Aksharathalukal

ഒരു Nss പ്രണയഗാഥ 💞 6

അവൻ എന്നിലേക്ക് മുഖം അടുപ്പിച്ചു......

നീ ചിരിക്കുന്നില്ലേ..... ചിരിക്കെടി....

അവൻ പതിയെ ചെവിക്ക് അടുത്ത് വന്നു പറഞ്ഞ് ...

അത്ര നേർത്ത സ്വരത്തിൽ പറഞ്ഞതും എന്റെ ചിരി സ്വിച്ച് ഇട്ടപോലെ നിന്നു.... നെഞ്ചിൽ ഒരു എരിവ് കയറിവരുമ്പോളുള്ള ഫീൽ....

ഈ നസ്രിയ പറഞ്ഞപോലെ എനിക്ക് അടിവയറ്റിൽ ഒന്നും മഞ്ഞു വീണില്ലെന്നേ.... നെഞ്ചിൽ ഒരു എരിപൊരി സഞ്ചാരം ഉണ്ടായി അത് സത്യം...

ഇത്ര അടുത്ത് വന്ന് നിന്നാൽ എന്റെ ഹാർട്ട്‌ ഡിസ്കോ കളിക്കും മനുഷ്യ കുറച്ചു നീങ്ങി നിൽ.......ഞാൻ മനസ്സിൽ പറഞ്ഞു.... 

അല്ലെങ്കിലേ എനിക്ക് ഇത്തിരി ഇക്കിളി അസുഖം ഉള്ളതാ.....

ഇവന്റെ താടി മുഖത്ത് തട്ടുന്നത് കൊണ്ട് എനിക്ക് ചിരി കടിച് പിടിക്കാൻ പറ്റുന്നില്ലായിരുന്നു..

എങ്ങനെയും എസ്‌കേപ്പ് അടിച്ചേ പറ്റു...


ഞാൻ അവനെ തള്ളി മാറ്റാൻ നോക്കിയപ്പോൾ പുള്ളി എന്റെ മുഖത്തു എന്തോ പോയത് പോലെ തിരയുന്നു....

ദേ..... സാറ്... വാതിൽക്കൽ നില്കുന്നു....

ഏഹ്ഹ്.... എവിടെ???

വിഥു ഞെട്ടി വേഗം എനിക്ക് മുകളിൽ നിന്ന് മാറി....


അല്ല അവിടെ സാറ് നില്കും പോലെ തോന്നി....

എനിക്ക് ശെരിക്കും ചിരി വരുന്നുണ്ടായിരുന്നു.അവന്റെ പിടപ്പ് കണ്ടിട്ട് ... ബട്ട്‌ ചിരിച്ചാൽ പുള്ളി ഇടയും എന്നുള്ളത് കൊണ്ട്...ഞാൻ നിഷ്കു ഭാവത്തിൽ പറഞ്ഞു....

❤️🍁❤️❤️🍁❤️❤️🍁❤️❤️🍁❤️❤️🍁❤️

ശേ..... Perfect time for a perfect kiss

ആയിരുന്നു.... പിശാശ് കളഞ്ഞു കുളിച്ചു.....

യ്യൊ... അവള് വിളിച്ചു കൂവിയതും ഒരുകണക്കിന് നന്നായി... ആവേശം മൂത്ത് ഒന്ന് കൊടുത്തിരുന്നെങ്കിൽ കൊന്ന് കൊലവിളിച്ചേനെ.... ഭൂലം ദേവി.....

ഏതായാലും ഇവൾക്ക് എന്നോടൊരു ഇത് ഉണ്ട്.....

അതോ.... ഇല്ലേ.......

ഉണ്ട്..... അല്ലെങ്കിൽ ദേഹത്തു തൊട്ടതിന് മുഖത്തു കയ്യ് പതിഞ്ഞേനെ!

❤️🍁❤️❤️🍁❤️🍁🍁❤️❤️❤️🍁❤️🍁❤

ചമ്മൽ മറക്കാൻ എന്നോട് അവിടെ ക്ലീൻ ചെയ്യാൻ അങ്ങനെ ചെയ്യ് എന്നൊക്കെ... വല്യ ആളായിട്ട് പറയുന്നുണ്ട്...

