Aksharathalukal

മനം നിറയും കേരളം

 

 

പച്ചയാം ഭൂവിലെ പ്രകൃതി വിരിയിച്ച
സസ്യ ശ്യാമള ചന്ദമെ....!
കരവിരുതാൽ കവികളും , കലാ
കാരനും കാംഷിച്ച മലയാള നാടിൻ്റെ മണമുള്ള പച്ച മണ്ണിൻ
സുകൃതമെ .......



മലകൾക്കപ്പുറം ഉദിക്കും , സൂര്യ
കോമള പൂവേ...കരയെ തലോടും
തിരകളിൽ ഓളം തെല്ല് ശമിക്കും
സന്ധ്യതൻ മറയത്ത് മറയുന്ന നിന്നിലെ പ്രഭകളെ ചുംബിക്കും
എൻ്റെ കടലിൻ ആഴങ്ങളും....



കേരളം കണികണ്ടുണരുന്ന നന്മ
നേരും നിറമാർന്ന ഉടലിനൊരു
ഉത്സവത്തിന് നാടെ.....
ഒളാപരപ്പിൽ തെന്നി പായും
ചുണ്ടൻ മാരുടെ നാട്
കഥ കൾ ചൊല്ലി പാടും കഥകളി 
നാടും, മുറ്റം പൂക്കും  ഓണനാളിൽ
മാവേലി മാരുടെ നാടേ....!



ഓളങ്ങൾ ഓലിയിട്ടോഴുകും ചെറു
അരുവികൾ ഉരുവായ മലകളിൽ
തട്ടി തെറിക്കും ജലകണ തുള്ളികൾ
കണ്ണിനു കുളിരാം എൻ കേരള നാടേ.....


കായൽ പരപ്പിൽ ആസ്വദിക്കും
കെട്ടുവള്ള വീടും പഴമകൾ ചൊല്ലി
പറയാം , നൂതന മീ വീട് ....


എൻ്റെ പ്രകൃതി പൂവിട്ട കേര കൽ
പ്പകമി ഈ നാളിലും വിരിഞ്ഞ മാറിൻ സമത്വ ചിന്തകളും , 
മാനവ നന്മകൾ  ഉയിർത്ത നമ്മുടെ
മലയാള മണ്ണിൻ മണമുള്ള നാട്..
മനം നിറയും കേരള നാട്....


                    ✍️രചന
        ജോസഫ് കരമനശേരി