Aksharathalukal

ഒരു Nss പ്രണയഗാഥ 💞 7

നീ നിന്റെ പ്രണയം അടുത്ത അൻസി വന്നു കുളം തൊണ്ടും മുന്പേ പറഞ്ഞു റെഡി ആക്കാൻ നോക്ക്....
കേട്ടോ?? അവളെന്റെ കവിളിൽ തട്ടി പറഞ്ഞു...മുറിക്ക് പുറത്തേക്ക് പോയി...

അവൾ പോയതും വിധു കാറ്റുപോലെ കയറി വന്നു....

അലോ... അലോ.... എങ്ങോട്ടാ ഈ തള്ളി കയറി വരുന്നേ..... ദാ... ആ കയ്യകലത്തിൽ നിന്ന് പറയാനുള്ളത് പറഞ്ഞ മതി..... ഐറ പറഞ്ഞു...

ഓ.... നീ വീണപ്പോ താങ്ങാൻ  ഞാൻ വേണമായിരുന്നു... ഇപ്പൊ ഞാൻ അടുത്ത് വന്നാൽ നിനക്ക് അയ്യം..... അല്ലേടി.... ഭൂലം ദേവി....

എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ താൻ ആരുവ്വാ....
ഞാൻ പറഞ്ഞോ ഞാനിപ്പം വീഴും എന്നെയൊന്നു താങ്ങാവോ എന്ന്!!!

കണ്ടോ ഇതാ പറയുന്നേ ഇന്നേക്കാലം ഒരു മനുഷ്യനും സാഹായം ചെയ്യരുതെന്ന്.....
എനിക്ക് നിന്നെ തൊടാൻ ആഗ്രഹമായിട്ടൊന്നും അല്ല... പിന്നെന്താ... വെറും.... മനുഷ്യത്വം....  
പക്ഷേ നീയത് അർഹിക്കുന്നില്ല....
നിന്റെ കൂട്ടുകാരിയല്ലേ ആ മറ്റവൾ... ആ പണി തന്ന പഷണത്തിൽ കൃമി....
നിനക്ക് ഇത് തന്നേ വേണം..... നിന്റെ നാവ് ശെരിയല്ല....
സഹായിക്കാൻ വരുന്നവനും ഒന്ന് തന്നിട്ട് പോകാൻ തോന്നും....

വിധു അങ്ങനെ കത്തി കയറുകയാണ്....
ഞാൻ നോക്കിയപ്പോൾ സെദ്ദം സാർ എന്റെ വിശേഷം അറിയാൻ വന്നിരിക്കുന്നു.... അതും വിധുവിന്റെ തൊട്ട് പിറകെ നില്കുന്നു....

ഞാൻ സാർ എന്ന് പറയാൻ പോയതും സാർ കയ്കൊണ്ട് മിണ്ടല്ലേ എന്ന് വച്ചു....

വിധു സാർ എന്ന് കേട്ടതും... കേക്കാത്ത പാതി അതിൽ പിടിച്ചു കയറി....

നീ എന്ത് പറഞ്ഞാലും ആ കൊന്നതെങ്ങിനെ പിടിച്ചു ഇടുന്നത് എന്തിനാ???
പറഞ്ഞു പറഞ്ഞു അങ്ങേരുടെ കയ്യിൽ നിന്ന് തന്നേ ബേഷായിട്ട് കിട്ടിയല്ലോ.... മതിയായില്ലേ നിനക്ക്..!!

ഞാൻ കൈ കൊണ്ടും കണ്ണ് കൊണ്ടും.... മിണ്ടാതിരി എന്ന് കാണിക്കുന്നുണ്ട്.... എവിടെ... ചെക്കൻ ഞാൻ കാണിക്കുന്നതിനനുസരിച്ച്   വോളിയം കൂട്ടി വരുന്നു....

"വിഥുൻ.....!!"

നീ മിണ്ടരുത്... വീഴാൻ പോയ നിന്നെ ദാ... ഈ നെഞ്ചിൽ താങ്ങിയതും പോരാ..... അവൾ എനിക്ക് ഡിസ്റ്റൻസ് ഇടുന്നു....

"ഡോ.... വിഥുൻ...."ഇത്തവണ സാർ അല്പം ഉച്ചത്തിൽ വിളിച്ചു.....