എനിക്ക് അത് കേട്ടപ്പോ.. ഇങ്ങനെ ഇങ്ങനെ ചെയ്യ് ബാലു... ഇങ്ങനെ ഇങ്ങനെ.... ആ പരസ്യം ഓർമ വന്നു 🤣

ഞാൻ ആ ഫ്ലോർ ഫുൾ ക്ലീൻ ചെയ്ത് കഴിയുന്നത് വരെ പുള്ളി എന്നെ തന്നെ നോക്കുകയായിരുന്നു....

അപ്പൊ ഞാൻ ക്ലീൻ ചെയ്യുവല്ലായിരുന്നോ എന്ന് ചോദിച്ചാൽ.... കുറുക്കൻ ചത്താലും നോട്ടം കോഴിക്കൂട്ടിൽ നിന്ന് മാറില്ല എന്നാണല്ലോ വെപ്പ്....


എനിക്ക് മൊത്തം കൺഫ്യൂഷൻ ആയി.... റിയ പറഞ്ഞത് അൻസിയെ നോക്കുന്നു എന്നല്ലേ...

ബട്ട്‌ ഇവിടെ വന്നിട്ട് ഫുൾ എന്നെ തന്നെ ആയിരുന്നല്ലോ നോട്ടം....

അയിന് നോക്കാൻ എവിടെ വേറെ ആരേലും വേണ്ടേ എന്നാണെങ്കിലും എന്നെ ശ്രെദ്ധിക്കാതെ എങ്കിലും ഇരിക്കാലോ...???ഞാൻ മോപ് ബക്കറ്റിൽ ഇട്ട് ആലോചിച്ചു കൊണ്ടിരുന്നു...

ഈ പണി ഇഷ്ടപ്പെട്ടെങ്കിൽ പോകുന്ന വരെ ചെയ്തോ കേട്ടോ....??

നിനക്ക് ഇതിൽ നല്ല ഭാവി ഞാൻ കാണുന്നുണ്ട്... ഒന്നുല്ലേലും കെട്ടുന്നോന്റെ വീടെങ്കിലും വൃത്തിയായി കിടക്കുമല്ലോ!!

ക്ലീനിങ്    കഴിഞ്ഞിട്ടും ആലോചിച്ചുള്ള എന്റെ നിൽപ് കണ്ടിട്ടാണെന്ന് തോന്നുന്നു... വിഥു കളിയായി പറഞ്ഞു......

ഞാൻ ജോലിക്കാരി ഉള്ള വീട്ടിലേക്കെ പോകുന്നുള്ളൂ അപ്പോഴോ??? ഞാൻ കുറുമ്പോടെ തിരിച്ചടിച്ചു....

ദേ പെണ്ണെ എന്റെ വീട്ടിൽ ജോലിക്കാരിയെ വെക്കത്തതൊന്നും ഇല്ല...!!അവൻ പെട്ടെന്ന് പറഞ്ഞു ...

പറഞ്ഞ് രണ്ട് സെക്കന്റ്‌ കഴിഞ്ഞാണ് എനിക്കും അവനും പറഞ്ഞ കാര്യം ഓടിയത്....

ബക്കട്ടിലെ അഴുക്കുവെള്ളം ഒഴിച്ചു കളയുകയായിരുന്ന ഞാൻ പെട്ടെന്ന് പൊങ്ങി അവനെ നോക്കി.....

എന്താന്ന്....???

അല്ല ഞാൻ എന്റെ വീട്ടിൽ ജോലിക്കാരി വേണ്ടാത്ത പെണ്ണിനെയെ കേറ്റു എന്ന് പറഞ്ഞതാണ്....

ഓ..... എന്നാലും ഇഷ്ടമാണെന്ന് തിരുവാ തുറന്ന് പറയില്ല....ഞാൻ മനസ്സിൽ പറഞ്ഞു.....

അത്രേം മതി വാ പോകാം അവൻ വിളിച്ചു....

