ആരോമൽ ✍️
"ഓഹ്...നിനക്കെന്താടാ പറഞ്ഞാൽ മനസ്സിലാവില്ലേ...എത്ര പ്രാവശ്യം നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്റെ പിറകെയിങ്ങനെ നടക്കരുതെന്ന്...മനുഷ്യനെ നാണം കെടുത്താനായിട്ട്..."
ദേഷ്യം കൊണ്ട് അടിമുടി വിറച്ചു നിക്കുവാണ് അനശ്വര...തന്റെ കൂട്ടുകാരികൾ അവളെ നോക്കി കളിയാക്കി ചിരിക്കുന്നതു കാണെ അവൾക്കവനോടുള്ള വെറുപ്പ് കൂടിക്കൂടി വന്നു...
"ഡാ...അഹി മതിയെടാ...അവള് ലോക പോക്കിരിയ...ആ പെണ്ണിനെങ്ങാനും ദേഷ്യം പിടിച്ചാൽ പിന്നെ എന്താ ചെയ്യുകയെന്ന് ദൈവത്തിനു പോലും അറിയത്തില്ല...നീ വന്നേ..."
അജു അഹിയെ പിറകോട്ടു വലിക്കാൻ തുടങ്ങി...എന്നാൽ അഹിയതൊന്നും വക വെക്കാതെ അവൾ കുടിച്ചു ബാക്കി വെച്ചിരുന്ന ചായ എടുത്തു ചുണ്ടോടടുപ്പിച്ചു...
അജു ഉൾപ്പടെ ക്യാന്റീനിൽ ഉണ്ടായിരുന്ന സകലമാന പിള്ളേരും അവനെ തന്നെ വായും പൊളിച്ചു നോക്കാൻ തുടങ്ങി...
അവനതൊന്നും മൈൻഡ് ചെയ്തില്ല...കുടിക്കുന്നതിനു തൊട്ടു മുന്നെ അവളെയൊന്നു നോക്കി...
കണ്ണെല്ലാം ചുവന്നു കലങ്ങി അവളുടെ നെറ്റിയിലുള്ള ഞിരമ്പുകൾ തെളിഞ്ഞു കാണാൻ തുടങ്ങിയിരുന്നു...ഇതു കാണെ അവന്റെ ചുണ്ടിൽ ചെറു പുഞ്ചിരി മൊട്ടിട്ടു...അതേ ചിരിയോടെ തന്നെയവൻ ആ ഗ്ലാസിലുണ്ടായിരുന്ന ചായ മുഴുവൻ വലിച്ചു കുടിച്ചു...
"ഉഫ്ഫ്...അരെ വ്വാഹ്ഹ്...എന്റെ അനൂ...ഒരു രക്ഷേം ഇല്ല...നല്ല ടേസ്റ്റ് ഞാൻ ഇവിടുന്ന് കുടിച്ചതിൽ വെച്ചു നല്ല അടിപൊളി ചായ ഇതായിരിക്കും..."
ഗ്ലാസ് തിരികെ ടേബിളിൽ തന്നെ വെച്ചവൻ അവളെ നോക്കി സൈറ്റടിച്ചു...
"""You bloody..."""
അലറിക്കൊണ്ടവൾ അവനടുത്തേക്ക് ചീറിയടുത്തു...അപ്പോയെക്കും അവളുടെ കൂട്ടുകാരികൾ അവളെ എങ്ങനെയൊക്കെയോ അവിടെ പിടിച്ചു വെച്ചു...
"വിടെടി...എന്നെ വിടാൻ...ഇവനെ ഞാനിന്ന് കൊല്ലും...കണ്ടില്ലേ ഒരുളുപ്പും ഇല്ലാതെ നിക്കുന്നത്...നാണമില്ലാത്തവൻ...ഛെഹ്..."അനു
"എടി നീയൊന്ന് അടങ്ങ്...ആളുകൾ ശ്രദ്ധിക്കുന്നുണ്ട്...നിനക്കറിയാലോ ഇപ്പൊ തന്നെ മൂന്നാമത്തെ സസ്പെൻഷനാണ് ആ പിള്ളേച്ചൻ നിനക്ക് തന്നത്...ഇവനുള്ളത് നമ്മുക്ക് പിന്നെ കൊടുക്കാം...ഇപ്പൊ നീയൊന്നു അടങ്ങ്...പ്ലീസ് അനു..." ശ്രീ
ശ്രീ അവളെ സമാധാനപ്പെടുത്താൻ തുടങ്ങി...ഒരുവിധം അടങ്ങിയതും അനു അവളുടെ കൈകളെ തട്ടിയെറിഞ്ഞുകൊണ്ട് ദേഷ്യത്തോടെ ക്യാന്റീനിൽ നിന്നും പുറത്തേക്കു പോയി...