വിധു പറഞ്ഞു കൊണ്ടിരുന്നതിന് സഡൻ ബ്രേക്കിട്ടു.... ഒരു അവിഞ്ഞ ചിരി മുഖത്തു ഫിറ്റ് ചെയ്തു...

ഞാൻ സാറിന്റെ മുഖതേക്ക് നോക്കിയപ്പോൾ അല്ലെങ്കിലേ വീർത്ത മുഖം ഒന്നൂടെ ഊതി വീർപ്പിച്ചിട്ടുണ്ട്......

വിധുവിന്റെ സൈഡിലേക്ക് ഒന്ന് പാളി നോക്കി....
ഐവാ..... ചെക്കൻ പെട്ട മട്ടിൽ നിക്കുന്നു....
സമയമാം രഥത്തിൽ ഞാൻ.... സ്വർഗ്ഗയാത്ര ചെയ്യുന്നു.... (Feel the bgm)

സാറും അവനും ഈച്ചയും ചക്കരയും പോലല്ലായിരുന്നോ???
ഇത് പോലൊരു കാഴ്ച ഈ ജന്മം പ്രതീക്ഷിച്ചില്ല...!!

വിധു എന്താ തെങ്ങിന്റെ കാര്യം പറഞത്??? സാർ അതെ ഭാവത്തിൽ ചോദിച്ചു....
അത്.. അത് പിന്നെ സാർ നമ്മൾ ക്ലീൻ ചെയ്ത പറമ്പില്ലേ അവിടെ ഐറ ഒരു കുഴി എടുത്തിരുന്നു.... അവിടെ നല്ല തെങ്ങ് നട്ടാൽ അടിപൊളി ആകും എന്ന് പറയുകയായിരുന്നു.....

ഓഹ്... ആസാധ്യ കള്ളൻ തന്നേ പ്ലേറ്റ് മാറ്റിയത് കണ്ടില്ലേ.... എന്നാലും ഈ സാറിന് ചെവി കേട്ടൂടെ...???
കൊന്നതെങ്ങ് എന്നല്ലേ പറഞ്ഞെ... അതങ്ങ് ചോദിക്ക് മനുഷ്യ.....

താൻ ഐറയോട് ചൂടായത് എന്തിനാ??വീണ്ടും സാർ...

അതേ ഈ കുട്ടിയോട് സൂക്ഷിച് നടക്കാൻ പറഞ്ഞതാണ് സാർ ഒരു ശ്രെദ്ധയും ഇല്ലെന്നേ!!

അവന് പറഞ്ഞിട്ട് എന്നെ നോക്കുന്നു...
ഞാൻ എന്താ ഗർഭിണി ആണോ സൂക്ഷിച് നടക്കാൻ.... ഹും... ഞാൻ ഒന്ന് പുച്ഛിച്ചു.
തെണ്ടി... അങ്ങേരെ പതപ്പിക്കുവാണ്...
ഇത്ര നേരം അങ്ങേരെ കൊലവിളിച്ച മഹാനാണെന്ന് പറയെ ഇല്ല....
എന്താ ഒരു നിഷ്കളങ്കത..

പിന്നെ വിധു ഇങ്ങ് വന്നേ......സാർ അവനെ പുറത്തേക്ക് വിളിച്ചു... തോളിലൂടെ കയ്യിട്ട് കാര്യമായി എന്തോ പറഞ്ഞു.....

അതോടെ പുള്ളിയുടെ മുഖം ഏകദേശം പുളിങ്ങാ തിന്ന മട്ടിൽ ആയിട്ടുണ്ട്.... പോയ പോലെ അല്ല തിരിച്ചു വന്നത്....

സാർ എന്താ പറഞ്ഞെ...???
അറിയാനുള്ള ആ ത്വര മൂത്ത് ചോദിച്ചു.

നിന്നെ എനിക്ക് കെട്ടിച് തരാൻ അയാൾ നിന്റപ്പനോട് പറയാന്ന്....!!!

എനിക്ക് ഇത് എന്തിന്റെ കേട് ആയിരുന്നു... അവന്റെ വായിലിരിക്കുന്നത് മൊത്തം കേട്ടു...
ഇനി സാർ വല്ല തെറിയും പറഞ്ഞു കാണുമോ??
അതാണോ ഇവന്റെ മുഖം ചാണകം ചവിട്ടിയ പോലെ ഇരിക്കുന്നെ....??