ഇതൊക്കെ എവിടെ വക്കും....???ഞാൻ മോപ് കാണിച്ച് ചോദിച്ചു...

ഇവിടത്തെ സ്റ്റോർ റൂമിൽ...!!

തന്നേക്ക് പിന്നെ വച്ചോളാം.....വിഥു അത് വാങ്ങി അവിടെ മൂലയിൽ വച്ചു.

അല്ല... നമുക്ക് സ്റ്റോർ റൂമിൽ വച്ചിട്ട് പോകാം.....!!

എന്ന വാ...!

അവൻ അതും പറഞ്ഞ് നടന്നു....

ഞങ്ങൾ നടക്കുമ്പോൾ ഒക്കെയും പിന്നിൽ ആരോ ഉണ്ടെന്ന് എനിക്ക് തോന്നി....

ഞാൻ വിധുവിനോട് പറയുകയും ചെയ്തു.... അവൻ എന്നെ പുച്ഛിച്ചു തള്ളി...

പ്രായത്തിന്റെ ആണെന്ന്.....!!

അതൊക്കെ കഴിഞ്ഞ് ഞങ്ങൾ കയ്യും മുഖവും കഴുകി എല്ലാരും ഉള്ളിടത്തേക്ക് ചെന്നു...

ഇക്കോസ് മുഴുവൻ ഞങ്ങളെ സഹതാപത്തോടെ നോക്കുന്നു....

മറ്റുള്ളവർക്ക് എന്തോ അവക്ജ്ഞ  പോലെ...

മിസ്സും സാറും എന്തോ അപരാതം ചെയ്തത് പോലെ ഞങ്ങളെ നോക്കുന്നു....

ഞങ്ങള്ക് എന്താണ് കാര്യം എന്ന് മനസ്സിലാക്കാത്തത് കൊണ്ട് ...... പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു.....


We thought nothing of you like this ... this is an insult to the whole nss team!!

സെദ്ദം സാറ് ഉച്ചത്തിൽ shout ചെയ്തു....

ഞാൻ ഞെട്ടി വിധുവിന്റെ കയ്യിൽ പിടിച്ചു...

This is what you see???

സാറ് ഫോണിൽ ഒരു പിക് കാണിച്ച് ചോദിച്ചു????

അത് കണ്ടതും എന്റെ കണ്ണിൽ നിന്ന് ധാരയായി കണ്ണീർ ഒഴുകി തുടങ്ങി...???

സാർ പ്ലീസ് ഞങ്ങൾ ഒന്ന് പറഞ്ഞോട്ടെ??

ഇനി എന്ത് പറയാൻ ആണ് സാർ.... ഇവിടെ വന്നപ്പോൾ മുതൽ ഇവരുടെ പരിപാടി ആണിത്???

ആരോ പറഞ്ഞു...

ആരാണ് പറഞ്ഞത് എന്നറിയാൻ നോക്കിയതും......

അൻസി!!!!!

എന്റെ കണ്ണ് മറഞ്ഞു പോകും പോലെ തോന്നി....
ഇനി എന്ത് പറയാൻ ആണ് സാർ.... ഇവിടെ വന്നപ്പോൾ മുതൽ ഇവരുടെ പരിപാടി ആണിത്???

ആരോ പറഞ്ഞു...

ആരാണ് പറഞ്ഞത് എന്നറിയാൻ നോക്കിയതും......

അൻസി!!!!!

എന്റെ കണ്ണ് മറഞ്ഞു പോകും പോലെ തോന്നി...
.താഴേക്ക് പതിക്കും മുന്നേ....

വിധു എന്നെ താങ്ങി പിടിച്ചിരിക്കുന്നതും സെദ്ദം സാർ മുഖത്തു തട്ടുന്നതും അർദ്ധബോധത്തിൽ ഞാൻ അറിയിന്നുണ്ടായിരുന്നു......

