്ചു.
"പണി എടുക്കാതിരിക്കാൻ ഉള്ള ഉടായിപ്പ് പരിപാടിയുമായി ഇറങ്ങിയത് ആണല്ലേ? "
ഞാൻ കത്തുന്ന നോട്ടം കൊടുത്ത് വേഗത്തിൽ ഹാളിലേക്ക് നടന്നു
വിധുവിനെ രൂക്ഷമായി നോക്കി.. ഹാളിലേക്ക് കടന്നു... റിയ ഓടി വന്നു എന്റെ അടുത്ത് വന്നിരുന്നു....
ഡീ... നിനക്ക് എന്ത് പറ്റി... ഇവിടെ വന്നത് മുതൽ ശ്രെദ്ധിക്കുന്നു..!
എന്നോട് ഒരു അകൽച്ച പോലെ....
ഞാൻ ഒന്നുമില്ല എന്ന് തലയാട്ടി..
പിന്നെ.... നീ എന്നോട് മാത്രം മിണ്ടാതെ നില്കുന്നു ഞാൻ കുറച്ചു സമയമായി ശ്രെദ്ധിക്കുന്നു.....
സത്യമാണ് എനിക്ക് പറ്റിക്കപ്പെട്ടു എന്ന് തോന്നിയത് മുതൽ ഒരു അകൽച്ച ഇവളോടുണ്ട്...
പിന്നെ...ഐറ ഞാനൊരു കാര്യം പറയട്ടെ.... എനിക്ക്... ഇവിടെ.. ഒരാളോട്....
ഐറ.........
ഞാൻ ശ്രെദ്ധിക്കുന്നില്ല എന്ന് കണ്ടതും അവൾ വീണ്ടും വിളിച്ചു.
ഹ്മ്മ്... നീ പറ ഞാൻ കേൾക്കുന്നുണ്ട്...
അത് വിഥുവേട്ടൻ.....
അത്രയും പറഞ്ഞപ്പോഴേക്കും ഒരു സാർ വന്നു...
ഒന്നാമത്തെ കാര്യം അവൾ പറയാൻ വന്നത് എന്താണെന്ന് എനിക്കറിയാം...
അതുകൊണ്ട് സാറിലേക്ക് എന്റെ ശ്രെദ്ധപോയി.....
സാർ ഒരു കൂൾ ആൻഡ് ജോളി ടൈപ് ആയിരുന്നു...
നീരദ്.... ചേട്ടാ എന്ന് വിളിച്ചാൽ മതിയെന്ന് ഞങ്ങളോട് പറഞ്ഞു...
ബോയ്സ് ആൻഡ് ഗേൾസ് മിക്സഡ് ടീം ആക്കി കുറേ ഗെയിംസ് കളിച്ചു...
ഇതെല്ലാം എന്റെ മനസ്സൊന്നു തണുപ്പിച്ചു.... ഞാൻ ഓക്കേ ആയി തുടങ്ങി...
എന്നിലേക്ക് നീളുന്ന അവന്റെ നോട്ടങ്ങൾ അവഗണിക്കാനും അവർക്കു മുന്നിൽ നല്ല ഹാപ്പി ആയി ഇരിക്കാനും എനിക്ക് ഈ സേഷൻ കൊണ്ട് പറ്റി...
ഞാൻ നീരദ് ചേട്ടന് മനസ്സിൽ നന്ദി പറഞ്ഞു...
ആ സെക്ഷൻ കഴിഞ്ഞ് വാഷിംറൂം പോകാനായി ഞാൻ ഇറങ്ങി.... പുറകെ നന്ദുവേട്ടൻ വരുന്നുണ്ടായിരുന്നു..
ആരും കാണാത്ത ഒരിടത്ത് എത്തിയപ്പോൾ പുള്ളി ഓടിക്കിതച്ചു അടുത്തേക്ക് വന്നു...
ഐറ എനിക്ക്....ഒരിഷ്ടം ഉണ്ട്.... ആൾക്കും ഇഷ്ടം ആണെന്ന് തോന്നുന്നു... ഇവിടെ ഇത്രേം അടുത്ത് കിട്ടിയിട്ടും ഞാൻ ഇത് പറയാനില്ലെങ്കിൽ മണ്ടത്തരം ആയി പോയാലോ..??
എന്റെ മനസ്സിൽ വെള്ളിടി വെട്ടി... ഇനി എന്റെ നോട്ടവും സംസാരവും നന്ദു ഏട്ടൻ വേറൊരു രീതിയിൽ ആണോ കണ്ടത്..!