അവൻ അവിടെയുള്ള ചെയറിൽ ഇരുന്ന് അറഞ്ചം പുറഞ്ചം പുച്ഛിക്കുന്നു....
ഇവനാരാ പൂച്ചത്തിന്റെ ഹോൾ സെയിൽ ഡീലർ ആന്നോ!!

ഞാനും വിട്ട് കൊടുത്തില്ല.. തിരിച്ചും പുച്ഛിച്ചു.....
കുറേ നേരം അങ്ങനെയേ നോക്കും മുഖം തിരിക്കും പിന്നേം നോക്കും മുഖം തിരിക്കും ഇങ്ങനെ ഒരു ആറ് തവണ ആയപ്പോൾ എനിക്ക് ചിരി വന്നു പൊട്ടിപ്പോയി...
പിന്നെ മുഖത്തോട്മുഖം നോക്കി ഞങ്ങൾ പൊട്ടി ചിരിച്ചു....
എന്റെ ഗാങ് സുഖവിവരം തിരക്കാൻ വന്നപ്പോൾ കാണുന്നത് പൊട്ടി ചിരിക്കുന്ന ഞങ്ങളെ....

ഇനി എല്ലാരുടേം മുന്നിൽ നാണം കേട്ട് ഞങ്ങൾക്ക് രണ്ടിനും ഭ്രാന്തായി എന്ന് കരുതി കാണണം.....
അവർ ആ മുറിയിലേക്ക് വരാതെ പുറത്ത് കുട്ടിയടിച്ചത് പോലെ നിൽപായി....

ഇവൾക്ക് അര പിരി ലൂസ് ആണെന്ന് ഞങ്ങൾക്ക് അറിയാം ഇവളുടെ കൂടെക്കൂടി ചേട്ടനും..... 😂😂അനിയാണ്....

ഡി ഊളെ... ഇവൻ ഇപ്പൊ പോകും നിന്റെ പപ്പും പൂടേം ഞാൻ പറിക്കും കേട്ടോ..... കൂടെ നിന്ന് കുത്തുന്നോ... ഞാൻ അവളെ കണ്ണുകൊണ്ട് പോര് വിളിച്ചു.....

റിയ ആണേൽ ഒക്കെതിനേം നയിക്കുന്ന ഇടയനെ പോലെ ഒരു മൂലക്ക് മാറി നില്കുന്നുണ്ട്....
മിണ്ടാത്തത് എന്താണോ എന്തരോ..??
ചെലപ്പോ ഇവൻ അവളുടെ ലൈൻ സെറ്റ് ആക്കി കൊടുത്തതിന്റെ ഉപകാരസ്മരണ ആയിരിക്കും.....

അപ്പൊ എന്നോട് ഒന്നും വേണ്ടേ....🙄??
ഞാനും പറയാൻ പോയി ഒന്ന് നാണം കേട്ടതല്ലേ... കൊന്നതെങ്ങിന്റെ കയ്യിൽ നിന്ന് നൈസ് ആയി പണി ഇരന്നു വാങ്ങുകയും ചെയ്തു....
ആ പണി അതും അതിന്റെ കൂട്ടുപലിശയും ചേർത്ത് ഈ കിടപ്പ് കിടത്തുകയും ചെയ്തു...

ഇവിടെ ഇത്രെയൊക്കെ ഉണ്ടായിട്ടും വിധുവിന്റെ കണ്ണ് പോകുന്നത് വേറെ ഡയറക്ഷനിൽ ആണ്.....
ഒരു ജാതി മെനകെട്ട നോട്ടവും അതേ ജാതി ഇളിയും....
ഇവളുമാരുടെ മുന്നിൽ ഞങ്ങൾ ഇണക്കുരുവികൾ ആണല്ലോ....
ആരും കാണാതെ കൊക്കുരുമ്മി പിടിക്കപ്പെട്ട കുരുവികൾ....
അവളുമാർ ഇതൊന്നും വല്യ കാര്യമായി എടുക്കുന്നെ ഇല്ല....