കണ്ണ് തുറന്ന് നോക്കുമ്പോൾ എല്ലാരും എന്റെ ചുറ്റിലും നില്കുന്നു.....
എല്ലാരുടേം മുഖത്തു സന്തോഷം.... ഇനി നേരത്തെ ഉണ്ടായതൊക്കെ ഞാൻ സ്വപ്നം കണ്ടത് ആണോ???
എനിക്ക് സംശയം തോന്നി.....
ഞാൻ അൻസിക്കായി ചുറ്റും പരതി......

ആരെയാ നോക്കുന്നെ അൻസിയെ ആണോ??? റിയ വന്നു അടക്കം പറയും പോലെ ചോദിച്ചു.... 

ഹ്മ്മ്.... ഞാൻ ഒന്ന് മൂളി...

അവൾക് ചേട്ടായി നല്ല എട്ടിന്റെ പണി കൊടുത്തു.!!സാർ അപ്പൊ തന്നെ അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞു.... വാപ്പ വന്നു കൊണ്ട് പോയി....

നീ എന്തുവാ പറയുന്നേ....??? ഞങളുടെ ഫോട്ടോ അല്ലേ കിട്ടിയേ... ഞങ്ങളെ പറഞ്ഞു വിടുന്നതിനു പകരം എന്തിനാ അവളെ പറഞ്ഞു വിട്ടത്???

ആ അത് തന്നെയാ പറയുന്നേ...... അവളുണ്ടല്ലോ അൻസി.... പുള്ളിക്കാരിക്ക് ചേട്ടായിയോട് കടുത്ത  i lub... U......
ഇതിനിടയിൽ നിന്നോട് ചേട്ടായിക്ക് എന്തോ ഉണ്ടെന്ന് അവൾക് ഒരു തോന്നൽ.....
നീയാണേൽ ഇതൊന്നും അറിയാതെ ചേട്ടായിയോട് കലിപ്പ്... നന്ദുവേട്ടനോട് കട്ട കമ്പനി..... അതുകൊണ്ട് അവൾ കരുതി നിനക്ക് നന്ദുവേട്ടനെ ഇഷ്ടമാണെന്ന്....
ഇന്നലെ നീ എനിക്ക് നന്ദുവേട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞതോടെ അവൾക് നിന്നോട് തീർത്താൽ തീരാത്ത പകയായി.......
ചേട്ടായിക്ക് നിന്നോട് പ്രണയം ആണല്ലോ???
നിങ്ങൾ രണ്ടിനേം രണ്ട് വഴിക്കാക്കാൻ തക്കം നോക്കി നടന്നപ്പോഴാണ്... ക്ലീനിങ് സീൻ കണ്ണിൽ പെട്ടത്... 
എങ്ങനെയും നിങ്ങളെ സാറിന്റെ മുന്നിൽ നാറ്റിക്കാൻ വേണ്ടി....
അവൾ എടുത്ത വീഡിയോയോയിൽ ഒരു ഫോട്ടോ മാത്രം സ്ക്രീന്ഷോട് ചെയ്ത് സാറിന്റെ നമ്പറിൽ അയച്ചു...
വീഡിയോ ആയിട്ട് അയച്ചാൽ നിങ്ങൾ അറിയാതെ സ്ലിപ് ആയതാണെന്ന് കാണുന്നവന്റെ തലയിൽ അല്പം മൂള ഉണ്ടെങ്കിൽ മനസ്സിലാകും.....

ഇതിപ്പോ അവൾ വിചാരിച്ചപോലെ എല്ലാം നടന്നു എന്ന് ആശ്വസിച്ച് ഇരിക്കുമ്പോൾ അല്ലേ ചക്ക വെട്ടി ഇട്ടാൽ പോലെ നീ വീണത്.....

എല്ലാരും നിന്നെ ശ്രെദ്ധിച്ചപ്പോൾ അൻസി മാത്രം മാറി നിന്ന് ബാഗിൽ കയ്യിടുന്നു.....
അത് കറക്റ്റ് ആയിട്ട് നന്ദുവേട്ടൻ കണ്ടു... ചേട്ടായിയെ കാണിച്ചും കൊടുത്തു....