ഐറ........
എനിക്ക് തന്റെ ഫ്രണ്ട് റിയയെ കണ്ടപ്പോൾ മുതൽ ഒരു സ്പെഷ്യൽ ഫീലിംഗ്....
അത് കേട്ടതും ഞാൻ ആശ്വാസത്തോടെ നെഞ്ചിൽ കയ്യ് വച്ചു....
ഇതിപ്പോ എന്നോട് പറഞ്ഞിട്ട് എന്ത് കാര്യം ചേട്ടൻ അവളോട് സംസാരിക്കു.....
അവളോട് പറയണം അതിന് മുൻപ് അവൾക് ബുക്സ് ഇഷ്ടം ആണോ..??
ആ പഷ്ട്ട്...... അവൾ പുസ്തക വിരോധിയാണ് ചേട്ടാ....
ബുക്കും കൊണ്ട് ചെന്നാൽ അവൾ അത് വച്ച് തലക്കടിക്കും....
അവൾക് സോങ്സ് ഇഷ്ടമാണ്... ഫുഡ്ഡും.... ഞാൻ ചിരിയോടെ പറഞ്ഞു....
പുള്ളി... മനസ്സിലായെന്ന മട്ടിൽ തലയാട്ടി തിരിച്ചു പോയി ....
എനിക്ക് എന്തോ വിധുവിന്റെയും റിയയുടേം കാര്യം പറയാൻ തോന്നിയില്ല....
നന്ദുവേട്ടൻ... നേരിട്ട് അവളിൽ നിന്ന് അറിയുന്നതായിരിക്കും നല്ലത്...
💚💚💚💚💚💚💚💚💚💚💚💚💚💚💚
ഞാൻ വാഷിംറൂം പോയി തിരികെ വന്നപ്പോൾ നന്ദുവേട്ടൻ റിയാക്കൊപ്പം പേരച്ചോട്ടിൽ നിൽപ്പുണ്ട്....
കളിച്ച് ചിരിച് സംസാരിക്കുന്നു....
ഞാൻ അവരെ കാണാത്ത മട്ടിൽ തിരികെ പോകാൻ നോക്കി...
Ooi ഐറ....... ഇവിടെ കംമോൺ....
നന്ദുഏട്ടൻ വിളിച്ചു.....
ഞാൻ ചെന്നപ്പോൾ റിയയുടെ കയ്യിൽ ഒരു ഡയറി മിൽക്ക് ഉണ്ട്..... കൂടെ ഒരു പേപ്പറും....ഇവിടെ നിന്ന് പുറത്ത് ഇറങ്ങാൻ പറ്റില്ലല്ലോ..
പിന്നെ എങ്ങനെ ഒപ്പിച്ചോ എന്തോ..???
ഈ ബോയ്സ് ഒന്ന് വേണമെന്ന് വച്ച എന്ത് റിസ്ക് എടുത്തും അത് നടപ്പിലാക്കും...!ഞാൻ മനസ്സിലോർത്തു....
നന്ദുവേട്ടൻ റിയയെ ഒന്ന് കണ്ണ് കാണിച്ചു... എന്നിട്ട് പറഞ്ഞു... ഞാൻ എനിക്ക് പറയാനുള്ളത് പറഞ്ഞു...തന്റെ തീരുമാനം പറയു കേട്ടോ...!
നന്ദുഏട്ടൻ പോയതും റിയ എന്നെ കെട്ടിപ്പിടിച്ചു... നീ മിണ്ടാതെ ഇരുന്നാലും എന്റെ ഉള്ളം നിനക്ക് അറിയാമല്ലോ....
ഞാൻ മിഴിച്ചു നിന്നു ഇവൾ ഇതിപ്പോ എന്താ പറയുന്നേ??
ഒന്നും അങ്ങോട്ട് കത്തുന്നില്ലല്ലോ കർത്താവെ....
നീ എന്താ പറയുന്നേ റിയ.??
വിധു ചേട്ടായി പറഞ്ഞിരുന്നു നന്ദു ഏട്ടൻ എനിക്കുള്ള ഗിഫ്റ്റും കൊണ്ട് വരുന്നുണ്ട് എന്ന്....!
ഞാൻ ഷോക്ക് ഏറ്റത് പോലെ നിന്നു പോയി...
റിയ നാണത്താൽ കുതിർന്ന് നില്കുന്നു...
(തുടരും )