അവര് പറഞ്ഞു പറഞ്ഞു.... ഞങ്ങൾക്ക് ഒരു കൊച്ചുണ്ടായി kg ക്ലാസ്സിൽ ചേർക്കുന്നത് വരെ പറഞ്ഞു നിർത്തി....
ഈ പെൺപടകളുടെ ഒരു കാര്യമേ....
ഒരു നൂൽ കിട്ടിയാ മതി ഒരു ഉടുപ്പ് തന്നേ തുന്നിക്കളയും ഇജ്ജാതി... ജന്മങ്ങൾ.....

വിധു ഒരു മൂലയിൽ കസേരയിൽ ഇരുന്ന് ഇവളുമാർ ഞങളുടെ ഭാവി പറയുന്നത് ഒരു അവിഞ്ഞ ചിരിയാലെ കേട്ടുകൊണ്ടിരിക്കുന്നു....
പറയുന്നത് ഏതായാലും പുള്ളിക്ക് ക്ഷ.... പിടിച്ചുന്ന് സാരം....

എല്ലാം പറഞ്ഞു അവസാനം ഓരോരുത്തരും അല്ലേ ചേട്ടാ... അല്ലേ ചേട്ടാ... എന്ന് ചോദിക്കുന്നുണ്ട്.... അവനാണെങ്കിൽ ഒരു ഉളുപ്പും ഇല്ലാതെ തലയാട്ടി കൊടുക്കുന്നു....

അല്ല ചേട്ടായി ഇവളോടൊക്കെ എങ്ങനെ പ്രേമം തോന്നി.....???
സുറുമിയാണ് അവളുടെ ഒലക്കേമ്മലെ ഒരു സംശയം...

പറ്റിപ്പോയി..... സുറുമി.... എന്നിവളുടെ കൂതറ സ്വഭാവം എനിക്ക് അറിയില്ലായിരുന്നു... ലുക്കിൽ വീണു പോയി....

കൂതറ തന്റെ മറ്റവൾ.... പോയി വിളിക്കെടാ... ഞാൻ കൂതറ ആണെങ്കിൽ താൻ തത്തറ ആണ്....
ഒരു കൊതു വന്നിരിക്കുന്നു.....
ബാക്കി പറയാൻ നേരം ആരോ വാ വന്നു മൂടി....
റിയയാണ്...!!
പ്ലീസ് എടി.... എനിക്ക് എന്റെ കല്യാണത്തിന് നിങ്ങൾ എല്ലാ ഫ്രണ്ട്സും വേണം എന്നുണ്ട്... അവൾ കട്ട ശോകം അടിച്ചു പറയുന്നു....
ഞാൻ വായിൽ നിന്ന് കയ്യ് തൂത്തെറിഞ്ഞു...
പോടീ ശവമേ.... ഒരു കല്യാണം....

എന്നാലും പറയ് ചേട്ടായി... എപ്പഴാ സ്പാര്ക് തോന്നിയെ....

അതോ...... അത് നിങ്ങളുടെ welcomeday ഓർമയുണ്ടോ...??

പിന്നില്ലാതെ.... ഞങ്ങൾ പൊളിച്ചില്ലേ.... അനിയാണ് ...... മുഖത്തു ഒടുക്കത്തെ സന്തോഷം....
പിന്നെ പറയാതിരിക്കാൻ വയ്യാട്ടോ ആ മേളക്കാർ ഹൂ... അസാധ്യ ചെണ്ട മേളം അല്ലായിരുന്നോ ആർക്കായാലും ഒന്ന് തുള്ളാൻ തോന്നും....

ഞാൻ കേൾക്കാൻ ഇന്റെരെസ്റ്റിൽ നോക്കിയപ്പോൾ


ഹാ... അന്നാ കണ്ടേ.... അവന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു....

കൊല്ലണ്ടേ..... അവനെ....

അവനാണേൽ അങ്ങനെ കേട്ട് സുഗിക്കേണ്ട എന്ന ഒടുക്കത്തെ ജാടയിൽ നില്കുന്നു.....

എന്റെ കർത്താവെ... ഇവനിട്ട് കൊട്ടാൻ ഒരു ചാൻസ്... ഒരേ ഒരു ചാൻസ് പ്ലീസ്.........
ഹാ... അന്നാ കണ്ടേ.... അവന് ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു....

കൊല്ലണ്ടേ..... അവനെ....

അവനാണേൽ അങ്ങനെ കേട്ട് സുഗിക്കേണ്ട എന്ന ഒടുക്കത്തെ ജാടയിൽ നില്കുന്നു.....