നമുക്ക് ഇവിടെ മൊബൈൽ ഫോൺ അലോഡഡ് അല്ലെന്ന് നിനക്ക് അറിയില്ലേ....
ചുമ്മാ അവളോട് അങ്ങനെ പറഞ്ഞപ്പോ പുള്ളിക്കാരി നിന്ന് വിറക്കുന്നു...
ഡൌട്ട് തോന്നി സാറിനോട് പറഞ്ഞു... സാർ ചെക്ക് ചെയ്തപ്പോൾ ആണ് അറിഞ്ഞേ... ആ ഫോട്ടോ അയച്ചത് ആ നമ്പറിൽ നിന്ന് ആണെന്ന്... മാത്രമല്ല ആ വീഡിയോയും കൂടെ ഉണ്ടായിരുന്നു...!!
ചേട്ടായി വല്യ സൗണ്ടിൽ ബഹളം ആയിരുന്നു... നിന്നെ നാണം കെടുത്തി എന്ന് പറഞ്ഞു...
അതോണ്ട് അവളെ പുറത്താക്കി..... അച്ചടക്ക ലംഘനത്തിന്......

നിങ്ങൾ ഈ കാര്യത്തിൽ നിരപരാധികൾ ആണെന്ന് എല്ലാർക്കും മനസ്സിലായി...

എന്റെ കർത്താവെ ഞാൻ ബോധം പോയിക്കിടന്ന പതിനഞ്ചു മിനിറ്റ് കൊണ്ട് ഇത്രേം നടന്നോ??

പിന്നെ നീ ഇനി എന്റെ ഇഷ്ടം പറയാൻ കഷ്ടപെടണ്ട..... ഞങ്ങൾ സംസാരിച്ചു... റിയ ചിരിയോടെ പറഞ്ഞു.

നീ നിന്റെ പ്രണയം അടുത്ത അൻസി വന്നു കുളം തൊണ്ടും മുന്പേ പറഞ്ഞു റെഡി ആക്കാൻ നോക്ക്....
കേട്ടോ?? അവളെന്റെ കവിളിൽ തട്ടി പറഞ്ഞു...മുറിക്ക് പുറത്തേക്ക് പോയി...

അവൾ പോയതും വിധു കാറ്റുപോലെ കയറി വന്നു
(തുടരും )

✍️❤️ഹാഷാരാ ❤️

ഇഷ്ടപ്പെടുന്നു എങ്കിൽ എനിക്കായി രണ്ട് വാക്ക്.....❤️


 

 


ഒരു Nss പ്രണയഗാഥ 💞 7

ഒരു Nss പ്രണയഗാഥ 💞 7

4.8
2407

നീ നിന്റെ പ്രണയം അടുത്ത അൻസി വന്നു കുളം തൊണ്ടും മുന്പേ പറഞ്ഞു റെഡി ആക്കാൻ നോക്ക്.... കേട്ടോ?? അവളെന്റെ കവിളിൽ തട്ടി പറഞ്ഞു...മുറിക്ക് പുറത്തേക്ക് പോയി... അവൾ പോയതും വിധു കാറ്റുപോലെ കയറി വന്നു.... അലോ... അലോ.... എങ്ങോട്ടാ ഈ തള്ളി കയറി വരുന്നേ..... ദാ... ആ കയ്യകലത്തിൽ നിന്ന് പറയാനുള്ളത് പറഞ്ഞ മതി..... ഐറ പറഞ്ഞു... ഓ.... നീ വീണപ്പോ താങ്ങാൻ  ഞാൻ വേണമായിരുന്നു... ഇപ്പൊ ഞാൻ അടുത്ത് വന്നാൽ നിനക്ക് അയ്യം..... അല്ലേടി.... ഭൂലം ദേവി.... എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ താൻ ആരുവ്വാ.... ഞാൻ പറഞ്ഞോ ഞാനിപ്പം വീഴും എന്നെയൊന്നു താങ്ങാവോ എന്ന്!!! കണ്ടോ ഇതാ പറയുന്നേ ഇന്നേക്കാലം ഒരു മനുഷ്യനും