"ഡാ അജു ഇവനോട് മര്യാതക്ക് നിക്കാൻ പറ...ഇല്ലേൽ അവളുടെ കയ്യിന്റെ ചൂടറിയേണ്ടിവരും രണ്ടിനും..." ശിവ
അഹിയെ ഒന്നു ഇരുത്തി നോക്കിയവർ അവടെ കൂടി നിക്കുന്നവർക്കു നേരെ തിരിഞ്ഞു...
"ഹ്മ്മ് എന്താ നിങ്ങൾക്കും വേണോ..."
ഇച്ചിരി കടുപ്പത്തിൽ പറഞ്ഞതും അവരെല്ലാം വെപ്രാളപ്പെട്ടുകൊണ്ട് പിന്തിരിഞ്ഞു...
"ഓഹ്...അവള് പോയി കഴിഞ്ഞിട്ടും അവന്റെ കിണി കഴിഞ്ഞില്ല...ഇവൻ മനുഷ്യന് നാട്ടുകാരുടെ കയ്യിൽനിന്നും അടിമേടിച്ചു തരുന്ന മട്ടുണ്ട്...ഇങ്ങോട്ട് വാടാ തെണ്ടി..." അജു
അനു പോയ വഴിയേ നോക്കി പുഞ്ചിരിച്ചു നിക്കുന്ന അഹിയെ അവൻ അവിടെ നിന്നും ഉന്തിത്തള്ളിക്കൊണ്ട് ക്ലാസ്സിലോട്ട് പോയി...
-------------------------------------------------------------
"എടാ അലവലാതി നിനക്ക് ഉളുപ്പ് എന്ന് പറയുന്ന സാധനമുണ്ടോ...അല്ല ഞാൻ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നീയിത് എന്ത് കണ്ടിട്ടാ ആ മൂതേവിയുടെ പിറകെ ഒലിപ്പിച്ചോണ്ട് നടക്കുന്നത്...അവളാണെങ്കിൽ നമ്മുടെ സീനിയറും...നിന്റെ രണ്ടു വയസ്സിനു മൂത്തത...വല്ല വിചാരവും മോനുണ്ടോ..."
പാർക്കിങ് ഏരിയയിൽ നിൽക്കുകയാണ് അഹിയും അജുവും...തിരിച്ചു ക്ലാസ്സിൽ എത്തിയപ്പോയെക്കും ക്ലാസ്സ് തുടങ്ങിക്കയിഞ്ഞിരുന്നു...അപ്പോൾ തന്നെ നേരെ ഇങ്ങോട്ടു പോന്നു...
"ഡാ പട്ടി നീ ഞാൻ പറയുന്നതു വല്ലതും കേൾക്കുന്നുണ്ടോ...എവടെ ഇവൻ ഒരുകാലത്തും നന്നാവാൻ പോകുന്നില്ല...കയറെടാ വണ്ടിയിൽ..."
മാനം നോക്കി പുഞ്ചിരിച്ചു നിക്കുന്ന അഹിയെ പല്ലുകടിച്ചുകൊണ്ട് അജു പിടിച്ചു വണ്ടിയിൽ കയറ്റി...
തിരികെയുള്ള യാത്രയിൽ അവൻ തികച്ചും ശാന്തനായിരുന്നു...അജുവിന്റെ വയറിലൂടെ ചുറ്റിപ്പിടിച്ചവൻ അവന്റെ തോളിൽ തലചാഴ്ച്ചു...
"പ്രേമത്തിനെ വയസ്സും പ്രായവും വെച്ചു അളക്കരുത് അജു...എനിക്ക് ഇഷ്ട്ടവാടാ അവളെ...ഒത്തിരി ഒത്തിരി ഒത്തിരി...അവളെന്റെ മൂത്തതോ ഇളയതോ എന്തുമാകട്ടെ...എന്നെ സംബന്ധിച്ചിടത്തോളം അതൊന്നും എനിക്കൊരു പ്രശ്നം തന്നെയല്ല...അവളെന്റെ പെണ്ണാ...ഈ അഹിയുടെ പെണ്ണ്...എന്റെ പുലിക്കുട്ടി..."
പറയുമ്പോൾ അവന്റെ തൊണ്ട ഇടറി...അജു അവനെ മീറ്ററിലൂടെ ഒന്നു നോക്കിയെന്നല്ലാതെ ഒന്നും പറഞ്ഞില്ല...
തന്റെ കയ്യിൽ പൊതിഞ്ഞു പിടിച്ചിരുന്ന ആ കുഞ്ഞു റോസാപ്പൂവിൽ അവന്റെ കണ്ണുനീർ വീണു അവ ചിന്നിച്ചിതറി...
തുടരും...