എന്റെ കർത്താവെ... ഇവനിട്ട് കൊട്ടാൻ ഒരു ചാൻസ്... ഒരേ ഒരു ചാൻസ് പ്ലീസ്.........
ഞാൻ നിന്ന് കെഞ്ചി.....

അന്നത്തെ എന്റെ വീഴ്ചക്ക് ശേഷം എല്ലാരും വിധുവിനെ എന്റെ ഒഫീഷ്യൽ കാമുകൻ സ്ഥാനത്ത് അവരോധിച്ചു....

ഞങ്ങൾ കണ്ടാൽ പരസ്പരം തല്ലാണെങ്കിലും...... പുറത്ത് കാണിക്കാത്ത ഒരു പ്രണയത്തിന്റെ നീരുറവ ഞങ്ങളിൽ ഒഴുകി തുടങ്ങിയിരുന്നു....
ഒരുപാട് നേരത്തെ അടിക്ക് ഒടുവിൽ ഒരൊറ്റ നോട്ടത്തിലൂടെയോ ചിരിയിലൂടെയോ അത് പ്രകടിപ്പിക്കപ്പെട്ടു....

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മിസ്സേ....

ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ ഓർമകളിൽ നിന്നും ഉണർന്നത്....

ഒരു പെൺകുട്ടി ആണ്....

എന്താണ്???
ഞാൻ മുഖം ഉയർത്തി ചോദിച്ചു....

സ്പെഷ്യൽ ഗസ്റ്റ് വന്നിട്ടുണ്ട്... ഗ്രീൻ റൂമിൽ ആണ്....
അത് കേട്ടതും എന്റെ മനസ്സിലെ പണ്ടത്തെ ഐറ പിടഞ്ഞെഴുന്നേറ്റു അങ്ങോട്ട് പോയി കണ്ടാലോ???
ഏയ്യ് വേണ്ട.... ഇത്ര നാൾക്ക് ശേഷം  ഇവിടെ വച്ച് എന്നെ കാണുമ്പോഴുള്ള അവന്റെ മുഖഭാവം ഇവിടെ എല്ലാരുടേം മുന്നിൽ വച്ച് അറിയാം....!!

മിസ്സേ ...!!

പറഞ്ഞോളൂ... ഞാൻ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി....
അത് പിന്നെ പ്രിൻസി സെദ്ദം സാർ പറഞ്ഞു... മിസ്സും സാറും ഒരേ ബാച്ച് ആയിരുന്നു... അതുകൊണ്ട് വെൽക്കം സ്പീച്ച്... മിസ്സ്‌ പറയാമോ എന്ന്???

ഓഹ്... ഞാൻ ഒട്ടും prepared അല്ല കുട്ടി...
സാധാരണ സ്റ്റുഡന്റസ് അല്ലേ സ്പീച്ച് പറയുക....
നിങ്ങൾ ചെയ്‌താൽ മതി 

മാം പ്ലീസ്.... സ്പീച്ച് ആൾറെഡി സെറ്റ് ആണ്... നോക്കി ആയാലും പറയാം...നിങ്ങൾ പരിചയക്കാരും ഇവിടുത്തെ പൂർവവിദ്യാർഥികളും അല്ലേ മിസ്സേ......
ഈസി ആയിട്ട് ഹാൻഡിൽ ചെയ്യാല്ലോ???.......

ഓക്കേ.... താൻ ചെല്ല്
I will try my best.......സാറിനോട് പറഞ്ഞേക്ക് !!!

Yeah... Sure... Mam....!!!

ആ കുട്ടി പോയപ്പോഴും ഞാൻ ആലോചിക്കുകയായിരുന്നു....
ഇവിടെ lecturer ആയി കയറിയതിന് ശേഷം ഒത്തിരി തവണ ഞാൻ വെൽക്കം സ്പീച് പറഞ്ഞിട്ടുണ്ട്... പലർക്ക് വേണ്ടിയും.................പക്ഷേ......
വിധുവിന് സ്വാഗതം പറയാൻ.....എനിക്ക് കഴിയുമോ???
ഹൃദയം ക്രമംതെറ്റി ദൃതിയിൽ മിടിക്കും പോലെ...
  നീണ്ട അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം അവൻ വരുന്നു എന്ന നരസിംഹം മൂവി ഇൻട്രോ കിട്ടുമ്പോൾ ഉള്ള ഒരു തരം കോരിത്തരിപ്പ് ഇല്ലേ....
അത് വന്നു ദേഹം മൊത്തം മൂടുന്നു.....

പിന്നെ പഴയ ഒരു കടം കൂടി ഉണ്ടല്ലോ അതിന്റെ ഒരു ചളിപ്പ് കൂടെ ഉണ്ട്.....
അത് പിന്നെ നിങ്ങളോട് പറയാം.....

ഇപ്പൊ ഞാൻ ആ സ്പീച്...ഒന്ന് നോക്കട്ടെ.......
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ ആ സ്പീച് ഒന്ന് ഓടിച്ചു നോക്കി... കുറച്ച് വെട്ടി തിരുത്തി....

വിധു സ്റ്റേജിലേക്ക് വരുന്നുണ്ട് എന്ന് മുന്നേ വന്ന കുട്ടി വന്നു പറഞ്ഞു...

കാണാനായി മുമ്പിലേക്ക് നടന്നു.... സെദ്ദം സാർ ബൊക്കെ കൊടുത്ത് സ്വീകരിച്ചു......
പിൻതിരിഞ്ഞു നിന്നിരുന്ന അവനെ കാണാനായി കുറച്ച് കൂടെ മുന്നിലേക്ക് നിന്നു.....
അവർ സ്റ്റേജിൽ കയറി.....
അപ്പോൾ അപ്പോൾ മാത്രമാണ് അവന്റെ കൂടെ മറ്റൊരു പെൺകുട്ടിയെ ഞാൻ ശ്രെദ്ധിച്ചത്...
അത്രനേരം വിധു എന്ന ഗ്രഹത്തെ ചുറ്റുന്ന വെറും ഉപഗ്രഹമായി ഞാൻ മാറിപ്പോയിരുന്നു....!!!

കൊലുന്നനെ വെളുത്ത് മെലിഞ്ഞ ഒരു പെൺകുട്ടി....
അവളുടെ ചെറുതായി ഉന്തിയ വയറും.... വിധുവിന് അവളോടുള്ള കേറിങ്ങും കണ്ടതും എനിക്ക് ചുറ്റും നടക്കുന്നതൊന്നും എന്നെ ബാധിക്കുന്നില്ല എന്ന് തോന്നി....
എന്റെ കണ്ണിൽ അവളെ ചേർത്ത് ശ്രെദ്ധയോടെ സ്റ്റേജിൽ കയറ്റിയ വിധു മാത്രം തിങ്ങി നിന്നു.....

ഇനിയും അവിടെ നിന്നാൽ നെഞ്ചു പൊട്ടി കരഞ്ഞു പോകും എന്ന് തോന്നി.... 
ആരെയും നോക്കാതെ ഓടി ഗ്രീൻ റൂമിൽ കയറി......
മുഖത്തേക്ക് അല്പം വെള്ളമൊഴിച്ചു....

എത്ര വെള്ളം തെറിപ്പിച്ചിട്ടും ആ കാഴ്ച മനസ്സിൽ നിന്ന് പോകുന്നില്ല...  
എനിക്ക് മാത്രം എന്താ ഇങ്ങനെ...  
കാത്തിരിപ്പ് വെറുതെ ആയി പോയല്ലോ....????

അന്ന് campfire സമയത്ത് ഉണ്ടായത് വിധു ഇത്രയും സീരിയസ് ആയി എടുത്തിരുന്നോ?????
എന്നെ മറക്കാൻ മാത്രം വലിയ വേദനയാണോ ഞാൻ കൊടുത്തത്....????

എന്നെങ്കിലും തേടി വന്നാൽ പെട്ടെന്ന് കണ്ട് പിടിക്കാൻ വേണ്ടിയല്ലേ ഇവിടെ തന്നെ ജോലിക്ക് കയറിയത് എന്നിട്ടും.......

സങ്കടം തികട്ടി വരുന്നു.......

ഒന്നൂടെ മുഖത്തേക്ക് വെള്ളം തെറിപ്പിച്ചു സാരി കൊണ്ട് ഒപ്പി.....
തിരിഞ്ഞപ്പോൾ മുന്നേ സ്പീച് പറയുമോ എന്ന് ചോദിച്ച കുട്ടി... പിറകിൽ നില്കുന്നു....

ഞാൻ... മിസ്സിനെ വിളിക്കാൻ....
സോറി... ഡിസ്റ്റർബ് ആയോ.????

മം..ഹ്മ്മ്... ഞാൻ ഇല്ലെന്ന് മുരടനക്കി...

മിസ്സിന് ആ സാറിനെ ഇഷ്ടമായിരുന്നല്ലേ.....????

അവളുടെ ആ ചോദ്യം ഹൃദയത്തിൽ ഇങ്ങനെ അലയടിച്ചു.....

നിനക്ക് എന്നെ ഒന്ന് ടൈറ്റ് ഹഗ് ചെയ്യാമോ.....???
ഞാൻ കയ്യ് വിടർത്തി ചോദിച്ചു...
അവൾ ഓടി വന്നു എന്റെ മാറോഡ് ചേർന്ന് നിന്നു.....
എനിക്ക് ഒരു സഹോദരി ആശ്വസിപ്പിക്കും പോലെ തോന്നി.....
സത്യത്തിൽ കരയാൻ നമുക്ക് ഒരു ചുമൽ ആണ് ചില സമയത്ത് വേണ്ടത്..... വാക്കുകളെക്കാൾ ഒരു തലോടൽ ആശ്വാസം തരും.....

ഇന്നാദ്യമായി   ഞാൻ സംസാരിച്ച പെൺകുട്ടി എനിക്ക് കണ്ണീരോഴുക്കാൻ ചുമൽ തന്നിരിക്കുന്നു.....!!!

മിസ്സിന് പറ്റില്ലെങ്കിൽ ഞാൻ പറഞ്ഞോളാം സ്പീച്....!!!
അവൾ എന്നെ സമദനിപ്പിച്ചു പറഞ്ഞു.

വേണ്ടെടാ.... ഞാൻ ചെയ്തോളാം....
അവരെ ഒരുമിച്ച് കണ്ട് എന്റെ മനസ്സിനെ അത് പറഞ് പഠിപ്പിക്കണം അത് സത്യം ആണെന്ന്....!!

സ്റ്റേജിൽ അന്നൗൻസ് മെന്റ് വന്നു.....

"Welcome to our young and active NSS camp duty incharge miss 
AYRA M ISSAC  for a welcome speech to our sub collector VIDHUN WILLSON..."

(തുടരും )
✍️❤️ഹാഷാരാ❤️

അഭിപ്രായങ്ങൾ പറയാമോ പ്ലീസ്..... 

 


ഒരു Nss പ്രണയഗാഥ 💞 (അവസാനഭാഗം )

ഒരു Nss പ്രണയഗാഥ 💞 (അവസാനഭാഗം )

4.8
1933

സ്റ്റേജിൽ അന്നൗൻസ് മെന്റ് വന്നു..... "Welcome to our young and active NSS camp duty incharge miss  AYRA M ISSAC  for a welcome speech to our sub collector VIDHUN WILLSON..." ഞാൻ മെല്ലെ സ്റ്റേജിലേക്ക് നടന്നു കയറി.... എന്നെ അവൻ നോക്കുന്നുണ്ടാകും അല്ലേ പേര് കേട്ടപ്പോൾ.... എവിടുന്ന് മറന്ന് കാണും.... അതിന് ഉത്തരമല്ലേ അവൻ ചേർത്ത് പിടിച്ചിരിക്കുന്ന വളയിട്ട കൈകളും അവളുടെ വീർത്ത വയറും.... ഞാൻ എന്നെ തന്നെ ശാസിച്ചു.... അവനിലേക്ക് നീളാൻ കൊതിച്ച മിഴികളെ അരുതെന്ന് പറഞ്ഞടക്കി..... മൈക്കിന്റെ അടുത്ത് ചെന്ന് നിന്ന് സദസ്സിലേക്ക് നോട്ടമയച്ചു....... അന്ന് ഞങ്ങൾ ഇരുന്നപോലെ കുറേ കുട്ടികൾ..... താല്പര്യം ഇല്ലാത്തമട്ടിൽ ഇരിക്കുന്നു.... പരസ്പരം ചളികൾ പറഞ് ചിരിക്കുന